ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 4

2318 Views

oru-snehakudakeezhil-novel

പെട്ടെന്ന് അവൾക്ക് എന്തുചെയ്യണമെന്ന് അറിയുമായിരുന്നില്ല…..

അവളോടി  ചെന്ന് സേറയുടെ മുറിയിൽ ചെന്ന്  വിളിച്ചു…

എന്താ ചേച്ചി…..

എന്തുപറ്റി…..

അമ്മ….. അവിടെ….

അവൾ വാക്കുകളില്ലാതെ പരതി…

സെറയുമായി റൂമിലേക്ക് വരുമ്പോൾ ആനിയുടെ കിടപ്പ് കണ്ടു സെറയും പേടിച്ചു  പോയിരുന്നു….

പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അവൾക്കും  അറിയില്ലായിരുന്നു….

അവൾ പെട്ടെന്ന് ഫോൺ എടുത്തു സോഫിയുടെ നമ്പർ കണ്ടുപിടിച്ചു  സോഫിയ വിളിച്ചു….

     കേട്ട വാർത്തയുടെ ഞെട്ടലിൽ ആയിരുന്നു ആ നിമിഷം സോഫി….

പെട്ടെന്ന് വീട്ടിലേക്ക് വരാം എന്ന് അവർ പറഞ്ഞിരുന്നു…

ക്രിസ്റ്റിയും ഉള്ളോണ്ട്  അവർ പെട്ടെന്ന് തന്നെ വീട്ടിലേക്ക് വന്നിരുന്നു…..

ക്രിസ്റ്റിയുടെ കാറിലാണ് ആനിയേ  ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്….

ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതും സോഫി പലപ്രാവശ്യം അവരെ തട്ടി വിളിക്കാനും  ഒക്കെ നോക്കുന്നുണ്ടായിരുന്നു….

പക്ഷേ അവരിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല….

അത്‌ എല്ലാവരിലും ഒരു ഭയം ഉണർത്തിയിരുന്നു….

ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു സോന…

തന്റെ  അമ്മയുടെ അവസ്ഥയ്ക്ക് താനാണ് കാരണമെന്ന കുറ്റബോധം അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു….

രാത്രിയിൽ ഭക്ഷണം കഴിക്കാനും അമ്മ വന്നിരുന്നില്ല….

തന്നോട്  പിണങ്ങി ആണെന്ന് വിചാരിച്ചാണ് പിന്നീട് വിളിക്കാതിരുന്നത്….

 അമ്മ പറഞ്ഞതുപോലെ പ്രവർത്തിച്ചിരിക്കുന്നു….

സോനയ്ക്ക് സങ്കടം തോന്നി….

മനസ്സിൽ ആത്മാർത്ഥമായി അവൾ വേദനിച്ചു….

തന്റെ വാക്കുകൾ ആണ് അമ്മയെ വേദനിപ്പിച്ചത്….

കഴുത്തിൽ കിടന്ന കുരിശു രൂപത്തിൽ പിടിച്ചു പ്രാർത്ഥിക്കുകയായിരുന്നു അവൾ….

അമ്മയ്ക്ക് ഒന്നും വരരുത് എന്ന് മാത്രം ആയിരുന്നു ആ നിമിഷം അവളുടെ മനസ്സിലെ ചിന്ത….

    ഹോസ്പിറ്റൽ കാഷ്വാലിറ്റിയിലേക്ക് ആനിയെ കൊണ്ടുപോക്കുമ്പോൾ സോന ഒരു ജീവച്ഛവം പോലെ ഇരിക്കുന്നുണ്ടായിരുന്നു….

 ഐസിയുവിൽ മുൻപിൽ ആയി  ഡോക്ടറുടെ മറുപടിക്കായി എല്ലാരും  കാത്തു നിൽക്കുമ്പോഴും സോന  ഒന്നും സംസാരിച്ചിരുന്നില്ല….

   കുറച്ച്  ക്രിട്ടിക്കൽ ആണ്….

വെളുപ്പിനെ ആണ് മെഡിസിൻ അകത്തു ചെന്നിരിക്കുന്നത്….

എങ്കിലും ഞങ്ങളുടെ കഴിവിന്റെ  മാക്സിമം ഞങ്ങൾ പരിശ്രമിക്കാം….

     ഡോക്ടറുടെ മറുപടി കേട്ടപ്പോൾ ഒന്ന് തലതല്ലി കരയാൻ ആണ് സോനക്ക് തോന്നിയത്….

അപ്പോൾ അമ്മ ഉറങ്ങിട്ടില്ല….

വെളുപ്പിനെ വരെ താൻ പറഞ്ഞത് ആലോചിച്ചു വിഷമിച്ചു ഇരികുവരുന്നു പാവം….

എന്താടി എന്താ സംഭവിച്ചത്….

സോനയുടെ  മുഖത്ത് നോക്കി ആണ് സോഫി കാര്യങ്ങൾ ചോദിച്ചത്….

അതിന് എന്തു മറുപടി പറയണമെന്നറിയാതെ ഇരിക്കുകയായിരുന്നു സോന…

സോഫിചേച്ചി…

ഇപ്പൊ സോനേച്ചിയോട്  ഒന്നും ചോദിക്കേണ്ട…

സെറ തടഞ്ഞു…

അതെന്താ….

ഇന്നലെ ഒരു രാത്രിയിൽ അമ്മയ്ക്ക് എന്ത് സംഭവിക്കാനാണ്….

ഇന്നലെ വൈകുന്നേരം കൂടി അമ്മ എന്നോട് ഫോൺ വിളിച്ച് സംസാരിച്ചതാണ്….

അപ്പോഴൊന്നും അമ്മയ്ക്ക് ഒരു വിഷമം ഉണ്ടായിരുന്നില്ല….

പിന്നീട് ഒരു രാത്രിയിൽ മരിക്കണമെന്ന് തോന്നാൻ

 മാത്രം എന്ത് സങ്കടം ആണ് അമ്മയ്ക്ക് ഉണ്ടായതെന്ന് അറിയാനുള്ള അവകാശം എനിക്കില്ലേ…

  ഇപ്പോൾ അതൊന്നും ചോദിക്കാനും പറയാനും ഉള്ള സമയം അല്ല സോഫി….

ക്രിസ്റ്റി സോഫിയേ  വിലക്കുന്നുണ്ടായിരുന്നു….

        എത്ര നേരം അങ്ങനെ ഇരുന്നു എന്ന സോനക്ക്  അറിയില്ലായിരുന്നു…

അപകടനില തരണം ചെയ്തിട്ടുണ്ട്…

എങ്കിലും ഉടനെ റൂമിലേക്ക് മാറ്റില്ല…

പിന്നെ ആത്മഹത്യ ശ്രമം ആയോണ്ട് പോലീസിൽ ഇൻഫോം ചെയ്യണ്ടി വരും….

അത്‌ റൂൾ ആണ്…

അവർ ഒന്ന് ഓക്കേ ആയിട്ട് മാത്രേ ഞാൻ അത്‌ ചെയ്യുന്നുള്ളൂ…

പ്രായം ആയ ആൾ അല്ലേ….

പോലീസിനെ ഒക്കെ കണ്ടു വീണ്ടും ടെൻഷൻ ആയാലോ….

    ഡോക്ടറുടെ വാക്കുകൾ വല്ലാത്ത ഒരു ആശ്വാസത്തോടെ ആണ് എല്ലാവരും കേട്ടത്….

 ഞങ്ങൾക്ക് ഒന്ന് കാണാമോ  ഡോക്ടർ….

സോഫി ആണ് ചോദിച്ചത്…

ആയിട്ടില്ല കുറച്ചു  കൂടി കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും….

അപ്പൊ കാണാം….

എല്ലാവർക്കും സമാധാനം ആയല്ലോ….

ഇനി വന്നു  വല്ലതും കഴിക്കാൻ നോക്ക്….

ക്രിസ്റ്റി പറഞ്ഞു…

 എനിക്കൊന്നും വേണ്ട  ചേട്ടായി….

സോന  പറഞ്ഞു…

അങ്ങനെ പറഞ്ഞാൽ എങ്ങനെ….

ഇവിടെ പട്ടിണി ഇരുന്ന് ഇനി  വേറെന്തെലും  അസുഖം വരുത്തി വയ്ക്കേണ്ട…

സമയം ഇപ്പോൾ 2 മണി ആയി…

നമ്മൾ 7 മണിക്ക് വന്നതാ രാവിലെ…

“വാടി…വന്നു വല്ലോം കഴിക്കു..

സോഫിയുടെ വാക്കുകൾ കേട്ടപ്പോൾ  എത്തിയപ്പോൾ മറുത്തൊന്നും പറഞ്ഞില്ല….

“എല്ലാരും കൂടെ പോയാൽ ഇവിടെ ആരാണ്…

സോന പറഞ്ഞു….

എങ്കിൽ ചേച്ചി ഇവിടെ ഇരുന്നോ…?

എന്തെങ്കിലും അത്യാവശ്യത്തിന് ആരെങ്കിലും വേണ്ടേ…

ഞങ്ങൾ പോയിട്ട് വരാം….

ചേച്ചിക്ക് ആഹാരം വാങ്ങിക്കൊണ്ടു വരാം….

സെറെയാണ് അങ്ങനെ ഒരു ഉപാധി പറഞ്ഞത്….

” എങ്കിൽ പിന്നെ മോളേം  കൂടി നീ നോക്ക്….

അവൾ ആകെ വാടി തളർന്നു ഉറങ്ങി…

ഇന്ന് ആകെ കഴിച്ചത് ബിസ്ക്കറ്റ് പാലും ആണ്…

 സോഫി പറഞ്ഞു…

“സാരമില്ല…. സോനേച്ചി കഴിക്കുമ്പോൾ അവൾക്ക് ഫുഡ്‌ കൊടുക്കാം അപ്പോൾ അവൾ കഴിച്ചോളും…

സെറ പറഞ്ഞു….

കാതറിൻ  മോളെ സോനയുടെ കയ്യിൽ ഏൽപ്പിച്ചാണ് അവർ മൂന്നുപേരും ക്യാന്റീനിലേക്ക്  പോയത്…

   ഐസിയുവിൽ മുൻപിൽ ജീവച്ഛവം കണക്കെ  കാതറിൻ മോളെയും കൊണ്ട് ഇരിക്കുമ്പോഴും സോനയുടെ മനസ്സിൽ ഓരോ സംശയങ്ങൾ ആയിരുന്നു….

കാതറിൻ മോൾ  ഓരോ സംശയങ്ങൾ അവളോട് ചോദിക്കുന്നുണ്ട്….

അവളോട് എന്തൊക്കെയോ മറുപടി പറയുന്നുണ്ടെങ്കിലും അവളുടെ ഉള്ളിൽ ഇനി തന്റെ  ജീവിതം എങ്ങനെയാകുമെന്ന് ഭയമായിരുന്നു….

     പറഞ്ഞ പോലെ അമ്മ കാണിച്ചുതന്നു…

താൻ ഇന്നലെ പറഞ്ഞ വാക്കുകൾ ആണ് അമ്മയെ വേദനിപ്പിച്ചത്…

താൻ കാരണം ആണ് അമ്മ ഈ അവസ്ഥയിൽ…

 എന്താണെങ്കിലും  ഞാൻ എന്തെങ്കിലും ചെയ്താൽ അതിനു ബാക്കി അമ്മ എന്തെങ്കിലും ചെയ്യും എന്നുള്ളത് ഉറപ്പാണ്….

ഇനിയും തനിക്ക് മുൻപിൽ ഒരൊറ്റ മാർഗമേ ഉള്ളൂ ഒന്നുകിൽ സത്യ….

അല്ലെങ്കിൽ അമ്മ…..

രണ്ടിൽ ഒരാളെ  വേണമെന്ന് തീരുമാനിക്കണം…

ജീവിതത്തിൽ ആർക്കാണ് താൻ മൂൻ‌തൂക്കം നൽകുന്നത്….

തങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മയ്‌ക്കൊ?

അതോ തന്നെ പ്രാണനായി കാണുന്ന സത്യക്കോ?

മനസിലെ വടം വലികൾ മുറുകി…

തന്റെ അമ്മയുടെ മരണത്തിനു ഒരിക്കലും താൻ കാരണകാരി ആകാൻ പാടില്ല…

സത്യ അല്ല അമ്മയാണ് തനിക്ക് വലുത്….

അവളുടെ മനസ്സിൽ അടിവരയിട്ട ഒരു തീരുമാനം ആയി അത്‌  മാറിയിരുന്നു….

സോനാ……

പിറകിൽ നിന്നും  പരിചിതമായ ഒരു ശബ്ദം കേട്ടപ്പോഴാണ് അവൾ തലയുയർത്തി നോക്കിയത്…

ജീവൻ…..

അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു….

സോനാ എന്താ ഇവിടെ….

അമ്മ….

വിക്കിവിക്കി അവൾ  എങ്ങനെയൊക്കെയോ നടന്നത് മുഴുവൻ ജീവനോട് പറഞ്ഞു….

     അയാളുടെ മുഖത്തും സഹതാപം നിറയുന്നത് അവൾ കാണുന്നുണ്ടായിരുന്നു….

അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ…..

ഞാനറിഞ്ഞില്ല തൻറെ അമ്മയാണ് അതെന്ന്….

ഒരു സൂയിസൈഡ് കേസ് വന്നിരുന്നു എന്ന്  അറിഞ്ഞിരുന്നു….

  കാതറിൻ  മോളെ അരുമയായി കവിളിൽ ഒന്ന് തലോടാനും ജീവൻ മറന്നിരുന്നില്ല….

താൻ എന്ത് തീരുമാനം എടുക്കാനാ തീരുമാനിച്ചിരിക്കുന്നത്….

എനിക്ക് അറിയില്ല….

എന്ത് തീരുമാനം എടുക്കണ്ടത് എന്ന്  എനിക്ക് അറിയില്ല….

എൻറെ അമ്മയേ  എനിക്ക് വേണം….

അത്രമാത്രം എനിക്ക് അറിയൂ….

ഈ സമയത്ത് പറയാൻ പാടില്ല…

തൻറെ കാര്യത്തിൽ എനിക്കും വീട്ടിൽ ഒരു തീരുമാനം ഉടനെ തന്നെ പറയണം….

ഇന്നലെ കൂടി വീട്ടിൽ അത് പറഞ്ഞ് ചെറിയൊരു സംസാരം  നടന്നിരുന്നു….

തന്നോട് ഒരിക്കൽ കൂടി ചോദിച്ചിട്ട് ഒരു തീരുമാനം പറയാം എന്നു കരുതി ഇരിക്കുകയാണ്….

എനിക്ക് എന്തോ കണ്ടപ്പോൾ തന്നെ തന്നെ ഇഷ്ട്ടം ആയിരുന്നു…

അതുകൊണ്ട് ഒരു നോ പറയാൻ മടി….

ജീവൻ പറഞ്ഞപ്പോൾ അവൾ അവനെ തന്നെ നോക്കി….

     പേഴ്സിൽ നിന്നും ഒരു കാർഡ് എടുത്ത് അവൻ സോനയുടെ കൈകളിൽ നൽകി…

അവൾ യന്ത്രികമായി അത്‌ വാങ്ങി….

 എൻറെ കാർഡ് ആണ്….

  അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല…

ഏതായാലും അമ്മയ്ക്ക് സുഖമാവട്ടെ അതിനുശേഷം എന്തെങ്കിലും തീരുമാനം എടുത്താൽ മതി….

  അവൾ മെല്ലെ തല കുലുക്കി…

ഞാൻ ഇവിടെ ഉണ്ടാകും….

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം….

മടി വിചാരിക്കരുത്….

  പോട്ടേ ഡ്യൂട്ടി ഉണ്ട്…

     ക്രിസ്റ്റി  ഒരു റൂം എല്ലാവർക്കും വേണ്ടി എടുത്തിരുന്നു….

ക്യാന്റീനിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം എങ്ങനെയൊക്കെയോ സോന കഴിച്ചെന്നു വരുത്തി….

.

  ഇച്ചായൻ  വീട്ടിൽ പൊയ്ക്കോ….

ഞങ്ങളൊക്കെ ഉണ്ടല്ലോ….

സോഫി പറഞ്ഞു….

നിങ്ങളെ  എങ്ങനെ ഇവിടെ ഒറ്റയ്ക്കാക്കിയിട്ട് ഞാൻ  വീട്ടിൽ പോകുന്നത്….

ക്രിസ്റ്റി തന്റെ നിലപാട് പറഞ്ഞു…

സാരമില്ല ഇച്ചായ….

മമ്മിയും  അവിടെ ഒറ്റയ്ക്ക് അല്ലെ….

ഇച്ചായൻ പോകുമ്പോൾ ഇവിളെ  കൂടി കൊണ്ടു പോയേക്കുവാ….

വൈകുന്നേരം ഞാൻ അങ്ങോട്ട് വരാം….

ഇവർ രണ്ടുപേരും ഇവിടെ ഹോസ്പിറ്റലിൽ നിൽക്കട്ടെ….

ഞാൻ  വീട്ടിൽ പോയി ആവശ്യമുള്ള സാധനങ്ങൾ ഒക്കെ എടുത്തു കൊണ്ടുവരാം….

   സോഫി പറഞ്ഞു….

എങ്കിൽ നീ വാ വീട്ടിൽ ഞാൻ ഇറക്കാം….

    എങ്കിൽ പിന്നെ നീയും കൂടി വാ സോന…

സോഫി  പറഞ്ഞു…

നമുക്ക് അത്യാവശ്യം സാധനങ്ങൾ ഒക്കെ വീട്ടിൽ നിന്ന് പോയി എടുത്തിട്ട് വരാം…

  ഞാൻ അമ്മയുടെ അടുത്ത് ഇരുന്നോളാം…

അവിടെ നിന്ന് പോകാൻ മടിച്ചപോലെ അവൾ പറഞ്ഞു….

അമ്മയെ നഷ്ടം ആകുമോന്ന് അവൾ അത്രമേൽ ഭയന്നു…

എങ്കിൽ ചേച്ചി ഇവിടെ  ഇരിക്കട്ടെ….

നമുക്ക് രണ്ടുപേർക്കും കൂടെ വീട്ടിൽ പോയി സാധനങ്ങൾ ഒക്കെ എടുക്കാം….

സെറ പറഞ്ഞു….

എങ്കിൽ പിന്നെ അങ്ങനെ ചെയ്യാം…

ക്രിസ്റ്റീ ആ തീരുമാനത്തിന് അനുകൂലിച്ചു….

    എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ആ മുറിയിൽ തന്നെ ഇരുന്നപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ സോനയ്ക്ക് തോന്നിയിരുന്നു….

ചിന്തകൾക്ക കാടുകയറി…

   അപ്പോഴാണ് നേഴ്സ് വന്ന് പറയുന്നത് ആരെങ്കിലും ഒരാൾക്ക് കയറി കാണാം…

ആ നിമിഷം അവിടെ താൻ മാത്രമേ ഉള്ളൂ എന്നെ സോനാ ഓർത്തു…

ഒരിക്കലും തന്നെ കാണണമെന്ന് അമ്മ ആഗ്രഹിക്കില്ല….

അമ്മയുടെ മനസ്സിൽ ഒരുപക്ഷേ അത്രമേൽ ദൂരത്തിൽ ആയിരുന്നിരിക്കാം ഇപ്പോൾ താൻ….

എങ്കിലും അമ്മ ഒറ്റയ്ക്ക് കാണേണ്ടത് ഇപ്പോൾ തന്റെ  ആവശ്യമാണ്….

  ഉടനെ ഐസിയുവിൽ മുൻപിലേക്ക് നടന്നു….

കാലുകൾ വേഗത്തിൽ പാഞ്ഞു…

 ഐസിയുവിൽ കിടക്കുന്ന അമ്മയുടെ മുഖം കണ്ടപ്പോൾ ആദ്യം വേദനയാണ് തോന്നിയത്…

താൻ കാരണമാണ് അമ്മ ഇങ്ങനെ ഒരു അവസ്ഥയിൽ  കിടക്കേണ്ടി വന്നത് ഒരു കൊടുങ്കാറ്റിലും ഉലയാതെ നിന്ന ഒരു മരമായിരുന്നു തൻറെ അമ്മ….

അടുത്ത് ചെന്ന് ആ കാലുകളിൽ പിടിച്ചു….

 സ്പർശന അറിഞ്ഞിട്ട് ആയിരിക്കും ആ നിമിഷം അമ്മ കണ്ണു തുറന്നിരുന്നു….

മുഖത്ത് നീരസം ഇല്ല….

എന്തു പണിയാ അമ്മ കാണിച്ചത്…

എന്തെങ്കിലും വന്നു പോയിരുന്നെങ്കിൽ എന്ത് സംഭവിച്ചേനെ….

കരച്ചിലോടെ ആണ് അത്രയും പറഞ്ഞത്…

നീ എന്തിനാ വിഷമിക്കുന്നത് എന്തെങ്കിലും വന്നു പോയിരുന്നെങ്കിൽ നിനക്ക് നിൻറെ കാമുകന്റെ  കൂടെ സുഖമായി ജീവിക്കായിരുന്നില്ലേ….

ഞാൻ സ്നേഹിക്കാത്തത് കൊണ്ട് നീ കണ്ടു പിടിച്ചവൻ അല്ലേ….

അമ്മക്ക് പകരക്കാരൻ ആയവൻ…..

വാക്കുകളിൽ നീരസം നിറഞ്ഞു…..

എനിക്ക് ആരെയും വേണ്ട….

എനിക്ക് ഒന്നും വേണ്ട….

എനിക്ക് എൻറെ അമ്മയെ മതി…

അമ്മയെ  മാത്രം മതി….

അമ്മയ്ക്ക് ഇഷ്ടമല്ലാത്ത ഒന്നും   ഞാൻ ചെയ്യില്ല….

സത്യയേ  ഞാൻ മറന്നുകൊള്ളാം….

   വേദനയോടെയാണ് അത്രയും പറഞ്ഞതെങ്കിലും ആ വാക്കുകൾ ഉറച്ചതായിരുന്നു….

 വീണ്ടും കരഞ്ഞു കൊണ്ട് ഒരു മന്ത്രം പോലെ അത് പറഞ്ഞുകൊണ്ടേയിരുന്നു….

സത്യയേ  ഞാൻ മറന്നോളാം…

കേൾക്കാൻ ആഗ്രഹിച്ച ഒരു വാർത്ത കേട്ട സന്തോഷമായിരുന്നു അമ്മയുടെ മുഖത്തും  അപ്പോൾ എന്നു തോന്നിയിരുന്നു….

  പക്ഷേ എൻറെ ഹൃദയമാണ് അമ്മയ്ക്ക് മുൻപിൽ അടിയറവു വയ്ക്കുന്നത് എന്ന് അമ്മ അറിയുന്നില്ല….

ജീവിതത്തിലൊരിക്കലും അവനെ പോലെ മറ്റൊരു മനുഷ്യനെ സ്നേഹിക്കാൻ തനിക്ക് കഴിയില്ല….

എങ്കിലും അമ്മയെ മരണത്തിനു വിട്ട് കൊടുത്തു  സ്വന്തം ജീവിതം നേടിയെടുക്കാനും താൻ ആഗ്രഹിക്കുന്നില്ല….

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

റിൻസിയുടെ മറ്റു നോവലുകൾ

എന്നെന്നും നിന്റേത് മാത്രം

ഏഴാംജന്മം

ഈ പ്രണയതീരത്ത്

നിനക്കായ് മാത്രം

അന്ന് പെയ്യ്ത മഴയിൽ

മിഴിനിറയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഒരു സ്നേഹക്കുടക്കീഴിൽ – ഭാഗം 4”

Leave a Reply