സത്യ അവൾ അലറുകയായിരുന്നു….
ആ ശബ്ദം വീട്ടിൽ മുഴുവൻ അലയടിച്ചു…..
അകത്ത് നിന്ന് ഒരു ഭയത്തോടെയാണ് സെറ ഓടിവന്നത്…
ചേച്ചി എന്തുപറ്റി….
അവൾ ചോദിച്ചു….
സോന ഒന്നും പറഞ്ഞില്ല…
മുറിയുടെ ഒരു മൂലയിൽ പോയി തല കാൽമുട്ടിൽ ഒളിപ്പിച്ചു ഇരുന്നു…
ഫോൺ അവളുടെ കൈയ്യിൽ നിന്ന് വഴിതി പോയിരുന്നു…..
സെറ അത് എങ്ങനെയൊക്കെയോ എടുത്തിരുന്നു….
ശേഷം ചെവിയോട് ചേർത്തു….
എങ്ങനെയൊക്കെ നടന്ന കാര്യങ്ങൾ അപ്പുറത്ത് നിന്ന് പറഞ്ഞു….
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എന്തു പറഞ്ഞു അവളെ ആശ്വസിപ്പിക്കണം എന്ന് സെറക്ക് അറിയില്ലായിരുന്നു…..
അപ്പോഴേക്കും ആനിയും മുറിയിലേക്ക് കടന്നിരുന്നു….
എന്താ മോളെ…. എന്തുപറ്റി…
അവർ ചോദിച്ചെങ്കിലും അവൾ ഒന്നും സംസാരിച്ചില്ല….
ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ മാത്രമായിരുന്നു അവളുടെ മറുപടി….
എങ്ങനെയൊക്കെയോ സെറ ആനിയോട് കാര്യങ്ങൾ അവതരിപ്പിച്ചു…..
അവർക്കും അത് ഒരു ഞെട്ടൽ ആയിരുന്നു….
എന്റെ സത്യക്ക് ഒന്നുമില്ല….
അവൻ എന്നെ പറ്റിക്കുവാ….
ഒരു നാമജപം പോലെ സോനയുടെ നാവിൽ നിന്ന് അത് മാത്രം വന്നുകൊണ്ടേയിരുന്നു….
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് ആർക്കും അറിയില്ലായിരുന്നു….
സെറ സോഫിയുടെ നമ്പറിലേക്ക് വിളിച്ചു….
രാത്രി ആയതിനാൽ കുറെ സമയത്തിന് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്….
സോഫിയോടെ കാര്യങ്ങൾ എങ്ങനെയൊക്കെയോ പറഞ്ഞു….
കേട്ട വാർത്തയുടെ ഞെട്ടലിൽ ആയിരുന്നു അവൾ എന്ന് ആ ശബ്ദം വിളിച്ചു ഓതുനുണ്ടായിരുന്നു….
ഞങ്ങൾ അങ്ങോട്ട് വരാം….
നീ അമ്മ ടെൻഷൻ ആകാതെ നോക്ക്….
പെട്ടന്ന് ആനി സെറയുടെ കൈയ്യിൽ നിന്ന് വാങ്ങി….
അവിടെ അവൾ മുറിയിൽ തന്നെ ഇരിക്കുകയാണ് മോളെ….
ആരോടും ഒന്നും മിണ്ടുന്നില്ല….
അവന് ഒന്നും പറ്റിയില്ല എന്ന് മാത്രം ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്….
ഞങ്ങളോട് ഒന്നും സംസാരിക്കുന്നില്ല…..
ഇടയ്ക്കിടെ ഞങ്ങൾ നോക്കുമ്പോൾ അതെ ഇരിപ്പു തന്നെയാണ്…..
കണ്ടിട്ട് എനിക്ക് പേടിയാവുന്നു…
ആനി തന്റെ ഭയം മറച്ചു വച്ചില്ല…
അമ്മ പേടിക്കാതെ….
പെട്ടന്ന് അത് കേട്ട ഷോക്ക് ആയിരിക്കും….
അതുകൊണ്ടായിരിക്കും….
സാരമില്ല ഞങ്ങൾ അങ്ങോട്ട് വരാം….
അതുവരെ ടെൻഷനടിച്ച് മറ്റ് അസുഖങ്ങളൊന്നും ഉണ്ടാകാതിരിക്കുക..
സോഫി എങ്ങനെയൊക്കെ ക്രിസ്റ്റിയോട് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു….
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ക്രിസ്റ്റിക്ക് ദേഷ്യം തോന്നി….
അവൻ ചോദിച്ചു….
ഇത്രയും സംഭവം നടന്നിട്ടും എന്നോട് നിനക്കെങ്കിലും ഒന്ന് പറയാമായിരുന്നില്ലേ….?
നിങ്ങൾ തന്നെ തീരുമാനമെടുത്തു അവളെ ഏതോ ഒരുത്തനു കെട്ടിച്ചു കൊടുക്കാം എന്ന്…..
എന്നോട് ആലോചിക്കാൻ പോലും ആർക്കും തോന്നിയില്ല….
ഒന്നുമല്ലെങ്കിലും നിങ്ങളുടെ വീട്ടിലെ മൂത്ത മരുമകൻ അല്ലേ ഞാൻ….
അവളുടെ വിഷമം കണ്ടപ്പോൾ അമ്മ സമ്മതിച്ചത് ആയിരിക്കും….
ഇച്ചായാ എനിക്കും ഇതിനെപ്പറ്റി അത്രതന്നെ അറിവും ഉണ്ടായിരുന്നില്ല…..
എന്താണെങ്കിലും ഇച്ചായനോട് ആലോചിക്കാതെ അമ്മ ഒന്നും ചെയ്യില്ലായിരുന്നു….
“നന്നായിരിക്കുന്നു….
ഇപ്പോൾ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നില്ല എങ്കിൽ ഇപ്പഴും ഞാൻ ഒന്നും അറിയില്ലാരുന്നു….
അതൊന്നുമല്ല ഇപ്പോൾ കാര്യം… അവൾ ഒരു വല്ലാത്ത അവസ്ഥയിലാണ് എന്നാണ് അമ്മ പറഞ്ഞത്….
നമുക്ക് എത്രയും പെട്ടെന്ന് അങ്ങോട്ട് ചെല്ലണം….
“നീ ഒരുങ്ങിക്കോ ഞാൻ കൊണ്ട് വിടാം….
“ഇച്ചായൻ വരുന്നില്ലേ…
“ഇനിയും വിലകെട്ടവൻ ആയി ഞാൻ ആ വീട്ടിൽ വരണോ….
“ഇപ്പോൾ പിണങ്ങാൻ ഉള്ള സമയമല്ല ഇച്ചായ…
പ്ലീസ്…
സോഫിയുടെ അഭ്യർത്ഥന നിരസിക്കാൻ അവന് തോന്നിയില്ല….
ശരി വേഗം റെഡി ആവ…
എന്നിട്ട് മോളെ ഒരുക്കു…
പെട്ടെന്ന് തന്നെ ക്രിസ്റ്റിയും സോഫിയും വീട്ടിലെത്തിയിരുന്നു…
വിവാഹക്കാര്യം ക്രിസ്റ്റിയോട് ആലോചിക്കാത്ത ദേഷ്യം അവന് ഉണ്ടായിരുന്നു എങ്കിലും ആ സാഹചര്യത്തിൽ അവൻ അത് പുറത്തു കാണിച്ചില്ല….
സോഫി സോനയുടെ മുറിയിലേക്ക് ചെന്നു….
അവൾ അതേ ഇരിപ്പ് ഇരിക്കുകയാണ്….
കാൽമുട്ടിൽ തല ഒളിപ്പിച്ചുവെച്ചു…
സോഫി അവളെ വിളിച്ചു…
അവളിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല….
അവൾക്ക് ഒരു ഭയം തോന്നി…
അവൾ ബലമായി അവളെ പിടിച്ചുയർത്തി…
കണ്ണുനീർ ഉതിർന്നു വീഴുന്നത് മാത്രേ ജീവനോടെ ഉണ്ട് എന്നതിനുള്ള ഏക അർത്ഥം എന്ന് ആ നിമിഷം തോന്നിപ്പോയി….
അവൾ ഒന്നും സംസാരിക്കുന്നില്ല…
എന്റെ സത്യ എങ്ങും പോയിട്ടില്ല….
അത് മാത്രം അവള് വ്യക്തമായി പറയുന്നുണ്ട്….
ഈ സംഭവം അവളെ പാടെ തകർത്തു കളഞ്ഞു എന്ന് സോഫിയക്ക് മനസ്സിലായി….
എനിക്ക് കാണണം ചേച്ചി….
എനിക്ക് കാണണം….
അവൾ എങ്ങലിന്റെ അകമ്പടിയോടെ അതുമാത്രം പറഞ്ഞുകൊണ്ടേയിരുന്നു….
നമുക്ക് കാണാം.
മോളെ….
കാണാം സമാധാനമായി ഇരിക്ക്…
ചേച്ചി കൊണ്ടുപോകാമോ എന്നെ….
ഞാൻ കൊണ്ടുപോകാം….
നീ സമാധാനം ആയിരിക്കു…
അത്രയും പറഞ്ഞ് സോഫി മുറിയിൽനിന്നും വെളിയിലേക്കിറങ്ങി…..
അവിടെ എല്ലാവരും തമ്മിൽ ചർച്ച നടക്കുകയാണ്….
അവൾക്ക് അവനെ കാണണം എന്നാണ് പറയുന്നത്….
നമുക്ക് ആരോടെങ്കിലും അവനെപ്പറ്റി അന്വേഷിച്ച് അവൻറെ വീട്ടിലേക്ക് പോയി അവനെ അവളെ ഒന്ന് കാണിക്കാം…
അവസാനമായി ഒരു നോക്ക് അവൾ അവനെ കാണട്ടെ….
ആ തീരുമാനം ശരിയാണെന്ന് ആനിക്കും തോന്നി….
എന്ത് അസംബന്ധമാണ് പറയുന്നത്….
കാണാൻ ഒന്നുമില്ല എന്നല്ലേ അവൻറെ കൂട്ടുകാരൻ വിളിച്ചപ്പോൾ പറഞ്ഞത്….
ഈ ഒരു അവസ്ഥയിൽ അവൻറെ ബോഡി കണ്ടാൽ ഇപ്പോഴത്തെ അവളുടെ അവസ്ഥ ഒന്നു കൂടി വഷളാകത്തെ ഉള്ളു….
അവൾ മറ്റുള്ളവരുടെ മുന്നിൽ ഒരു പരിഹാസ കഥാപാത്രം ആകും….
എൻറെ അഭിപ്രായത്തിൽ കാണിക്കാതെ ഇരിക്കുന്നതാണ് നല്ലത്……
കുറച്ചുദിവസം കഴിയുമ്പോൾ ഈ വിഷമം മാറും….
പിന്നെ പതുക്കെ അതുമായി പൊരുത്തപ്പെട്ടു കൊള്ളും….
ഇനി അതിൻറെ പുറകെ പോകാൻ ആരെങ്കിലും അറിഞ്ഞാൽ….
അവൾ പ്രായം തികഞ്ഞ ഒരു പെൺകുട്ടിയാണ്….
ഒരു നല്ല വിവാഹാലോചന പോലും നാളെ വരില്ല….
ഇപ്പോൾ ഇത് നമുക്ക് മാത്രം അറിയാവുന്ന ഒരു കാര്യമാണ്…
നമ്മൾ മാത്രം ഇതു അറിയുന്നത് ആണ് നല്ലത്….
ക്രിസ്റ്റി തന്റെ നിലപാട് വ്യക്തമാക്കി….
ഞാൻ അവൾക്ക് വാക്കുകൊടുത്തു പോയി ഇച്ചായ… സോഫി നിസ്സഹായതയോടെ പറഞ്ഞു….
ഞാൻ എൻറെ തീരുമാനം പറഞ്ഞു ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോ….
എന്നോട് ആലോചിച്ചു ആണോ ഇത്രയും ചെയ്തത്….
ക്രിസ്റ്റി തന്റെ നിലപാട് വ്യക്തമാക്കി….
അവനോട് ആ കാര്യങ്ങൾ ആലോചിക്കാതെ ഇരുന്ന പിണക്കം അവനുണ്ട് എന്ന് ആനിക്ക് മനസിലായി….
അവൻ പറയുന്നത് തന്നെയാണ് നല്ലത് എന്നാണ് ആനിക്ക് തോന്നി….
ഏതായാലും സംഭവിക്കാനുള്ളത് സംഭവിച്ചു…
അവനുമായുള്ള വിവാഹം നമ്മൾ നടത്തി കൊടുത്തേനെ…
പക്ഷേ അവൻ ഇപ്പോൾ ഭൂമിയിൽ ഇല്ല…
ക്രിസ്റ്റി പറഞ്ഞപോലെ അവൾക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന് നമ്മൾ മറ്റുള്ളവരെ കൂടി അറിയിക്കാതെ ഇരിക്കുന്നതാണ് നല്ലത്….
അവൾ പ്രായപൂർത്തിയായ പെൺകുട്ടിയാണ്…
അവൾക്ക് ഒരു ജീവിതം ഇനി ഉണ്ടാകേണ്ടതാണ്…
അപ്പോ അവനെ കാണേണ്ട എന്നാണോ പറയുന്നത്….
സോഫി ചോദിച്ചു…
കാണണ്ട എന്ന് തന്നെയാണ് എൻറെ അഭിപ്രായം…
ക്രിസ്റ്റി പറഞ്ഞു….
ആനിയും അത് അനുകൂലിച്ചു…
ആ രാത്രി ആരും ഉറങ്ങിയില്ല സോനയുടെ മുറികളിൽ നിന്നും ഉയരമുള്ള കരച്ചിലുകളും ഏങ്ങലടികളും കേൾക്കാമായിരുന്നു….
അതുകേൾക്കുമ്പോൾ സോഫിയുടെ ഹൃദയം പൊടിഞ്ഞു പോകുന്നത് പോലെ തോന്നി….
തൻറെ മകളെ പോലെ താൻ വളർത്തിയതാണ് അവളെ….
അവൾ വേദനിക്കുന്നത് തനിക്ക് സഹിക്കാൻ കഴിയില്ല….
അവളുടെ ഹൃദയത്തിൻറെ നൊമ്പരം എത്രത്തോളം ഉണ്ടാക്കുമെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിയും…
സോഫി അവളുടെ മുറിയിലേക്ക് നടന്നു….
അവളെ ചേർത്ത് പിടിച്ചു….
അവൾ കരയുകയാണ്….
എങ്ങനെയൊക്കെയോ നേരം വെളുത്തു….
ഇടയിൽ എപ്പോഴും സോന എല്ലാവരോടും ഒന്ന് സത്യയെ കാണാൻ കൊണ്ടുപോകണം എന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു…
എല്ലാവരും അവൾ പതുക്കെ പതുക്കെ മാറും എന്ന് സമാധാനിച്ചു കൊണ്ടേ ഇരുന്നു….
അതിരാവിലെ പത്രത്തിൽ വാർത്ത ഉണ്ടായിരുന്നു…
അത് സോനയെ കാണിക്കാതെ എല്ലാവരും ശ്രദ്ധിച്ചു…
രാവിലെ ഹോസ്പിറ്റലിൽ വന്ന ജീവൻ ഒപ്പിയിൽ തിരക്കില്ലാത്ത കൊണ്ട് പൂജയെ വിളിച്ചു ക്യാന്റീനിൽ പോയി….
ജീവന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് പൂജയും അവളുടെ ഭർത്താവ് അഭയനും …
മൂവരും നല്ല സുഹൃത്തുക്കൾ ആണ്…
പതിവ് കോഫി കുടിച്ചു അവർ ഇരുന്നു…
“അഭയ് എവിടെ
ജീവൻ ചോദിച്ചു…
“ഇന്നലെ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോസ്പിറ്റൽ സ്റ്റാഫിനൊക്കെ എന്തോ പോലീസ് എൻക്വയറി ഉണ്ട്…
അഭയ്ക്ക് ഇന്നലെ നൈറ്റ് ആയിരുന്നു…
എംഡിയുടെ റൂമിൽ ഉണ്ട്…
എ സി പി ഒക്കെ വന്നിട്ടുണ്ട്….
“എന്താണ് സംഭവം….
“അഭയ്യ് വന്നാലേ അറിയൂ…
നീ സോനയോട് സംസാരിച്ചോ…?
“ഇല്ല വിളിച്ചില്ല…
അങ്ങോട്ട് വിളിക്കാൻ നമ്പർ ഇല്ല…
“ഒരുപാട് വൈകിപ്പിക്കാതെ നീ അവളോട് സംസാരിക്കണം…
“ഞാനും ഓർത്തു….
അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു….
ദിവസങ്ങൾ പോയി മറഞ്ഞു കൊണ്ടിരുന്നു….
പക്ഷേ സോനയിൽ മാത്രം ഒരു വ്യത്യാസവും ഉണ്ടായില്ല….
അവൾ ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ഇല്ല…
തൻറെ മനസ്സിൻറെ വേദന മറക്കാൻ അവൾ ഇരുട്ടിനെ കൂട്ടുപിടിച്ചു….
ആ മുറിയിൽ തന്നെ അവളുടെ ലോകം കണ്ടുപിടിച്ചു…
അവൾ ആരോടും സംസാരിക്കാതെ ആയി….
എന്തെങ്കിലും സംസാരിക്കാൻ ചെന്നാൽ സത്യയെവിടെ…?
സത്യ വന്നോ…?
ഇതൊക്കെ മാത്രമേ അവൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ….
സത്യ ഇപ്പോൾ വരും….
സത്യം എങ്ങും പോയിട്ടില്ല….
അവൻ എന്നോടൊപ്പം തന്നെ ഉണ്ട്….
എന്നെ വെറുതെ പറ്റിക്കാൻ ആയി അവൻ തമാശ കാണിക്കുന്നതാണ് എന്നൊക്കെ ചിരിച്ചു കൊണ്ട് പറയാൻ തുടങ്ങി….
മകളുടെ ഈ ഭാവങ്ങൾ ആനിയിൽ വല്ലാത്ത ഒരു തരം ഭയമാണ് ഉണർത്തിയത്…
എൻറെ കുഞ്ഞിനെ എന്ത് പറ്റിയതാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല മക്കളെ….
പിറ്റേന്ന് അവിടേക്ക് വന്ന സോഫിയോടും ക്രിസ്റ്റിയോടുമായി ആനി പറഞ്ഞു….
അവൾ വല്ലാത്തൊരു അവസ്ഥയിലാണ്….
ഇപ്പോൾ അവൾ കരയാറില്ല….
അവൾ ഒന്ന് കരഞ്ഞിരുന്നു എങ്കിൽ എനിക്ക് അത്രയും സങ്കടം ഉണ്ടായിരുന്നില്ല….
സോഫിയുടെ സോനയുടെ അടുത്തേക്ക് ചെന്നു….
ചിരിച്ച മുഖവുമായി ആണ് അവൾ നിൽക്കുന്നത്….
അവൾ ചെല്ലുമ്പോൾ സോന കണ്ണാടിയിൽ നോക്കി കണ്ണുകൾ എഴുതുകയാണ്….
സോനയുടെ അടുത്തേക്ക് സോഫി ചെന്നു….
മോളെ….
അവൾ ആർദ്രമായി വിളിച്ചു…
ചേച്ചി എപ്പോൾ വന്നു….
ഒരു ഭാവഭേദവും ഇല്ലാതെ അവൾ പറഞ്ഞു….
സോഫിക്ക് സന്തോഷം തോന്നി…
നീ എന്ത് ചെയ്യുവാ…..
ഇപ്പോൾ സത്യ വരും…
അതിനു സത്യനെ കാണാൻ വേണ്ടി ഞാൻ ഒരുങ്ങുകയായിരുന്നു….
ഈ ചുരിദാർ എങ്ങനെയുണ്ട് ചേച്ചി….
ഇത് സത്യ വാങ്ങിത്തന്നത് ആണ് കഴിഞ്ഞ പിറന്നാളിന്….
വാലിട്ട് കണ്ണെഴുതുന്നതാ അവന് ഇഷ്ടം…
അങ്ങനെ എഴുതുമ്പോൾ എനിക്ക് പ്രത്യേക സൗന്ദര്യം ആണെന്ന് പറയാറ്….
ഉത്സാഹത്തോടെയാണ് അവൾ പറയുന്നത്….
സോഫിയുടെ സന്തോഷം കേട്ടടങ്ങി….
അവളുടെ അവസ്ഥ കണ്ടപ്പോൾ ആനി പറഞ്ഞതുപോലെ അവളുടെ മനസ്സ് കൈവിട്ടു പോയോ എന്ന് സോഫിക്ക് സംശയം തോന്നിയിരുന്നു….
അവൾ ഒന്നും പറയാതെ സോനയുടെ അടുത്ത് നിന്നു പുറത്തേക്കു നടന്നു….
ഞാനൊരു കാര്യം പറഞ്ഞാൽ അമ്മ വിഷമിക്കരുത്….
ഒരു തുടക്കം എന്നതുപോലെ സോഫി പറഞ്ഞു….
നമ്മുടെ സോന മോൾക്ക് മനസ്സ് കൈവിട്ടുപോയി എന്ന് എനിക്ക് തോന്നുന്നത്….
ചിലപ്പോൾ ആ സംഭവത്തിന് ആഘാതത്തിൽ ആയിരിക്കും….
ഞാനൊരു കാര്യം പറയാം…..
ഞാൻ ഏതായാലും നാളെ മുംബൈയ്ക്ക് പോവുകയല്ലേ….
അവിടെ ചെന്ന് ഞാൻ ഒരു ഫ്ലാറ്റ് എടുക്കാം അപ്പോൾ സോഫിയെയും മോളെയും കൊണ്ടുപോകാല്ലോ….
ഇവിടെ മമ്മയുടെ അടുത്ത് ഒരു ഹോം നഴ്സിനെ നിർത്താം…
അതുകഴിഞ്ഞു നിങ്ങൾ കൂടെ അവിടേക്ക് വാ…
ഈ അന്തരീക്ഷത്തിൽ നിന്ന് ഒന്ന് മാറി നിൽകുമ്പോൾ തന്നെ അവളുടെ കുറച്ചു പ്രശ്നങ്ങളൊക്കെ മാറുകയും ചെയ്യും….
അവളുടെ മനസ്സ് ഫ്രഷ് ആകും….
വേണെങ്കിൽ കുറച്ച് നാൾ അവൾ ഞങ്ങളുടെ കൂടെ അവിടെ നിൽക്കട്ടെ….
അവൾക്ക് വേണമെങ്കിൽ എന്തെങ്കിലും കോഴ്സ് പഠിക്കാം….
അല്ലെങ്കിൽ എന്തെങ്കിലും ജോലി ചെയ്യാം….
അത് നല്ല ഒരു തീരുമാനം ആണെന്ന് എല്ലാർക്കും തോന്നി….
അത് ശരിയാ അമ്മേ…..
ഇനി വേണ്ടത് നമ്മൾ അവളെ ഇങ്ങനെ വച്ചുകൊണ്ടിരിക്കുന്നതല്ല ഹോസ്പിറ്റലിൽ കൊണ്ടുപോണം….
മറ്റുള്ളവർ എന്ത് പറയും എന്ന് കരുതി അവളുടെ അവസ്ഥ ഇങ്ങനെ തുടർന്നുകൊണ്ടുപോകാൻ പോയാൽ അത് ശരിയാവില്ല….
ദിവസംചെല്ലുംതോറും നമുക്ക് അവളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്….
അവിടെ ഒരു ഹോസ്പിറ്റലിൽ കൊണ്ട് ഡോക്ടറെ കാണിക്കണം….
ഇവിടെ ആകുമ്പോള് ഇങ്ങനെ ഒരു കാരണം പറഞ്ഞു അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോവുകയാണെങ്കിൽ മറ്റുള്ളവരൊക്കെ അവൾക്ക് നൽകുന്ന പേര് ഭ്രാന്തി എന്നായിരിക്കും….
മനസ്സ് കൈവിട്ടുപോയി എന്ന് ഒന്നും ആളുകൾ പറയില്ല….
അവൾക്ക് ഇപ്പോൾ വേണ്ടത് ഒരു ഡോക്ടറുടെ ഉപദേശം ആണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്….
ഇല്ലെങ്കിൽ വൈകുംതോറും അതിനേക്കാൾ വലിയ പ്രശ്നമാകും….
സോഫി പറഞ്ഞു…
അത് തന്നെ ആണ് നല്ലത് എന്ന് ആനി ഓർത്തു….
അറിയാത്ത നടക്കുമ്പോൾ തന്റെ മോൾടെ ഭാവിയെയും അത് ബാധിക്കില്ല….
“നാളെ അല്ലേ മോൻ പോകുന്നത്….
എനിക്ക് പെട്ടന്ന് ലീവ് കിട്ടില്ല
ആനി ചോദിച്ചു…
“ഓടി പിടിച്ചു വരണ്ട അമ്മേ…
ഞാൻ ചെന്ന് ഫ്ലാറ്റ് ഒക്കെ ഓക്കേ ആകിയിട്ട് സോഫിയേം മോളേം കൊണ്ടുപോകാൻ അടുത്താഴ്ച വരും…
അപ്പോഴേക്കും മതി…
അതിനിടയിൽ അവൾക്ക് പ്രോഗ്രസ്സ് ഉണ്ടോന്ന് നോക്കാല്ലോ..
ക്രിസ്റ്റി പറഞ്ഞു…
പെട്ടെന്ന് പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം എല്ലാവരും കേട്ടു….
ജനലിലൂടെ സെറ അതാരാണെന്ന് നോക്കി….
കാറിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ടപ്പോൾ അവൾ ഞെട്ടിപ്പോയിരുന്നു….
ഡോക്ടർ ജീവൻ…..!
അവൾ അറിയാതെ പറഞ്ഞു
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission