ജീവൻ കൊടുത്ത ഭക്ഷണം മുഴുവൻ സോന കഴിച്ചിരുന്നു….
അതിനുശേഷം അവൻ നൽകിയ മരുന്നും കഴിച്ചിരുന്നു….
അപ്പോഴേക്കും പൂജ അവിടേക്ക് വന്നിരുന്നു….
ആഹാ സോന നല്ല കുട്ടിയായിട്ട് മരുന്നൊക്കെ കഴിച്ചോ….?.
സത്യ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും….
ജീവനെ നോക്കി അവൾ ഉത്സാഹത്തോടെ പറഞ്ഞു….
പിന്നീട് പല സമയങ്ങളിലും ജീവൻ അവൾക്ക് താങ്ങായി….. ജീവനോടെ ഒപ്പം അവൾ ഒരുപാട് സന്തോഷവതിയാണെന്ന് മറ്റുള്ളവർക്ക് തന്നെ തോന്നി തുടങ്ങി……
അവളുടെ കൊച്ചുകൊച്ചു കുസൃതികൾക്ക് ജീവൻ നിന്നുകൊടുത്തു….
പതുക്കെ പതുക്കെ അവളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അവൻ ഒരുപാട് ശ്രമിച്ചു….
ഡ്യൂട്ടിക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ലീന വന്നത്…
മോനെ ജീവാ….
ആ പെൺകുട്ടിയുടെ വീട്ടുകാരോട് എന്ത് പറയണം എന്ന് നീ ഇതുവരെ പറഞ്ഞില്ലല്ലോ…..?
ലീന പരിഭവത്തോടെ പറഞ്ഞപ്പോഴാണ് ജീവൻ ഓർത്തത് നടന്ന കാര്യങ്ങളൊന്നും ഇതുവരെ വീട്ടിൽ അറിഞ്ഞിട്ടില്ല…..
തൽക്കാലം ഒന്നും വീട്ടിൽ പറയാതിരിക്കുന്നതാണ് നല്ലത്…..
സമയമുണ്ടല്ലോ അമ്മച്ചി….
പറയാം…..
അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു….
എങ്കിൽ ഇന്ന് ബ്രോക്കർ മറ്റൊരു ആലോചന കൊണ്ടുവന്നിട്ടുണ്ട്….
ആ കൊച്ചിനെ നിനക്ക് ഇഷ്ടമായില്ലെങ്കിൽ ഇത് നമുക്കൊന്ന് പോയി നോക്കിയാലോ…..
എനിക്ക് ആ കുട്ടിയെ ഇഷ്ടമായില്ല എന്ന് ഞാൻ അമ്മയോട് പറഞ്ഞൊ….?
എനിക്ക് അവളെ ഇഷ്ടമായിരുന്നു…..
എനിക്ക് മറ്റു ചില തിരക്കുകൾ ഉണ്ട് അതുകൊണ്ടാണ് മറുപടി പിന്നീട് പറയാം എന്ന് പറഞ്ഞത്….
ഏതായാലും കുറച്ചു ദിവസം കൂടെ കഴിയട്ടെ……
അതും പറഞ്ഞ് മറുപടിക്ക് കാത്തു നിൽക്കാതെ അവൻ കാർ എടുത്തു കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി…..
കുറച്ച് ദിവസങ്ങളായി ഹോസ്പിറ്റലിൽ നിന്നും തിരികെ വീട്ടിൽ എത്താൻ അവൻറെ മനസ്സ് സമ്മതിക്കുന്നില്ലയിരുന്നു…..
അവളുടെ സാമീപ്യം അവനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു….
ബോധത്തോടെ ഒരിക്കലും അവൾ തന്നെ ഇത്രത്തോളം സ്നേഹിക്കില്ല എന്ന് ജീവന് അറിയാമായിരുന്നു…..
അബോധാവസ്ഥയിലാണ് എങ്കിലും അവളുടെ സ്നേഹം ലഭിക്കുന്നത് ഒരു വലിയ കാര്യമായാണ് ജീവന് തോന്നിയത്…..
ഒരുപക്ഷേ എല്ലാം ഓർമ്മ വരുമ്പോൾ തന്നെ അവൾ ഒരിക്കലും അംഗീകരിക്കില്ല എന്ന സത്യം ജീവന് അറിയാമായിരുന്നെങ്കിൽ പോലും അവൾ സുഖം ആവണമെന്ന് പ്രാർത്ഥന മാത്രമേ ജീവനെ ഉണ്ടായിരുന്നുള്ളൂ…..
അന്ന് ജീവൻ മുറിയിൽ വരുമ്പോൾ മുറിയിൽ സോഫി ഉണ്ടായിരുന്നു…..
സോഫിയെ കണ്ട ജീവൻ ഒന്ന് ചിരിച്ചു….
ജീവനെ കണ്ട ഹൃദ്യമായി സോഫിയും ഒന്ന് ചിരിച്ചിരുന്നു….
ഇച്ചായൻ തിരിച്ചുപോയി….
മമ്മിക്ക് ചെറിയ അസുഖം ഒക്കെ ഉണ്ടായിരുന്നു……
അതുകൊണ്ട് ഇങ്ങോട്ട് വരാൻ പറ്റാഞ്ഞത്….
ഫോൺ വിളിച്ച് തിരക്കുണ്ടായിരുന്നു…..
സോഫി ഒരു പരിചയക്കാരനോട് പോലെ ജീവനോട് സംസാരിച്ചു…..
കാര്യങ്ങളൊക്കെ അമ്മ പറഞ്ഞു….
ജീവന് വലിയ ബുദ്ധിമുട്ട് ആയിട്ടുണ്ടാവും അല്ലെ….
എന്ത് ബുദ്ധിമുട്ടാണ് ചേച്ചി….
ഇതൊക്കെ ഒരു ഡോക്ടറുടെ ഡ്യൂട്ടിയുടെ ഭാഗമാണ്….
ആള് നല്ല ഉറക്കം ആണല്ലേ…..
സോനയുടെ ഉറങ്ങി കിടക്കുന്ന നിഷ്കളങ്ക മുഖത്തേക്ക് നോക്കി ജീവൻ പറഞ്ഞു….
രാത്രിയിൽ ഒന്നും ഒട്ടും ഉറങ്ങിയിരുന്നില്ല എന്നാണ് പറഞ്ഞത്….
ഇപ്പോ നഴ്സ് വന്ന ഇൻജക്ഷൻ കൊടുത്തു….
എൻറെ കുഞ്ഞിനെ ഇങ്ങനെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല…..
സോഫിയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ ജീവന് സങ്കടം തോന്നി….
ആ പയ്യനെ പറ്റി പിന്നീട് അന്വേഷിച്ചോ….?
ആരോട് അന്വേഷിക്കാനാണ്….?
ഞങ്ങൾക്കാർക്കും അവനെ അറിയില്ല….
ഞങ്ങളാരും അവനെ കണ്ടിട്ട് കൂടിയില്ല….
സോനക്ക് മാത്രമേ അവനെ അറിയു….
അവൻറെ വീട് നാട് ഒന്നും ഞങ്ങൾക്കറിയില്ല…..
ഇല്ലായിരുന്നെങ്കിൽ ഒരു നോക്ക് കാണാൻ എങ്കിലും ഞങ്ങൾ ആരെങ്കിലും പോയേനെ…..
അവളുടെ മനസ്സിൽ ഇത്രമേൽ ആഴത്തിൽ അവൻ പതിയണമെങ്കിൽ അത്രത്തോളം അവൻ അവളെ സ്നേഹിച്ചിട്ട് ഉണ്ടാകും എന്ന് എനിക്ക് ഉറപ്പാണ്…..
എന്തോ ആ വാക്കുകൾ കേട്ടപ്പോൾ ജീവന് വല്ലാത്ത അസഹ്യത തോന്നി…..
പിന്നീട് അവൻ ഒന്നും ചോദിച്ചില്ല…..
അന്ന് രാത്രിയിൽ സോഫിയും ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ….
ഇടയ്ക്കിടെ ഡ്യൂട്ടിക്കിടയിൽ ജീവൻ അവളെ വന്നു നോക്കുന്നുണ്ടായിരുന്നു…..
ആ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ജീവൻ അവർക്ക് എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറിയിരുന്നു….
വെറുതെയിരുന്ന് ജനാല തുറന്നിട്ട് അപ്പോഴാണ് എവിടെ നിന്നോ മ്യൂസിക് പ്ലെയറിൽ നിന്നും ഒഴുകിയെത്തുന്ന വരികൾ ജീവൻറെ കാതിൽ ൽ പതിച്ചത്….
ഒരുവിളിക്കായ് കാതോർക്കാം മിഴി അടക്കുമ്പോൾ….
മറുവിളിക്കായി ഞാൻ പോരാം ഉയിര് പൊള്ളുമ്പോൾ…..
അതിരുകൾക്ക് അകലെ പാറാം കിളികളെ പോലെ….
പുലരുമോ സ്നേഹം നാളെ തെളിയുമോ മാനം….
ഇനിയുമുള്ളൊരു ജന്മം നീ കൂട്ടായി വരുമോ….?
പ്രിയസഖി എവിടെ നീ പ്രണയിനി…
അറിയുമോ ഒരു കാവൽമാടം കണ്ണുറങ്ങാതെ ഇന്നും എന്നുള്ളിൽ….
ഒരുവേള അവൻറെ മനസ്സിലേക്ക് ചിരിച്ച സോനയുടെ മുഖം കടന്നുവന്നു…..
ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു സോനാ….
ഇനി ഞാൻ ആഗ്രഹിച്ചാൽ പോലും നിന്നിൽ നിന്നും ഒരു മടക്കയാത്ര എനിക്ക് ഉണ്ടാവുമെന്ന് തോന്നുന്നില്ല….
നീ അറിയുന്നുണ്ടോ ഞാൻ നിനക്കായി കാവൽ നില്കുന്നത്….
അവൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു….
ഇരാവുകൾക്ക് അറിയാം നാളെ തെളിയുമീ പ്രണയം….
ജീവൻ പതിയെ മൂളി…..
“ജീവൻ…..
പെട്ടന്ന് പുറകിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി…
നോക്കിയപ്പോൾ സോഫി….
“എന്താ ചേച്ചി….
“സോന ഭയങ്കര ബഹളം ആണ്….
ജീവൻ ഒന്ന് വരാമോ ബുദ്ധിമുട്ട് ആവില്ല എങ്കിൽ……
സോഫിക്ക് അത് ചോദിക്കാൻ മടി ഉണ്ടെന്ന് അവന് തോന്നി….
“എന്ത് ബുദ്ധിമുട്ട് വരൂ ചേച്ചി….
അവൻ ചെല്ലുമ്പോൾ സോന ദേഷ്യപ്പെട്ട് സെറയോട് സംസാരിക്കുവാണ്….
“സോന….
ജീവന്റെ ശബ്ദം കേട്ടതും അവൾ ശാന്തയായി…..
പെട്ടന്ന് ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു..
“ഞാൻ പറഞ്ഞതല്ലേ എന്നെ ഒറ്റക്ക് ആക്കി പോകല്ലേ എന്ന്….
അവൾ കരഞ്ഞോണ്ട് അവനെ ചേർന്ന് നിന്ന് പറഞ്ഞു….
“ഇനി ഒരിക്കലും ഞാൻ സോനയെ ഒറ്റക്ക് ആകില്ല….
അവളെ ചേർത്ത് പിടിച്ചു ജീവൻ പറയുമ്പോൾ ചുറ്റും എല്ലാരും നോക്കി നില്പുണ്ട് എന്ന് ഒരുനിമിഷം അവൻ മറന്ന് പോയിരുന്നു….
ഞാൻ കുറച്ചു നേരം സോനയെ ഒന്ന് നടത്തിയിട്ടു കൊണ്ടുവരാം….
ജീവൻ പറഞ്ഞു….
ആരും ഒന്നും പറഞ്ഞില്ല…
എന്ത് പറയണം എന്ന് ആർക്കും അറിയില്ലാരുന്നു….
“വാ സോന….
മറുപടിക്ക് കാക്കാതെ അവൻ സോനയുടെ കൈയ്യിൽ പിടിച്ചു…..
അവൾ അനുസരണയോടെ അവനൊപ്പം നടന്നു….
ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ അവളുടെ കൈ പിടിച്ചു നടക്കുമ്പോൾ ജീവൻ മറ്റൊരാൾ ആയി പോയിരുന്നു….
അവളെ ചേർത്ത് പിടിച്ചു നടക്കുമ്പോൾ ആ നിമിഷങ്ങൾ അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു….
തിരിച്ചു സോനയെ മുറിയിൽ കൊണ്ടാക്കി അവൾ ഉറങ്ങുന്ന വരെ അവളുടെ അരികിൽ ഇരുന്ന് അവളുടെ തലമുടി ഇഴകളിൽ തലോടി….
അവൾ ഉറക്കം ആയപ്പോൾ ആണ് അവൻ പോയത്…..
ഇപ്പോഴത്തെ അവളുടെ ചികിത്സയുടെ പൊസിഷൻ എന്താ പൂജ…..
പ്രതീക്ഷയോടെ ജീവൻ പൂജ.യോടെ ചോദിച്ചു ……
ഒന്നും പറയാറായിട്ടില്ല ജീവ….
ചിലപ്പോ ഇന്ന് അല്ലെങ്കിൽ നാളെ എപ്പോ വേണെങ്കിലും അവൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാം….
ഞാൻ പറഞ്ഞില്ലേ അവൾ സ്വയം നിർമ്മിച്ച ഒരു കൂട്ടിലാണ് അവൾ…..
തിരിച്ചു വരണമെന്ന് അവളും കൂടി ആഗ്രഹിക്കണം…..
പക്ഷേ അവൾ ആഗ്രഹിക്കുന്നില്ല….
അവിടെ കഴിയാനാണ് അവൾക്കിഷ്ടം…..
അവിടെ അവളെ വേദനിപ്പിക്കുന്ന ഓർമ്മകൾ ഇല്ല….
അവിടെ അവൾക്ക് ഒരു ആകുലതകളും ഇല്ല….
അവിടെ സ്വയം മറഞ്ഞിരിക്കാൻ ആണ് അവൾ ശ്രമിക്കുന്നത്…..
പക്ഷേ അവളുടെ ബോധമനസ്സ് അത് എപ്പോൾ വേണമെങ്കിലും മറനീക്കി പുറത്തേക്ക് വരാം….. ആ നിമിഷം അവൾ പഴയ സോന ആയിത്തീരും…..
ചിലപ്പോൾ നിന്നെ പോലും…..
അത് മുഴുമിപ്പിക്കാൻ പൂജയ്ക്ക് കഴിഞ്ഞില്ല….
മറന്നു പോകും അല്ലെ….
.
ജീവൻ വേദനയോടെ ചോദിച്ചു….
ഇന്നല്ലെങ്കിൽ നാളെ സത്യം അംഗീകരിക്കാൻ ഞാൻ തയ്യാറാണ് പൂജ….
എന്റെ പ്രണയത്തിനു വേണ്ടി അവൾ എല്ലാ കാലവും ഈ അവസ്ഥയിൽ തുടരണം എന്നുള്ള ഒരു വാശിയൊന്നും എനിക്കില്ല….
എത്രയും വേഗം അവൾ പഴയ ഓർമ്മകളിലേക്ക് തിരിച്ചു വരണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത്….
അവിടെ അവൾക്ക് ഞാൻ ആരും അല്ല എന്ന് അറിയാമെങ്കിലും…..
എൻറെ പ്രണയം അവൾക്കറിയില്ല…..
അല്ലെങ്കിലും ഒരിക്കലും വിധി അത് അനുവദിച്ചില്ലല്ലോ….
അടുത്ത് ചെല്ലുംതോറും അകന്നുപോകുന്ന രണ്ട് സമാന്തര രേഖകൾ ആയിരുന്നു ഞങ്ങൾ എന്നും…..
പക്ഷേ എൻറെ മനസ്സിന്റെ തടവറയിൽ അവളെ എനിക്ക് സൂക്ഷിക്കാം…..
അതിന് ആർക്കും തടസ്സം പറയാൻ പറ്റില്ലല്ലോ…..
അവൾക്ക് പോലും…..
ഈ ലോകത്തിലെ ഏറ്റവും മധുരമായ സത്യം എന്താണെന്ന് അറിയാമോ മറ്റൊരാളെ സ്നേഹിക്കാൻ അവരുടെ സമ്മതം വേണ്ട എന്നുള്ളത് മാത്രമാണ്….
ഈ ലോകത്തിലെ ഏറ്റവും മനോഹരമായ അവകാശം….. ഏറ്റവും മനോഹരമായ സ്വാതന്ത്ര്യം…..
ആ സ്വാതന്ത്ര്യത്തിൽ ജീവന് കഴിയാം….
അവൻ അത് പറഞ്ഞപ്പോൾ അഭയ് ഒന്നും പറയാതെ എഴുനേറ്റ് പോയി….
പൂജയും ജീവനും പരസ്പരം നോക്കി….
“ജീവ….
പൂജ വിളിച്ചതും ഒരു നനഞ്ഞ ചിരി സമ്മാനിച്ചു ജീവൻ….
“എത്ര മറന്നെന്നു പറഞ്ഞാലും അവന് പഴയത് ഒന്നും മറക്കാൻ കഴിയില്ല പൂജ….
അതുകൊണ്ട് ആണ് സോനയുടെ കാര്യങ്ങൾ പറയുമ്പോൾ ഉള്ള ദേഷ്യം….
പോകുന്നതിനു മുൻപ് അവൻ റൂമിൽ സോനയെ കാണാനായി ചെന്നിരുന്നു….
ഞാൻ ഉണർന്നപ്പോൾ വന്നില്ലല്ലോ….
ഞാൻ കുറേ നോക്കിയിരുന്നു…..
.
അവൾ കൊച്ചുകുട്ടിയെപ്പോലെ ചുണ്ടമലർത്തി അവനോട് പരിഭവം പറഞ്ഞു….
ആരു പറഞ്ഞു ഞാൻ വന്നിരുന്നു….
അപ്പോഴൊക്കെ സോന നല്ല ഉറക്കമായിരുന്നു….
അവനും ചിരിയോടെ അവളോട് മറുപടി പറഞ്ഞു….
ഞാൻ പോയിട്ട് വൈകുന്നേരം വരാം കേട്ടോ….
എവിടെ പോവാ എൻറെ കൂടെ ഇവിടെ ഇരുന്നാൽ മതി…
അവന്റെ കൈകളിൽ കടന്നുപിടിച്ച് ഒരു കുഞ്ഞു കുട്ടിയെ പോലെ അവൾ ചോദിച്ചു….
ഇവിടെ ഇരിക്കാൻ വേണ്ടിയാണ് ഞാൻ പോകുന്നത്….
കണ്ടില്ലേ ഡ്രസ്സ് ഒക്കെ മുഷിഞ്ഞു….
ഇതൊക്കെ ഇന്നലെ ഇട്ടത് ആണ്…..
ഞാൻ വീട്ടിൽ പോയി കുളിച്ച് ഫ്രഷായി സോനയുടെ കൂടെ വന്നിരിക്കാം….
പോരെ….
മതി…..
അവൾ ഉത്സാഹത്തോടെ തലയാട്ടി…. അവളുടെ അവസ്ഥ കണ്ടപ്പോൾ ചുറ്റും കൂടി നിന്ന് വർക്കൊക്കെ സഹതാപം തോന്നിയിരുന്നു….
വെറുതെയാണെങ്കിലും അവൾ അവനോട് അങ്ങനെ സംസാരിക്കുന്നത് ജീവൻ മനസ്സിൽ ആസ്വദിക്കുന്നുണ്ടായിരുന്നു….
അവനെ സംബന്ധിച്ചടത്തോളം അതൊക്കെ അവന്റെ പ്രണയത്തിന്റെ നല്ല നിമിഷങ്ങൾ ആയിരുന്നു….
ഒരുവേള അവൾ പഴയ അവസ്ഥയിലേക്ക് വന്നാൽ തന്നെ മറന്നു പോകുമോ എന്ന ഭയം അവനെ ഗ്രസിക്കുന്നുണ്ടായിരുന്നു….
വൈകുന്നേരം സോന മുറിയിൽതന്നെ ഇരിക്കുന്നത് കണ്ടുകൊണ്ട് സോഫി നിർബന്ധിച്ചാണ് അവളെയും കൂട്ടി നടക്കാനായി ഇറങ്ങിയത്….
മോളെ നീ ഒറ്റയ്ക്ക് ഇവളെ കൊണ്ടു പോയാൽ എങ്ങനെ ആണ്…
ആധിയോടെ ആനി ചോദിച്ചു…
അമ്മ എന്താ ഉദ്ദേശിക്കുന്നത്….
അവൾ എന്നെ ഉപദ്രവിക്കും എന്നാണോ…..?
ഇനി അവൾക്ക് എന്നെ ഉപദ്രവിക്കാൻ എങ്കിൽ അങ്ങനെ ആയിക്കോട്ടെ അമ്മേ….
അതിലും എനിക്ക് സന്തോഷം മാത്രമേയുള്ളൂ….
എങ്കിലും ഒരു ഭ്രാന്തിയെ പോലെ എൻറെ കുട്ടി ഈ മുറിക്കുള്ളിൽ തന്നെ ഇരിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല….
പുറത്തേക്കിറങ്ങിയാൽ അവളുടെ അവസ്ഥയിൽ കുറെ മാറ്റം വരും….
ഇങ്ങനെ മുറിയിൽ പൂട്ടിയിട്ടു ചികിത്സിക്കാനും മാത്രം അവൾക്ക് ഒരു പ്രശ്നവുമില്ല….
അവൾ സോനയും കൂട്ടി പുറത്തേക്കു നടന്നു…
കാഷ്വാലിറ്റിയുടെ മുൻപിൽ എത്തിയപ്പോഴാണ് ആരോ ഫോണിൽ സംസാരിക്കുന്നത് സോനയുടെ ചെവിയിൽ പതിഞ്ഞത്…
ആ വീണ അഭി….
നമ്മുടെ അഭി പോയി….
ട്രെയിനിൽ നിന്ന് വീണതാ….
കാണാൻ പോലും ഇല്ല…
ആരോ ഫോണിൽ പറയുകയായിരുന്നു….
പെട്ടെന്ന് അവളുടെ കർണ്ണപടങ്ങളെ കടന്ന് അവളുടെ തലച്ചോറിന്റെ ഞരമ്പുകളിലേക്ക് ആ വാക്കുകൾ കയറുന്നുണ്ടായിരുന്നു….
ഒരിക്കൽ തന്നെ സമനില തെറ്റിച്ച ആ വാക്കുകൾ ഭീതിയോടെ അവളുടെ കണ്ണുകൾ ഇറുക്കിയടച്ചു….
കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ അവൾക്ക് തോന്നി….
ശക്തമായ തലവേദനകൊപ്പം അവൾ താഴേക്ക് മലച്ചു പോയി…
ആ നിമിഷം അവിടെ കൂടി നിന്നവരെല്ലാം അവളെ തന്നെ ഉറ്റു നോക്കുകയായിരുന്നു
(തുടരും )
ആകെ കുഴഞ്ഞു മറിഞ്ഞു കൺഫ്യൂഷൻ ആണല്ലേ
സാരമില്ല വരും പാർട്ടുകളിൽ അത് മാറ്റാം….
വല്ല്യ ട്വിസ്റ്റ് ഒന്നും ഇല്ല….
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Daily 2 parts ittude