💙 ഇന്ദ്രബാല 💙 13

703 Views

indrabaala novel aksharathalukal

💙 ✍️💞… Ettante kaanthari…💞

” ഇത് നിങ്ങളുടെ കുട്ടിയുടെ ജാതകം ആണോ…..” – നമ്പൂതിരി

 

എന്നും ചോദിച്ച് അയാള് ശ്രീയുടെ ജാതകം കാണിച്ചു…..

 

” അതേ എന്താ തിരുമേനി….. ” – ചെറിയച്ചൻ

 

 

” ഇൗ ജാതകം സപ്ത സംഗമം ഉള്ള കുട്ടിയുടെ ആണ്…. ” – നമ്പൂതിരി

 

 

 

” അതെന്താ തിരുമേനി…. ” – ശരത്ത്

 

 

തിരിച്ചുള്ള മറുപടി കേട്ടപ്പോൾ എന്തോ എനിക് തല കറങ്ങുന്നത് പോലെ തോന്നി……

 

 

” ഇൗ ജാതകത്തിൽ ഉള്ള കുട്ടിക്ക് വേണ്ടി ജനിച്ച ഒരാള് ഉണ്ട്…. ഒരു മനുഷ്യന് 7 ജന്മം ഉണ്ട് എന്നാണ് പറയുന്നത്….. ഇൗ 7 ജൻമങ്ങളിലും ഇൗ ജാതകകാർക്ക്‌ ഒരേ പാതി ആയിരിക്കും…. എന്നാണ് പറയുന്നത്….. ” – തിരുമേനി

 

 

” അപ്പോ ഇവർക്ക് മറ്റൊരു വിവാഹം നടക്കില്ലെ…. ” – ചെറിയച്ചൻ

 

 

 

” അങ്ങനെ ഇല്ല….. മറ്റൊരു വിവാഹം നടക്കാനും സാധ്യത കാണുന്നുണ്ട്….. കഴിഞ്ഞ ജന്മവും ഒന്നിക്കാൻ ആവാതെ പോയ ബന്ധം ആണ് ഇത്….. അപ്പോ….. ” – തിരുമേനി

 

 

” അപ്പോ മറ്റൊരു വിവാഹത്തിന് സാധ്യത ഉണ്ട് അല്ലേ….. എങ്കിൽ മറ്റെ ജാതകം ചേരുമോ…. ” –

ചെറിയച്ചൻ

 

 

 

” ഇത് ആരുടെ ജാതകം ആണ്….. ” – തിരുമേനി

 

 

 

” എന്റെ ഏട്ടന്റെ മകന്റെ…. ” – ചെറിയച്ചൻ

 

 

” നിങ്ങള് കള്ളം പറയുക ആണല്ലോ മേനോനെ…… ” – തിരുമേനി

 

 

 

” അല്ല അത് എന്റെ ചേട്ടന്റെ ജാതകം ആണ്…. ” – ശരത്ത്

 

 

” അല്ല….. ” – തിരുമേനി

 

 

” ശരത്ത് നീ മിണ്ടാതെ ഇരിക്കു….. ” – ചെറിയച്ചൻ

 

 

 

ഞാൻ ഉടനെ മിണ്ടാതെ ഇരുന്നു…..

 

 

” ദേവകി തമ്പുരാട്ടിക്ക് 3 ആൺമക്കളിൽ കൂടി 5 പേരകുട്ടികൾ ഉള്ളൂ….. അവരുടെ മൂത്ത പേരകുട്ടിയെ ആദ്യ മരുമകൾ അല്ല രണ്ടാമത്തെ മരുമകൾ ആയവൾ പ്രസവികുക ഉള്ളൂ….. അതും ഒരു പെൺകുഞ്ഞ് ആയിരിക്കും….. മുൻ ജന്മ പാപം നിമിത്തം അവരുടെ ആദ്യ മകന് വൈകി മാത്രമേ ഒരു മകൻ ജനിക്കു….. ആ മകൻ ആണ് ഇൗ ഇരിക്കുന്നത്…. ശെരി അല്ലേ മേനോനെ….  ” – തിരുമേനി

 

 

” അതേ ശെരി ആണ്….. 😔 ” – ചെറിയച്ചൻ

 

 

 

” പിന്നെ ആരാണ് ഇവൻ…. ” – തിരുമേനി

 

 

” ഏട്ടൻ ഏട്ടത്തിയെ പ്രണയിച്ച് വിവാഹം ചെയ്തതിനാൽ വീട്ടിൽ നിന്നും ഇറക്കി വിട്ടത് ആണ്…. വീട്ടിൽ കയറുവാൻ ഉള്ള ഏക മാർഗ്ഗം ഒരു കുട്ടി ജനിക്കുക എന്നത് മാത്രം ആയിരുന്നു….. കൊല്ലം 6 ആയിട്ടും അവർക്ക് അതിനു കഴിഞ്ഞില്ല….. ഇതൊന്നും അമ്മക്ക് അറിയില്ല…. അങ്ങനെ  എന്റെ വിവാഹം തീരുമാനിച്ചു….. അത് കഴിഞ്ഞ് ഒരു വർഷം കഴിയുന്നതിന് മുമ്പേ അവള് ഗർഭിണി ആയി…. ഒരു കുട്ടി ഞങ്ങൾക്ക് ജനിച്ച് കഴിഞ്ഞാൽ പിന്നെ അവരെ ഒരിക്കലും വീട്ടിൽ കയറ്റില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് അതിനു മുമ്പേ അവർക്ക് ഒരു മകൻ ജനിച്ചു എന്ന രീതിയിൽ ഒരു കുട്ടിയെ ദത്തെടുത്തു….. ആ മകൻ ആണ് ശരൺ…. ഇത് എനിക്കും ഏട്ടനും എട്ടത്തികും ശരണിനും മാത്രമേ അറിയൂ…. ” – ചെറിയച്ചൻ

 

 

” ചെറിയച്ച എന്തൊക്കെ ആണ് ഇൗ പറയുന്നത്😳 ” – ശരത്ത്

 

 

” സത്യമാണ്…. ഇത് നീയയിട്ട്‌ ആരോടും പറയരുത്…. ” – ചെറിയച്ചൻ

 

 

കേട്ടതോക്കെ വിശ്വസിക്കണോ വേണ്ടയോ എന്ന രീതിയിൽ ആയിരുന്നു ഞാൻ…..🙄

 

 

” അപ്പോ ഇൗ ജാതകം…. ” – തിരുമേനി

 

 

” അവനെ അവർ ദത്തെടുത്ത സമയം വെച്ച് എഴുതിച്ചത് ആണ്….. ” – ചെറിയച്ചൻ

 

 

” ഇൗ ബന്ധം നടക്കില്ല എന്നൊന്നും പറയുന്നില്ല….. പക്ഷേ സാധ്യത 100 ഇൽ 1 ശതമാനം മാത്രം ആണ്…. തിയതി ഞാൻ കുറിച്ച് തരാം….  പരിഹാര പൂജയും ചെയ്യാം…. പക്ഷേ ഫലം എത്രത്തോളം ഉണ്ടാവും എന്ന് അറിയില്ല….. കാരണം അത്ര ശക്തം ആയ ഒരു പുനർജന്മം ആണ് അത്….. കഴിഞ്ഞ ഒരു ജന്മം മുഴുവൻ തന്റെ പ്രിയനൊപ്പം  കഴിയാൻ സമ്മതിക്കാതെ നരകിപ്പിച്ച അതിന്റെ എല്ലാ പകയും ഉള്ള ഒരു പുനർജന്മം…. ” – തിരുമേനി

 

 

 

എന്നും പറഞ്ഞു അയാള് എന്തൊക്കെയോ നോക്കി…. എന്നിട്ട് പറഞ്ഞു…..

 

 

” അടുത്ത മാസം പതിനാറാം നാൾ 11.45നും 12മണിക്കും ഇടയിലാണ് മുഹൂർത്തം…. ഇൗ മുഹൂർത്തത്തിൽ തന്നെ ആ കുട്ടിയുടെ വിവാഹം നടക്കണം…. അത് ആരുടെ ഒപ്പം ആണെങ്കിലും…. അത് മാത്രമേ ഉള്ളൂ…. അത് കഴിഞ്ഞുള്ള അല്ലെങ്കിൽ അതിന് മുമ്പോ ആ പെൺകുട്ടിയുടെ വിവാഹം നടന്നാൽ ആ മരണം നടക്കും….. പൂജ പരിഹാര ക്രിയ അതിനു ഒമ്പത് നാൾ മുമ്പ് അതായത് അടുത്ത മാസം ഏഴാം നാൾ നടത്താം……. ” – തിരുമേനി

 

 

 

” എവിടെ വെച്ചാണ് അത് നടത്തേണ്ടത്…… ” – ചെറിയച്ചൻ

 

 

” നിങ്ങളുടെ ചിറ്റെടത് തറവാട്ടിൽ വെച്ച്….. ” – തിരുമേനി

 

 

” എന്ന ഞങ്ങൾ ഇറങ്ങട്ടെ….. ” – ചെറിയച്ചൻ

 

 

” അങ്ങനെ ആകട്ടെ….. ” – തിരുമേനി

 

 

എന്നും പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി…..

 

 

” ചെറിയച്ച ഞാനെന്താ ഇൗ കേട്ടത് ഒക്കെ…. ശരൺ ഏട്ടൻ…. എന്റെ…. ” – ശരത്ത്

 

 

 

” അതേ അവൻ നിന്റെ ആരുമല്ല….. പക്ഷേ അവനെ ഒരിക്കലും ഞങ്ങൾ ആരും അങ്ങനെ കണ്ടിട്ട് ഇല്ല….. ഇത് അറിയാവുന്നവർ കുറവ് ആണ്…. ഇനി ആരും അറിയേണ്ട….. ” – ചെറിയച്ചൻ

 

 

 

” ചെറിയച്ച എന്തിനാണ് ഇത്ര എടി പിടി എന്ന് നടത്തുന്നത്….. അവള് ഏട്ടനെ ഒരു അങ്ങളയെ പോലെ അല്ലേ കണ്ടിരിക്കുന്നത്….. ” – ശരത്ത്

 

 

 

” എനിക് അറിയാം…. പക്ഷേ അവളുടെ ജീവിതം അത് അപകടത്തിൽ ആവും😔 അത് പാടില്ല….. ” – ചെറിയച്ചൻ

 

 

 

” നിങ്ങള് ഒക്കെ എന്തിനാ ഇത് പോലെ ഉള്ള വിശ്വാസങ്ങളെ അന്ധമായി വിശ്വസിക്കുന്നത്….. ഇതൊക്കെ സത്യം ആവണം എന്ന് ഉണ്ടോ….. ” – ശരത്ത്

 

 

 

” ചിലപ്പോൾ സത്യം ആവില്ലായിരിക്കാം….. പക്ഷേ ഇത് എനിക് വിശ്വസിച്ചേ മതിയാവൂ….. കാരണം എന്റെ മോളുടെ ജീവൻ ആണ്….. ” – ചെറിയച്ചൻ

 

 

അങ്ങനെ പറഞ്ഞപ്പോൾ എനിക് എന്തോ ഒരു തരം പേടി വന്നു….. ഇനി ചെറിയച്ചന് എല്ലാം അറിയാവോ🙄

 

 

 

” പക്ഷേ ചെറിയച്ച ഇത്രമാത്രം ടെൻഷൻ ആവുന്നത് എന്തിനാ…. ” – ശരത്ത്

 

 

 

” നിനക്ക് അറിയില്ലേ ഒന്നും….. എനിക് അറിയില്ല എന്ന് കരുതി സംസാരിക്കേണ്ട…. എനിക് അറിയാം എല്ലാം….. ” – ചെറിയച്ചൻ

 

 

 

” എന്താ ചെറിയച്ചൻ ഉദേശിച്ചത്…. ” – ശരത്ത്

 

 

” അവളുടെ രോഗ വിവരം എനിക് അറിയാം…. എന്റെ മോൾക്ക് ക്യാൻസർ ആണെന്ന്…..😔 ” – ചെറിയച്ചൻ

 

 

 

” ഇത് ചെറിയച്ചന് എങ്ങനെ….. ” – ശരത്ത്

 

 

” നിങ്ങളോടു അവള് പറഞ്ഞത് ഞാൻ കേട്ടിരുന്നു….. എല്ലാം അറിഞ്ഞിട്ടും എന്റെ മകൾ….. ഞങ്ങളെ ഒന്നും അറിയിക്കാതെ നീറുക ആയിരുന്നു😔 അത് അറിയുന്ന എനിക് എന്ത് സമാധാനം ഉണ്ടാവാൻ ആണ്…. എങ്ങനെ എങ്കിലും അവളുടെ വിവാഹം നടക്കണം…. അതും പറഞ്ഞു ഒരു ഭാരത്തെ പോലെ അവളെ ഒഴിവാക്കാൻ ആവോ എനിക്…. ശരൺ ആവുമ്പോൾ നമുക്ക് ചെറുപ്പം മുതൽ അറിയാവുന്നത് അല്ലേ….. ” – ചെറിയച്ചൻ

 

 

 

സ്വന്തം മകളുടെ ജീവിതത്തിൽ ഇത്രയേറെ ഉത്കണ്ഠ ഉള്ള ഒരു അച്ഛനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് തോന്നി….. ഞാൻ അത് കൊണ്ട് ഒന്നും ചോദിച്ചില്ല….. എല്ലാം വരേണ്ടത് പോലെ നടക്കും…..😊

 

 

അപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്…..

 

 

ഇത്ര ഒക്കെ കേട്ട സ്ഥിതിക്ക്….. ചെറിയച്ചൻ  ആദിയെ കുറിച്ച് കേട്ടിട്ട് ഉണ്ടാവുമോ….. എങ്ങനെ ചോദിക്കും…..

 

 

” എന്താ ശരത്തെ ആലോചിക്കുന്നത്…… ” – ചെറിയച്ചൻ

 

 

 

” ഒന്നുമില്ല…. ” – ശരത്ത്

 

 

 

” അത് കള്ളം….. എനിക് ആദിയെ അറിയാമോ….. അതല്ലേ…. നിന്റെ സംശയം…. ” – ചെറിയച്ചൻ

 

 

 

” അപ്പോ ചെറിയച്ചനു എല്ലാം അറിയാമല്ലെ….. ” – ശരത്ത്

 

 

 

” എനിക്കും അറിയാം…. ആ അറിഞ്ഞത് ഞാൻ അറിയികേണ്ടവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്….. ” – ചെറിയച്ചൻ

 

 

 

” എന്താ എനിക് മനസിലായില്ല….. ” – ശരത്ത്

 

 

 

” ഒന്നുമില്ല….. എല്ലാം അതിന്റേതായ സമയം അറിയും….. ” – ചെറിയച്ചൻ

 

 

എന്നും പറഞ്ഞു ചെറിയച്ചൻ എന്നെ നോക്കി ഒന്ന് ചിരിച്ചു……… ആ ചിരിയിൽ എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്നത് പോലെ……

 

 

 

 

____________________

 

 

 

( ശ്രീ )

 

 

 

കോളജിൽ പോയെങ്കിലും എന്തോ ഒരു മനസമാധാനം ഇല്ല….. മനസ്സ് മുഴുവൻ അവർ പോയിടത്തേക്ക്‌ ആണ്…. എന്തിനാ ദേവിയെ എന്നോട് ഇൗ പരീക്ഷണം…..

 

 

കോളജിൽ ചെന്നപ്പോൾ തന്നെ അമ്മുവിനോടും അന്നമ്മ യോടും എല്ലാം പറഞ്ഞു….. പെട്ടെന്ന് കല്യാണം ഒക്കെ വരുമ്പോൾ അവർ അറിഞ്ഞില്ല എന്ന് വരരുത് അല്ലോ……

 

 

 

പാവം നമ്മുടെ അന്നമ്മക്ക്‌ ഇപ്പോഴും സങ്കടം ആണ്….. എന്റെ ആക്സിഡന്റ് ഓർത്ത്….😄

 

 

” എന്നാലും ആ ദേവേട്ടനെ ഞാൻ ഇങ്ങനെ ഒന്നും ഓർത്തില്ല….😡 അയാള് കാരണം അല്ലേ എന്റെ ശ്രീക്കുട്ടി….. ” – അന്ന

 

 

” എടി…. സാരമില്ല…. ഇപ്പോ എല്ലാം മാറിയില്ലേ… അത് വിട്ടേക്ക്….. ” – ശ്രീ

 

 

 

” എന്റെ ശ്രീ പറഞ്ഞ കൊണ്ട് വെറുതെ വിട്ടിരിക്കുന്നു….. ” – അന്ന

 

 

” അല്ലെങ്കിൽ നീ എന്ത്  ചെയ്യും….. ” – അമ്മു

 

 

അവള് കളിയാക്കി ആണ് ചോദിക്കുന്നത്…..

 

 

 

” ഇത് കണ്ട ശ്രീ…. നീ പോയപ്പോൾ മുതൽ ഇങ്ങനെ ആണ്….. ഇവൾ എന്നെ കളിയാക്കി കൊല്ലുക ആണ്🥺 ” – അന്ന

 

 

” എടി അമ്മു ദെ എന്റെ അന്ന കൊച്ചിനെ വെറുതെ കളിയാകേണ്ട കേട്ടല്ലോ….. ” – ശ്രീ

 

 

 

” ശെരി… വെറുതെ കളിയാകുന്നില്ല….. കാര്യം ഉള്ളതിന് കളിയാകമല്ലോ…..😂😜 ” – അമ്മു

 

 

 

” ആ അത് വേണമെങ്കിൽ ചെയ്തോ😜 ” – ശ്രീ

 

 

 

” എടി ദുഷ്‌ടെ…. നീയും ഇവളും ഒക്കെ കണക്കാണ്….. വെറുതെ അല്ലടി നിന്റെ കൈ ഒടിഞ്ഞത്….. ” – അന്ന

 

 

 

” പോടി പട്ടി…… ” – ശ്രീ

 

 

 

” അല്ല ശ്രീക്കുട്ടി…. നീ എന്തെങ്കിലും അറിഞ്ഞിരുന്നോ…… ” – അമ്മു

 

 

 

” എന്താണ് മോളെ…. ” – ശ്രീ

 

 

 

” ഇവിടെ ചിലർക്ക് എന്തോ ഒരു കുച്ച് കുച്ച് ഹോത്ത ഹേ….. ” – അമ്മു

 

 

 

” തെളിച്ച് പറ കൊച്ചെ….. ” – ശ്രീ

 

 

 

” അത് ശ്രീക്കുട്ടി അവള് വെറുതെ പറയുക ആണ്….. ” –  അന്ന

 

 

” എന്താ…… ” – ശ്രീ

 

 

” ഒന്നുമില്ല ഡീ അവൾക്ക് പ്രാന്ത് ആണ്…… ” – അന്ന

 

 

” എനിക് പ്രാന്ത് ഒന്നുമില്ല…. ചിലർക്ക് ഒക്കെ പ്രണയ പ്രാന്ത് ആയോ എന്നൊരു സംശയം ഇല്ലാതെ ഇല്ല….😄😜 ” – അമ്മു

 

 

 

” ആരാ ഡീ….. അച്ചായൻ ആണോ…. ” – ശ്രീ

 

 

” അത് നിനക്ക് എങ്ങനെ അറിയാം…. ” – അമ്മു

 

 

” കൊക്ക് എത്ര കുളം കണ്ടത് ആണ് മോളെ😜😜…. ” – ശ്രീ

 

 

 

” ദെ ഇൗ പെണ്ണിന് പ്രാന്ത് ആണ് ശ്രീ…. ” – അന്ന

 

 

” അത് ഞാൻ കണ്ടത് ആണ് കേട്ടോ അന്ന കൊച്ചെ….. അച്ചായനെ കാണുമ്പോൾ ഉള്ള നിന്റെ ഇൗ ഇളക്കം….. ” – ശ്രീ

 

 

” പോടി അവിടുന്ന്….. ” – അന്ന

 

 

 

” ശേ ദെ പെണ്ണിന് നാണം വരുന്നു…… ” – അമ്മു

 

 

 

” ഇല്ല അങ്ങനെ ഒന്നുമില്ല…. എനിക് ഇഷ്ടമല്ല….. അന്ന് നിന്നെ അവർ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ കേട്ട് കൊണ്ട് നിന്നത് അല്ലേ ഇൗ അച്ചായൻ….😡 ” – അന്ന

 

 

കേട്ടപ്പോൾ പെട്ടെന്ന് കണ്ണുകൾ നിറഞ്ഞു…. സങ്കടം അല്ല…. മറിച്ച് സന്തോഷം കൊണ്ട്…… ഇത്രേം സ്നേഹം ഉള്ള ഒരുത്തിയെ കിട്ടിയില്ലേ…..

 

 

 

ഞാൻ ഉടനെ അവളെ കെട്ടിപിടിച്ച്…… 😁

 

 

” എടി ശ്രീക്കുട്ടി…. ഇങ്ങനെ കെട്ടിപ്പിടിച്ച് നിന്നാൽ ബാക്കിയുള്ളവർ തെറ്റിദ്ധരിക്കും….. ” – അന്ന

 

 

” അയ്യേ….. പോടി പന്നി….. ” – ശ്രീ

 

 

 

” ഏതാണ് ശ്രീ… ഇൗ വൃത്തികെട്ടവൾ വാ തുറന്നാൽ ഇമ്മാതിരി വർത്തമാനം പറയുക ഉള്ളൂ…. ” – അമ്മു

 

 

അന്ന് ശ്രീ ഒരുപാട് നാളുകൾക്ക് ശേഷം മനസറിഞ്ഞ് ചിരിച്ച്….. പിന്നാലെ അവളുടെ ജീവിതത്തിലേക്ക് വരുവാൻ ഉള്ള സംഭവങ്ങൾ അറിയാതെ……….

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply