Skip to content

💙 ഇന്ദ്രബാല 💙 15

indrabaala novel aksharathalukal

✍️💞… Ettante kaanthari…💞

( ശ്രീ )

 

ഇന്നും കോളേജിലേക്ക് പോയി….. അവരോട് കല്യാണ തിയതിയെ കുറിച്ച് ഒക്കെ പറഞ്ഞു….. സാധാരണ ഇങ്ങനെ പറയുമ്പോൾ ഉള്ള കളിയാക്കൽ ഒന്നും ഇവിടെ ഇല്ല….. എന്തിനാണ് കളിയാകിയിട്ട്‌…. ജീവിതം തന്നെ ഒരു നൂൽപ്പാലത്തിൽ കൂടി പോകുന്ന പോലെ ആണ് തോന്നുന്നത്…… അതിനിടയിൽ തെന്നി വീഴുവാൻ ആഗ്രഹിച്ച് പോവുക ആണ്….. ഇത്ര മാത്രം പ്രശ്നങ്ങൾ എന്തിനാണ് എന്റെ ജീവിതത്തിൽ മാത്രം…….

 

അന്നമ്മ കൊറേ ചളി പറഞ്ഞു ചിരിപ്പിക്കാൻ നോക്കുന്നുണ്ട്….. പക്ഷേ പുറമെ ചിരിക്കാൻ മാത്രമേ കഴിയുന്നുള്ളൂ….. മങ്ങിയ ഒരു ചിരി🙂

 

” എടി നമ്മുടെ ശ്രീകൊച്ച് ഫുൾ ശോകം ആണ് കേട്ട…. ” – അന്നമ്മ

 

 

” അതേ നീ പറഞ്ഞത് ശെരി ആണ്…. ” – അമ്മു

 

 

” എടി എന്തായാലും നിന്നെ അടുത്ത മാസം പിടിച്ച് കെട്ടിക്കാൻ പോവാണ്‌…… പിന്നെ നീ ശോകം അടിച്ചിട്ട് എന്തിനാ….. ഇൗ ഉള്ള കുറച്ച് ദിവസങ്ങൾ നമുക്ക് അടിച്ച് പൊളിക്കാം ശ്രീ കൊച്ചെ…. ” – അന്നമ്മ

 

 

കേട്ടപ്പോൾ എനിക്കും ശെരി ആണെന്ന് തോന്നി…. ചിലപ്പോൾ കല്യാണം കഴിഞ്ഞാൽ ഇവിടെ പഠിക്കും എന്ന് കൂടി ഉറപ്പ് ഇല്ല….. ഇൗ ഉള്ള കുറച്ച് ദിവസങ്ങൾ എങ്കിലും എനിക് പഴയ ശ്രീ ആയി ഇവരുടെ ഒപ്പം കഴിയണം…..

 

 

അതൊക്കെ മനസ്സിൽ ചിന്തിച്ച് ആ പഴയ ശ്രീയിലേക് ഞാൻ മടങ്ങാൻ തീരുമാനിച്ചു……

 

 

” ശെരി അന്ന കൊച്ചെ….. നമുക്ക് പഴയത് പോലെ ആവാം….. ” – ശ്രീ

 

 

” എന്നാല് അതിനു തുടക്കം ആയി ഇന്ന് അന്നയുടെ വക ക്യാന്റീൻ ചിലവ്😄 ” – അമ്മു

 

 

” എടി ദുഷ്‌ടെ….. എനികിട്ട്‌ തന്നെ വേണമായിരുന്നോ….. ” – അന്ന

 

 

” നീ തന്നെ ചെയ്യണം….. നിന്റെ അച്ചായനെ ഒകെ ആകി തരണമെങ്കിൽ മതി…. ” – അമ്മു

 

 

അപ്പോ അവള് എന്തോ ആലോചിച്ച്….. എന്നിട്ട് ഒന്ന് ഇളിച്ച് കാണിച്ച്😄

 

 

” എടി ഇത് നിന്റെ അച്ചായനെ അറിയിക്കണ്ടെ….. ഇങ്ങനെ മനസ്സിൽ വെച്ച് നടന്നാൽ മതിയോ….. ” – ശ്രീ

 

 

” അത് ഞാൻ എങ്ങനെ പറയാൻ ആണ്…. ” – അന്ന

 

 

” വാ കൊണ്ട് അല്ലേ പറയാൻ പറ്റൂ…. ” – അമ്മു

 

 

” എടി മതി കളിയാക്കിയത്….. ഞാൻ കാര്യമായി പറഞ്ഞത് ആണ് അന്നമ്മെ അച്ചായനെ ഉടനെ ഇതൊക്കെ അറിയിക്കണം…. ” – ശ്രീ

 

 

” അത് പറയാം….. ” – അന്ന

 

 

” എടി… ശ്രീ അവളുടെ നാണം കണ്ടില്ലേ….. ” – അമ്മു

 

 

” നമുക്ക് വഴി ഉണ്ടാകാം….. ” – ശ്രീ

 

 

” ഇപ്പോ വാ എനിക് വിശക്കുന്നു…… ” – അമ്മു

 

 

 

ഞങ്ങൾ നേരെ ക്യാന്റീനിലേക് കയറി…… 3 ബിരിയാണി പറഞ്ഞു നല്ല അവസ്ഥക്ക് കഴിച്ചു……

 

 

അപ്പോഴാണ് ഞാൻ തേടിയ ഒരു മുഖം അവിടെ കണ്ടത്……. അച്ചായൻ😜

 

 

 

 

___________________

 

 

 

( ദേവൻ )

 

 

 

ഉച്ചക്ക് അവന്മാർക്ക്‌ വിശക്കുന്നു എന്നും പറഞ്ഞു ആണ് എന്നെയും വലിച്ച് കാന്റീനിലെക്ക് വിട്ടു….. എനിക് ആണെങ്കിൽ എന്തോ ഒന്നിനും ഒരു മൂഡ് ഇല്ല……

 

 

അവന്മാർ ഒരുപാട് ആയി ചോദിക്കുന്നത്…. പക്ഷേ ഞാൻ ഒന്നും പറഞ്ഞില്ല…. എന്നിൽ തുടങ്ങിയത് എന്നിൽ തന്നെ ഒടുങ്ങട്ടെ……

 

 

ആദി ഇൗ ഇടക്ക് ഒന്നും എഴുന്നെക്കില്ല….. അമ്മാതിരി പണി ആണ് അവന് കിട്ടിയിരിക്കുന്നത്….. ആരാണാവോ…. ഇങ്ങനെ പണിയാൻ…..

 

 

അങ്ങനെ ക്യാന്റീനിലേക് ചെന്നപ്പോൾ ആണ് ബിരിയാണി വെട്ടി വിഴുങ്ങുന്ന ശ്രീയെ കണ്ടത്….. അവളുടെ മുഖത്ത് സന്തോഷം ആണ്….. അപ്പോ അവൾക്ക് സമ്മതമാണോ ഇൗ ബന്ധത്തിന്……

 

അവളുടെ മുഖത്ത് അതാണ് കാണുന്നത്……. അറിഞ്ഞു കൂടാ…… എന്തായാലും അവളുടെ ജീവിതത്തിലേക്ക് ഞാൻ ഇല്ല….. അവളെ എനിക് വിധിച്ചിട്ടില്ല…… ഒന്നു ഉറപ്പാ….. എനിക് ഉള്ളത് എന്തായാലും എന്റെ അടുത്തേയ്ക്ക് വരും…..😊

 

 

 

____________________

 

 

 

( ശ്രീ )

 

 

ഞങ്ങൾ കഴിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് അച്ചായനും ദേവേട്ടനും അതുൽ ഏട്ടനും ഒക്കെ കൂടി വന്നത്….. എന്നെ കണ്ടതും എന്നെ കൈ പൊക്കി കാണിച്ച് അച്ചായൻ എന്റെ അടുത്ത് വന്നു ഇരുന്നു….. അതുൽ ഏട്ടനും വന്നു….. ദേവേട്ടൻ എന്തോ  ഉള്ള പോലെ വരുന്നില്ല…..

 

 

 

” നീ എന്താ ദേവാ അവിടെ കുന്തം പോലെ നില്കുന്നത്….. ” – സാം

 

 

” ഒന്നുമില്ല….. ” – ദേവൻ

 

 

” എന്ന ഇവിടെ വന്നു ഇരികട….. ” – സാം

 

 

പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അന്ന എനിക്കും അന്നക്കും നടുവിലേക്ക് ഒരു ചെയർ വലിച്ച് ഇട്ടു…. അവളുടെ ഉദ്ദേശം നേരെ ഇരുന്നു അച്ചായനെ വായി നോക്കുക എന്നത് മാത്രം ആണ്…. പന്നി….🙄

 

 

ദേവേട്ടൻ എന്നെയും കസേരയെയും മാറി മാറി നോക്കുന്നുണ്ട്….. ഞാൻ ഉടനെ അച്ചായന്റെ അടുത്തേയ്ക്ക് നീങ്ങി ഇരുന്നു….. ഇനി എന്റെ അടുത്ത് ഇരുന്നിട്ട് അശുദ്ധി ഒന്നും വരണ്ട🙂

 

 

” ഇന്നെന്താണ് സ്പെഷ്യൽ…. ആരുടെ ചിലവ് ആണ്….. ” – സാം

 

 

” ചിലവ് അന്നാമ്മയുടെ വക ആണ്…. ” – അമ്മു

 

 

” എന്താണ് കാര്യം…. ” – അതുൽ

 

 

” പറയട്ടെ അന്നാമ്മേ……. ” – ശ്രീ

 

 

ഉടനെ അവളെ ഞങ്ങളെ നോക്കി പറയല്ലേ എന്നൊക്കെ കാണിക്കുന്നുണ്ട്…….

 

 

” അതൊക്കെ ഉണ്ട് എന്റെ അച്ചായാ…… ” – ശ്രീ

 

 

” എന്താ ഡീ പറ….. ” – സാം

 

 

” അത് അച്ചായാ………” – അമ്മു

 

 

” അമ്മു ഒരു മിനുട്ട്….. ഞാൻ പറയാം ” – ശ്രീ

 

 

” ആരെങ്കിലും ഒന്ന് പറയോ….. ” – അതുൽ

 

 

അന്നാമ്മ കൈ കൂപ്പുന്നത് പോലെ ഒക്കെ കാണിക്കുന്നുണ്ട്….. പറയല്ലേ എന്നും പറഞ്ഞു….

 

 

” അച്ചായാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ….. ” – ശ്രീ

 

 

 

” ചോദിക്ക് ശ്രീ മോളെ….. ” – സാം

 

 

” അന്നാമ്മയെ കുറിച്ചുള്ള അച്ചായന്റെ അഭിപ്രായം എന്താ….. ” – ശ്രീ

 

 

” അങ്ങനെ ചോദിച്ചാൽ….. വായാടി….. പാവം ആണെന്ന് തോന്നുന്നു…… ” – സാം

 

 

” അപ്പോ അച്ചായന് ഇവളെ ഇഷ്ടം ആണോ….. ” – ശ്രീ

 

 

പാവം അച്ചായൻ ഇതിലെ ചതി തിരിച്ചറിയാതെ എടുത്ത വായയിൽ അതേ എന്ന് പറഞ്ഞു…..

 

 

” കണ്ട ഞാൻ പറഞ്ഞത് അല്ലേ അന്നാമ്മെ അച്ചായന് നിന്നെ ഇഷ്ടം ആണെന്ന്…. ” – അമ്മു

 

 

” അപ്പോ മനസമ്മതം കഴിഞ്ഞ്…… ” – ശ്രീ

 

 

” നിങ്ങള് എന്തൊക്കെ ആണ് ഇൗ പറയുന്നത്….. എനിക് ഒന്നും മനസിലാവുന്നില്ല….. ” – സാം

 

 

” എന്റെ നിഷ്‌കൂ അച്ചായ…… ഞങ്ങളുടെ അന്ന കൊച്ചിനു ഇൗ അച്ചായനെ ഇഷ്ടം ആണ്….. അച്ചായന്റെ പെങ്ങൾ എന്ന നിലയിൽ ആ ബന്ധം അങ്ങ് ഉറപ്പിക്കുന്നു…… സമ്മതം ചോദിച്ചപ്പോൾ അതേ എന്നും പറഞ്ഞു …. ” – ശ്രീ

 

 

” എടി ദുഷ്‌ടെ….. ഇൗ മുതലിനെ എന്റെ തലയിൽ കെട്ടി വെക്കുക ആണോ….. ” – സാം

 

 

” അത്ര കഷ്ടപ്പെട്ട് എന്നെ സഹിക്കണം എന്ന് ഇല്ല…… ” – അന്ന

 

 

” ആങ്ങളക്ക് പെണ്ണിനെ കണ്ട് പിടിക്കേണ്ടത് പെങ്ങളുടെ ഉത്തരവാദിത്വം ആണ്….. അത് ഞാൻ ചെയ്തു….. ഇനി നിങ്ങള് ആയി തീരുമാനിക്കുക….. ” – ശ്രീ

 

 

 

” എല്ലാം ഒകെ ആണ് ശ്രീ….. പക്ഷേ ഇൗ തലത്തെറിച്ചതിനെ സഹികണ്ടെ എന്ന് ഓർക്കുമ്പോൾ ആണ്…… ” – സാം

 

 

 

” അങ്ങനെ കഷ്ടപ്പെട്ട് ഒരു കോന്തനും എന്നെ സഹിക്കണ്ട…… 😏 ” – അന്ന

 

 

” കോന്തൻ നിന്റെ കെട്ടിയോൻ ആണ് ഡീ പിശാശെ…… ” – സാം

 

 

” പോടാ പട്ടി….. ” – അന്ന

 

 

അവരുടെ ഇൗ കളി കണ്ടിട്ട് ഞങ്ങൾ എല്ലാവരും പൂര ചിരി ആണ്…… 😄😄😄 ചിരിച്ച് കൊണ്ട് നേരെ നോക്കിയത് ദേവേട്ടന്റെ മുഖത്തേയ്ക്ക് ആണ്…… എന്നെ ഒരു അൽഭുത ജീവിയെ പോലെയാണ് നോക്കുന്നത്🙄

 

 

 

___________________

 

 

 

( ദേവൻ )

 

 

 

ഇൗ പെണ്ണിന് ഇത് ഒരു സങ്കടവും ഇല്ലല്ലോ….. അവള് പറയുന്നത് ഒക്കെ കേട്ടിട്ട് അൽഭുതം ആണ് തോന്നുന്നത്….. അവൾക്ക് ഇഷ്ടമാണോ ഇൗ ബന്ധത്തിന്…… 🙄

 

 

അവള് ഭയങ്കര ഹാപ്പി ആണ്….. ഇതിന് കാര്യമായ എന്തോ കുഴപ്പം ഉണ്ട്…..

 

 

അപ്പോഴാണ് അതുൽ അവളുടെ അടുത്തേക്ക് ചെല്ലുന്നത് കണ്ടത്….. ഇത് ഇനി എന്താണോ എന്തോ…..

 

 

 

” അതേ….. ശ്രീ….. അച്ചായൻ മാത്രം അല്ലല്ലോ ഞാനും നിന്റെ അങ്ങളയെ പോലെ അല്ലേ…. എന്നെ കൂടി അങ്ങനെ കാണുമോ…..” – അതുൽ

 

 

” അത് അങ്ങനെ ആണല്ലോ…… ” – ശ്രീ

 

 

 

” അപ്പോ പെങ്ങളുടെ കടമ നിറവേറ്റുമൊ…… ” – അതുൽ

 

 

” തീർച്ചയായും ആരാണ് ആളു……. ” – ശ്രീ

 

 

അപ്പോ തന്നെ അവൻ അവളുടെ ചെവിയിൽ എന്തോ പറയുന്നുണ്ട്…..

 

 

അവളുടെ മുഖം മാറുന്നത് കണ്ടൂ……

 

 

 

___________________

 

 

 

( ശ്രീ )

 

 

അതുൽ ഏട്ടൻ ഒരിക്കലും അമ്മുവിന്റെ പേര് പറയും എന്ന് ഞാൻ കരുതിയില്ല……

 

 

തിരിച്ച് എന്ത് പറയണം എന്ന് അറിയാതെ ആയി പോയി….. എന്തായാലും അവളുടെ മുൻപിൽ വെച്ച് പറയാൻ ആവില്ല…..

 

 

” എടി അമ്മു…. അന്നമ്മ പോയ വഴി പോയ…… നീ അവരെ ഒന്ന് നോക്കിയിട്ട് വന്നെ….. ” – ശ്രീ

 

 

” ആ ദെ നോക്കിയിട്ട് വരാം….. ” – അമ്മു

 

 

എന്നും പറഞ്ഞു അമ്മു പോയി…….

 

 

അമ്മു പോയെന്ന് കണ്ടതും ഞാൻ അതുൽ ഏട്ടനോട് പറഞ്ഞു…..

 

 

” ഏട്ടാ…. അവള് സെറ്റ് ആയത് ആണ്….. പിന്നെങ്ങനെ ആണ്…… ” – ശ്രീ

 

 

” ആണോ ഒകെ ഡീ…… എനിക് അറിയില്ലായിരുന്നു…… ” – അതുൽ

 

 

അപ്പോഴാണ് എതിരെ ഇരിക്കുന്ന മേശയിൽ എന്നെ നോക്കി എന്തൊക്കെയോ പറയുന്ന 2 3 സീനിയസിനേ കണ്ടത്…… ഒരു തരം പുച്ഛ ചിരി ചിരിക്കുന്നു എന്നെ നോക്കി……. വല്ലാത്ത നോട്ടവും……

 

 

 

ഞാൻ ഉടനെ എഴുന്നേറ്റ് പോകാൻ പോയപ്പോൾ ആണ് അവന്മാർ കമന്റ് അടിച്ചത്……

 

 

 

” എന്താണ് മോളെ….. ഹൈ ടീമിനെ മാത്രേ പിടിക്കൂ…… നമ്മളെ ഒക്കെ ഒന്ന് എപ്പോഴാ കൺസിഡർ ചെയ്യുക…… ” – സീനിയർ

 

 

 

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…… കണ്ണുകൾ നിറഞ്ഞു വന്നു…… ദേവേട്ടനോട് വെറുപ്പ് തോന്നി പോവുക ആണ്…… 😡

 

 

 

ഒന്നും മിണ്ടാതെ നടന്നപ്പോൾ ആണ് അവരിൽ ഒരുത്തൻ എന്റെ കൈയിൽ പിടിച്ചത്……

 

 

 

“പറഞ്ഞിട്ട് പോ മോളെ….. ” – സീനിയർ

 

 

 

പെട്ടെന്ന് ആണ് അവൻ ആരുടെയോ ചവിട്ട് കൊണ്ട് പിറകിലേക്ക് വീണത്…..

 

നോക്കിയപ്പോൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കുന്ന

അച്ചായൻ🔥

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “💙 ഇന്ദ്രബാല 💙 15”

  1. അടുത്ത ഭാഗങ്ങൾ എല്ലാം വേഗം വേഗം ഇടണേ….കാത്തിരിക്കുന്നു

Leave a Reply

Don`t copy text!