💙 ഇന്ദ്രബാല 💙 03

1976 Views

indrabaala novel aksharathalukal

✍️💞… Ettante kaanthari…💞

പെട്ടെന്ന് ആണ് അതിനു മുന്നിൽ 2 കാലുകൾ പ്രത്യക്ഷപ്പെട്ടത്…..

മുകളിലേക്ക് നോക്കിയപ്പോൾ കണ്ടത് ആ മുഖം ആയിരുന്നു💙💙💙

🔥ദേവേട്ടൻ🔥

എനിക് എന്തോ അന്നത്തെ അടി ഒക്കെ ഓർമ വന്നു….

അപ്പോഴാണ് ഇത് എന്റെ വീട് ആണല്ലോ എന്ന ബോധം എനിക് ഉണ്ടായത്…..

” ദേവേട്ടൻ എന്താ ഇവിടെ….. ” – ശ്രീ

” ആരാ ഡീ നിന്റെ ദേവേട്ടൻ” – ദേവൻ

അപ്പോഴാണ് ഞാൻ ഓർത്തത്…. ആദിയോട് ഞാൻ ദേഷ്യത്തിൽ നിൽക്കുന്ന കൊണ്ട് ഇവിടെയും ദേഷ്യം ഉണ്ടാവും അല്ലോ….
ഉടനെ ഞാൻ എന്റെ ഭാവം ഒക്കെ മാറ്റി…. എന്നിട്ട് അത്യാവശ്യം കലിപ്പ് ഒക്കെ മുഖത്ത് ഫിറ്റ് ചെയ്ത് ചോദിച്ചു……

” Mr ദേവേന്ദ്രൻ എന്താണാവോ എന്റെ വീട്ടിൽ…. ” – ശ്രീ

” നിന്റെ വീടോ…. ” – ദേവൻ

” അതേ… ഇൗ ചിറ്റെടതെ ദേവകി അമ്മയുടെ കൊച്ചു മകൾ ആണ് ഞാൻ…. മാധവ മേനോന്റെ ഇളയ മകൾ…. എന്താ…. ” – ശ്രീ

” അപ്പോ പെണ്ണ് കാണാൻ വന്നത് നിന്നെ ആണോ…… ” – ദേവൻ

” അല്ല എന്റെ ചേച്ചിയെ ആണ് ശ്രീലക്ഷ്മി…. അല്ല ഇയാള് ആണോ ചെക്കൻ…. ” – ശ്രീ

” അല്ല അല്ല എന്റെ ഏട്ടൻ ആണ് ജിതേന്ദ്രൻ….. ” – ദേവൻ

” എന്റെ ചേച്ചി രക്ഷ്പെട്ട്‌…. ” – ശ്രീ

പറഞ്ഞത് ഒരു ആത്മ ആണെങ്കിലും തിരിച്ചുള്ള മറുപടി കേട്ടപ്പോൾ ആണ് പുള്ളി കേട്ട് എന്ന് മനസിലായത്…..

” അതിലും ഭാഗ്യവാൻ ആണ് എന്റെ ഏട്ടൻ…. ഇത്പോലെ ഒരു കേസ് നേ അല്ലല്ലോ….. അല്ല നിന്റെ ചേച്ചിയും നിന്റെ പോലെ തന്നെ ആണോ…. ” – ദേവൻ

” ഡോ…. മൈൻഡ് യുവർ വേഡ്സ്….. 😡 ഞാനും എന്റെ ചേച്ചിയും ഒക്കെ നിങ്ങള് കുറച്ച് നേരത്തെ പറഞ്ഞ പോലെ അല്ല…. അങ്ങനെ വിളിക്കാൻ ഉണ്ടെങ്കിൽ അത് തന്റെ ഉറ്റ സുഹൃത്ത് ആ ആദിത്യനെ പോയി വിളിക്കു…..😡 ” – ശ്രീ

” ഡീ ” എന്നും പറഞ്ഞു അവൻ തല്ലാൻ കൈ പൊക്കി…..

” തൊട്ടു പോവരുത് എന്നെ…. ഇത് എന്റെ വീട് ആണ്…. എന്റെ വീട്ടിൽ വെച്ച് എന്റെ ദേഹത്ത് കൈ വെച്ചിട്ട് വന്ന പോലെ തിരിച്ച് പോകാം എന്ന വ്യാമോഹം മനസ്സിൽ ഇരിക്കട്ടെ….. തൊട്ട ആ കൈ ഉണ്ടാവില്ല….. ” – ശ്രീ

” ഡീ നീ അധികം നിഗളികണ്ട….. നാളെ മോൾ കോളേജിലേക്ക് വാ ഫ്രേഷേഴ്‌സ്‌ ഡേ മറക്കാൻ ആവാത്ത ഒരു ദിനം ആകി തരാം….. ” – ദേവൻ

” ഞാൻ വിചാരിച്ചാൽ നിങ്ങള് ദെ ഇവിടെ ഇൗ നിമിഷം നാണം കെടും…. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ദിനം ആയി ഞാൻ കാണിച്ച് തരാം😏 ചേട്ടൻ അധികം പേടിപിക്കല്ലെ😏😏😏 ” – ശ്രീ

” ഡീ…. ” അവന്റെ കണ്ണുകൾ ഒക്കെ ചുവന്നു വന്നു😡

” ഒന്നു പോടൊ…. ചിറ്റെടത് കേറി വന്നു ഇവിടുത്തെ അനന്തര അവകാശിയെ പേടിപ്പിക്കാൻ നോക്കുന്നോ….😏 ” – ശ്രീ

” അയ്യോ…. അതിനു മോളെ ആരു പേടിപ്പിച്ച്….. പേടിപ്പിക്കാൻ പോകുന്നത് അല്ലേ ഉള്ളൂ….. ” – ദേവൻ

എന്നും പറഞ്ഞു ഒരു വഷളൻ ചിരിയും🙄

______________

( ദേവൻ )

ഇവളുടെ വീട്  ആയിരുന്നോ ഇത്🙄 എനിക് അറിയില്ലായിരുന്നു……
ഇവൾ അത്യാവശ്യം നല്ല പൈസ ഉള്ള വീടിലെ ആണ് എന്ന് അറിയാമായിരുന്നു…. പക്ഷേ ഇൗ കുടുംബത്തിലെ ആണെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…….

എന്റെ ഏട്ടന് വേണ്ടി ആണ് വന്നത്….

എന്റെ പൊന്നോ ഇൗ പെണ്ണ് അത്ര പാവം ഒന്നുമല്ല….. അയ്യോ…. വായാടി എന്ന് പറഞ്ഞ ഇതൊക്കെ ആണ്🙄

അവളെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ആണ് ഫ്രേഷേഴ്സ്‌ ഡേ യുടെ കാര്യം പറഞ്ഞത്…. അപ്പോ പോലും ഒരു പേടിയും ഇല്ല…..

അത്കൊണ്ട് ആണ് പുതിയ ഒരു അടവ് എടുക്കാൻ തീരുമാനിച്ചത്….😉

ഞാൻ എന്റെ ഷർട്ടിന്റെ കൈകൾ മടക്കി വെച്ച്…. എന്നിട്ട് മീശ പിരിച്ച് അവൾക്ക് നേരെ ചെന്നു….. അവള് നന്നായി വിറകുന്നുണ്ട്😃 അത് കണ്ടാൽ അറിയാം……

അവളുടെ ചുവന്നു തുടുത്ത ചുണ്ടുകൾ നന്നായി വിറകുന്നു…. അത് കണ്ടിട്ട് എന്റെ മുഴുവൻ കണ്ട്രോളും പോകുന്നുണ്ട്…..

അവള് പുറകിലേക്ക് പോകുന്നതിന്റെ അതേ സ്പീഡിൽ ഞാനും പോയി….. അവസാനം അവള് ആ തുളസി തറയിൽ തൊട്ട് നിന്നു……ഞാൻ ഒന്നു കൂടി അവളോട് ചേർന്ന് നിന്നു…..

” എന്താ….. ” – ശ്രീ

എന്ന് അവള് വിറച്ച് കൊണ്ട് ചോദിച്ചു….

കേട്ടിട്ട് ചിരി ആണ് വന്നത്….. പുലി കുട്ടി പൂച്ച കുട്ടി ആയി😅

” ഒന്നുമില്ല….. ” എന്നും പറഞ്ഞു ഞാൻ കണ്ണ് ഇറുക്കി കാണിച്ചു….

______________

( ശ്രീ )

എന്താണ് ഇയാളുടെ ഉദ്ദേശം….🙄 ഞങ്ങൾ തമ്മിൽ ഒരു അടിയുടെ വ്യത്യാസം പോലും ഇല്ല🙄 ഏട്ടന്റെ നിശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ട്‌🙄 എന്റെ ഹൃദയത്തിന് ആണെങ്കിൽ ഒരു അനുസരണയും ഇല്ല🙄 വെറുതെ കിടന്നു തുള്ളുവ🙄 ബാകിയുള്ളവനേ എടങ്ങേർ ആകും🙄

നോട്ടവും ഭാവവും ഒന്നും ശെരി അല്ല…. തള്ളി മാറ്റണം എന്ന് ഉണ്ട്… പക്ഷേ പറ്റുന്നില്ല….. കൈകൾക്ക് അതിനുള്ള ശേഷി ഇല്ലാത്തത് പോലെ…..

പെട്ടെന്ന് ആണ് ദൈവദൂതയെ പോലെ നേരത്തെ വന്നിറങ്ങിയ അമ്മ വന്നത്…..

” ഡാ ദേവാ…. നീ എന്ത് ചെയ്യുക ആണ്….. ഇങ്ങ് വന്നെ…. ” – ആ അമ്മ

” ആ ദെ വരുന്നു അമ്മേ…. ” – ദേവൻ

എന്നും പറഞ്ഞു ദേവേട്ടൻ പോയി……

ഞാൻ നെഞ്ചത്ത് കൈ വെച്ച് പോയി….. ഭാഗ്യമായി പോയത്….. അല്ലെങ്കിൽ എനിക് ഹൃദയാഘാതം വന്നാനെ🙄🙄🙄🙄

ഞാൻ വേഗം പണി കഴിഞ്ഞു അകത്തേക്ക് പോയി…..

മുറിയിലേക്ക് ചെന്നപ്പോൾ ചേച്ചി പെണ്ണ് ആഗേ ടെൻഷൻ അടിച്ചു നഖം ഒക്കെ കടിച്ച് ഇരിപ്പ് ആണ്…..

” എന്താ ഡീ ചേച്ചി പെണ്ണെ…. ഒരു ടെൻഷൻ…. ” – ശ്രീ

” ഒന്നുമില്ല ശ്രീ… എനിക് എന്തോ…. അത് ഓർത്തിട്ട്‌ ഒരു പേടി….. ” – ലച്ചു

” പേടിയോ എന്തിന്….. നിന്റെ കല്യാണം ഒന്നുമല്ല….. പെണ്ണുകാണൽ ആണ് മോളെ…. 😅 ” – ശ്രീ

” പോടി….. അല്ല നീ താഴെ നിന്ന് അല്ലേ വന്നത്…. എടി ചെക്കൻ എങ്ങനെ ഉണ്ട്….  ” – ലച്ചു

” മോളെ പറയാതെ ഇരിക്കാൻ വയ്യ…. എന്നാലും നമ്മുടെ അച്ഛന് ഇത്രയും സെലക്ഷൻ ഇല്ലെ….. അയ്യേ…..😏 ” – ശ്രീ

” എന്താ ഡീ കാണാൻ കൊള്ളില്ലെ🥺 ” – ലച്ചു

” നീ ഒന്നു കണ്ട് നോക്ക്…. അയ്യോ….. കോങ്കണ്ണ് ആണ്….  പിന്നെ കറുത്ത് തടിചു…. ശെരിക്കും ഒരു കൊരങ്ങിന്റെ മുഖം🙄 ” – ശ്രീ

അവളുടെ മുഖം ഒന്നു കാണണം….. ഇപ്പോ കരയും എന്ന രീതിയിൽ ആയിട്ടുണ്ട്……
ഇങ്ങനെ ഒരു പെണ്ണ്…..

അപ്പോഴാണ് അമ്മ വന്ന് താഴേയ്ക്ക് ചെല്ലാൻ പറഞ്ഞത്…..

ഞാനും അവളുടെ കൂടെ ചെന്നു…..

താഴെ ചെന്ന് അവള് ചായ എടുത്ത് അവരുടെ മുന്നിലേക്ക് പോയി…. ആരുടേയും മുഖത്തേക്ക് നോക്കുന്നില്ല അവള്….. 😅😅😅 അമ്മാതിരി പണി അല്ലേ ഞാൻ കൊടുത്തത്😂😂🤣🤣

” മോളെ ദെ ഇവൻ ആണ് കേട്ടോ ചെക്കൻ അവന് കൊടുത്തോ…. ” – ഒരു സ്ത്രീ

അവള് ആ ചേട്ടന് കൊടുക്കുന്നുണ്ട് എങ്കിലും മുഖത്തേക്ക് നോക്കുന്നില്ല…..

” മോളെ…. അവന്റെ മുഖത്തേയ്ക്ക് നോക്കൂ…. ” – അച്ഛൻ

ഉടനെ അവള് ഒരു നീരസത്തോടെ മുഖത്തേയ്ക്ക് നോക്കി…..

കുറ്റം പറയരുത് അല്ലോ…. ചേട്ടൻ നല്ല സുന്ദരൻ ആണ് കേട്ട😃 അന്നമ്മ കാണണ്ട😂

ചേട്ടനെ കണ്ടതും ചേച്ചി പെട്ടെന്ന് ഒന്നു നെട്ടി കുറ്റം പറയരുത് അല്ലോ…. ഞാൻ അത്പോലെ അല്ലേ പറഞ്ഞു കൊടുത്തത്😂

ആ നെട്ടലിൽ അവളുടെ കൈയിൽ ഉണ്ടായിരുന്ന ചായ ചേട്ടന്റെ മേലേക് വീണു😂

പാവം ചേട്ടൻ😆

” അയ്യോ അയ്യോ സോറി….. പെട്ടെന്ന്…. സോറി ” – ലച്ചു

” സാരമില്ല ഡോ…. ” – ജിതിൻ

” മോളെ അവന് ആ വാഷ് റൂം ഒന്നു കാണിച്ച് കൊടുക്ക്….. ” – അച്ഛൻ

എന്നോട് ആണ് അച്ഛൻ അത് പറഞ്ഞത്…..

ഞാൻ ചേട്ടനെയും കൊണ്ട് നേരെ വാഷ് റൂമിലേക്ക് പോയി…..

” ഇയാളുടെ പേര് എന്താ…. ” – ജിതിൻ

” ശ്രീബാല…. ” – ശ്രീ

” എന്ത് ചെയ്യുന്നു…. ” – ജിതിൻ

” പഠികുക ആണ് st Louis കോളജിൽ പഠികുന്നു….m.com ഒന്നാം വർഷം……” – ശ്രീ

” അപ്പോ…. ദേവനെ അറിയുമോ…. ” – ജിതിൻ

” അറിയാം…. എന്റെ… സീനിയർ…. ” – ശ്രീ

അപ്പോഴാണ് അച്ഛൻ വിളിച്ചത്….

” എന്താ അച്ഛാ…. ” – ശ്രീ

” മോളെ… ചേട്ടനെ ആ മുറിയിലേക്ക് ആകി കൊടുക്ക്…. അവിടെ ലച്ചു ഉണ്ട്…. ” – അച്ഛൻ

” ഒകെ അച്ഛാ…. ” – ശ്രീ

ഞാൻ ചേട്ടനുമായി നേരെ മുറിയിലേക്ക് പോയി….. അപോ എന്റെ ചേച്ചി കുട്ടി അവിടെ ജനാലയിലൂടെ പുറത്തേക് നോക്കി നിൽക്കുക ആണ്…..

ഞാൻ ഉടനെ ചേട്ടനോട് പതുകെ വാ… ഒരു ചെറിയ പണി വെക്കാം എന്ന് പറഞ്ഞു…..😂

എന്നിട്ട് ഞാൻ ചേച്ചിയുടെ പുറകെ പോയി….. അവളോട് പറഞ്ഞു…..

” എടി ചേച്ചികുട്ടി ഞാൻ പറഞ്ഞില്ലേ…. അത് പോലെ തന്നെ ഇല്ലെ….. ഒരു കുരങ്ങന്റെ മുഖം….. ” – ശ്രീ

അപ്പോ തന്നെ അവള് ദേഷ്യം കയറി തിരിഞ്ഞതും ഞാൻ മാറി കളഞ്ഞു എന്നിട്ട് ചേട്ടനെ അടുത്തേയ്ക്ക് നിറുത്തി അവള് ചേട്ടന്റെ മേൽ ആണ് തട്ടിയത്😂😂😂

അവള് നല്ല വളിച്ച ചിരി ചിരികുന്നുണ്ട്…..😂😂😂

എന്നിട്ട് എന്നെ നോക്കി കണ്ണുരുട്ടി…..😂😂😂

ഞാൻ പിന്നെ കട്ടുറുംബ്‌ ആവാതെ നേരെ താഴേയ്ക്ക് പോയി….. അവിടെ എല്ലാ തല മൂത്തവരും സംസാരിച്ച് ഇരിക്കുക ആണ്….. നോക്കിയപ്പോൾ ആ മറ്റെ പെൺകുട്ടി അവിടെ ഇരിപ്പുണ്ട്…..

പാവം നല്ല കട്ട പോസ്റ്റ് ആണ്😃

ഞാൻ ഉടനെ അവളെയും വിളിച്ച് പുറത്തേക് പോയി…..

” ഹൈ…. ഞാൻ ശ്രീബാല…. പെണ്ണിന്റെ അനിയത്തി ആണ് ” – ശ്രീ

” ഞാൻ ഗായത്രി….. ചെക്കന്റെ പെങ്ങൾ ആണ് ” – ഗായത്രി

ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു….. ആളു നല്ല കട്ട കമ്പനി ആണ്…. ഏകദേശം എന്റെ അതേ സ്വഭാവം…..

” അതേ എനിക് തന്നെ ഒരുപാട് ഇഷ്ടം ആയി കേട്ടോ…. എനിക് ഒരു ചേട്ടൻ കൂടി ഉണ്ട്…. ദേവേട്ടൻ….. എന്റെ ദേവെട്ടന്റെ ഭാര്യ ആയി വരാമോ….. ” – ഗായത്രി

എനിക് തിരിച്ച് എന്ത് പറയണം എന്ന് അറിയാത്തത് പോലെ ആയി പോയി🙄

അപ്പോഴാണ് ദേവേട്ടൻ അങ്ങോട്ടേക്ക് വന്നത്…..

” നിങ്ങള് ഇവിടെ എന്താ ചെയ്യുന്നത്….. ” – ദേവൻ

” അത് ഏട്ടാ…. ഞങ്ങൾ പരിചയപ്പെടുക ആണ്…. പെണ്ണിന്റെ അനിയത്തി ആണ്….. പേര് ശ്രീബാല….. ” – ഗായത്രി

” നീ എന്തിനാ കണ്ണിൽ കണ്ടവരെ ഒക്കെ പരിചയപ്പെടുന്നത്…. വാ ഇങ്ങോട്ട്…. ” – ദേവൻ

” എന്താ ഏട്ടാ…. അവളൊരു പാവം ആണ്…. ” – ഗായത്രി

” മുഖം മാത്രം ഉള്ളൂ…. ഉള്ള് മുഴുവൻ കറുപ്പ് ആണ്….. ആരെയും വഞ്ചിക്കാൻ പോലും മടി ഇല്ലാത്ത മനസ്സ്……. ഇവളുമാരുടെ ഒക്കെ കൂടി സംസാരിച്ച് നീ കൂടി ചീത്ത ആവരുത്….. ” – ദേവൻ

” ഏട്ടാ….. എന്താ…. ” – ഗായത്രി

” കേറി പോടി…. ” – ദേവൻ

എന്നും പറഞ്ഞു അയാളും അങ്ങ് നടന്നു പോവാൻ പോയി….. എന്നെ ഇത്രയൊക്കെ പറഞ്ഞിട്ട് ഞാൻ പ്രതികരിച്ചില്ല എങ്കിൽ ശേരിയാവില്ല…..

” ഒന്നു അവിടെ നിന്നെ….. ” – ശ്രീ

” എന്താ…. ” – ദേവൻ

” നിങ്ങള് ഇപ്പോ പറഞ്ഞ ഓരോ വാക്കുകളും ഓർത്ത് നിങ്ങള് പശ്ചാത്തപിക്കും……. ഒരു പെണ്ണ് ചങ്കിൽ കൊണ്ട് പറയുക ആണ്….. സത്യം എന്നായാലും പുറത്ത് വരും…. അന്ന് നിങ്ങള് ഇൗ പറഞ്ഞത് ഒക്കെ മാറ്റി പറയും…. ഒരു ക്ഷമ പറയാൻ ആഗ്രഹിക്കും…. പക്ഷേ അന്ന് അത് പറയാൻ ഞാൻ ഉണ്ടായെന്ന് വരില്ല….. ” – ശ്രീ

പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു വന്നു….. 🥺🥺🥺🥺🥺

ഞാൻ കണ്ണുകൾ അവർ കാണാതെ തുടച്ച് അകത്തേക്ക് പോയി…….

മുഖം കഴുകാൻ പോയി നിന്നപ്പോഴും കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ട് ഇരുന്നു😭😭😭😭

ഞാൻ….. ഞാൻ എന്ത് ചെയ്തിട്ട് ആണ്😭😭😭 എന്നെ ഇങ്ങനെ ഒരു മോശം പെണ്ണ് ആകുന്നത്😭😭 ഞാൻ…. അങ്ങനെ ഒരു പെണ്ണ് അല്ല😭😭😭

പെട്ടെന്ന് ആണ് ബാത്ത്റൂം ന്റെ വാതിലിൽ ഒരു കൊട്ട് കേട്ടത്……

” മോളെ ദെ അവർ ഇറങ്ങുക ആണെന്ന്….. ” – അമ്മ

ഞാൻ മുഖം കഴുകി പുറത്തേക് ചെന്നു…. അവരെയൊക്കെ ചിരിച്ച് കൊണ്ട് യാത്ര ആകി….. ഗായത്രിയുടെ മുഖത്ത് അപ്പോഴും ഒരു സങ്കടം കാണാമായിരുന്നു…..

അവർ പോയതിനു ശേഷം തിരിഞ്ഞപ്പോൾ എന്നെ തല്ലാൻ ഓങ്ങുന്ന ചേച്ചികുട്ടിയെ ആണ് കണ്ടത്😂

ഞാൻ ഓടി….. അവളും എന്റെ പുറകെ ഓടി…… ഓടി…. ഓടി…. അവസാനം ശ്വാസം കിട്ടാതെ ആയപ്പോൾ എന്റെ മുറിയിൽ കയറി വാതിലടച്ചു……

തല അനങ്ങിയത് കൊണ്ട് ആവണം….. തല ഭയങ്കര വേദന…. തല വെട്ടിപൊളികുന്ന പോലെ വേദനിക്കുന്നു….. ഇത് പതിവ് ആണ്….. ഞാൻ ആദ്യമേ പറഞ്ഞില്ലേ എനിക് ഒരു കൂട്ട് ഉള്ള കാര്യം അത്…. ഇൗ…. തല പിളർക്കുന്ന വേദന ആണ്🙂🙂🙂🙂

പെട്ടെന്ന് ആണ് മൂകിൽ നിന്നും എന്തോ വരുന്നത് പോലെ തോന്നിയത്…. നോക്കിയപ്പോൾ ചോര…..🙂

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply