💙 ഇന്ദ്രബാല 💙 04

1957 Views

indrabaala novel aksharathalukal

✍️💞… Ettante kaanthari…💞

 

 

🌛🌛🌛🌞🌞🌞

 

 

ഇന്നാണ് ഫ്രേഷേർസ് ഡേ….. പുറത്ത് നല്ല ധൈര്യം  കാണിക്കുന്നുണ്ട് എങ്കിലും ഉള്ളിൽ അത്യാവശ്യം പേടി ഉണ്ട്…. മറ്റൊന്നുമല്ല….. ദേവെട്ടനെയും ആദിയെയും ആണ്🙄🙄🙄

 

 

എന്റെ ഡിഗ്രി യുടെ സമയം പോലും ഇത്രയും ഞാൻ പേടിച്ചിട്ട്‌ ഇല്ല…..

 

കോളജിലേക്ക് ചെന്നപ്പോൾ വാതികേൽ തന്നെ വലിയ അക്ഷരങ്ങളിൽ ഫ്രേഷേഴ്സ്‌ ഡേ എന്ന് എഴുതി വെച്ചിട്ടുണ്ട്….. കണ്ടപ്പോൾ തന്നെ നെഞ്ച് നന്നായി പിടകുന്നുണ്ട്……

 

ഞാൻ ഉടനെ ഫോൺ എടുത്ത്  അമ്മുവിനെ വിളിച്ച് നോക്കി….. ഒറ്റ കോളിൽ തന്നെ ഫോൺ എടുത്ത്… ഞാൻ നേരെ അവള് നിന്നിരുന്ന അടുത്തേയ്ക്ക് ചെന്നു……

 

 

കളർ കോഡ് വെള്ള ആണ് പറഞ്ഞിരുന്നത്…. അത്കൊണ്ട് ഞാൻ ഒരു വെള്ള നിറത്തിൽ ഉള്ള ചുരിദാർ ആണ് ഇട്ടിരുന്നത്….

 

 

” എടി…… നീ ഇപ്പോഴെങ്കിലും വന്നല്ലോ…. ” – അമ്മു

 

 

 

” എടി…… നീ ശെരിക്കും മാലാഖയെ പോലെ ഇരിപ്പുണ്ട്….😳 എന്ത് ഭംഗി ആണ് ഡീ….. ” – അന്ന

 

 

” ശെരിയാണ് നല്ല ഭംഗി ഉണ്ട് ശ്രീ….. ” – അമ്മു

 

 

 

” എടി…. നീ ഇങ്ങനെ സീനിയർ ചേട്ടന്മാരുടെ മുന്നിൽ ഒന്നും പോവണ്ട….. ചില കോഴികൾ ഒക്കെ കൂവും😂 ” – അന്ന

 

 

” പോടി ഒന്നു….. ” – ശ്രീ

 

 

” പരിപാടി നടക്കുന്നത് ഓഡിറ്റോറിയത്തിൽ ആണ്…. നമുക്ക് അങ്ങോട്ട് പോവാം….. ” – അമ്മു

 

 

” ശെരിയാണ്…. അവിടെ ആകുമ്പോൾ ചേട്ടന്മാരെ വായിനോക്കുകയും ചെയ്യാം😁 ” – അന്ന

 

 

” എടി ഇൗ കാട്ടുകോഴിയെ ഞാൻ തല്ലി കൊല്ലും😡 ” – അമ്മു

 

 

” വിട്ടേക്ക് ഡീ….. നമ്മുടെ പാവം അന്നാമ്മ അല്ലേ….. ” – ശ്രീ

 

 

 

” ശോ ഇൗ ശ്രീ എന്ത് പാവം ആണ്…. കണ്ട് പഠിക്കഡീ അമ്മു….. സ്നേഹം ഇല്ലാത്ത ജന്തു….. ” – അന്ന

 

 

” പോടി പട്ടി….. ” – അമ്മു

 

 

 

” എന്റെ പൊന്നോ….. ഒന്നു വരുന്നുണ്ടോ രണ്ടും….. ” – ശ്രീ

 

 

 

” ശ്രീ പറഞ്ഞാല് വേറേ അപ്പീൽ ഇല്ല….. വരൂ….. ” – അന്ന

 

 

 

ഞങ്ങൾ നേരെ ഹാളിലേക്ക് ചെന്നു….

 

അവിടെ ഒട്ടുമിക്ക കുട്ടികളും വന്നിട്ടുണ്ട്….. ഞങ്ങൾ അവസാനം ഒന്നിച്ച് ഇരിക്കാൻ കഴിയുന്ന ഒരു ഇടം കണ്ടെത്തി…….

അവിടെങ്ങും അവരെ ആരെയും കണ്ടില്ല….. ദേവെട്ടനേയും മറ്റും…. നോക്കിയപ്പോൾ അതുൽ ഏട്ടൻ എന്നെ നോക്കി 100 വോൾട്ടിന്റെ ചിരി ചിരിക്കുന്നുണ്ട്😁 സാം അച്ചായനും നില്പുണ്ട്…. ഇവിടെ നമ്മുടെ കോഴിയെ നോക്കിയപ്പോൾ പുള്ളിക്കാരി സാം അച്ചായനെ വായും പൊളിച്ച് നോക്കി നില്പുണ്ട്😂

 

 

 

അച്ചായന്റെ കാര്യം ഏകദേശം തീരുമാനം ആയ കണക്ക് ഉണ്ട്😂

 

 

 

പെട്ടെന്ന് ആണ് പ്രോഗ്രാം തുടങ്ങിയത്….. അദ്യം കൊറേ ബോറൻ പ്രസംഗം ആയിരുന്നു…… അതിനു ശേഷം സീനിയർസ്‌ അവതരിപ്പിക്കുന്ന പരിപാടികൾ ഉണ്ടായിരുന്നു…..

 

 

ദേവേട്ടൻ നല്ല ഒരു ഗായകൻ ആണ്….. ഗിറ്റാർ ഉം വായിക്കും…… കുറച്ച് കഴിഞ്ഞപ്പോൾ ദേവേട്ടൻന്റെ ഒരു പരിപാടി ഉണ്ടായി……

 

ബ്ളാക് ഷർട്ടും നീല ജീൻസും ആയിരുന്നു വേഷം….. നടുക്ക് ഒരു സ്റ്റൂളിൽ ഇരുന്നു ഗിറ്റാർ ഉം പിടിച്ച് പാടുവാൻ തുടങ്ങി……..

 

 

മയിൽപീലി കാവ് എന്ന സിനിമയിലെ പാട്ട് ആണ് പാടിയത്…….

 

 

 

മയിലായ് പറന്നു വാ

മഴവില്ല് തോൽക്കുമെന്നഴകെ

കനിവായ് പൊഴിഞ്ഞു താ

മണിപ്പീലിയൊന്നു നീയരികെ

ഏഴില്ലം കാവുകൾ താണ്ടി

എന്റെയുള്ളിൽ നീ കൂടണയൂ

എൻ മാറിൽ ചേർന്നു മയങ്ങാൻ

ഏഴു വർണ്ണവും നീയണിയൂ

നീലരാവുകളും ഈ കുളിരും

പകരം ഞാൻ നൽകും

ആരുമാരും അറിയാതൊരു നാൾ

ഹൃദയം നീ കവരും

മയിലായ് ഓ.

മയിലായ് പറന്നു വാ

മഴവില്ല് തോൽക്കുമെന്നഴകെ

മുകിലുകൾ മേയും മാമഴക്കുന്നിൽ

തളിരണിയും മയില്പീലിക്കാവിൽ

മുകിലുകൾ മേയും മാമഴക്കുന്നിൽ

തളിരണിയും മയില്പീലിക്കാവിൽ

കാതരമീ കളിവീണ മീട്ടി

തേടിയലഞ്ഞു നിന്നെ ഞാൻ

വരൂ വരൂ വരദേ

തരുമോ ഒരു നിമിഷം

മയിലായ് ഓ.

മയിലായ് പറന്നു വാ

മഴവില്ല് തോൽക്കുമെന്നഴകെ

കനിവായ് പൊഴിഞ്ഞു താ

മണിപ്പീലിയൊന്നു നീയരികെ

വിരഹ നിലാവിൽ സാഗരമായി

പുഴകളിലേതോ ദാഹമായി

വിരഹ നിലാവിൽ സാഗരമായി

പുഴകളിലേതോ ദാഹമായി

കാറ്റിലുറങ്ങും തേങ്ങലായി

പാട്ടിനിണങ്ങും രാഗമായി

വരൂ വരൂ വരദേ

തരുമോ തിരുമധുരം

മയിലായ് ഓ. മയിലായ് ഓ.

മയിലായ് പറന്നു വാ

മഴവില്ല് തോൽക്കുമെന്നഴകെ

കനിവായ് പൊഴിഞ്ഞു താ

മണിപ്പീലിയൊന്നു നീയരികെ

ഏഴില്ലം കാവുകൾ താണ്ടി

എന്റെയുള്ളിൽ നീ കൂടണയൂ

എൻ മാറിൽ ചേർന്നു മയങ്ങാൻ

ഏഴു വർണ്ണവും നീയണിയൂ

നീലരാവുകളും ഈ കുളിരും

പകരം ഞാൻ നൽകും

ആരുമാരും അറിയാതൊരു നാൾ

ഹൃദയം നീ കവരും

മയിലായ് ഓ.

മയിലായ് പറന്നു വാ

മഴവില്ല് തോൽക്കുമെന്നഴകെ…….

 

 

പാട്ട് കഴിഞ്ഞപ്പോൾ കരാഗോഷങ്ങൾ ഉയർന്നു കേട്ടു……

 

 

എന്തോ ഞാൻ അതിൽ ഒരുപാട് ലയിച്ച് പോയി…… ദേവേട്ടനിൽ നിന്ന് കണ്ണുകൾ എടുക്കുവാൻ തോന്നുന്നില്ല……..

ദേവേട്ടന്റെ കണ്ണുകൾ എന്നിൽ തറഞ്ഞു നിന്നിരുന്നുവോ…… അറിയില്ല….. പക്ഷേ എന്തോ ഒരു മാന്ത്രികത ഉണ്ടായിരുന്നു ഓരോ വരികളിലും……

 

 

നോക്കിയപ്പോൾ അന്നാമ്മ വായും പൊളിച്ച് ഇരിപ്പുണ്ട്……🙄

 

 

” എടി….. ഇൗ ദേവേട്ടൻ ആളു കൊള്ളാമല്ലോ….. എന്ത് ഗ്ലാമർ ആണ്…. പോരാത്തതിന്….. ഇങ്ങനെ ഒക്കെ പാടിയാൽ ഇൗ കോളേജ് മുഴുവൻ അങ്ങേരുടെ ഫാൻസ് ആവും…. എനിക്കും വേണം ഒരു മെമ്പർഷിപ്പ്😜 ” – അന്ന

 

 

” അതിനെന്താ നമുക്ക് അന്വേഷിക്കാം😂 ” – അമ്മു

 

 

 

” എടി…. പിന്നെ 2 ഉം കൂടി കണ്ണും കണ്ണും നോക്കി ഇരുന്നാൽ ആരും അറിയില്ല എന്ന് കരുതണ്ട….. കേട്ട കള്ളകാമുകി….. ” – അന്ന

 

 

” ഒന്നു പോടി…. പ്രേമം…. മണാംകട്ട….😡 ” – ശ്രീ

 

 

അപ്പോഴാണ് പെട്ടെന്ന്  ഒരു ചേട്ടൻ മൈക് എടുത്ത് സംസാരിച്ച് തുടങ്ങിയത്…..

 

 

” ഇതാരാണ്…. ” – ശ്രീ

 

 

 

” എടി ഇതാണ് നമ്മുടെ ചെയർമാൻ…. അത് തന്നെ കസേര മനുഷ്യൻ…. ” – അന്ന

 

 

” അതേ ഡീ… നിനക്ക് അറിഞ്ഞു കൂടെ…. ” – അമ്മു

 

 

” ഇല്ലഡി…. ” – ശ്രീ

 

 

” സംഭവം ഇൗ പുള്ളി ആണ് ഇവിടുത്തെ വലിയ ആൾ എങ്കിലും….. എല്ലാ പെൺകുട്ടികളുടെയും ആരാധനാ കഥാപാത്രം നമ്മുടെ ദേവേട്ടൻ തന്നെയാ…. ” – അന്ന

 

 

എന്നും പറഞ്ഞു എന്നെ നോക്കി ഒരു സൈറ്റ് അടിയും…..😉

 

 

ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ ആ ചേട്ടൻ സംസാരിച്ച് തുടങ്ങി…..

 

 

 

” അപ്പോ നമ്മുടെ പരിപാടികൾ ഒക്കെ കഴിഞ്ഞു….. ഇനി മറ്റൊരു പരിപാടി ആണ്😉 അത് തന്നെ നിങ്ങൾക്ക് ചെറിയ ടാസ്ക് ഒക്കെ തരും അത് അങ്ങ് ചെയ്യുക….. അപ്പോ എല്ലാവർക്കും ഒകെ അല്ലേ….. ” – ചേട്ടൻ

 

 

ഉടനെ എല്ലാവരും കൂടി ഒകെ പറഞ്ഞു……

 

 

 

ഒരു ബൗളിൽ എല്ലാവരുടെയും പേരുകൾ എഴുതി ഇട്ടിട്ട് അതിൽ നിന്നും ഓരോ ലോട്ടുകൾ എടുത്തു…

 

 

ആദ്യം ഒന്നു 2 പേരെ ഒക്കെ വിളിച്ചു…. എല്ലാവർക്കും ചെറിയ ചെറിയ ടാസ്ക് ആണ് ചെയ്തത്…. നൃത്തം ചെയ്യാൻ…. പാട്ട് പാടാൻ…. പ്രോപോസ്‌ ചെയ്യാൻ ഒക്കെ….

 

 

അപ്പോഴാണ് പെട്ടെന്ന് എന്റെ പേര് വിളിച്ചത്…..

 

 

” എടി…. ദെ നിന്നെ വിളിക്കുന്നു….. ” – അമ്മു

 

 

ഞാൻ ഉടനെ എഴുന്നേറ്റ് അങ്ങോട്ട് ചെന്നു…… പുറകെ നിന്നും ആ അന്നമ്മ ആണെങ്കിൽ ബാക്ക്ഗ്രൗണ്ട് ഒക്കെ തരുന്നുണ്ട്…. ബാക്ക്ഗ്രൗണ്ട് എന്ന് പറഞ്ഞാല് മറ്റെ പാട്ട് ഇല്ലെ…. *സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു * കേട്ടിട്ട് ആ പന്നിയെ ചവിട്ടി കൂട്ടാൻ ആണ് തോന്നിയത്….. 😡😡😡😡

 

 

അല്ലെങ്കിൽ തന്നെ ബാകിയുള്ളവന്റെ കൈയും കാലും വിറകുന്നുണ്ട്….🙄

 

 

ഞാൻ എങ്ങനെ ഒക്കെയോ അങ്ങോട്ട് ചെന്നു….. അപ്പോഴാണ് എനിക് നേരെ ഒരു ബൗൾ വന്നത്…. അതിൽ നിന്നും എടുക്കാൻ പോയപ്പോൾ ആണ് പുറകിൽ നിന്നും പരിചിതം ആയ ശബ്ദം കേട്ടത്….. നോക്കിയപ്പോൾ ദേവേട്ടൻ🔥

 

 

 

” അയ്യോ ശ്രീ തമ്പുരാട്ടി ക്ക് ഉള്ള ബൗൾ അതല്ല ദെ ഇതാണ്…..” – ദേവൻ

 

 

നോക്കിയപ്പോൾ കൈയിൽ ഒരു ബൗളിൽ നിറയെ ലോട്ടുകൾ……

 

 

” എടുത്തോ….. ” – ദേവൻ

 

 

ഞാൻ ഉടനെ അതിൽ നിന്നും ഒന്നു എടുത്ത്…. എന്നിട്ട് നെഞ്ചില് കൈ വെച്ച് ദേവിയോട് പ്രാർത്ഥിച്ച് കൊണ്ട് ഇരുന്നു…..

 

 

 

” വെരി സിമ്പിൾ ടാസ്ക് ആണ്…. ടാസ്ക് എന്താണെന്ന് അതിന്റെ ഐറ്റംസ് വരുമ്പോൾ അറിയാം….. ” – ദേവൻ

 

 

 

എന്റെ നെഞ്ച് ആണെങ്കിൽ പട പട എന്ന് ഇടികുന്നുണ്ട്….. ഇൗ കാലമാടൻ ആണെങ്കിൽ ഒന്നും പറയുന്നതും ഇല്ല😡🙄

 

 

 

പെട്ടെന്ന് ആണ് ഒരു ചേട്ടൻ ഒരു ട്രേയിൽ ഒരു ഗ്ലാസ്സ് ഉം ജഗ്ഗ് ഉം ആയി വന്നത്….. ഞാൻ പലതും ആലോചിച്ചു🙄

 

 

ഇനി ചായ ഉണ്ടാകാൻ ആവോ…. അതോ ചായ കുടിക്കാൻ ആവോ…. എന്തോ ഒരു പിടിയും കിട്ടുന്നില്ല…..

 

 

അപ്പോഴാണ് ദേവേട്ടൻ ആ ജഗ്ഗിൽ നിന്ന് ഒരു ദ്രാവകം ഗ്ലാസ്സിലേക് ഒഴിച്ചത്….. അത് കണ്ടിട്ട് എന്തോ മനസ്സിലാവുന്നില്ല🙄 അവിടെ ലൈറ്റ് കുറവ് ആയത് കൊണ്ട് കാണുന്നില്ല…..

 

 

പെട്ടെന്ന് ആണ് ദേവേട്ടൻ ആ ഗ്ലാസ്സും ആയി തിരിഞ്ഞത്…. ഇപ്പോഴും എനിക് അത് കാണുന്നില്ല…. അത് ഓഡിയൻസ്ന് നേരെ കാണിക്കുക ആണ്…..

 

 

 

” ഇത്…. ചായയോ കാപ്പിയോ അല്ല….. വിശിഷ്ട പഴങ്ങൾ കൊണ്ട് ഉണ്ടാക്കിയ പ്രത്യേക തരം പാനീയം ആണ്…. ” – ദേവൻ

 

 

 

ഇയാളെ ഞാൻ മിക്യവാറും ചവിട്ടി കൊല്ലും എന്റെ കൃഷ്ണാ🙄🙄🙄 അയാൾ ഇരിക്കുന്ന കുട്ടികളോട് എന്തൊക്കെയോ പറയുന്നുണ്ട്…. എനിക് ആണെങ്കിൽ കൈയും കാലും വിറച്ചിട്ട്‌ വയ്യ🙄

 

 

” ഇത് മുന്തിരി ആണോ….. ” – ദേവൻ

 

 

” അല്ല ” – കുട്ടികൾ

 

 

 

” ഓറഞ്ച് ആണോ….. ” – ദേവൻ

 

 

” അല്ല ” – കുട്ടികൾ

 

 

 

” പപ്പായ ആണോ…. ” – ദേവൻ

 

 

 

” അല്ല…. ” – കുട്ടികൾ

 

 

” പിന്നെ ഇൗ വിശേഷ പഴത്തിന്റെ പേര് എന്താണ്….. ” – ദേവൻ

 

 

” പാവയ്ക്ക…… ” – കുട്ടികൾ

 

 

 

” അത് തന്നെ…. ഇതിനെ ചിലർ പറയും പാവക്ക ചിലർ പറയും കയ്പക്ക….. അംഗ്ലേയ ഭാഷയിൽ ഇതിനെ ബിറ്റർ gourd എന്നും പറയും….. വളരെ സ്വാതിഷ്ടവും ഗുണ സമ്പുഷ്ടവും ആയ പാനീയം…. ഇതാണ് ഇവളുടെ ടാസ്ക് ഇത് കുടിച്ച് തീർക്കുക…. സിംപിൾ അല്ലേ വെരി സിമ്പിൾ…. ” – ദേവൻ

 

 

എന്റെ ദേവിയെ പാവക്കയോ🙄🙄😳😳

 

 

 

എനിക് ആണെങ്കിൽ തലക്ക് അടി കിട്ടിയത് പോലെ ആയിരുന്നു🙄🙄 എന്റെ ദേവിയെ പാവക്ക ജ്യൂസ് ഞാൻ…🙄🙄വീട്ടിൽ കയിപ്പ്‌ ആണെന്ന് പറഞ്ഞു പാവക്ക കറി പോലും കൂട്ടില്ല 🙄

 

 

 

അപ്പോഴാണ് എന്നെ നോക്കി ദേവേട്ടൻ ഒരു പുച്ചചിരി ചിരിച്ചത്….. 😏

 

 

ഓ അപ്പോ ഇത് ഇങ്ങേരുടെ പണി ആണ്…. നമ്മൾ ഇത്രയധികം പുചിച്ചിട്ട്‌ വിട്ട് കൊടുക്കുന്നത് ശെരി അല്ല…. വെല്ലുവിളികൾ ഏറ്റെടുക്കണം എന്നാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചു തന്നിരിക്കുന്നത്….. ഞാൻ ചെയും…..

 

 

എന്നൊക്കെ ഞാൻ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു….

 

 

” ശ്രീബാല ഡൂ ഫാസ്റ്റ്…… ” – ദേവൻ

 

 

ഞാൻ എന്ത് വന്നാലും വേണ്ടില്ല അത് ചെയ്തിട്ട് തന്നെ കാര്യം എന്നും തീരുമാനിച്ചു……

 

 

ഞാൻ അത് വായിലേക് വെച്ചപ്പോൾ ഉള്ളതിലും കൂടുതൽ കയിപ്പ്🙄 എന്റെ ദേവിയെ ഒരു പാവകാക്ക്‌ ഇത്രയും കയിപ്പ്‌ ഉണ്ടാകുമോ🙄🙄🙄

 

 

 

ദേവേട്ടനേ നോക്കിയപ്പോൾ നിന്ന് ചിരിക്കുന്നുണ്ട്….. അപ്പോ ഇദ്ദേഹം എന്തോ ഒപ്പിച്ചിട്ട്‌ ഉണ്ട് 🤨 അപ്പോ എന്തായാലും ഞാൻ ഇത് കുടിക്കും കുടിച്ചെ പറ്റൂ……..

 

 

 

അപ്പോഴാണ് ദേവേട്ടൻ എന്റെ അടുത്തേയ്ക്ക് വന്ന് എന്റെ ചെവിയിൽ എന്തോ പറഞ്ഞത്…..

 

 

 

” എന്താ ഡീ….. പറ്റുന്നില്ലേ നിനക്ക്… പറ്റുന്ന പണിക്ക് പോയാൽ പോരെ😏 അതിൽ പാവക്ക കൂടാതെ അര കിലോ ഉപ്പ് ആണ് ഇട്ടിരിക്കുന്നത്….. തോറ്റ് പിന്മാറുന്നത് ആണ് നിനക്ക് നല്ലത്😏 ” – ദേവൻ

 

 

അപ്പോ അങ്ങനെയാണ് ഇത്….. കാണിച്ച് തരാം…. ഇനി എന്തായാലും കുടിച്ചിരിക്കും😏

 

 

 

 

_________________

 

 

 

( ദേവൻ )

 

 

അവള് കുടിക്കില്ല എന്ന് 101% ഉറപ്പ് ആണ്…. കാരണം പാവക്കയുടെ കയിപ്പു കൂടാതെ ഉപ്പിന്റെയും ഉണ്ട്…. മനുഷ്യ ജന്മങ്ങൾക്ക്‌ ആർക്കും കഴിയില്ല😂 ഉറപ്പ്😂

 

 

അവള് അതിലേക്ക് നോക്കി നില്പുണ്ട്….. ഒരു ഡോസ് കൂടി കൊടുക്കാം😉

 

 

” ശ്രീബാല വേഗം ചെയ്യണം….. ഇത് പോലെ അല്ല നിൽക്കേണ്ടത്😡 ” – ദേവൻ

 

 

 

ഉടനെ അവള് അത് ചുണ്ടോടു അടുപ്പിച്ച് ഒറ്റ വലിക്ക്‌ മുഴുവൻ കുടിച്ച്….. സത്യത്തിൽ എന്റെ കണ്ണ് തള്ളി പോയി😳 ഇവൾ മനുഷ്യജന്മം തന്നെ ആണോ😳😳

 

 

എന്നിട്ട് എനിക് നേരെ അത് നീട്ടി…..

 

 

” ഇതാ…. ചേട്ടാ……. ചേട്ടന്റെ പാവക്ക ജ്യൂസ് വിത്ത് സാൾട്ട്😏 ” – ശ്രീ

 

 

ഉടനെ കരഘോഷങ്ങൾ കേട്ടു….. നോക്കിയപ്പോൾ എല്ലാവരും കൈകൾ അടിച്ച് എന്നെ പ്രോത്സാഹിപ്പിക്കുക ആണ്…..

 

 

ഞാൻ ഉടനെ ദേവേട്ടന് നേരെ തിരിഞ്ഞു…..

 

 

” ഇൗ ശ്രീബാല ചെറുപ്പം മുതൽ ജയം എന്താണെന്ന് പഠിച്ചിട്ട് ഉള്ളൂ…. വെല്ലുവിളികൾ നേരിടാൻ ആണ് അല്ലാതെ തഴയാൻ അല്ല ഞാൻ പഠിച്ചിരുന്നത്😏 സോ തരുന്ന പണിയിൽ കുറച്ച് കൂടി സ്റ്റാൻഡേർഡ് പ്രതീക്ഷിച്ചു😏😏 ഇതിപ്പോൾ പഴയ ചീപ്പ് പരിപാടി ആയി പോയി😏😏😏 ” – ശ്രീ

 

 

എന്നും പറഞ്ഞു തിരിഞ്ഞില്ല അപ്പോഴേക്കും ഞാൻ അവൾക്ക് കുറുകെ കാൽ വെച്ചിരുന്നു😂

 

 

 

______________

 

 

 

( ശ്രീ )

 

 

 

ദേവേട്ടനോട് നല്ല 4 ഡയലോഗ് ഉം അടിച്ച് തിരിഞ്ഞപ്പോൾ ആണ് എന്തിലോ തട്ടി വീഴാൻ പോയത്…. പക്ഷേ വീഴുന്നതിനു മുമ്പേ 2 കൈകൾ എന്നെ താങ്ങിയിരുന്ന്…..

 

 

ആ കൈകളിൽ ഞാൻ സുരക്ഷിത ആയിരിക്കുന്നത് പോലെ….. ആ കണ്ണുകൾ എന്നെ കൊത്തി വലിക്കുന്നത് പോലെ…… എന്തോ എനിക് എന്നെ തന്നെ നഷ്ടപ്പെടുന്നത് പോലെ….💙💙💙

 

 

ഞാൻ മാത്രം അല്ല ദേവെട്ടന്റെയും അവസ്ഥ അത് തന്നെ ആണെന്ന് തോന്നുന്നു…..

 

 

കരഘോഷങ്ങൾ കേട്ടപ്പോൾ ആണ് ഞാൻ ബോധത്തിലേക്ക് തിരിച്ച് വന്നത്🙄

 

 

” എഴുന്നേറ്റ് പോടി….😡 ” – ദേവൻ

 

 

” തട്ടി ഇട്ടപ്പോൾ ആലോചിക്കണം ആയിരുന്നു😏 ” – ശ്രീ

 

 

 

ഞാൻ പതിയെ കൈകളിൽ നിന്നും മാറി….

 

ഓഡിയൻസ് ആണെങ്കിൽ കയ്യടിയും കൂക് വിളിയും ആർപ്പ്‌ വിളിയും ഒക്കെ ആണ്…. ഇടക്ക് കണ്ണും കണ്ണും എന്ന പാട്ടും കേൾക്കുന്നുണ്ട്….🙄

 

 

എനിക് എന്തോ ചമ്മൽ പോലെ തോന്നി….. ഞാൻ വേഗം താഴേയ്ക്ക് ചെന്നു……

 

 

 

അവിടെ ചെന്നപ്പോൾ ആണെങ്കിൽ പറയണ്ട അന്നമ്മ എന്നെ നല്ല കണക്കിന് വാരി…..

 

 

കുറച്ച് കഴിഞ്ഞപ്പോൾ തന്നെ അന്നാമ്മയെ വിളിച്ചു…. അവൾക്കും അത്യാവശ്യം നല്ല പേടി ഉണ്ട്…..

 

 

അവള് ആഗ്രഹിച്ചത് പോലെ ഉള്ള ഒരു ടാസ്ക് തന്നെ ആണ് കിട്ടിയത്😃

 

എന്താണെന്ന് ആവും നിങ്ങള് ആലോചിക്കുന്നത്….

 

 

അവൾക്ക് പറ്റിയ പണി ആണ്…. സീനിയർസിൽ നിന്നും ആരെ വേണമെങ്കിലും ചൂസ്‌ ചെയ്യാം എന്നിട്ട് അയാളെ പ്രോപോസ് ചെയ്യണം…..

 

 

 

അവളെ പോലെ ഒരു കാട്ടുകോഴിക്ക്‌ എല്ലാം നിഷ്പ്രയാസം😜😜😂😂

 

 

ഞങ്ങൾ കരുതിയിരുന്നത് പോലെ തന്നെ അവള് സാം അച്ചായനെ വിളിച്ചു….. അപ്പോ എന്റെ ചിന്ത ശെരി ആണ്…. നമ്മുടെ അച്ചായനോട് അവൾക്ക് ഒന്നു ഉണ്ട്…. ലബ് ലബെ😂😂❤️❤️

 

 

അവള് നല്ല അന്താസായി ചെയ്തു…. അവളുടെ വർത്തമാനം കേട്ടിട്ട് നമ്മുടെ അച്ചായൻ വരെ വായും പൊളിച്ച് ഇരിപ്പുണ്ട്😂😂😂

 

 

 

അമ്മുവിന് ഒരു പാട്ട് പാടാൻ ആണ് കിട്ടിയത്… അവളും അത് ഭംഗിയായി നിർവഹിച്ചു….

 

 

___________________

 

 

( ദേവൻ )

 

 

അവള് അത് കുടിക്കും എന്ന് സ്വപ്ന

ത്തില് പോലും കരുതിയില്ല🙄

 

അവളെ വീഴ്ത്താൻ നോക്കിയത് ഞാൻ ആണെങ്കിലും വീഴുന്നു എന്ന് കണ്ടപ്പോൾ എന്തോ ഒരു ഉൾപ്രേരണ പോലെ…. അതാ ഞാൻ വട്ടം പിടിച്ചത്….. 💙

 

 

പരിപാടി ഒക്കെ ഗംഭീരം ആയി കഴിഞ്ഞു…..

 

 

എല്ലാം കഴിഞ്ഞ് ഞാൻ അവന്മാരുടെ കൂടെ മരത്തിന്റെ അവിടെ ഇരിക്കുമ്പോൾ ആണ് അതുൽ ആ കാഴ്ച എന്നെ കാണിച്ച് തന്നത്…. അത് കണ്ടപ്പോൾ എനിക് ദേഷ്യം അങ്ങ് ഇരച് കയറി😡😡😡

 

 

 

ശ്രീ ഒരു ചെക്കന്റെ കൂടെ ബൈകിൽ കയറി പോകുന്നു…. ഇവൾ ഒരിക്കലും നന്നാവില്ല😡😡😡

 

 

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply