💙 ഇന്ദ്രബാല 💙 05

1672 Views

indrabaala novel aksharathalukal

✍️💞… Ettante kaanthari…💞

( ശ്രീ )

പരിപാടി ഗംഭീരം ആയിരുന്നു…. കുടിച്ച പാവക്ക ജ്യൂസിന്റെ കയിപ്പ്‌ ഒഴിച്ചാൽ ബാകി എല്ലാം നല്ലത്😄

 

പരിപാടി ഒക്കെ കഴിഞ്ഞു പുറത്തേക് അവരും ആയാണ് ഇറങ്ങിയത്….. അപ്പോഴാണ് അവനെ കണ്ടത്…. ശരത്തിനെ…..

 

 

ശരത്ത് വലിയച്ചന്റെ മകൻ ആണ്…. വലിയ അച്ഛന് 2 ആൺമക്കൾ ആണ്…. ശരണും ശരത്തും…..

 

 

ശരൺ ഏട്ടൻ ലച്ചുവേച്ചിയെ കാളും മൂത്തത് ആണ്…. ശരത്ത് എന്നേലും ഒരു വയസ്സിനു മൂത്തതും…. എന്നേലും മൂത്തത് ആണെങ്കിലും ശരത്തും ഞാനും ഭയങ്കര കൂട്ട് ആണ്…. മുട്ടൻ കമ്പനി….. അവന്റെ എല്ലാ തല്ലുകൊള്ളിതരവും എനിക് അറിയാം…. എന്റെ എല്ലാ കാര്യങ്ങൾക്കും അവൻ കൂട്ട് ഉണ്ടാവും….. ഒരു ആങ്ങള ഫ്രണ്ട് ആയാൽ എന്ത് ആവും അതാണ് എനിക് ശരത്ത്….😊

അവനുമായി എനിക് എല്ലായിടത്തും പോവാനും വരാനും ഉള്ള പെർമിഷൻ എന്റെ വീട്ടിൽ നിന്നും അവന്റെ വീട്ടിൽ നിന്നും ഉണ്ട്…. അവൻ ബാംഗ്ലൂർ ആണ്…. പഠിത്തം ഒക്കെ ഉപേക്ഷിച്ച്😅 വലിയചന്റെ ബിസിനെസ്സ് നോക്കി നടത്തുന്നു…. വെല്ലപ്പോഴും മാത്രമേ അവൻ നാട്ടിൽ വരുക ഉള്ളൂ…. വന്നു കഴിഞ്ഞാൽ പിന്നെ ആഘോഷം ആണ്…..🥳🥳🥳

 

 

പക്ഷേ അവൻ കോളജിൽ വന്നത് എന്നെ കാണാൻ അല്ല കേട്ട….. അത് പിന്നെ പറയാം😉😉😉

 

 

 

അവനെ കണ്ടപ്പോൾ അവന്റെ കൂടെ വരാൻ പറഞ്ഞു….. ഞാൻ അപ്പോ തന്നെ ബൈക്കിൽ കയറി… അവരോട് പോയികോളാൻ പറഞ്ഞു…..

 

 

ബൈക്ക് നേരെ ചെന്ന് നിന്നത് ഞങ്ങളുടെ ഇഷ്ട സ്ഥലത്ത് ആണ്🤩🤩

 

 

 

 

ബീച്ചിന് അടുത്തുള്ള സീ ഫുഡ് കോർട്ട് ആണ് അത്….. ഞങ്ങൾ 2 പേരും കൂടി  അങ്ങോട്ട് കയറി…… ഒരു ടേബിൾ ഇല്‍‌ ഇരുന്നു….. അവിടെ ഇരുന്നാൽ അപ്പുറത്ത് ആർത്ത് ഇരമ്പുന്ന കടൽ കാണാം…..

 

 

 

ഞാൻ അതിനെ നോക്കി ഇരുന്നപ്പോൾ ആണ് നമ്മുടെ ശരത്ത് എന്റെ തലകിട്ട്‌ ഒരു കൊട്ട് തന്നത്…..

 

 

 

” എന്താടാ….. ” – ശ്രീ

 

 

 

” നീ നിന്റെ ആദി ഏട്ടനെ ഓർത്ത് ഇരിക്കുക ആണോ😄 ” – ശരത്ത്

 

 

 

” ഡാ…. നീ അറിയാത്ത ഒരു കാര്യം ഉണ്ട്…. ” – ശ്രീ

 

 

 

” എന്താ ഡാ എന്ത് പറ്റി…. എന്തോ ഒരു സങ്കടം ഉണ്ടല്ലോ…. ” – ശരത്ത്

 

 

 

” എടാ അത്…. ആദി അവൻ ഒരു ചതിയൻ ആയിരുന്നു….. അവൻ…. അവൻ എന്നെ സ്നേഹിച്ചത്….. ” – ശ്രീ

 

 

 

” മതിയെട…. ഇനിയും അതൊന്നും ഓർക്കണ്ട….. പിന്നെ ഞാൻ അന്ന് പറഞ്ഞത് അല്ലേ…. അവൻ ശെരി അല്ല എന്ന്….. ” – ശരത്ത്

 

 

 

” അറിഞ്ഞില്ല ഡാ…. അവൻ… എന്നെ… ഇങ്ങനെ ” – ശ്രീ

 

 

പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു…….

 

 

 

” ദെ പെണ്ണെ കിടന്നു കരയല്ലേ…… വാ…. നമുക്ക് ഇപ്പോ തന്നെ ആ പന്നികിട്ട്‌ 2 കൊടുത്തിട്ട് വരാം….. എന്റെ കൈ തരിച്ച് വരുന്നുണ്ട്…. ” – ശരത്ത്

 

 

 

” അതൊക്കെ ഞാൻ അപ്പോഴേ പൊട്ടിച്ചു😁 ” – ശ്രീ

 

 

 

” ആഹാ എന്റെ പണി നീ ചെയ്തോ….. ” – ശരത്ത്

 

 

 

” പോടാ….. അവന്റെ വർത്തമാനം കേട്ടപ്പോൾ കൈ തരിച് വന്നു….. അപ്പോ തന്നെ അങ്ങ് കൊടുത്തു….” – ശ്രീ

 

 

 

” അത് കൊള്ളാം….. നീ എന്റെ മാനം കാത്തു…. ” – ശരത്ത്

 

 

 

പക്ഷേ ആ അടിയുടെ കാര്യം ഓർത്തപ്പോൾ ദേവേട്ടൻ എന്നെ അടിച്ചത് ഓർമ വന്നു😔

 

 

 

” എന്താ ‌‍ഡി വീണ്ടും ആലോചന…. ” – ശരത്ത്

 

 

” എടാ അത് അവനെ അടിച്ചപ്പോൾ ദേവേട്ടൻ എന്നെ തല്ലി…..😔 ” – ശ്രീ

 

 

എന്ന് തുടങ്ങി ഇന്നത്തെ പാവക്ക ജ്യൂസ് വരെ പറഞ്ഞു…..

 

 

 

” എന്നിട്ട്….. നീ അത് മുഴുവൻ കുടിച്ചോ….😳 “. – ശരത്ത്

 

 

 

” ആഹ്‌😉😁 ” – ശ്രീ

 

 

ഉടനെ അവൻ എനിക് മുന്നിൽ കൈകൾ കൂപ്പി……

 

 

 

” നമിച്ചു മുത്തേ…..🙏🏻🙏🏻 ” – ശരത്ത്

 

 

അങ്ങനെ ഞങ്ങൾ പതിയെ ഭക്ഷണവും കഴിച്ചു വീട്ടിലേക്ക് പോയി….

 

 

വീട്ടിൽ കയറി ചെന്നപ്പോൾ ശരൺ ഏട്ടനും വലിയ അച്ഛനും വലിയ അമ്മയും ഒക്കെ ഉണ്ട്….. ദേവു മുറ്റത്ത് തന്നെ ചൂരലും പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു…….

 

 

 

” എടാ….. ശ്രീ….. ദെ ആ ചൂരൽ നമുക്ക് ഉള്ള പണി ആണ്🙄 എന്ത് ചെയ്യും….. ” – ശരത്ത്

 

 

 

” കാൽ പിടിക്കാം….. അത്രേം ഉള്ളൂ….. ” – ശ്രീ

 

 

 

” അല്ല എന്റെ ദേവുട്ടി എന്താ ചൂരലും ആയി പുറത്ത്….. ” – ശരത്ത്

 

 

ശരത്തും എന്നെ പോലെ തന്നെ ദേവു എന്ന വിളിക്കുന്നത്……

അവന് ഇപ്പോ കിട്ടും മുത്തശ്ശിയുടെ കൈയിൽ നിന്ന്😅😅😅

 

 

 

അവൻ ചോദിച്ച് അടുത്തേയ്ക്ക് ചെന്നതും ദേവു അവന്റെ ചെവിക്ക് പിടിച്ചതും ഒന്നിച്ച് ആയിരുന്നു….

 

 

 

” ആ ആ ദേവുട്ടി വിട്‌….. വേദനിക്കുന്നു….. ” – ശരത്ത്

 

 

 

ഞാൻ ആ തക്കം നോക്കി പതിയെ അകത്തേക്ക് പോവാൻ പോയപ്പോൾ ആണ് അകത്ത് നിന്ന് എന്റെ വലിയമ്മ എന്റെ ചെവിക്ക് പിടിച്ച് പുറത്തേക് കൊണ്ടുവന്നു….

 

 

 

” അമ്മേ…. ദെ ഇവൾ കൂടി ഉണ്ട്….. 2നും ഒരുമിച്ച് കൊടുത്തോ….. ” – വലിയമ്മ

 

 

 

” വലിയമ്മെ വിടു…. വേദനിക്കുന്നു🥺🥺 ആ….. ” – വലിയമ്മ

 

 

എന്നും പറഞ്ഞു എന്നെ മുത്തശ്ശിയുടെ അടുത്ത് ആകി…. മുത്തശ്ശി 2 കൈയിലും ഓരോരുത്തരുടെ ചെവി പിടിച്ചു……

 

 

ഞങ്ങൾ 2 പേരും കുഞ്ഞു കുട്ടികളെ പോലെ കരഞ്ഞു കൊണ്ടിരുന്നു…… അപ്പോഴേക്കും മുത്തശ്ശി പിടി വിട്ടു……

 

 

” ശ്രീയെ…. സത്യത്തിൽ ദൈവം മനുഷ്യർക്ക് 2 കൈ കൊടുത്തത് എന്തിനാണ് എന്ന് അറിയുമോ ” – ശരത്ത്

 

 

മുത്തശ്ശി ഞങ്ങളെ ശ്രദ്ധിച്ച് കേൾക്കുന്നുണ്ട്…. എനിക് അപ്പോഴേ അതിലെ ഒരു കളിയാക്കൽ മനസിലായി…. അത് കൊണ്ട് ഞാൻ പതിയെ വലിഞ്ഞു😁

 

 

” അതേ എന്നാല് അല്ലേ കൊച്ചു മക്കളെ ഇങ്ങനെ ഉപദ്രവിക്കാൻ പറ്റൂ ഇൗ കിളവിമാർക്ക്‌….. ” – ശരത്ത്

 

 

” ഡാ……….. ” – മുത്തശ്ശി

 

 

എന്നും വിളിച്ച് മുത്തശ്ശി പുറകെ ചെന്നതും അവൻ വാണം വിട്ടത് പോലെ ഓടിയതും ഒന്നിച്ച് ആയിരുന്നു…. അവന് പുറകെ ഞാനും ഓടി ഒരു രസം അത്ര തന്നെ😅

 

 

പക്ഷേ റൂമിൽ ചെന്ന് കഴിഞ്ഞപ്പോൾ ആണ് അതിന്റെ പ്രശ്നം മനസിലായത്…. ഉടനെ തന്നെ തല വേദനികുവാൻ തുടങ്ങി…..

 

 

ഞാൻ നേരെ ചെന്ന് കുളിച്ചു…..

 

 

അത് കഴിഞ്ഞ് വന്നപ്പോൾ ഒരു ആശ്വാസം😊

 

 

ഇവരൊക്കെ നേരത്തെ ഇങ്ങ് എത്തിയത് എന്താണെന്ന് വെച്ചാൽ 2 ആഴ്‌ച കഴിയുമ്പോൾ എന്റെ ചേച്ചികുട്ടിയുടെ കല്യാണം ആണ്….

 

അടുത്ത ആഴ്‍ച്ച മുതൽ കസിൻസ് ഒക്കെ വന്നു തുടങ്ങും…..

 

 

2 ദിവസം കഴിഞ്ഞു എല്ലാവർക്കും ഡ്രസ്സ് ഒക്കെ എടുക്കാൻ പോവാം എന്നാണ് പറഞ്ഞിരിക്കുന്നത്….. അപ്പോ അതിന്റെ ത്രില്ലിൽ ആണ്…. പക്ഷേ ദേവേട്ടൻ ഉണ്ടാവുമല്ലോ എന്ന് ഓർക്കുമ്പോൾ ഒരു പേടി….🙄

 

 

 

എല്ലാവരും ബിസി ആണ്….. രാത്രി ഭക്ഷണ സമയത്ത് ഒക്കെ എല്ലാവരും നല്ല സന്തോഷത്തിൽ ആണ്….. എന്റെ കുടുംബത്തിന്റെ ഇൗ സന്തോഷത്തിൽ ആരും കണ്ണ് വേക്കല്ലെ എന്റെ ദേവി….. എന്നൊരു ഒറ്റ പ്രാർത്ഥനയെ എനിക് ഉള്ളൂ……

 

 

 

രാത്രി കിടക്കാൻ നേരം ആണ് ശരത്ത് വന്നത്…..

 

 

” എടി നീ രാവിലെ എങ്ങനെ ആണ് പോകുന്നത്….. ” – ശരത്ത്

 

 

” അത് അച്ഛാ ഡ്രോപ്പ് ചെയും…. ” – ശ്രീ

 

 

” എന്നാല് ഇനി മുതൽ ഞാൻ ഡ്രോപ്പ് ചെയ്യാം…. ചെറിഅച്ഛനോട് പറഞ്ഞേക്ക്…. ” – ശരത്ത്

 

 

” അതേ മോനെ…. എന്താ ഉദ്ദേശം…… ഫുൾ ടൈം കോളജിൽ കിടന്നു കറങ്ങാൻ ആണോ ഉദ്ദേശം🤨 ” – ശ്രീ

 

 

 

” എടി അത്… ഞാൻ ഇടക്ക് ഒക്കെ അല്ലേ ഉണ്ടാവൂ… അപ്പോ എന്റെ പെങ്ങളെ കാണാൻ…. ” – ശരത്ത്

 

 

” പൊന്നു മോൻ അധികം ഉരുളല്ലെ….. പെങ്ങളെ ആകാൻ അല്ല… ആ ചുളിവിൽ നിന്റെ പെണ്ണിനെ കാണാൻ ആണെന്ന് വേറേ ആർക്ക് അറിയില്ല എങ്കിലും ദെ ഇൗ ശ്രീബാല ക്ക് അറിയാം…. ” – ശ്രീ

 

 

 

” എടി പിശാശേ…. പതിയെ പറ….. ” – ശരത്ത്

 

 

 

” അല്ല മോനേ… ഇത് ഇങ്ങനെ അടിയിലൂടെ ലൈൻ വലിക്കാൻ ആണോ ഉദ്ദേശം….🤨 ” – ശ്രീ

 

 

 

” എടി…. അത് പറയണം എന്നൊക്കെ കരുതും…. പക്ഷേ അവളുടെ അടുത്ത് എത്തുമ്പോൾ ഒരു വിറയൽ ആണ്…. ” – ശരത്ത്

 

 

 

” എടാ…. മണ്ണുണ്ണി….. അവളോട് പറയാതെ ഇങ്ങനെ നിന്നാൽ വെല്ല നല്ല ആൺപില്ലേർ ഉം  കൊത്തി കൊണ്ട് പോവും…. ” – ശ്രീ

 

 

 

” എടി പക്ഷേ അമ്മു…. അവൾക്ക് എന്നെ ഇഷ്ടം ആവോ…. ” – ശരത്ത്

 

 

 

” ഒരിക്കലും ഇല്ല…… നിന്നെ പോലെ ഒരു കോന്തനെ അവള് ഇഷ്ടപ്പെടുന്നത് എങ്ങനെ ആണ്…..😉 ” – ശ്രീ

 

 

 

” പോടി… പന്നി….. വെറുതെ അല്ല നിന്റെ മറ്റവൻ നിന്നെ ഇട്ടിട്ട് പോയത്….. ” – ശരത്ത്

 

 

എന്നും പറഞ്ഞു അവൻ ഓടി…. അത് കേട്ടപ്പോൾ ഹൃദയത്തില് എവിടെയോ കൊണ്ട പോലെ…..

 

 

ഞാൻ നേരെ ബെഡിൽ പോയി കിടന്നു….. പക്ഷേ നിദ്രാദേവി എന്റെ അടുത്തേയ്ക്ക് പോലും വരുന്നില്ല😔

 

 

 

ഞാൻ എന്റെ സ്ഥിരം സ്ഥലം ആയ ബാൽക്കണിയിലെ ഊഞ്ഞാലിൽ പോയി ഇരുന്നു…..

 

 

അവിടം ഇരുട്ട് ആവാൻ നിലാവ് അനുവദിച്ചില്ല….. നിലാവെളിച്ചത്തിൽ അവിടം മുഴുവൻ കൂടുതൽ സുന്ദരം ആയത് പോലെ….. അവിടെ ഇരുന്നാൽ പൂർണ ചന്ദ്രനെ കാണാം….. അത് എന്നെ നോക്കി ചിരിക്കുക ആണോ….. സൂക്ഷിച്ച് നോക്കിയപ്പോൾ എന്തോ

ദേവേട്ടന്റെ മുഖം കാണുന്നു അതിൽ….. ഇതെന്താ ഇങ്ങനെ🙄 ഞാൻ ഉടനെ അതൊക്കെ മറക്കാൻ ശ്രമിച്ചു….. അവിടെ കണ്ണടച്ച് ഇരുന്നു….. എന്റെ കണ്ണിൽ അന്നേരം പഴയ കാര്യങ്ങള് വീണ്ടും ഓർമ വന്നു……

 

 

 

അന്നത്തെ കത്ത് ഞാൻ ശ്രദ്ധിച്ചില്ല….. കാരണം എന്നെ ആരും ബാല എന്ന് വിളിക്കില്ല അത് തന്നെ….. പിന്നീട് അതിനെ കുറിച്ച് അങ്ങ് മറന്നും പോയി….. അങ്ങനെയാണ് ഞങ്ങളുടെ ഓണം സെലിബ്രേഷൻ വന്നത്…..

 

അന്ന് ഞാൻ ഒരു ദാവണി ഉടുത്ത് ആണ് പോയത്…. ഉച്ചക്ക് ഉള്ള സദ്യ ഒക്കെ കഴിഞ്ഞു ക്ലാസ്സിലേക്ക് ചെന്നപ്പോൾ ആണ് മേശപ്പുറത്ത് ഒരു കത്ത് ഇരിക്കുന്നത് കണ്ടത് കൂടെ ഒരു റോസാപൂവും ഉണ്ടായിരുന്നു…… എന്തോ എനിക് അപ്പോള് അന്ന് കിട്ടിയ കത്ത് ആണ് ഓർമ വന്നത്…. അത്കൊണ്ട് തന്നെ ഞാൻ അത് എടുത്തു…. ക്ലാസ്സിൽ അധികം ആരും ഇല്ലാതിരുന്നത് കൊണ്ടും എല്ലാവരും തിരക്കിൽ ആയിരുന്നത് കൊണ്ടും ആരും അത് ശ്രദ്ധിച്ചില്ല…..

 

 

ചുവന്ന റോസാ പൂവ് നു ഒപ്പം ഉണ്ടായിരുന്ന ആ സന്ദേശം വായിക്കാൻ എനിക് അധിയായ ആഗ്രഹം തോന്നി…. അത് കൊണ്ട് ഞാൻ അത് തുറന്നു നോക്കി……

 

 

 

*

ബാലേ….

 

നിന്റെ നീല ധാവാണിയിൽ നീ എന്നത്തെ കാളും സുന്ദരി ആയത് പോലെ….. 💙 എന്റെ ലോകം നിന്നിൽ ചുരുങ്ങി പോവുന്നത് പോലെ…..  വാക്കുകൾ കൊണ്ട് വർണിക്കാൻ ആവാത്ത എന്തോ ഒരു ബന്ധം ആണ് ബാലെ എനിക് നിന്നോട്💙 ആദ്യമായി കണ്ടതും… ഞാൻ എന്റെ മനസ്സിൽ കുറിച്ച് ഇട്ടത് ആണ് ഇൗ പേര്….. 💙എന്റെ ബാല💙 ഇനി ഒരിക്കലും പിരിയാൻ കഴിയാത്ത വിധം ഞാൻ നിന്നിൽ അകപെട്ടിരിക്കുന്നു ബാലെ… നിന്നിൽ…💙 എന്റെ ബാലയിൽ💙

എന്ന് സ്വന്തം 💙*

 

 

🌛🌛🌛🌞🌞🌞

മുഖത്തേക്ക് വെയില് അടിച്ചപ്പോൾ ആണ് കണ്ണുകൾ തുറന്നത്…..

 

 

എഴുന്നേറ്റ് കുളിച്ച് ഡ്രസ്സ് ഒക്കെ മാറി താഴെ ചെന്നപ്പോൾ നമ്മുടെ ശരത്ത് ദെ നല്ല സ്റ്റൈലൻ ആയി നില്കുന്നു….. അവന്റെ പെണ്ണിനെ കാണാൻ ആണ്…. ആരാണെന്ന് മനസിലായല്ലോ അല്ലേ…. നമ്മുടെ അമ്മു ആണ്…. ഇവനുമായി തല്ല് ഉണ്ടാകുക എന്നത് എനിക് ഒരുപാട് ഇഷ്ടം ഉള്ള കാര്യം ആണ്😅

 

 

 

” ദേവുവെ….. ദെ പാടത്ത് വെക്കാൻ കോലം റെഡി ആയിട്ടുണ്ട് കേട്ട…. ” – ശ്രീ

 

 

 

” പോടി പട്ടി….. ” – ശരത്ത്

 

 

 

” നീ അങ്ങനെ കളിയാകണ്ട എന്റെ മോനെ…. ” – അമ്മ

 

 

എന്നും പറഞ്ഞു എന്റെ അമ്മ അവന്റെ കൂടെ നിന്ന്…..

 

 

” മോൾ പറഞ്ഞത് ശെരി ആണ് കേട്ട….. എന്താണാവോ എന്റെ മോന്റെ ഇൗ ഒരുക്കത്തിന് പിന്നിൽ….. എന്തായാലും മറ്റൊരു കോലത്തിന്റെ ആവശ്യം ഇല്ല😅 ” – വലിയമ്മ

 

 

അത് എപ്പോഴും അങ്ങനെ ആണ്… അവന്റെ ഭാഗത്ത് അമ്മയും എന്റെ കൂടെ വലിയമ്മ ഉം ആണ് നിൽക്കുക😅😅😂

 

 

 

” തല്ല് മതി 2 വേഗം പൊയിക്കേ….. ” – മുത്തശ്ശി

 

 

ഞങ്ങൾ വേഗം ഭക്ഷണം കഴിച്ച് കോളേജിലേക്ക് പുറപെട്ടു…..

 

 

വാതികെൽ തന്നെ അമ്മു ഉണ്ടായിരുന്നു…..

 

 

 

” എന്റെ ഭാവി നാത്തൂൻ വാത്തികെൽ തന്നെ ഉണ്ടല്ലോ….  ” – ശ്രീ

 

 

 

” എടി…. പ്ലീസ് ഒന്നു സെറ്റ് ചെയ്ത് താ….. ” – ശരത്ത്

 

 

 

” പിന്നെ നിന്നെ പോലെ ഒരു കൊരങ്ങന് എന്റെ അമ്മുവിനെ ഞാൻ കൊടുക്കില്ല ” – ശ്രീ

 

 

എന്നും പറഞ്ഞു അവന്റെ അടി അറിയാവുന്നത് കൊണ്ട് ഞാൻ നേരെ ഓടി….. സ്പീഡിൽ ഓടിയത് കൊണ്ട് ആവണം ഞാൻ നേരെ ഒരാളുടെ മേലെ ചെന്ന് ആണ് ഇടിച്ചത്……🙄

 

 

 

ഇടിച്ചപ്പോൾ മുതൽ Colgate ന്റെ പരസ്യം പോലെ ചിരിക്കുന്നു…..🙄

 

 

 

ഞാൻ ഒരു സോറി പറഞ്ഞു  പോവാൻ പോയി….  അപ്പോഴാണ് അയാള് എനിക് നേരെ കൈ നീട്ടിയത്……

 

 

 

” ഞാൻ ആഷിഖ്…. 2 ആം വർഷ പിജി വിദ്യാർത്ഥി ആണ്…. MSc ഫിസിക്സ് ആണ് സബ്ജക്റ്റ്….. ” ആഷിഖ്

 

 

 

” ഞാൻ ശ്രീബാല 1സ്റ്റ് ഈയർ ആണ്…. M.com  ” – ശ്രീ

 

 

” ഒകെ ഡോ പിന്നെ കാണാം…. ” – ആഷിഖ്

 

 

 

എന്നും പറഞ്ഞു അവനോട് ചിരിച്ച് തിരഞ്ഞതും കണ്ടത് കത്തുന്ന കണ്ണുകളോടെ എന്നെ നോക്കുന്ന ദേവേട്ടനേ ആണ്🔥🔥🔥

 

 

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply