Skip to content

💙 ഇന്ദ്രബാല 💙 08

indrabaala novel aksharathalukal

💙 ✍️💞… Ettante kaanthari…💞

( ദേവൻ )

അവളുടെ ഓരോ നോട്ടവും നെഞ്ചില് വന്നു തറകുന്നത് പോലെ…..

 

ആ കണ്ണുകളിൽ കാണുന്നത് നിസഹായത ആണോ….. അവളുടെ മുഖത്തെ നിഷ്കളങ്കത അല്ല…. നിസ്സഹായത  എന്തോ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു…..

 

ഞാൻ ചെയ്തത് തെറ്റായി പോയോ…. എന്തൊക്കെ ആയാലും അവള് ഒരു പെണ്ണ് അല്ലേ ഇത്രയും പേരുടെ മുന്നിൽ വെച്ച് അവളെ ഞാൻ മോശം ആകിയില്ലെ…..

 

അല്ല ശെരിക്കും അവള് മോശം അല്ലേ ഞാൻ കണ്ട കാര്യം അല്ലേ🙄🙄 അപ്പോള് എന്റെ തെറ്റ് എന്താണ്….

 

 

ഒരുപാട് ചോദ്യങ്ങളുടെ ഒരു വേലിയേറ്റം തന്നെ എന്റെ മനസ്സിൽ ഉടലെടുക്കുന്ന ത് ഞാൻ അറിഞ്ഞു…..🙄

 

 

പെട്ടെന്ന് എന്തോ തോന്നിയ പോലെ ആണ് ഞാൻ അവളെ ഒന്ന് നോക്കിയത്……

 

 

ആ കാഴ്ച എന്റെ സമനില തെറ്റിച്ചു……

 

 

 

എങ്ങും നോക്കാതെ അവള് റോഡിലൂടെ നടക്കുന്നു…… എന്തോ ഞാൻ  അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങവെ അതിഗംഭീര ശബ്ദത്തോടെ അവളെ ഒരു കാർ ഇടിച്ചു തെറിപ്പിച്ചു……

 

 

 

ഞാൻ ഓടിയാണ് അവളുടെ അടുത്തേക്ക് എത്തിയത്….. ഇടിയുടെ ആഘാതത്തിൽ ഉയർന്നു പൊങ്ങിയ അവള് നെട്ട്‌ അറ്റ ഒരു പൂവിതളെ പോലെ ചോര വാർത്ത് കിടക്കുന്നു…..

 

 

 

അവളുടെ അടുത്ത് എത്തിയതും എന്റെ കാലുകൾ നിശ്ചലം ആയി…… പിന്നീട് ഞാൻ എന്തൊക്കെ ആണ് ചെയ്തത് എന്ന് കൂടി ഓർക്കുന്നില്ല….. ഒരു തരം ഭ്രാന്തമായ അവസ്ഥയിൽ ആയിരുന്നു ഞാൻ……….

 

 

 

ആരൊക്കെ ഉണ്ടെന്നോ ഇല്ലെന്നോ ഒന്നും ഞാൻ കണ്ടില്ല….. എന്റെ മുന്നിൽ ഉണ്ടായിരുന്നത് അവള് മാത്രം ആയിരുന്നു എന്റെ ബാല💙

 

 

എടുത്ത് നെഞ്ചോട് ചേർകുമ്പോഴും എന്ത് ചെയ്യണമെന്ന് കൂടി അറിയില്ല….. ഞാനും അവളോടൊപ്പം തളർന്ന് പോവുന്നത് പോലെ…..

 

 

 

” ദേവാ…. ശരത്ത്…. മാറു…. അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോവണ്ടെ…. ” – ആദി

 

 

 

ആദിയുടെ വാക് കേട്ടപ്പോൾ ആണ് ഞാൻ ബോധത്തിലേക്ക് വന്നത്….

 

 

” ദേവാ…. ദെ അവളെ കാറിൽ കയറ്റു….. ” – സാം

 

 

നോക്കിയപ്പോൾ അച്ചായൻ കരച്ചിലിന്റെ വക്കിൽ നില്പുണ്ട്…..

 

 

ഞാൻ ഉടനെ അവളെ എടുത്ത് കാറിൽ കയറ്റി….. എന്നിട്ട് അവളുടെ തല എന്റെ മടിയിൽ വെച്ചു……

 

 

കൂടെ ശരത്തും കയറിയിരുന്നു…..

 

അവനും കരഞ്ഞു കരഞ്ഞു ഒരു അവസ്ഥയിൽ ആയിട്ട് ഉണ്ട്…..

 

 

” ബാലേ… മോളെ… കണ്ണ് തുറക്ക്….. ” – ദേവൻ

 

 

അവളുടെ കിടപ്പ് കണ്ടിട്ട് സഹിക്കുന്നില്ല…..

 

 

” ശ്രീക്കുട്ടി…. കണ്ണ് തുറക്കൂ….. ” – ശരത്ത്

 

 

ഞാൻ അവളുടെ വലത്തേ കൈ എന്റെ ഇടത്തെ കൈ കൊണ്ട് കോർത്ത് പിടിച്ചു……

 

 

” ബാലേ….. കണ്ണ് തുറക്കൂ…..ചേട്ടാ ഒന്നു വേഗം പോവു ” – ദേവൻ

 

 

 

” ദെ ഹോസ്പിറ്റലിൽ എത്തി…. ” – ഡ്രൈവർ

 

 

അവളെ നേരെ സ്റ്റ്റെച്ചറിൽ കിടത്തി യിലേക് കൊണ്ടുപോയി…..

 

 

” പുറത്ത് നിന്നാൽ മതി….. ” – നഴ്സ്

 

 

ഞാനും ശരത്തും പുറത്ത് നിൽകാൻ വയ്യാതെ അവിടെ ഉള്ള ചെയറിൽ ഇരുന്നു……

 

 

 

എന്റെ മനസ്സിൽ ശെരി തെറ്റുകളുടെ ഒരു കെട്ട് അഴിഞ്ഞു…..

 

 

എന്റെ ഭാഗം ശെരി ആണോ….. ഞാൻ കണ്ടത് അല്ലേ….. അതോ എന്റെ കണ്ണുകൾ എന്നോട് കള്ളം പറഞ്ഞത് ആണോ…..

 

ഒരു ഉത്തരത്തിലേക് എത്തിപെടുവാൻ എനിക് ആവുന്നില്ല……

 

 

ഞാൻ കാരണം അല്ലേ എന്റെ ബാല…… അകത്ത്……. ഇങ്ങനെ മരണത്തോട് മല്ലിട്ട് കിടക്കുന്നത്….. എല്ലാം കൂടി ഓർത്തപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു……

 

 

കണ്ണുകൾ അടച്ചപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് ആദിയുടെ മുഖം ആയിരുന്നു……

 

 

 

എല്ലാവരുടെയും മുഖത്ത് ഞാൻ കണ്ടത് അവളോട് ഉള്ള സ്നേഹം ആയിരുന്നു….. അച്ചായന്റെ യും അതുൽ ന്റെയും ഒക്കെ….. പക്ഷേ ആദി….. അവന്റെ മുഖത്ത് ഞാൻ കണ്ടത് എന്ത് ആയിരുന്നു……

 

 

 

അവന് അവളെന്നാൽ ജീവൻ ആണെന്ന് അല്ലേ പറഞ്ഞത്…. എന്നിട്ട് തന്റെ ജീവൻ മരണത്തിന് മുന്നിൽ നിൽക്കുമ്പോൾ അവന് എങ്ങനെ ആണ് ഒരു തരി പോലും സങ്കടം ഉണ്ടാവാതെ ഇരുന്നത്…..

 

 

ആദിയുടെ മുഖത്ത് ഒരു സങ്കടം എനിക് കാണാൻ കഴിഞ്ഞില്ല…. ഒരു തരം പുച്ഛം ആയിരുന്നോ….. എല്ലാം കൂടി എന്നെ ഒരു പ്രാന്തന് ആകുന്നത് പോലെ തോന്നി എനിക്…..

 

 

 

പെട്ടെന്ന് ആണ് ഒരു ഇടിത്തീ പോലെ ശരത്ത് അത് ചോദിച്ചത്……

 

 

” ദേവാ….. എന്റെ പെങ്ങൾ….. അവൾക്ക് ഒന്നും പറ്റില്ലായിരിക്കും അല്ലേ ഡോ……. ” – ശരത്ത്

 

 

അവന്റെ ആ പെങ്ങൾ എന്ന പ്രയോഗം എനിക് എന്നോട് തന്നെ പുച്ഛം തോന്നി…..

 

 

ഞാൻ…. ഞാനാണ് തെറ്റ് കാരൻ….. അവളുടെ വാക് ഒരിക്കൽ പോലും ഞാൻ കേൾക്കാൻ തയ്യാറായില്ല….. 😔😔😔😔😔

 

 

 

എന്റെ ദേവിയെ….. അവൾക്ക് ഒന്നും പറ്റല്ലെ….. വേണമെങ്കിൽ എന്റെ ജീവൻ എടുത്തോ…..😔😔😔

 

 

 

പെട്ടെന്ന് ആണ് എന്റെ മേൽ ഒരു കരസ്പർശം ഏറ്റത്…..

 

നോക്കിയപ്പോൾ അച്ചായൻ ആണ്…..

 

 

” എടാ ഡോക്ടർ….. എന്തെങ്കിലും പറഞ്ഞോ….. ” – സാം

 

 

 

” ഡോക്ടർ ഇത് വരെ പുറത്ത് വന്നിട്ടില്ല….. ” – ദേവൻ

 

 

 

പെട്ടെന്ന് ഡോക്ടർ പുറത്തേക് വന്നു…..

 

 

” ഡോക്ടർ ശ്രീക്ക് എങ്ങനെയുണ്ട്…. ” – അമ്മു

 

 

” ഒന്നും പറയാൻ ആയിട്ടില്ല…. 48 മണിക്കൂറുകൾ കഴിഞ്ഞ് മാത്രമേ എന്തെങ്കിലും പറയാൻ പറ്റൂ….. ” ഡോക്ടർ

 

 

 

” ദേവാ…. നീ വീട്ടിൽ ചെന്ന് ഡ്രസ്സ് ഒക്കെ മാറി വാ….. ” – സാം

 

 

അപ്പോഴാണ് ഞാൻ എന്നെ ശ്രദ്ധിക്കുന്നത്…. എന്റെ മേൽ മുഴുവൻ ചോര ആണ്….. അവളുടെ ചോര ആണെല്ലോ എന്ന് ഓർക്കുമ്പോൾ അനുസരണ ഇല്ലാതെ കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ട് ഇരുന്നു…….😭😭

 

 

” ശ്രീയുടെ വീട്ടിൽ പറയണ്ടേ…. ” – സാം

 

 

” പറയണം…… പക്ഷേ എനിക് അതിനുള്ള ധൈര്യം ഇല്ല….😔 ” – ശരത്ത്

 

 

” എങ്കിൽ ഞാൻ ഒന്നു വിളിച്ച് നോക്കട്ടെ….. ” – സാം

 

 

 

” അവൾക്ക് എന്തെങ്കിലും പുരോഗതി ഉണ്ടോ എന്ന് നോക്കട്ടെ…..  എന്നിട്ട് വിളിച്ച മതി… അച്ചായ…. ” – അമ്മു

 

 

 

പെട്ടെന്ന് ശരത്ത് അവിടം നിന്ന് എഴുന്നേറ്റ് പോയി…..

 

 

അവന് പുറകെ അമ്മുവും പോകുന്നത് കണ്ടൂ…..

 

 

 

_______________

 

 

 

( ശരത്ത് )

 

 

 

അവൾക്ക് എന്താണ് പറ്റിയത്….. എന്തോ ഉണ്ടായിട്ട് ഉണ്ട്…

 

അവളെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടിട്ട് സഹിക്കുന്നില്ല…..

 

 

അവന്റെ മനസ്സിൽ അവർ ഒന്നിച്ച് ഉള്ള നിമിഷങ്ങൾ ഒക്കെ വന്നു…..

 

 

ശരൺ സ്വന്തം ഏട്ടൻ ആയിരുന്നിട്ടും കൂടി ശ്രീ ആയിരുന്നു എനിക് എല്ലാം…..

 

 

പെട്ടെന്ന് ആണ് അമ്മു വന്നത്…..

 

 

” ശരത്ത് താൻ ഇങ്ങനെ തളർന്ന് പോവല്ലേ….. താൻ കൂടി ഇങ്ങനെ തളർന്ന് പോയാൽ ആരാണ് അവളുടെ വീട്ടുകാരെ സമാധാനിപ്പിക്കാൻ…. ” – അമ്മു

 

 

” എനിക് പറ്റുന്നില്ല അമ്മു….. ഒന്നിനും…. അവളുടെ ആ കിടപ്പ് എന്റെ നെഞ്ചില് തറഞ്ഞു നിൽക്കുന്ന പോലെ…. പറ്റുന്നില്ല അമ്മു..” – ശരത്ത്

 

 

എന്ന് പറഞ്ഞപ്പോൾ അവള് എന്നെ കെട്ടിപ്പിടിച്ചു….

 

 

” ശരത്ത് പ്ലീസ് തളരല്ലെ….. എല്ലാം ഒകെ ആകും… ഞങ്ങൾ ഒക്കെ ഉണ്ട്…. നിന്റെ കൂടെ…. പ്ലീസ് ഇങ്ങനെ കരയല്ലേ….. ” – അമ്മു

 

 

 

അവളുടെ വാക്കുകൾ എന്നിൽ ആശ്വാസം നിറകുന്നുണ്ട് എങ്കിലും ശ്രീയുടെ ആ കിടപ്പ് ഓർക്കുമ്പോൾ മനസ്സിന് ഒരു സമാധാനവും ഇല്ല…..

 

 

______________

 

 

( ദേവൻ )

 

 

അവർ പോയതിനു പുറകെ അച്ചായൻ എന്നോട് പോയി ഡ്രസ്സ് മാറു എന്ന് തന്നെ പറഞ്ഞു കൊണ്ട് ഇരുന്നു…..

 

 

” എടാ ഞാൻ ഉണ്ടല്ലോ ഇവിടെ… നീ ഇൗ ഡ്രസ്സ് ഒക്കെ ഒന്ന് മാറി വാ….. ” – സാം

 

 

” എടാ പക്ഷേ അവള് അങ്ങനെ….. ” – ദേവൻ

 

 

 

 

” നീ ചെല്ല് ദേവാ….. പറയുന്നത് കേൾക്കൂ….. ” – സാം

 

അങ്ങനെ അവന്റെ വാക്കും കേട്ട് ഞാൻ പുറത്തേക് പോകുന്ന വഴി ആണ് ആ കാഴ്ച കണ്ടത്….

 

 

അമ്മുവിനെ കെട്ടിപ്പുണർന്നു നിൽക്കുന്ന ശരത്ത്…..

 

 

ഇവർ തമ്മിൽ എന്താണ് ബന്ധം🙄

 

 

പെട്ടെന്ന് ആണ് അമ്മു എന്നെ കണ്ടത്…..

 

 

” ദേവേട്ടാ….. ഒന്നു നിന്നെ….. ” – അമ്മു

 

 

 

” എന്താ അമ്മു…. ” – ദേവൻ

 

 

” എനിക് ദേവേട്ടനോഡ് കുറച്ച് സംസാരിക്കാൻ ഉണ്ട്…. ” – അമ്മു

 

 

” പറഞ്ഞോളൂ…… ” – ദേവൻ

 

 

” ഏട്ടൻ വിചാരിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങള്….. ഞാൻ പറഞ്ഞാല് വിശ്വസിക്കുമോ എന്ന് അറിയില്ല….. പക്ഷേ അവള്… എന്റെ ശ്രീ ഒരു പാവം ആണ്…. ആദി യുടെ വാക് കേട്ട് ആണ് ശ്രീയെ ചേട്ടൻ തെറ്റിദ്ധരിക്കുന്നത് എങ്കിൽ എനിക് ഒന്നേ പറയുവാൻ ഉള്ളൂ…. ദേവേട്ടാ നിങ്ങള് ഒരുപാട് കരയേണ്ടി വരും…. അവളെ പറഞ്ഞ ഓരോ വാക്കുകളും ഓർത്ത്….. പിന്നെ ദെ ആ നില്കുന്നത് ശരത്ത്….. അവനെ ചൊല്ലി ആണ് നിങ്ങള് അവളോട് അത്രയും പറഞ്ഞത്…. അവന് എന്നെ ഇഷ്ടമാണ് എന്റെ വീട്ടിൽ വന്നു ചോദിക്കാൻ ഇരിക്കുക ആണ്….. അതിനു മുൻകൈ എടുത്തത് അവള് ശ്രീ…. അതിനു പോലെ അത്രയും നല്ല ഒരു പെണ്ണിനെ എനിക് അറിയില്ല… അതല്ലെങ്കിൽ പണ്ടെ നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ ചതിയിൽ അവള് പെട്ടാനെ…. നിങ്ങളോട് അയാള് എന്താ പറഞ്ഞിരിക്കുന്നത് എന്ന് എനിക് അറിയില്ല….. പക്ഷേ അവള്… എന്റെ ശ്രീ ശെരി ആണ്…. അത് എനിക് അറിയാം…. ” – അമ്മു

 

 

 

അത് കൂടി കേട്ടപ്പോൾ പൂർണം ആയി……

 

ആദി അവൻ ചതിയൻ ആയിരുന്നോ…. തോന്നുന്നില്ല…. കാരണം കൊല്ലം കൊറേ ആയി…. ചങ്കും ചങ്കിലെ ചോരയും ആയി നടക്കുന്നത്….. അവൻ…. അവൻ ചതികും എന്ന് തോന്നുന്നില്ല….. അപ്പോ ശ്രീ അവള് നല്ലവൾ അല്ലേ….. എന്റെ മനസ്സിൽ 1000 ചോദ്യങ്ങൾ ഉടലെടുക്കുന്നു…..

 

 

എന്തായിരുന്നു ശെരിക്കും അവർ തമ്മിൽ ഉള്ള പ്രശ്നം….. അവൻ പറഞ്ഞത് തന്നെ ആകുമോ…..

 

 

ഞാൻ നേരെ വീട്ടിലേക്ക് പോയി…. വീട്ടിൽ ചെന്നപ്പോൾ അമ്മ എന്റെ കോലം കണ്ട് എന്താണ് എന്നൊക്കെ ചോദിക്കുന്നുണ്ട്…..

 

 

കാരണം എന്റെ ഷർട്ട് മുഴുവൻ അവളുടെ ചോരയാൽ❤️ കുതിർന്നിരുന്നു……

 

 

അമ്മക്ക് ഒരു മറുപടിയും കൊടുക്കാതെ ഞാൻ നേരെ മുറിയിലേക്ക് പോയി……വാതിലടച്ചു….. എന്റെ മുറിയുടെ അകത്ത് മറ്റൊരു മുറി കൂടി ഉണ്ട്….. അത് എന്റെ മുറി എന്നതിനേലും അവളുടെ മുറി എന്ന് പറയുന്നത് ആണ് ശെരി…. എന്റെ ബാലയുടെ💙

 

 

ഒരുപാട് നാൾ ആയി…. ഇൗ മുറി തുറന്നിട്ട്…..

 

അങ്ങനെ ഏകദേശം ഒരു 2 വർഷത്തിനു ശേഷം ദേവൻ ആ മുറിയിലേക്ക് പ്രവേശിച്ചു…..

 

 

ശ്രീയുടെ ചോര കുതിർന്ന ഷർട്ടും ആയി മുറിയിലേക്ക് കയറിയപ്പോൾ അവളുടെ ഗന്ധം അതിൽ നിറഞ്ഞു നില്കുന്നത് പോലെ…….

 

 

ഞാൻ വേഗം ആ മുറി വിട്ട് പുറത്തേക് പോയി…. നേരെ ചെന്ന് കുളിച്ച് മറ്റൊരു ഷർട്ടും ഇട്ടു പുറത്തേക് വന്നു….. ടേബിൾന്റെ മുകളിൽ ഇരിക്കുന്ന ഡയറി എടുത്തു….. അത് തുറന്നതും ശ്രീയുടെ ഫോട്ടോ താഴേയ്ക്ക് വീണു…..

 

 

ഞാൻ ഉടനെ അത് എടുത്ത് ഡയറിയുടെ ഉള്ളിൽ തന്നെ വെച്ചു…..

 

 

കഴിഞ്ഞ ഒന്നു ഒന്നര വർഷം ആയി അത് ആരും എടുത്തിട്ട് ഇല്ല…. അവൻ അതിന്റെ അവസാന പേജ് എടുത്തു…..

 

 

അതിലെ വാക്കുകളിലൂടെ അവൻ വിരൽ ഓടിച്ചു

 

 

* എനിക് വേണ്ടി ജീവൻ കളയാൻ നോക്കിയ ആദിക്ക്‌ എന്റെ ജീവനായ നിന്നെ നൽകുക ആണ് ബാലെ ഞാൻ💙…… ചങ്ക് പൊട്ടുന്ന വേദന ഉണ്ട് എങ്കിലും…. നിങ്ങളുടെ സന്തോഷം അത് മാത്രം മതി എനിക്….. നിനക്ക് അവനെയും അവന് നിന്നെയും ഇഷ്ടം ആണ്…. ചെരേണ്ടത് നിങ്ങള് ആണ്….. അതിനായി ഞാൻ എന്റെ ജീവൻ പറിച്ച് നൽകുക ആണ്…….💙💙 *

 

 

 

അതിൽ അവന്റെ കണ്ണുനീർ തുള്ളികൾ വീണു…..

 

അത് അവൻ തിരികെ വെക്കാൻ പോയപ്പോൾ ആണ്  പെട്ടെന്ന് ഡയറി അവന്റെ കൈയിൽ നിന്നും നിലത്ത് വീണു….

 

 

അതിൽ നിന്നും ഒരു ലെറ്റർ നിലത്തേക്ക് വീണു…..

 

 

അവൻ അത് എടുത്തു…… അവൻ അവസാനം ആയി ബാലക്ക്‌ എഴുതിയ ആ കത്ത്….. ചിലപ്പോ അത് അവളുടെ കൈയിൽ ലഭിച്ചിരുന്നു എങ്കിൽ അവരുടെ ജീവിതമേ മാറുമായിരുന്ന ആ ലെറ്റർ…..

 

 

 

* ബാലേ💙

 

വരാം എന്ന് പറഞ്ഞെങ്കിലും എനിക് അതിനു കഴിഞ്ഞില്ല…. ക്ഷമിക്കണം…. നീ കാത്തിരുന്നു അല്ലേ….. അടുത്ത പ്രാവശ്യം തീർച്ച ആയും ഞാൻ വരും….. നിന്നെ കബിളിപ്പികാൻ ഒരിക്കലും കരുതിയില്ല….. ക്ഷമിക്കൂ ബാലെ…. ഇൗ ഒരു ഒറ്റ വട്ടം…..

 

എന്ന് ബാലയുടെ. സ്വന്തം💙*

 

 

 

അവൻ ഉടനെ അതൊക്കെ മടക്കി വെച്ച് താഴേയ്ക്ക് ചെന്നു…..

 

 

” എന്താണ് മോനെ പറ്റിയത്…. ” – അമ്മ

 

 

” അത് അമ്മേ…. ലച്ചു ഏട്ടത്തിയുടെ അനിയത്തിക്ക് ആക്സിഡന്റ് ആയി…. സീരിയസ് ആയി ഹോസ്പിറ്റലിൽ ആണ്…. ” – ദേവൻ

 

 

” അയ്യോ… മോനെ എന്നാല് ഞാൻ കൂടി….. ” – അമ്മ

 

 

 

” അമ്മ പിന്നീട് വന്നാൽ മതി ഞാൻ പോകുക ആണ്…. ” – ദേവൻ

 

 

 

ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് പോയി…. അവിടെ അവളുടെ അച്ഛനും അമ്മയും ചേച്ചിയും ഒക്കെ വന്നിട്ടുണ്ട്…..

 

 

ഞാൻ വേഗം അങ്ങോട്ടേക്ക് ചെന്നു….. പക്ഷേ ആ നേരം എനിക് തടസ്സം സൃഷ്ടിച്ച് കൊണ്ട് ശരത്ത് അങ്ങോട്ടേക്ക് വന്നു……

 

 

 

” താങ്ക്സ് mr ദേവേന്ദ്രൻ….. എന്റെ പെങ്ങളെ ഇവിടെ വരെ കൊണ്ടുവരാൻ സഹായച്ചിതിന്….. ഇനി നിങ്ങള് ബുദ്ധിമുട്ടണം എന്ന് ഇല്ല….. You can leave now…. Thanks for everything…… Everything….” – ശരത്ത്

 

 

” ശരത്ത് പക്ഷേ…. ” – ദേവൻ

 

 

” എന്റെ പെങ്ങളെ ഇൗ നിലയിൽ എത്തിച്ച ഒരാള് ഇവിടെ നിൽക്കുന്നതി നോട്‌ എനിക് താൽപര്യം ഇല്ല….. സംസ്കാരം ഉള്ളത് കൊണ്ട് ആണ് മാന്യമായി പോകാൻ പറഞ്ഞത്….. ഇനി എന്നെ കൊണ്ട് ഗെറ്റ് ഔട്ട് അടിപ്പികരുത് ” – ശരത്ത്

 

 

എന്നും പറഞ്ഞു അവൻ ശ്രീയുടെ അടുത്തേയ്ക്ക് പോയി……

 

 

അത് കൂടി കേട്ടതോടെ ദേവന്റെ സമനില തെറ്റുന്നത് പോലെ തോന്നി…. അവൻ എല്ലാം നഷ്ടപ്പെട്ടവനേ പോലെ അവിടം വിട്ട് ഇറങ്ങി…….

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!