💙 ഇന്ദ്രബാല 💙 09

1634 Views

indrabaala novel aksharathalukal

✍️💞… Ettante kaanthari…💞

ശരത്തിന്റെ വാക്കുകൾ ഓർത്തപ്പോൾ എനിക് എന്തോ വല്ലാത്ത സങ്കടം തോന്നി….. പക്ഷേ ഞാൻ അതൊക്കെ കേൾക്കേണ്ടവൻ തന്നെ ആണ്…. കാരണം ഞാൻ എന്റെ ബാലയേ എന്തൊക്കെ ആണ് പറഞ്ഞത്….

ഒരിക്കൽ അവളെ ഞാൻ ആദിക്ക് വേണ്ടി വിട്ട് കൊടുത്തത് ആണ്….. പക്ഷേ ഇനി ഇല്ല…. ബാല💙 എന്റെ പെണ്ണ് ആണ്…..

പക്ഷേ ഇനി അവൾക്ക് എന്നെ അംഗീകരിക്കാൻ പറ്റുമോ…. തോന്നുന്നില്ല…..

ഞാൻ കാരണം അവളുടെ മനസ്സ് ഒരുപാട് സങ്കടപെട്ടു….. ശരത്ത് ഓരോ വട്ടവും ബാലയെ പെങ്ങൾ എന്ന് വിളിക്കുമ്പോൾ നുറുങ്ങുന്നത് എന്റെ ചങ്ക് ആണ്……

എന്ത് മഹാ പാപിയാണ് ദൈവമേ ഞാൻ…. 😭😭😭

ഞാൻ നേരെ ചെന്നത് കടപ്പുറത്തേക്ക് ആയിരുന്നു….. എന്നിട്ട് അവിടെ ഒരു ബെഞ്ചിൽ ഇരുന്നു…..

ആദി….. അവൻ ശെരിക്കും ആരാണ്….. നല്ലവൻ ആണോ….. അവന്റെ വാക്കുകളിൽ സത്യം ഉണ്ടോ…. ഒരു പിടിയും കിട്ടുന്നില്ല…..

അവൻ അന്ന് എന്നോട് പറഞ്ഞത് ശരത്തും ആയുള്ള ബന്ധം പിടിച്ചപ്പോൾ അവർ തമ്മിൽ ഉള്ള ബന്ധം ഉപേക്ഷിച്ച് എന്നാണ്…..

💙 ഇന്ദ്രബാല 💙

Part – 9

✍️💞… Ettante kanthaari…💞

ശരത്തിന്റെ വാക്കുകൾ ഓർത്തപ്പോൾ എനിക് എന്തോ വല്ലാത്ത സങ്കടം തോന്നി….. പക്ഷേ ഞാൻ അതൊക്കെ കേൾക്കേണ്ടവൻ തന്നെ ആണ്…. കാരണം ഞാൻ എന്റെ ബാലയേ എന്തൊക്കെ ആണ് പറഞ്ഞത്….

ഒരിക്കൽ അവളെ ഞാൻ ആദിക്ക് വേണ്ടി വിട്ട് കൊടുത്തത് ആണ്….. പക്ഷേ ഇനി ഇല്ല…. ബാല💙 എന്റെ പെണ്ണ് ആണ്…..

പക്ഷേ ഇനി അവൾക്ക് എന്നെ അംഗീകരിക്കാൻ പറ്റുമോ…. തോന്നുന്നില്ല…..

ഞാൻ കാരണം അവളുടെ മനസ്സ് ഒരുപാട് സങ്കടപെട്ടു….. ശരത്ത് ഓരോ വട്ടവും ബാലയെ പെങ്ങൾ എന്ന് വിളിക്കുമ്പോൾ നുറുങ്ങുന്നത് എന്റെ ചങ്ക് ആണ്……

എന്ത് മഹാ പാപിയാണ് ദൈവമേ ഞാൻ…. 😭😭😭

ഞാൻ നേരെ ചെന്നത് കടപ്പുറത്തേക്ക് ആയിരുന്നു….. എന്നിട്ട് അവിടെ ഒരു ബെഞ്ചിൽ ഇരുന്നു…..

ആദി….. അവൻ ശെരിക്കും ആരാണ്….. നല്ലവൻ ആണോ….. അവന്റെ വാക്കുകളിൽ സത്യം ഉണ്ടോ…. ഒരു പിടിയും കിട്ടുന്നില്ല…..

അവൻ അന്ന് എന്നോട് പറഞ്ഞത് ശരത്തും ആയുള്ള ബന്ധം പിടിച്ചപ്പോൾ അവർ തമ്മിൽ ഉള്ള ബന്ധം ഉപേക്ഷിച്ച് എന്നാണ്…..

പക്ഷേ ആദി കള്ളം പറയുമോ…. ഒരിക്കലും ഇല്ല…. അവൻ എന്തിനാ എന്നോട് കള്ളം പറഞ്ഞിട്ട്…… ആദിക്ക്‌ അറിയില്ല എനിക് ബാല ആരാണെന്ന്…..🙄 അപ്പോള് അവൻ എന്നോട് കള്ളം പറയേണ്ട ആവശ്യം ഇല്ല…. പിന്നെ എന്താവും…..🙄

ഒരു എത്തും പിടിയും കിട്ടുന്നില്ല…..

കടൽ നോക്കി ഇരിക്കുമ്പോൾ അവന്റെ ചിന്ത 2 വർഷം പുറകോട്ട് പോയി…..

ആദ്യ ദിനം തന്നെ അവന്റെ മനസ്സിൽ ആ തിളങ്ങുന്ന കണ്ണുകൾ പതിഞ്ഞിരുന്നു…..  കൺമഷി ഇല്ലാതിരുന്നിട്ടും ഇത്രയും ഭംഗിയുള്ള കണ്ണുകൾ അവൻ ആദ്യം ആയി കാണുക ആയിരുന്നു……

അന്ന് മുഴുവൻ അവൻ ആ കണ്ണുകളുടെ പിടിയിൽ ആയിരുന്നു….. അവളുടെ മുഖത്തെ ക്കാളും അവന്റെ മനസ്സിൽ ആ കണ്ണുകൾ പതിഞ്ഞു…..

ആ നേരം ആണ് സാം അച്ചായൻ എന്നെ ഒരു നോട്ടം നോക്കിയത്…..

” എന്താടാ മോനെ ദേവാ പതിവ് ഇല്ലാത്ത ഒരു നോട്ടം….. ” – സാം

” ഒന്നു പോടാ പുല്ലേ ഞാൻ പുതിയ കുട്ടികളെ നോക്കിയത്….. ” – ദേവൻ

” മതി മോനെ….😄 ” – സാം

” എന്താടാ…. ” – ആദി

” ഒന്നുമില്ലെ…… ” – സാം

അതിനു ശേഷം ഉച്ചക്കും അവളെ കണ്ടൂ….. പക്ഷേ അവരുടെ മുന്നിൽ ഒന്നും പ്രകടിപ്പിച്ചില്ല…..

സാധാരണ അവന്മാരോട് എല്ലാം പറയുന്ന ഞാൻ എന്ത് കൊണ്ടോ ഇത് മറച്ച് വെച്ചു….. എല്ലാം ഒകെ ആയിട്ട് പറയാം എന്ന് കരുതി മാത്രം…..

അങ്ങനെ 1, 2 ദിനം കടന്നു പോയി….. അവളെ ദിനവും കാണും എന്ന് അല്ലാതെ ഇത് വരെ ഒന്നു മിണ്ടാൻ പോലും ആയില്ല….. അവന്മാരുടെ മുന്നിൽ വെച്ചും ഒന്നും നടക്കില്ല….. അത്കൊണ്ട് ഞാൻ മറ്റൊരു മാർഗം കണ്ട് പിടിക്കണം എന്ന് തീരുമാനിച്ചു….. എനിക് ആരോടെങ്കിലും പറയണം എന്ന് ഉണ്ടായിരുന്നു….. അത് കൊണ്ട് എന്റെ ഇൗ രഹസ്യ സ്നേഹം ഒരാള് കൂടി അറിഞ്ഞു….. എന്റെ ജീവൻ ആയിരുന്ന ഒരാള്😊😊😊

അവളുടെ പേര് പോലും അറിയില്ലായിരുന്നു….. അങ്ങനെ ഞാൻ കാത്തിരുന്ന ദിനം വന്നെത്തി …. Freshers ഡേ….. അങ്ങനെ ഞാൻ അവളെ കുറിച്ച് അറിഞ്ഞു….. എന്റെ ബാലയെ💙 കുറിച്ച്….

അവളുടെ കണ്ണിൽ ഞാൻ കാണാത്ത ഒരേ ഒരു സാധനം അത്  ഭയം ആയിരുന്നു…. ഫ്രേശേഴ്സ് ഡേ യില് എല്ലാ കുട്ടികളുടെയും കണ്ണിൽ കാണുന്ന ആ പേടി അവളുടെ കണ്ണിൽ കണ്ടില്ല….. അത് എനിക് ശെരിക്കും അൽഭുതം ആയിരുന്നു…..

അവൾക്ക് കിട്ടിയ ടാസ്ക് നൃത്തം ചെയ്യാൻ ആയിരുന്നു….. അതിൽ അവള് പ്രഗൽഭ ആണെന്ന് അന്ന് തെളിയിച്ചു…..

കയ്യടി കൾ ഉയർന്നപ്പോൾ അവളുടെ കണ്ണിൽ ഒരു തരി അഹങ്കാരം കൂടി കണ്ടില്ല…. അത് എന്നെ ഒന്ന് കൂടി അവളിലേക്ക് ആകർഷിച്ചു…..

അവിടെ വെച്ച് എനിക് അവളുടെ പേര് കിട്ടി….. 💙ശ്രീബാല💙 എല്ലാവരും അവളെ ശ്രീ ശ്രീ എന്നും ആർപ് വിളിച്ച് കൈ അടിച്ചപ്പോൾ എന്റെ മനസ്സിൽ തറച്ചത് ബാല എന്ന പേര് ആയിരുന്നു…..

ഇൗ ഇന്ദ്രന്റെ മാത്രമാണ് ആ ബാല എന്ന് ഞാൻ തീരുമാനിച്ചു💙💙💙

പിന്നീട് ഒരു മാസത്തോളം അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു….. അവളുടെ ചിരി കളികളും കുസൃതികളും ഒക്കെ കേട്ട്…..

ഇതിനിടയിൽ അവളെ എന്റെ പ്രണയം അറിയിക്കാൻ ഞാൻ ഒരു മാർഗം കണ്ടെത്തി….. അവൾക്ക് കത്ത് എഴുതി വെക്കുവാൻ…..

പലയിടത്തും ഞാൻ വെച്ചു….. എന്റെ കത്തുകൾ ഒക്കെ അവളുടെ അടുത്ത് എത്തി…. അവള് ആ കത്ത് കിട്ടുവാൻ കാത്തിരിക്കുന്നത് ഒക്കെ എനിക് വല്ലാത്ത ഒരു ഹരം ആയിരുന്നു……

ആദ്യം ഒക്കെ അവള് അത് ഒരു കൗതുകം ആയി ആണ് കണ്ടിരുന്നത്….. പക്ഷേ പിന്നീട് അത് അവളുടെ ജീവൻ ആയി മാറിയിരുന്നു….

എന്റെ കത്ത് കിട്ടുമ്പോൾ അവളുടെ കണ്ണുകളിൽ കാണുന്ന ഒരു തിളക്കം അത് എന്നെ മത്ത് പിടിപ്പിക്കാൻ പോന്നത് ആയിരുന്നു….

അവൾക്ക് എന്നോട് ഉണ്ടായിരുന്നില്ലേ ഒരു പ്രണയം….. അറിയില്ല…. പക്ഷേ ആ കത്തുകളെ അവള് പ്രണയിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ട് ഉണ്ട്…..

അവസാനം അവൾക്ക് എന്നെ കാണണം എന്ന് പറഞ്ഞു…… പക്ഷേ എനിക്….. എനിക്….. എന്റെ….. ബാലക്ക്…. കൊടുത്ത വാക്ക്……..

പെട്ടെന്ന് ആണ് അവന് ഒരു ഫോൺ വന്നത്….. അവൻ ചിന്തയിൽ നിന്ന് ഉണർന്നു…..

” എന്താ അമ്മേ….. ” – ദേവൻ

” മോനെ…. ശ്രീക്ക് ബോധം തെളിഞ്ഞു….. ഞങ്ങൾ അവിടെ ഉണ്ട്….. ” – അമ്മ

എന്നിൽ ആശ്വാസം നിറക്കാൻ പോന്നത് ആയിരുന്നു ആ വാകുകൾ…..

ഒരുപാട് സന്തോഷം തോന്നി….. അവളെ കാണുവാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു…. പക്ഷേ ശരത്ത് അവൻ സമ്മതിക്കില്ല….. അവനെ കുറ്റം പറയാൻ ആവില്ല.

ഞാൻ കാരണം അല്ലേ എന്റെ ബാല ഇങ്ങനെ കിടക്കുന്നത്…. എങ്കിലും ഒന്ന് പോയി നോക്കാം…. അവന്റെ കാൽ പിടിച്ച് നോക്കാം…..🙂

ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് പോകാം എന്ന് കരുതി അപ്പോഴാണ് ഓർത്തത്…… ആദ്യം അമ്പലത്തിൽ പോകാം എന്ന്..

നേരെ അമ്പലത്തിലേക്ക് വിട്ടു….. ദേവിക്ക് മുന്നിൽ ചെന്ന് നിന്നു…..

” എന്റെ ദേവിയെ…. അവളെ ഒന്നു കാണാൻ പറ്റണമെ…. അത്രയേ ആഗ്രഹിക്കുന്നുള്ളു….. അവൾക്ക് എന്നോട് ദേഷ്യം ആവും…. സാരമില്ല….. ഒന്നു കാണാൻ കഴിയണം…. അത്രയും മതി…. ” – ദേവൻ

അപ്പോഴാണ് അവിടുത്തെ പൂചാരി എന്റെ അടുത്തേയ്ക്ക് വന്നത്…… പ്രസാദം തരുവാൻ…..

ഞാൻ അത് വാങ്ങി… അയാൾക്ക് നേരെ ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചു….. 🙂

” മോനെ…. സങ്കടം വേണ്ട….. നിന്റെ ജീവിതം മാറി മറിയുവാൻ പോകുക ആണ്….. നീ ആഗ്രഹിക്കുന്നത് ഒക്കെ നിന്നിലേക്ക് തിരിച്ചെത്തും…. അത് എത്ര ദൂരെ പോയാലും നിന്നിലേക്ക് എത്താൻ വേണ്ടി ഉള്ള ഒന്നാണ്….. കാരണം….. 2 പൂർവ ആത്മാക്കളുടെ അഭിലാഷം കൂടി ആണ് അത്…..  ” – തിരുമേനി

” തിരുമേനി എനിക് ഒന്നും….. ” – ദേവൻ

” മനസിലായില്ല എന്നല്ലേ….. കാലം നിങ്ങൾക്ക് ആയി കാത്ത് വെച്ചത്…. ഞാൻ ആയി പറയുന്നതിലും നല്ലത് നീയായി അറിയുന്നത് ആണ്…. എല്ലാം നന്നായി വരട്ടെ…. ” – തിരുമേനി

ഞാൻ ആ വാക്കും കേട്ട് പ്രസാദവും വാങ്ങി നേരെ ഹോസ്പിറ്റലിലേക്ക് ചെന്നു…….

ശരത്തിന്റെ പ്രതികരണം എങ്ങനെ ആയാലും അത് എന്തായാലും നേരിടും എന്ന ഉറച്ച പ്രതിജ്ഞയോടെ………

________________

( ശരത്ത് )

ദേവൻ…. സത്യത്തിൽ വെറുപ്പ് തോന്നി പോയി….. അമ്മുവിനോട്‌ ചോദിച്ചപ്പോൾ ആദ്യം അവള് പറഞ്ഞില്ല പിന്നേം പിന്നേം ചോദിച്ചപ്പോൾ പെണ്ണ് എല്ലാം മണി മണി ആയി പറഞ്ഞു……

അവൻ ആ ദേവൻ കാരണം ആണ് എന്റെ ശ്രീ ഇങ്ങനെ കിടക്കുന്നത്…. അതും ആ പന്ന  മോന്റെ വാക്കും കേട്ട്😡😡😡

അപ്പോഴാണ് ചെറിയച്ചനും ചെറിയമ്മയും ചേച്ചിയും വന്നത്….. ചേച്ചി കരച്ചിൽ നിർത്തുന്നില്ല🥺 കണ്ടിട്ട് സഹിക്കുന്നില്ല…..

അവരുടെ സങ്കടം കണ്ട് എനിക് ദേവനോട് ഉള്ള ദേഷ്യം കൂടുക ആണ് ചെയ്തത്…… അവൻ കാരണം ആണ് ഇന്ന് എന്റെ കുടുംബം മുഴുവൻ ഇങ്ങനെ കരയുന്നത്😡😡😡

അതും ഓർത്ത് പുറത്തേക് ഇറങ്ങിയപ്പോൾ ആണ് ദേവൻ വരുന്നത് കണ്ടത്….. എനിക് അത് കണ്ടപ്പോൾ നന്നായി ദേഷ്യം വന്നു… ഇനി അവൻ ഇവിടെ നിന്നാൽ ഞാൻ എന്തെങ്കിലും പറയും….

അത് ചെറിയച്ചനെയും ചെറിയമ്മയേയും ഒരുപാട് സങ്കടപെടുതും അത് കൊണ്ടാണ് പതിയെ ചെന്ന് അവനോട് പോ എന്ന് പറഞ്ഞത്…..

അവനെ എനിക് ഒരുപാട് ഇഷ്ടം ആയത് ആണ്…. പക്ഷേ അവൻ കാരണം അല്ലേ എന്റെ ശ്രീ ഇങ്ങനെ….😔😔😔😔

അപ്പോഴാണ് ഡോക്ടർ പുറത്തേക് വന്നത്….

” ശ്രീക്ക് എങ്ങനെ ഉണ്ട് ഡോക്ടർ…. ” – അമ്മു

” Somewhat a medical miracle….. അങ്ങനെ തന്നെ പറയണം….. ആ കുട്ടിക്ക് നല്ല ഭാഗ്യം ഉണ്ട്…. ബോധം തെളിഞ്ഞു…. ” – ഡോക്ടർ

” താങ്ക്സ് ഡോക്ടർ….. ” – ശരത്ത്

” പക്ഷേ ആളുടെ ബോഡി നല്ല വീക്ക് ആണ്…. വീണ്ടും ബോധം പോയി…. പേടിക്കാൻ ഒന്നുമില്ല….. പക്ഷേ അത് തെളിയാൻ കുറച്ച് സമയം എടുക്കും….. ” – ഡോക്ടർ

” ഒകെ ഡോക്ടർ താങ്ക്സ്…. ” – ശരത്ത്

ഇപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരം വീണത്……

ദേവന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്…. പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ….. പുതിയ ബന്ധുകാർ ഒക്കെ അല്ലേ…..

അവർക്കൊക്കെ ഒരു ചിരി സമ്മാനിച്ച് ഞാൻ നേരെ പുറത്തേക് പോയി…..

” എവിടെ പോകുക ആണ്…. ” – അമ്മു

” അത് ഒന്നു പുറത്തേക്…. ” – ശരത്ത്

” ഞാനും വരാം…. ” – അമ്മു

ഞങ്ങൾ പുറത്തേക് ഇറങ്ങിയപ്പോൾ ആണ് വണ്ടി ഒതുക്കി വെച്ചിട്ട് വരുന്ന അവനെ ആണ് കണ്ടത്…..

ദേവനെ😡

__________________

( ദേവൻ )

ഞാൻ ഹോസ്പിറ്റലിലേക്ക് ചെന്നപ്പോൾ കണ്ടത് പുറത്തേക് നടന്നു വരുന്ന അമ്മുവിനേയും ശരത്തിനെയും ആണ്…..

എനിക് ശരത്തിനെ ഫേസ് ചെയ്യാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു…. എനിക് അവനോട് എന്തെന്ന് പറയണം എന്ന് കൂടി അറിയില്ല😔

അവൻ എന്നെ കണ്ടതും മുഖം തിരിച്ച് നടന്നു…..

” ശരത്ത് ഒന്നു നിൽകു…. പ്ലീസ്….. ” – ദേവൻ

” എന്താണ് എന്ത് വേണം…. ” – ശരത്ത്

” എനിക് കുറച്ച് സംസാരിക്കാൻ ഉണ്ട്…. ” – ദേവൻ

” എനിക് ഇല്ല…. ” – ശരത്ത്

” ശരത്ത് പ്ലീസ്…. എനിക് എന്റെ തെറ്റ് മനസിലാകുന്നു….. പ്ലീസ് ഒരു വട്ടം സംസാരിക്കണം…. ” – ദേവൻ

” പറ…. ” – ശരത്ത്

” ശരത്ത് എന്റെ തെറ്റിദ്ധാരണ മാത്രം ആയിരുന്നു എല്ലാം….. ഞാൻ കാരണം ആണ്….. ” – ദേവൻ

” മതി ദേവാ….. നിന്റെ ഒരു തെറ്റിദ്ധാരണയിൽ എന്റെ പെങ്ങളുടെ ജീവൻ ആണ് അകത്ത് കിടക്കുന്നത്…. ” – ശരത്ത്

” ആയിരം വട്ടം സോറി…. വെറുമൊരു സോറിയിൽ തീരില്ല എന്ന് എനിക് അറിയാം…. ” – ദേവൻ

” എത്രയോ പേരുടെ മുന്നിൽ വെച്ചാണ് അവളെ നീ അപമാനിച്ചത്…. ഇനി അവള് തിരിച്ച് വന്നാൽ അവൾക്ക് എല്ലാവരെയും ഫേസ് ചെയാന് പറ്റുമോ….😡 ” – ശരത്ത്

” ശരത്ത് എനിക്….. എനിക് ഇഷ്ടം ആണ് എന്റെ ബാലയെ💙 എന്റേത് മാത്രം ആകണം എന്ന് ഞാൻ ആഗ്രഹിച്ചത് ആണ്…. പിന്നെ അവളുടെ ഇഷ്ടം മറ്റൊന്ന് ആയത് കൊണ്ടാണ് ഞാൻ പിന്മാറിയത്….. ഇപ്പോഴും എനിക് ഇഷ്ടമാണ് ശരത്ത് അവളെ…. ” – ദേവൻ

” എന്റെ പെങ്ങൾക്ക് നിന്നെ പോലെ ഒരു സംശയ രോഗിയെ വേണ്ടെങ്കിലോ….. സഹോദര ബന്ധം പോലും തെറ്റിദ്ധരിച്ച നിനക്ക് ഇത് പറയുവാൻ എന്ത് അവകാശം ഉണ്ട്😡 ” – ശരത്ത്

” ശരത്ത്…. ശെരിയാണ്…. എനിക് ഒരു അധികാരവും ഇല്ല….. ഒന്നും വേണ്ട എനിക്…. അവളെ ഒന്ന് കണ്ടാൽ മതി….. പ്ലീസ്… ഞാൻ കാൽ പിടിക്കാം….. ” – ദേവൻ

” വേണ്ട……. 😡 ” – ശരത്ത്

” ശരത്തേട്ട…. ദേവേട്ടൻ കണ്ടോട്ടെ….. ഒന്നു സമ്മതിക്ക്….. ” – അമ്മു

” ഒറ്റ വട്ടം….. വെറും ഒറ്റ വട്ടം മാത്രമേ അതും ദെ ഇവൾ പറഞ്ഞ കൊണ്ട് ….. ” – ശരത്ത്

ഞാൻ അവനെ ഒന്ന് നന്ദിയോടെ നോക്കിയിട്ട് കയറാൻ പോയപ്പോൾ ആണ് ശരത്ത് എന്റെ കൂടെ വന്നത്….

” നീ ഒറ്റക്ക് കയറേണ്ട…. ഞാൻ കൂടെ വരാം…. ” – ശരത്ത്

അവന്റെ സംശയവവും വേവലാതിയും ഒക്കെ…. പറഞ്ഞിട്ട് കാര്യം ഇല്ല….. അവനും ഒരു ആങ്ങള അല്ലേ🙂

ഞാൻ നേരെ ബാലയുടെ അടുത്തേയ്ക്ക് ചെന്നു….. അവളുടെ ആ കിടപ്പ് ചങ്കിൽ തറകുന്ന പോലെ😔

ഒരുപാട് മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന ഒരാളെ പോലെ😔

എനിക് ചെന്ന് അവളെ വാരിപുണരാൻ തോന്നി…. പക്ഷേ ഞാൻ സംയമനം പാലിച്ചു😊

നേരെ അവൾക്ക് അടുത്തേയ്ക്ക് ചെന്നു… കൈയിൽ കരുതിയ ചന്ദനം അവളുടെ നെറ്റിയിൽ ചാർത്തി…..

എന്നിട്ട് അവളുടെ വലത്തേ കൈയിൽ പിടിച്ചു…..

ശരത്ത് എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ട്…..

______________

( ശരത്ത് )

അവൻ അവളുടെ കൈയിൽ പിടിച്ചപ്പോൾ എനിക് നന്നായി ദേഷ്യം വന്നു😡

പക്ഷേ അത് അവളിൽ ഒരു പുഞ്ചിരി ഉണ്ടാകുന്നത് പോലെ തോന്നി എനിക്…. അത് എനിക് ഒരു മായകാഴ്ച ആയിരുന്നു😳

അവൻ അവളുടെ കൈയിൽ പിടിച്ച് എന്നിട്ട് മുഖം അതിനു അടുത്തേയ്ക്ക് കൊണ്ടുവന്നു…..

” മോളെ…. ബാലേ…… എഴുന്നേൽക്കു….. സോറി മോളെ….. എല്ലാത്തിനും….. ” – ദേവൻ

അത് അവളിൽ എന്തൊക്കെയോ…. ചലനങ്ങൾ ഉണ്ടാകുന്നു….. 😳

പെട്ടെന്ന് അവള് കണ്ണുകൾ തുറന്നു…..

അവിടെ ഇരുന്നിരുന്ന സിസ്റ്റർ ഡോക്ടർ എന്നും വിളിച്ച് ഓടി…..

എനിക് ശെരിക്കും അതൊക്കെ അൽഭുതം ആയിരുന്നു….. ഇവൻ…. ഇവന്റെ കരച്ചിൽ…. ശെരിക്കും അവന് അവളോട് നല്ല സ്നേഹം ഉണ്ട്…. പക്ഷേ എന്ത് കൊണ്ട് ആയിരിക്കും ഇവൻ അവളെ വെറുത്ത്……

പക്ഷേ ശ്രീ ദേവനെ കണ്ടതും അവളുടെ കൈകൾ പിൻവലിച്ചു…. എന്നിട്ട് മുഖം തിരിച്ചു…..

______________

( ശ്രീ )

നെറ്റിയിൽ എന്തോ തണുപ്പ് അനുഭവപ്പെട്ടു…… കൂടാതെ…. എനിക് എന്തോ ഒരു വല്ലാത്ത അനുഭൂതി തോന്നി…..

മനസ്സിൽ ആ വാക്കുകൾ ആണ് വന്നത്…..

* ഞാൻ  എന്നും നിനക്ക് ഒപ്പം ഉണ്ടാവും എന്റെ ബാലയുടെ മാത്രം ആയി….. നീ എന്റെ ആണ് എന്റെ മാത്രം 💙ബാല💙 *

പെട്ടെന്ന് ആണ് ഞാൻ കണ്ണുകൾ വലിച്ച് തുറന്നത്…. അപ്പൊൾ കണ്ടത് മുന്നിൽ കരയുന്ന ദേവെട്ടനെ ആണ്….

കണ്ടപ്പോൾ അന്നത്തെ ഓരോ വാക്കും മനസ്സിലേക്ക് വന്നു…. അതിനാൽ ഞാൻ കൈകൾ വിടീപിച്ച് തല തിരിച്ചു കളഞ്ഞു……

പെട്ടെന്ന് ആണ് തലയിൽ എന്തോ അതിശക്തമായ വേദന ഉണ്ടായി….. തലയിലെ നാഡി ഞരമ്പുകൾ ഒക്കെ വലിഞ്ഞു മുറുകുന്നു…… ഒരു തരം ഭ്രാന്തമായ അവസ്ഥ….. ആ വേദന ചെവിയിലൂടെ ഇറങ്ങി മേൽ ആസകലം വ്യാപിക്കുന്നു…..

ഞാൻ വേദന കൊണ്ട് പുളഞ്ഞു……. അലറി……

” അമ്മേ……… ” – ശ്രീ

” എന്താ മോളെ എന്തുപറ്റി….. ” എന്ന് ചോദിച്ച് ശരത്തും അടുത്തേയ്ക്ക് വരുന്നുണ്ട്…..

ഞാൻ അലറി കരയുക ആയിരുന്നു😭😭😭😭

___________

( ദേവൻ )

പെട്ടെന്ന് ഡോക്ടർ വന്നു എന്തൊക്കെയോ ചെയ്തു….. അവള് വേദന കൊണ്ട് പുളയുന്നത് കണ്ടിട്ട് ഉള്ള് പിടയുന്നു…..

” ശ്രീബാല…. കൂൾ ഡൗൺ….. പേടിക്കല്ലെ…… കൂൾ ആവൂ….. ” – ഡോക്ടർ

എന്നൊക്കെ പറഞ്ഞു ഡോക്ടർ അവളെ ഒകെ ആകാൻ നോക്കുന്നുണ്ട് എങ്കിലും കഴിയുന്നില്ല…….

അവസാനം അവൾക്ക് ഒരു സെഡേഷൻ കൊടുത്തു…..

അപ്പോഴാണ് പാവം ഒന്നു മയങ്ങിയത്🥺

” ബോത്ത് ഓഫ് യു പ്ലീസ് കം റ്റു മൈ ക്യാബിൻ….. ” – ഡോക്ടർ

ഞങ്ങൾ നേരെ അദ്ദേഹത്തിന്റെ ക്യാബിനിലേക് ചെന്നു……

” എന്താ ഡോക്ടർ…. ” – ശരത്ത്

” അവിടെ ഇരിക്കു…. ” – ഡോക്ടർ

” എന്താ ഡോക്ടർ??? അവൾക്ക് എന്തെങ്കിലും??  ” – ദേവൻ

” കൺഫേം ആയിട്ടില്ല…. പക്ഷേ ഒരു പ്രശ്നം ഉണ്ടോ എന്നൊരു സംശയം…. ” – ഡോക്ടർ

” എന്താ ഡോക്ടർ… ഇൗ ആക്സിഡന്റ് കാരണം ആണോ…. ” – ദേവൻ

” അല്ല….. ഇത് മറ്റൊരു പ്രശ്നം ആണ്…. ” – ഡോക്ടർ

” എന്താ ഡോക്ടർ…. ” – ശരത്ത്

” I think she is under ………… ” – doctor

അതിനു ശേഷം ഡോക്ടർ പറയുന്നത് കേട്ട്  ഞങ്ങൾക്ക് 2 പേർക്കും എന്ത് ചെയ്യണം എന്ന് അറിയാതെ ആയി പോയി……😔😔😔😔

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply