എന്താ പ്രതാപേട്ടാ, ഇന്ന് നേരത്തെ എഴുന്നേറ്റോ, ഗിരിജ കോട്ടുവാ ഇട്ടുകൊണ്ട് എഴുന്നേറ്റിരുന്നു.
ഇന്നൊരു കേസ് ഉണ്ട്, അതിനെക്കുറിച്ച് ഞാൻ പഠിക്കുക ആയിരുന്നു. പ്രതാപൻ പറഞ്ഞു.
നേരം വെളുക്കാറായി, നീ എഴുനേറ്റ് പോയി ഒരു കോഫി എടുക്കു.. അയാൾ ഭാര്യയെ നോക്കി.
ഗിരിജ അടുക്കളയിലേക്ക് പോയി.
ഭർത്താവിന് കാപ്പി കൊണ്ടുപോയി കൊടുത്തിട്ട് ഗിരിജ വീണ്ടും അടുക്കളയിൽ വന്നു, കാലത്തെ ദോശയും ചട്നിയും ആണ് ഉണ്ടാക്കേണ്ടത്… അവർ അതിന്റെ കാര്യങ്ങൾ ഓരോന്നായി നോക്കുവാൻ തുടങ്ങി..
പാലുകാരൻ മുറ്റത്തു വന്നു ബെൽ അടിച്ചപ്പോൾ ഗിരിജ വേഗം മുൻ വശത്തേക്ക് പോയി.
അമ്മ കാലത്തെ എഴുനേറ്റൊ.. വാതിൽ ചാരി കിടക്കുന്നത് കണ്ടു കൊണ്ട് അവർ മുറ്റത്തേക്കു ഇറങ്ങി ചെന്നു.
പാൽ മേടിച്ചിട്ട് തിരിച്ചു മുറിയിലേക്ക് വന്ന ഗിരിജ നോക്കിയപ്പോൾ പ്രഭാവതിയമ്മ അവരുടെ കട്ടിലിൽ കിടന്നു ഉറങ്ങുന്നു
അമ്മ എഴുന്നേറ്റില്ലല്ലോ.. പിന്നെ ആരാ ഈ വാതിൽ തുറന്നു ഇട്ടത്…
ചിലപ്പോൾ ശ്രീഹരി ആയിരിക്കും എന്നവർ ഓർത്തു.
കാലത്തെ ശ്രീഹരി ഉണർന്നപ്പോൾ മേഘ്‌ന മുറിയിൽ ഇല്ലായിരുന്നു.
ഇവൾ ഇതെവിടെ പോയി… അവൻ വാഷ്‌റൂമിലേക്ക് നോക്കി. അവിടെയും ഇല്ലന്ന് അവനു മനസിലായി.
തലേദിവസം നടന്ന ഓരോരോ സംഭവങ്ങൾ അവൻ ഓർത്തെടുത്തു.
അവൻ കട്ടിലിൽ നിന്നും ചാടി എഴുനേറ്റു.
അലമാര തുറന്നപ്പോൾ അവളുടെ ബാഗു അവിടെ ഇല്ലായിരുന്നു.
അച്ഛാ…. അവൻ പ്രതാപന്റെ മുറിയിലേക്ക് ഓടി
.
അയാളോട് മേഘ്‌നയെ കാണാൻ ഇല്ലെന്ന് പറഞ്ഞു
അപ്പോളേക്കും ശ്രീഹരിയുടെ ശബ്ദം കേട്ട ആര്യജയും മുത്തശ്ശിയും ഒക്കെ അവന്റെ അടുത്തേക്ക് വന്നു.
ഞാൻ പാലു മേടിക്കാൻ ആയി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഈ മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഞാൻ വിചാരിച്ചത് ശ്രീക്കുട്ടൻ ഉണർന്ന് അമ്പലത്തിൽ പോകാനായി വാതിൽ തുറന്ന് ആയിരിക്കുമെന്നാണ്. ഗിരിജ എല്ലാവരോടുമായി പറഞ്ഞു
നന്നായി ആ മാരണം എന്റെ ശ്രീക്കുട്ടന്റെ തലയിൽ നിന്നൊഴിഞ്ഞ് ല്ലോ. എല്ലാം പരമേശ്വരന്റെ അനുഗ്രഹം.. പ്രഭാവതി അമ്മ അത് പറയുമ്പോൾ ഗിരിജയും പ്രതാപനും അവരെ അന്താളിച്ചു നോക്കി. കാരണം അവർക്കായിരുന്നു മേഘ്‌നയെ ഏറ്റവും കൂടുതൽ ഇഷ്ടം.
അമ്മ എന്താ ഇങ്ങനെ പറയണത് പ്രതാപൻ പ്രഭാവതിഅമ്മയെ നോക്കി.
ഇനി ഒന്നും ഒളിച്ചു വെച്ചിട്ട് കാര്യമില്ല എന്ന് അവർക്ക് തോന്നി.
മേഘ്‌നയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ഓരോന്നായി പ്രഭാവതി അമ്മ എല്ലാവരോടും പറഞ്ഞു.
എല്ലാവരും അവരെ തന്നെ ഉറ്റു നോക്കി നിൽക്കുകയാണ്.
സത്യമാണ് മോനേ…. ആ കുട്ടി പോകുന്നതുവരെ എന്നോട് ഈ കാര്യം ഇവിടെ ആരും അറിയരുതെന്ന് അവൾ സത്യം ചെയ്യിപ്പിച്ചിരുന്നു. അവർ പ്രതാപനെ നോക്കി പറഞ്ഞു
ഈ പറയുന്നതൊക്കെ സത്യമാണോ ശ്രീക്കുട്ടാ നീ ആ കുട്ടിയുടെ കഴുത്തിൽ താലി കെട്ടിയത് അല്ലേ. നിന്റെ വേളി അല്ലേ ആ പെൺകുട്ടി. ഗിരിജ മകന്റെ മുഖത്തേക്ക് നോക്കി.
മുത്തശ്ശി പറഞ്ഞതൊക്കെ സത്യമാണ് അമ്മേ. പക്ഷേ… പക്ഷേ അവൾ… അവൾ കലൂർ ഉള്ള സെന്റ് ആൻസ് കോൺവെന്റ് ലെ ഒരു മദറിനെ അന്വേഷിച്ചു വന്നതാണ്.. ശ്രീഹരി ഓരോ കാര്യങ്ങളായി അവരോട് പറഞ്ഞു.
ഇത് എന്തൊക്കെയാണ് ഇവിടെ നടന്നത്…., ഇനി ആ കുട്ടി അവിടേക്കാണ് പോയത് എന്ന് ആർക്കറിയാം… ഗിരിജ വിഷമിച്ചു.
അവൾക്ക് ആരോരും ഇല്ലാ എന്നറിഞ്ഞപ്പോൾ അവർക്ക് എല്ലാവർക്കും വിഷമം ആയിരുന്നു..
മോനേ… നമ്മൾക്ക് ഒന്നു പോയാലോ എറണാകുളം വരെ… ഗിരിജയിൽ വന്ന മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി.
നമ്മൾക്ക് പോകാം പ്രതാപേട്ടാ… ഗിരിജ ഭർത്താവിനോടായി പറഞ്ഞു
ആ കുട്ടി അവിടേക്ക് തന്നെ ആയിരിക്കുമോ പോയത് പ്രഭാവതി അമ്മയ്ക്ക് സംശയമായി.
അതേ മുത്തശ്ശി… അവൾ വേറെ ഒരിടത്തും പോകില്ല…. കാരണം അവൾക്കു വേറെ ഒരു സ്ഥലവും പരിചയം ഇല്ലാ… ശ്രീഹരി നൂറുശതമാനം ഉറപ്പ് പറഞ്ഞു.
അങ്ങനെ ഗിരിജയും പ്രതാപനും ശ്രീഹരിയും കൂടെ എറണാകുളത്തു പോകുവാൻ തയ്യാറായി.
താൻ അറിയുന്ന മേനകയുടെ മകളാണോ അവൾ… അതായിരിന്നു പ്രതാപന്റെ മനസ്സിൽ നിറയെ.
സെന്റ് ആഗ്നസ് കോൺവെന്റ് കണ്ടുപിടിക്കുവാൻ അവർക്ക് അധികം ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
അവിടെ എത്തിയ അവർ വേഗം കോൺവെന്റിലെ ഓഫീസിൽ ചെന്നു.
അത്യാവശ്യം പ്രായം ചെന്ന ഒരു മദർ ആയിരുന്നു അവർ.
പ്രതാപൻ തങ്ങളെ എല്ലാവരെയും പരിചയപ്പെടുത്തി.
എനിക്കറിയാമായിരുന്നു നിങ്ങൾ വരുമെന്ന്… അവരെ മനസിലാക്കിയ മദർ അവരെ നോക്കി മന്ദഹസിച്ചു.
മേഘ്‌ന എന്നോട് എല്ലാ കാര്യങ്ങളുണ് പറഞ്ഞിരുന്നു.
നിങ്ങളുടെ മകൻ വലിയവൻ ആണ് കെട്ടോ, അവർ ശ്രീഹരിയെ നോക്കി പറഞ്ഞു.
ഗിരിജ മകന്റെ മുഖത്തേക്ക് നോക്കി.
മേഘ്‌നയെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ അവന്റെ മനസ് വെമ്പി.
നിൽക്കുക ആണെന്ന് അവർക്ക് തോന്നി.
മേഘ്‌നയെ എനിക്കറിയാവുന്നതിലും കൂടുതൽ അവളുടെ അമ്മയെ ആയിരുന്നു എനിക്കറിയാവുന്നത്. മദർ പതിയെ കസേരയിൽ നിന്ന് എഴുനേറ്റ് കൊണ്ട് അവരെ നോക്കി
പള്ളിമേടയിൽ ജോലിക്ക് നിന്ന കല്യാണി എന്ന സ്ത്രീക്ക് ആണ് ആ പിഞ്ചുകുഞ്ഞിനെ ആദ്യമായി കിട്ടിയത്.
അവർ കന്നുകാലികൾക്ക് ഉള്ള പുല്ലു അറക്കുവാൻ പോയപ്പോൾ ഒരു കുഞ്ഞിന്റെ നിർത്താതെ ഉള്ള കരച്ചിൽ.
നോക്കിയപ്പോൾ 6മാസം പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞ്. കല്യാണി ഓടിപ്പോയി ആ കുഞ്ഞിനെ എടുത്ത് മാറോടു ചേർത്തു. എന്നിട്ട് എന്നെ വിളിച്ചു. ഞാൻ നോക്കിയപ്പോൾ വെളുത്തുതുടുത്ത ഒരു കുഞ്ഞ്. അവളുടെ കുട്ടിയുടുപ്പിന്റെ അകത്തായി ഒരു പേപ്പറിൽ മേനക എന്ന് കുറിച്ചിരുന്നു
അന്നുമുതൽ അവൾ…..മേനക… ഞങ്ങളുടെ സ്വന്തം ആയി.
ഇവിടുത്തെ അന്തേവാസികളെ പോലെ, ഒരംഗമായി മേനകയും വളർന്നു.
പ്രീഡിഗ്രി കഴിഞ്ഞപ്പോൾ അവൾക്ക് നഴ്സിങ്ങിന് പോകുവാൻ ആണ് ആഗ്രഹം എന്ന് എന്നോട് പറഞ്ഞു.
അങ്ങനെ അവളെ കോൺവെന്റിന്റെ തന്നെ ഒരു നഴ്സിംഗ് കോളേജിൽ പഠിക്കുവാനായി ചേർത്തു.
പഠനത്തിൽ ഒന്നാമതായിരുന്ന അവൾ അവിടെയും വിജയിച്ചു.
അങ്ങനെ നഴ്സിംഗ് പഠനം പൂർത്തിക്കരിച്ച അവൾക്ക് മുംബൈയിൽ നമ്മുടെ തന്നെ ഒരു കോൺവെന്റ് ഹോസ്പിറ്റലിൽ ജോലിയും ഞാൻ റെഡി ആക്കികൊടുത്തു.
എന്നെ പിരിഞ്ഞു പോയപ്പോൾ അവൾ പൊട്ടിക്കരഞ്ഞു.
അങ്ങനെ മുംബൈയിൽ ജോലി ചെയ്തു കൊണ്ടിരുന്ന അവൾ അവിടെ വെച്ച് പരിചയപ്പെട്ടതാണ് മോഹൻ ഷേണായി എന്ന വമ്പൻ ബിസിനസ് സാമ്രാട്ടിനെ..
ഒരു ദിവസം ഒരു ആക്സിഡന്റ് പെട്ട് അയാൾ ആ ഹോസ്പിറ്റലിൽ ചികിത്സതേടി വന്നതായിരുന്നു. അന്ന് അയാളെ പരിചരിക്കുവാൻ ആയി നിന്നത് മേനക ആയിരുന്നു. അവിടെ വച്ച് തുടങ്ങിയ അടുപ്പം അവരുടെ പ്രണയമായി വളർന്നു, മേനക എന്നോട് ഈ കാര്യം വിളിച്ച് സംസാരിച്ചു. താമസിയാതെ അവളും മോഹൻ ഷേണായിയും എന്നെ കാണുവാനായി മഠത്തിൽ വന്നു. കാണാൻ അതീവ സുന്ദരനായ മോഹൻ ഷേണായി നല്ലൊരു സ്വഭാവത്തിന് ഉടമ കൂടിയായിരുന്നു. മേനക അനാഥ ആണെന്ന് അറിഞ്ഞു കൊണ്ടാണ് അയാൾ അവളെ സ്നേഹിച്ചത്. തികഞ്ഞ ദൈവ വിശ്വാസിയും സഹജീവികളോട് സഹാനുഭൂതിയും ഉള്ള മോഹനനെ എല്ലാവർക്കും വലിയ സ്നേഹമായിരുന്നു.
അങ്ങനെ ഞങളുടെ എല്ലാവരുടെയും സമ്മതത്തോടു കൂടി മേനകയും മോഹനും വിവാഹം കഴിച്ചു.
അനാഥ ആണെന്ന മേനകയുടെ തോന്നലുകൾ മോഹൻ ഇല്ലാതാക്കി..
മോഹന്റെ പത്നി ആയതോട് കൂടി അവൾ ഒരു കൊട്ടാരത്തിലെ റാണി ആയി മാറുക ആയിരുന്നു. അത്രക്ക് സാമ്പത്തിക സ്ഥിതി ഉള്ള ആൾ ആയിരുന്നു മോഹൻ…
ആദ്യമൊക്കെ മോഹന്റെ കുടുംബത്തിൽ ഭയങ്കര എതിർപ്പായിരുന്നു. കോടീശ്വരൻ ആയ മോഹൻ ഒരു അനാഥ ആയ മലയാളി പെൺകുട്ടിയെ വിവാഹം ചെയ്തതിനു അദ്ദേഹത്തിന്റെ കുടുംബം വലിയ പ്രശ്നം ഉണ്ടാക്കി.
പക്ഷെ… മോഹൻ… അയാൾ അവളെ ഉപേക്ഷിച്ചില്ല… അത്രക്ക് നല്ലവൻ ആയിരുന്നു അയാൾ… മദർ പറഞ്ഞു നിർത്തി.
.
അങ്ങനെ അവർക്ക് ആദ്യത്തെ കുഞ്ഞുപിറന്നു. അതാണ് മേഘ്ന. അവൾ ജനിച്ചതോടെ മോഹന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ പതിയെ പതിയെ കുറഞ്ഞു വന്നു. എല്ലാവരും പരസ്പരം സഹകരിക്കുവാൻ തുടങ്ങി. മേഘ്നയ്ക്ക് പിന്നാലെ അവർക്ക് രണ്ട് ആൺകുട്ടികൾ കൂടി ഉണ്ടായി. അങ്ങനെ സന്തോഷത്തോടെ ആ കുടുംബം കഴിയുകയായിരുന്നു. മോഹൻ ഷേണായി അദ്ദേഹത്തിന്റെ ബിസിനസിൽ പടിപടിയായി മുന്നോട്ടു കയറി കൊണ്ടിരുന്നു. അതോടൊപ്പം അയാൾക്ക് ശത്രുക്കളും കൂടി വന്നു. പക്ഷേ അയാൾ സത്യത്തിന്റെ പാതയിലായിരുന്നു എല്ലാം കെട്ടിപ്പടുത്തത്..
മേഘ്‌ന ഡിഗ്രിക്ക് പഠിക്കുനന് സമയം,
ഒരു ദിവസം മേഘ്‌നയെ കോളേജിൽ നിന്നു കൂട്ടികൊണ്ട് പോകുവാനായി അവളുടെ സഹോദരന്മാരും അച്ഛനും കൂടി പോയതായിരുന്നു.
നിയന്ത്രണം വിട്ടു വന്ന ഒരു ചരക്ക് ലോറി…… ആ മൂന്നു ജീവനുകളും പൊലിഞ്ഞു വീണു. മദറിന്റെ ശബ്ദം വിറച്ചു..
ഞെട്ടി തരിച്ചു ഇരിക്കുക ആണ് ശ്രീഹരിയും അച്ഛനും അമ്മയും.
മോഹനും മക്കളും നഷ്ടപ്പെട്ടതോടെ
മേനക ഒരു ഭ്രാന്തിയെ പോലെ ആയി മാറി. അവരുടെ കുടുംബം അനാഥമായതോടെ അവളും മകളും തകർന്നുപോയി.
അപ്പോൾ അവർക്ക് സഹായം ആയി ഉണ്ടായിരുന്നത് മോഹൻ ഷേണായിയുടെ സഹോദരി ആയിരുന്നു.
പിന്നീട് അവരുടെ മക്കൾ ആണ് മോഹന്റെ ബിസിനസ് എല്ലാം കൈകാര്യം ചെയ്തു കൊണ്ടിരുന്നത്
ആ കുടുംബത്തിന്റെ സ്വത്തുവകകൾ സ്വന്തം ആക്കുവാനാണ് അവർ കൂടിയത് എന്ന് മനസിലാക്കിയ മേനക അവരെ അവിടെ നിന്നും ഒഴിവാക്കുവാൻ ശ്രെമിച്ചു.
അത്രയും നാളുകൾ സ്നേഹത്തോടെ കൂടെ നിന്നിരുന്ന മോഹന്റെ സഹോദരിയുടെ മറ്റൊരു മുഖമായിരുന്നു പിന്നീട് മേനക കണ്ടത്.
മേനക എതിർക്കാൻ ശ്രമിച്ചപ്പോൾ എല്ലാം അവൾക്ക് ക്രൂരമർദ്ദനം ആണ് ഏറ്റുവാങ്ങേണ്ടി വന്നത്.
അവളുടെ ആൺമക്കൾ രണ്ടുപേരും വിവാഹിതറായിരുന്നത് കൊണ്ട് മേഘ്‌നയെ ശല്യം ചെയ്യാൻ വന്നില്ല.
പക്ഷേ അവർ മറ്റൊരു ഉപായം കണ്ടെത്തി.
അവർക്കു പരിചയമുള്ള ഒരു ചെറുക്കനെ കൊണ്ട് മേഘ്‌നയെ വിവാഹം കഴിപ്പിക്കുക, അതുവഴി ഇവരുടെ സ്വത്ത് വകകൾ കൈക്കലാക്കുക.
മേനകയുടെ മകളും എതിർത്തുവെങ്കിലും ഫലമുണ്ടായില്ല.
അങ്ങനെയിരിക്കെ ഒരുദിവസം തലകറങ്ങി വീണ മേനകയെ, മകളും മറ്റ് രണ്ടു പേരും ചേർന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. അവിടെ വെച്ചാണ് അറിയുന്നത് മേനകയ്ക്ക് ബ്ലഡ് കാൻസർ ആണെന്ന്. അതോടുകൂടി അവർ വീണ്ടും തകർന്നു.
മേനകഅവളുടെ ജീവിതത്തിലെ അവസാന ഘട്ടത്തിലൂടെയാണ് കഴിഞ്ഞു പോകുന്നതെന്ന് ഡോക്ടർ മകളോട് പറഞ്ഞു.
മേനകക്കും അറിയാമായിരുന്നു ചികിത്സകൊണ്ട് ഒന്നും ഫലം ഇല്ലെന്ന കാരണം അവളും ഒരു നേഴ്സ് ആണല്ലോ. അതുപറയുമ്പോൾ മദറിന്റെ കണ്ഠമിടറി.
എങ്ങനെയെങ്കിലും മകളെ അവിടെ നിന്നും രക്ഷിക്കണം എന്നായി അവളുടെ ചിന്ത.
അവൾക്ക് ആകെയുള്ള ഒരു ആശ്രയം ഞാനായിരുന്നു. ഇങ്ങോട്ട് പലതവണ വിളിച്ചെങ്കിലും ഫലമുണ്ടായില്ല, അങ്ങനെയാണ് അവൾ മകളെ ഇവിടേക്ക് പറഞ്ഞയക്കുന്നത്.
ഇവിടെ വന്ന് മേഘ്ന ഞാനിവിടെ ഇല്ലെന്ന് അറിഞ്ഞതും വിഷമിച്ചു പോയി.
ആ കുട്ടിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.
എനിക്ക് പകരം ചാർജ് എടുത്തിരുന്ന മദർ കടുത്ത സ്വഭാവക്കാരീആയിരുന്നു.
ഞാൻ വന്നിട്ട് വരണമെന്നും പറഞ്ഞ് അവർ മേഘ്‌നയെ പറഞ്ഞയച്ചു.
ഒരു പരിചയവും ഇല്ലാത്ത നാട്, എന്ത് ആവശ്യത്തിനും മാതാപിതാക്ക lളെയും പരിചാരകരെയും മാത്രം ആശ്രയിക്കുന്ന ഒരു കുട്ടി…. അവൾ തീർത്തും നിസ്സഹായ ആയിരുന്നു.
അങ്ങനെ ഇവിടെ നിന്നും തിരിച്ചു പോന്ന മേഘ്ന ആദ്യം കണ്ട വണ്ടിയിൽ കയറി. പക്ഷേ ആ കുട്ടിക്ക് എന്ത് ചെയ്യണമെന്ന് ഒരു ഊഹവും ഇല്ലയിരുന്നു.
അങ്ങനെ ആണ് ശ്രീഹരിയെ അവൾ പരിചയപ്പെട്ടത്.
അത് മോന്റെ ജീവിതം വരെ മാറ്റി മറിച്ചു എന്നായപ്പോൾ അവൾ ഇവിടെ വിളിച്ചു, ഇവിടുത്തെ ആൻസി സിസ്റ്റർ ആണ് എന്റെ നമ്പർ കൊടുത്തത്… അങ്ങനെ എന്നെ വിളിച്ചു.
മദർ ദീർഘമായി ഒന്നു നിശ്വസിച്ചു
ആരുടെയും കുറ്റം അല്ല… ഒക്കെ ദൈവഹിതം…
നിങ്ങൾ വരുന്നതിനു അര മണിക്കൂർ മുൻപ് ആണ് അവൾ ഇവിടെ വന്നത്.
ഇന്നലെ രാത്രിയിൽ അവൾ ഒരുപാട് തവണ വിളിച്ചിരുന്നു. എനിക്ക് അപ്പോൾ പ്രാർത്ഥനയുടെ സമയം ആയിരുന്നു.
ഞാൻ ഇവിടെ എത്തിയ കാര്യം അവളെ അറിയിക്കുവാനായി തിരിച്ചു വിളിച്ചപ്പോൾ ഫോൺ സ്വിച് ഓഫ്.. മദർ പറഞ്ഞു നിർത്തി.
ഇന്നലെ താൻ ദേഷ്യത്തിൽ അവളുടെ ഫോൺ എറിഞ്ഞു പൊട്ടിച്ചത് ശ്രീഹരി ഓർത്തു..
അവളുടെ കഥകൾ കേട്ടതും അവന്റെ മനസ് നീറിപുകഞ്ഞു.
ആ കുട്ടി എവിടെ….? ഗിരിജ മദറിന്റെ മുഖത്തേക്ക് നോക്കി.
അവൾ അവളുടെ അമ്മ കഴിഞ്ഞിരുന്ന മുറിയിൽ പോയതാണ്. മദർ വീണ്ടും ശ്രീഹരിയെ നോക്കി.
അവൾ എല്ലാ കാര്യങ്ങളും ശ്രീഹരിയോട് തുറന്ന് പറയുവാൻ ഇരുന്നതാണ്..
പക്ഷേ… പക്ഷെ.. അവൾ അവിടെ വന്നു രണ്ടാമത്തെ ദിവസം നാസിക്കിൽ നിന്നു അവളുടെ ഫ്രണ്ട് വിളിച്ചു.. അവളുടെ അമ്മയും ഈ ലോകം വിട്ടു പോയി എന്ന വാർത്ത ആയിരുന്നു അവരിൽ നിന്നു അറിയുവാൻ കഴിഞ്ഞത്.. അതോടു കൂടി അവളുടെ മനസ് ആകെ തകർന്നു പോയി.
അത്‌കൊണ്ട് ആണ് അവൾ എപ്പോളും കരഞ്ഞുകൊണ്ട് ഇരുന്നത്.
എന്ത് ചെയ്യാനാ… പാവം കുട്ടി.. ഇരുപത് വയസ് ആയതല്ലേ ഒള്ളു. അതും ഒരു കുടുംബത്തിലെ രാജകുമാരി ആയിരുന്ന അവൾ… ആ കുട്ടിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.
ഇതൊക്കെ ആണ് മേഘ്‌നയെ കുറിച്ചുള്ള വിവരങ്ങൾ…. അവർ വീണ്ടും അവരുടെ കസേരയിൽ വന്നു ഇരുന്നു.
തുടരും.
(കഥ ഇഷ്ടമാകുന്നുണ്ടോ സുഹൃത്തുക്കളെ, കമന്റ് ചെയ്ക )
ഉല്ലാസ് os
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
പ്രേയസി
ഓളങ്ങൾ
പരിണയം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Megharagam written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
😊😊😊സത്യം പറയാല്ലോ ഞാൻ ആദ്യം ഇങ്ങനെ ഒരു twist അല്ല വിചാരിച്ചത്..ഇനി ആ കുട്ടി ശ്രീടെ സഹോദരി ആണോന്ന് വരെ സംശയിച്ച് 🤦♀️🤷♀️🤷♀️🤷♀️സ്വാഭാവികം