Skip to content

മേഘരാഗം – ഭാഗം 9

Megharagam Novel Aksharathalukal

കാറിൽ നിന്നു ഇറങ്ങയവരെ കണ്ടതും ശ്രീഹരി ഒന്നു പകച്ചു.

ശിൽപയുടെ അമ്മയായ രേവതി ആന്റിയും കൂടെ ഉള്ളത് താൻ ഇന്നലെ മിഥുന്റെ വീട്ടിൽ വെച്ചു പരിചയപെട്ട ആ സ്ത്രീയും ആണ്.

ഹെലോ ആന്റി,, കയറിവരു… ശ്രീഹരി അവരെ അകത്തേക്ക് ക്ഷണിച്ചു.

രേവതി ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ അകത്തേക്ക് കയറി. പിറകെ അവളുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയും.

ഗിരിജ എവിടെ? അവർ ശ്രീഹരിയോട് ആരാഞ്ഞു.

അമ്മ ഒരു മാര്യേജ് ഫങ്ക്ഷന് പോയിരിക്കുന്നു. അവൻ മറുപടി നൽകി.

ഈ സമയം മേഘ്‌ന അടുക്കളയിൽ ആയിരുന്നു.

കാറിന്റെ ശബ്ദം കേട്ടതും, അവൾ വേഗം തന്റെ മുറിയിലേക്ക് പോകുവാനായി ഓടി വന്നതാണ്, ഗിരിജക്ക് ഇഷ്ടമാകില്ല അവൾ അടുക്കളയിൽ കയറണത് എന്ന് അവൾക്ക് അറിയാമായിരുന്നു.

പക്ഷെ സ്വീകരണമുറിയിൽ ഇരിക്കുന്നവരെ അവൾക്ക് മനസിലായില്ല.

ഇത് ആരാണു….. രേവതി ആണെങ്കിൽ ശ്രീഹരിയെ നേരിടുവാനായി എഴുനേറ്റു.

ഇത്…. മുത്തശ്ശിയുടെ ബന്ധത്തിൽ ഉള്ള ഒരു കുട്ടിയാണ്.. ശ്രീഹരിയുടെ മറുപടി കേട്ടതും രേവതി അവന്റെ മുൻപിലേക്ക് നടന്നു വന്നു.

എന്റെ മകളുടെ ജീവിതം നശിപ്പിക്കുവാൻ അല്ലേടാ നീ ഒരുങ്ങിയത്. അവർ അവന്റെ ഇരുതോളിലും പിടിച്ചു കുലുക്കി.

ഇത് ആരാണെന്നു നിനക്ക് അറിയാമോ.. ശിൽപയുടെ അച്ഛന്റെ സഹോദരി ആണ്. ഇന്നലെ നിന്റെ കൂട്ടുകാരൻ മിഥുന്റെ വീട്ടിൽ വന്നതാണ് ഇവർ. അപ്പോൾ നിന്നെ അവിടെ വെച്ചു കണ്ടതാണ് ഇവൾ. നിന്നെ കുറിച്ച് ചോദിച്ചപ്പോൾ മായ ആണ് എല്ലാ വിവരവും പറഞ്ഞത്. എന്റെ മകളെ ചതിക്കുവൻ അല്ലാരുന്നോടാ നിന്റെയും ഇവളുടെയും കള്ളക്കളി.

രേവതി ചീറിക്കൊണ്ട് പറയുകയാണ്.

ആന്റി…. മേഘ്‌ന ഓടിവന്നു അവളുടെ കാലിൽ വീണു. നടന്ന സംഭവങ്ങൾ ഒക്കെ അവൾ വിവരിച്ചു. എനിക്ക്…. എനിക്ക് വേറെ ഒരു മാർഗവും ഇല്ലായിരുന്നു ആന്റി… അതുകൊണ്ട് കുറച്ചു ദിവസം ഇവിടെ നിന്നിട്ട് ഞാൻ പോയ്കോളാം… അവൾ കേണു.

ഹരിയേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല… ഞാൻ പറയുന്നത് ആന്റി വിശ്വസിക്കണം. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു m

മാറി നിൽക്കെടി അങ്ങോട്ട്… അവർ മേഘ്‌നയെ പിടിച്ചു തള്ളി.

നിന്റെ ഒരു ഹരിയേട്ടൻ…. ഒരക്ഷരം മിണ്ടരുത് നീ… ഒരുമിച്ചു ഒരു മുറിയിൽ ആയിരിക്കും താമസിക്കുന്നത്. എന്നിട്ട് അവൾ നിന്നു പറയുന്നത് കേട്ടില്ലേ… മേലാൽ എന്റെ മുന്പിലോട്ട് നീ വന്നു പോയേക്കരുത്.. രേവതി വിയർത്തു.

എടാ… എനിക്ക് നിന്നോട് ആണ് ചോദിക്കേണ്ടത്… അവൾ ശ്രീഹരിക്ക് അഭിമുഖം ആയി വന്നു നിന്നു.

എവിടെ എങ്കിലും നടക്കുന്ന കാര്യം ആണോടാ ഇത്,ഏതോ ഒരു പെണ്ണിനെ കണ്ടമാത്രയിൽ അഭയo കൊടുക്കാനായിട്ടാണ് എന്ന് പറഞ്ഞു കൂട്ടികൊണ്ട് വന്നിരിക്കുന്നു, ഇതെന്താടാ വെള്ളരിക്കാപട്ടണമോ..   അതുപോലെ തന്നെ

സ്വന്തമായിട്ട് ഒരു ജോലി പോലും ഇല്ലാത്ത നിന്റെ കൂടെ എന്റെ മകളെ വേളി കഴിപ്പിക്കാൻ തീരുമാനിച്ചത് നിന്റെ അമ്മയും ഞാനും ആയുള്ള ബന്ധം വെച്ചാണ്… എന്നിട്ട് നീ കാണിച്ചത് എന്താടാ..

രേവതി കയർത്തു.

ആന്റി.. ഈ കുട്ടി പറയണത് എല്ലാം സത്യം ആണ്.. ഇവളെ ഞാൻ വേളി കഴിച്ചിട്ടില്ല… ശ്രീഹരി അവരെ പറഞ്ഞു മനസിലാക്കുവാൻ ശ്രെമിച്ചു.

പോട്ടെ… കഴിഞ്ഞത് എല്ലാം മറക്കാം…  വേളിയും നടത്താം… കുറച്ചു  കഴിയുമ്പോൾ ഇവൾ വയറും വീർപ്പിച്ചു വന്നാലോ, നിന്റെ കൊച്ചു ഇവളുടെ വയറ്റിൽ വളരുന്നു എന്ന് പറഞ്ഞു കൊണ്ട്.. രേവതി പരിഹസിച്ചു.

ഇറങ്ങി പോകു പുറത്ത്…. ശ്രീഹരിയുടെ ശബ്ദം അവിടമാകെ മുഴങ്ങി.

രേവതിയും കൂടെ വന്ന സ്ത്രീയും ഒരു പോലെ ഞെട്ടി.

നിങ്ങൾ സംസ്കാരം ഇല്ലാത്ത വർത്തമാനം പറഞ്ഞു ഇവിടെ നിൽക്കാതെ ഇറങ്ങി വെളിയിൽ പോകു…. ശ്രീഹരി ഒച്ച വെച്ചതും അവർ രണ്ടാളും വെളിയിൽ ഇറങ്ങി.

അപ്പോളാണ് വിവാഹത്തിന് പോയവർ എല്ലാവരും കൂടെ വന്നു ഇറങ്ങിയ്ത..

നന്നായി ഗിരിജേ… നിന്റെ മകൻ മിടുക്കനാണ്. എവിടെനിന്നോ വന്ന ഒരുത്തിയും വെച്ചുകൊണ്ട്, എന്റെ മകളെ കണ്ണുനീർ കുടിപ്പിക്കുവാൻ, നീയും കൂടി അറിഞ്ഞുകൊണ്ട് കൂടുന്നതാണോ. എന്തായാലും ഈ ബന്ധം ഇവിടെ വച്ച് അവസാനിപ്പിക്കുന്നു. എന്റെ മകൾക്ക് വേറെ ആൺപിള്ളേരെ കിട്ടുമോ എന്ന് ഞാൻ നോക്കട്ടെ. രേവതി ഒന്നും പറയാതെ കാറിലേക്ക് കയറി.

കാർ വേഗത്തിൽ ഓടിച്ചുപോയി.

എല്ലാവരും അന്തിച്ചു നിൽക്കുകയാണ്.

ശ്രീഹരി ആകെ നിരാശനായി സെറ്റിയിൽ പോയി ഇരുന്നു.

പ്രഭാവതി അമ്മയ്ക്ക് അവരുടെ ചങ്ക് പൊട്ടുന്നതായി തോന്നി.

ഒരു തെറ്റും ചെയ്യാത്ത തന്റെ കുട്ടി.. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഗിരിജ കലിപൂണ്ട് മേഘ്‌നയുടെ മുഖത്തേക്ക് നോക്കി.

മതിയായി ഇല്ലേ നിനക്ക്, ഈ കുടുംബത്തിന് ചീത്തപ്പേര് വരുത്തിവെച്ച അഈ കുടുംബത്തിന് ചീത്തപ്പേര് വരുത്തിവെച്ചപ്പോൾ നിനക്ക് സമാധാനം ആയോ. നീയും എന്നെ നാണംകെടുത്തി ഇല്ലെടാ. ഗിരിജ ശ്രീഹരിയുടെ മുൻപിൽ വന്നു നിന്നു.

അവന്റെ കണ്ണുകളിൽ വിഷാദഭാവം നിഴലിച്ചു നിന്നു.

എന്തിനാടാ നിന്റെ അഭിനയം ഒക്കെ നീ ഇപ്പം ഉള്ളിൽ സന്തോഷിക്കുകയല്ലേ. എന്നെ വിഷമിപ്പിച്ചതിന്  നീയും ഇവളും അനുഭവിക്കും…അവർ കരഞ്ഞു കൊണ്ട് അവരുടെ മുറിയിലേക്ക് പോയി.

ശ്രീഹരി ആരോടും ഒരക്ഷരം പറയാതെ തന്റെ മുറിയിലേക്ക് പോയി.

പ്രഭാവതിയാമ്മ രൂക്ഷമായി മേഘ്‌നയെ നോക്കി. അതിൽ അവരുടെ എല്ലാ ഭാവങ്ങളും അടങ്ങിയിരുന്നു.

ഓരോരുത്തർ ആയി അങ്ങനെ അവരുടെ മുറിയിലേക്ക് പോയി.

മേഘ്‌ന മാത്രം ആയി ആ വലിയ സ്വീകരണ മുറിയിൽ..

ഭൂമിപിളർന്നു താഴേക്ക് പോയിരുന്നുവെങ്കിൽ എന്നവൾ ആഗ്രഹിച്ചു.

അവൾ പതിയെ ശ്രീഹരിയുടെ മുറിയിലേക്ക് വന്നു.

അവൻ കട്ടിലിൽ കിടക്കുക ആണ്.

മേഘ്‌നയെ കണ്ടതും അവൻ ചാടി എഴുനേറ്റു.

ഒരു ടി ഷർട്ട് എടുത്തു ധരിച്ചുകൊണ്ട് അവൻ പുറത്തേക്ക് വന്നു.

വാതിൽക്കൽ നിൽക്കുക ആണ് മേഘ്‌ന.

മാറി നിൽക്കെടി… അവൻ മേഘ്‌നയെ നോക്കി ദേഷ്യപ്പെട്ടു.

പെട്ടന്നവൾ അവന്റെ കൈയിൽ കയറി പിടിച്ചു….

വിടെടി…. അവൻ അവളുടെ കൈ എടുത്തു കുടഞ്ഞിട്ട് പുറത്തേക്ക് പോയി.

*****–*******************

എത്ര നേരം കരഞ്ഞു എന്ന് മേഘ്‌നയ്ക്ക് അറിയില്ല..

ഒരു നിമിഷം കൊണ്ട് ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന് തീരുമാനിച്ചതാണ്.

പക്ഷെ…. പക്ഷെ… വീണ്ടും ഈ കുടുംബത്തെ വേദനിപ്പിക്കുവാൻ അവൾ ഒരുക്കമല്ലായിരുന്നു.

****——**********

എടാ… സത്യം ആയിട്ടും എനിക്കൊന്നും അറിയില്ലെടാ… മിഥുൻ ശ്രീഹരിയുടെ മുൻപിൽ ആണ ഇട്ടു പറഞ്ഞു.

ശ്രീഹരി ഒന്നും പറയാതെ ബൈക്കിൽ ഇരിക്കുക ആണ്.

ശ്രീ… നീ എന്നോട് പിണങ്ങിയോടാ… നീ വാ… ശിൽപയുടെ അമ്മയോട് നമ്മൾക്ക് രണ്ടാൾക്കും കൂടി പോയി എല്ലാം പറയാം… മിഥുൻ ശ്രീഹരിയുടെ കൈയിൽ പിടിച്ചു വലിച്ചു.

വേണ്ടടാ…. ഇനി അതിന്റെ ആവശ്യം ഇല്ലാ… ശ്രീഹരി പോകാനായി ബൈക്കു സ്റ്റാർട്ട്‌ ചെയ്തു.

മിഥുനോട് കൂടുതൽ ഒന്നു പറയാതെ അവൻ ബൈക്ക് ഓടിച്ചു പോയി.

*************-*******

എന്റെ കുട്ടി നിന്നോട് ഇതുവരെ എനിക്ക് കുറച്ച് സഹതാപം ഉണ്ടായിരുന്നു.

പക്ഷേ പക്ഷേ ഇന്ന് ഈ വീട്ടിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഓർക്കുമ്പോൾ, എന്റെ ശ്രീക്കുട്ടൻ ഭാവിയാണ് നീ തകർത്തത്. ആ രേവതിയുടെ മുമ്പിൽ ഈ വീടിന്റെ മാനം നീ തകർത്തു കളഞ്ഞു അല്ലേ. എന്തായാലും ഒരു കാര്യം എനിക്ക് നിന്നോട് പറയാനുണ്ട്. എത്രയും പെട്ടെന്ന് നീ എന്തു ഉദ്ദേശത്തിലാണ് ഈ നാട്ടിലേക്ക് വന്നത് അത് നടപ്പാക്കുവാനായി നീ മടങ്ങുക. മേഘ്‌ന  എന്തെങ്കിലും പറയും മുൻപ് പ്രഭാവതി അമ്മ അവളുടെ അരികിൽ നിന്നും പുറത്തേക്കിറങ്ങി പോയി

ശ്രീഹരി വന്നപ്പോൾ നേരം ഇരുട്ടിയിരുന്നു.

ഒരിക്കലും അവൻ ഇത്രയും താമസിച്ച് വീട്ടിൽ വരാറില്ല.

പ്രഭാവതി അമ്മ അവനെ നോക്കി, ഇത്രയും നിരാശനായി ഒരിക്കൽപോലും ശ്രീഹരിയെ അവർ ആരും കണ്ടിരുന്നില്ല.

അവൻ പ്രഭാവതി പ്രഭാവതിഅമ്മയോട് ഒരക്ഷരം മിണ്ടാതെ മുകളിലെ മുറിയിലേക്ക് പോയി.

വാതിൽ തുറന്ന് അവൻ അകത്തേക്ക് കയറി.

മേഘ്‌ന  ആരെയോ ഫോണിൽ വിളിക്കുവാൻ ശ്രമിക്കുകയായിരുന്നു.

ദേഷ്യം വന്ന അവൻ അവളുടെ കൈയ്യിലിരുന്ന് ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു.

അവളുടെ മുടി കുത്തിന് പിടിച്ചുകൊണ്ട്  അവളെ അവൻ വലിച്ചിഴച്ചു.

വിട്… എന്നെ വിട്… അവൾ കരഞ്ഞു.

ഒരക്ഷരം പോലും മിണ്ടരുത് നീ… അവൻ മുരണ്ടു.

നിന്റെ വരവിന്റെ ഉദ്ദേശം എന്താരുന്നു. എന്റെ ജീവിതം നശിപ്പിക്കുവാൻ ആയിരുന്നോടി. അത് പറയുമ്പോൾ അവന്റെ കണ്ഠം ഇടറി.

ഹരിയേട്ടാ…. അവൾ കരഞ്ഞു കൊണ്ട് വിളിച്ചു.

“ഹരിയേട്ടനോ… ആരുടെ ഹരിയേട്ടൻ… നീയും ഞാനും തമ്മിൽ എന്ത് ബന്ധം ആടി ഉള്ളത്.”

നാളെ നേരം വെളുക്കുമ്പോൾ നീ ഇവിടെ ഉണ്ടാകരുത് … ഇത് എന്റെ അവസാന വാക്കാണ്.. ശ്രീഹരി അവളോട് അത്രയും പറഞ്ഞിട്ട് കട്ടിലിലേക്ക് മറിഞ്ഞു.

മേഘ്‌നക്ക് കരയുവാൻ മാത്രമേ കഴിഞ്ഞൊള്ളു.

ബസിൽ വെച്ച് അവനെ കണ്ടുമുട്ടിയതും, ആ തമിഴന്റെ കൈയിൽ നിന്നും അവളെ  രക്ഷിച്ചതും, തന്റെ കൂടെ ഈ വീട്ടിലേക്ക് കൊണ്ടുവന്നതും എല്ലാം ഓർത്തുകൊണ്ട് കിടക്കുക ആണ് അവൾ.

ഒടുവിൽ… ഒടുവിൽ.. ആ പാവത്തിന്റെ ജീവിതം വെച്ചു വരെ താൻ കളിച്ചു.

അവൾക്ക് സങ്കടം ആർത്തിരമ്പി.

വേഗം തന്നെ അവൾ എഴുനേറ്റു.

ഓടിച്ചെന്നു അവളുടെ ബാഗ് എടുത്തു വെച്ചു. അതിലേക്ക് അവളുടെ ഡ്രസ്സ്‌ എല്ലാം കുത്തി നിറയ്ക്കുമ്പോൾ ഒരു ഭ്രാന്തിയെ പോലെ അവൾ എന്തൊക്കെയോ പിറുപിറുത്തു.

ശ്രീഹരി നോക്കിയപ്പോൾ അവൾ തുണികൾ എല്ലാം വാരി വലിച്ചു ബാഗിലേക്ക് നിറയ്ക്കുക ആണ്.

എടി… അവൻ അലറികൊണ്ട് എഴുനേറ്റു.

നീ കുറച്ചു ദിവസം ആയില്ലെടി ഈ അടുക്കിപെറുക്കൽ തുടങ്ങിയിട്ട്.. അവൻ അവളുടെ ബാഗ് മേടിച്ചു വലിച്ചെറിഞ്ഞു.

ശ്രീഹരി നോക്കിയപ്പോൾ ഒരു ആമാടപെട്ടി നിലത്തേക്ക് പതിച്ചു. അതിൽ നിന്നും കുറെ സ്വര്ണാഭരങ്ങൾ നിലത്തേക്ക് ചിതറി വീണു.

.

അവൻ അന്താളിച്ചു നിന്നു പോയി.

ട്രഡീഷണൽ രീതിയിലുള്ള കുറെ ആഭരങ്ങൾ.

നീ… നീ… ഇത് എവിടെ നിന്നും മോഷ്ടിച്ചതാടി… ശ്രീഹരി മേഘ്‌നയെ നോക്കി.

അവൾ അതിനു ഒരു മറുപടിയും പറഞ്ഞില്ല.

എനിക്ക്… എനിക്ക് ഇനി ഒന്നും അറിയേണ്ട… നീ… ഇവിട നിന്നും കാലത്തെ പൊയ്ക്കോണം… അവൻ വീണ്ടും കട്ടിലിൽ പോയി കിടന്നു.

എപ്പോളാണ് തന്റെ കണ്ണുകൾ അടഞ്ഞതെന്നു അവനു അറിയില്ല.

ഇടക്കെപ്പോഴോ കാലിൽ നനവ് പടർന്നപ്പോൾ ആണ് അവൻ കണ്ണ് തുറന്നത്.

സമയം രണ്ട് മണി ആയിരിക്കുന്നു.

നോക്കിയപ്പോൾ മേഘ്‌ന അവന്റെ കാലിൽ കെട്ടിപിടിച്ചു കരയുക ആണ്.

.

പുതിയ അടവാണോടി… അവൻ തന്റെ കാലുകൾ അവളിൽ നിന്നും വലിച്ചെടുത്തു കൊണ്ട് ചോദിച്ചു.

പെട്ടന്നാണവൾ ശ്രീഹരിയെ വന്നു കെട്ടിപുണർന്നത്.

അവന്റെ നെഞ്ചിലേക്ക് വീണൂ അവൾ പൊട്ടിക്കരഞ്ഞു.

എടി… നിന്റെ കള്ളത്തരം ഒന്നും ഇനി എന്റെ അടുത്ത് നടക്കില്ല.. അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി.

ശ്രീഹരി നോക്കിയപ്പോൾ മേശമേൽ ഒരു കവർ ഇരിക്കുന്നു.

മേഘ്‌ന സാവധാനം ആ കവർ എടുത്തു അവന്റെ കൈയിൽ കൊടുത്തു..

സെന്റ് ആഗ്നസ് കോൺവെന്റ്. കലൂർ എന്ന് അതിന്റെ മുൻപിൽ എഴുതിയിട്ടുണ്ട്.

അവൻ അത് എടുത്തു തുറന്നു നോക്കി.

“പ്രിയപ്പെട്ട മദർ വായിച്ചറിയുവാൻ, മേനക എഴുതുന്നത്… എന്റെ മകൾ എന്നെ പോലെ അനാഥ ആകരുത്, അവളെ മദർ നോക്കണം, കാര്യങ്ങൾ എല്ലാം എന്റെ മോൾ പറയും, ഈ എഴുത്തു മദറിന്റെ കൈയിൽ കിട്ടുമ്പോൾ ഒരു പക്ഷേ ഞാൻ ഈ ലോകത്തു തന്നെ കാണില്ല, എന്നിരുന്നാലും മദറിന്റെ കൈയിൽ അവൾ സുരക്ഷിത ആയിരിക്കും എന്ന് എനിക്കു ഉറപ്പുണ്ട്.

                                       എന്ന്

                                        സ്വന്തം

                                          മേനക..

അവൻ മേഘ്‌നയെ നോക്കി..

മദർ വന്നാലുടൻ ഞാൻ പോയ്കോളാം… മദർ ഇപ്പോൾ ആഗ്രയിൽ ആണ്. ഒരു കൺവെൻഷൻ ഉണ്ട്, അതിൽ പങ്കെടുക്കുവാൻ പോയതാണ്.. രണ്ട് ദിവസത്തിനുള്ളിൽ വരുമെന്നാണ് അറിയുവാൻ കഴിഞ്ഞത്…  അവൾ പിറുപിറുത്തു.

ഈ ആഭരണം… ഇത്.. ഇത് മുഴുവനും എന്റെ ഡാഡി എനിക്ക് വേണ്ടി മേടിച്ചു തന്നതാണ്… അത് പറയുമ്പോൾ അവൾ വിങ്ങിപ്പൊട്ടി.

അച്ഛനും അമ്മയും എവിടെ ആണെന്നും അവർക്ക് എന്ത് സംഭവിച്ചു എന്നും ഒക്കെ ശ്രീഹരിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.

പക്ഷെ… അവൻ അവളോട് കൂടുതൽ ഒന്നും ചോദിച്ചു ബുദ്ധമുട്ടിക്കുവാൻ കൂട്ടാക്കിയില്ല.

പാവം ഒരു ആശ്രയം എന്നോണം അവൾ തന്നിലേക്ക് വന്നത് …

ഈശ്വരാ… ഈ കുട്ടി.. ഇവൾ ആരാണാവോ.. ശ്രീഹരിക്ക് ആദ്യമായി വല്ലാത്ത കുറ്റബോധം തോന്നി.

താൻ കിടന്നു ഉറങ്ങിക്കോളൂ…നമ്മൾക്ക് കാലത്തെ എല്ലാം വിശദമായി സംസാരിക്കാം..  അവൻ പറഞ്ഞു.

***********************************

“ഒരു കുളിർകാറ്റെ നീ എന്നെ- തലോടുമ്പോൾ

അറിയാതെ എൻ- ബാല്യമോർത്തിടുന്നു

പള്ളിക്കൂടവും പഴയൊരു

മണവീടും

ഇന്നുമെൻ മുന്നിൽ തെളിഞ്ഞിടുന്നു

വയൽ വരമ്പത്തൂടെ ഓടി മറഞ്ഞപ്പോൾ

അടർന്നു വീണെന്നൂടെ പുസ്തകങ്ങൾ

പുസ്തക താളിലൊളിപ്പിച്ച പൊൻപീലി

വാനത്തു നോക്കി ചിരിച്ചിരുന്നു

അതുകണ്ടു നീറിപിടഞ്ഞൊരെൻ

കൺകോള അറിയാതെ ആകെ നനഞ്ഞുപോയി

അരികിലായി എന്നുടെ കരംഗ്രഹിച്ചപ്പോളും

അറിയാതെ ചേർത്തു പിടിച്ചതാരോ…

പ്രതാപൻ വർഷങ്ങൾ പഴക്കമുള്ള തന്റെ ഡയറി തുറന്നു നോക്കി കൊണ്ട് ഇരിക്കുക ആണ്…

മേനക…

സ്കൂൾ യുവജനോത്സവത്തിനു ആലപിച്ച ലളിതഗാനം ആണ്.

താൻ കുറെ നിർബന്ധിച്ചപ്പോൾ അവൾ തന്റെ ഡയറിയിൽ എഴുതി തന്നതാണ്…

നൃത്തത്തിലും സംഗീതത്തിലും പഠനത്തിലും എല്ലാം ഒന്നാമതായിരുന്ന വിടർന്ന കണ്ണുകളും നീണ്ട നാസികയും ഉള്ള ഒരു പാവാടക്കാരി.. എപ്പോളും അവൾ എവിടെ എങ്കിലും ഒക്കെ ഒളിഞ്ഞു നിൽക്കും.

എല്ലാവർക്കും അവളോട് ആരാധന ആയിരുന്നു.

.

അവളോട് സംസാരിക്കുവാൻ മത്സരം ആയിരുന്നു…

പക്ഷെ… അവൾക്കു.. അവൾക്ക് തിരിച്ചു പ്രണയം തോന്നിയത് ഈ പൊടിമീശക്കരനോട് ആയിരുന്നു.

പക്ഷെ അവൾ അത് തുറന്നു പറഞ്ഞത് തന്റെ   പരീക്ഷയുടെ അവസാന ദിവസം ആയിരുന്നു.

ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അന്ന് തനിക്ക് 

പരസ്പരം അഡ്രഡ് കൈ മാറാം എന്ന് താൻ പറഞ്ഞപ്പോൾ അവൾ വിലക്കി.

താമസിക്കുന്ന സ്ഥലം എവിടെ എന്ന് പല തവണ ചോദിച്ചിട്ടും അവൾ പറഞ്ഞില്ല.

നമ്മൾ ഒന്നാകുവാൻ ആണ് ഈശ്വരൻ വിധിച്ചതെങ്കിൽ അത് അങ്ങനെ നടക്കും.. അവൾ തന്റെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.

അങ്ങനെ പരസ്പരം പ്രണയം കൈമാറി  രണ്ടാളും പിരിഞ്ഞു പോയി.

തന്റെ മനസ് നിറയെ അവൾ ആയിരുന്നു. തന്റെ ഓരോ ശ്വാസത്തിലും മേനക ആയിരുന്നു.

പ്രതാപൻ മേനക..  ഒരു ചെറിയ കരിങ്കല്ല് എടുത്തു ഭിത്തിയിൽ തങ്ങളുടെ പേര് അയാൾ കോറി.

പിന്നീട് ഒരിക്കൽ കൂടി മാത്രം താൻ അവളെ കണ്ടു.

താൻ ടി സി മേടിക്കുവാനായി സ്കൂളിൽ ചെന്നപ്പോൾ അവൾ ഏതോ ഒരു കാറിൽ കയറി പോകുന്നു.

അവൾ ഈ നാടും സ്കൂളും ഉപേക്ഷിച്ചു എങ്ങോട്ടോ പോകുക ആണെന്ന് അവളുടെ ഒരു സുഹൃത്തു വഴി അറിയുവാൻ കഴിഞ്ഞു.

പിന്നീടുള്ള തന്റെ ഓരോ യാത്രയിലും താൻ തിരിഞ്ഞ മുഖം… ഒരിക്കലും ഒരിടത്തും ആ മുഖം കണ്ടെത്തുവാൻ കഴിഞ്ഞില്ല.

ആ മുഖം വീണ്ടും താൻ കണ്ടത് ശ്രീഹരിയുടെ കൂടെ വന്ന ആ പെൺകുട്ടിലൂടെ ആണ്.

ശരിക്കും ആ പെൺകുട്ടിയും മേനകയും തമ്മിൽ എന്തോ ഒരു ബന്ധം ഉണ്ടെന്നു അയാൾ ഉറച്ചു വിശ്വസിച്ചു.

ഈ വെളുപ്പാൻ കാലത്തു ഇത് എന്ത് ചെയ്യന്നു ഏട്ടാ..

ഗിരിജയുടെ ശബ്ദം കേട്ടതും അയാൾ ഓർമകളിൽ നിന്നു താഴേക്ക് പതിച്ചു.

തുടരും

ഉല്ലാസ് O. S

(ഹായ്… എല്ലാവരും കഥ വായിച്ചിട്ട് അഭിപ്രായം കമന്റ് ആയി അറിയിക്ക)

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പ്രേയസി

ഓളങ്ങൾ

പരിണയം

4.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “മേഘരാഗം – ഭാഗം 9”

  1. ആര്യലക്ഷ്മി കാശിനാഥൻ

    😊😊😊anikk eshtapettuuuu….appol aaaa kuttyde kalyanam kazhinjittilllee????? Atheyyyy next part eppolaaa edunnath??🤔🤔🤔🤔🤔🤔🤔🤔

Leave a Reply

Don`t copy text!