Skip to content

മേഘരാഗം – ഭാഗം 12 (അവസാന ഭാഗം)

Megharagam Novel Aksharathalukal

ശ്രീഹരി എത്തേണ്ട സ്ഥലവും സമയവും പറഞ്ഞു കൊടുത്തു കൊണ്ട് ശിൽപ ഫോൺ കട്ട്‌ ചെയ്തു.ടൗണിൽ ഉള്ള ഒരു പാർക്കിന്റെ പേരാണ് അവൾ നിർദ്ദേശിച്ചത്..

എന്തിനാണാവോ ശിൽപ തന്നെ കാണണംഎന്ന് പറഞ്ഞത്.

ഒരുപക്ഷേ മേഘ്‌ന  അവളെ വിളിച്ചു കാണുമോ, പക്ഷെ അതിന് സാധ്യത കുറവാണ്, കാരണം ശിൽപയുടെ ഫോൺ നമ്പർ മേഘ്ന എങ്ങനെ സംഘടിപ്പിക്കും എന്ന് അവൻ ചിന്തിച്ചു. തന്നെയുമല്ല മേഘ്ന പറഞ്ഞത്, അവളും മദറും കൂടി ശിൽപയെ കാണാൻ വരും എന്നാണ്. അതുകൊണ്ട് ആ കാരണത്താൽ ആയിരിക്കുകയില്ല ശില്പ തന്നെ വിളിച്ചത്, അവന് അത് ഉറപ്പായിരുന്നു.

അവളുടെ അമ്മ തന്റെ ഇല്ലത്തു വന്നു  പോയിട്ട് മൂന്ന് നാല് ദിവസം ആയതേ ഒള്ളു…

എന്തായാലും ശില്പ യെ ഒന്ന് നേരിട്ട് കാണണം എന്ന് അവനു തോന്നി, സംഭവിച്ച കാര്യങ്ങൾ ഒക്കെ ആ കുട്ടിയോട് തുറന്നു പറയുകയും ചെയ്യാം. ഒരുപക്ഷേ അവൾ തന്നെ മനസ്സിലാക്കി എങ്കിലോ, അങ്ങനെ വന്നാൽ തനിക്കും മേഘ്‌നയ്ക്കും ചിലപ്പോൾ….. അവനിൽ ഒരു പ്രതീക്ഷ പൊന്തി വന്നു.

ഈശ്വരാ… മേഘ്‌നയെ എനിക്ക് തന്നുടെ… ശ്രീഹരിക്കു അത് മാത്രമേ ഒള്ളു ഊണിലും ഉറക്കത്തിലും.

അടുത്ത ദിവസം കാലത്തെ ഉണർന്നപ്പോൾ, ശ്രീഹരി അമ്മയോടും അച്ഛനോടും ഈ കാര്യം പറഞ്ഞു.

അച്ഛൻ കോടതിയിലേക്ക് പോകാനായി തുടങ്ങുകയായിരുന്നു.

എന്താണ് ഇനി ആ കുട്ടിയുടെ ഉദ്ദേശം…. ഗിരിജ ആരോടെന്നില്ലാതെ പറഞ്ഞു.

നീ എന്തായാലും ആ കുട്ടിയെ ഒന്ന് പോയി കാണു മോനെ….. പ്രതാപൻ മകനെ നോക്കി.

വരട്ടെ നോക്കാം.. ശ്രീഹരി താല്പര്യമില്ലാത്ത മട്ടിലാണ് പ്രതികരിച്ചത്.

എങ്കിൽ ശ്രീഹരി ആര്യ മോളും ആയിട്ട് പോകട്ടെ.. മകന്റെ പാത്രത്തിലേക്ക് ഒരു ദോശ എടുത്തു വെച്ചു കൊണ്ട് ഗിരിജ പറഞ്ഞു.

വേണ്ട.. വേണ്ട… അതിന്റെ ആവശ്യം ഒന്നും തൽക്കാലമില്ല.ശ്രീഹരി നിരുത്സാഹ പെടുത്തി.

അങ്ങനെ ശ്രീഹരി തനിച്ചു ആണ് ശിൽപയെ കാണാനായി പോയത്.

പറഞ്ഞ സമയത്തു തന്നെ ശിൽപ അവനെ കാണുവാനായി എത്തിയിരിന്നു.

ഹായ്… ശ്രീഹരി എത്തിയിട്ട് ഒരുപാട് നേരം ആയോ… അവൾ അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.

ഇല്ലാ… അഞ്ച് മിനിറ്റ് ആയതേ ഒള്ളു ഞാൻ വന്നിട്ട്… ശ്രീഹരി പുഞ്ചിരിച്ചു.

വരൂ,  നമ്മൾക്ക് അവിടെ ഇരുന്നു സംസാരിക്കാം.. അവൾ ഒരു ബെഞ്ചിലേക്ക് വിരൽ ചൂണ്ടി.

രണ്ടാളും കൂടി ആ ബെഞ്ചിൽ പോയി ഇരുന്നു.

ആ കുട്ടിക്ക് സുഖം ആണോ…? ശിൽപയുടെ പെട്ടന്നുള്ള ചോദ്യത്തെ അവനെ ഞെട്ടിച്ചു കളഞ്ഞു.. അവളുടെ അമ്മ പറഞ്ഞ കാര്യങ്ങൾ വെച്ചുകൊണ്ട് ആണ് അവളുടെ ചോദ്യം.

സുഖം ആയിരിക്കുന്നു…. ശ്രീഹരി മറുപടി കൊടുക്കുകയും ചെയ്തു.

ശിൽപ… എനിക്ക് ഇയാളോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.

താൻ തന്റെ അമ്മയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ ഒന്നും സത്യം അല്ല.അതൊക്ക ഓർത്തുകൊണ്ടാണ് താൻ… ശ്രീഹരി അവളെ നോക്കി.

എനിക്ക് തല്ക്കാലം അതൊന്നും അറിയേണ്ട.. പാസ്ററ് ഒക്കെ നമ്മൾക്ക് വിടാം… ഇപ്പോൾ പ്രെസെന്റിൽ… ശ്രീഹരിക്ക് എന്നെ സ്വീകരിക്കാൻ കഴിയുമോ..എടുത്തടിച്ചത് പോലെ ആയിരുന്നു അവളുടെ ചോദ്യം.

എനിക്ക് ഇയാളെ ഇഷ്ടം ആണ്, വിശ്വാസം ആണ്, ശിൽപ അവനോട് ആവർത്തിച്ച്..

എ”ന്താ ശ്രീഹരി…. എന്റെ ചോദ്യത്തിന് താങ്കൾക്ക് ഉത്തരം ഇല്ലേ.. “..ശ്രീഹരി ഒരക്ഷരം പോലും മറുത്തു പറയാഞ്ഞപ്പോൾ അവൾ അവനെ നോക്കി.

എല്ലാ കാര്യങ്ങളും അവളോട് തുറന്ന് പറഞ്ഞിട്ട്, മേഘ്‌നയും ആയിട്ടുള്ള ഒരു ജീവിതം സ്വപ്നം കണ്ടു വന്നതായിരുന്നു അവൻ. എല്ലാം ഒരു നിമിഷം കൊണ്ട് തകിടം മറിഞ്ഞു.

എന്റെ കൂടെ എന്റെ മുറിയിൽ ഒരാഴ്ച ഒരുമിച്ചു താമസിച്ചതാണ് മേഘ്‌ന.. ആരോരും ഇല്ലാത്ത ഒരു അനാഥകുട്ടി ആണ് അവൾ. അവളെ ഉപേക്ഷിക്കുവാൻ എനിക്ക് മനസ് അനുവദിക്കുന്നില്ല ശിൽപ… അവളുടെ കഴുത്തിൽ ഞാൻ ചാർത്തിയ താലി ഉണ്ട്… ഒടുവിൽ ശ്രീഹരി അവളോട് പറഞ്ഞു.

ശിൽപയുടെ നെറ്റി ചുഴിഞ്ഞു.

വാട്ട്‌ യു മീൻ “….അവൾ ശ്രീഹരിയെ നോക്കി.

സംഭവിച്ച കാര്യങ്ങൾ ഓരോന്നായി അവൻ ശില്പയോട് പറഞ്ഞു.

ശിൽപ… താൻ ഒരു ഡോക്ടർ ആണ്, തനിക്കു ഒരു നല്ല ജീവിതം കിട്ടും..

പക്ഷെ… അവൾ… അവളങ്ങനെ അല്ല… അവൾക്ക് സ്വന്തം എന്നു പറയാൻ ജന്മം കൊടുത്ത മാതാപിതാക്കളോ, സന്തോഷവും സങ്കടവും പങ്ക് വെയ്ക്കുവാനുയി കൂടപ്പിറപ്പോ ഇല്ലാ… ആകെ ഉള്ളത് അവൾക്കു ഇപ്പോൾ ആ കോൺവെന്റിലെ മദർ മാത്രം ആണ്. ശ്രീഹരിയിൽ നിന്നറിഞ്ഞ കാര്യങ്ങൾ കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

ആം സോറി…. എനിക്ക് എന്റെ അമ്മ പറഞ്ഞ വിവരങ്ങൾ മാത്രമേ അറിയികയുള്ളാരുന്നു… ശിൽപ അവനെ കുറ്റബോധത്തോടെ നോക്കി 

ശ്രീഹരി അതിനുള്ള മറുപടി ഒന്നും പറഞ്ഞില്ല..

മേഘ്‌ന ഇയാളെ കാണുവാൻ വരും.. അവളുടെ  നിരപരാധിത്വം ഇയാളെ ബോധ്യപ്പെടുത്താൻ… ശ്രീഹരി മന്ദഹസിച്ചു.

ആ കുട്ടിയ്ക്കു  ഇനി അതിന്റെ ആവശ്യം അല്ല….ഞാൻ അവളോട് സംസാരിച്ചോളാം… ശിൽപ മറുപടി നൽകി…

ശിൽപ… ഇയാളെ ഞാൻ വിഷമിപ്പിച്ചോ… ശ്രീഹരി അവളെ നോക്കി.

നോ… നെവർ….ആ കുട്ടിയെ മനസ്സിൽ വരിച്ചു കൊണ്ട് എന്റെ കഴുത്തിൽ താലി ചാർത്തുന്നതിലും നല്ലത് എല്ലാം എന്നോട് തുറന്ന് പറഞ്ഞ ഇയാളുടെ നല്ല മനസ് ആണെടോ മാഷേ… അവൾ അവന്റെ തോളിൽ തട്ടി.

എന്റെ അമ്മ ഒരു വല്ലാത്ത പ്രകൃതo ആണ്… താൻ ക്ഷമിക്ക്…. ശിൽപ പോകുവാനായി എഴുനേറ്റു…

അവൾക്ക് വിഷമം ഉണ്ടെന്ന് ശ്രീഹരിക്ക് അറിയാം….പക്ഷെ…..

മിഥുൻ ഇല്ലേ… ഇയാളുടെ ഫ്രണ്ട്, ആൾ ആണ് എന്നോട് ഇയാളെ വന്നു കാണണം എന്ന് പറഞ്ഞത്. അവൾ പറഞ്ഞു.

അപ്പോളാണ് ശ്രീഹരിക്കും കാര്യങ്ങൾ മനസിലായത്, തന്നോട് അവളുടെ വീട്ടിൽ പോകാം എന്നു മിഥുൻ കുറെ നിർബന്ധിച്ചിരുന്നു,

എന്നിരുന്നാലും എന്റെ കൂട്ടുകാരാ, നീ കാരണം ആണ് അവളോട്‌ ഇത്രയും പെട്ടന്ന് സംഭവിച്ചത് എല്ലാം തുറന്നു പറയുവാൻ കഴിഞ്ഞത്.

ശ്രീഹരി മനസ്സിൽ ഒരായിരം നന്ദി മിഥുനോട് രേഖപ്പെടുത്തി.

കോൺവെന്റന്റെ ഫോൺ നമ്പർ ഞാൻ നെറ്റിൽ സേർച്ച്‌ ചെയ്തു എടുത്തോളാം, എന്നിട്ട് ആ മദറിനോട് ഞാൻ കാര്യങ്ങൾ പറയാം, ആ കുട്ടിയെകൊണ്ട് ശ്രീഹരിയെ വിവാഹം കഴിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു.

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

അങ്ങനെ ശിൽപയും ശ്രീഹരിയും ഗുഡ് ബൈ പറഞ്ഞു പോയി.

***********************-*****-**

പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.

ശ്രീഹരി എറണാകുളത്തു പോയി എഴുതിയ പരീക്ഷ അവൻ വിജയിച്ചു.

ട്രെയിനിങ് പീരിയഡ് കഴിഞ്ഞു അവൻ പാലക്കാട്‌ തന്നെ ഉള്ള ബാങ്കിൽ ജോലിക്കും പ്രവേശിച്ചു.

അറേഞ്ച്ഡ് ലവ് മാര്യേജ് ആയിരുന്നു നമ്മുടേത് അല്ലെ ഹരിയേട്ടാ….ഒരു ദിവസം ശ്രീഹരി മഴ ഒക്കെ കണ്ടുകൊണ്ട് അങ്ങനെ വരാന്തയിൽ ഇരിക്കുക ആണ്. അപ്പോളാണ് മേഘ്‌നയുടെ ചോദ്യം.

അല്ല എന്റേത് ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു… അവൻ ആണെകിൽ ആവി പൊങ്ങി വരുന്ന ചൂട് ചായ എടുത്തു ചുണ്ടോടടിപ്പിച്ചുകൊണ്ട് പറഞ്ഞു.

ഓഹ്… സുല്ലിട്ടു…. അവൾ ചിരിച്ചു.

എടി… നിന്നോട് ഒരു കാര്യം ചോദിക്കട്ടെ… ശ്രീഹരി പെട്ടന്ന് ഓർത്തെടുത്ത് പോലെ ചോദിച്ചു.

എന്താ ഏട്ടാ… അവൾ പിന്നിലൂടെ വന്നു അവന്റെ കഴുത്തിലേക്ക് ഇരുകൈകളും ഇട്ടു.

ച്ചെ… എന്തായിത്… ഇപ്പോൾ ചായ  മറിഞ്ഞു പോയേനെ… അവൻ ദേഷ്യപ്പെട്ടു.

അവൾ അത് അവന്റെ കൈയിൽ നിന്നും മേടിച്ചു മേശമേൽ വെച്ചു.

എന്താ… പറയു… അവൾ വീണ്ടും അവന്റെ അടുത്തേക്ക് വന്നു..

അവൻ കസേരയിൽ നിന്നും എഴുന്നേറ്റു.

ഇവിട നോക്കെടി… അവൻ തന്റെ കണ്ണിലേക്കു വിരൽ ചൂണ്ടി.

അവൾ ചിരിച്ചു കൊണ്ട് അവന്റെ ഇരുകണ്ണിലേക്കും നോക്കി.

എടി… അന്ന് ആ ബസിൽ വെച്ചു പരിചയപ്പെട്ട ആന്റി പറഞ്ഞത് അനുസരിച്ചു ഞാൻ ആ മാല കഴുത്തിൽ ഇട്ടു തന്നത് നീയ്  അറിഞ്ഞായിരുന്നോ. ശ്രീഹരി അവളെ നോക്കി.

പിന്നെ അറിയാതെ… അന്ന് ഞാൻ തലകറക്കം അഭിനയിച്ചതാരുന്നു. യാതൊരു കൂസലും ഇല്ലാതെ അവൾ പറഞ്ഞത് കേട്ട് അവൻ അവളുടെ ചെവിയിൽ പിടിച്ചു തിരുകി.

ആഹ്… വേദനിക്കുന്നു… അവൾ തിരിച്ചു അവന്റെ കൈതണ്ടയിൽ ഒരു കടി വെച്ചു കൊടുത്തിട്ട് ഓടി..

വെച്ചിട്ടുണ്ടെടി…. നീ രാത്രിയിൽ ഈ മുറിയിൽ വരുമല്ലോ…അവൻ തന്റെ കൈത്തണ്ടയിലേക്ക് നോക്കി കൊണ്ട് അവളോട് വിളിച്ചു പറഞ്ഞു ..

***************-****——-******

മോളേ… ദേ കുഞ്ഞിന് വിശക്കുന്നുണ്ട്, നീ അവിടെ എന്തെടുക്കുവാ…. ഗിരിജ വിളിച്ചു ചോദിച്ചു.

അമ്മേ… ദേ ഒരു അഞ്ച് മിനിറ്റ്… ഈ പുളിശ്ശേരിക്കൊന്നു കടുക് വറക്കട്ടെ. മേഘ്‌ന അടുക്കളയിൽ നിന്നും ഉറക്കെ പറഞ്ഞു.

അച്ചമ്മേടെ പൊന്നെ…. എന്താ മുത്തേ… വിശന്നോ…. അമ്മ ഇപ്പോൾ വരും കെട്ടോ… ഗിരിജ കുഞ്ഞിനെ കളിപ്പിക്കുക ആണ്.

മുത്തശ്ശിയും ആര്യയും കൂടി മുറ്റത്തെന്തോ പരിപാടി ആണ്.. അതും കുഞ്ഞിനെ കാണിച്ചുകൊണ്ട് നിൽക്കുക ആണ് ഗിരിജ .

അപ്പേടെ മുത്തേ… ആര്യ കുഞ്ഞിനെ ഉറക്കെ വിളിച്ചു.

അവൻ അപ്പോൾ കയ്യും കാലും എടുത്തിട്ട് ചിരിക്കുക ആണ്.

നീ കൈ നന്നായി കഴുകിയിട്ടേ കുഞ്ഞിനെ എടുക്കാവൂ കെട്ടോ, പ്രതാപൻ കുളി കഴിഞ്ഞു ഉമ്മറത്തേക്ക് ഇറങ്ങി വന്നു കൊണ്ട് ആര്യയെ നിർദ്ദേശിച്ചു.

അവന്റെ അച്ഛൻ വരാൻ സമയം ആയി, അതാണ് അവൻ വഴിക്കണ്ണും ആയി നിൽക്കുന്നത്… മുത്തശ്ശി അതു പറയുമ്പോൾ പ്രതാപൻ കുഞ്ഞിനെ ഗിരിജയുടെ കൈയിൽ നിന്നും മേടിച്ചു.

അയാൾ അവന്റെ കവിളിൽ മുത്തം കൊടുത്തു കൊണ്ട് അകത്തേക്ക് കയറി.

അപ്പോളേക്കും മേഘ്‌ന അടുക്കളയിൽ നിന്നും വന്നു.

മോളെ…..ഇതാ കുഞ്ഞിനെ മേടിക്ക്.. അവൾ കുഞ്ഞും ആയിട്ട് ഉമ്മറത്തേക്ക് ഇറങ്ങി.

ശ്രീഹരിയുടെ കാറിന്റെ ശബ്ദം കേട്ടതും അവൻ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിച്ചു.

ശ്രീഹരി അവനെ എടുക്കുന്നത് വരെ അവൻ അക്ഷമനായി അമ്മയുടെ കയ്യിൽ ഇരുന്നു.

തക്കുടു…. അവൻ കുഞ്ഞിനേയും മേടിച്ചു കൊണ്ട് അകത്തേക്ക് കയറി.

രാത്രി********

എടി നാളെ നമ്മൾക്ക് ടൌൺ വരെ ഒന്നു പോകണം. ശിൽപയുടെ വിവാഹത്തിന് ഇടാൻ ഉള്ള ഡ്രസ്സ്‌ മേടിക്കണ്ടേ…. ശ്രീഹരി പറഞ്ഞു.

മ്… പോകാം…. ഞാൻ നാളെ റെഡി ആയി നിൽക്കാം…. മേഘ്‌ന മറുപടി കൊടുത്തു.

ഏട്ടന് എപ്പോളെങ്കിലും നിരാശ തോന്നിയിട്ടുണ്ടോ… മേഘ്‌ന ബെഡ് വിരിച്ചു കൊണ്ട് അവനെ നോക്കാതെ ചോദിച്ചു.

എന്തിനു… ശ്രീഹരി അവളെ നോക്കി.

അല്ല….. ആ… ഡോക്ടർ കുട്ടിയെ വിവാഹം കഴിക്കാത്തതിൽ… അവൾ അല്പം ഗൗരവത്തിൽ ചോദിച്ചു.

പിന്നെ… നിരാശ ഉണ്ടോ എന്നു… ഇതാണ് ഈ പെണ്ണുങ്ങളുടെ കുഴപ്പo… ശ്രീഹരി കപട ദേഷ്യത്തിൽ അവളോട് പറഞ്ഞു.

എന്റെ, ഹരിയേട്ടാ…. ഞാൻ ഒരു തമാശക്ക്… എനിക്കറിയില്ലേ എന്റെ ഹരിയേട്ടനെ… അവൾ വന്നു അവനെ കെട്ടിപ്പുണർന്ന്.

എടി പ്രിയതമേ…. കല്യാണവും കഴിഞ്ഞു, കുട്ടിയും ആയി, അടുത്ത കുട്ടിയെ കുറിച്ചും ആലോചിക്കുന്ന എന്നോടാണോ നിന്റെ ഈ ചോദ്യം… ശ്രീഹരിയുടെ കൈകൾ അവളെ തിരിച്ചു വരിഞ്ഞു മുറുക്കിയതും കുഞ്ഞു തൊട്ടിയിൽ കിടന്നു കരഞ്ഞു..

അമ്മേടെ പൊന്നെ…. എന്താ വാവേ…. അവൾ കുഞ്ഞിനെ എടുത്തുകൊണ്ടു കട്ടിലിൽ ശ്രീഹരിയുടെ അരികതയി വന്നിരുന്നു.

എന്റെ മോനേ… നിന്റെ അമ്മ ഇപ്പോൾ ഏതെങ്കിലും തമിഴന്റെ കൂടെ കഴിയേണ്ടതായിരുന്നു, നിന്റെ അച്ഛന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ഇവൾ നിന്റെ അമ്മയായി ഇവിടെ ഇരിക്കുന്നു.

ഉവ്വ് ഉവ്വേ… നിന്റെ അച്ഛന്റെ സമയോചിതമായ വേറെ ഒരു ഇടപെടൽ കൊണ്ട് നീയും ഇവിടെ ഇരിക്കുന്നു മോനേ…. മേഘ്‌ന അത് പറയുകയും ശ്രീഹരി പൊട്ടിച്ചിരിച്ചു.

അവസാനിച്ചു..

(ഹായ്…. മൈ ഡിയർ ഫ്രണ്ട്സ്,സ്റ്റോറി വായിച്ചിട്ട് കമന്റ്‌ പറയുക… എല്ലാവർക്കും ഇഷ്ട്ടമായിന്നു വിശ്വസിക്കുന്നു, പുതിയ കഥയും ആയി ഉടനെ കാണാം, അത് തികച്ചും വ്യത്യസ്തമായ സ്റ്റോറി ആയിരിക്കും,അപ്പോൾ വീണ്ടും കാണാം എന്നു പ്രതീക്ഷിച്ചുകൊണ്ട് )

ഉല്ലാസ് os

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പ്രേയസി

ഓളങ്ങൾ

പരിണയം

4.4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “മേഘരാഗം – ഭാഗം 12 (അവസാന ഭാഗം)”

Leave a Reply

Don`t copy text!