അവൾ പിന്നെ അത് എടുത്ത് അവനെ ശക്തമായി അടിക്കാൻ തുടങ്ങി…..
അവൻ ബലമായി അത് അവളുടെ കൈയിൽ നിന്നും വാങ്ങി അവളുടെ കൈകളിൽ പിടുത്തം ഇട്ടിരുന്നു….
ഒരു നിമിഷം അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു….
ഞാൻ നിന്നെ ഒന്ന് ഉമ്മ വെച്ചോട്ടെ…..?
ജീവൻ പ്രണയാർദ്രമായ് അവൻറെ മിഴികളോടെ അത് ചോദിക്കുമ്പോൾ അവൾക്ക് അത് എതിർക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….
എങ്ങനെ താൻ എതിർക്കും….?
സ്വന്തം ഭർത്താവാണ് ചോദിക്കുന്നത്…..
തന്റെ അനുവാദത്തിനായി….
താൻ എങ്ങനെയാണ് എതിർക്കുന്നത്……?
എന്തുപറയണമെന്ന് സോനക്ക് അറിയില്ലായിരുന്നു….
അവൾ മറുപടി എന്തെങ്കിലും പറയുന്നതിന് മുൻപേ ജീവൻ അവളുടെ നെറുകയിൽ ചുണ്ട് ചേർത്തിരുന്നു…..
ഒരു നിമിഷം ശരീരത്തിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയത്പോലെയാണ് സോനയ്ക്ക് തോന്നിയത്…..
അവന്റെ ചുടുനിശ്വാസം തൻറെ നെറ്റിയിൽ അടിച്ചപ്പോൾ അവൾക്ക് അതുവരെ അനുഭവിക്കാത്ത ഒരു അനുഭൂതിയാണ് തോന്നിയത്….
സോറി സോനാ…..
ചില സമയത്ത് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ നമുക്ക് കഴിയില്ല…..
പെട്ടെന്ന് നിൻറെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല….
സോറി….
ജീവൻ സോറി എന്തിനാ പറയുന്നത്…..
ജീവൻറെ അവകാശം അല്ലേ…..
അങ്ങനെ അവകാശം നേടിയെടുക്കാൻ എനിക്ക് താല്പര്യമില്ല എന്നാണ് സോനാ ഞാൻ മുൻപേ പറഞ്ഞത്…..
എൻറെ ഓരോ സ്പർശനവും നിൻറെ മേലുള്ള അധികാരം ആണെന്ന് നിനക്ക് തോന്നരുത്…..
നിന്റെ വിരൽത്തുമ്പിൽ പോലും ഞാൻ തൊടുമ്പോൾ നീ അതിൽ ഒരു ഫീലിംഗ് അനുഭവിക്കണം…..
എൻറെ സ്നേഹം അത്രത്തോളം നിനക്ക് വേണം എന്ന് നീ ആഗ്രഹിക്കണം……
ആ ഒരു നിമിഷത്തിനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്……
അവകാശങ്ങൾ നേടിയെടുക്കാൻ ആണെങ്കിൽ നിൻറെ എതിർപ്പിനെ വകവെക്കാതെ നിന്നെ കീഴടക്കാൻ എനിക്ക് സാധിക്കും ആയിരുന്നല്ലോ സോനാ……
ആരും എന്നോട് ഒന്നും ചോദിക്കാൻ വരില്ല……
എൻറെ ഭാര്യയാണ്…..
പക്ഷേ ഭാര്യ ആണെങ്കിൽ പോലും അവളുടെ അനുവാദമില്ലാതെ അവളുടെ ശരീരത്തിൽ തൊടുന്നത് ശരിയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ…..
അത്രമാത്രം പറഞ്ഞ ജീവൻ കിടന്നു……
അവൾക്ക് മനസ്സിൽ എവിടെയോ ഒരു നൊമ്പരം തോന്നിയിരുന്നു….
താൻ പറഞ്ഞ വാക്ക് വീണ്ടും ജീവനെ വേദനിപ്പിച്ചു എന്ന് അവന്റെ വാക്കുകളിൽ നിന്ന് അവൾക്ക് ഉറപ്പായിരുന്നു….
ജീവൻ കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നില്ല….
അങ്ങോട്ട് തിരിഞ്ഞാണ് ജീവൻറെ കിടപ്പ്….
കുറച്ചു സമയങ്ങൾക്ക് ശേഷം ചെറിയ ശ്വാസഗതികൾ ജീവനിൽ നിന്ന് ഉയരുന്നത് അവൾ അറിഞ്ഞിരുന്നു…..
അവൻ ഉറങ്ങി കഴിഞ്ഞു എന്ന് അവൾക്ക് മനസ്സിലായി….
അവൾ എഴുന്നേറ്റ് ഇരുന്നു…
ബെഡ്ലമ്പിന്റെ വെളിച്ചത്തിൽ ഉറങ്ങികിടക്കുന്ന ജീവനെ കണ്ടപ്പോൾ അവൾക്ക് സ്നേഹം തോന്നി….
അത്രയും നിഷ്കളങ്കമായിരുന്നു അവന്റെ മുഖം…
അവൾ അവൻറെ നെറ്റിത്തടത്തിൽ വീണുകിടക്കുന്ന മുടിയിഴകൾ മാടിയൊതുക്കി വെച്ചശേഷം പുതപ്പെടുത്ത് അവനെ ശരിക്ക് പുതപ്പിച്ച് കിടത്തി…..
അവനെ ഒന്ന് കെട്ടിപ്പിടിക്കാൻ അവളുടെ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു…..
പക്ഷേ എന്തുകൊണ്ടോ അവളുടെ ശരീരം അതിനു സമ്മതിക്കുന്നുണ്ടായിരുന്നില്ല…..
ശേഷം അവൾ തിരിഞ്ഞു കിടന്നു….
ആ നിമിഷം ജീവനിൽ ഒരു പുഞ്ചിരി ഉണർന്നിരുന്നു…..
രാവിലെ എഴുന്നേറ്റപ്പോഴാണ് അവൾ അറിയുന്നത് താൻ അവനെ ചേർന്നാണ് കിടക്കുന്നത്…..
ഒരു കൈയെടുത്ത് അവൻറെ വയറിനു മേൽ വച്ചിട്ടുണ്ട്…..
അവൾക്ക് ജാള്യത തോന്നി…..
അവൻ ഉറക്കം ആണെന്ന് കണ്ടപ്പോൾ അവൾ മെല്ലെ കൈമാറ്റി എഴുന്നേറ്റ് കുളിക്കാൻ ആയിപോയി…..
അവൾ തിരിച്ചു വരുമ്പോഴും ജീവൻ നല്ല ഉറക്കത്തിലായിരുന്നു…..
അവൾ അവനെ നോക്കിയതിനുശേഷം അടുക്കളയിലേക്ക് പോയി…..
അപ്പോഴേക്കും ആനി ചായ ഇട്ടു വെച്ചിരുന്നു….
അവൾ ആ ചായ വാങ്ങി കൊണ്ട് മുറിയിലേക്ക് കയറി വന്നു….
അപ്പോൾ ജീവൻ ഉറക്കമുണർന്നിരുന്നു……
ബാത്റൂമിൽ വെള്ളം വീഴുന്ന ഒച്ച കേൾക്കാം….
അവൻ പുറത്തിറങ്ങി വന്നപ്പോൾ അവൾ ചായ കൊടുത്തു…..
സോറി ഡോ ഉറങ്ങിപ്പോയി…..
ജീവൻ എന്തിനാ എല്ലാത്തിനും എന്നോട് ഇങ്ങനെ സോറി പറയുന്നത്…..
അത് തന്നെ നമ്മൾ തമ്മിൽ ഒരു ഫോർമൽ ടോക്ക് ആണ്…..
അങ്ങനെ അല്ലാതെ നമുക്ക് ശ്രമിച്ചു നോക്കാം…..
സോന അത് പറഞ്ഞപ്പോൾ അത്ഭുതത്തോടെയാണ് ജീവൻ അവളെ നോക്കിയത്….
തൻറെതായി മാറാൻ അവൾ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്ന് ആ നിമിഷം അവന് തോന്നി…
എങ്കിൽ സോറി തിരിച്ചെടുത്തു ഭാര്യയെ പോരെ…..
ദേ പിന്നേം സോറി….
സോന അത് പറഞ്ഞപ്പോൾ ജീവൻ ചിരിച്ചു…..
താൻ ഏതായാലും കുളിയൊക്കെ കഴിഞ്ഞാലോ….
ഞാൻ വേഗം പോയി കുളിച്ചു റെഡിയായി വരാം….
നമുക്ക് വീട് കാണാൻ പോകണ്ടേ…..
ഇവിടെ അമ്മയോട് എന്ത് പറയും….
അതൊക്കെ ഞാൻ ഏറ്റു….
താൻ റെഡി ആകു….
ജീവൻ പെട്ടെന്ന് തന്നെ കുളികഴിഞ്ഞ് റെഡിയായി വന്നിരുന്നു…..
അപ്പോൾ മുറിയിൽ റെഡി ആയി സോന ഉണ്ട്….
പിസ്ത ഗ്രീൻ നിറത്തിലുള്ള ഒരു ബോട്ടം നെക്ക് കുർത്തിയും ബ്ലൂ ലെഗ്ഗിനും ആണ് അവളുടെ വേഷം….
അവൾക്ക് അത് നന്നായി ചേരുന്നു എന്ന് ജീവൻ ഓർത്തു….
എന്റെ ഭാര്യ സുന്ദരി ആയല്ലോ….
ജീവൻ പറഞ്ഞു….
സോന ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു…..
എങ്കിൽ ഭർത്താവ് വേഗം സുന്ദരനായി വാ….
ആയിക്കോട്ടെ…..
ജീവൻ പെട്ടന്ന് തന്നെ അവളുടെ ഡ്രെസ്സിനു മാച്ച് ചെയ്യുന്ന ഒരു ഷർട്ടും ജീൻസും അണിഞ്ഞു….
അപ്പോഴേക്കും ആനി ഭക്ഷണം ഡൈനിംഗ് ടേബിളിൽ എടുത്തു വച്ചിരുന്നു….
എവിടെ പോവാ മക്കളെ രാവിലെ…..
ആനി ചോദിച്ചു…..
സോനക്ക് രണ്ടുമൂന്ന് ഫ്രണ്ട്സിനെ കാണണം എന്ന് പറഞ്ഞിരുന്നു…..
പിന്നെ എൻറെ ഒരു ഫ്രണ്ടിനെ കാണാനും ഉണ്ട്…..
വൈകുമോ മക്കളെ….
ഇല്ല അമ്മേ……
ഞങ്ങൾ ഉച്ച ആകുമ്പോള് തിരിച്ചു വരും…..
അമ്മേടെ ലഞ്ച് ഞാൻ മിസ്സ് ചെയ്യില്ല…..
ജീവൻ പറഞ്ഞു…
മതി ചേട്ടായി അമ്മായിഅമ്മയെ പൊക്കിയത്….
സെറ പറഞ്ഞു….
ഭക്ഷണം കഴികാം വാ….
ആനി പറഞ്ഞു….
ആവി പൊന്തുന്ന പാലപ്പവും താറാവ് കറിയും ആയിരുന്നു രാവിലെ ഭക്ഷണത്തിന്…..
ഇങ്ങനെ പോയാൽ ഞാൻ ഈ നാല് ദിവസം കൊണ്ട് തന്നെ കൊളസ്ട്രോൾ പേഷ്യന്റ് ആകും എന്നുള്ളത് ഉറപ്പാണ്……
ചിരിയോടെ ജീവൻ പറഞ്ഞു…..
കുറുന്തോട്ടിക്ക് വാതം വന്നാൽ എന്ത് ചെയ്യും…..?
സെറ ചോദിച്ചു…..
നിനക്ക് ഇന്ന് കോളേജിൽ പോകണ്ടേ…..
ജീവൻ ആണ് ചോദിച്ചത്…..
ജീവൻ പെട്ടെന്ന് തന്നെ ആ വീട്ടിലെ അംഗം ആയി മാറിക്കഴിഞ്ഞു എന്ന് സോനാ ഓർത്തു…
ഞാൻ ലീവ് ആണ്….
നിങ്ങളൾ ഉള്ളതുകൊണ്ട്…
. അങ്ങനെ ലീവ് ഒന്നും എടുക്കേണ്ട…
ഞങ്ങൾ പുറത്ത് പോവാ..
ഉച്ച ആയിട്ടേ വരൂ…..
നീ വേഗം റെഡി ആയാൽ ഞങ്ങളുടെ കൂടെ ഇറങ്ങാം….
വെറുതെ ഒരു ക്ലാസ്സ് മിസ്സ് ആകണ്ട..
ലീവ് ഒന്നും എടുക്കണ്ട….
ഞങ്ങൾ ഏതായാലും നാളെ ഇവിടെ ഉണ്ടല്ലോ…..
അമ്മയും വേണമെങ്കിൽ ഓഫീസിൽ പൊയ്ക്കോ…..
വെറുതെ അവധി കളയണ്ട…..
ജീവൻ പറഞ്ഞു…
സാരമില്ല മോനെ….
ഞാൻ ഏതായാലും അവധി പറഞ്ഞതാ….
അതുകൊണ്ട് കുഴപ്പമില്ല…..
എങ്കിൽ നീ വേഗം കഴിച്ചിട്ട് കോളേജിൽ പോകാൻ റെഡിയായിക്കെ….
ഞങ്ങൾ പോകുമ്പോൾ അവിടെ ഇറക്കാം…
ജീവൻ പറഞ്ഞു….
എൻറെ ദൈവമേ സോന ചേച്ചി പോലും ഇങ്ങനെ പറഞ്ഞിട്ടില്ല….
ചേട്ടൻ ഇപ്പോൾ ചേച്ചിയെകാളും സ്ട്രിക്ട് ആണല്ലോ….
സെറ ചിരിയോടെ വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പറഞ്ഞു…..
അവൾ പെട്ടെന്ന് തന്നെ പോയി റെഡിയായി വന്നിരുന്നു…
തിരിച്ച് സെറ കോളേജിൽ ഇറക്കി..
ഒന്ന് ഇറങ്ങി വരുന്നോ….
എൻറെ കൂട്ടുകാരികളൊക്കെ എൻറെ ചേട്ടനെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കാം…..
ഇത്രയും സുന്ദരനായ ഒരാളാണ് എൻറെ ബ്രദർ ഇൻ ലോ എന്നറിയുമ്പോൾ അവരൊക്കെ ഞെട്ടട്ടെ….
ചിരിയോടെ സേറ പറഞ്ഞു….
സോനാ അന്തിച്ച് അവളെ നോക്കുകയായിരുന്നു….
നിൻറെ സുഖിപ്പീര് എനിക്കിഷ്ടപ്പെട്ടു മോളെ…..
ഏതായാലും ഈ സൗന്ദര്യം നിൻറെ കൂട്ടുകാരികളെ കാണിക്കാൻ ആയിട്ട് മറ്റൊരു ദിവസം ഞാൻ വരാം….
വിത്തൗട്ട് നിൻറെ ചേച്ചി…..
കാരണം കൂടെ ഒരു പെണ്ണ് പോരാത്തതിന് ഭാര്യ….
ഒപ്പം ഉള്ളപ്പോൾ പെൺപിള്ളാർക്ക് നമ്മളെ നോക്കാൻ ഒരു ബുദ്ധിമുട്ട് കാണും….
എനിക്കും….
ആ ബുദ്ധിമുട്ട് അവർക്കും വേണ്ട എനിക്കും വേണ്ട…..
ചുള്ളൻ ആയിട്ട് ഒരു ദിവസം നിൻറെ കൂട്ടുകാരികളെ പരിചയപ്പെടാനായി മാത്രം ഞാൻ വരാം…..
അതിനു മറുപടിയായി ഒരു കൂർത്ത നോട്ടം നോക്കി സോന…
ജീവൻ ചിരിച്ചു കൊണ്ടു അവളെ നോക്കി കണ്ണിറുക്കി കാണിച്ചു….
സെറ അവരോട് യാത്ര പറഞ്ഞു കോളേജിലേക്ക് പോയിരുന്നു…..
അവിടെ നിന്നും കുറച്ചു ദൂരം കഴിഞ്ഞപ്പോഴാണ് ഒരു വീടിനു മുൻപിൽ വണ്ടി നിർത്തിയത്….
ഇറങ്ങാൻ ജീവൻ അവളോട് ആവശ്യപ്പെട്ടു….
ഇറങ്ങിയപ്പോൾ ചിരിയോടെ പുറത്തേക്കിറങ്ങി വരുന്ന പൂജയാണ് കണ്ടത്…..
കയറി വാ രണ്ടുപേരും…..
ഭക്ഷണം കഴിച്ചിട്ട് ആണോ വന്നത്….
ഞാൻ നിങ്ങൾക്ക് വേണ്ടി പ്രത്യേകം ചിക്കനും ചപ്പാത്തിയും ഉണ്ടാക്കിയിരുന്നു….
പൂജ പറഞ്ഞു…..
എൻറെ പൊന്നുമോളെ അമ്മായിഅമ്മ വയറുനിറച്ച് കഴിപ്പിച്ചിട്ടാണ് വിട്ടിരിക്കുന്നത്….
ഇനി ഒന്നും പോകുല്ല….
അവനെവിടെ…..?
അഭയ കുളിക്കുകയാണ്….
കയറി വാ….
സോനയുടെ കൈകൾ പിടിച്ച് പൂജ പറഞ്ഞു അകത്തേക്ക് കയറിയതും ഒരു ചിരിയോടെ അഭയയും പുറത്തേക്കിറങ്ങി വന്നിരുന്നു….
ഇത്ര പെട്ടെന്ന്….
ഇത്ര രാവിലെ നീ കുറ്റിയും പറിച്ചു വരുമെന്ന് ഞാൻ വിചാരിച്ചില്ല….
അഭയ് ചിരിയോടെ ജീവനോടെ പറഞ്ഞു….
പൂജ അപ്പോഴേക്കും സോനയെ കൂട്ടിക്കൊണ്ടുപോയി വിശേഷം തിരക്കിൽ ആരംഭിച്ചിരുന്നു….
എങ്ങനെ ഉണ്ട് ഭാര്യ ജോലി…..
ചിരിയോടെ പൂജ ചോദിച്ചു….
സോന ചിരിച്ചു….
ജീവൻ ആളൊരു പാവമാണ് സോനാ…..
എനിക്ക് മനസ്സിലായിചേച്ചി….
എൻറെ ഫ്രണ്ട് ആയതുകൊണ്ട് ഞാൻ പൊക്കി പറയുന്നതല്ല കേട്ടോ…..
ശരിക്കും ഒരു ദുസ്വഭാവമില്ലാത്ത ക്യാരക്ടർ…..
കുടിക്കില്ല….
വലിക്കില്ല….
അങ്ങനെ ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന…..
ഇഷ്ടപ്പെടുന്ന……
ക്യാരക്ടർ ആണ് അവൻറെ….
എന്നോട് ജീവൻ പറഞ്ഞല്ലോ കുടിക്കും എന്ന്….
വെറുതെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാരിക്കും….
എൻറെ അറിവിൽ ഇതുവരെ അവൻ മദ്യപിച്ചിട്ടില്ല….
എന്നെ പറ്റിക്കാൻ പറഞ്ഞതാണല്ലേ….
ഞാൻ വച്ചിട്ടുണ്ട്….
സോന പതുക്കെ മനസ്സിൽ പറഞ്ഞു….
എന്താണ്….
പൂജ ചോദിച്ചു….
ഒന്നുമില്ല ചേച്ചി….
പെട്ടെന്ന് വീട് മാറുന്നത് എന്താ…..
അവിടുന്ന് പോയി വരുന്ന അല്ലായിരുന്നു നല്ലത്….
മാത്രമല്ല ജീവൻ പോകുമ്പോൾ സോനാ ഒറ്റയ്ക്കായി പോവുകയും ചെയ്യും….
പൂജയുടെ ആ മറുപടിയിൽ നിന്ന് തന്നെ ജീവൻ ഒന്നും ആരോടും പറഞ്ഞിട്ടില്ല എന്ന് സോനയ്ക്ക് തോന്നിയിരുന്നു….
എല്ലാം ജീവൻറെ തീരുമാനം ആണ് ചേച്ചി….
അങ്ങനെ ജീവൻറെ തീരുമാനത്തിൽ മാത്രം നിന്ന് കൊടുക്കരുത്…..
ഒന്നുമല്ലെങ്കിലും അത്യാവശ്യം വിദ്യാഭ്യാസ ഒക്കെ ഉള്ള ആളല്ലേ താനും….
താനും എന്തെങ്കിലും ജോലിക്ക് ഒക്കെ ശ്രമിക്കണം….
ജീവൻറെ തീരുമാനം മാത്രം മതി….
ജീവൻ മാത്രമാണ് ലോകം എന്നുകരുതി ജീവിക്കാൻ നിൽക്കരുത്….
പൂജ അങ്ങനെ പറഞ്ഞപ്പോൾ സോനയുടെ മനസ്സിലുണ്ടായിരുന്നത് ….
ആ സ്നേഹക്കൂടകീഴിൽ ജീവിക്കാനാണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നത് എന്നാണ്…..
മറ്റൊന്നും തനിക്ക് വേണ്ട…..
മറ്റൊരു ലോകവും താൻ ആഗ്രഹിക്കുന്നില്ല….
ആ സ്നേഹക്കൂടകീഴിൽ ആവോളം ആ സ്നേഹം അനുഭവിച്ചു ജീവിച്ചാൽ മാത്രം മതി തനിക്ക്…..
അങ്ങനെ പറയാൻ ആണ് അവൾ ഓർത്തത്….
പക്ഷേ വാക്കുകൾ മുഴുവനായി പുറത്തേക്ക് വന്നില്ല…..
ഞാൻ ഒന്ന് രണ്ട് ബാങ്ക് ടെസ്റ്റുകൾ ഒക്കെ എഴുതിയിട്ടുണ്ട് അതിൻറെ റിസൾട്ട് വരട്ടെ എന്താണെങ്കിലും….
തനിക്ക് കിട്ടും….
പൂജ പറഞ്ഞു….
വീണ്ടും കുറെ നേരം വിശേഷം പറച്ചിലും മറ്റും നടന്നു….
ഇതിനിടയിൽ വീട് ചുറ്റി കാണാനും സോന മറന്നില്ല….
അപ്പോഴാണ് ” my heaven” എന്ന് എഴുതിയ ഒരു മുറി കണ്ണിൽപെട്ടത്….
അവൾ പെട്ടെന്ന് പൂജയോട് ചോദിച്ചു…..
അതെന്താ ആ മുറിക്ക് മാത്രം അങ്ങനെ ഒരു പേര്…..
പെട്ടെന്ന് അവളുടെ മുഖത്തെ സന്തോഷം മായുന്നത് സോന കണ്ടു…..
ചോദിക്കാൻ പാടില്ലാത്തതെന്തോ ചോദിച്ചത് പോലെ സോനക്ക് അപ്പോൾ തോന്നി….
അത് അഭയയുടെ സിസ്റ്ററുടെ റൂം ആയിരുന്നു….
അവന്തികയുടെ….
എന്നിട്ട് ആ കുട്ടി എവിടെ….
ചിരിയോടെ സോനാ ചോദിച്ചു…
അവൾ മരിച്ചു പോയി….
അയ്യോ എന്തുപറ്റി….
സോന അത്ഭുതത്തോടെ ചോദിച്ചു…
ആത്മഹത്യ ചെയ്തതാ….
എന്തിനാണെന്ന് ചോദിക്കണമെന്ന് സോനക്ക് ഉണ്ടായിരുന്നു….
പക്ഷേ എല്ലാം കീച്ചു മുളച്ചു ചോദിക്കുന്നത് ശരിയല്ല എന്ന് അവൾക്ക് തോന്നിയിരുന്നു….
പിന്നീട് സോന ഒന്നും ചോദിച്ചില്ല…..
ആ സംസാരം അധികം നീണ്ടു പോകാൻ പൂജയും ആഗ്രഹിച്ചിരുന്നില്ല എന്ന് അവൾക്ക് തോന്നിയിരുന്നു..
പിന്നീട് കുറച്ചു സമയത്തിനുള്ളിൽ നാലുപേരും ഒരുമിച്ചാണ് വീട് കാണാനാ ഇറങ്ങിയത്….
വീട് ആദ്യത്തെ നോട്ടത്തിൽ തന്നെ സോനയ്ക്ക് ഇഷ്ടമായിരുന്നു….
ചെറിയൊരു പൂന്തോട്ടവും….
മീൻ കുളവും കുറെ വൃക്ഷങ്ങളും ഒക്കെ അവിടെ ഉണ്ടായിരുന്നു….
എന്തുകൊണ്ടും ആ അത്മോസിഫിയർ നന്നായി അവൾക്ക് ഇഷ്ടമായിരുന്നു…..
ഇഷ്ടപ്പെട്ടോ….
ചിരിയോടെ ജീവൻ ചോദിച്ചു….
ഒരുപാട് ഇഷ്ടപ്പെട്ടു….
നല്ല അന്തരീക്ഷമാണ്…..
അപ്പോൾ ഇത് ഉറപ്പിക്കാം അല്ലേ….
അതെ…..
നിങ്ങളെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടല്ലേ പോകുന്നുള്ളൂ….
പൂജ തിരക്കി…
ഇല്ലടി അമ്മ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കാത്തിരിക്കും….
ഉച്ചഭക്ഷണത്തിന് എത്തും എന്ന് പറഞ്ഞിട്ടാണ് ഞങ്ങൾ വന്നത്….
ജീവൻ അത് പറഞ്ഞപ്പോൾ സോനയ്ക്ക് വല്ലാത്ത സ്നേഹം ആണ് അവനോട് തോന്നിയത്….
അമ്മയ്ക്ക് അവൻ നൽകുന്ന ഇംപോർട്ടൻസ് ഓർത്തപ്പോൾ അവനോട് ബഹുമാനം തോന്നി….
കാറിൽ ഇരിക്കുമ്പോഴാണ് ജീവൻ പറഞ്ഞത്….
നമുക്ക് കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങണം വീട്ടിലേക്ക്…
പിന്നെ തനിക്ക് കുക്കിങ് അറിയാമോ….?
ജീവൻ എന്താ അങ്ങനെ ചോദിച്ചത്….
ജോലിക്കാരെ വല്ലതും തിരക്കണോന്ന് അറിയാൻ വേണ്ടിയാണ്….
അത്യാവശ്യം കുക്കിംഗ് ഒക്കെ എനിക്കറിയാം…
അമ്മവീട്ടിൽ ഞങ്ങളെക്കൊണ്ട് ജോലിയൊക്കെ ചെയ്ത പഠിപ്പിച്ചിട്ടുണ്ട്….
ചിരിയോടെ അവൾ പറഞ്ഞു….
സാധനങ്ങളൊക്കെ നമുക്ക് താമസം തുടങ്ങിയിട്ട് വാങ്ങുന്നത് അല്ലേ ജീവൻ നല്ലത്….
അവളുടെ ആശയം ശരിയാണെന്ന് ജീവനും തോന്നിയിരുന്നു….
എങ്കിൽ അങ്ങനെ തന്നെ ചെയ്യാം….
ജീവൻ കുടിക്കുന്നകാര്യം എന്നോട് വെറുതെ പറഞ്ഞതാണോ….?
അവൾ നിഷ്കളങ്കമായി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു….
ഇത് ആര് പറഞ്ഞു…
പൂജ ചേച്ചി പറഞ്ഞു….
അങ്ങനെ ഒരു സ്വഭാവവും ഇല്ലെന്ന്….
അപ്പോ അത് ഇല്ലാത്തതാണോ തനിക്ക് വിഷമം……
ജീവ…..
അവൾ പരിഭവത്തോടെ വിളിച്ചു…
എടോ ഇപ്പോഴത്തെ പെൺപിള്ളാർക്ക് ഒരു വിചാരമുണ്ട് അല്പം കുടിക്കാത്ത ആണുങ്ങൾക്ക് ഒന്നും ഒരു കപ്പാസിറ്റിയില്ല എന്ന്….
തനിക്ക് അങ്ങനെ വല്ല തെറ്റിദ്ധാരണയും ഉണ്ടായാലോ എന്ന് പേടിച്ച് ഞാൻ പറഞ്ഞതാ കഴിക്കും എന്ന്…..
ഛെ……
സോനാ അവൻറെ കൈകളിൽ നുള്ളി…..
അല്ല തനിക്ക് അങ്ങനെ വല്ല സംശയമുണ്ടെങ്കിൽ നമുക്ക് തീർക്കാം കേട്ടോ….
എനിക്ക് നല്ല കപ്പാസിറ്റി ആണ്….
ചിരിയോടെ ജീവൻ അത് പറഞ്ഞപ്പോൾ സോനയുടെ മുഖം പെട്ടെന്ന് വല്ലാതെ ആയിരുന്നു…..
അഭയ ഏട്ടന് ഒരു സിസ്റ്റർ ഉണ്ടായിരുന്നു അല്ലേ….
സോന അത് ചോദിച്ചപ്പോൾ ജീവന്റെ ചിരി പെട്ടെന്ന് മാഞ്ഞു….
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക