മനസ്സിലായില്ല……
അവൻ ഗൗരവത്തോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…..
അത് പിന്നെ സോഫി ചേച്ചി പറയുക ആണ്….
ഭാര്യ സ്നേഹം കൊടുത്തില്ലെങ്കിൽ സ്നേഹം കിട്ടുന്നിടത്ത് ഭർത്താവ് പോകും എന്ന്….
. ഒ…. ഓ…..
അങ്ങനെ…..
അത് ചിലപ്പോൾ പറയാൻ പറ്റില്ല സോനാ……
മനുഷ്യരുടെ കാര്യം അല്ലേ…..
പ്രത്യേകിച്ച് ഞാനിങ്ങനെ കന്യകൻ ആയിരിക്കുമ്പോൾ….
എന്താ നിനക്ക് എന്നെ സ്നേഹിക്കാൻ വല്ല ഉദ്ദേശം ഉണ്ടോ…..?
ഉണ്ടെങ്കിൽ പറയണം…..
എനിക്ക് റെഡിയായി ഇരിക്കാൻ ആണ്…..
ഉദ്ദേശം ഇല്ലങ്കിൽ പറയണം പറ്റിയ വേറെ ഒരാളെ കണ്ടുപിടിക്കണം….
അവൾ അവനെ ദേഷ്യപ്പെട്ട് നോക്കി….
പുതപ്പ് എടുത്തു പുതച്ച് അങ്ങോട്ട് തിരിഞ്ഞു കിടന്നു….
ഇത് കൊള്ളാം….
പട്ടി ഒട്ട് തിന്നുകയും ഇല്ല പശുവിനെ കൊണ്ടു തീറ്റിക്കുകയും ഇല്ല….
ജീവൻ അവളെ ദേഷ്യം പിടിപ്പിക്കാൻ ആയി പറഞ്ഞു…
അവളിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല……
സോനാ…..
അവൻ അവൾക്കരികിലേക്ക് ഇരുന്നു അവളുടെ തോളിൽ കൈ വച്ചു…..
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..
സോനാ…..
എന്താടോ ഇത്…..
ഞാൻ തന്നെ മറന്ന് മറ്റാരെയെങ്കിലും തേടി ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…..?
അങ്ങനെയാണോ ഇത്രയും ദിവസങ്ങൾ കൊണ്ട് താൻ എന്നെ മനസ്സിലാക്കിയിരിക്കുന്നത്…..
അതിന് ആയിരുന്നെങ്കിൽ എനിക്ക് തന്നെ വിവാഹം കഴിക്കേണ്ട കാര്യം ഉണ്ടായിരുന്നോ…..
ജീവൻ…..
അവളുടെ വാക്കുകൾ ഇടറിയിരുന്നു…….
അവൾ അറിയാതെ അവന്റെ കൈകളിൽ പിടിച്ചു….
അത് അവളുടെ നെഞ്ചോട് ചേർത്തു…..
എനിക്ക് ജീവനാണ്…..
ഒരുപാട് ഇഷ്ടമാണ്…..
എൻറെ ഹൃദയത്തിൽ ജീവൻ മാത്രമേ ഉള്ളൂ……
എൻറെ കഴുത്തിൽ മിന്നുകെട്ടിയ നിമിഷം മുതൽ ഈ നിമിഷം വരെ എൻറെ മനസ്സിൽ എൻറെ ഭർത്താവ് മാത്രമേയുള്ളൂ…..
പക്ഷേ ചില ചിന്തകൾ…..,
ഓർമ്മകൾ എന്നെ വേട്ടയാടുന്നു….
ഈ ജീവിതവുമായി പൊരുത്തപ്പെട്ട് പോകാൻ എനിക്ക് സാധിക്കുന്നില്ല എന്നുള്ളത് സത്യമാണ്…..
പക്ഷേ അതിനർത്ഥം ഞാൻ ഇപ്പോഴും എന്റെ പഴയ കാമുകനെ ആലോചിച്ച് വേദനച്ചിരിക്കുകയാണ് എന്നല്ല…..
എന്റെ ഭർത്താവല്ലാതെ മറ്റാരും എൻറെ മനസ്സിൽ ഇല്ല……
അത് ഇനി ഏത് രീതിയിൽ ജീവനോടെ പറഞ്ഞു മനസ്സിലാക്കി തരണം എന്ന് എനിക്ക് അറിയില്ല…..
എനിക്കറിയാം നിൻറെ മനസ്സിൽ എന്നോട് സ്നേഹമുണ്ടെന്ന്….
നിൻറെ പുരുഷനായി എന്നെ ഉൾക്കൊള്ളാൻ നിനക്ക് കുറച്ചു സമയം വേണം…..
അതുകൊണ്ടല്ലേ ഞാൻ നിനക്ക് സമയം തരുന്നത്….
ഹൃദയത്തിൽ നിന്ന് വന്ന നിന്റെ വാക്കുകൾ മാത്രം മതി എനിക്ക്….
അവൻ അവളുടെ കണ്ണുനീർ തുടച്ചു …..
അവൾ ഹൃദ്യമായി ഒന്നു ചിരിച്ചു….
പിന്നെ സോനാ ഈ നിമിഷം വരെ ആം വെർജിൻ….
അവൾ പെട്ടെന്ന് കൈകൊണ്ട് ജീവനെ അടിക്കാൻ തുടങ്ങി…..
അവളുടെ അടികൾ ഒക്കെ തടഞ്ഞു ജീവൻ ബലമായി അവളുടെ കൈകളിൽ പിടുത്തം ഇട്ടിരുന്നു….
ആ നിമിഷം ഒരു പൊട്ടി കരച്ചിലോടെ അവൾ ജീവൻറെ മാറിലേക്ക് വീണു…..
അവളുടെ ആ പെട്ടന്നുള്ള പ്രതികരണത്തിൽ ജീവനും ഞെട്ടിപ്പോയിരുന്നു…..
എങ്കിലും അവൻ ചെറുചിരിയോടെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു…..
എനിക്ക് ഒരുപാട് ഇഷ്ടമാ ഒത്തിരി ഒത്തിരി ഇഷ്ടമാണ്…..
എൻറെ പ്രാണനെക്കാൾ ഇഷ്ടമാ….
എന്നെ വെറുത്തു പോകല്ലേ…..
ഇല്ലഡാ…..
നിന്നെ വെറുക്കാൻ എനിക്ക് കഴിയില്ല…..
ജീവൻ അവളുടെ മുടിയിഴകളിൽ തലോടി പറഞ്ഞു….
എത്ര സമയം അങ്ങനെ ഇരുന്നു എന്ന് സോനയ്ക്ക് അറിയില്ലായിരുന്നു….
അന്ന് കിടക്കാൻ നേരം അവൾ ജീവൻറെ കരവലയത്തിൽ ആണ് കിടന്നത്….
അപ്പോൾ ഒന്നും അവൾക്ക് അതിൽ യാതൊരു നാണവും അനുഭവപ്പെട്ടിരുന്നില്ല….
എങ്കിലും ജീവൻറെ സ്വന്തമായി മാറാൻ തനിക്ക് ഇനിയും സമയം ആവശ്യമാണ് എന്ന് സോനയ്ക്ക് അറിയാമായിരുന്നു…..
പിറ്റേന്ന് ഉണരുമ്പോഴും സോന ജീവൻറെ കരവലയത്തിൽ തന്നെയായിരുന്നു……
അതിനു ശേഷവും അവൾ കുറച്ചുനേരം അവൻറെ നെഞ്ചിലെ ചൂട് പറ്റി അങ്ങനെ കിടന്നു…..
അവന്റെ നിഷ്കളങ്ക മുഖം കണ്ടപ്പോൾ ആ നെറ്റിത്തടത്തിൽ ഒരു ചുംബനം നൽകാൻ അവൾ ആഗ്രഹിച്ചു….
അവനോട് ഉള്ള അകലം ഒരുപാട് തന്റെ മനസ്സിൽ കുറയുന്നുണ്ട് എന്ന് അവൾക്ക് തോന്നി…..
അതിനുശേഷമാണ് എഴുന്നേറ്റ് അടുക്കളയിലേക്ക് പോയത്….
ജീവൻ കുളിച്ചു വരുമ്പോൾ സോന അടുക്കളയിൽ തകൃതി ജോലി ആണ്….
സോന എനിക്ക് ഇന്ന് മുതൽ ഹോസ്പിറ്റലിൽ പോകണം….
എനിക്ക് അറിയാം ജീവൻ….
ഞാൻ ടിഫിൻ റെഡി ആകിട്ടുണ്ട് ഉച്ചകത്തേക്ക്….
ആഹാ താൻ ഗോൾ അടിച്ചോ…
ഞാൻ പുറത്തൂന്ന് കഴിച്ചേനെ….
അത് സാരമില്ല….
ആയിക്കോട്ടെ ഭാര്യയുടെ കൈപ്പുണ്യം നോക്കട്ടെ….
വേഗം പോയി റെഡി ആകാൻ നോക്ക് മനുഷ്യ….
സോന പറഞ്ഞു….
ശരി മേഡം….
ജീവൻ റെഡി ആയി വന്നപ്പോൾ ബ്രേക്ക് ഫാസ്റ്റ് റെഡി ആക്കി സോന….
താൻ കുറേ കഷ്ട്ടപെട്ടല്ലോ സോന..
ഭയങ്കര കഷ്ടപാടാണ്….
ഇരിക്ക് കഴിക്ക്..
ജീവൻ ഇരുന്നു….
നീ കഴിക്കുന്നില്ലേ….
ഞാൻ പിന്നെ കഴിച്ചോളാം…
അത് വേണ്ട….
ഒരുമിച്ചു ഇരുന്ന് കഴിക്കാൻ പറ്റുമ്പോൾ ഒക്കെ അത് ഒഴിവാക്കാൻ ഞാൻ ഒരുക്കം അല്ല…
എന്റെ ഭാര്യ ദിവസവും ഒരു നേരം എങ്കിലും എന്റെ ഒപ്പം ഇരുന്നു ഭക്ഷണം കഴിക്കണം….
ജീവൻ തന്നെ അവൾക്ക് ഭക്ഷണം വിളമ്പി കൊടുത്തു….
അവൾക്ക് സന്തോഷം തോന്നി….
പോകാൻ ഇറങ്ങും മുൻപ് ജീവൻ സോനയോട് പറഞ്ഞു…
ഞാൻ മാക്സിമം നേരത്തെ വരാം…
ഉച്ചക്ക് ഭക്ഷണം കഴിക്കണം….
എന്ത് ആവിശ്യം ഉണ്ടേലും എന്നെ വിളിക്കണം….
എന്നെ കിട്ടിയില്ലേൽ പൂജയെ വിളിക്കണം….
അവളുടെ നമ്പർ ഞാൻ സേവ് ചെയ്തിട്ടുണ്ട് നിന്റെ ഫോണിൽ….
സോന തലയാട്ടി….
അറിയാത്ത സ്ഥലം ആണ്….
വീട് ലോക്ക് ചെയ്തു ഇരിക്കണം….
ശരി ജീവ….
ഇറങ്ങും മുൻപ് ജീവൻ അവളെ ഒന്നു നോക്കി….
എന്താ ജീവ….
ഞാൻ തന്നെ ഒന്നു ഹഗ് ചെയ്തോട്ടെ സോന…..
അവന്റെ ചോദ്യം കേട്ടപ്പോൾ സോനക്ക് സന്തോഷം തോന്നി….
സത്യത്തിൽ താനും ആഗ്രഹിച്ചതാണ് ഇത്….
അവൾ കൈ നീട്ടി പിടിച്ചു…
ജീവൻ അവളെ ചേർത്ത് പിടിച്ചു കുറേ നേരം അങ്ങനെ നിന്നു…
അവളെ അവൻ ഇറുക്കെ പുണർന്നു….
ആർക്കും വിട്ടുകൊടിക്കില്ല എന്ന പോലെ….
ആ നിൽപ്പിൽ നിന്ന് ഒരു മോചനം അവളും ആ നിമിഷം ആഗ്രഹിച്ചിരുന്നില്ല…..
അടർന്നു മാറും മുൻപ് അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം നൽകാൻ ജീവൻ മറന്നില്ല…..
അവൻ കണ്ണിൽ നിന്ന് മായും വരെ സോന വാതിലിൽ നിന്നു….
അവൻ പോയതും ഒരു ഒറ്റപ്പെടൽ തന്നെ വലയം ചെയ്യുന്നത് അവൾ അറിഞ്ഞു……
ജീവൻ തന്റെ ജീവനായി മാറി എന്ന് അത്ഭുതതോടെ അതിലുപരി സന്തോഷത്തോടെ അവൾ അറിഞ്ഞു….
ജീവൻ……
എങ്ങനെയുണ്ട് സോനയുടെ രീതികളൊക്കെ…..
പൂജയാണ് ചോദിച്ചത്…..
അവൾക്ക് ഇപ്പോഴും എന്നെ പൂർണ്ണമായി അങ്ങോട്ട് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല പൂജ…..
അതിന് കുറച്ച് സമയം വേണമെന്ന് എന്നോട് പറഞ്ഞു…..
ഞാൻ സമയം ആവശ്യത്തിന് കൊടുത്തിട്ടുണ്ട്…..
നിനക്ക് അവളോട് എല്ലാം തുറന്ന് സംസാരിക്കായിരുന്നില്ലേ…..
പലപ്രാവശ്യം ആലോചിച്ചതാണ് സോനാ….
പക്ഷേ ധൈര്യം കിട്ടുന്നില്ല…..
ഒരുപക്ഷേ ചീറ്റ് ചെയ്തു എന്ന് തോന്നിയാൽ എന്നൊരു പേടി…..
ഇനി ഒരിക്കൽ കൂടി അവളെ നഷ്ടപ്പെടുത്താൻ വയ്യ പൂജ….
ഞാൻ എല്ലാം വേണ്ടെന്നു വെച്ച ആ നിമിഷം ആയിരുന്നു എൻറെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എനിക്ക് സംഭവിച്ചത്….
ഇനി ഒരിക്കൽ കൂടി എനിക്ക് താങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല സോന…..
അന്ന് ഞാൻ അവൾക്കു വേണ്ടി എൻറെ ഇഷ്ടം മറന്നപ്പോൾ ആരെങ്കിലും എന്തെങ്കിലും നേടിയോ…..?
അഭയ് പോലും ഇന്നും എന്നെ മനസ്സിലാക്കിയിട്ടില്ല…..
എത്ര എന്നോട് പിണക്കം ഇല്ല എന്ന് പറഞ്ഞാലും അവൻറെ മനസ്സിന്റെ ഉള്ളിലും അവൻ വിചാരിച്ചിരിക്കുന്നത് അവൻറെ പെങ്ങളുടെ മരണത്തിന് കാരണം ഞാൻ തന്നെയാണെന്ന് ആണ്…..
അന്ന് അവനു വേണ്ടി അവൻറെ സൗഹൃദത്തിന് വേണ്ടി മാത്രമായിരുന്നു ഞാൻ എൻറെ ഇഷ്ടം മനസ്സിൽ ഒതുക്കിയത്…..
എന്നിട്ട് ഞാൻ എന്ത് നേടി ജീവ….
അവളെ എനിക്ക് നഷ്ടമായില്ലേ….
എൻറെ അമ്മുവിനെ….
പെട്ടെന്ന് പുറകിൽ അഭയയുടെ ശബ്ദം കേട്ട് രണ്ടുപേരും അവിടേക്ക് തിരിഞ്ഞു നോക്കി…..
നിനക്കിപ്പോഴും ഒന്ന് നഷ്ടമായിട്ടില്ല ജീവ…..
ഇഷ്ടപ്പെട്ടവളെ തന്നെ നീ സ്വന്തമാക്കി…..
കുറച്ചു വൈകിയാലും അവൾക്ക് നിന്നെ സ്നേഹിക്കുക തന്നെ ചെയ്യും…..
നിനക്ക് തടസ്സമായി ഇപ്പൊ അവളുടെ കാമുകനും ഇല്ല…..
അത്രയും പറഞ്ഞ് അഭയ് ഇറങ്ങി പോയപ്പോൾ അവനോട് എന്ത് മറുപടി പറയണം എന്ന് ജീവന് അറിയില്ലായിരുന്നു…..
ജീവ….
ആർദ്രമായി പൂജ വിളിച്ചു…..
അവൻ പറഞ്ഞത് കേട്ടില്ലേ ഞാൻ എല്ലാം നേടിഎന്ന്…
സ്വന്തം ഭാര്യയുടെ മനസ്സിൽ ഭർത്താവിന്റെ സ്ഥാനം പോലും ഞാൻ നേടിയിട്ടില്ല ഇപ്പോഴും…..
ജീവ………………..
അവിശ്വസനീയതയോടെ പൂജ വിളിച്ചു…..
അതെ പൂജ………
കേട്ട വാർത്തയുടെ ഞെട്ടലിൽ ആയിരുന്നു പൂജ അപ്പോഴും….
നീ സത്യയെ കുറിച്ച് അന്വേഷിച്ചോ….
ഒന്നിനും എനിക്ക് സമയം കിട്ടിയില്ല…..
അവളോട് ചോദിക്കയിരുന്നില്ലേ….
അന്ന് അവൾ എന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ നിന്നോടും അഭയോടും ഞാൻ പറഞ്ഞതല്ലേ….
എല്ലാ കാര്യങ്ങളും നീ അവളോട് തുറന്നു സംസാരിക്കണം …..
ആഗ്രഹമുണ്ട്……
പക്ഷേ പറ്റുന്നില്ല….. അതിനെക്കാളൊക്കെ എന്നെ വേദനിപ്പിക്കുന്നത് അഭയുടെ ചില വാക്കുകൾ ആണ്…..
അവൻ ഇപ്പോഴും എന്നെ മനസ്സിലാകുന്നില്ലല്ലോ എന്നോർക്കുമ്പോൾ…..
അങ്ങനെ നിനക്ക് തോന്നുന്നതാണ് ജീവ…..
നിന്നെ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട് അഭയ്…..
എത്രയോ രാത്രികളിൽ തനിച്ചിരുന്നു കരയുന്നത് ഞാൻ കണ്ടിട്ടുണ്ട് എന്നറിയോ….
നിന്നോട് ചെയ്ത തെറ്റ് ഓർത്തു….
പിന്നെ ഇപ്പൊ പറഞ്ഞത്….
വേദന കൊണ്ടായിരിക്കും….
എപ്പോഴും ഇങ്ങനെ പറയുമ്പോൾ ദേഷ്യത്തോടെ മാത്രമേ സംസാരിക്കാറുള്ളൂ എന്നോട് പോലും…..
അതിന് ജീവൻ മറുപടിയൊന്നും പറഞ്ഞില്ല…..
ജീവൻ പോയപ്പോൾ മുതൽ ക്ലോക്കിൽ നോക്കി ഇരിക്കുക ആയിരുന്നു സോന….
ജീവനെ അവൾ വല്ലാതെ മിസ്സ് ചെയ്തിരുന്നു….
അവനെ കാണാൻ അവളുടെ ഹൃദയം തപിച്ചു…..
പെട്ടെന്ന് ജീവനെ കാണാനായി അവളുടെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു……
ഇടക്ക് കുറെ പ്രാവശ്യം ജീവൻ വിളിക്കുമ്പോൾ ഭക്ഷണം കഴിക്കണം എന്തെങ്കിലും കുടിക്കണം എന്നൊക്കെ ഇൻസ്ട്രക്ഷൻ പറഞ്ഞുകൊണ്ടേയിരുന്നു….
ആ ഫോൺകോളുകൾ ഒക്കെ അവൾക്ക് വല്ലാത്ത ആശ്വാസമായിരുന്നു പകർന്നത്….
ജീവൻ തന്റെ ഹൃദയത്തിൻറെ ഭാഗമായി എന്ന് സന്തോഷത്തോടെ സോന തിരിച്ചറിഞ്ഞു….
വൈകുന്നേരം ജീവൻ വരുന്ന സമയം ആയപ്പോൾ മുതൽ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു സോന….
അന്ന് വൈകുന്നേരം പൂജയും ജീവനോടെ ഒപ്പം വീട്ടിലേക്ക് വന്നിരുന്നു…..
ജീവന്റെ കാറിന്റെ ശബ്ദം കേട്ടതും ഓടിയാണ് സോന പുറത്തേക്ക് വന്നത്…..
രണ്ടു പേരും സോനയെ കണ്ടു ചിരിയുടെ പുറത്തേക്ക് ഇറങ്ങി വന്നു….
ജീവൻ പോയി കഴിഞ്ഞാൽ പിന്നെ തനിക്ക് മടുപ്പ് ആയിരിക്കും അല്ലേ…..
പൂജ പറഞ്ഞു….
സത്യം പറഞ്ഞാൽ ഭയങ്കര ബോറടിയാണ്….
ടിവി ഒക്കെ കണ്ടു സമയം പോകും….
പകലുറങ്ങുന്ന ശീലം പണ്ടുമുതലേ ഇല്ല….
സോന എംകോം ആയിരുന്നു അല്ലേ…..
പൂജ പറഞ്ഞു….
ഞാൻ പരിചയത്തിൽ ആരുടെയെങ്കിലും അക്കൗണ്ടിംഗ് സെക്ഷനിൽ എന്തെങ്കിലും വേക്കൻസി ഉണ്ടോ എന്ന് നോക്കാം….
എന്നിട്ട് പറയാം…..
നമ്മുടെ ഹോസ്പിറ്റലിൽ തന്നെ ആയാലോ….
അങ്ങനെ നോക്കിയാലോ….
പെട്ടെന്ന് ജീവൻ ചോദിച്ചു….
നിനക്ക് ഭാര്യയെ എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ ആയിരിക്കും….
പോടീ…..
അതാകുമ്പോൾ സേഫ് ആണല്ലോ എന്ന് വിചാരിച്ചു പറഞ്ഞതാ….
എങ്കിലും നീ ഡോക്ടർ ആയിട്ടുള്ള ആശുപത്രിയിൽ നിൻറെ ഭാര്യ അക്കൗണ്ടൻറ് ആയിട്ട് വരുന്നത് നിനക്ക് അല്ലെ മോശം…..
എല്ലാ ജോലിക്കും അതിൻറെതായ മാന്യത ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ….
പിന്നെ അക്കൗണ്ട് എന്ന് പറഞ്ഞാൽ അത്ര പെട്ടെന്ന് എല്ലാവർക്കും പഠിച്ചെടുക്കാൻ പറ്റുന്ന ഒന്നുമല്ലല്ലോ….
ഈ കണക്ക് കൂട്ടി ടാലി ഒക്കെ ആകുക എന്ന് പറഞ്ഞാൽ ചെറിയ പരിപാടി ഒന്നും അല്ല….
നമുക്ക് എന്തെങ്കിലും കണ്ടുപിടിക്കാം…..
വാ ചേച്ചി ചായ എടുകാം….
സോന പൂജയോട് പറഞ്ഞു….
കേറുന്നില്ല സോനാ….
ഇവൻറെ വണ്ടി ബ്രെക്ക് ഡൗൺ ആയപ്പോ ഇവന് ഒരു ലിഫ്റ്റ് കൊടുക്കാൻ വേണ്ടി വന്നതാ….
അയ്യോ വണ്ടി കേടായോ….
വർക്ഷോപ്പിൽ ആണ് വൈകുന്നേരം കൊണ്ട് തരും…
ഇവിടെ വരെ വന്നിട്ട് ഒന്നും കുടിക്കാതെ പോകുന്നത് എങ്ങനെയാ ചേച്ചി…..
സോന പറഞ്ഞു….
വലിയ വെയിറ്റ് ഇടാതെ….
കേറി വാടി….
ജീവൻ പൂജയുടെ കയ്യിൽ പിടിച്ച് വലിച്ചു….
ആ എന്നാ പിന്നെ ഒരു ചായ കുടിക്കാം….
സോന പെട്ടന്ന് ചായ ഇട്ടു….
എങ്ങനെയുണ്ട് നിങ്ങളുടെ ലൈഫ്….
പൂജ ചിരിയോടെ സോനയുടെ തിരക്കി….
ജീവൻ ഒരു പാവമാണ് സോനാ….
ഒരുപക്ഷേ സോനയെ ജീവൻ സ്നേഹിച്ചത് പോലെ ഈ ലോകത്ത് ആരും സ്നേഹിച്ചിട്ടുണ്ടവില്ല…..
അതിന്റെ ആഴവും വ്യാപ്തിയും ഒക്കെ മറ്റാരെക്കാളും നന്നായി എനിക്കറിയാം…..
ഒരിക്കൽ എല്ലാം ഞാൻ പറയാം….
പെട്ടന്ന് ചായകുടിച്ച് പോകാൻ നോക്കടി…..
ഇവൾ ഓർക്കും ഞാൻ നിന്നെ കൊണ്ടു തള്ളിമറിപ്പിക്കുവാണെന്ന്…..
പോടാ….
പൂജ ചിരിച്ചു…..
പെട്ടെന്നുതന്നെ പൂജ തിരികെ പോകാനായി ഇറങ്ങി…..
പൂജ പോയതും സോന ജീവനെ തന്നെ നോക്കി….
എന്തോടോ…..
ജീവൻ പോയപ്പോൾ ആണ് എനിക്ക് ജീവന്റെ പ്രെസൻസ് എത്രത്തോളം ഇമ്പോര്ടന്റ്റ് ആയിരുന്നു മനസിലായത്….
വെറുതെ പറഞ്ഞത് അല്ല ശരിക്കും ഞാൻ മിസ്സ് ചെയ്തു….
സോന ആ പറയുന്നത് ആത്മാർത്ഥമായി ആണ് എന്ന് ജീവന് മനസിലായി….
എനിക്കും……!
ജീവൻ പറഞ്ഞു….
അവൾ അവനെ തന്നെ നോക്കി….
ഇങ്ങനെ നോക്കാതെ കൊച്ചേ….
ജീവൻ അവളുടെ കാതോരം പറഞ്ഞു….
പോയി കുളിക്ക് മനുഷ്യ….
സോന അവനെ തള്ളി….
ഭക്ഷണതിന് മുന്നിൽ ഇരുന്നു ലീന ആലോചിക്കുന്നത് കണ്ടപ്പോൾ ജോൺസൻ ചോദിച്ചു….
എന്താടി നീ സ്വപ്നം കാണുന്നത്….
ഹേയ് ഞാൻ വെറുതെ…..
വെറുതെയോ….?
അല്ല ഒരുത്തനും ഒരുത്തിയും ഇവിടുന്ന് ഇറങ്ങി പോയില്ലേ….
രണ്ടിന്റെയും വിവരം ഒന്നും ഇല്ലല്ലോ….
അവൻ ആശുപത്രിയിൽ പോയി തുടങ്ങി അത്രേ…..
അവൻ രാവിലെ പോയാൽ ആ പെണ്ണ് ഒറ്റക്ക് അല്ലേ….
ഓഹോ നീ അപ്പോൾ കാര്യങ്ങൾ ഒക്കെ തിരക്കുന്നുണ്ട്….
അത്…. അത് ഞാൻ തിരക്കിയത് ഒന്നും അല്ല….
ഉവ്വ്…. ഉവ്വ്…..
ആ പെണ്ണിന് ഒറ്റക്ക് ഇരുന്നൊക്കെ വല്ല പരിചയവും ഉണ്ടോ….?
ഇവൻ അതോർക്കണ്ട….
ഓഹോ അപ്പോൾ മരുമകളുടെ കാര്യത്തിൽ ആണ് ടെൻഷൻ….
ജോൺസൻ ചിരിയോടെ പറഞ്ഞു…..
എനിക്ക് ഒരു ടെൻഷനും ഇല്ല….
ലീന അകത്തേക്ക് പോയി….
അയാൾക്ക് ചിരി വന്നു….
പിറ്റേന്ന് വൈകുന്നേരം ജീവൻ വരുമ്പോൾ സോനയുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടാരുന്നു….
എന്താടോ…..
അവളുടെ വാടിയ മുഖം നോക്കി ജീവൻ ചോദിച്ചു….
ഹേയ്….. തലവേദന….
അതെന്താ വെയിൽ കൊണ്ടോ….
ഇല്ല ജീവ….
അവൻ അവളുടെ നെറ്റിയിൽ തൊട്ട് നോക്കി….
പനിയൊന്നും ഇല്ല…..
ഡേറ്റ് ആണോ….
പെട്ടന്ന് ജീവൻ അങ്ങനെ ചോദിച്ചപോൾ സോന വല്ലാതായി….
ആണോ….?
മ്മ്….
അത് പറയാൻ മേലാരുന്നോ….?
സോന വല്ലാതായി….
പോയി റസ്റ്റ് എടുക്ക്….
വേണ്ട ജീവ….
കുഴപ്പം ഇല്ല….
ഞാൻ ചായ ഇടാം….
വേണ്ട…..
ഞാൻ ഇട്ടോളാം….
നീ പോയി നേരെ കിടക്ക്….
എന്തേലും വേദന ഉണ്ടേൽ മാറിക്കോളും…..
ജീവൻ പറഞ്ഞു…..
അവൾ റൂമിലേക്ക് പോയി….
ഇടക്ക് എപ്പോഴോ അവൾ ഒന്നു മയങ്ങി പോയി…..
സോന…..
ജീവന്റെ വിളി കേട്ടാണ് അവൾ കണ്ണു തുറന്നത്…..
എങ്ങനുണ്ട്…..
കുറവുണ്ട്…..
ഇത് കുടിക്ക്….
എന്താ ജീവ…..
ഇത് ഒരു നാട്ടുവൈദ്യമാണ്…..
അമ്മച്ചിയുടെ സ്പെഷ്യൽ ആണ്….
ജീനക്ക് ഉണ്ടാക്കി കൊടുക്കുന്നത് കണ്ടിട്ട് ഉണ്ട്….
താൻ കുടിക്ക്….
വയറുവേദന തലവേദന ഒക്കെ മാറും…..
അയ്യോ ഇതൊക്കെ എപ്പോൾ ഉണ്ടാക്കി…..
ജീവന് ബുദ്ധിമുട്ട് ആയി അല്ലേ…..
എന്റെ ഭാര്യയുടെ വേദനകൾ എന്റെ കൂടെ അല്ലേ….
ഇതൊക്കെ ഒരു ഭർത്താവിന്റെ കടമ അല്ലേ….
താൻ എഴുനേല്ക്ക് എന്നിട്ട് ഇത് കുടിക്ക്….
സോന എഴുനേറ്റ് ഇരുന്നു….
ജീവൻ അവളുടെ അഴിഞ്ഞു ഉലഞ്ഞ മുടി ഒതുക്കി വച്ചു….
അവൾ അത് മുഴുവൻ കുടിച്ചു….
പെട്ടന്ന് ആണ് ക്ലോക്കിലെ സമയം അവൾ കണ്ടത്….
അയ്യോ എട്ട് മണി ആയോ….
ഭക്ഷണം ഉണ്ടക്കണ്ടേ…..
ഞാൻ ഒന്നും ഉണ്ടാക്കിയില്ല….
വേഗം ഉണ്ടാകാം….
വേണ്ട ഞാൻ പാർസൽ പറഞ്ഞിട്ടുണ്ട്….
ഇപ്പോൾ കൊണ്ടുവരും….
ഉച്ചക്ക് ഒന്നും കഴിച്ചില്ലേ….?
വേണ്ടാരുന്നു ജീവൻ….
വയ്യാരുന്നു….
പെട്ടന്ന് ഡോർ ബെൽ മുഴങ്ങി…
ഫുഡ് എത്തി….
ഞാൻ വാങ്ങിട്ടു വരാം….
അവൻ ഫുഡ് വാങ്ങി വന്നപ്പോൾ സോന പ്ളേറ്റ് എടുക്കുക ആയിരുന്നു….
നീ ഒന്നും ചെയ്യണ്ട….
അവിടെ ഇരുന്നാൽ മാത്രം മതി…
ഞാൻ വിളമ്പി തരാം….
ജീവന്റെ കേയെറിങ് സോന തിരിച്ചറിയുക ആയിരുന്നു ആ നിമിഷങ്ങളിൽ ഒക്കെ….
ഭക്ഷണം കഴിഞ്ഞ് ഇരിക്കുമ്പോഴാണ് ജീവൻ പറഞ്ഞത്……
മറ്റന്നാള് ഡോക്ടർസിന് ഒരു മീറ്റിംഗ് ഉണ്ട്……
മുംബൈയിൽ വച്ച്……
മൂന്ന് ദിവസത്തെ മീറ്റിങ്ങ്…… എനിക്ക് പോയേ പറ്റൂ…..
തന്നെ ഞാൻ വീട്ടിൽ കൊണ്ടുപോയി ആക്കാം നാളെ…….
ഒറ്റക്ക് നിൽക്കണ്ട ഇവിടെ……
അപ്പോൾ ജീവൻ പോവാണോ…..
പോകാതെ പറ്റില്ലഡോ…..
ആ അഭയും പൂജയും കൂടെ എന്റെ പേരും ലിസ്റ്റിൽ ഇട്ടു…..
പിന്നെ തന്നെ കൂടെ കൊണ്ടുപോകാനും നിർവാഹമില്ല…
തനിക്ക് ബോറടിക്കും….
ഫുൾടൈം മീറ്റിംഗ്….
സർജറി സംസാരം….
ജീവൻ പോയി കഴിഞ്ഞപ്പോൾ മുതൽ ഒരു ശൂന്യത തന്നെ വലയം ചെയ്യുന്നത് അവൾ അറിഞ്ഞിരുന്നു….
വിവാഹം കഴിഞ്ഞ് ആദ്യമായാണ് ജീവനിൽ നിന്നും അകന്നു നിൽക്കുന്നത് അതും ഇത്രയും സമയം…..
അത് തന്നെ തനിക്ക് സഹിക്കാൻ കഴിയുന്നില്ലായിരുന്നു….
അപ്പോൾ മൂന്നു ദിവസം താൻ എങ്ങനെ ജീവനെ കാണാതെ….
“ഡോ…..
“പോകാതെ പറ്റില്ലേ ജീവൻ….
“ഇല്ലെടോ….
ഞാൻ നാളെ വൈകുന്നേരം തന്നെ വീട്ടിൽ കൊണ്ടുവിടാം….
“മ്മ്….
അവൾക്ക് ആദ്യം ആയി ജീവനെ പിരിയുന്നതിൽ വേദന തോന്നി….
പിറ്റേന്ന് രാവിലെ ആരോ തട്ടി വിളിക്കുബോൾ ആണ് സോന ഉണർന്നത്….
കോഫി….
ജീവൻ ആണ്….
എന്താ ജീവ ഇത്….
ഞാൻ ചെയ്യുമരുന്നല്ലോ….
എന്നും നീ എനിക്കല്ലേ കോഫി ഇട്ടു തരുന്നത് ഇന്ന് ഞാൻ ഇടാം എന്ന് വച്ചു….
അലാറം അടിച്ചില്ലേ….
ഞാൻ ഓഫ് ചെയ്തിരുന്നു….
നിനക്ക് ഇപ്പോൾ റസ്റ്റ് ആവിശ്യം ആണ് അത് നൽകി എന്ന് മാത്രം….
ജീവന്റെ ഒരു കാര്യം….
പെട്ടന്ന് ഡോർ ബെൽ മുഴങ്ങി….
ആരാണ് ഈ സമയത്ത്…
ജീവൻ പറഞ്ഞു…
ഞാൻ നോക്കാം….
സോന വാതിൽ തുറക്കാനായി നടന്നു…..
വാതിൽ തുറക്കുമ്പോൾ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് സോന ഒരു നിമിഷം പകച്ചു പോയി…
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
റിൻസിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission