Skip to content

💙 ഇന്ദ്രബാല 💙 18

indrabaala novel aksharathalukal

✍️💞… Ettante kaanthari…💞

അങ്ങനെ 5 ദിവസങ്ങൾ കഴിഞ്ഞു……

 

ഇന്നത്തെ പൂജകൾ കഴിഞ്ഞ് മുറിയിലേക്ക് പോകുന്ന വഴി ആണ് ശരൺ ഏട്ടന്റെ മുറിയിൽ നിന്ന് ഫോൺ വിളി കേട്ടത്….. പെട്ടെന്ന് എന്റെ പേര് കേട്ടത് കൊണ്ടാണ് ശ്രദ്ധിച്ചത്……

 

അവിടുന്ന് പറയുന്ന കാര്യങ്ങള് ഒക്കെ കേട്ട് തല കറങ്ങുന്നത് പോലെ തോന്നി

 

എന്തിനാ ദേവിയെ 😔😔😔 എന്നോട് മാത്രം ഇങ്ങനെ😔😔😔😔

 

എനിക് കരച്ചിൽ അടക്കാൻ ആയില്ല… ഞാൻ വേഗം മുറിയിലേക്ക് പോയി….. നന്നായി കരഞ്ഞു…. പെട്ടെന്ന് ആണ് വാതിലിൽ ഒരു കൊട്ട് കേട്ടത്….. ആരാണെന്ന് നോക്കിയപ്പോൾ ലച്ചു ചേച്ചി ആണ്…..

 

 

” നീ എന്ത് ചെയ്യുക ആണ്… ” – ലച്ചു

 

 

” ഒന്നുമില്ല ചേച്ചി….. ഞാൻ…. ഞാൻ ഡ്രസ്സ് ഒക്കെ എടുത്ത് വെക്കുക ആയിരുന്നു…. ” – ശ്രീ

 

 

” അപ്പോ നീ എന്നോട് കള്ളം പറയാനും തുടങ്ങി അല്ലേ…… കണ്ണ് നിറഞ്ഞത് പൊടി വീണു ആവും അല്ലേ…. അതല്ലേ അടുത്ത കള്ളം പറയാൻ പോകുന്നത്….. ” – ലച്ചു

 

 

” ചേച്ചി അത് ഞാൻ….. ” – ശ്രീ

 

 

 

” മതി മോളെ…. സത്യം പറ നിനക്ക് ഇൗ വിവാഹത്തിന് താൽപര്യം ഇല്ലെ…. ” – ലച്ചു

 

 

എന്നും ചോദിച്ച് ചേച്ചി എന്നെ ചേർത്ത് പിടിച്ചതും…. അടക്കി പിടിച്ച കണ്ണുനീർ ഒക്കെ പുറത്തേക് വന്നു….

 

 

ഞാൻ ചേച്ചിയെ കെട്ടിപിടിച്ച് കരഞ്ഞു…..

 

 

” കരയല്ലേ മോളെ…. എനിക്കും ഉണ്ട് സങ്കടം… നിന്നെയും അച്ഛനെയും അമ്മയെയും ഒക്കെ വിട്ട് പോവണ്ടെ….. അതാവും മോളുടെയും സങ്കടം അല്ലേ…. ” – ലച്ചു

 

 

 

ഞാൻ ഒന്നും മിണ്ടിയില്ല…. ചേച്ചിയോട് പറഞ്ഞാല് ശെരി ആവില്ല…. ചേച്ചിക്ക് സന്തോഷം മാത്രം ഉണ്ടായാൽ മതി….. അവള് പാവം ആണ്…..

 

 

 

” മോളെ…… ഞാൻ ഒരു കാര്യം ചോദിക്കട്ടെ…. ” – ലച്ചു

 

 

” ചോദിക്ക് ചേച്ചി….. ” – ശ്രീ

 

 

” നിനക്ക് ദേവനെ ഇഷ്ടം ആണോ…. ” – ലച്ചു

 

 

ഞാൻ എന്നോട് തന്നെ പലയാവർത്തി ചോദിച്ച് കഴിഞ്ഞ ചോദ്യം ഇന്നും അതിനു ഉത്തരം കിട്ടിയിട്ട് ഇല്ല….😊

 

 

” എന്താ ഒന്നും പറഞ്ഞില്ല…. ” – ലച്ചു

 

 

” അങ്ങനെ ഒന്നുമില്ല ചേച്ചി…. ” – ശ്രീ

 

 

 

” എങ്കിൽ ശെരി…. ഞാൻ ആഗ്രഹിച്ചിരുന്നു…. നീയും ദേവനും ഒന്നായെങ്കിൽ എന്ന്…. അപ്പോള് എനിക് നിന്നെ പിരിയേണ്ടത് ഇല്ലല്ലോ….. ” – ലച്ചു

 

 

പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നു…..

 

 

” അയ്യേ…. എനിക് ഒന്നും വേണ്ട…. നീ ഒന്നു വേഗം കെട്ടി പോ…. എനിക് കുറച്ച് സമാധാനം വേണം….. ” – ശ്രീ

 

 

എന്ന് ഞാൻ ചേച്ചിയെ കളിയാക്കി കൊണ്ട് പറഞ്ഞു….

 

 

” പോടി പട്ടി….🥺 ” – ലച്ചു

 

 

എന്നും പറഞ്ഞു അവള് എന്നെ തല്ലാൻ വന്നു…. ഞാൻ ഓടി….. അങ്ങനെ കുറച്ച് നേരം അവളുമായി കളിച്ചപ്പോൾ എന്റെ മൈൻഡ് മാറി…. ഞാൻ ഒകെ ആയി😊

 

 

” എടി വേഗം കിടന്നോ….. നാളെ നിശ്ചയം അല്ലേ….. ” –  ലച്ചു

 

 

ചേച്ചി പറഞ്ഞപ്പോൾ ആണ് ഞാൻ അത് ഓർത്തത്…. നാളെയാണ് നിശ്ചയം….🙄

 

 

ചെറിയ ഒരു ചടങ്ങ് ആണ്… ഒരു മോതിരം ഇടൽ ചടങ്ങ് അത്രേ ഉള്ളൂ…. അതിഥികൾ ആയി ദേവേട്ടന്റെ വീട്ടുകാർ മാത്രേ ഉള്ളൂ…… എനിക് ഒരു ദാവണി തന്നു മുത്തശ്ശി….. അത് ഇട്ടാൽ മതി എന്നാണ് പറഞ്ഞിരിക്കുന്നത്……

 

 

 

ഞാൻ ദാവണിയും അതിന്റെ കൂടെ ഇടേണ്ട ഐറ്റംസ് ഒക്കെ എടുത്ത് വെച്ച് കിടക്കാൻ പോയി…..

 

 

ബെഡ് ഷീറ്റ് വിരികുന്ന നേരത്ത് ആണ് ശരത്തിന്റെ നിലവിളി കേട്ടത്…..

 

 

” അയ്യോ ആരെങ്കിലും ഓടി വരണേ….. ” – ശരത്ത്

 

 

അപ്പോഴാണ് ഞാൻ ഓർത്തത് ബാക്കിയുള്ളവർ ഒക്കെ താഴെ ആണ്…. ഞാനും അവനും മാത്രേ ഉള്ളൂ മുകളിൽ…. ഞാൻ വേഗം അവന്റെ മുറിയിലേക്ക് ഓടി…..

 

 

ചെന്നപ്പോൾ ചെക്കൻ ബെഡിൽ ഇരിക്കുക ആണ്…..

 

 

” എന്താടാ എന്തുപറ്റി…. ” – ശ്രീ

 

 

” അവിടെ… അവിടെ…. ” – ശരത്ത്

 

 

എന്നും പറഞ്ഞു നോക്കിയപ്പോൾ ഒരു തേൾ….

 

 

” അയ്യോ…. ഇത് എവിടുന്നു ആണ്…. ” – ശ്രീ

 

 

” അറിഞ്ഞു കൂടാ…. എനിക് പേടി ആണ് ഡീ…. ആ…. എന്നെ അത് കുത്തി….. വേദനിക്കുന്നു…. ” – ശരത്ത്

 

 

അവന്റെ പെടക്കൽ കണ്ടിട്ട് എനിക് പ്രാന്ത് ആവുന്നു…. ഞാൻ വേഗം അവന്റെ കാലിൽ നിന്ന് അതിനെ കൈയിൽ എടുത്ത് എറിഞ്ഞു…. പക്ഷേ എടുത്തപ്പോൾ തന്നെ അത് എന്റെ കൈയിൽ കുത്തി…..

 

 

 

” ആ….. ” – ശ്രീ

 

 

 

” ഡീ…. കൈ….. എടി കൈ വയലറ്റ് നിറം ആവുന്നു….. മുത്തശ്ശി….. ചെറിയച്ഛാ…. ആരെങ്കിലും ഓടി വരണേ…. ” –     ശരത്ത്

 

 

അവന്റെ ആ നിലവിളി മാത്രേ എനിക് ഓർമ ഉള്ളൂ…..

 

 

 

____________

 

 

 

( ശരത്ത് )

 

 

 

ഞാൻ മുറിയിൽ ചെന്ന് ഡ്രസ്സ് ഒക്കെ മാറി കഴിഞ്ഞപ്പോൾ ആണ് കൈയിൽ എന്തോ നോവ് അനുഭവപ്പെട്ടത്….. നോക്കിയപ്പോൾ ഒരു തേൾ…..

 

 

എനിക് പേടി ആയി… എനിക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല….

 

ഞാൻ നിലവിളിച്ചപ്പോൾ ശ്രീക്കുട്ടി ആണ് ഓടി വന്നത്…..

 

 

അവള് വേഗം അത് കൈയിൽ എടുത്ത് മാറ്റി… അപ്പോഴേക്കും അത് അവളെ കടിച്ചിരുന്ന്…. അവളുടെ ഇടത്തേ കൈയിലെ മോതിരവിരൽ മുതൽ വയലറ്റ് നിറം ആയി വന്ന് കൊണ്ടിരുന്നു……

 

 

എന്റെ നിലവിളി കേട്ടിട്ട് ആവണം….. മുത്തശ്ശിയും അച്ഛനും ഒക്കെ വേഗം ഓടി വന്നു…..

 

 

” എന്താ…. എന്തുപറ്റി കുട്ടി…. ” – മുത്തശ്ശി

 

 

അവർ വരുമ്പോൾ അവള് ബോധം ഇല്ലാതെ കിടക്കുക ആണ്….

 

 

” അയ്യോ…. ഇവൾക്ക് എന്താ പറ്റിയത്… ” – മാധവൻ

 

 

” അത് ഒരു തേൾ കടിച്ചതാണ്…. ” – ശരത്ത്

 

 

ഉടനെ അവരൊക്കെ കൂടി അവളെ ബെഡിൽ കിടത്തി…. മുത്തശ്ശി എന്തൊക്കെയോ ചെയ്തു….

 

 

” തേളിന്റെ വിഷം കേറിയിട്ട്‌ ഉണ്ട്…. വേഗം ഡോക്ടറെ വിളിക്ക്….. ” – മുത്തശ്ശി

 

 

 

ഡോക്ടർ വന്നു നോക്കിയതിനു ശേഷം ആണ് അവൾക്ക് ബോധം തെളിഞ്ഞത്….

 

 

” ഡോക്ടറെ എന്റെ കുട്ടിക്ക് എന്തെങ്കിലും…. ” – മുത്തശ്ശി

 

 

 

” ഇല്ല…. പേടിക്കണ്ട….. അത് ആ വിഷം വന്നത് കൊണ്ടാണ്…. കുഴപ്പം ഒന്നുമില്ല….. ” – ഡോക്ടർ

 

 

” കുട്ടിക്ക് എപ്പോ ബോധം തെളിയും…..” – മാധവൻ

 

 

 

” പെട്ടെന്ന് ഉണ്ടാവും…. ” – ഡോക്ടർ

 

 

അപ്പോഴേക്കും അവള് എഴുന്നേറ്റ്…..

 

 

” ശ്രീ എങ്ങനെ ഉണ്ട്…. ” – ഡോക്ടർ

 

 

” ഒകെ ആണ് ഡോക്ടർ…. ” – ശ്രീ

 

“അത്രേ ഉള്ളൂ… കുട്ടിക്ക് കുഴപ്പം ഒന്നുമില്ല…. ” – ഡോക്ടർ

 

 

എന്നും പറഞ്ഞു ഡോക്ടർ പോയി….

 

 

 

________________

 

 

( ശ്രീ )

 

 

ഞാൻ വേഗം കിടന്നു ഉറങ്ങി…. അപ്പോഴാണ് ചേച്ചി കഴിക്കാൻ കഞ്ഞി കൊണ്ടുവന്നത്…..

 

അവള് അത് കോരി തന്നുകൊണ്ട് ഇരുന്നപ്പോൾ ആണ് കൈയിൽ നിന്ന് അത് വീണു. പോയത്…..

 

 

അത് താഴെ വീണു പൊട്ടി ചിതറി അതിലെ ഗ്ലാസ്സ് കഷ്ണം എന്റെ വലം കൈയിലെ വിരലിൽ വന്നു തറച്ചു…..

 

 

 

” അയ്യോ മോളെ….. ചോര പോവുന്നുണ്ട്…. ” – ലച്ചു

 

 

” കുഴപ്പമില്ല ചേച്ചി…. ഒരു തുണി വെച്ച് കെട്ടിയാൽ മതി….. ” – ശ്രീ

 

 

എന്നും പറഞ്ഞു അത് കഴുകി കളഞ്ഞു മരുന്ന് വെച്ചു…..

 

 

ഞാൻ വേഗം ഉറങ്ങി……

 

 

 

________________

 

 

( മാധവൻ )

 

 

” അപശകുനം ആണല്ലോ അമ്മേ…. ” – മാധവൻ

 

 

” അതേ…. എനിക്കും എന്തോ ഭയം പോലെ…. ” – മുത്തശ്ശി

 

 

 

” അമ്മ പേടിക്കണ്ട…. നാളെ തിരുമേനി വരുമല്ലോ എല്ലാം ഒകെ ആവും…. അമ്മ കിടന്നു ഉറങ്ങു….. ” – മാധവൻ

 

 

 

എന്നും പറഞ്ഞു വീട്ടിലെ എല്ലാവരും നിദ്രയെ പുൽകി…..

 

 

 

__________________

 

 

 

🌛🌛🌛🌞🌞🌞

 

 

രാവിലെ തന്നെ എന്നെ ചേച്ചി വിളിച്ച് എഴുന്നേൽപ്പിച്ച് എന്നിട്ട് എന്നെ ഉടുപ്പിച്ചു….. നിശ്ചയം ആണല്ലോ…. അത് കൊണ്ട് മുല്ലപ്പൂ ഒക്കെ വെച്ച് എന്നെ ഒരുക്കി….. വൈഡൂര്യ കല്ല് പതിപ്പിച്ച ഒരു മോതിരം ആയിരുന്നു നിശ്ചയതിന് എടുത്ത് വെച്ചിരുന്നത്……

 

 

 

താഴേയ്ക്ക് ചെന്നപ്പോൾ എല്ലാം ഒകെ ആയിട്ടുണ്ട്…. ദേവേട്ടനും വീട്ടുകാരും ഒക്കെ വന്നിട്ടുണ്ട്…..

 

 

അപ്പോഴാണ് എന്നെ തന്നെ നോക്കി നിൽക്കുന്ന ശരത്തിനെ കണ്ടത്…..

 

 

__________________

 

 

 

( ശരത്ത് )

 

 

അവള് വന്നപ്പോൾ ആണ് അവളുടെ കൈകളിലേക്ക് ഞാൻ നോക്കിയത്….. 2 കൈയും കെട്ടി വെച്ചിട്ടുണ്ട്….😳

 

 

എന്റെ മനസ്സറിഞ്ഞ് എന്ന പോലെ ചെറിയച്ഛൻ ചോദിച്ച്….

 

 

 

” മോളെ ഇൗ കൈയിൽ എന്താ പറ്റിയത്…. ” – മാധവൻ

 

 

” അത് അച്ഛാ ഇന്നലെ ചില്ല് കുത്തി കേറിയത് ആണ്…. ” – ലച്ചു

 

 

” ഇതിപ്പോൾ 2 കൈയിലും കെട്ട് ആണല്ലോ…. ഇനി എന്ത് ചെയ്യും…. മോതിരം ഇടേണ്ടത് അല്ലേ…. ” – വലിയമ്മ ( ശരത്തിന്റെ അമ്മ )

 

 

അപ്പോഴേക്കും തിരുമേനി എത്തിയിരുന്നു…..

 

 

” ഇന്ന് മോതിരം ഇടേണ്ട….. ജാതക കൈമാറ്റം മാത്രം മതി….. ” – തിരുമേനി

 

 

അത് എല്ലാവരും ശെരി വെച്ചു…..

 

 

അവളെയും ശരൺ ഏട്ടനേയും ഒന്നിച്ച് മണ്ഡപത്തിൽ ഇരുത്തി….. അവളുടെ മുഖത്ത് ഒരു തെളിച്ചം ഇല്ല…. എന്തോ സങ്കടം ഉള്ളത് പോലെ… ഇടക്ക് അവള് ശരൺ ഏട്ടനെ നോക്കുന്നുണ്ട്…. ഇവിടെ നോക്കിയപ്പോൾ ദേവൻ അവളെ തന്നെ നോക്കുക ആണ്…. ഇത് എവിടെ ചെന്നു അവസാനിക്കും ദേവിയെ…….

 

 

 

_____________

 

 

 

( ശ്രീ )

 

 

പെട്ടെന്ന് തന്നെ കാര്യങ്ങൾക്ക് ഒരു തീരുമാനം ആവും…. മണ്ഡലത്തിലേക്ക് ഞങ്ങളെ 2 പേരെയും ഇരുത്തി….. അവന്റെ മുഖത്തേയ്ക്ക് നോക്കുമ്പോൾ എന്റെ ഉള്ളിൽ സങ്കടവും അതിനൊപ്പം പകയും ഉണ്ടായി കൊണ്ടിരുന്നു…..

 

 

അവന്റെ വാക്കുകൾ ഇപ്പോഴും മനസ്സിൽ പ്രതിദ്വാനിച്ച് കൊണ്ടിരുന്നു……

 

 

 

നിങ്ങള് മനസിലായില്ല അല്ലേ…. സാരമില്ല…. നമുക്ക് ഒന്ന് ഇന്നലെ വരെ പോവാം….. അവന്റെ ഫോൺ സംസാരത്തിലേക്…..

 

 

 

” എന്റെ പൊന്നേ…. പറയുന്നത് ഒന്നു മനസിലാകൂ…… ആ ശ്രീക്ക് അധികം ആയുസ്സ് ഒന്നുമില്ല….. കൂടിപ്പോയാൽ ഒരു 2 വർഷം….. അതിനുള്ളിൽ അവള് ചാകും…. പിന്നെ അവളുടെ സ്വത്തിന്റെ ഏക അവകാശി ഞാൻ അല്ലേ….. അല്ലാതെ എനിക് ഒരു തരി സ്വത്ത് പോലും കിട്ടില്ല ഇവിടെ നിന്ന്….. ഞാൻ ഇവരുടെ ആരുമല്ല…. അറിയാമല്ലോ….. അദ്യം കെട്ടാൻ പറഞ്ഞപ്പോൾ എങ്ങനെ ഉപേക്ഷിക്കും എന്നായിരുന്നു ചിന്ത…. പക്ഷേ ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ….. അവള് തനിയെ ചത്തോളും…..കല്യാണം കഴിഞ്ഞാൽ ഞങ്ങൾ നേരെ സ്റ്റേസിലേക് പറക്കും…. പിന്നെ ഇവിടെ ഉളളവർ കാണുന്നത് അവളുടെ ശവം ആയിരിക്കും…. ” – ശരൺ

 

 

 

ഇതായിരുന്നു ആ ഫോൺ കാൾ…..

 

 

ആ അവൻ ആണ് ഇപ്പോ എന്നോട് സ്നേഹവും കാണിച്ച് എല്ലാവരോടും ചിരിച്ചും കളിച്ചും നില്കുന്നത്…..

 

 

 

അവനെ വെറുപ്പോടെ ആണ് ഞാൻ നോക്കിയത്…..

 

 

ഉടനെ അവൻ എനിക് നേരെ തിരിഞ്ഞ്…….

 

 

” ഇങ്ങനെ നോക്കല്ലേ പെണ്ണെ…. ഞാൻ അങ്ങ് ഉരുകി പോകും….. ” – ശരൺ

 

 

എന്നും പറഞ്ഞു ഒരു വഷളൻ ചിരിയും…. കണ്ടപ്പോൾ കരണം നോക്കി ഒന്നു പൊട്ടിക്കാൻ ആണ് തോന്നിയത്😡😡😡……

 

 

 

പക്ഷേ നിയന്ത്രിക്കുക മാത്രമേ വഴി ഉള്ളൂ…..

 

 

വേഗം തന്നെ ആ തിരുമേനി എന്തൊക്കെയോ ചൊല്ലി… എന്നിട്ട് അച്ഛൻ വലിയച്ചന് ജാതകം കൈ മാറി…..

 

 

 

അങ്ങനെ ആ പരിപാടി കഴിഞ്ഞ്…..

 

നാളെ…. പുടവ കൈമാറൽ ആണ്…. കുടുംബത്തിലെ തല മൂത്ത വ്യക്തി ആണ് അപ്പോ മുത്തശ്ശി ആണ് തരുന്നത്…..

 

 

 

അങ്ങനെ ആറാം ദിവസത്തെ പരിപാടിയും കഴിഞ്ഞ്….. അൽഭുതം എന്ന് പറയട്ടെ….. എന്റെ കയ്യിലെ മുറിവുകൾ ഒക്കെ മാറി😳

 

 

ഇത്ര പെട്ടെന്ന് എങ്ങനെ എന്ന ചോദ്യം എന്റെ പോലെ തന്നെ എല്ലാവരിലും ഉണ്ടായിരുന്നു…..

 

 

ഇവിടെ അമ്മുവും അന്നമ്മയും ഒക്കെ എത്തിയിട്ട് ഉണ്ട്….. അവർ ദേവേട്ടനേ ഇവിടെ കണ്ട ഷോക്കിൽ ആണ് അവരോട് പറഞ്ഞിട്ട് ഇല്ലല്ലോ……

 

 

 

ഗായത്രി എന്നോട് മിണ്ടുന്നത് പോലുമില്ല….. എന്താ പറ്റിയത് എന്ന് അറിയില്ല….. ചിലപ്പോ ദേവെട്ടന്റെ വാക്കുകൾ അവളെ അത്രമേൽ സ്വാധീനിച്ചിട്ടുണ്ടാവും……

 

 

 

___________________

 

 

 

( മുത്തശ്ശി )

 

 

 

” അമ്മേ നാളെ രാവിലെ ആണ് കല്യാണം….. എനിക് എന്തോ ഒരു അപശകുനം പോലെ…. ” – മാധവൻ

 

 

” എനിക് എന്തോ ഒരു……… ” – മുത്തശ്ശി

 

 

” ദേവകി അമ്മേ…. ” – തിരുമേനി

 

 

നോക്കുമ്പോൾ തിരുമേനി ആണ്…..

 

 

” എന്താ തിരുമേനി….. ” – മുത്തശ്ശി

 

 

” അത് നാളെ ഇൗ വിവാഹം നടക്കാൻ ഉള്ള ഒരു സാദ്ധ്യതയും കാണുന്നില്ല…. ഞാൻ നിങ്ങളോട് പറഞ്ഞത് അല്ലേ…. അവർ ചേരേണ്ടവർ അല്ല എന്ന്….. ശരണിനെ കൊണ്ട് അവളുടെ രോമത്തിൽ തൊടാൻ പോലും അവൻ സമ്മതിപ്പികില്ല….അതാണ് ഇന്നലെ കണ്ട നിശ്ചയം…. ” – തിരുമേനി

 

 

 

” എന്താ തിരുമേനി പറഞ്ഞു വരുന്നത്….. ” – മാധവൻ

 

 

 

” അവരുടെ പുനർജന്മം അത്രമേൽ ശക്തിയുള്ളതാണ്…… അവളെ ഒന്ന് തൊടുന്നത് പോലും അവൻ മാത്രം ആവും…. മറ്റാർക്കും അതിനു ആവില്ല…. ” – തിരുമേനി

 

 

 

” അപ്പോ നാളെ എന്ത് ചെയും തിരുമേനി….. ” – മുത്തശ്ശി

 

 

 

” അവളുടെ മാങ്കല്യതിന് ഉള്ള ഒരേയൊരു മുഹൂർത്തം ആണ് അത്…..  അതിൽ നടക്കണം… അല്ലെങ്കിൽ ഇല്ല…. അതിനുള്ളിൽ മറ്റെന്തെങ്കിലും അൽഭുതം സംഭവിക്കണം…. ” – തിരുമേനി

 

 

അതും പറഞ്ഞു അയാള് പോയി…. ഉത്തരം ലഭിക്കാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ വെച്ച് അവർ നാളത്തെ ദിനം കാത്ത് ഇരുന്നു…….

 

 

 

______________________

 

 

 

( ശ്രീ )

 

 

ഇന്നാണ് എന്റെ കല്യാണം….. കല്യാണം എന്നല്ല ബലി കൊടുക്കൽ എന്ന് പറയണം…….

 

 

 

ശരൺ എന്ന കാട്ടാളനു എന്നെ ബലി കൊടുക്കുന്ന ദിനം🙂

 

 

 

രാവിലെ തന്നെ ബ്യൂട്ടിഷൻ വന്നു…. 11.45 നും 12 നും ഇടയിൽ ആയിരുന്നു മുഹൂർത്തം….

 

 

ഞാൻ രാവിലെ എഴുന്നേറ്റ് കുളിച്ച് ചേച്ചിയുമായി അമ്പലത്തിൽ പോയി…..

 

 

തിരിച്ച് വന്നപ്പോൾ വീട്ടിൽ വരേണ്ടവർ ഒക്കെ വന്നു തുടങ്ങുന്നു…..

 

എന്നെ ഉടനെ ബ്യൂട്ടിഷൻ ചേച്ചി പിടിച്ച് ഇരുത്തി…..

 

 

 

” സിംപിൾ make-up മതി കേട്ടോ ചേച്ചി…. ” – ശ്രീ

 

അവർ എന്തൊക്കെയോ ചെയ്തു….. കൂട്ടിനു മുറിയിൽ അന്നമ്മയും അമ്മുവും ഉണ്ടായിരുന്നു……

 

 

ഉടുത്ത് കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ എനിക് തന്നെ സംശയം ആയി😳😳😳😳

 

 

 

 

” എന്റെ ദേവിയെ ഇത് ഞാൻ തന്നെ ആണോ…. എനിക് ഇത്രേം സൗന്ദര്യം ഉണ്ടോ….😳😳 ” – ശ്രീ

 

 

 

” എടി നീ ശെരിക്കും മറ്റെ അപ്സരസ്സ്‌ എന്നൊക്കെ പറയില്ലേ അത്പോലെ ഇരിപ്പുണ്ട്…. ” – അന്നമ്മ

 

 

” അതിനു നീ അപാരസ്സിനെ കണ്ടിട്ട് ഉണ്ടോ…. ” – അമ്മു

 

 

” പോടി….. പിന്നെ ഇത് കണ്ടാൽ നിന്റെ ശരൺ ഏട്ടൻ മൂക്കും കുത്തി വീഴും ” – അന്ന

 

 

 

ആ പേര് കേട്ടതും മനസ്സിൽ നുരഞ്ഞു പൊങ്ങിയ വികാരം അത് എന്താണെന്ന് പറഞ്ഞു തരാൻ ആവില്ല😡

 

 

 

സമയം പൊയികൊണ്ട് ഇരുന്നു…..

 

ഇതിനിടയിൽ അച്ചായനും അതുൽ ഏട്ടനും ഒക്കെ എത്തി…. അവന്മാർ ഭയങ്കര വണ്ടർ അടിച്ച് ഇരിക്കാ ദേവേട്ടനേ കണ്ട്😄

 

 

സമയമായി….. അപ്പോഴാണ് വലിയമ്മയുടെ നിലവിളി കേട്ടത്……

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “💙 ഇന്ദ്രബാല 💙 18”

  1. പിന്നേം ട്വിസ്റ്റ് ഇതൊന്ന് വേഗം ഇടടോ 😀😀

Leave a Reply

Don`t copy text!