✍️💞… Ettante kaanthari…💞
( ശരത്ത് )
രാവിലെ മുതൽ പിടിപത് പണി ഉണ്ടായിരുന്നു….. കെട്ട് വീടിലെ മണ്ഡപത്തിൽ തന്നെ ആയിരുന്നു….. തിരുമേനിയുടെ നിർദ്ദേശം അതായിരുന്നു…..
അതിനിടയിൽ ആണ് അമ്മയുടെ നിലവിളി കേട്ടത്….. ഒച്ച കേട്ടപ്പോൾ പേടിച്ച് പോയി…. അത്പോലെ ആയിരുന്നു ശബ്ദം….. ചെന്ന് നോക്കിയപ്പോൾ ഞങ്ങൾ ആഗെ പേടിച്ച് പോയി…..
അമ്മ ശരൺ ഏട്ടന്റെ മുറിയിൽ നിൽക്കുക ആണ്…. അവിടം മുഴുവൻ തീ പടർന്നിട്ട് ഉണ്ട്…..
ഞങ്ങൾ ഉടനെ അത് ഒക്കെ എങ്ങനെയോ വെള്ളം ഒഴിച്ച് കിടത്തി….
അമ്മ അതിനിടയിൽ പെട്ട് പോയിരുന്നു…..
ഞങ്ങൾ എങ്ങനെ ഒക്കെയോ അത് കിടത്തി അകത്തേക്ക് ചെന്നപ്പോൾ അമ്മ പേടിച്ച് തലകറങ്ങി വീണു…..
ഞങ്ങൾ അമ്മയെ താങ്ങി പിടിച്ച് ബെഡിൽ കിടത്തി…..
കുറച്ച് കഴിഞ്ഞപ്പോൾ അമ്മക്ക് ബോധം വന്നു….
” എന്താ പറ്റിയത് അമ്മേ…. ” – ശരത്ത്
” അത് ഞാൻ ശരണിനെ നോക്കി മുറിയിൽ വന്നത് ആയിരുന്നു….. അവനെ ഇവിടം എങ്ങും കണ്ടില്ല…. വെള്ളത്തിന്റെ ശബ്ദം കേട്ടപ്പോൾ അവൻ ടോയ്‌ലറ്റിൽ ഉണ്ടെന്ന് മനസിലായി…. തിരിച്ച് പോരാൻ നേരം ആണ്…. എന്തോ കരിയുന്ന മണം വന്നത്….
നോക്കിയപ്പോൾ കർട്ടണിന്റെ അവിടെ തീ പടർന്നിരുന്നു…. അവൻ അകത്ത് ആയത് കൊണ്ട് വിളിച്ചിട്ട് കേൾക്കുന്നില്ല….. ” – വലിയമ്മ
” തീ എവിടുന്നു വന്നു….. ” – മാധവൻ
” അറിഞ്ഞു കൂടാ മാധവാ…. ” – വലിയമ്മ
” അത് പോട്ടെ….. ശരൺ നീ അപ്പുറത്തെ മുറി ഉപയോഗിക്കു….. ” – മാധവൻ
എന്നും പറഞ്ഞു ചെറിയച്ചൻ പോയി…..
________________
( മാധവൻ )
എന്നാലും ആ മുറിയിൽ എങ്ങനെ ആണ് തീ വന്നത്….. ഞാൻ ഉടനെ തിരുമേനിയുടെ അടുത്ത് ചെന്നു…..
” ലക്ഷണങ്ങൾ കണ്ട് തുടങ്ങി അല്ലേ മാധവാ….. ” – തിരുമേനി
” അതേ തിരുമേനി…. ശരൺ ഉപയോഗിച്ച മുറിയിൽ തീ പടർന്നു…. ” – മാധവൻ
” ആത്മാക്കൾ നല്ല ശക്തി പ്രാപിച്ച് ഇരിക്കുന്നു….. അവരുടെ ആഗ്രഹ സാധ്യതിന് വേണ്ടി ഒരു ജീവൻ എടുക്കാൻ പോലും മടിക്കില്ല…. ” – തിരുമേനി
” തിരുമേനി…. അതിനു ആരുടെ ജീവിതം ആവും കുരുതി കൊടുക്കേണ്ടി വരിക … ” – മാധവൻ
” അറിയില്ല…. മാധവാ…. എല്ലാം നല്ലത് ആയി പരിണമിക്കുന്നതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം അത്ര മാത്രം….. ” – തിരുമേനി
_____________
( ശ്രീ )
രാവിലെ മുതൽ മനസ്സിന് ഒരു സമാധാനവും ഇല്ല…. എന്തോ അനിഷ്ടം സംഭവിക്കാൻ പോകുന്നത് പോലെ ഉണ്ട്….
ഇപ്പോ സമയം 11.00 ആയിട്ടുണ്ട്….. ചടങ്ങുകൾ ആരംഭിക്കാൻ ആയി….
ചേച്ചിയുടെ വിവാഹം 11.30ക്ക് ആണ് ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട്…. കണ്ണ് തട്ടാതെ ഇരിക്കട്ടെ😊
പെണ്ണ് കുടുംബത്തിലെ കർന്നോന്മാർക്ക് ഒക്കെ ദക്ഷിണ കൊടുക്കണം…. അങ്ങനെ അതൊക്കെ കഴിഞ്ഞു….. എല്ലാവർക്കും ദക്ഷിണ വെച്ച് അനുഗ്രഹം വാങ്ങി….. അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു….. അച്ഛൻ ഞാൻ കാണാതെ കണ്ണുകൾ തുടച്ചു😊
മുത്തശ്ശിയും എന്നെ വിഷമിപ്പിക്കാതെ ഇരിക്കാൻ പരമാവതി നോക്കി….. ഒരേ സമയം തന്നെ 2 പേരും പോവുക അല്ലേ🙂
സമയം 11.30 ആയി….. ചെക്കനെ പെങ്ങളുടെ സഹോദരൻ ആണ് ക്ഷണിക്കേണ്ടത്….. ഞങ്ങൾക്ക് സഹോദരന്മാർ ഇല്ലാത്തതിനാൽ ശരത്ത് ആണ് ആ കടമ നിർവഹിച്ചത്……
ആദ്യം ചേച്ചിയുടെ വിവാഹം ആയതിനാൽ ജിത്തു ഏട്ടനെ ആദ്യമേ ക്ഷണിച്ചു…..
ആരതി ഉഴിഞ്ഞു നീര് തളിച്ചു പുഷ്പമാല ചാർത്തി അവൻ ഏട്ടനെ വരവേറ്റു……
എനിക് കല്യാണം കാണണം എന്ന് പറഞ്ഞത് കൊണ്ട് സ്റ്റേജിനു അടുത്ത് നിന്നോളാൻ പറഞ്ഞു…..
അങ്ങനെ സമയം ആയപ്പോൾ വാദ്യ മേളങ്ങളുടെ അഗമ്പടിയോടെ എല്ലാവരുടെയും ആശീർവാദത്തോടെ ജിത്തു ഏട്ടൻ ലച്ചു ചേച്ചിയുടെ കഴുത്തിൽ താലി കെട്ടി……. 😊😊😊
ഇനിയുള്ള ഏഴ് ജന്മങ്ങളിലും ഒരു മനസ്സും ശരീരവും ആയി അവർ ജീവിക്കട്ടെ😊😊😊
ചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ സമയം ഏകദേശം 11.40 ആയി….. ഉടൻ തന്നെ എന്റെ വിവാഹത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു…..
എന്നെ ആദ്യമേ മണ്ഡപത്തിൽ ഇരുത്തി….. എന്തോ ഒരു പൂജ കൂടി ബാകി ഉണ്ടായിരുന്നു…. തിരുമേനി ആ പൂജ ഒക്കെ നിർവഹിച്ചു…. ഇൗ നേരം ഞാൻ വെറുതെ ആളുകൾക്ക് ഇടയിലൂടെ ഒന്നു കണ്ണോടിച്ചു….. എന്തോ ഒന്ന് നഷ്ടമായത് പോലെ….
ആ നോട്ടം ചെന്ന് നിന്നത് ദേവേട്ടനിൽ ആണ്….. മെറൂൺ ജുബ്ബയും കസവ് മുണ്ടും ആണ് വേഷം….
എന്നെ തന്നെ നോക്കി നിൽക്കുന്ന ദേവേട്ടനേ കണ്ടപ്പോൾ എന്തോ….. പെട്ടെന്ന് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി…..
“പൂജ കഴിഞ്ഞു ചെക്കനെ സ്വീകരിക്കാം…. ” – തിരുമേനി
എന്ന തിരുമേനിയുടെ വാക്കുകൾ ആണ് എന്നെ സ്വബോധത്തിലേക് തിരിച്ചെത്തിച്ചത്…..
_________________
( ദേവൻ )
അവള് എനിക് സ്വന്തം ആവില്ല എന്ന് അറിഞ്ഞിട്ടും എന്തിനാണ് വീണ്ടും എന്റെ കണ്ണുകൾ അവളെ തേടി അലയുന്നത്…… ചിലപ്പോൾ അത്രമേൽ ഞാൻ അവളെ സ്നേഹിച്ചത് കൊണ്ടാവാം😊
എല്ലാവരും ഉണ്ട്…. ആദി ഒകെ ആയി…. എന്റെ വീട്ടിൽ എല്ലാവർക്കും ഭയങ്കര കാര്യം ആണ് ആദിയെ അത്കൊണ്ട് അവനും ഉണ്ട് ജിത്തു ഏട്ടന്റെ കല്യാണം അല്ലേ😏
നോക്കിയപ്പോൾ ശരത്ത് ശരണിനെ സ്വീകരിക്കാൻ നില്പുണ്ട്…. അവർ സഹോദരന്മാർ ആണെങ്കിലും ഇപ്പോ അവൻ ശ്രീയുടെ സഹോദര സ്ഥാനത്ത് ആണല്ലോ നില്കുന്നത്…..
അവൻ ശരണിനെ ആരതി ഉഴിഞ്ഞു സ്വീകരിക്കുന്ന നേരം ആണ് അതിൽ ഉണ്ടായിരുന്ന തിരി ശരണിന്റെ മേലേക്ക് വീണു….. അത് പോലെ അത് കെട്ടും പോയി…..
എല്ലാവരും അടക്കം പറയുന്നുണ്ട്……
സഹോദരനും സഹോദരിയും തമ്മിലുള്ള വിവാഹം ആയതിനാൽ ആണ് എന്നൊക്കെ…..
വേഗം തന്നെ അവൻ അതൊക്കെ തട്ടി കളഞ്ഞു….. എന്നിട്ട് ഒരു പുഞ്ചിരിയോടെ നടന്നു…..
ശ്രീയുടെ അച്ഛന്റെയും മുത്തശ്ശിയുടെ യും മുഖത്ത് ഒക്കെ എന്തോ ഭയം കാണുന്നുണ്ട്…..
________________
( ശ്രീ )
ചിരിച്ച് കൊണ്ട് വരുന്ന ശരണിനെ കണ്ടപ്പോൾ എനിക്ക് ദേഷ്യം ഇരച്ചു കയറി😡
വലിയചന്റെയും വലിയമ്മയുടെ യും ഒപ്പം അവൻ മണ്ഡപത്തിലേക്ക് കയറാൻ പോയപ്പോൾ ആണ് എന്തോ ശബ്ദം കേട്ടത്…. നോക്കിയപ്പോൾ ഒരു പെൺകുട്ടിയെ ആണ് കണ്ടത്…. ശരണിന്റെ മുഖത്ത് എന്തോ ഭയം കാണാം ഇവന് ഇത് എന്തുപറ്റി🙄
ഞങ്ങൾ അവളെ നോക്കി…..
” ഇയാളെ വിവാഹം ചെയ്യരുത്….. ഇയാള് എന്റെ ഭർത്താവ് ആണ്…. ബാംഗ്ലൂർ ഞങ്ങൾ ഒന്നിച്ച് ആയിരുന്നു ജീവിതം… ” – പെൺകുട്ടി
എന്നൊക്കെ ആ പെൺകുട്ടി എന്തോ പറയുന്നുണ്ട്….. കൊറേ പേപ്പർ സും കാണിക്കുന്നുണ്ട്…..
” ഇവൾ പറയുന്നത് ഒക്കെ കള്ളം ആണ് എനിക് അറിയില്ല ഇവളെ…. ” – ശരൺ
കൂടെ 2 പോലീസുകാരും ഉണ്ടായിരുന്നു…..
” ഇൗ കുട്ടി പറയുന്നത് സത്യമാണ്…. ശരൺ നിങ്ങള് ഇവരെ സ്വീകരിച്ചില്ലെങ്കിൽ നിങ്ങള് അകത്ത് ആവും ” – പോലീസ്
വേറേ വഴി ഇല്ലാത്തത് കൊണ്ടാവണം…. അവൻ സമ്മതിച്ചു…..
എന്നിട്ട് ക്ഷമ ഒക്കെ പറഞ്ഞു….. പടക്കം പൊട്ടുന്ന പോലത്തെ ശബ്ദം കേട്ട് നോക്കിയപ്പോൾ അച്ഛൻ ആണ്…..
” അച്ഛനും അമ്മക്കും എല്ലാം അറിയാമായിരുന്നു…. ഞാൻ പറഞ്ഞത് ആണ് അവരോട്….. എനിക് മറ്റൊരു ബന്ധം ഉണ്ടെന്ന്…. ” – ശരൺ
അച്ഛൻ ഉടനെ വലിയചൻെറ നേർക്ക് പോവുന്നത് കണ്ടൂ….
” ഏട്ടാ എന്ന് വിളിച്ച കൊണ്ട് മാത്രം നിങ്ങളെ കൈ വെക്കുന്നില്ല….. ” – മാധവൻ
പറഞ്ഞു തീർന്നതും മുത്തശ്ശിയുടെ കൈകൾ വലിയചൻെറ മുഖത്ത് വീണിരുന്നു…..
” ഇറങ്ങികോളണം അച്ഛനും അമ്മയും മകനും ഇപ്പോ ഇൗ വീട്ടിൽ നിന്ന്…. ” – മുത്തശ്ശി
” മുത്തശ്ശി ഞാൻ ഒന്നും അറിഞ്ഞില്ല…. എന്റെ ശ്രീയുടെ ജീവിതം നശിപ്പിക്കാൻ ഇൗ ശരത്ത് ഒരിക്കലും കൂട്ട് നിൽക്കില്ല….. ” – ശരത്ത്
” നിനക്ക് ഇവിടെ നിൽക്കാം…. ഇവന്റെ മകൻ ആയല്ല എന്റെ കൊച്ചുമകൻ ആയി മാത്രം…. ” – മുത്തശി
എന്നും പറഞ്ഞു മുത്തശ്ശി അവരെ ആട്ടി ഇറക്കി…..
___________________
( ദേവൻ )
ശരണിനു ഇത് എന്താണ് പറ്റിയത്…. ഇവിടെ എന്തൊക്കെയാണ് നടക്കുന്നത്…..
അതിനെക്കാൾ എന്നെ അതിശയപെടുത്തിയത് ശ്രീയുടെ മനോഭാവം ആയിരുന്നു…… സാധാരണ പെണ്കുട്ടികളുടെ മുഖത്ത് ഉണ്ടാവുന്ന പേടിയോ ആശങ്കയോ ഒന്നും അവളുടെ മുഖത്ത് കണ്ടില്ല…..
അപ്പോ അവൾക്ക് ഇൗ വിവാഹത്തിന് താൽപര്യം ഇല്ലയിരുന്നോ…..
അച്ഛന്റെ ( ദേവന്റെ അച്ഛൻ ) മുഖത്ത് എന്തോ വേവലാതി കാണാം…..
ഞാൻ ഉടനെ അച്ഛന് അടുത്തേയ്ക്ക് ചെന്നു…..
” എന്താ അച്ഛാ അവന് എന്താ പറ്റിയത്…. ” – ദേവൻ
” അറിയില്ല മോനെ… ഇൗ മുഹൂർത്തത്തിൽ അവളുടെ വിവാഹം നടക്കണം…. അല്ലെങ്കിൽ അവളുടെ മരണം ഉറപ്പാണ് എന്ന പറയുന്നത്…. ” – അച്ഛൻ
അച്ഛൻ പറയുന്നത് കേട്ടപ്പോൾ എനിക്ക് അവളുടെ രോഗത്തെ കുറിച്ച് ആണ് ഓർമ വന്നത്….. എന്തോ എന്നിൽ ഒരു ഭയം ഉടലെടുത്തു… കൂടാതെ എന്റെ ഉള്ളിൽ ഇരുന്നു ആരോ അവള് എന്റെ പെണ്ണാണ് എന്ന് പറയുന്നത് പോലെ…..
” അച്ഛാ ഞാൻ ഒരു കാര്യം പറഞ്ഞാല് അച്ഛൻ സമ്മതിക്കുമോ…. ” – ദേവൻ
” എന്താ നീ പറ….. ” – അച്ഛൻ
” ശ്രീയെ നമുക്ക് നമ്മുടെ വീട്ടിലേക്ക് കൊണ്ടുപോകാം….. എനിക് ഇഷ്ടമാണ് അവളെ…. പ്ലീസ്…. ” – ദേവൻ
അച്ഛൻ തിരിച്ച് ഒന്നും പറഞ്ഞില്ല എങ്കിലും അച്ഛന്റെ ചിരിയിൽ നിന്ന് എല്ലാം ഒകെ ആവും എന്ന് മനസിലായി…..
” ഞാൻ മാധവനോട് സംസാരിച്ച് നോക്കട്ടെ…. നീ കൂടി വരൂ ” – അച്ഛൻ
എന്നും പറഞ്ഞു ഞങ്ങൾ ശ്രീയുടെ അച്ഛന്റെ അടുത്തേയ്ക്ക് പോയി….
” മാധവാ….. മുഹൂർത്തം കഴിയാൻ ഇനി വെറും 10 മിനിറ്റ് മാത്രം ഉള്ളൂ….. ഞാൻ ഒരു കാര്യം പറയട്ടെ….. അവിവേകം ആണെങ്കിൽ പൊറുക്കണം ” – അച്ഛൻ
” എന്താ പറയൂ…. ” – മാധവൻ
” ശ്രീയെ ഞങ്ങൾക്ക് തന്നൂടേ…. എന്റെ ദേവന്റെ പെണ്ണ് ആയി…. അവൻ ഇൗ കൊല്ലം കൂടി കഴിഞ്ഞാൽ കോഴ്സ് കഴിയും…. 3 കൊല്ലം ഡിപ്ലോമ ചെയ്തത് കൊണ്ടാണ്….. അതല്ലെങ്കിൽ അവന് ഇപ്പോ ജോലി ആയാനേ….. ” – അച്ഛൻ
” എടോ എനിക് സമ്മതം ആണ്…. പക്ഷേ എന്റെ മകൾ സമ്മതിക്കണം….. ” – മാധവൻ
അത് കേട്ടപ്പോൾ എന്റെ എല്ലാ പ്രതീക്ഷയും അവസാനിച്ചു…. അവള് സമ്മതിക്കില്ല🙄
അപ്പോ അവളെ എങ്ങനെ എങ്കിലും സമ്മതിക്കണം…. ഇത്രയും നാളും നേരായ വഴിക്ക് മാത്രമേ ഓരോന്നും ചെയ്തിട്ട് ഉള്ളൂ…. ഇന്ന് ഒരു വളഞ്ഞ വഴി കളിക്കാൻ പോവുക ആണ്…..
” അവളോട് ഞാൻ സംസാരിക്കാം…. ” – ദേവൻ
” എന്ന വരൂ…. ” – മാധവൻ
എന്നും പറഞ്ഞു എന്നെയും കൂട്ടി അവളുടെ അടുത്തേയ്ക്ക് പോയി….
” മോളെ…. ശരൺ ഒരു ചതിയൻ ആയിരുന്നു….. ക്ഷമിക്കൂ എന്നോട്…. ദേവൻ നിന്നെ സ്വീകരിക്കാൻ തയാറാണ്…. ഇൗ അവസാന നിമിഷം ഇതിലും നല്ല ബന്ധം കിട്ടാൻ ഇല്ല…. പക്ഷേ നിന്റെ സമ്മതം കിട്ടിയാൽ മാത്രമേ ഞാൻ എന്തെങ്കിലും തീരുമാനം എടുക്കു…. ” – മാധവൻ
” അത് എനിക് സമ്മതമ….. ” – ശ്രീ
പറഞ്ഞു തീരുന്നതിനു മുമ്പേ ഞാൻ ഇടയിൽ കയറി…..
” ഞാൻ അവളോട് ഒന്നു തനിച്ച് സംസാരിചോട്ടെ….. ” – ദേവൻ
ശെരി എന്നും പറഞ്ഞു അച്ഛൻ മാറി നിന്നു…..
” മോളെ… ശ്രീ നിനക്ക് ഇൗ വിവാഹത്തിന് സന്നതം അല്ലേ….. ” – ദേവൻ
” അല്ല….. നിങ്ങള് കാരണം ഞാൻ ഒരുപാട് അനുഭവിച്ചത് ആണ് പറ്റില്ല…. ” – ശ്രീ
” പറഞ്ഞു തീർക്കല്ലേ…. അതിനു മുമ്പ് മോൾ ഒന്നു കൂടി ആലോചിക്കൂ….. ഇൗ വിവാഹം നടന്നില്ലെങ്കിൽ നിന്റെ അസുഖ വിവരം എല്ലാവരും അറിയും…… അതോടെ…. തകർന്നു നിൽക്കുന്ന ദെ ഇവരൊക്കെ… തളർന്ന് തരിപ്പണം ആവും… അതൊക്കെ ആലോചിച്ച് അച്ഛനോട് മറുപടി പറ കേട്ടോ മോളെ…. ” – ദേവൻ
എന്നും പറഞ്ഞു അവളെ ഒന്ന് ഭീഷണിപ്പെടുത്തി ഞാൻ പോയി….. എനിക് താൽപര്യം ഉണ്ടായിരുന്നില്ല…. പക്ഷേ അതേ ഉള്ളൂ മാർഗം🙂🙂🙂 അവള് സമ്മതിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം……
_____________
( ശ്രീ )
അയാള് പോയതും അച്ഛൻ വന്നു…. പറഞ്ഞത് കേട്ടില്ലേ…. ഇത്രക്ക് ദുഷ്ടൻ ആയിരുന്നോ ഇയാള്😔
” മോൾക്ക് സമ്മതം ആണോ… ” – മാധവൻ
” അതേ അച്ഛാ…. ” – ശ്രീ
പറയുമ്പോൾ എന്റെ തൊണ്ട ഇടറി……
പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു…..
ആ കാട്ടാളൻ ചിരിച്ച് കൊണ്ട് മണ്ഡപത്തിലേക്ക് വന്നു…..
അച്ഛന്റെ കൈയിൽ നിന്ന് താലി ഏറ്റ് വാങ്ങി എനിക് നേരെ നീട്ടുമ്പോൾ എനിക് അത് ഒരു കൊലകയർ പോലെയാണ് തോന്നിയത്…..
അങ്ങനെ വാദ്മേളങ്ങളുഡേ അഗമ്പടിയോടെ എല്ലാവരുടെയും ആശീർവാദത്തോടെ ദേവേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി……
എല്ലാവരുടെയും മുഖത്ത് ഞാൻ സന്തോഷം കണ്ടൂ ഒരാളുടെ മുഖത്ത് ഒഴിച്ച്……
ഇൗ വിവാഹം കണ്ട് ശാപമോക്ഷം കിട്ടാത്ത 2 ആത്മാക്കൾ സന്തോഷിച്ചു….. അവരുടെ ആഗ്രഹം സാഫല്യം നടന്നത് കൊണ്ട്
അതിനു സൂചനയായി പുറത്ത് മഴ ആർത്ത് പെയ്തു….. 😊😊😊
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ആരാണാവോ സന്തോഷം വരാത്ത ആ ഒരാൾ….എന്തായാലും കാത്തിരിക്കുന്നു ഇനിയുള്ള നാടകീയ നിമിഷങ്ങൾക്ക്