✍️💞… Ettante kanthaari…💞
കല്യാണം കെങ്കേമം ആയിരുന്നു….. മഴ എല്ലാവരും ദുഷകുനം ആയി പറഞ്ഞു എങ്കിലും തിരുമേനി പറഞ്ഞത് അത് നല്ല സൂചന ആണ് എന്നാണ്….. മുത്തശ്ശിയും അച്ഛനും ഒക്കെ ഭയങ്കര സന്തോഷത്തിൽ ആണ്….. ഏറ്റവും സന്തോഷം ചേച്ചിക്ക് ആണ്…… അവള് ആഗ്രഹിച്ചത് പോലെ അല്ലേ നടന്നത്…… ഞാനും അവളും ഒരേ വീട്ടിലേക്ക് ആണ് പോകുന്നത്…..
എന്ത് കൊണ്ടോ അതിൽ സന്തോഷം ഉണ്ടെങ്കിലും ദേവേട്ടന്റെ മുഖം ഓർക്കുമ്പോൾ ദേഷ്യവും സങ്കടവും വരും…..
അങ്ങനെ കല്യാണ ചടങ്ങുകൾ 3 കൂട്ടം പായസം ഉൾപെടുന്ന സദ്യയിൽ അവസാനിച്ചു…..
ഒരു 15 മിനിറ്റ് നു ഉള്ളിൽ എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്….. എല്ലാം അവസാനിച്ചു എന്ന് കരുതിയത് ആണ് അന്ന് ശരണിന്റെ ഫോൺ വിളി കേട്ടപ്പോൾ…… അവിടുന്ന്…. മുഹൂർത്തം ആരംഭിച്ചപ്പോൾ എന്തോ നഷ്ടപ്പെടുന്ന പോലെ ആയിരുന്നു….. പിന്നെ ഉണ്ടായിരുന്ന 15 മിനിറ്റ്…. എന്റെ ജീവിതം തന്നെ മാറ്റി മറിച്ച സമയം….. ദേവേട്ടൻ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്….. ഇനി എന്നോടുള്ള പ്രതികാരം ഇങ്ങനെ തീർക്കാൻ ആവുമോ…..
പക്ഷേ എന്തിനാണ്…… എന്തിന് വേണ്ടിയാണ്…… എന്നോട് ഇത്ര പ്രതികാരം…… ഞാൻ എന്താണ് ചെയ്തത്…… ആദിയുടെ കാര്യം മുഴുവൻ ഞാൻ പറഞ്ഞത് അല്ലേ…. അതോ ഇനിയും അവൻ ആദിയേ വിശ്വസിക്കുന്നുണ്ടാവോ…… സാധ്യത ഉണ്ട്…. കാരണം അവർ തമ്മിൽ അത്ര കാര്യം ആയിരുന്നു…. അങ്ങനെ എങ്കിൽ…. 🙂 നേരത്തെ ഉണ്ടാവാൻ സാധ്യത ഉള്ളതിനേക്കാളും ഭയാനകമായ ഒന്നാവും എന്റെ ജീവിതം….
പെട്ടെന്ന് ആണ് എന്നെ ആരോ തട്ടി വിളിച്ചത് നോക്കിയപ്പോൾ ദേവേട്ടൻ ആണ്……
” നീ ഇത് ആരെ ആലോചിച്ച് കൊണ്ട് ഇരിക്കുകയാണ്…… ” – ദേവൻ
” ഞാൻ ആരെ ആലോചിച്ചാലും തനിക്ക് എന്താ…. ” – ശ്രീ
” ഡീ ഞങ്ങൾ എത്ര നേരമായി നിന്നെ വിളിക്കുന്നത്….. ” – അമ്മു
നോക്കിയപ്പോൾ എല്ലാവരും നില്പുണ്ട്….. അമ്മുവും അന്നമ്മയും അച്ചായനും ഒക്കെ….
” സോറി ഞാൻ കണ്ടില്ല…… ” – ശ്രീ
” അത് മനസിലായി… മോൾ ഏതോ സ്വപ്നലോകത്തിൽ ആയിരുന്നല്ലോ….. ” – അന്ന
” എടാ മോനേ ദേവാ…. 2 പേരും കൂടി കോളേജിലേക്ക് വരുമ്പോൾ ഞങ്ങൾക്ക് 2 പേർക്കും ചിലവ് ചെയ്തേക്കണം….. ചുളിവില് കല്യാണം വരെ എത്തിച്ചല്ലോ…. കള്ളൻ….. ” – അതുൽ
ദേവേട്ടന്റെ വയറ്റിൽ ഇടിച്ച് കൊണ്ടാണ് അതുൽ ഏട്ടൻ അത് പറഞ്ഞത്…..
” പിന്നെ മറ്റൊരു കാര്യം…. നാളെ വൈകിട്ട് ഞങ്ങളുടെ അവിടെ ചെറിയ ഒരു റിസപ്ഷൻ ഉണ്ട്…. അപ്പോ എല്ലാം അങ്ങോട്ടും കൂടി വന്നേകണം….. ” – ദേവൻ
പെട്ടെന്ന് ആണ് ദേവേട്ടന്റെ അച്ഛൻ അങ്ങോട്ടേക്ക് വന്നത്….
” മോനെ ദേവാ ഇങ്ങോട്ട് വന്നെ…. ” – ദേവന്റെ അച്ഛൻ
” ദെ അച്ഛൻ വിളിക്കുന്നു…. ഞാൻ ഇപ്പോ വരാം…. ” – ദേവൻ
എന്നും പറഞ്ഞു ദേവേട്ടൻ പോയി…..
” മോളെ നീ ഇതിൽ ഹാപ്പി അല്ലെ…. ” – അമ്മു
ഞാൻ ഒന്നും മിണ്ടിയില്ല….. ഒരു ചിരിയിൽ ഒതുക്കി…..
” ശ്രീ എനിക് അറിയാം നിനക്ക് ഇത് ഉൾകൊള്ളാൻ ആവില്ല എന്ന്….. പക്ഷേ ഒന്നു ഞാൻ പറയാം….. ദേവൻ നല്ലവനാണ്….. അവൻ നിന്നെ ഒരിക്കലും ചതിക്കില്ല….. ” – സാം
എന്നും പറഞ്ഞു അച്ചായൻ എന്റെ തലയിൽ തടവി….. അചായനും ഞാൻ ഒന്നു ചിരിച്ച് കൊടുത്തു……
” അതേ ഞങ്ങൾ പോണുട്ട ശ്രീ കൊച്ചെ….. നാളെ വൈകിട്ട് കാണാം😁 അപ്പോ ഹാപ്പി കല്യാണ ലൈഫ് 🥳 ” – അന്ന
” ആഹ് നിങ്ങള് പോവാണോ….. എന്തായാലും നാളെ എല്ലാവരും അങ്ങോട്ട് എത്തിയേക്കണം…. വൈകുന്നേരം ആവാൻ നിൽക്കേണ്ട…. അതിനു മുന്നേ അങ്ങ് പോന്നേക്…. ” – ദേവൻ
” ശേരിയട…. എന്ന ഞങ്ങൾ ഇറങ്ങാട്ടെ….. ” – അതുൽ
” ഇപ്പോഴേ പോണോ….. കുറച്ച് കഴിഞ്ഞ് പോവാം ഡാ….. ” – ദേവൻ
” ഇല്ല ഇല്ല….. പോട്ടേ ഡാ….. ദെ ഇൗ മുതലിനെ വീട്ടിൽ ഏൽപികേണ്ടത് ആണ് ” – സാം
അന്നേരം അന്നമ്മയുടെ മുഖം കാണണം അത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു……
” ഓ ഇപ്പോഴെങ്കിലും ഒന്നു ചിരിച്ചല്ലോ അത് മതി….. ” – അമ്മു
” എന്നാല് ഞങ്ങൾ ഇറങ്ങട്ടെ ദേവാ….. പോട്ടെ ശ്രീ…. ” – സാം
എന്നും പറഞ്ഞു അവർ ഇറങ്ങി……..
_________________
( ദേവൻ )
പെണ്ണിന്റെ മുഖത്ത് നല്ല സങ്കടം ഉണ്ട്…. അറിയാം…. അവൾക്ക് ഒരിക്കലും ഇതൊന്നും സഹിക്കാൻ ആവില്ല…. അവൾക്ക് സമയം വേണ്ടി വരും….. എല്ലാം ഉൾകൊള്ളാൻ….
പെട്ടെന്ന് ആണ് മുത്തശ്ശി അവിടേക്ക് വന്നത്…..
” മോനെ ഇറങ്ങാൻ നേരം ആയി…. സമയം വൈകികണ്ട….. ” – മുത്തശ്ശി
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..
ഉടനെ മുത്തശ്ശി അവൾക്ക് അടുത്തേയ്ക്ക് ചെന്നു….. ഞാൻ ഉടനെ അവിടെ നിന്ന് മാറി കൊടുത്തു….. അവർക്ക് സംസാരിക്കാൻ ഉണ്ടാവും…..
ഞാൻ നേരെ പോയത് ശരത്തിന്റെ അടുത്തേയ്ക്ക് ആണ്….. ആ സംഭവം കഴിഞ്ഞത് മുതൽ അവൻ ഭയങ്കര സങ്കടത്തിൽ ആണ്…. ഞാൻ അവനോട് സംസാരിക്കാൻ നോക്കി…. പക്ഷേ അവൻ ഒഴിഞ്ഞു മാറുക ആണ്…..
” അളിയാ…… ” – ദേവൻ
” എന്താടാ….. നീ ഹാപ്പി ആയില്ലേ…. ഞാനും ഹാപ്പി ആണ്…. അല്ല അവള് എങ്ങനെ ആണ് ഇൗ ബന്ധത്തിന് സമ്മതിച്ചത്….. ” – ശരത്ത്
” അതൊരു വലിയ കഥയാണ് മോനെ…. നിന്റെ പെങ്ങൾ ആയത് കൊണ്ട് പറയുക അല്ല….. അത് ഒരു അടാർ മുതൽ ആണ്…. മെരുക്കാൻ ഞാൻ കുറച്ച് അധികം കഷ്ടപ്പെടും….. ” – ദേവൻ
” പോടാ ദുഷ്ട….. എന്റെ പെങ്ങൾ പാവം ആണ്…. ” – ശരത്ത്
” അത് നിന്റെ പെങ്ങൾ ആയത് കൊണ്ടാണ് നിനക്ക് അങ്ങനെ തോന്നുന്നത്….. എന്റെ പൊന്നേ…. അത് എന്നെ തിന്നാതെ ഇരുന്നാൽ മതി…. ” – ദേവൻ
എന്നും പറഞ്ഞു ശരത്തിനെ നോക്കിയപ്പോൾ അവൻ എന്നോട് കണ്ണ് കൊണ്ട് എന്തോ ഗോഷ്ഠി കാണിക്കുന്നുണ്ട്…..
” എന്താടാ….. ” – ദേവൻ
” പുറകിലേക്ക് നോക്ക് അളിയാ….. മിക്കവാറും നിന്റെ കല്യാണ ദിനം നിന്റെ ശ്രാന്ത ദിനം ആവും…. ” – ശരത്ത്
നോക്കിയപ്പോൾ എന്നെ നോക്കി ദഹിപ്പിക്കുന്ന ശ്രീ….. ഞാൻ ശരത്തിനെ ദയനീയമായി ഒന്നു നോക്കി…..
” ശരത്ത് എനിക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്… വന്നെ…. ” – ശ്രീ
എന്നും പറഞ്ഞു അവനെയും വലിച്ച് അവള് പോയി……
ഞാൻ പതിയെ അവരുടെ പുറകെ പോയി…. സംശയം കൊണ്ട് ഒന്നുമല്ല കേട്ട….. എന്നെ കുറിച്ച് എന്തെങ്കിലും കുറ്റം ആണോ എന്ന് അറിയാമല്ലോ അത്രേയുള്ളൂ 😁😁😁
_________________
( ശ്രീ )
പറഞ്ഞ കേട്ടില്ലേ ദുഷ്ടൻ🙄 എന്നെ ഭീഷണിപ്പെടുത്തി കെട്ടിയതും പോര ഇപ്പോ ഞാൻ 😏
ശരത്ത് ചിരിച്ച് കളിച്ച് നടക്കുന്നുണ്ട് എങ്കിലും അവന് നല്ല സങ്കടം ഉണ്ട്….. അത് മറ്റാരെക്കാളും നന്നായി എനിക് അറിയാം….. അവന് വലിയമ്മയും വലിയച്ഛനും ഒക്കെ വളരെ പ്രിയപ്പെട്ടത് ആണ്….. പാവം…..
” എന്താ ശ്രീ…. ” – ശരത്ത്
” അതേ…. ഡാ…. നിനക്ക്…. ” – ശ്രീ
” മതി… മനസിലായി…. എനിക് കുഴപ്പം ഒന്നുമില്ല….. ഞാൻ പോണ് അച്ഛമ്മ തിരകും…. ” – ശരത്ത്
” കള്ളം പറയണ്ട….. എന്നെക്കാൾ നിന്നെ അറിയുന്ന ആരാണ് ഉള്ളത്….. ആ എന്നോട് എന്തിനാ കള്ളം പറയുന്നത്….. ” – ശ്രീ
എന്ന് ഞാൻ ചോദിച്ചതും അവൻ പെട്ടെന്ന് എന്നെ കെട്ടിപിടിച്ച് കൊറേ കരഞ്ഞു…… പദം പറഞ്ഞു കരയുകയാണ് അവൻ…..
” ശ്രീ സത്യമായിട്ടും ഞാൻ അറിഞ്ഞില്ല ഡാ….. അവർ എല്ലാം കൂടി നിന്നെ ചതികുക ആണെന്ന്…. അറിഞ്ഞാൽ ഒരിക്കലും ഞാൻ കൂട്ട് നിൽകില്ലായിരുന്ന് ” – ശരത്ത്
എന്നും പറഞ്ഞു ഭയങ്കര കരച്ചിൽ ആണ്…..
” സാരമില്ല…. ഡാ…. പോട്ടെ….. എനിക് അറിയാം…. നീ ഒന്നും അറിഞ്ഞിട്ട് ഇല്ല എന്ന്….. അതിപ്പോ ആരു നിന്നെ കുറ്റം പറഞ്ഞാലും ഞാൻ കൂടെ നിൽക്കും…. കാരണം എനിക് അറിയാം എന്റെ ആങ്ങളയേ…” – ശ്രീ
” നിന്റെ അസുഖത്തെ പോലും അവൻ ഒരു തുറുപ്പ് ചീട്ട് ആകി…. അറിഞ്ഞോ അറിയാതെയോ…. ഞാനും….. ” – ശരത്ത്
ഞാൻ ഉടനെ അവന്റെ വാ മൂടി…..
” നീ ഒന്നും ചെയ്തിട്ട് ഇല്ല….. നീ എന്റെ കൂടെ നിന്നിട്ട് ഉള്ളൂ…. ഇനി ഇതും പറഞ്ഞു കണ്ണ് നിറയരുത്…. അത് എനിക് സഹിക്കില്ല…..” – ശ്രീ
” പക്ഷേ അത് കൊണ്ട് ഒരു ഗുണം ഉണ്ടായി….. നിന്നെ കെട്ടിയിരിക്കുന്നത് ദേവൻ അല്ലേ…. അവൻ നട്ടൽ ഉള്ള ആണാണ്….. നിനക്ക് ഒരു കുറവും ഉണ്ടായില്ല….. ” – ശരത്ത്
പക്ഷേ അതിന് എന്നിൽ നിന്ന് വിരസമായൊരു പുഞ്ചിരി ആയിരുന്നു മറുപടി…..
” എനിക് അറിയാം നിനക്ക് ഇതിന് സമ്മതം അല്ലെന്ന്…. എല്ലാം ശെരി ആവും….. നീ സങ്കടപെടണ്ട….. ” – ശരത്ത്
പെട്ടെന്ന് അച്ഛൻ അങ്ങോട്ടേക്ക് വന്നു…. അപ്പോഴാണ് വാതിലിനു അവിടെ നിൽക്കുന്ന ദേവെട്ടനേ കണ്ടത്…..
” നീ എന്താ മോനെ ഇവിടെ നില്കുന്നത്…. ” – മാധവൻ
” അത് അച്ഛാ…. അവർ സംസാരിക്കുക ആണ്…. ” – ദേവൻ
” മോളെ…. വേഗം വാ…. മോനെ നീയും…. ഇറങ്ങാൻ നേരം ആയി…. അവിടെ എല്ലാവരും കാത്ത് ഇരിക്കുക ആണ്…. ” – മാധവൻ
ഞങ്ങൾ വേഗം മുൻഭാഗതേക് ചെന്നു…..
അവിടെ ഞങ്ങളെ കാത്ത് ജിത്തു ഏട്ടനും ചേച്ചിയും ദേവേട്ടന്റെ അച്ഛനും അമ്മയും മറ്റുള്ളവരും ഒക്കെ ഉണ്ടായിരുന്നു…..
” എന്നാല് നമുക്ക് ഇറങ്ങാം…. നാളെ ഉച്ചക്ക് തന്നെ എല്ലാവരും അങ്ങോട്ടേക്ക് എത്തിയെക്കണം….. ” – ദേവന്റെ അച്ഛൻ
” അങ്ങനെ ആയികോട്ടേ….. ” – മാധവൻ
പ്രതീക്ഷിച്ചിരുന്ന അത്രയും സങ്കടം ഇല്ല….. എന്നാലും എല്ലാവരും സങ്കടത്തിൽ തന്നെ ആയിരുന്നു…… അമ്മ കരഞ്ഞു കരഞ്ഞു ഒരു വഴി ആയി……
” ദേവി… കുട്ടികൾ ഇറങ്ങുമ്പോൾ കരഞ്ഞു കൊണ്ട് ഇറക്കല്ലെ…… ” – മുത്തശ്ശി
ഉടനെ അമ്മ കണ്ണോക്കെ ഒപ്പി…..
” മക്കൾ പോയിട്ട് വാ….. ” – അമ്മ
എന്നും പറഞ്ഞു ഞങ്ങളെ 2 പേരെയും അമ്മ ഉമ്മ വെച്ചു…..
അച്ഛനും മുത്തശ്ശിയും ഞങ്ങളെ അനുഗ്രഹിച്ച് വിട്ടു…..
ഞാനും ചേച്ചിയും 2 കാറിലായി കയറി…. ഞങ്ങൾ കയറിയ കാറിൽ ദേവേട്ടന്റെ അച്ഛൻ ആണ് ഉള്ളത്…..
___________________
( ദേവൻ )
പെണ്ണ് അവിടം മൊതല് തുടങ്ങിയത് ആണ് ഇൗ കരച്ചിൽ…… ഇവളെ ഞാൻ കൊല്ലാൻ കൊണ്ടുപോവുക അല്ലല്ലോ🙄
ചിലപ്പോൾ എല്ലാവരെയും വിട്ട് പോകുന്നതിന്റെ സങ്കടം ആവും….. ഒന്നു ആശ്വസിപ്പിക്കാം എന്ന് കരുതി ഞാൻ അവളുടെ കൈയിൽ എന്റെ കരങ്ങൾ ചേർത്തു……
എന്റെ പൊന്നോ ആ നേരത്ത് എന്നെ നോക്കിയ നോട്ടം ഞാൻ ഉടനെ കൈകൾ വലിച്ചു….. തൃപ്പതി ആയി മക്കളെ….. 🙄🙄🙄🙄
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission