Skip to content

💙 ഇന്ദ്രബാല 💙 21

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞

( ശ്രീ )

വീട്ടുകാരെ ഒക്കെ പിരിഞ്ഞു ഇറങ്ങുമ്പോൾ കൈ കാലുകൾ തളരുന്നത് പോലെ ആണ് തോന്നിയത്…. ഒരു സമാധാനം ചേച്ചി ഉണ്ട് എന്നത് മാത്രം ആണ് ….

ദേവേട്ടൻ ഇൗ കാണിക്കുന്ന സ്നേഹം വെറും അഭിനയം ആണെന്ന് എനിക് അറിയാം…. എല്ലാവരുടെയും മുന്നിൽ എന്നോട് സ്നേഹം കാണിക്കുന്നു അത്ര മാത്രം….. പക്ഷേ അതും ഒരു ഭാഗ്യം ആണ്….അച്ഛനും അമ്മയും മുത്തശ്ശിയും എങ്കിലും സന്തോഷിച്ചോട്ടെ…. എന്റെ ജീവിതം കൊണ്ട്…. അങ്ങനെ എങ്കിലും അവർക്ക് ഒരു ഉപകാരം ഉണ്ടായികോട്ടെ…..

കണ്ണുകൾ നിറഞ്ഞു എങ്കിലും അതാരും കാണാതെ മറക്കാൻ ഞാൻ ശ്രമിച്ചിരുന്നു….. പക്ഷേ കാറിൽ കയറി കഴിഞ്ഞപ്പോൾ എനിക് പിടിച്ച് നിൽക്കാൻ ആയില്ല…. പൊട്ടി കരഞ്ഞു പോയി…..

അപ്പോഴാണ് ദേവേട്ടൻ എന്റെ കൈകൾക്ക്‌ മുകളിൽ കൈ വെച്ചത്….. സങ്കടവും ദേഷ്യവും ഒക്കെ കൂടി വന്നത് കൊണ്ടാണ് ഒന്നു നോക്കിയത്….. ദേവേട്ടന്റെ അച്ഛൻ ഇരിക്കുന്നത് കൊണ്ട് ഒന്നും മിണ്ടിയില്ല….. മറ്റുള്ളവരെ കാണിക്കാൻ ഇങ്ങനെ സ്നേഹം കാണിക്കുന്നത് കാണുമ്പോൾ ആണ് ബാകിയുള്ളവനു പ്രാന്ത് കേറുന്നത്….. എന്തിന് വേണ്ടിയാണ് ഇൗ അഭിനയം😏

ഞങ്ങളുടെ വീട്ടിൽ നിന്ന് ഒരു അരമണിക്കൂർ യാത്ര ഉണ്ട്….. പുറത്തെ കാഴ്ചകളിലേക്ക് നോക്കി ഇരുന്നപോളാണ് എന്റെ മനസ്സിലേക്ക് പഴയ കോളേജ് കാലം കടന്നു വന്നത്……  ബാലേ💙 എന്ന വിളി….. അത് എന്തോ മനസ്സിലേക്ക് വന്നു കൊണ്ടിരിക്കുക ആണ്….. എന്തിനാ ഇപ്പോ ഞാൻ അതൊക്കെ ഓർക്കുന്നത്…… വേണ്ട….. അതൊക്കെ കഴിഞ്ഞ കാര്യം ആണ്….. പെട്ടെന്ന് എന്റെ മനസ്സിലേക്ക് ആക്സിഡന്റ് നടന്ന ദിനം വന്നു….. അന്ന് ആരാവും എന്നെ അങ്ങനെ വിളിച്ചത്……

വേണ്ട ഇനി ഒന്നും അറിയണ്ട…… അത് ഒരു അടഞ്ഞ അധ്യായം ആണ്….. ഇപ്പോ ഞാൻ മറ്റൊരാളുടെ ഭാര്യ ആണ്….. അയാളാൽ അങ്ങനെ ഒരു സ്ഥാനം ലഭിച്ചില്ല എങ്കിലും…… മറ്റൊരാൾ ഇനി എന്റെ മനസ്സിൽ ഉണ്ടാവില്ല

അപ്പോഴാണ് ഇന്നത്തെ ദിനം മനസിലേക്ക് വന്നത്….. എന്റെ കല്യാണം….. എല്ലാവരുടെയും മുഖത്ത് ചിരി കണ്ടപ്പോൾ എന്ത്കൊണ്ടാണ് അവളുടെ മുഖത്ത് മാത്രം ഒരു ദേഷ്യം കലർന്ന പുച്ഛം കണ്ടത്….. അവൾക്ക് എന്നെ ഇഷ്ടമല്ലേ….. ചേച്ചിയെ പെണ്ണ് കാണാൻ വന്നപോഴും അവള് എന്നോട് വളരെ സ്നേഹത്തിൽ ആണ് സംസാരിച്ചത്….. പിന്നെ എന്താണ് ഗായത്രിക്ക് സംഭവിച്ചത്….. ഇത്ര ദേഷ്യം കാണിക്കാൻ മാത്രം…….

പെട്ടെന്ന് ആണ് തോളിൽ ഒരു കരസ്പർശം ഏറ്റത്….. നോക്കിയപ്പോൾ ദേവേട്ടൻ ആണ്……

” വീട് എത്തി വാ ഇറങ്ങു….. ” – ദേവൻ

ഞാൻ വേഗം ദേവേട്ടന് ഒപ്പം വീടിന്റെ നടയിലേക് ചെന്നു….. ഞങ്ങൾ ചെന്ന് നിന്നതും ചേച്ചി ഉണ്ടായിരുന്ന കാർ വന്നു നിന്നു……

എന്നെയും ചേച്ചിയെയും അവിടുത്തെ അമ്മ നിലവിളക്ക് തന്നു കൈ പിടിച്ച് കയറ്റി……

” ഇനി എന്റെ മക്കൾ ആണ് ഇൗ വീടിന്റെ ഐശ്വര്യം കയറി വാ….. ” – അമ്മ

എനിക് അപ്പോള് എന്റെ അമ്മയെ ആണ് ഓർമ വന്നത്…..

ഞങ്ങൾ 2 പേരും കേറാൻ പോയതും എന്റെ നിലവിളക്കിന്റെ തീ ചെറുതായി ഒന്ന് അണയാൻ പോയി…… പക്ഷേ അണയാൻ പോയതിലും ശക്തി ആയി അത് ആളി കത്തി…… സംഹാര താണ്ഡവം ആടാൻ എന്നത് പോലെ🔥🔥🔥

കൂടി നിന്നിരുന്ന ബന്ധുക്കളിൽ മുറുമുറുപ്പ്‌ പടരുന്നത് ഞങ്ങൾ അറിഞ്ഞു…..

ഞാൻ അതൊന്നു മൈൻഡ് ചെയ്തില്ല……

വേഗം പൂജാമുറിയിലേക് ചെന്നു…… ദേവിക്ക് മുന്നിൽ നിലവിളക്ക് വെച്ച് പൂജിച്ചു……

” മക്കൾ മുറിയിലേക്ക് പോയി ചെന്നു ഒന്നു ഫ്രഷ് ആയി വാ…. പരിപാടികൾ ബാകി ഉണ്ട്….. ” – അമ്മ

” ഏത് മുറിയിൽ ആണ് അമ്മേ…. ” – ലച്ചു

” മോളെ ഗായൂ….. ഏട്ടത്തി മാരെ റൂമിലേക്ക് ആകി കൊടുക്ക്….. ” – അമ്മ

” വാ ഏട്ടത്തി…. ” – ഗായത്രി

എന്നും പറഞ്ഞു അവള് ചേച്ചിയെ വിളിച്ച് കൊണ്ട് പോയി….. ഞാൻ അവരുടെ പുറകെ ചെന്നു….. ഭാഗ്യം അവൾക്ക് എന്നോട് ദേഷ്യം മാത്രേ ദേഷ്യം ഉള്ളൂ…… അത് തന്നെ ആശ്വാസം….

ഞങ്ങളെ റൂമിൽ ആകി അവള് പോയി…..

” മോളെ….. നമ്മൾ ഒന്നിച്ച് വന്നു….. എന്റെ ആഗ്രഹം പോലെ തന്നെ😊😊😊 ” – ലച്ചു

ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ ഞാനും അവൾക്ക് ചിരിച്ച് കൊടുത്തു…..

ഉടനെ അമ്മ മുറിയിലേക്ക് കയറി വന്നു….. 2 സാരിയും ഉണ്ടായിരുന്നു കൈയിൽ…….

” മക്കൾ ഇത് ഉടുത്ത് താഴേയ്ക്ക് വാ കേട്ടോ…..  ബന്ധുക്കളെ ഒക്കെ പരിചയപെഡണ്ടെ…… ” – അമ്മ

” ശെരി അമ്മേ…. ” – ലച്ചു

” മോൾ എന്താ ഒന്നും മിണ്ടാത്ത…. മോൾക്ക് ഉൾകൊള്ളാൻ ആയിട്ട് ഉണ്ടാവില്ല അല്ലേ…. ” – അമ്മ

” അങ്ങനെ ഒന്നുമില്ല അമ്മേ….. ” – ശ്രീ

ഉടനെ അമ്മ എന്റെ തലയിൽ തടവി പുറത്തേക് പോയി……

__________________

( ദേവൻ )

ഒരുപാട് സന്തോഷം തോന്നുന്നു….. അവളെ എന്റെ ആയി കിട്ടിയതിൽ….. പക്ഷേ പെട്ടെന്ന് ഒന്നും ഒന്നും നടക്കില്ല….. അവൾക്ക് എന്നോട് ദേഷ്യമാണ്….. സാരമില്ല….. എന്റെ സ്നേഹം അവള് മനസ്സിലാകും😊

അമ്മക്ക് അവളെ ഇഷ്ടം ആണ്…. അത് എനിക് അറിയാം…… ഇതിനെക്കാൾ ഒക്കെ എനിക് സന്തോഷം ആയത് ആ ആദിയുടെ മുഖം കണ്ടപ്പോൾ ആണ്😡

അവന് ഇതിനേക്കാൾ നല്ല ഒരു പ്രതികാരം ഇല്ല….
എന്റെ പെണ്ണിനെ അവൻ വേദനിപ്പിച്ചത് അല്ലേ…. അവന്റെ മുന്നിൽ വെച്ച് തന്നെ എനിക് അവള് സന്തോഷിച്ച് ജീവിക്കുന്നത് അവനെ കാണിച്ച് കൊടുക്കണം…..

എന്റെ പ്രതികാരം….. അത് ഞങ്ങളുടെ സന്തോഷ ജീവിതം ആണ്😊

ഞാൻ റൂമിൽ പോയി ഫ്രഷ് ആയി തിരിച്ച് വന്നു നോക്കുമ്പോൾ അവളെയും ഏട്ടത്തിയേയും ബന്ധുക്കൾ പൊതിഞ്ഞിട്ട്‌ ഉണ്ട്…..

” ആ നിങ്ങള് വന്നോ…. വന്നു ഇരിക്ക് മക്കളെ… മധുരം തരട്ടെ….. ” – അമ്മ

ഞാനും ചേട്ടനും ചെന്നു….. ഞങ്ങൾക്ക് 4 പേർക്കും എല്ലാവരും മാറി മാറി മധുരം തന്നു…… പെണ്ണ് നല്ല ക്ഷീണിതായാണ്……

എല്ലാം വേഗം അവസാനിച്ചു….. അവരെ എല്ലാവരും പൊതിഞ്ഞു ഇരിപ്പുണ്ട്…..

ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ തന്നെ എല്ലാവരെയും പറഞ്ഞു വിട്ടു……

അപ്പോള് ഏകദേശം സന്ധ്യ ആയിട്ട് ഉണ്ടായിരുന്നു……

_________________

( ശ്രീ )

ഏകദേശം രാത്രി ആകാറായപ്പോൾ അമ്മ ഞങ്ങളെ ഒരുക്കി കൈയിൽ ഒരു ഗ്ലാസ്സ് പാൽ ഉം തന്നു മുറിയിലേക്ക് കൊണ്ടുപോയി…

ചേച്ചിയെ ഗായൂ ആണ് കൊണ്ടുപോയത്…. എന്നെ അമ്മയും…..

” മോളെ അമ്മക്ക് അറിയാം…. നിങ്ങൾക്ക് പെട്ടെന്ന് ഒന്നും അംഗീകരിക്കാൻ ആവില്ല….. എങ്കിലും ജീവിതം ആണ്…. എല്ലാം നല്ലതായി വരും…. ” – അമ്മ

എന്നും പറഞ്ഞു മുറിയിലേക്ക് കയറി…..

നോക്കിയപ്പോൾ മുറിയിൽ ആരുമില്ല….. ഒന്നോർത്താൽ അത് ഒരു സമാധാനം ആണ്…..

ഞാൻ ആ മുറി ആകെ ചുറ്റും ഒന്നു വീക്ഷിച്ചു….. നല്ല അടുക്കും ചിട്ടയും ഉള്ള മുറി ആണ്…. ശെരിക്കും എന്റെ മുറി പോലെ തന്നെ….. ബാൽക്കണി യിലെക് ഒരു വാതിൽ ഉണ്ട്….. അവിടെ ചെന്ന് നോക്കിയപ്പോൾ ഒരു ഊഞ്ഞാൽ കസേര ഉണ്ട്….

പിന്നെ കുറച്ച് പുസ്തകങ്ങൾ ചിട്ടയായി അടുക്കി വെച്ചിട്ട് ഉണ്ട്….. ഞാൻ അതിലൂടെ ഒക്കെ പതുകെ വിരലുകൾ ഓടിച്ചു…… മേശയിൽ ഒരു ഡയറി ഇരിപ്പുണ്ട്….. ഞാൻ അത് നോക്കാൻ ആയി അങ്ങോട്ട് പോയി….. പക്ഷേ അത് തുറന്നില്ല….. മറ്റൊരാളുടെ ഡയറി വായികുന്നത് മര്യാദ അല്ല….. അത് കൊണ്ട് അതവിടെ വെച്ചു…..

അപ്പോഴാണ് ആ മുറിയിൽ ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്….. അതിനകത്ത് മറ്റൊരു മുറി ഉണ്ട്…. ഞാൻ അങ്ങോട്ട് ചെന്നു….. അത് തുറക്കാൻ ആഞ്ഞപ്പോൾ ആണ് പുറകിൽ നിന്ന് ശബ്ദം കേട്ടത്…..

” അവിടെ എന്ത് ചെയ്യുക ആണ്….. ” – ദേവൻ

” ഞാൻ ഇവിടെ ഒക്കെ നോക്കി കാണുക ആയിരുന്നു ….. ” – ശ്രീ

” സമയം ഒരുപാട് ആയിട്ട് ഉണ്ട്….. മാറി കിടന്നു ഉറങ്ങാൻ നോക്ക്….. ” – ദേവൻ

____________________

( ദേവൻ )

ഞാൻ പറഞ്ഞതും അവള് അവിടുന്ന് പോന്നു….. ഭാഗ്യം തൽകാലം രക്ഷപെട്ട്….. അതൊക്കെ അവള് കാണേണ്ടത് തന്നെ ആണ്…. പക്ഷേ അത് അറിഞ്ഞു ആവരുത് അവള് എന്നെ ഇഷ്ടപെടെണ്ടത്‌……

കാരണം അതിനു ഞാൻ യോഗ്യൻ അല്ല….. എന്റെ ബാലയെ ഇത്രയധികം വേദനിപ്പിച്ച എനിക് അതിനു ഒരു അർഹതയും ഇല്ല……

ഞാൻ നോക്കിയപ്പോൾ പെണ്ണ് ഒരു ഷീറ്റ് എടുത്ത് നിലത്ത് വിരികുക ആണ്…..

” നീ ഇത് എന്ത് ചെയ്യുകയാണ്…. ” – ദേവൻ

” കണ്ടുകൂടെ….. കിടക്കാൻ പോവുന്നു…. ” – ശ്രീ

” അത് മനസിലായി….. അതിനു എന്തിനാ ഇത്….. ” – ദേവൻ

” ഇൗ മുറിയിൽ നമ്മൾ 2 വ്യക്തികൾ മാത്രമാണ്….. അല്ലാതെ മറ്റൊരു ബന്ധവും ഇല്ല….. അങ്ങനെ ഒന്നും സ്ഥാപിക്കാനും വരണ്ട….. ഇൗ മുറിക്ക് പുറത്ത് മറ്റുള്ളവരുടെ മുന്നിൽ നമ്മൾ ഭാര്യാഭർത്താക്കന്മാർ ആയിരിക്കും…. ” – ശ്രീ

” അതൊക്കെ ഒകെ…. അതിനു നീ എന്തിനാ നിലത്ത് കിടക്കുന്നത്….. ” – ദേവൻ

” ഇത് മതി…. ഒരു ബെഡിൽ വേണ്ട….. ” – ശ്രീ

” നീ ബെഡിൽ കിടന്നു എന്നും പറഞ്ഞു ഞാൻ നിന്നെ കേറി പീഡിപ്പിക്കാൻ ഒന്നും പോവുന്നില്ല….. നിലത്ത് കിടന്നു വെറുതെ തണുപ്പ് അടിക്കണ്ട….. നിന്റെ അനുവാദം ഇല്ലാതെ….. നിന്റെ ശരീരത്തിൽ ഞാൻ തൊടില്ല ” – ദേവൻ

” എനിക് വിശ്വാസം ഇല്ല….. പെട്ടെന്ന് ഒരു നിമിഷം എന്നെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്ത നിങ്ങളെ ഞാൻ എങ്ങനെ വിശ്വസിക്കും….. ” – ശ്രീ

പെണ്ണ് പറഞ്ഞ കേൾക്കില്ല എന്ന് മനസ്സിലായി…. ഇങ്ങനെ മര്യാദയുടെ ഭാഷയിൽ അവൾക്ക് കേൾക്കാൻ ആവില്ല……. ശേരിയാക്കി കൊടുക്കാം…..

” എടി പുല്ലേ….. കുറച്ച് സ്വാതന്ത്ര്യം തന്നു എന്നും പറഞ്ഞു തലയിൽ കയറേണ്ട….. പറഞ്ഞത് കേട്ടില്ല എങ്കിൽ എടുത്ത് പുറത്തേക് എറിയും പറഞ്ഞേക്കാം….. ” – ദേവൻ

” പിന്നെ…. ഒന്നും ചെയ്യാൻ പോകുന്നില്ല…. 😏 ” – ശ്രീ

കണ്ടില്ലേ…. ഒരു തരി പോലും ബഹുമാനം…. അത് ഇല്ല😡

” ഡീ കോപ്പേ….. മുകളിൽ കേറി കിടക്കടി….. ” – ദേവൻ

എന്നും പറഞ്ഞിട്ടും പെണ്ണിന് നോ മൈൻഡ് 😏

ഞാൻ ഉടനെ അവളുടെ അടുത്തേക്ക് ചെന്നു…….. എന്നിട്ട് അവളെ കൈകളിൽ എടുത്തു….. പെണ്ണ് കിടന്നു പിടകുന്നുണ്ട്…..

” എന്നെ വിടു….. ” – ശ്രീ

” കിടന്നു പിടകല്ലെ….. ഞാൻ എടുത്ത് പുറത്ത് കൊണ്ടുപോയി കളയും….. പറഞ്ഞേക്കാം😡😡 ” – ദേവൻ

അപ്പോ അവള് ഒന്നു അടങ്ങി കിടന്നു….. അപ്പോ ചെറിയ പേടി ഉണ്ട്….

ഞാൻ ഉടനെ അവളെ ബെഡിന്റെ മുകളിൽ കൊണ്ടുപോയി ഇട്ടു…..

” അമ്മേ….. എന്റെ നടു…… ” – ശ്രീ

” മാര്യാധിക് പറഞ്ഞ കേൾക്കുക ഇല്ലല്ലോ….. അപോ ഇങ്ങനെ ഒക്കെ ഉണ്ടാവും….. ” – ദേവൻ

എന്നും പറഞ്ഞു ഞാൻ അവളെ നോക്കി ഒന്ന് പുച്ഛിച്ച്……

______________

( ദേവൻ )

ദുഷ്ടൻ മനഃപൂർവം ആണല്ലേ….. ഇപ്പോ കാണിച്ച് തരാം……

” അയ്യോ അമ്മേ….. അയ്യോ….. അയ്യോ…… ” – ശ്രീ

ഞാൻ മനഃപൂർവം നല്ല ഉച്ചത്തിൽ തന്നെ കിടന്നു കൂവി…..

” അമ്മേ…… അയ്യോ….. അയ്യോ…… ” – ശ്രീ

ദേവേട്ടന്റെ മുഖം കാണണം നന്നായി വിളറി വെളുത്തിട്ട്‌ ഉണ്ട്…..

” എടി കിടന്നു കാറല്ലെ….. പുറത്ത് ഉളളവർ ഒക്കെ തെറ്റിദ്ധരിക്കും….. എടി….. ” – ദേവൻ

ഞാൻ അപ്പോ ഉച്ച ഒന്നുകൂടി കൂട്ടി…..

” അയ്യോ അമ്മേ… പോടി വായോ…… ” – ശ്രീ

ഉടനെ ദേവേട്ടൻ കൈകൾ കൊണ്ട് എന്റെ വാ മൂടി…..

_______________

( ദേവൻ )

അവള് കിടന്ന് നിലവിളിക്കുകയാണ്…… ഇത് കേട്ട് കൊണ്ട് അമ്മ അച്ഛൻ ഒക്കെ വന്നാൽ നാണം കെടും🙄

ഞാൻ ബെഡിൽ ഇട്ടതിന്റെ പ്രതികാരം ആണ്…… മറ്റൊരു മാർഗവും ഇല്ലാതെ ആയപ്പോൾ ആണ് ഞാൻ അവളുടെ വാ മൂടിയത്…..

അപ്പോ പുറത്തേക് ഉന്തി വന്ന അവളുടെ കണ്ണുകളിലേക്ക് എന്റെ കണ്ണുകൾ ഉറ്റു നോക്കി കൊണ്ടിരുന്നു….. അവളുടെ കണ്ണുകൾക്ക് വല്ലാത്ത ഒരു തിളക്കം ആണ്…. ഇന്നത്തെ make-up ന്റെ ആവും….. അവളുടെ കണ്ണുകളിൽ കൺമഷി ഉണ്ട്….. കഴുകിയപ്പോൾ മര്യാധിക്ക്‌ പോയിട്ടില്ല….. ആദ്യമായാണ് അവളുടെ കണ്ണുകളിൽ കൺമഷി കാണുന്നത്….. അത് ആ കണ്ണുകളുടെ ഭംഗി ഒന്നു കൂടി കൂട്ടി……

ആ കണ്ണുകളിൽ ലയിച്ച് പോകുന്നു….. അപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്….. അത് ആണ് എന്നെ ബോധത്തിലേക്ക് എത്തിച്ചത് …..

” മോളെ….. ദേവാ….. വാതിൽ തുറക്കൂ….. എന്താ പറ്റിയത്…… ” – അമ്മ

ഞാൻ അവളെ വിട്ടു…. അവള് വേഗം ചെന്നു വാതിൽ തുറന്നു……

” എന്താ മോളെ….. എന്തുപറ്റി….. എന്താ മോൾ നിലവിളിച്ചത്…… ” – അമ്മ

എന്നും പറഞ്ഞു അമ്മ അവളുടെ തലയിൽ തടവുന്നുണ്ട്‌……

” അത് അമ്മേ ഇൗ ദേവേട്ടൻ……. ” – ശ്രീ

എന്നും പറഞ്ഞു അവള് എന്റെ മുഖത്തേക്ക് നോക്കി….. ഞാൻ കണ്ണുകൾ കൊണ്ട് പറയരുത്…. എന്നൊക്കെ പറഞ്ഞു കൈകൾ കൂപ്പി…..

” എന്താടാ മോനെ…. ” – അച്ഛൻ

” ഒന്നുമില്ല അച്ഛാ….. ” – ദേവൻ

എന്നും പറഞ്ഞു ഞാൻ വളിച്ച ഒരു ചിരി പാസാക്കി…….

” എന്താ മോളെ കാര്യം പറ…. ” – അമ്മ

” അത് അമ്മേ…. ദേവേട്ടൻ നേരത്തെ വെള്ളം താഴത്തെ ഒഴിച്ചു…. അത് ഞാൻ കണ്ടില്ല…. അതിൽ തീട്ടി വീണത് ആണ്…. അപ്പോ പെട്ടെന്ന് വിളിച്ച് പോയതാണ്…… ” – ശ്രീ

” കുഴപ്പം ഒന്നുമില്ലല്ലോ മോളെ…. ” – അമ്മ

” ഇല്ല അമ്മേ…. നടു ഒരു ചെറിയ വേദന…. ഇപ്പോ കുഴപ്പം ഒന്നുമില്ല….. അമ്മ പോയി കിടന്നോ ” – ശ്രീ

എന്നും പറഞ്ഞു അവള് എല്ലാവരെയും പറഞ്ഞു വിട്ടു…..

________________

( ശ്രീ )

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നെഞ്ചത്ത് കൈ വെച്ചിരിക്കുന്ന ദേവെട്ടനേ ആണ് കണ്ടത്….. അത് കണ്ടതും എനിക് ചിരി വന്നു….. പക്ഷേ പെട്ടെന്ന് തന്നെ കോളജിലെ സംഭവങ്ങൾ എനിക് ഓർമ വന്നു…… ആ പുഞ്ചിരി ഒരു പുച്ഛം ആയി മാറാൻ അധികം സമയം എടുത്തില്ല😏

” നിനക്ക് ഒരുമിച്ച് കിടക്കുന്നത് അല്ലേ പ്രശ്നം…. നീ ബെഡിൽ കിടന്നോ…. ” – ദേവൻ

എന്നും പറഞ്ഞു ദേവേട്ടൻ ബാൽക്കണിയിലേക് പോയി…..

ഞാൻ ബെഡിൽ കയറി കിടന്നു നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് ഉറങ്ങി😊

🌜🌜🌜🌞🌞🌞

ഞാൻ രാവിലെ വേഗം എഴുന്നേറ്റ്….. അത് വീട്ടിൽ മുതൽ ഉള്ള പതിവ് ആണ്…..

വേഗം കുളിച്ച് വന്നു നോക്കിയപ്പോൾ ദേവെട്ടനേ അവിടെ എങ്ങും കാണുന്നില്ല….. ഞാൻ കരുതിയത് രാത്രി മുറിയിൽ വന്നു കിടക്കും എന്നാണ്🙄

ഞാൻ തല തുവർത്തി കൊണ്ട് ബാൽക്കണി യിലെക് ചെന്നു നോക്കിയപ്പോൾ അവിടുത്തെ ഊഞ്ഞാലിൽ ഇരുന്നു ഉറങ്ങുന്ന ദേവേട്ടനേ ആണ്…… അത് കണ്ടപ്പോൾ ഒരു വാത്സല്യം തോന്നി…. പക്ഷേ…. നിമിഷ നേരംകൊണ്ട് അത് പകയായി മാറി…..

ഞാൻ വേഗം താഴേയ്ക്ക് ചെന്നു….. ഒരു കാര്യം പറഞ്ഞില്ലല്ലോ…. ഇവിടെയും ഒരു മുത്തശ്ശി ഉണ്ട്…. ഇവിടെ ദേവെട്ടന്റെ അച്ഛൻ അമ്മ ജിത്തു ഏട്ടൻ ഗായത്രി പിന്നെ ഒരു അപ്പചി അവരുടെ മകൾ കൂടാതെ ഒരു മുത്തശ്ശിയും ആണ് ഉള്ളത്….

അമ്മായിയുടെ ഭർത്താവ് മരിച്ച് പോയതാണെന്ന്….. താഴേയ്ക്ക് ചെന്നു പൂജാമുറിയിൽ കയറി ഒന്നു പ്രാർഥിച്ചിട്ട്‌ പോകാം എന്ന് കരുതി നോക്കിയപ്പോൾ മുത്തശ്ശി അവിടെ ഉണ്ട്….

” ആ കുട്ടി എഴുന്നേറ്റ് വന്നോ….. ഇവിടെ ഉളളവർ ഒക്കെ എഴുന്നേൽക്കുന്നു ഉള്ളൂ….”  ഞാൻ ഉടനെ മുത്തശ്ശിയുടെ കൂടെ ചെന്നു കണ്ണനെ തൊഴുതു…..

മുത്തശ്ശി ഉടനെ ചന്ദനം ഒക്കെ എടുത്ത് എന്റെ നെറ്റിയിൽ തൊട്ടു തന്നു…..

എന്നിട്ട് എന്റെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു……

” എനിക് മോളെ ഒരുപാട് ഇഷ്ടപ്പെട്ടു….. മാലിനി ( ദേവേട്ടന്റെ അമ്മ ) നിന്റെ ചേച്ചിയെ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ പറഞ്ഞിരുന്നു നിന്നെ കുറിച്ച്…. അന്ന് മാലു അവളെക്കാൾ പറഞ്ഞത് നിന്നെ കുറിച്ച് ആയിരുന്നു….. സാഹചര്യം ആണ് മോളെയും എന്റെ ദേവൂട്ടനെയും ഒന്നിപ്പിച്ചത്….. ” – മുത്തശ്ശി

ഞാൻ ഒന്നു പുഞ്ചിരിച്ചു…..

എന്നിട്ട് നേരെ അടുക്കളയിലേക്ക് പോയി… അവിടെ അമ്മ ഉണ്ടായിരുന്നു…..

” മോൾ രാവിലെ കുളിച്ച…. പൂജാമുറിയിൽ പോയിരുന്നു അല്ലേ… ” – മാലു അമ്മ

ഞാൻ മറുപടി പറയുന്നതിന് മുന്നേ ആരോ മറുപടി പറഞ്ഞു…..

” പുത്തൻ അച്ചി പുരപ്പുറം തൂക്കും….. “

നോക്കിയപ്പോൾ അപ്പചി ആണ്….

ഞാൻ ഒന്നും മിണ്ടിയില്ല…..

” മോൾ ഇൗ ചായ എല്ലാവർക്കും കൊടുക്ക്…. ” – മാലു അമ്മ

” ശെരി മാലുവമ്മെ….. ” – ശ്രീ

” മോൾ എന്താ വിളിച്ചത്…. ” – മാലു അമ്മ

” മാലുവമ്മെന്ന്…… എന്താ….. ” – ശ്രീ

” ഒന്നുമില്ല മോൾ അങ്ങനെ തന്നെ വിളിച്ചോ…. 😁 ” – മാലു അമ്മ

ഞാൻ ഉടനെ ചായയുമായി പുറത്തേക് ചെന്നു…. അപ്പോള് മുത്തശ്ശി പ്രാർത്ഥന ഒക്കെ കഴിഞ്ഞു വന്നിരുന്നു….. ഞാൻ ഉടനെ മുത്തശ്ശിക്ക് കൊടുത്തു…..

അച്ഛൻ പുറത്ത് ഉണ്ടായിരുന്നു…..

” uncle ചായ.. ” – ശ്രീ

” എന്താ മോളെ uncle എന്ന് വിളിക്കുന്നത്….. ” – ദേവന്റെ അച്ഛൻ

” അത്…. സോറി എപ്പോഴും അങ്ങനെ വിളിക്കുന്നത് കൊണ്ടാണ്…. ഞാൻ ശ്രീയച്ച എന്ന് വിളിക്കാം…. അത് എപ്പടി കൊള്ളാമോ…. ” – ശ്രീ

എന്ന് ഞാൻ കണ്ണ് ഇറുക്കി കൊണ്ട് ചോദിച്ചപ്പോൾ ദെ ശ്രീയച്ചൻ ചിരിക്കുന്നു…..

” ഇന്നലെ എന്ത് പൂച്ച ആയിരുന്നു…. ദെ ഇപ്പോ നല്ല കാന്താരി ആയി….. ” – ശ്രീയച്ചൻ

അതിനു ഞാൻ വീണ്ടും ഒന്നു ചിരിച്ച് കൊടുത്തു……

എനിക് ഇവരെ ഒക്കെ കാണുമ്പോൾ എന്റെ അച്ഛനെയും അമ്മയെയും മുത്തശ്ശിയെ യും ഓർമ വരുന്നു…..

ഞാൻ നേരെ മുകളിലേക്ക് ചെന്നു….. ചായയും ആയി…….

_____________________

( ദേവൻ )

ആരോ തട്ടി വിളിച്ചപ്പോൾ ആണ് കണ്ണുകൾ തുറന്നത്…… പിടലി വേദന വന്നപ്പോൾ ആണ് ഊഞ്ഞാലിൽ ആണ് കിടന്നത് എന്നോർമ്മ വന്നത്….. നേരെ നോക്കിയപ്പോൾ ചെറു പുഞ്ചിരിയുമായി നിൽക്കുന്ന ബാല💙

എന്റെ ദേവിയെ ഇത് മിഥ്യയോ സത്യമോ🙄 ഞാൻ എന്നെ ഒന്ന് നുള്ളി നോക്കി…. സത്യമാണ്… പക്ഷേ പുഞ്ചിരി മാത്രം എന്റെ സ്വപ്നം ആയിരുന്നു😁

അല്ലെങ്കിലും നിങ്ങൾക്ക് തോന്നുന്നുണ്ടോ….. അവള് ചിരിക്കും എന്ന്….. ഇത് മുതൽ വേറേ ആണ് മക്കളെ….😕

” ഇതാ ചായ ഇവിടെ ഉണ്ട്…. ” – ശ്രീ

എന്നും പറഞ്ഞു മേശപ്പുറത്ത് ചായയും വെച്ച് അവള് പോയി……

ഞാൻ  ചായയും കുടിച്ച് കുളിച്ച് താഴേയ്ക്ക് പോയി……

എല്ലാവരും തീന്മേശക്ക് ചുറ്റും കൂടിയിരുന്നു…..

” മക്കളെ വൈകിട്ട് ആണ് പരിപാടി എങ്കിലും ഉച്ച കഴിയുമ്പോൾ തന്നെ ഉടുക്കാൻ തുടങ്ങണം….. എന്നാലേ സമയത്ത് എല്ലാം കഴിയൂ….. ” – അമ്മ

” ശെരി അമ്മേ…. ” – ലച്ചു

” ബ്യൂടിഷൻ ഉച്ചക്ക് വരും….. ഒരാളെ ഉള്ളൂ…. 2 പേരും കൂടി ഒന്നു അഡ്ജസ്റ്റ് ചെയ്യണം….. ” – അമ്മ

” മാലുവമ്മെ ഞാൻ ഒരു കാര്യം പറഞ്ഞാല് എന്നോട് ഒന്നും തോന്നരുത്….. ” – ശ്രീ

” എന്താ മോൾ പറഞ്ഞോ….. ” – അമ്മ

” അമ്മേ…. എനിക് ഇൗ make up ഒന്നും വേണ്ട…… എനിക് ഇഷ്ടമല്ല അമ്മേ അതൊക്കെ…. അത് കൊണ്ടാണ്….. ” – ശ്രീ

” മോൾ ഇഷ്ടം പോൽ ചെയ്തോ….. നിങ്ങള് പുതിയ പെൺകുട്ടികൾക്ക് ഒക്കെ അത് വേണമല്ലോ അത് കൊണ്ടാ അങ്ങനെ പറഞ്ഞത്…… ” – മുത്തശ്ശി

” എന്റെ അമ്മേ മുത്തശ്ശി…. ഇത് ഒരു പ്രത്യേക മുതൽ ആണ്….. അവൾക്ക് ഇതൊന്നും ഇഷ്ടമല്ല….. എന്തിന് കൂടുതൽ പറയുന്നു…. ക്രീം പൗഡർ പോലും ഇടില്ല…. കണ്ണും എഴുതില്ല…… ” – ലച്ചു

” കണ്ട് പഠിക്ക്…. ഇപ്പോ എല്ലാവരും പുട്ടിയുടെ പുറകെ അല്ലേ…..😄 ” – മുത്തശ്ശി

അപ്പോ തണ് ഗായത്രി കേറി പോയി…..

” ഇൗ കുട്ടിക്ക് ഇത് എന്ത് പറ്റി…… ” – മുത്തശ്ശി

” അത് അമ്മേ പെണ്ണല്ലേ…. ഇവളെ പൊക്കിയപ്പോൾ അവിടെ കുശുമ്പ് വന്നിട്ട് ഉണ്ടാവും…. ” – അച്ഛൻ

( എല്ലാവരെയും ഉദ്ദേശിച്ച് അല്ല…. അങ്ങനെ അല്ലാത്തവരും ഉണ്ട്….. ഞാൻ പെണ്ണിനെ താഴ്ത്തിയത് അല്ല കേട്ടോ….. ഒരു ഡയലോഗ് അത്രേയുള്ളൂ…… )

” പിന്നെ നിങ്ങള് ആണുങ്ങൾ പുണ്യാത്മാക്കൾ ആണല്ലോ…..” – അമ്മ

അമ്മയും വിട്ട് കൊടുത്തില്ല…..

അങ്ങനെ ചിരിച്ചും കളിച്ചും ഉച്ചവരെ കടന്നു പോയി……

ബാല എന്നോട് മിണ്ടിയില്ല എങ്കിലും ബാകി എല്ലാവരോടും നല്ല സ്നേഹത്തിൽ ആണ്……

ഉച്ച ആയപ്പോൾ ഏടത്തിയെ ഒരുക്കാൻ വന്നു….. അവള് അപ്പോള് മുറിയിലേക്ക് പോയി……

ഞാൻ ഉടനെ മുത്തശ്ശിയുടെ അടുത്തേയ്ക്ക് ചെന്നു…….

” പാറുട്ടി….. അതേ ശ്രീ ഒറ്റക്ക് അല്ലേ….. ഒന്നു ചെന്ന് അവളെ സഹായിക്കുമോ…… ” – ദേവൻ

” മ്മ് മ്മ് ” – മുത്തശ്ശി

” ഒന്നു പൊയിക്കെ പാറുട്ടി…… ” – ദേവൻ

( പാർവതി മുത്തശി യുടെ പേര് ആണ്… )

” പിന്നെ അവള് എന്ത് ഇടും എന്ന് ഓർത്ത് ഇരിക്കുക ആയിരിക്കും…. എന്റെ അലമാരിയിൽ ഉണ്ട് എല്ലാം….. ” – ദേവൻ

__________________

( ശ്രീ )

മുറിയിൽ ചെന്ന് കുറച്ച് നേരം ഞാൻ വെറുതെ ഇരുന്നു….. എന്ത് ഇടും….. അധികം ഡ്രസ്സ് ഒന്നും ഇങ്ങോട്ട് കൊണ്ടുവന്നിട്ടില്ല🙄

അപ്പോഴാണ് മുത്തശ്ശി വന്നത്……

” എന്ത് നോക്കുവാ മോളെ…. ” – മുത്തശ്ശി

” അത് എന്ത് ഇടും എന്ന്…..” – ശ്രീ

ഉടനെ മുത്തശ്ശി അലമാരയിൽ നിന്ന് ഒരു കവർ എടുത്ത് തന്നു…….

” മോൾ പോയി ഡ്രസ്സ് മാറി വാ…. ” – മുത്തശ്ശി

ഞാൻ അത് തുറന്നു നോക്കിയപ്പോൾ ഒരു ഡാർക് ഗ്രീൻ നിറത്തിലെ ഒരു ഗൗൺ ആണ്…… സിംപിൾ ആണ്….. അതോടൊപ്പം മാച്ചിങ് ഓർണമെന്റ്സ്‌……

എനിക് ഒരുപാട് ഇഷ്ടപ്പെട്ടു……

അത് ഇട്ടപ്പോൾ എനിക് എന്നെ തന്നെ വല്ലാത്ത ഭംഗി തോന്നി🙈

ഞാൻ അതൊക്കെ ഇട്ട് വന്നപ്പോൾ മുത്തശ്ശി എന്റെ നെറ്റിയിൽ ഉമ്മ തന്നു….. എന്നിട്ട് കൺമഷി ചെവിയുടെ പുറകിൽ തൊട്ടു തന്നു…..

” അല്ലെങ്കിൽ എന്റെ കുട്ടിക്ക് കണ്ണ് കിട്ടും ” – മുത്തശ്ശി

എനിക് കണ്ണ് ഒക്കെ എഴുതി തന്നു മുത്തശ്ശി….. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും മുത്തശ്ശി വിട്ടില്ല….. മുടി അഴിച്ച് ഇട്ടു….. 😊

ഞാൻ പുറത്തേക് ഇറങ്ങിയപ്പോൾ കണ്ടത് എന്നെ തന്നെ നോക്കുന്ന ആദിയെ ആണ് അവനെ കണ്ടപ്പോൾ തന്നെ ദേഷ്യം വന്നു😡😡😡😡

പക്ഷേ പെട്ടെന്ന് അവൻ തിരിച്ച് പോയി…..  കൂടെ മുത്തശ്ശി ഉള്ള കൊണ്ട് ആവും😊

പക്ഷേ തിരിഞ്ഞപ്പോൾ ആണ് അതല്ല കാര്യം എന്ന് മനസ്സിലായത്……🙄

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!