Skip to content

💙 ഇന്ദ്രബാല 💙 24

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya)

ദേവേട്ടന്റെ വാക്കുകൾ ഒക്കെ കേട്ട് എന്റെ കിളികൾ പല വഴി പറന്നു പോയി🙄🙄🙄

 

യാന്ത്രികമായി എന്റെ കൈകൾ ആ പൂ വാങ്ങാൻ ആയി ചലിച്ചു…..

 

പക്ഷേ വിരലുകളിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോൾ ആണ് നോക്കിയത്….. ഒരു ഒറ്റ കല്ല് മോതിരം……

 

അത് നല്ല ഭംഗി ഉണ്ടായിരുന്നു….. വല്ലാത്ത ഒരു ഭംഗി…. അതിന്റെ ഭംഗി ആസ്വദിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് ദേവേട്ടൻ ആ മോതിരത്തിൽ ചുംബിച്ചത്…..

 

 

എന്റെ ദേവിയെ…. ഇൗ പോയ കിളികൾ ഇൗ ആഴ്‍ച്ച എങ്കിലും തിരിച്ച് വന്നാൽ മതിയായിരുന്നു…..

 

 

കയ്യടികൾ ഉയർന്നപ്പോൾ ആണ് ബോധമണ്ടലത്തിലേക് തിരിച്ച് വന്നത്…..

 

 

ഒന്നും സംഭവിച്ചിട്ടില്ല എന്നത് പോലെ ഏട്ടൻ എന്റെ അടുത്ത് നില്പുണ്ട്…. അപ്പോ ഇനി ഒന്നും നടന്നില്ലേ…. വിരലിൽ നോക്കിയപ്പോൾ മോതിരം ഉണ്ട്…. അപ്പോ സ്വപ്നം അല്ല….

 

 

 

___________________

 

 

 

( ദേവൻ )

 

 

അത് അവൾക്കായി വാങ്ങിയത് ആണ്… ഇന്നോ ഇന്നലെയോ ഒന്നുമല്ല…… വർഷങ്ങൾക്ക് മുമ്പ് അവളെ പ്രോപോസ് ചെയ്യാൻ വാങ്ങിയത് ആണ്…. പക്ഷേ അതിന് കഴിഞ്ഞില്ല…..

 

 

 

കൈവിട്ട് പോയി എന്ന് കരുതിയത് ആണ് ഇന്ന് തിരിക കിട്ടിയത്….. എന്തോ…. വല്ലാത്ത സന്തോഷം….

 

അവളുടെ കൈയിൽ ആ മോതിരം നന്നായി ഇണങ്ങുന്നുണ്ട്…..

 

 

അതിനാൽ ആണ് അവിടെ ഒരു ഉമ്മ കൂടി കൊടുത്തത്…. അത് കഴിഞ്ഞ് അവളുടെ മുഖം ഒന്നു കാണണം….. അണ്ടി പോയ ആരെയോ പോലെ നിൽപ്പുണ്ട്🤣

 

 

പെട്ടെന്ന് ആണ് ഭയങ്കര ശബ്ദത്തിൽ കൈയ്യടികൾ ഉയർന്നത്…..

 

 

നോക്കുമ്പോൾ എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആണ്…..

 

 

” എടാ റൊമാന്റിക് കള്ള….. മ്മ് മ്മ്‌ നടക്കട്ടെ നടക്കട്ടെ…….  ”

 

എന്ന് അച്ചായൻ ചെവിയിൽ വന്നു പറഞ്ഞു…..

 

 

” പോടാ പുല്ലേ…. ” ഞാൻ ചിരിച്ച് കൊണ്ട് തന്നെ അവന് മറുപടി കൊടുത്തു അല്ല പിന്നെ…..

 

ഞാൻ എന്റെ പെണ്ണിനോട് അല്ലാതെ മറ്റാരോഡ് റൊമാന്റിക് ആവാൻ ആണ് അല്ല പിന്നെ….😏

 

 

 

അതൊക്കെ ആലോചിച്ച് ഞാൻ നേരെ നോക്കിയത് ആദിയുടെ മുഖത്തേയ്ക്ക് ആണ്…..

 

 

അവൻ പല്ല് കടികുന്നുണ്ട്…. അത് കണ്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം ഉണ്ടായി എങ്കിലും പുറത്ത് കാണിച്ചില്ല…. കാരണം അവനെ അങ്ങനെ അങ്ങോട്ട് പിണകുന്നത് ദോഷം ആണ്….

 

എന്റെ ബാലയിക്ക്‌ അത് നന്നായി ദോഷം ചെയും…..

 

 

അപ്പോഴാണ് അന്നമ്മ വന്നത്…..

 

 

 

” അങ്ങനെ നമ്മുടെ മത്സരങ്ങൾ അവസാനിച്ചു…. അപ്പോ ഇനി റിസൾട്ട് അറിയണ്ടേ എല്ലാവർക്കും….. ”

 

 

 

” അതേ അറിയണം…… ”

 

എന്ന് എല്ലാവരും പറഞ്ഞു…..

 

 

” ഞങ്ങള് 2 കപ്പിൾ സിന്റെയും  ഇഷ്ടവും അനിഷ്ടങ്ങളും ഒക്കെ നോക്കി….. അങ്ങനെയാണ് ബെസ്റ്റ് കപ്പിളിനെ തിരഞ്ഞെടുക്കുന്നത്…. ”

 

 

 

” എന്റെ പൊന്നു അന്നാമെ ഇങ്ങനെ വള വള സംസാരിക്കാതെ ഒന്നു പറ കൊച്ചെ….. ” – സാം

 

 

” ജിത്തു ഏട്ടനും ചേച്ചിയുടെയും റിലേഷൻ പേഴ്‌സെന്റ് 65 ആണ് ” – അന്ന

 

 

” അപ്പോ ദേവന്റെയോ…… അവർക്ക് തമ്മിൽ ഒന്നും അറിയില്ലല്ലോ….. ” – അപ്പചി

 

 

അവർ പുച്ഛിച്ച് കൊണ്ടാണ് പറയുന്നത്….. അത് കണ്ടപ്പോൾ എനിക് ചെറുതായി ദേഷ്യം വന്നു…. എന്തായാലും നോക്കാം…..

 

 

 

” അപ്പചി പറഞ്ഞത് ശെരി ആണ്…. അവർക്ക് തമ്മിൽ ഒന്നും അറിയാൻ സാധ്യത ഇല്ല….. ” – അന്ന

 

 

അത് പറഞ്ഞപ്പോൾ ഒരു തരം വിജയ ചിരി ആയിരുന്നു അവരുടെ മുഖത്ത്…..

 

 

” പക്ഷേ നമ്മുടെ പ്രതീക്ഷ ഒക്കെ കാറ്റിൽ പറന്നു അപ്പചിയെ…….. അവർ തമ്മിൽ 100 ശതമാനം ആണ് ….. അവർ 2 പേരുടെയും എല്ലാ ഉത്തരങ്ങളും ശെരി ആയിരുന്നു…… ” – അന്ന

 

 

 

” ഇനി രണ്ടാമത്തെ മത്സരം പ്രോപോസൽ ആയിരുന്നു…. അതിലെ വിജയി ആരാണെന്ന് ദെ ഇവിടെ ഉയർന്ന കയ്യടികൾ മതി മനസിലാകാൻ…. ” – സാം

 

 

“അപ്പോ നമ്മുടെ ഇന്നത്തെ വിജയി ഞങ്ങളുടെ സ്വന്തം ദേവനും ശ്രീയും ആണ് ” – ജിത്തു

 

 

എന്നും പറഞ്ഞു ജിതുവെട്ടൻ തന്നെ മുന്നോട്ട് വന്നു…😁

 

 

 

” അപ്പോ കലാപരിപാടികൾ അവസാനിച്ചു….. ഇനി ഭക്ഷണ പരിപാടികളിലേക്ക് കടക്കാം….  ” – സാം

 

 

 

” അതവിടെ നിൽക്കട്ടെ….. വിജയിച്ച ഞങ്ങൾക്ക്  എന്താ സമ്മാനം….. ” – ദേവൻ

 

 

” മോനെ…. ദേവാ… ഇതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കണം….. ” – സാം

 

 

എന്നും പറഞ്ഞു അവൻ ഒഴിയാൻ പോയതും

 

 

” അത് പറ്റില്ല….. കൊടുത്തേ പറ്റൂ…. ”  എന്നും പറഞ്ഞു 2 അച്ചന്മാരും ഞങ്ങൾക്ക് ഒപ്പം കൂടി

 

 

 

 

” മത്സരം നടത്തിയത് അവർ ആണെങ്കിലും സമ്മാനം ഞാൻ കൊടുക്കാം….. ” – ദേവന്റെ മുത്തശ്ശി

 

എന്നും പറഞ്ഞു മുത്തശ്ശി മുന്നോട്ട് വന്നു…. എന്നിട്ട് മുത്തശ്ശിയുടെ ഒരു മാല…. പാരമ്പര്യമായ ഒന്നാണ് അത്…. അത് അവളുടെ കഴുത്തിൽ ഇട്ട് കൊടുത്തു…..

 

 

അവള് ഉടനെ മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി…..😊

 

 

_________________

 

 

 

( ശ്രീ )

 

 

എനിക് ശെരിക്കും അൽഭുതം തോന്നുന്നു…… എന്റെ മനസ്സിൽ തോന്നിയത് ഒക്കെ വെറുതെ എഴുതിയത് ആണ്….. അതൊക്കെ ശെരി ആണെന്നോ…..

 

 

സത്യത്തിൽ ആദ്യം വെറുപ്പ് ആയിരുന്നു എന്നെ ഭീഷണി പെടുത്തി വിവാഹം കഴിക്കുമ്പോൾ….. പക്ഷേ ഒരു ദിവസം പോലും കഴിഞ്ഞില്ല അതിനു മുമ്പേ ആ ദേഷ്യം ഒക്കെ എവിടെയോ അലിഞ്ഞു പോയത് പോലെ…… സ്നേഹം ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല…. പക്ഷേ ഒരു വെറുപ്പ് തോന്നുന്നില്ല….. എനിക് അറിയില്ല എനിക്കെന്താ പറ്റുന്നത് എന്ന്…..

 

 

ഒന്നുറപ്പാണ് ഇൗ വീടിനോട് എനിക് വല്ലാത്ത ഒരു അറ്റാച്ച്മെന്റ് തോന്നുന്നു😊

 

 

 

പരിപാടി ഒക്കെ കഴിഞ്ഞു എന്റെ വീട്ടുകാരും കൂട്ടുകാരും ഒഴിച്ച് ബാകി എല്ലാവരും പോയി കഴിഞ്ഞു……

 

 

ഞാൻ നോക്കിയപ്പോൾ അച്ഛനും ദേവേട്ടനും മാറി നിന്നു എന്തോ സംസാരിക്കുന്നുണ്ട്….. ഇടക്ക് അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ട്…..

 

 

എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആണ്….. എല്ലാവരുടെയും മുഖങ്ങളിൽ ചിരി വിടർന്നു നിൽക്കുന്നു….. 3 പേരുടെ മുഖത്ത് ഒഴിച്ച്……

 

 

അപ്പചിയുടെ ആദിയുടെ പിന്നെ ഗായത്രിയുടെ…… ആദ്യത്തെ 2 വ്യക്തികളുടെയും കാരണം വ്യക്തം ആണ്….. പക്ഷേ ഗായത്രി അവൾക്ക് എന്താ പറ്റിയത്…. അത് മാത്രം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല…..

 

 

സൂര്യ എന്റെ കൂടെ തന്നുണ്ട്….. ഏട്ടത്തി ഏട്ടത്തി എന്ന് വിളിച്ച് പുറകെ നടക്കുക ആണ് പെണ്ണ്….. പക്ഷേ അതിനിടയിൽ എനിക് ഒരു പ്രണയം മണുത്ത്….. ആ വഴിയെ കണ്ട് പിടിക്കാം…..

 

 

” ഞങ്ങൾ ഇറങ്ങുക ആണ്…. അപ്പോ 2 പേരെയും നാളെ തന്നെ വീട്ടിലേക്ക് വിരുന്നിനു ക്ഷണിച്ചിരുന്നു….. ” – ശ്രീയുടെ മുത്തശ്ശി

 

 

 

” ആയിക്കോട്ടെ ദേവൂട്ടി….. ” – ദേവൻ

 

 

എന്നും പറഞ്ഞു ദേവേട്ടൻ മുത്തശ്ശിയെ കെട്ടിപിടിച്ച്….. മുത്തശ്ശിക്ക് ദേവേട്ടനേ നന്നായി ബോധിച്ചിട്ട്‌ ഉണ്ട്…. 😊😊

 

 

ഞാൻ നോക്കിയപ്പോൾ ദേവേട്ടന്റെ മുത്തശ്ശി മുഖം കറുപ്പിച്ച നിൽപ്പുണ്ട്…. അത് തന്നെ കുശുമ്പ്🤣

 

 

ഞാൻ ഉടനെ മുത്തശ്ശിയുടെ അടുത്തേയ്ക്ക് ചെന്ന്…..

എന്നിട്ട് ദേവെട്ടന്റെ മുത്തശ്ശിയുടെ താടിയിൽ പിടിച്ചു…..

 

 

” എന്തുപറ്റി എന്റെ പാറൂട്ടിക്ക്‌…. ” – ശ്രീ

 

 

” കണ്ട ശ്രീ കുട്ടി അവന് ഇപ്പോ എന്നെ വേണ്ട…. ” – ദേവെട്ടന്റെ മുത്തശ്ശി

 

 

ഞാൻ നോക്കിയപ്പോൾ നമ്മുടെ ദേവൂട്ടി ആണെങ്കിൽ അതിലും കഷ്ടം ആണ്….

 

 

” കണ്ട മോനെ ദേവൂട്ട…. അവൾക്ക് എന്നെ വേണ്ട…. ” – ശ്രീയുടെ മുത്തശ്ശി

 

 

 

അവരുടെ കുശുമ്പ് കണ്ട് അവിടം മുഴുവൻ ഒരു പൊട്ടിച്ചിരി ഉയർന്നു…..

 

 

” പിന്നെ ദേവന്റെ അച്ഛാ… ഇവരുടെ വിവാഹം പെട്ടെന്ന് ആയിരുന്നല്ലോ…. അപ്പോ ഇവരുടെ ജാതകം ഒന്നു നോക്കിയെക്കാം…. എന്താ നിങ്ങളുടെ അഭിപ്രായം…. ” – മാധവൻ

 

 

” ഞങ്ങൾക്ക് സമ്മതം ആണ് മാധവാ…. ” – ശ്രീധരൻ

 

 

” മാലിനി പോയി അവന്റെ ജാതകം ഇങ്ങ് എടുത്തിട്ട് വാ….. ” – പാറു മുത്തശ്ശി

 

 

” ധൃതി ഒന്നുമില്ല ശ്രീധര…. നാളെ അവർ അങ്ങ് വരുമ്പോൾ മതി….. ” – മാധവൻ

 

 

” എന്ന പോട്ടെ മക്കളെ” എന്നും പറഞ്ഞു അവർ ഇറങ്ങി…..

 

 

എനിക് നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അമ്മയോടും ദേവെട്ടനോടും പറഞ്ഞു വേഗം മുകളിലേക്ക് കയറി പോയി……

 

 

മുകളിലേക്ക് ചെന്ന് റൂമിന്റെ വാതിൽ തുറക്കാൻ പോയപ്പോൾ ആണ് പുറകിൽ ഒരു നിഴലനക്കം കണ്ടത്…. നോക്കിയപ്പോൾ ആദി 😳😡

 

 

 

” എന്താ ആദി ഇവിടെ…. ” – ശ്രീ

 

 

” അപ്പോ നിനക്ക് എന്റെ പേര് ഒക്കെ അറിയോ…. ഞാൻ കരുതി എല്ലാം മറന്ന് പോയെന്ന്…. ” – ആദി

 

” അങ്ങനെ മറക്കാൻ കഴിയുന്ന ഒരു പേര് അല്ലല്ലോ അത്….. ” – ശ്രീ

 

 

” ശ്രീ പറയാതെ ഇരിക്കാൻ വയ്യ നീ ഭയങ്കര സുന്ദരി ആണ് കേട്ടോ….. എന്റെ കൈയിൽ ഉണ്ടായിരുന്നപ്പോൾ ഇത് ഞാൻ അറിഞ്ഞില്ല…. അല്ലെങ്കിൽ മറ്റൊരുവന്റെ ആവുമ്പോൾ അല്ലേ അതിനു സ്വാദ് കൂടു….. ” – ആദി

 

 

 

എന്നും പറഞ്ഞു ഒരു വല്ലാത്ത നോട്ടം…. അത് കണ്ടപ്പോൾ എനിക് ദേഷ്യം ഇരച്ചു കയറി…..

 

 

ഞാൻ വേഗം തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അവൻ എന്റെ കൈയിൽ പിടിച്ചത്…..

 

 

ഞാൻ അവനെ ഉടനെ ഒന്നു നോക്കി….

 

 

” എന്റെ പൊന്നോ എന്ത് നോട്ടം ആണ് ഇത്…. ദഹിപ്പികുമല്ലോ…. ” – ആദി

 

 

” അന്ന് കിട്ടിയതിന്റെ ചൂട് മാറിയോ…. ” – ശ്രീ

 

 

” ഒരിക്കലുമില്ല….. അന്നത്തെ ആ അടിയിൽ ചൂട് കൂടിയത് ഉള്ളൂ…. നിന്നോട് ഉള്ള പകയുടെ ചൂട്….. അങ്ങനെ എന്നെ നോവിച്ചിട്ട്‌ നീ ഇൗ വീട്ടിൽ സന്തോഷം ആയി കഴിയാം കരുതേണ്ട….. നരകിക്കും നീ ഇവിടെ…. എന്നെ തല്ലിയ ഓരോ നിമിഷവും ഓർത്ത്….. ” – ആദി

 

 

 

” നിനക്ക് ഒന്നു തന്നതിന്റെ പേരിൽ നരകിക്കാൻ ആണെങ്കിൽ സന്തോഷപൂർവം ഞാൻ അത് സ്വീകരിക്കും…. ഒരു പട്ടിയെ കൊല്ലുമ്പോൾ ചോദിക്കാൻ ഒരുപാട് പേര് ഉണ്ടാവും…. ശിക്ഷാ വിധി ഉണ്ടാവും…. പക്ഷേ അതൊരു പേ പട്ടി ആണെന്ന് തിരിച്ചറിഞ്ഞാൽ തീരും എല്ലാ ശിക്ഷയും…… ” – ശ്രീ

 

 

 

” ഡീ അധികം നിഗളിക്കണ്ട…. നിന്റെ കെട്ടിയോൻ എന്ന് പറയുന്നവൻ ഇപ്പോഴും എന്റെ കൈയിൽ ആണ്…. അവൻ ഇപ്പോഴും എന്റെ മായാവലയത്തിൽ ആണ് ഓർത്താൽ നന്നു…. ” – ആദി

 

 

” പാമ്പ് അതിന്റെ വിഷം എത്ര ഉള്ളിൽ ഒതുക്കി നടക്കാൻ നോക്കിയാലും…. ഒരിക്കൽ അത് ചീറ്റും…. ആ ഒരു ദിനത്തിന് വേണ്ടി ആണ് ഞാനും കാത്ത് ഇരിക്കുന്നത്….. ” – ശ്രീ

 

 

” ഒന്നോർത്തോ…. എന്റെ വാ തുറന്നാൽ അവിടെ തീരും എല്ലാം…. അവിടെ തകരുന്നത് നിന്റെ കുടുംബം കൂടി ആവും…. നിന്റെ അസുഖം അറിഞ്ഞാൽ അവരൊക്കെ തകരും…. അതോർത്ത് മാത്രം മോൾ മുട്ടാൻ വാ…. ” – ആദി

 

 

എന്നും പറഞ്ഞു പുച്ഛിച്ച് കൊണ്ട് അവൻ പോയി…..

 

അവനോട് എല്ലാം പറയാൻ തോന്നിയ ആ നിമിഷത്തെ കുറിച്ചോർത്ത് എനിക് എന്നോട് തന്നെ വെറുപ്പ് തോന്നി…..

 

 

എല്ലാവരും കണക്ക് ആണ്…. എല്ലാവരും അവരവരുടെ സന്തോഷത്തിന് വേണ്ടി മാത്രമാണ് ഓരോന്ന് ചെയ്യുന്നത്….. ഒരു അർത്ഥത്തിൽ ദേവേട്ടനും ആദിയും ചെയ്യുന്നത് ഒന്നു ആണല്ലോ…. എന്നെ ഭീഷണി പെടുത്തുന്നു….. അതും എന്റെ അസുഖത്തിന്റെ പേരിൽ🙂🙂🙂

 

 

 

ആലോചിക്കും തോറും കണ്ണുകൾ നിറഞ്ഞു ഒഴുകി….

 

ദേഷ്യവും സങ്കടവും ഒക്കെ അവിടെയിരുന്ന ഗ്ലാസ്സിൽ ആണ് തീർത്തത് അത് കൊണ്ടാവാം അത് പൊട്ടി ചില്ലുകൾ കൈയിൽ മുറിവ് ഉണ്ടാക്കിയത്…..

 

 

മനസ്സിന് മുറിവ് അതിന്മേൽ ഉണ്ടായിരുന്നതിനാൽ ആവാം കൈയിലെ മുറിവ് എനിക് ഒരു നേരിയ വേദന മാത്രം സമ്മാനിച്ചത്…..

 

 

ഞാൻ ഒന്നു കൈയും മുഖവും കഴുകി നേരെ കിടന്നു….

 

 

ഒരുപാട് ചോര പോയത് കൊണ്ടും ഒരുപാട് കരഞ്ഞത് കൊണ്ടും ആവാം അവള് പെട്ടെന്ന് മയങ്ങി പോയി…..

 

 

കൈയിൽ ഒരു നീറ്റൽ അനുഭവപ്പെട്ടപ്പോൾ ആണ് അവള് ഉണർന്നത്…..

 

നോക്കിയപ്പോൾ കണ്ടത് തന്റെ മുറിവിൽ ഡെറ്റോൾ പുരട്ടുന്ന ദേവേട്ടനേ ആണ്….. എനിക് ദേഷ്യം ഇരച്ചു കയറി…..

 

” തൊട്ടുപോകരുത് എന്നെ….. ”

 

 

 

_____________________

 

 

 

( ദേവൻ )

 

 

അവളുടെ പെട്ടെന്ന് ഉള്ള അലർച്ചയിൽ കൈയിൽ ഇരുന്ന ഡെറ്റോൾ കുപ്പി നിലത്തേക്ക് വീണു പോയി….

 

 

” എന്താണ് ശ്രീ…. ” കൈയിൽ എന്ത് പറ്റിയത് ആണെന്ന് ചോദിച്ച് ഞാൻ വീണ്ടും അവളുടെ കൈയിൽ മരുന്ന് വെക്കാൻ തുടങ്ങി…..

 

 

“നിങ്ങളോട് പറഞ്ഞത് കേട്ടില്ലേ…. എന്നെ തൊടരുത് എന്ന്…. ” – ശ്രീ

 

എന്നും പറഞ്ഞു അവള് എന്റെ കൈ തട്ടി മാറ്റി…..

 

 

കൈ അനകിയത് കൊണ്ടാവാം അവളുടെ കൈയിൽ നിന്ന് വീണ്ടും ചോര വന്നു…. നന്നായി മുറിഞ്ഞിട്ടുണ്ട്…..

 

 

” ശ്രീ മോളെ അടങ്ങി നിൽക്ക്… നന്നായി ചോര പോകുന്നുണ്ട്…. ഞാൻ തൊടുന്നില്ല…. നീ മരുന്ന് വെക്ക്…. അല്ലെങ്കിൽ വാ ഹോസ്പിറ്റലിൽ പോവാം…. ” – ദേവൻ

 

 

 

എന്നും പറഞ്ഞു ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്നതും അവള് ഒന്നു കൂടി ശക്തി ആയി എന്നെ എതിർക്കാൻ തുടങ്ങി….. കൈയിൽ നിന്ന് ആണെങ്കിൽ നന്നായി ചോര വരുന്നുണ്ട്….. അവളുടെ ഡ്രസ്സിലും എന്റെ ഡ്രസ്സിലും ഒക്കേ മുഴുവൻ ചോര ആണ്…..

 

 

അവളെ ഒട്ടും കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല എന്നായപ്പോൾ കവിളത്ത് ഒരു അടി കൊടുത്തു …..

 

 

അടി കിട്ടിയതും ആളികത്തി കൊണ്ടിരുന്ന തീ പെട്ടെന്ന് അണഞ്ഞത് പോലെ അവള് ബോധമറ്റ്‌ ബെഡിലേക് വീണു….

 

 

അവളെ തട്ടി വിളിച്ചിട്ട് ആണെങ്കിൽ എഴുന്നേൽക്കുന്നില്ല…..

 

 

” ശ്രീ…. ശ്രീ എഴുന്നേൽക്കു….. ” – ദേവൻ

 

എവിടെ ഒരു അനക്കവും ഇല്ല…. വെള്ളം തളിച്ച് നോക്കി…. അപ്പോ ഒന്നു അനങ്ങി… അത്ര മാത്രം….. നന്നായി ക്ഷീണിച്ചിരിക്കുന്നു അവള്….. ഇനിയും ഇങ്ങനെ നില്കുന്നത് റിസ്ക് ആണ് എന്നുള്ളത്കൊണ്ട്…. ഞാൻ വേഗം അവളെ എന്റെ കൈകളിൽ കോരി എടുത്തു… എന്നിട്ട് താഴേയ്ക്ക് ചെന്നു…..

 

 

അവരൊന്നും ഉറങ്ങിയിട്ട് ഉണ്ടായില്ല…..

 

 

” അയ്യോ മോൾക്ക് എന്ത് പറ്റി….. ” – മുത്തശ്ശി

 

 

 

” അച്ഛാ…. കാർ എടുക്ക് വേഗം….. ” – ദേവൻ

 

 

അച്ഛൻ വേഗം കാർ എടുത്തിട്ട് വന്നു… ഞാൻ അവളെ അതിലേക്ക് കയറ്റി എന്നിട്ട് നേരെ ഹോസ്പിറ്റലിലേക്ക് പോയി…..

 

 

രാത്രി ആയിരുന്നത് കൊണ്ട്….നേരെ ചെന്ന്  അത്യാഹിത വിഭാഗത്തിലേക് ആണ് കയറ്റിയത്…..

 

 

” നിങ്ങള് പുറത്ത് വെയ്റ്റ് ചെയ്യു….. ” – നേഴ്സ്

 

 

ഞങ്ങൾ പുറത്ത് കസേരയിൽ ഇരുന്നു…..

 

 

” ദേവാ…. മോൾക്ക് എന്താ പറ്റിയത്….. ” – അച്ഛൻ

 

 

 

ഞാൻ ഒന്നും മിണ്ടിയല്ല…. ഞാൻ മൗനം പാലിച്ചതിനാൽ ആവണം അച്ഛൻ കൂടുതൽ ഒന്നും ചോദിച്ചില്ല…..

 

 

 

ഞാൻ ആ സീറ്റിൽ കണ്ണുകളടച്ച് ഇരുന്നു….. എന്റെ മനസ്സിലേക്ക് കുറച്ച് മുന്നേ നടന്ന കാര്യങ്ങള് ഒക്കെ വന്നു…..

 

 

അവള് പോയതിന്റെ പിന്നാലെ പോകാൻ പോയപ്പോൾ ആണ് അവന്മാർ ഒക്കെ വളഞ്ഞത്….. ചിലവ് വേണം എന്നൊക്കെ പറഞ്ഞു…..

 

 

അപ്പോഴാണ് പെട്ടെന്ന് മുകളിൽ നിന്ന് ഒരു വിജയിഭാവത്തോടെ ഇറങ്ങി വരുന്ന ആദിയെ കണ്ടത്….. എന്തോ അവന്റെ വരവ് അത്ര പന്തി ആയി തോന്നിയില്ല…..

 

 

ഞാൻ വേഗം തന്നെ മുകളിലേക്ക് കയറി ചെന്നു…. അവിടെങ്ങും ബാലയെ കണ്ടില്ല മനസ്സിൽ എന്തോ ഒരു ഭയം വന്നു നിറഞ്ഞു….

 

ഞാൻ എന്റെ റൂം തുറന്നു നോക്കിയപ്പോൾ അവള് അവിടെ കിടക്കുന്നുണ്ട്…. അപ്പോഴാ ആശ്വാസം ആയത്….. തിരിച്ച് ഇറങ്ങാൻ പോയപ്പോൾ ആണ് പൊട്ടിയ ചില്ലിൻ കഷ്ണങ്ങളും ചോര തുള്ളികളും എന്റെ കണ്ണിൽ പെട്ടത്…..

 

 

നോക്കിയപ്പോൾ ബാല കിടക്കുന്നതിന്റെ അവിടം  ചോര തളം കെട്ടി കിടക്കുന്നു….

 

 

കണ്ടതും ചങ്ക് കലങ്ങി പോയി….. അവളെ ഉണർത്താതെ തന്നെ വേഗം  അവളുടെ കൈ ഡ്രസ്സ് ചെയ്യാൻ പോയപ്പോൾ ആണ് അവള് എഴുന്നേറ്റത്….

 

 

പെട്ടെന്ന് ആണ്  ഡോക്ടർ ഇറങ്ങി വന്നത്…… ഞാൻ വേഗം അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെന്നു…..

 

 

” ഡോക്ടർ ബാലക്ക്‌…. ” – ദേവൻ

 

 

” ആ കുട്ടിയുടെ ആരാണ്…. ” – ഡോക്ടർ

 

 

” ഹസ്ബന്റ് ആണ്….. ” – ദേവൻ

 

 

” കുട്ടിക്ക് കുഴപ്പം ഒന്നുമില്ല…. ഒരുപാട് ചോര പോയത് കൊണ്ട് ബോഡി വീക്ക് ആയത് ആണ്….. ഡ്രിപ്പ് ഇട്ടിട്ടുണ്ട്….. അത് കഴിയുമ്പോൾ പോവാം” – ഡോക്ടർ

 

 

” ഒകെ താങ്ക്സ് ഡോക്ടർ….. ” – ദേവൻ

 

 

” ആ കുട്ടിയുടെ കൈക്ക് എന്താ പറ്റിയത്….. ” – ഡോക്ടർ

 

 

” അത് ചില്ല് പൊട്ടിയത് ആണ്…. ” – ദേവൻ

 

 

” ഒകെ ” – ഡോക്ടർ

 

 

” കുട്ടിയെ കേറി കാണാമോ…. ” – അച്ഛൻ

 

 

” കണ്ടോളൂ ഇപ്പോ തന്നെ പോവുകയും ചെയ്യാം….. ” – ഡോക്ടർ

 

 

എന്നും പറഞ്ഞു അയാള് പോയി…… അകത്തേക്ക് ചെന്നപ്പോൾ അവള് കണ്ണടച്ച് കിടക്കുക ആണ്…..

 

 

” മോളെ….. ” – അച്ഛൻ

 

 

അവള് കണ്ണുകൾ പതിയെ തുറന്നു…..

 

 

” എന്താ അച്ഛാ….. ” – ശ്രീ

 

 

” എന്ത് പറ്റിയത് ആണ് മോളെ….. ” – അച്ഛൻ

 

എന്നും ചോദിച്ച് അച്ഛൻ അവളുടെ തലയിൽ തടവി…..

 

 

” ഒന്നുമില്ല അച്ഛാ….. ഗ്ലാസ്സ് പൊട്ടിയപ്പോൾ കൈയിൽ ചില്ല് കയറിയത് ആണ്…… ” – ശ്രീ

 

 

ഉടനെ തന്നെ ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്ക് പോയി……

 

 

 

_____________________

 

 

 

( ശ്രീ )

 

 

കണ്ണുകൾ തുറന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ്….. ഞാൻ എങ്ങനെ ആണ് ഇവിടെ എത്തിയത്🙄

 

ഒരു പിടിയും ഇല്ല…. അപ്പോഴാണ് അച്ഛനും ദേവേട്ടനു മുറിയിലേക്ക് വന്നത്…..

 

 

ഡ്രിപ്പ് കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ വീട്ടിലേക്ക് ചെന്നു….. വീട്ടിൽ കയറി ചെന്നപ്പോൾ അമ്മയും മുത്തശ്ശിയും ചേച്ചിയും ഏട്ടനും ഒക്കെ ഇരിപ്പുണ്ട്…..

 

 

എന്നെ കണ്ടതും ചേച്ചി ഓടി വന്നു….

 

 

” മോളെ ശ്രീക്കുട്ടി എന്താ പറ്റിയത്…. വേദനിക്കുന്നുണ്ടോ വാവേ….. ” – ലച്ചു

 

 

” ഇല്ല ചേച്ചി…. കുഴപ്പമൊന്നുമില്ല….. ” – ശ്രീ

 

 

” കുട്ടി…. അവൾക്ക് ക്ഷീണം ഉണ്ടാവും എല്ലാവരും ചെന്ന് കിടക്കൂ….ബാകി നാളെ സംസാരിക്കാം….. ” – മുത്തശ്ശി

 

 

ഞാൻ കയറാൻ പോയപ്പോൾ ആണ് പെട്ടെന്ന് കാൽ തെന്നിയത്….. നിലത്ത് എത്തുന്നതിനു മുമ്പേ ഞാൻ ദേവേട്ടന്റെ കൈകളിൽ സുരക്ഷിത ആയിരുന്നു…..

 

 

തുടർന്നുള്ള ഏട്ടന്റെ പ്രവർത്തിയിൽ എന്റെ കണ്ണുകൾ തള്ളി പോയി….. 😳

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!