✍️💞… Ettante kanthaari…💞
( ദേവൻ )
അവള് മുകളിലേക്ക് പോകാൻ പോയപ്പോൾ ആണ് പെട്ടെന്ന് സ്റ്റെപ്പിൽ തട്ടി വീഴാൻ പോയത്…. വീഴുന്നതിന് മുന്നേ അവളെ ഞാൻ എന്റെ കരവലയത്തിൽ ആകിയിരുന്നു…..
അവള് നല്ല ക്ഷീണിതയാണ്…. അത് കൊണ്ട് ഞാൻ ഉടനെ അവളെ എന്റെ കൈകളിൽ കോരി എടുത്തു….. താഴെ അവരൊക്കെ ഉണ്ടായിരുന്നത് കൊണ്ടാവാം ആദ്യം അവള് അടങ്ങി കിടന്നു…..അവരുടെ കൺവെട്ടത്ത് നിന്ന് മാറിയതും അവള് കുതറാൻ തുടങ്ങി…..
” എന്നെ താഴെ ഇറക്കു ഞാൻ ഒറ്റക്ക് പോയികോളാം….. എനിക് ആരുടെയും സഹായം വേണ്ട…. എന്നെ താഴെ ഇറക്കാൻ ” – ശ്രീ
പെണ്ണ് കിടന്നു കുതറുകയാണ്… ഇവൾ ഇങ്ങനെ ചെയ്താൽ എന്റെ ബാലൻസ് കൂടി പോവും ഞങ്ങൾ 2 പേരും താഴെ എത്തും….. അത് കൊണ്ട് അവളെ sherikk മുറുക്കെ പിടിച്ചു…. എന്നിട്ട് അവളുടെ കാതോരം ചെന്നു…..
” അടങ്ങി കിടക്കടി കോപ്പേ…. മര്യാധിക്ക് കിടന്നാൽ മുകളിൽ കൊണ്ടാകാം…. അതല്ലെങ്കിൽ മുകളിൽ കൊണ്ടുപോയി ആ ബാൽക്കണി യിൽ നിന്ന് താഴേയ്ക്ക് എറിയും 😡 ” – ദേവൻ
എന്റെ മുഖത്തെ കലിപ്പ് കണ്ടത് കൊണ്ടാവണം പിന്നെ പെണ്ണ് മിണ്ടാതെ ആയി…..
ഞങ്ങൾ നേരെ റൂമിലേക്ക് പോയി…..
_________________
( ശ്രീ )
ദുഷ്ടൻ കാലമാടൻ….. പറഞ്ഞത് കേട്ടില്ലേ…. എന്നെ ആ ബാൽക്കണി യിൽ നിന്നും താഴേയ്ക്ക് എറിയും എന്ന്…. ഞാൻ എന്താ വെല്ല പൂച്ച കുട്ടിയും ആണോ എറിഞ്ഞു കളയാൻ😡😡😡
ഞാൻ അടങ്ങി കിടന്നു….. കാരണം അങ്ങേരാണ് മുതൽ എറിയും എന്ന് പറഞ്ഞാല് ചിലപ്പോ എറിഞ്ഞിരിക്കും വെറുതെ എന്തിനാ ഞാൻ ആയിട്ട് എന്റെ കൈയും കാലും ഒടികുന്നത്😒
പെട്ടെന്ന് റൂമിലേക്ക് എത്തി ഏട്ടൻ എന്നെ ബെഡിലേക് ഇട്ടു….. ഇട്ടു എന്ന് പറഞ്ഞത് കാര്യം ആയിട്ട് ആണ്….. എന്നെ ബെഡിലേക് എറിയുക ആയിരുന്നു🙄
” അമ്മേ എന്റെ നടു…… ” – ശ്രീ
” കിടന്നു കാറല്ലെ ഡീ….. ” – ദേവൻ
പറഞ്ഞത് കേട്ടില്ലേ…. എന്റെ നടു ഒടിച്ചതും പോര ഞാൻ കാറാനും പാടില്ല പോലും😡
അപ്പോഴാണ് എന്റെ കണ്ണുകൾ മുറി ആകമാനം വീക്ഷിച്ചത്…..
നോക്കിയപ്പോൾ ദേവേട്ടൻ അവിടെ ക്ലീൻ ചെയ്യുക ആണ്…. ഞാൻ ബെഡിൽ നിന്ന് ഇറങ്ങാൻ പോയതും ഏട്ടൻ എനിക് നേരെ ആക്രോശിച്ചു കൊണ്ട് വന്നു…..
” അവിടെ അടങ്ങി ഒതുങ്ങി കിടന്നോളണം നീ എന്തിനാ എഴുന്നേൽക്കുന്ന….. ” – ദേവൻ
” അത് ഞാൻ അല്ലേ ഗ്ലാസ്സ് പൊട്ടിച്ചത്…. അപ്പോ അത് ഒക്കെ എടുത്ത് കളയാണ്ടെ….. ” – ശ്രീ
” അതൊക്കെ ഞാൻ ചെയ്തോളാം…. നീ ചെന്ന് കിടക്ക്….. ” – ദേവൻ
” വേണ്ട ഞാൻ ചെയ്തോളാം…. ” – ശ്രീ
എന്നും പറഞ്ഞു ഞാൻ ചില്ല് എടുത്തതും ദേവേട്ടൻ എന്റെ അടുത്തേയ്ക്ക് പാഞ്ഞ് വന്നു ഒരു അലറൽ ആയിരുന്നു…..
” പോടി…… ” – ദേവൻ
ഒറ്റ അലറലിൽ തന്നെ ഞാൻ ബെഡിൽ എത്തി….😁 പേടി കൊണ്ട് ഒന്നുമല്ല…. ജസ്റ്റ് ഒരു ഭയം…. ചിലപ്പോ ഇൗ ജീവി എന്നെ തിന്നാലോ🙄
ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കണ്ണുകൾ എപ്പോഴോ അടഞ്ഞു പോയി…..
______________
( ദേവൻ )
മനഃപൂർവം ആണ് അവളോട് ദേശ്യപെടുന്നത്…. അതല്ലാതെ അവള് എന്നെ അനുസരിക്കുന്നില്ല….. നിങ്ങള് തന്നെ ഒന്നു നോക്കിക്കേ…. അവൾക്ക് എന്നെ എന്തെങ്കിലും അനുസരണ ഉണ്ടോ….
ആ വയ്യാത്ത കൈയും വെച്ച് അവള് ചില്ല് പെറുക്കാൻ വന്നിരിക്കുന്നു….. നിങ്ങള് തന്നെ പറ ഞാൻ ഇൗ മുതലിനെ എന്താണ് ചെയ്യേണ്ടത്…..🙄
ഞാൻ ദേഷ്യപെട്ടപ്പോൾ പെണ്ണ് നല്ല കുട്ടി ആയി ബെഡിൽ പോയി കിടന്നു അപ്പോ എന്നെ പേടി ഉണ്ട്…. അത് മതി😁
ഞാൻ അവിടെ ക്ലീൻ ചെയ്ത് ഒന്നു കുളിച്ചിട്ട് വേഗം ബെഡിന്റെ അടുത്തേയ്ക്ക് ചെന്നു….. അപ്പോ അവള് ബെഡിന്റെ ഓരം ചേർന്ന് കിടക്കുക ആണ്….. കണ്ടപ്പോഴേ ഒരു വാത്സല്യം തോന്നി😊
വല്ലാത്ത ഒരു നിഷ്കളങ്കത ആണ് ഇവളുടെ മുഖത്ത്….. ഒരു കൊച്ച് കുഞ്ഞിനെ പോലെ തോന്നും….. അവളുടെ മുഖം…..
ഞാൻ പതിയെ ബെഡിൽ പോയി ഇരുന്നു അവളുടെ തല തടവി….. പെട്ടെന്ന് തന്നെ ഒന്നു ചിണുങ്ങി കൊണ്ട് എനിക്ക് നേരെ കിടന്നു….. കൂടാതെ തല തടവിയെ എന്റെ കൈകൾ അവള് എടുത്ത് അവളുടെ തലയിക്ക് അടിയിൽ വെച്ചു….
ഞാൻ നോക്കിയപ്പോൾ പെണ്ണ് നല്ല ഉറക്കം ആണ്…. പക്ഷേ കൈ വിടുന്നില്ല…..
അവള് ഉറക്കത്തിൽ തന്നെ എന്തോ സംസാരിക്കുന്നുണ്ട്….. ഞാൻ അത് എന്താണെന്ന് ശ്രദ്ധിച്ചു…..
” ദേവൂ…… ദേവേട്ടനു എന്നെ ഇഷ്ടമല്ല….. എന്നോട് പ്രതികാരം മാത്രേ ഉള്ളൂ….. അതിനു വേണ്ടി ആണ് ദേവൂ….. അത് പോലെ ഇന്ന് ആദി എന്നെ വന്നു കണ്ടിരുന്നു…. ”
ഇത്രയും പറഞ്ഞു എന്നിട്ട് പെണ്ണ് വീണ്ടും ഉറക്കത്തിലേക്ക് വീണു….. പാവം അവള് അവളുടെ മുത്തശിയോട് ആണെന്ന് കരുതി ആണ് പറയുന്നത്…. എനിക് എന്തോ വല്ലാത്ത സങ്കടം തോന്നി…..
നീ എന്നാണ് മോളെ എന്നെ മനസ്സിലാകുക….. എനിക് നിന്നോട് സ്നേഹം മാത്രം ഉള്ളൂ…. ഒരു തരി പോലും വെറുപ്പ് ഇല്ല….. എന്റെ ബാലയെ വെറുക്കാൻ ഇൗ ഇന്ദ്രന് സാധിക്കില്ല😔😔😔
ഇപ്പോഴും അവള് കൈയിൽ മുറുകെ പിടിച്ചു വെച്ചിരിക്കുകയാണ്…. ഞാൻ അത് വേർപെടുത്താതെ അവളുടെ അടുത്ത് കിടന്നു…..
ഉടനെ അവള് എനിക് അരികിലേക്ക് വന്നു എന്റെ അടുത്ത് കിടന്നു…. എന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന അവളോട് എനിക് വല്ലാത്ത വാത്സല്യം തോന്നി….. അതിനാൽ ഞാൻ അവളുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി……
______________________
( ശ്രീ )
രാവിലെ എഴുന്നേൽക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല….. എന്തോ നല്ല ഭാരം ഉള്ള സാധനം എന്റെ മേൽ കിടക്കുന്ന പോലെ….. സൈഡിലേക്ക് നോക്കിയപ്പോൾ എന്നെ നെഞ്ചോട് ചേർത്തു വെച്ച് കിടക്കുന്ന ദേവേട്ടനെ ആണ് കണ്ടത്….. കണ്ടപ്പോൾ ഉള്ളിൽ ഒരു സന്തോഷം ഉണ്ടായി എങ്കിലും വളരെ പെട്ടെന്ന് തന്നെ അതൊരു സങ്കടം ആയി മാറി…..
ഞാൻ പതിയെ ഏട്ടന്റെ കൈകൾ എന്നിൽ നിന്നും അടർത്തി മാറ്റി എന്നിട്ട് നേരെ കുളിക്കാൻ കയറി…..
വലത്തേ കൈയിലെ കെട്ട് കണ്ടപ്പോൾ ആണ് ഇന്നലത്തെ സംഭവങ്ങൾ ഒക്കെ ഓർമ വന്നത്….. ഉടനെ എന്നിൽ ആദിയോട് ഉള്ള പക വന്നു……
അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ല….. അവനെ ഓർത്ത് കരഞ്ഞു ജീവിക്കാൻ എനിക് കഴിയില്ല…. എന്റെ ജീവിതം അവൻ നശിപ്പിക്കുക ആണെങ്കിൽ വേരോടെ അവനെ ഇല്ലാതെ ആകിയിട്ട് മാത്രമേ ഞാൻ ഇൗ ഭൂമി വിടുക ഉള്ളൂ😡
പെട്ടെന്ന് ആണ് വാതിലിൽ കൊട്ട് കേട്ടത്…..
” ശ്രീ വാതിൽ തുറന്നേ…. ” – ദേവൻ
” എന്താ…. ” – ശ്രീ
” കൈ നനയാൻ പാടില്ല…. അത് പഴുക്കും…. ” – ദേവൻ
ഞാൻ വേഗം വാതിൽ തുറന്നു….. പാവം ഒരു പ്ലാസ്റ്റിക് കവർ ആയി നിൽക്കുക ആണ്…..
” നീ ഒറ്റക്ക് ബുദ്ധിമുട്ടേണ്ട…. ഞാൻ അമ്മയെയോ ഏട്ടത്തി യെയോ അയക്കാം…. ” – ദേവൻ
എന്നും പറഞ്ഞു എന്റെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ ഏട്ടൻ പോയി ചേച്ചിയും ആയി തിരിച്ച് വന്നു……
വീട്ടിൽ എനിക് വയ്യാതെ ആയാൽ എന്റെ കാര്യം ഒക്കെ നോക്കുന്നത് ചേച്ചി തന്നെ ആണ്….. അത് കൊണ്ട് ചേച്ചിക്ക് അതൊരു ബുദ്ധിമുട്ട് ആവില്ല എന്നെനിക്ക് അറിയാമായിരുന്നു…..
” ശ്രീക്കുട്ടി ഇപ്പോ കൈക്ക് എങ്ങനെ ഉണ്ട്….. ” – ലച്ചു
” കുഴപ്പം ഒന്നുമില്ല ചേച്ചി…. പിന്നെ ഒറ്റക്ക് കാര്യങ്ങള് ഒക്കെ ചെയ്യാൻ ആവില്ല അത്രേ ഉള്ളൂ….. ” – ശ്രീ
” ആ വാ ഞാൻ സഹായിക്കാം…… ” – ലച്ചു
എന്നും പറഞ്ഞു ചേച്ചി എന്നെ ഡ്രസ്സ് മാറാൻ ഒക്കെ സാഹായിച്ച്…..
ഇന്ന് വീട്ടിൽ പോകണമല്ലോ…. ചേച്ചിയും ഞാനും ആ സന്തോഷത്തിൽ ആണ്…..
” ചേച്ചി അമ്മയോട് പറഞ്ഞോ ഇന്നലത്തെ കാര്യം….. ” – ശ്രീ
” ഇല്ല ഇന്ന് ചെല്ലുമ്പോൾ അവർ നേരിട്ട് അറിഞ്ഞാൽ പോരെ…. ” – ലച്ചു
” ആ അത് മതി ചേച്ചി…. ” – ശ്രീ
” ഞാൻ ഒരു കാര്യം ചോദിക്കട്ടെ….. ” – ലച്ചു
” എന്താ ചേച്ചി…. ചോദിക്ക്…. ” – ശ്രീ
” നീയും ദേവനും നല്ല ലോഹ്യത്തിൽ അല്ലല്ലെ….. ” – ലച്ചു
” ആര് പറഞ്ഞു ഞങ്ങൾ നല്ല സ്നേഹത്തിൽ ആണ്….. ” – ശ്രീ
” കള്ളം പറയണ്ട ശ്രീക്കുട്ടി…. നിന്നെ ജനിച്ച അന്ന് മുതലുള്ള എല്ലാ കാര്യങ്ങളും അറിയുന്ന എന്നോട് ആണ് ഇൗ കള്ളത്തരം….. ” – ലച്ചു
” ചേച്ചി അത്….. ” – ശ്രീ
” അത് പോട്ടെ….. നിന്റെ കൈക്ക് എന്ത് പറ്റിയത് ആണ്….. നീ പറഞ്ഞത് ഗ്ലാസ്സ് പൊട്ടിയത് ആണെന്നാണ്…. അത് പച്ച കള്ളം ആണെന്ന് എനിക് അറിയാം…. ” – ലച്ചു
” ചേച്ചി എനിക് ദേഷ്യം വന്നപ്പോൾ…… ” – ശ്രീ
” കൈയിൽ ഗ്ലാസ്സ് എടുത്ത് പൊട്ടിച്ച് അല്ലേ…. ” – ലച്ചു
” അതേ ചേച്ചി….. ” – ശ്രീ
” അതിനും മാത്രം എന്താ ദേഷ്യം….. ” – ലച്ചു
” ചേച്ചി അത്….. ആദി….. ” – ശ്രീ
” ആദിയോ….. ആര് മറ്റവനോ…. ” – ലച്ചു
” അതേ ചേച്ചി….. ആ ദുഷ്ടൻ ” – ശ്രീ
” അവൻ എങ്ങനെയാ ഇവിടെ…. ” – ലച്ചു
” ചേച്ചി…. ആ അടുത്ത വീട്ടിലെ ആദി ഇല്ലെ…. അവൻ ആണ്….. ” – ശ്രീ
” ഓ എന്നിട്ട് അവൻ എന്ത് പാവം ആയിട്ട് ആണ് ഇന്നലെ ഇവിടെ നിന്നത്….. അല്ല അവൻ എന്ത് ചെയ്ത്…… ” – ലച്ചു
ഞാൻ ചേച്ചിയോട് ഇന്നലെ നടന്നത് ഒക്കെ പറഞ്ഞു…..
” അപ്പോ അവൻ നിന്റെ ജീവിതം നശ്പിച്ച് മാത്രേ അടങ്ങൂ എന്ന പറയുന്നത് അല്ലേ….. ” – ലച്ചു
” അതേ ചേച്ചി…. ” – ശ്രീ
” ദേവനും അവനും അടുത്ത സുഹൃത്തുക്കൾ അല്ലേ…. അപ്പോ ദേവന് അറിയുമോ…. ” – ലച്ചു
” മ്മ്… ” – ശ്രീ
” അപ്പോ നിങ്ങളുടെ ബന്ധം ഒക്കെ അവന് അറിയാം… ” – ലച്ചു
” എല്ലാം അറിയാം….. ” – ശ്രീ
” അപ്പോ അവന് നിന്നെ വിശ്വാസം ആണോ… അതോ അവനെയോ….. ” – ലച്ചു
” അത് ചേച്ചി…. ആദിയെ ആണ്…. ” – ശ്രീ
” എല്ലാ തെറ്റിദ്ധാരണയും മാറ്റണം….. കേട്ടോ മോളെ…. ” – ലച്ചു
എന്നും പറഞ്ഞു ചേച്ചി എന്റെ തലയിൽ തടവി….. എനിക് വല്ലാത്ത ഒരു ആശ്വാസം തോന്നി….😊 എന്നെ മനസ്സിലാക്കിയ ഒരാളെങ്കിലും ഉണ്ടാവുമല്ലോ…..
എങ്കിലും ചേച്ചിയോട് അസുഖത്തെ കുറിച്ച് പറഞ്ഞില്ല….. അവൾക്ക് അത് താങ്ങില്ല….. പാവമാണ്😔
ചേച്ചി പോയതും ദേവേട്ടൻ മുറിയിലേക്ക് കയറി വന്നു…..
________________
( ദേവൻ )
ഞാൻ മുറിയിലേക്ക് ചെന്നപ്പോൾ പെണ്ണ് കണ്ണോക്കെ തുടകുന്നുണ്ട്……
എന്ത് പറ്റി ആവോ…..
” ശ്രീ…. ഇതാ എന്റെ ജാതകം….. നിന്റെ അച്ഛൻ ചോദിച്ചിരുന്നു….. നീ തന്നെ കൊടുത്തെക്ക് ” – ദേവൻ
” ശെരി….. ദേവേട്ടാ…. ഒരു കാര്യം ചെയ്യാമോ….. ” – ശ്രീ
” എന്താ ശ്രീ ” – ദേവൻ
” അത് അച്ഛനും അമ്മയും മുത്തശ്ശിയും ഒന്നും ഒന്നുമറിയരുത്….. അവരുടെ മുന്നിൽ നമ്മൾ സ്നേഹം ഉള്ള ഭാര്യാഭർത്താക്കന്മാർ ആയിരിക്കണം….. പ്ലീസ്….. ” – ശ്രീ
” ഒകെ… വേഗം റെഡി ആവൂ….. അങ്ങോട്ട് പോകുന്നതിനു മുമ്പ് നമുക്ക് 2 ഇടത്ത് കേറാൻ ഉണ്ട്…. ” – ദേവൻ
” ഞാൻ റെഡി ആണ്….. ” – ശ്രീ
” ഞാൻ ധാ വരുന്നു….. ” – ദേവൻ
ഞാൻ വേഗം കുളിച്ച് അവളുമായി താഴേയ്ക്ക് ചെന്ന്….. ഏട്ടനും ഏടത്തിയും വന്നിട്ടുണ്ട്…..
ഡൈനിംഗ് ഹാളിൽ ചെന്നപ്പോൾ എല്ലാവരും എത്തിയിരുന്നു…..
” നിങ്ങള് ഒന്നിച്ച് ആണോ മക്കളെ ഇറങ്ങുന്നത്….. ” – മുത്തശ്ശി
” അല്ല ഞങ്ങൾക്ക് ഒന്നു 2 ഇടത്ത് പോവാൻ ഉണ്ട് …. ഞങ്ങൾ നേരത്തെ ഇറങ്ങും ” – ദേവൻ
” എന്നാല് നിങ്ങള് വിട്ടോ….. ” – ജിത്തു
ഞങ്ങൾ അവരോട് ഒക്കെ പറഞ്ഞു വേഗം ഇറങ്ങി……
നേരെ ചെന്നത് ഒരു ടെക്സ്റ്റൈൽ ലേക് ആണ്…..
” എന്താ ഇവിടെ….. ” – ശ്രീ
” വാ ഇറങ്ങു….. ” – ദേവൻ
ഞങൾ നേരെ അകത്തേക്ക് പോയി…..
___________________
( ശ്രീ )
വീട്ടിലുള്ള എല്ലാവർക്കും ഏട്ടൻ ഡ്രസ്സ് എടുത്തു….. ഇതൊക്കെ കാണുമ്പോൾ ശെരിക്കും ഏട്ടൻ എന്നെ സ്നേഹിക്കുന്നു എന്ന് തോന്നും….. പക്ഷേ ആദി അവൻ വരുമ്പോൾ മാത്രം എന്താ ഒരു മാറ്റം……
ഒന്നും മനസിലാവുന്നില്ല….. കണ്ടുപിടിക്കണം എല്ലാം🙄
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





