✍️💞… Ettante kanthaari…💞 ( Avaniya )
( ശ്രീ )
ഞങ്ങൾ എത്തി കുറച്ച് നേരം കഴിഞ്ഞപ്പോൾ തന്നെ അച്ഛനും മുത്തശ്ശിയും ഒക്കെ വന്നു…. രാത്രിയിലെ ഭക്ഷണം ഒക്കെ കഴിച്ച് മുറിയിലേക്ക് ചെന്നപ്പോഴും എന്റെ മനസ്സിൽ മുഴുവൻ ദേവേട്ടൻ ബാല എന്ന് പറഞ്ഞത് ആയിരുന്നു…..
എന്നാലും ആരെ ആവും ബാല എന്ന് പറഞ്ഞത് എന്നെ ആണോ….. ഒരു പിടിയും ഇല്ല….
ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോൾ ആണ് വാതിലിൽ മുട്ട് കേട്ടത്…..
” ഇതാരാ ഇൗ നേരം …. ” – അച്ഛൻ
” ആ നോക്കട്ടെ അച്ഛാ…. ” – ശ്രീ
എന്നും പറഞ്ഞു ഞാൻ വാതിൽ തുറന്നതും ഒരു സാധനം എന്റെ മേലേക്ക് വീണതും ഒന്നിച്ച് ആയിരുന്നു…..
” ശ്രീക്കുട്ടി…… വന്നു ഞാൻ….. ” – ശരത്ത്
ശബ്ദം കേട്ടപ്പോഴാണ് ആ വെയിറ്റ് ഉള്ള സാധനം എന്താണെന്ന് മനസിലായത്…. നിങ്ങൾക്ക് മനസിലായില്ലേ… എന്റെ ആങ്ങള🙄 ശരത്ത്…..
ചെക്കൻ കെട്ടിപ്പിടിചത് ആണ് എന്ന് വളരെ വൈകി ആണ് മനസിലായത്🙄
എന്റെ നടു ഒടിയാതെ ഇരുന്നത് ഭാഗ്യം….🙄 മുടിഞ്ഞ വെയിറ്റ് ആണ് പിശാശിനു 🙄🙄🙄
നിങ്ങള് ഇപ്പോ കരുതുന്നുണ്ടാവും….. ഇവൻ എവിടെ ആയിരുന്നു എന്ന്…..
ചെക്കൻ 2, 3 ദിവസം ആയി വീട്ടിൽ ഉണ്ടായില്ല…. അതാണ് ഇൗ സ്നേഹ പ്രകടനം….😌
” എടാ നീ എന്താ എന്നെ ആദ്യം ആയി കാണുന്നത് പോലെ…. ” – ശ്രീ
” എടി നീ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞത് കൊണ്ട് ഓടി വന്നത് ആണ് ഞാൻ….. എന്നിട്ടാണ് ആ എന്നോട്…. ” – ശരത്ത്
എന്നും പറഞ്ഞു തുപ്പൽ എടുത്ത് കണ്ണിൽ തേച്ച് കണ്ണുനീർ ആണെന്ന് പറഞ്ഞു അവൻ നേരെ ദേവെട്ടന്റെ അടുത്തേയ്ക്ക് പോയി…..
എന്റെ ദേവിയെ ഇൗ പ്രാന്ത നേ ഞാൻ എന്താണ് ചെയ്യേണ്ടത്🙄🙄
എന്നിട്ട് അളിയാ എന്നും വിളിച്ച് ദേവെട്ടന്റെ മേലേകും ചാടി….🤦 എന്റെ ദേവി ഇവൻ എന്നെ നാറ്റിക്കും…..
_______________
( ദേവൻ )
പാവം എന്റെ പെണ്ണിന്റെ നടു ഓടിച്ചത് പോരാഞ്ഞിട്ട് ആണെന്ന് തോന്നുന്നു…. എന്റെ മേലേക്ക് ചാടി കേറിയത്….. ഇൗ പെണ്ണ് എങ്ങനെ താങ്ങി ആവോ…നല്ല കട്ടി ഉണ്ട് പണ്ടാരത്തിന് 🙄🙄 അവന് ആണെങ്കിൽ എന്റെ മേലെ നിന്ന് മാറാൻ നേരം ആയില്ല എന്ന് തോന്നുന്നു…. മാറുന്നില്ല എന്ന് കണ്ടതും ഞാൻ ഉടനെ അവന്റെ ചെവിയോരം ചെന്ന് നല്ല പുളിച്ച 2 എണ്ണം വിളിച്ചു….
അവന്റെ മുഖം ഒന്നു കാണേണ്ടത് ആയിരുന്നു🤣🤣🤣
ഉടനെ അവൻ എന്റെ മേലെ നിന്ന് ഇറങ്ങി….
” ഊ ഇൗ അളിയന് എന്താ സ്നേഹം…. ” – ശരത്ത്
എന്നും പറഞ്ഞു ഒരു വളിച്ച ചിരിയും…. എന്നിട്ട് നേരെ ജിത്തു ഏട്ടന്റെ അങ്ങോട്ട് പോയി…. എന്റെ മേലേക്ക് വീണത് കണ്ടിട്ട് ആണെന്ന് തോന്നുന്നു…. ജിത്തു ഏട്ടൻ അവൻ ചെന്നതും മുൻകരുതൽ പോലെ ഒക്കെ നിന്ന്….. പക്ഷേ അവിടെ ചെക്കൻ ഡീസന്റ് ആയിരുന്നു🤣🤣🤣
” ആ ലച്ചൂ ചേച്ചി…. ജിത്തു ഏട്ടാ…. എപ്പോ എത്തി….. ഞാൻ ഒന്നു ഫ്രഷ് ആയി വരാം…. ” – ശരത്ത്
എന്നും പറഞ്ഞു അവൻ മുകളിലേക്ക് പോയി…..
പോയ സ്പീഡിൽ തിരിച്ച് ഇറങ്ങി വന്നു….
” അതേ ശ്രീക്കുട്ടി നീ കഴിച്ച….. ” – ശരത്ത്
” ഇല്ല ഡാ എന്താ ” – ശ്രീ
” കഴികല്ലേ… എനിക് നല്ല വിശപ്പ് ഉണ്ട്… വന്നിട്ട് ഒന്നിച്ച് കഴിക്കാം….. ” – ശരത്ത്
” ആ പോ… ” – ശ്രീ
ഞങ്ങൾ കഴിക്കൽ തുടർന്നു….. ബാലയും ഏട്ടത്തിയും കഴിച്ചിട്ട് ഉണ്ടായില്ല…..
അവർ അവനായി വെയ്റ്റ് ചെയ്തു….. മുകളിൽ പോയിട്ട് വേറേ പ്രത്യേകിച്ച് പണി ഒന്നുമില്ല എന്നത് കൊണ്ടും ഇൗ ഇരിക്കുന്ന ഇരിപ്പിൽ അവളെ കുറച്ച് നേരം വായിനോക്കാം എന്ന് ഉള്ളത് കൊണ്ടും ഞാൻ വളരെ പതിയെ കഴിച്ചു….😁
എല്ലാവർക്കും ഇരിക്കാൻ സ്ഥലം ഉണ്ടായിരുന്നു…. അവള് അവന് വേണ്ടി വെയ്റ്റ് ചെയ്യുക ആണ്…. എട്ടത്തിയോഡ് അവള് കഴിച്ചോ എന്ന് പറഞ്ഞു…..
ഏകദേശം എല്ലാവരും കഴിച്ച് കഴിയാൻ ആയപ്പോൾ ആണ് അവൻ വന്നത്…..
ഞാൻ കൂടി ഉണ്ടായോളു…. അച്ഛൻ എനിക് വേണ്ടി ഇരിക്കുക ആയിരുന്നു… ഞാൻ എന്റെ ബാലയെ കാത്ത് ഇരിക്കുക ആണെന്ന് അവർക്ക് അറിയില്ലല്ലോ🙈
അവൻ വന്നതും അച്ഛൻ എഴുന്നേറ്റു…. പിന്നെ ഞാനും അവനും അവളും കൂടി ആണ് ഇരുന്നിരുന്നത്……
അവിടെ ശെരിക്കും ഞാൻ അറിയുക ആയിരുന്നു…. അവരുടെ സഹോദര ബന്ധം….. ഇവരെ സംശയിച്ചത് ഓർത്ത് എനിക് എന്നോട് തന്നെ പുച്ഛം തോന്നി….. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല… ഇങ്ങനെ ഒരു ആങ്ങളയെ ഞാൻ മറ്റൊരു കണ്ണോട് കൂടി കണ്ട് എന്ന് പറഞ്ഞാല് ആർക്ക് സഹിക്കും….
അന്നത്തെ ശരത്തിന്റെ ദേഷ്യവും അവളോട് ഉള്ള അമിത സഹോദര സ്നേഹം കൊണ്ടാണെന്ന് എനിക് മനസിലായി….
അവള് കഴിച്ചതും ഇപ്പോ വരാം എന്നും പറഞ്ഞു പോയി…..
ഇപ്പോ ഞാനും അവനും മാത്രേ ഉള്ളൂ….
” അളിയാ… ഇപ്പൊ എങ്ങനെ ഉണ്ട്…. അവള് പൊരുത്തപ്പെട്ട് വരുന്നുണ്ടോ…. ” – ശരത്ത്
” കുഴപ്പം ഒന്നുമില്ല…. പക്ഷേ ഇന്നലെ രാത്രി… ……. ” എന്നും പറഞ്ഞു ഇന്നലത്തെ സംഭവം ഒക്കെ അവനോട് പറഞ്ഞു….
” മിക്കവാറും ആ പന്നിയെ കൊല്ലുന്നത് ഞാൻ ആവും😡😡😡😡 ” – ശരത്ത്
” മതി അവള് വരുന്നുണ്ട്…. ” – ദേവൻ
” ആ അളിയാ എല്ലാം ശെരി ആവും എനിക് 100% ഉറപ്പ് ഉണ്ട്…. ” – ശരത്ത്
” എന്താണ് ഉറപ്പ്… നിന്റെ കമ്പനി പൂട്ടും എന്നാണോ…. ” – ശ്രീ
” എടി ദുഷ്ടെ… കരിനാക്ക് വളക്കല്ലെ…. ” – ശരത്ത്
ഉടനെ അവള് അവനെ നോക്കി കൊഞ്ഞനം കുത്തി….
അവൻ കഴിച്ച് കഴിഞ്ഞതും ഞാൻ റൂമിലേക്ക് പോയി…..
_____________________
( ശ്രീ )
ഞാൻ റൂമിലേക്ക് പോകാൻ നിന്നപ്പോൾ ആണ് ശരത്ത് സ്റ്റെപ്പിന്റെ അവിടെ നില്കുന്നത് കണ്ടത്….
” നീ എന്താ ഇവിടെ നില്കുന്നത്…. ” – ശ്രീ
” നിന്നെ കാണാൻ നിന്നതാണ്…. ” – ശരത്ത്
” എന്താടാ…. ” – ശ്രീ
” നീ ഹാപ്പി ആണോ ശ്രീ…. എന്റെ മുന്നിൽ കൊറേ അഭിനയിക്കാന് നീ നോക്കുന്നുണ്ട്…. സത്യം പറ…. ” – ശരത്ത്
” എടാ ഞാൻ ഒകെ ആണ്….. ” – ശ്രീ
” കള്ളം പറഞ്ഞാൽ കെട്ടിയോൻ മുകളിൽ ഉണ്ടെന്ന് ഒന്നും ഞാൻ ഓർക്കില്ല കരണകുറ്റിക്ക് തരും നല്ലത്….. ” – ശരത്ത്
എന്നും പറഞ്ഞു അവൻ എന്നെ കലിപ്പിച്ച് നോക്കിയതും എനിക് കരച്ചിൽ വന്നു…..
” എടാ എന്താടാ എന്തിനാ നീ കരയുന്നത്…. ” – ശരത്ത്
അല്ലെങ്കിലും ഇവന്റെ മുന്നിൽ കൊറേ ഒന്നും എനിക് അഭിനയിക്കാന് ആവില്ല അവന് മനസിലാവും….
” എന്താണ്… ദേവൻ എന്തെങ്കിലും പറഞ്ഞോ…. ആ വീട്ടിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ…. ” – ശരത്ത്
” അങ്ങനെ ഒന്നും ഇല്ല ഡാ… ആ വീട്ടിലുള്ളവർ ഒക്കെ നല്ല സ്നേഹം ഉള്ളത് ആണ്…. ദേവെട്ടനെ എനിക് പോലും മനസിലാവുന്നില്ല…. ഇടക്ക് ദേഷ്യം പോലെ പെരുമാറും മറ്റ് ചില സമയത്ത് സ്നേഹവും….. പക്ഷേ ദേവേട്ടന്റെ മനസ്സ് മാറുന്നുണ്ട്…. ” – ശ്രീ
” പിന്നെന്താ നിന്റെ പ്രശ്നം…. ” – ശരത്ത്
” ആദി….. അവനാണ് എന്റെ പ്രശ്നം…. ” – ശ്രീ
” എന്ത് ഉണ്ടായി…. ” – ശരത്ത്
ഞാൻ അവനോട് റിസപ്ഷൻ അന്ന് നടന്നത് ഒക്കെ പറഞ്ഞു….
” അവൻ എന്റെ ജീവൻ നശിപ്പിക്കും എന്നൊക്കെ ആണ് പറയുന്നത്…. എനിക് പേടിയാണ് സ്നേഹിക്കാൻ…. നഷ്ടപ്പെടുമോ എന്ന പേടി….😔 ” – ശ്രീ
” അങ്ങനെ ഒന്നുമില്ല ശ്രീ…. ദേവൻ നല്ലവൻ ആണ്…. ” – ശരത്ത്
” അതേ ദേവേട്ടൻ നല്ലവൻ ആണ്… പക്ഷേ ആധിയെ വിശ്വസിക്കുന്നു…. അതാണ് ദേവെട്ടന്റെ ചില നേരത്തെ മൗനം…. ” – ശ്രീ
അതിനു അവൻ മറുപടി ഒന്നും പറഞ്ഞില്ല…..
” പിന്നെ ഡാ… വേറേ ഒരു കാര്യം ഉണ്ട്…. ദേവേട്ടൻ എന്നെ ആണോ എന്ന് അറിയില്ല ഇന്ന് ബാല എന്ന് പറഞ്ഞു….. ആരെ ആയിരിക്കും അങ്ങനെ പറഞ്ഞത്… എന്നെ അങ്ങനെ അല്ല ദേവേട്ടൻ വിളിക്കുന്നത്….. ” – ശ്രീ
ഉടനെ അവൻ എനിക് നേരെ പുഞ്ചിരിച്ചു….
” നാം കണ്ണ് കൊണ്ട് കാണുന്നതും ചെവി കൊണ്ട് കേൾക്കുന്നതും എല്ലാം സത്യം ആവണം എന്ന് ഇല്ല….. എല്ലാത്തിനും ഒരു സത്യം ഉണ്ടാവും…. എല്ലാ സത്യത്തിനും തെളിവ് ഉണ്ടാവും…. കണ്ടെത്തുക….. ” – ശരത്ത്
എന്നും പറഞ്ഞു അവൻ ചിരിച്ച് കൊണ്ട് പോയി…. സത്യം പറഞ്ഞാല് എനിക് ഒന്നും മനസ്സിലായില്ല 🙄…..
ഒന്നു മാത്രം മനസിലായി….. ഞാൻ ഇനിയും എന്തൊക്കെയോ അറിയുവാൻ ഇരിക്കുന്നു…. പക്ഷേ അതിന് ഇവിടെ നിന്നത് കൊണ്ട് കാര്യമില്ല…. അവിടെ ദേവേട്ടന്റെ വീട്ടിൽ പോകണം….. അവിടെ ഉണ്ടാവും എനിക് ഉള്ളത്…. എന്തോ എന്റെ മനസ്സ് അങ്ങനെ പറയുന്നു…..
______________
( ദേവൻ )
കുറച്ച് നേരമായിട്ടും അവള് മുറിയിലേക്ക് വന്നില്ല…. ഞാൻ ഉടനെ അവളെ നോക്കാൻ ആയി വാതിൽ തുറന്നു ചെന്നതും അവള് മുറിയിലേക്ക് വന്നതും ഒന്നിച്ച് ആയിരുന്നു…..
അവള് വേറേ ഏതോ ലോകത്ത് എന്ന പോലെ ആണ് വന്നത്…. അത് കൊണ്ട് തന്നെ ബാകി നിങ്ങൾക്ക് അറിയാമല്ലോ🙈🙈🙈🙈….. എന്നെ ഇടിച്ച് അവള് വീഴാന് പോയി…. പക്ഷേ അതിന് മുന്നേ ഞാൻ അവളെ വയറിലൂടെ കൈയിട്ട് പിടിച്ചു….. 😁
ഉടനെ അവളുടെ ആ കണ്ണുകളിൽ എന്റെ കണ്ണുകൾ ഉടക്കി…. 2 പേർക്കും പിൻവലിക്കാൻ ആവത്തത് പോലെ അങ്ങനെ നിന്നു….. എത്ര നേരം നിന്നു എന്ന് ഞങ്ങൾക്ക് പോലും അറിയില്ല…. പെട്ടെന്ന് എന്തോ ബോധം വന്നപ്പോൾ ആണ് അവളെ വിട്ടത്…..
അവൾക്ക് നാണം ആയെന്ന് തോന്നുന്നു…. അവള് വേഗം ഡ്രെസ്സും തോർത്തും എടുത്ത് കുളിക്കാൻ കയറി…..
ഞാൻ ഉടനെ ബാൽക്കണിയിൽ പോയി നിന്ന്…… ഇൗ വീട്ടിൽ എനിക് ഏറ്റവും ഇഷ്ടപെട്ട ഇടമായിരുന്നു അത്….
അവിടുന്ന് പൂർണ ചന്ദ്രനെ കാണാം…. രാത്രിയുടെ മഞ്ഞും അതിലൂടെ തഴുകി വരുന്ന മന്ദ മാരുതന്റെ കുളിരും…. അവിടമാകെ നിറഞ്ഞു നിൽക്കുന്ന മുല്ല പൂവിന്റെ ഗന്ധവും ഒരു വല്ലാത്ത അനുഭൂതി ആയിരുന്നു….. 💙💙💙💙
പെട്ടെന്നാണ് അടുത്ത് ആരുടെയോ സാമീപ്യം തോന്നിയത്…. നോക്കിയപ്പോൾ ബാല ആണ്… കൈയിൽ എന്തോ ഉണ്ട്….
” ദേവേട്ടൻ കിറ്റ്കാറ്റ് കഴിക്കോ….. ” – ശ്രീ
ഇത് എന്താ പെട്ടെന്ന് ഇങ്ങനെ ഒരു ചോദ്യം🤔🤔🤔
” കഴിക്കും എന്താ…. ” – ദേവൻ
ഉടനെ അവള് കൈയിൽ ഉണ്ടായിരുന്ന കവർ പൊട്ടിച്ച് ഒരു കഷ്ണം എനിക്കും തന്നു….
” ഇത് എന്താ ഇപ്പൊ…. ” – ദേവൻ
” എനിക് ഇവിടെ നിന്ന് മിഠായി കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്…. ” – ശ്രീ
ഞാൻ ഉടനെ അതിൽ നിന്നും കടിച്ച് അവിടെ വെച്ചു….
______________
( ശ്രീ )
ദേവേട്ടൻ കഴിച്ചിട്ട് വെച്ചത് കണ്ടപ്പോൾ ഒരു കുസൃതി തോന്നി… ഞാൻ വേഗം എന്‍റെയിൽ ഉള്ളത് ചെറുതായി ഒന്ന് കടിച്ച്…. എന്നിട്ട് ദേവേട്ടന്റെ മിട്ടായിക്ക് പകരം എന്റേത് വെച്ചു….. ഒരു ചെറിയ കുസൃതി…. 😜
പക്ഷേ അത് ദേവേട്ടൻ കണ്ടൂ 😁😌😌 ദേവേട്ടൻ ഉടനെ എന്നെ നോക്കി ഒന്നു ചിരിച്ചു…. ആ ചിരിക്ക് ആയിരം പൂർണ്ണ ചന്ദ്രന്റെ അഴക് ഉള്ളത് പോലെ തോന്നി…..
പിന്നെയാണ് ഞാൻ ഓർത്തത് ദേവേട്ടൻ എന്നെ കളിയാക്കി ചിരിച്ചത് ആയിരിക്കും അത് പോലും മനസിലായില്ല മണ്ടി… എന്നും പറഞ്ഞു ഞാൻ സ്വയം തലക്കിട്ട് കൊട്ടി…..
” അത് പ്രത്യേകം പറയണം എന്ന് ഇല്ല…. ” – ദേവൻ
” എന്ത്…. ” – ശ്രീ
” മണ്ടി😜 ” – ദേവൻ
അപ്പോഴാണ് എനിക് മനസിലായത് നേരത്തേ പറഞ്ഞ ആത്മ ഇച്ചിരി ശബ്ദം കൂടി പോയി😌
ഏട്ടൻ എന്നെ നോക്കി കളിയാക്കി ചിരിച്ച് കൊണ്ട് ഇരിക്കുക ആണ് …..
ഞാൻ ഉടനെ ഏട്ടനെ നോക്കി കോക്രി കാണിച്ചു…. എന്നിട്ട് പോയി കിടന്നു….
കിടക്കുമ്പോൾ മനസ്സിൽ പല ചിന്തകളും ഉണ്ടായിരുന്നു…. നാളെ ദേവെട്ടന്റെ വീട്ടിൽ പോയി തീർക്കേണ്ട പല കാര്യങ്ങളും…..
___________________
( ദേവൻ )
പെണ്ണിന്റെ കോപ്രായം ഒക്കെ കണ്ടിട്ട് മനുഷ്യൻ ചിരിച്ച് ചിരിച്ച് ഒരു വക ആയി….
ഞാനും ഉടനെ അവൾക്ക് ഒപ്പം പോയി കിടന്നു…. ഞാൻ ചെന്നപ്പോൾ അവള് ഉറങ്ങിയിരുന്ന്…. ഞാൻ അറ്റത്തായി കിടന്നു….. പക്ഷേ രാത്രിയുടെ തണുപ്പിൽ അവള് ചൂടിനായി എന്റെ നെഞ്ചോട് ചേർന്ന് കിടന്നത് ഒരു പുഞ്ചിരിയോട ഞാൻ അറിഞ്ഞു😊😊😊
🌙🌙🌙☀️☀️☀️
രാവിലെ എഴുന്നേറ്റപ്പോൾ അവളെ കാണുന്നില്ല….
വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി…. അവർക്ക് 2 പേർക്കും സങ്കടം ഉണ്ടായിരുന്നു എങ്കിലും കരഞ്ഞൊന്നുമില്ല…..
ഒരു ദിവസം കൂടി നിൽകാൻ അവരൊക്കെ നിർബന്ധിച്ചു…. എന്നാല് പിന്നീട് ഒരിക്കൽ വരാം എന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങി…. വണ്ടി വേഗം വീട്ടിലേക്ക് വിട്ടു….
ചെന്നതും അവള് മുത്തശ്ശിയുടെ അടുത്തേയ്ക്ക് പോയി…. ഇവളെ മുത്തശ്ശിക്ക് ഭയങ്കര കാര്യം ആണ്… ഇവൾ വന്നതിനു ശേഷം എനിക് ഒരു വിലയും ഇല്ല എന്ന് പറയുന്നത് ആണ് ശെരി…. ഞാൻ വേഗം മുറിയിലേക്ക് ചെന്നു…. എനിക് ഒരിടം വരെ പോകാൻ ഉണ്ടായിരുന്നു….. ഞാൻ വേഗം പോകാൻ പോയപ്പോൾ ആണ് അവള് വന്നത്…..
_________
( ശ്രീ )
ഞാൻ റൂമിലേക്ക് ചെന്നപ്പോൾ ഏട്ടൻ എങ്ങോട്ടാ പോകാൻ ഇറങ്ങുക ആണ്…. ഞാൻ ഏട്ടൻ പോയെന്ന് കണ്ടതും വേഗം റൂം മുഴുവൻ നോക്കി…. പെട്ടെന്ന് ആണ് ഒരു മൂലയിൽ ഇരിക്കുന്ന ഡയറി എന്റെ കണ്ണിൽ പെട്ടത്…..
അത് തുറന്നതും എന്റെ കണ്ണിൽ പതിഞ്ഞത് വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്ന ആ പേര് ആണ്…..
💙 ഇന്ദ്രബാല 💙
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ബാക്കി അറിയാൻ നാളെ വരെ കത്തിരിക്കേണം 😌😌
💙