Skip to content

💙 ഇന്ദ്രബാല 💙 31

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

അതിൽ ഒരാള് എല്ലാവരിൽ നിന്നും വ്യത്യസ്ഥ ആയിരുന്നു….. എല്ലാവരും പേടിച്ച് വിറച്ച് വന്നപ്പോൾ ഇവൾ മാത്രം വല്ലാത്ത ധൈര്യത്തോടെ വന്നു…… പേരും മറ്റും ചോദിച്ച ഞങ്ങളോട് വളരെ കൂൾ ആയി തന്നെ ഉത്തരം തന്നു…. അവൾക്ക് ശെരിക്കും ഒരുപാട് പ്രത്യേകതകൾ  തോന്നി എനിക്….

വളരെ റിലാക്സ് ആയി…. കൂൾ ആയി ….. ഫ്രീ ആയി ഒരു പൂമ്പാറ്റയെ പോലെ അവള് അവിടമാകെ നടന്നു…..

അതിനൊപ്പം ഞാൻ മനസ്സിലാക്കി…… അവള് ഒരു പൂമ്പാറ്റയെ പോലെ അവിടം മാത്രമല്ല…. എന്റെ ഹൃദയത്തിലേക്ക് കൂടിയാണ് കയറിയതെന്ന്…..

💙എന്റെ ബാല💙

കോളജിലെ കലിപ്പന് ആദ്യമായി തോന്നിയ പ്രണയം…. അതായിരുന്നു…. എന്റെ ബാല💙

എന്തോ അവന്മാരോഡ് 4 പേരോടും പറയാൻ തോന്നിയില്ല….. ചിലപ്പോൾ കളിയാകലുകൾ ഭയന്നിട്ട് ആവാം….

ആദ്യ ദിനം അവളെ അന്വേഷിച്ചു എങ്കിലും പിന്നീട് കാണാൻ ആയില്ല… അതെന്നിൽ ചെറിയ ഒരു നോവ് ഉണർത്തി…. പക്ഷേ മനസ്സിന് ഒരു ആശ്വാസം ഉണ്ടായിരുന്നു അവള് ഇവിടെ തന്നെ അല്ലേ…. കണ്ടെത്താം….

അങ്ങനെ 1, 2 ദിവസങ്ങൾ കടന്നു പോയി….. ഇതിനിടക്ക് അവളെ ഒന്നു രണ്ടു വട്ടം കണ്ടൂ എങ്കിലും ഒന്നും മിണ്ടാനോ അവളെ കുറിച്ച് കൂടുതൽ ഒന്നും അറിയാനോ ആയില്ല…. ബാല എന്ന ആ പേരിനു അപ്പുറം ഒന്നും തന്നെ അറിയില്ല… പക്ഷേ എന്നാലും ആ പേരും ആ ചിരിയും കരിമഷി യില്ലാതെ തിളങ്ങുന്ന ആ കണ്ണുകളും എന്റെ ഹൃദയത്തിൻ ആഴത്തിൽ തറഞ്ഞിരുന്ന്…….

💙💙💙💙💙

ഇന്നാണ്  ഫ്രേഷേഴ്‌സ്‌  ഡേ ….. ഞാൻ പതിവിലും സന്തോഷവാനായിരുന്നു….. ഇന്ന് അറിയാം ബാലയെ കുറിച്ച്…. അവളെ കുറിച്ച് ഒന്നു അന്വേഷിക്കാൻ പോലും ആവതെയായി പോയി…. എന്ത് കൊണ്ടോ അവന്മാരോഡ് എല്ലാം കഴിഞ്ഞ് പറയാം എന്നു തീരുമാനിച്ചു….

അങ്ങനെ നവാഗതർക്കു ഉള്ള പരിപാടികൾ ആരംഭിച്ചു….

അതിനിടയിൽ ജൂനിയർസ് കുട്ടികളുടെ പേര് വിളിച്ച് അവർക്ക് പണി കൊടുക്കുക ആയിരുന്നു…  അന്നേരം എന്തോ കേൾക്കാൻ കൊതിച്ച പോലെ എന്റെ ഹൃദയം തുടിച്ചു…. സീനിയർ ചേട്ടൻ ഒരു ലോട്ട്‌ എടുത്ത് അതിലെ പേര് ഉറക്കെ വിളിച്ചു……

* ശ്രീബാല മാധവൻ മേനോൻ *

അത് കേട്ടതും തെല്ലും ഭയം ഇല്ലാതെ അവള് 💙എന്റെ ബാല💙 സ്റ്റേജിലേക്ക് കയറി…. ഇത്രയും വലിയ ഒരു സ്റ്റേജിൽ ഇത്രയും ആളുകളുടെ മുന്നിൽ നിന്നിട്ട് പോലും അവൾക്ക് ഭയം എന്നൊന്ന് ഉണ്ടായിരുന്നില്ല…. അത് ഒക്കെ അവളെ എന്നിലേക്ക് അടുപ്പികുന്നത് ആയിരുന്നു….

അവൾക്ക് ടാസ്ക് എടുക്കാൻ കൊടുത്തപ്പോൾ അത് എടുത്ത് നോക്കുമ്പോൾ അവളുടെ മുഖം പ്രകാശിക്കുന്നത് ഒരു കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ ഞാൻ നോക്കി കണ്ടൂ….

അവൾക്ക് ലഭിച്ചത് ഒരു ഡാൻസ് കളിക്കാൻ ആയിരുന്നു….. അവളുടെ നൃത്തത്തിൽ ലയിച്ച് നിന്ന എന്നെ ഉണർത്തിയത് ആളുകളുടെ കൈയടികൾ ആയിരുന്നു….

ഒരു നർത്തകി എന്നതിൽ അവളിലെ പ്രതിഭ ഞാൻ അടക്കമുള്ള കോളേജ് കാണുകയായിരുന്നു….. അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും വല്ലാത്ത ഒരു മാസ്മരിക ലോകത്തേക്ക് എന്നെ കൊണ്ടെത്തിച്ചു…..

അവളുടെ ചിലങ്കതൻ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു കൊണ്ടിരുന്നപ്പോൾ അതിനേക്കാൾ ഉറക്കെ എൻ ഉള്ളിലെ പ്രണയത്തിൻ ശബ്ദം അവിടമാകെ നിറയണം എന്ന് തോന്നി എനിക്…..

പക്ഷേ അതിന് കഴിയാതെ ഞാൻ മൗനം സ്വീകരിച്ചപ്പോൾ അതെനിക്ക് പുതിയ ഒരു അനുഭൂതിയായി…. 💙💙💙

ആരുമറിയാതെ എന്തിന് നീ പോലും അറിയാതെ നിന്നെ നിശബ്ദമായി പ്രണയിക്കാൻ ഒരു വല്ലാത്ത സുഖമായിരുന്നു…. അത് ആദ്യമായി ഞാനറിഞ്ഞു….💙💙💙

അവളുടെ നോട്ടവും ചിരിയും ഒക്കെ എനിക് വല്ലാത്ത സന്തോഷം ആയിരുന്നു…. അവളുടെ ഓരോ പുഞ്ചിരിയും എനിക്കായി ഉതിരുന്നത് പോലെ തോന്നി എനിക്….. എനിക്കായി മാത്രം💙

ഞാൻ എല്ലാവരോടും മൗനം പാലിച്ചു തുടങ്ങി… ഓരോ മൗനത്തിലും നീ എന്നിൽ വാചാലയായി….. ആരും കേൾക്കാത്ത അത്രയും ആഴങ്ങളിലേക്ക് എൻ ആത്മാവിലേക്ക് നിൻ ശബ്ദം ആഴ്‍ന്നിറങ്ങി…..

പക്ഷേ ഇത്രയൊക്കെ ആളുകൾ അഭിനദിച്ചിട്ടും അവളിൽ അഹങ്കാരത്തിന്റെ ലവലേശം കൂടി കണ്ടില്ല  അത് എന്നിൽ അവളുടെ സ്ഥാനം വളർത്തി….

💙💙💙💙💙

അവളെ എന്റെ പ്രണയം അറിയിക്കുവാൻ ഞാൻ ഒരു മാർഗം കണ്ടെത്തി….. അവന്മാരോഡ് അവൾക്ക് എന്നോട് ഒരു സ്നേഹം ഉണ്ടെങ്കിൽ മാത്രം പറയാം എന്ന് കരുതി…..

ബാലക്കു പുസ്തകങ്ങള് ഒരുപാട് ഇഷ്ടമാണെന്ന് എനിക് മനസിലായി….. അതിനാൽ എഴുത്തിനെ പ്രണയിക്കുന്ന അവളെ എഴുതുകളിലൂടെ എന്റെ പ്രണയം അറിയിക്കുവാൻ ഞാൻ തീരുമാനിച്ചു…..

അതിനായി അവൾക്കുള്ള ആദ്യ കത്ത് എഴുതി ഞാൻ…. അത് ഏത് പുസ്തകത്തിൽ വെച്ച് കൊടുക്കണം എന്ന് സംശയിച്ച് നിന്നപ്പോൾ ആണ് അവള് ലൈബ്രറിയിലേക്ക് പോകുന്നത് കണ്ടത്….

അവൾക്ക് പുറകെ പോയപ്പോൾ ലൈബ്രറിയനോട് ബാല്യകാലസഖി ചോദിക്കുന്നത് കേട്ട്…..

അത് കേട്ടപാടെ ഞാൻ ഓടി ആ പുസ്തകം കണ്ടെത്തി അതിൽ വെച്ചു….. അവിടെ തന്നെ മാറി നിന്നു…. അവള് വന്നു പുസ്തകം എടുത്തതും അത് നിലത്ത് വീണു…. അവള് അത് എടുത്തതും അതിലേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആശ്ചര്യം നിറയുന്നതും ഞാൻ കണ്ടാസ്വദ്ധിച്ച്…..

( ഇനിയുള്ള ഡയറി വായനയോട് ഒപ്പം ശ്രീയുടെ ഓർമകൾ കൂടി ചേർക്കുന്നു…. മനസ്സിലാക്കി വായിക്കുക….. )

അപ്പോള് ദേവേട്ടൻ ഉണ്ടായിരുന്നോ അവിടെ….. അവളുടെ ഓർമ്മകൾ പതിയെ ഒന്നു രണ്ടു വർഷം പിന്നോട്ട് പോയി……

കോളേജ് തുടങ്ങി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ…..

അമ്മുവുമായി ലൈബ്രറിയിൽ   പോയത് ആണ്….

എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്ത് കാരൻ ആയ ബഷീറിന്റെ ബാല്യകാലസഖി എടുക്കാൻ ആണ് പോയത്…..

അത് എടുത്തപ്പോൾ ആണ് അതിൽ നിന്നും ഒരു കത്ത് ലഭിച്ചത്…..

വളരെ ഹൃദ്യവും സൗമ്യവും ആയ ഭാഷ…..

* ബാലേ…..
ബാല എന്നെ നിന്റെ നാമം എന്റെ ഹൃദയത്തില് പതിഞ്ഞു കിടക്കുന്നത്‌ ഞാൻ അറിയുന്നു….. ഒരിക്കലും മായിച്ച് കളയാൻ പറ്റാത്ത അത്രയും ആഴത്തിൽ അതവിടെ തറഞ്ഞു കിടക്കുന്നു….. ഹൃദയം തുടിക്കുന്നത്‌ പോലും നിന്റെ പേര് ഉചരിച്ച് കൊണ്ട് ആണെന്ന് തോന്നി പോവുക ആണ്……. അത്രാമേൽ നീ എന്നിലേക്ക് അലിഞ്ഞു ചേർന്നിരിക്കുന്നു….. എന്റെ മാത്രം ബാല ആയി…..

       എന്ന് ബാലയുടെ സ്വന്തം💙*

അവള് വീണ്ടും ഓർമകളിൽ നിന്ന് വഴിമാറി ഡയറിയിലേക് കണ്ണുകൾ പായിച്ചു…..

പിന്നീട് കുറച്ച് ദിവസത്തേയ്ക്ക് കത്തുകൾ ആയൊന്നും ഞാൻ അവളിലേക്ക് എത്തിയില്ല….. പക്ഷേ എങ്കിലും അവളുടെ പുറകെ ഉണ്ടായിരുന്നു ഞാൻ….. ഒരു നിഴലായി…..

എന്റെ പ്രണയം ഞാൻ അല്ലാതെ മറ്റാരും അറിഞ്ഞില്ല…… അവള് പോലും….. അവള് അത് മറ്റാർക്കോ ഉള്ളതാണെന്ന് തെറ്റിദ്ധരിച്ച് എന്ന് എനിക് മനസിലായി….

അങ്ങനെ മൗനപ്രണയം തുടർന്ന് കൊണ്ടിരികുന്നതിന് ഇടയിലാണ് ഞങ്ങളുടെ ഓണം സെലിബ്രേഷൻ എത്തിയത്….

അന്ന് അവളെ കാണാൻ മാത്രമായി ഞാൻ കോളജിന്റെ വാതിലിനു അടുത്ത് തന്നെ സ്ഥാനമുറപ്പിച്ചു…..

നീല ദാവണി യിൽ അവള് അതീവ സുന്ദരി ആയിരുന്നു….. ഒരു ജിമികിയും മാലയും വളയും അല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല…. പക്ഷേ അത്രയും എന്റെ ബാലക്കു ധാരാളം ആയിരുന്നു……

അന്ന് അവൾക്ക് എന്റെ പ്രണയത്തിൻ സന്ദേശം നൽകണമെന്ന് ഞാൻ തീരുമാനിച്ചു…… ഒരു ചുവന്ന റോസാപൂവിന് ഒപ്പം എന്റെ പ്രണയ സന്ദേശം അവളുടെ ക്ലാസ്സിലെ മേശയിൽ വെച്ചു…..

എന്നിട്ട് അവിടെ ജനലിനു പുറകിൽ മറഞ്ഞു നിന്നു…. അവള് അതെടുത്ത്…. വളരെ ആകാംക്ഷയോടെ അത് തുറന്നു വായികുന്നത് കണ്ടൂ…. അവളുടെ കണ്ണുകൾ വിടരുന്നു….. അതും എനിക് വല്ലാത്ത ഒരു പ്രണയാനുഭൂതി നൽകി……

ശെരിയാണ്….. അന്നത്തെ കത്ത് ഞാൻ ശ്രദ്ധിച്ചില്ല….. കാരണം എന്നെ ആരും ബാല എന്ന് വിളിക്കില്ല അത് തന്നെ….. പിന്നീട് അതിനെ കുറിച്ച് അങ്ങ് മറന്നും പോയി…..
അന്ന് ഓണം സെലിബ്രേഷന് ഉച്ചക്ക് ഉള്ള സദ്യ ഒക്കെ കഴിഞ്ഞു ക്ലാസ്സിലേക്ക് ചെന്നപ്പോൾ ആണ് മേശപ്പുറത്ത് ഒരു കത്ത് ഇരിക്കുന്നത് കണ്ടത് കൂടെ ഒരു റോസാപൂവും ഉണ്ടായിരുന്നു…… എന്തോ എനിക് അപ്പോള് അന്ന് കിട്ടിയ കത്ത് ആണ് ഓർമ വന്നത്…. അത്കൊണ്ട് തന്നെ ഞാൻ അത് എടുത്തു…. ക്ലാസ്സിൽ അധികം ആരും ഇല്ലാതിരുന്നത് കൊണ്ടും എല്ലാവരും തിരക്കിൽ ആയിരുന്നത് കൊണ്ടും ആരും അത് ശ്രദ്ധിച്ചില്ല…..

ചുവന്ന റോസാ പൂവ് നു ഒപ്പം ഉണ്ടായിരുന്ന ആ സന്ദേശം വായിക്കാൻ എനിക് അധിയായ ആഗ്രഹം തോന്നി…. അത് കൊണ്ട് ഞാൻ അത് തുറന്നു നോക്കി……

*
ബാലേ….

               നിന്റെ നീല ധാവാണിയിൽ നീ എന്നത്തെ കാളും സുന്ദരി ആയത് പോലെ….. 💙 എന്റെ ലോകം നിന്നിൽ ചുരുങ്ങി പോവുന്നത് പോലെ…..  വാക്കുകൾ കൊണ്ട് വർണിക്കാൻ ആവാത്ത എന്തോ ഒരു ബന്ധം ആണ് ബാലെ എനിക് നിന്നോട്💙 ആദ്യമായി കണ്ടതും… ഞാൻ എന്റെ മനസ്സിൽ കുറിച്ച് ഇട്ടത് ആണ് ഇൗ പേര്….. 💙എന്റെ ബാല💙 ഇനി ഒരിക്കലും പിരിയാൻ കഴിയാത്ത വിധം ഞാൻ നിന്നിൽ അകപെട്ടിരിക്കുന്നു ബാലെ… നിന്നിൽ…💙 എന്റെ ബാലയിൽ💙
എന്ന് സ്വന്തം 💙*

അവളുടെ കണ്ണുകളിൽ നിന്ന് പെട്ടെന്ന് വെള്ളം വന്നു…..

@@@@

പെട്ടെന്നാണ് വാതിലിൽ ആരുടെയോ കൊട്ട് കേട്ടത്….. അവള് ഉടനെ ആ ഡയറി അവിടെ വെച്ചു പുറത്തേക് ചെന്നു…..

സൂര്യ ആയിരുന്നു അത്…..

” എന്താ സൂര്യ….. ” – ശ്രീ

” ഏടത്തി എന്തിനാ കരഞ്ഞത്….. ” – സൂര്യ

” അത് പെട്ടെന്ന്….. ഒന്നുമില്ല സൂര്യ… നീ എന്താ വന്നത്….. ” – ശ്രീ

” ഏടത്തി ആ ഡയറി വായിച്ചോ….. ” – സൂര്യ

” മ്മ് വായിച്ചു….. ” – ശ്രീ

” ഏടത്തിക്ക് ഇനിയും മനസിലായില്ലേ അത് ഏട്ടത്തി തന്നെ ആണെന്ന്…… ” – സൂര്യ

” സൂര്യ നിനക്ക് ഇത് എങ്ങനെ…… ” – ശ്രീ

ഉടനെ അവള് എനിക് നേരെ ഒരു ഫോട്ടോ നീട്ടി….. എന്റെ ഒരു ഫോട്ടോ ആയിരുന്നു അത്…..

” ഇത് എവിടുന്നു കിട്ടി….. ” – ശ്രീ

” ആ ഡയറിയുടെ അകത്ത് നിന്ന്….. എനിക് അറിയായിരുന്നു അത് ഏട്ടത്തി ആണെന്ന്…. പക്ഷേ ഞാൻ പറഞ്ഞു അല്ല ഏട്ടത്തി അത് അറിയേണ്ടത് എന്ന് ഉള്ളത് കൊണ്ടാണ് അത് വായിക്കുവാൻ പറഞ്ഞത്…… ” – സൂര്യ

ഞാൻ ഉടനെ അവളെ കെട്ടിപിടിച്ച് കരഞ്ഞു…..

” ഏടത്തി കരയല്ലേ…… ” – സൂര്യ

” ഞാൻ അറിഞ്ഞില്ല മോളെ എന്റെ ദേവെട്ടന്റെ കത്തുകൾ ആണ് അതെന്ന്…. ” – ശ്രീ

” എനിക് അറിയാം ഏട്ടത്തി ഇതിനിടയിൽ മറ്റാരോ കളിച്ചിട്ട് ഉണ്ടെന്ന്….. ” – സൂര്യ

” ഉണ്ട്…. അവൻ…. ആദി😡 ” – ശ്രീ

” എന്താ ഏട്ടത്തി അങ്ങനെ പറഞ്ഞെ….. ” – സൂര്യ

” എല്ലാം പറയാം അതിനു മുമ്പ് സത്യമെന്താണ് എന്ന് അറിയണം…. അതിനു ആ ഡയറി മുഴുവൻ വായിക്കണം….. ” – ശ്രീ

അപ്പോഴാണ് താഴെ അമ്മ ആരോടോ സംസാരിക്കുന്നത് കേട്ടത്…..

” അത് പിന്നെ വായിക്കാം ഏട്ടത്തി…. താഴെ ആരോ വന്നിട്ട് ഉണ്ട്….. ആരാ വന്നത് എന്ന് നോക്കാം….. ” – സൂര്യ

എന്നും പറഞ്ഞു ഞങ്ങൾ താഴേയ്ക്ക് ചെന്നു…..

താഴെ ചെന്നപ്പോൾ കണ്ടത് അമ്മയുമായി സംസാരിച്ച് നിൽക്കുന്ന ആ മൂദ്ദേവിയെ ആണ്😡😡😡

______________________

( ദേവൻ )

ഓഫീസിൽ ഒരു ആവശ്യം എന്നും പറഞ്ഞു അച്ഛൻ വിളിച്ചത് കൊണ്ടാണ് ഞാൻ വേഗം ചെന്നത്….. അവളെ വിട്ട് പോവാൻ എന്തോ മനസ്സ് അനുവദിക്കുന്നില്ല…..

കാറിന്റെ കീ എടുക്കാൻ പോയപ്പോൾ എന്തോ അവള് എന്നിൽ നിന്ന് മറക്കുന്നത് പോലെ…..

പക്ഷേ പോകാൻ ഉള്ളത് കൊണ്ട് ഞാൻ വേഗം അവിടുന്ന് ഇറങ്ങി…..

ഓഫീസിലെ പണി കഴിഞ്ഞു ഇരിക്കുമ്പോൾ ആണ് അച്ചായനെ കാണാൻ തോന്നിയത്…..

ഞാൻ വേഗം അവനെ വിളിച്ചു…..

” എന്താടാ ദേവാ….. ” – സാം

” എനിക് നിന്നെ ഒന്നു കാണണം…. ” – ദേവൻ

” അതിനെന്താ നീ ഇങ്ങ് പോരു…. എന്റെ വീട്ടിലേക്ക്….. ഇവിടെ ഞാനും അമ്മച്ചിയും മാത്രേ ഉള്ളൂ….. ” –  സാം

” ആ ദെ വരുന്നു….. ” – ദേവൻ

എന്നും പറഞ്ഞു ഞാൻ വേഗം അവന്റെ വീട്ടിലേക്ക് പോയി…..

അമ്മച്ചി ഉണ്ടായിരുന്നു അവിടെ…. അമ്മച്ചിയും ഞാനുമായി നല്ല കൂട്ട് ആണ്…..

” ആ ഇതാരാ ദേവൻ മോനോ….. മോൾ വന്നില്ലേ മോനെ….. ” – അമ്മച്ചി

” ഇല്ല എന്റെ അമ്മച്ചിയെ….. ഞാൻ ഒന്നു അവനെ കാണട്ടെ….. ” – ദേവൻ

അപ്പോ തന്നെ അവൻ ഇറങ്ങി വന്നു ….

” ആ നീ വന്നോ….. എന്ന അമ്മച്ചിയെ ഞങ്ങൾ ഒന്നു പുറത്ത് പോയി കറങ്ങിയിട്ട്‌ വരാട്ടോ…… ” – സാം

” ശെരി സൂക്ഷിച്ച് പോ മോനെ…. ” – അമ്മച്ചി

ഞങ്ങൾ വേഗം ബീച്ചിലേക്ക് പോയി…..

” എന്താടാ നിനക്ക് എന്ത് പറ്റി….. ” – സാം

” എടാ എന്റെ ബാലയെ എനിക് നഷ്ടപ്പെടുമോ അച്ചായ….. ” – ദേവൻ

” എന്താടാ എന്തുപറ്റി….. ” – സാം

” അവൾക്ക് എന്നെ ഇഷ്ടമല്ല ” – ദേവൻ

” അവൾക് നിന്നെ ഇഷ്ടമാണ്….. ” – സാം

” അല്ല അച്ചായ….. ” – ദേവൻ

” ഞാൻ സംസാരിക്കാം അവളോട്…. നീ വാ…. ” – സാം

എന്നും പറഞ്ഞു ഞങ്ങൾ വണ്ടി എടുത്ത് നേരെ വീട്ടിലേക്ക് പോയി……

വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്…..

ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളി കൊണ്ടിരിക്കുന്ന ബാല🔥……. പെട്ടെന്നാണ്  *ടപ്പേ*  എന്നൊരു ശബ്ദം കേട്ടത്….. നോക്കിയപ്പോൾ കൈവലിച്ച് ആർകിട്ടോ ഒന്നു പൊട്ടിക്കുന്ന ബാല…..

ആരെയാണെന്ന് കണ്ട ഞങ്ങൾ 2 പേരും മുഖത്തോട് മുഖം നോക്കി😳😳😳

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!