Skip to content

💙 ഇന്ദ്രബാല 💙 32

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

( ശ്രീ )

 

താഴെ അമ്മ ആരോടോ സംസാരിക്കുന്ന ശബ്ദം കേട്ട് ചെന്നപ്പോൾ ആണ് അമ്മയോട് ചിരിച്ച് സംസാരിക്കുന്ന ആമി…..

 

അവളെ കണ്ടപ്പോൾ തന്നെ എനിക് ദേഷ്യം വന്നു….. അവള് അന്ന് എന്നോട് ദേവേട്ടനേ പറ്റി പറഞ്ഞപ്പോൾ തന്നെ എനിക് വല്ലാതെ ദേഷ്യം വന്നതാണ്…. പക്ഷേ…. അന്ന് എനിക് ഉറപ്പ് ഉണ്ടായിരുന്നില്ല ആദ്യം….. ദേവേട്ടന് ഇവളെ ഇഷ്ടമല്ല എന്നതിന്…. പക്ഷേ ഇന്ന് എനിക് പൂർണ്ണ ഉറപ്പ് ഉണ്ട്….. ദേവേട്ടൻ സ്നേഹിച്ചത് എന്നെ ആണ്…. എന്നെ മാത്രം…..

 

 

അമ്മക്ക് ഇവളെയും ആദി യേയും ഇഷ്ടം ആണെന്ന് ദേവേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്….. അത് കൊണ്ട് അമ്മയുടെ മുന്നിൽ ഇവൾ വെറുതെ ഏറ്റ് മുട്ടാൻ വരില്ല എന്നത് എനിക് ഉറപ്പ് ആയിരുന്നു….. ഭാവി അമ്മായിയമ്മ ആണെന്ന് അവള് വിശ്വസിക്കുന്നത് കൊണ്ട് സോപ്പ് ഇട്ട് നിർത്തിയിരിക്കുക ആവും😂

 

 

 

ഞാൻ താഴേയ്ക്ക് ചെന്നതും അമ്മ എന്റെ അടുത്തേയ്ക്ക് വന്നു…..

 

 

” മോളെ ശ്രീക്കുട്ടി എങ്ങനെ ഉണ്ട്… സൂര്യ മോൾ പറഞ്ഞു മോൾക്ക് വയ്യ തലവേദന ആണെന്ന്…. ഇപ്പോ സുഖമായോ…. അതോ മരുന്ന് വെക്കണോ…. വയ്യെങ്കിൽ മോൾ കിടന്നോ… ” – അമ്മ

 

എന്നും പറഞ്ഞു അമ്മ എന്റെ തലയിൽ തടവി…..

 

ഉടനെ ആമിയുടെ മുഖം ഒന്നു കാണണം….. കടന്നൽ കുത്തിയത് പോലെ😂

 

” എന്റെ മാലു അമ്മേ…. ഞാൻ ഒകെ ആണ്….. ” – ശ്രീ

 

 

” മോളെ…. ഇത് ആമി….. മോൾക്ക് അറിയില്ലേ….. ദേവന്റെ കൂട്ടുകാരൻ ആധിയുടെ പെങ്ങൾ ആണ്….. ” – അമ്മ

 

 

” ഞങ്ങൾ ഇതിന് മുമ്പ് പരിചയപെട്ടിട്ടുണ്ട്….. അല്ലേ ആമി ” – ശ്രീ

 

 

” എന്ന മക്കൾ സംസാരിക്കു….. ഞാൻ ചായ എടുക്കട്ടെ….. ” – അമ്മ

 

 

എന്നും പറഞ്ഞു അമ്മ പോയി…..

 

 

” നീ ഇപ്പോ എന്തിനാണ് ആവോ ഇങ്ങോട്ടു കെട്ടി എടുത്തത്….. ” – സൂര്യ

 

 

അപ്പോ ഇവൾക്ക് നല്ല ദേഷ്യം ആണ് ഇതിനോട്😂

 

 

” അത് നിന്നെ ബോധിപ്പികേണ്ട ആവശ്യം ഇല്ല….. ” – ആമി

 

 

സൂര്യ എന്തോ പറയാൻ പോയതും ഞാൻ കണ്ണ് കൊണ്ട് വേണ്ട എന്ന് പറഞ്ഞു….. അതോടെ അവള് നിറുത്തി……

 

 

” നീ അവളോട് കഥകളി കാണികണ്ട…. അവള് പറഞ്ഞാലും ഞാൻ പോകാൻ പോവുന്നില്ല….. അല്ലെങ്കിലും ഇവിടുത്തെ ചില അന്തേവാസികൾ പറഞാൽ ഞാൻ പോകുന്നത് എന്തിനാ…. ” – അച്ചു

 

 

സൂര്യയ്ക്ക് നന്നായി ദേഷ്യം വരുന്നുണ്ട്….. എന്റെ വാക്ക് കേട്ട് മാത്രം അവള് മിണ്ടാതെ ഇരിക്കുന്നു….

 

 

” അതേ മോളെ ആമി…. ഇവൾ ഇൗ വീട്ടിലെ മുത്തശ്ശിയുടെ മകളുടെ മകൾ ആണ്…. ഇവളെ അന്തേവാസി എന്ന് നീ വിളിക്കുമ്പോൾ…. നിന്നെ എന്ത് വിളിക്കണം…… ആ വീട്ടിൽ വന്ന ഭിക്ഷകാരി….. അത് കൊള്ളാമല്ലെ സൂര്യ….. ” – ശ്രീ

 

 

ഞാൻ ചോദിച്ചപ്പോൾ സൂര്യയുടെ മുഖം കാണണം….😁😁😁 അത് കണ്ടപ്പോൾ സന്തോഷം ആയി….

 

 

” ഡീ സൂക്ഷിച്ചും കണ്ടും കളിക്ക്‌ കേട്ടോ….. ഇത് ആമി ആണ്…. ” – ആമി

 

എന്നും പറഞ്ഞു അവള് എനിക് നേരെ വിരൽ ചൂണ്ടി….എനിക് അത് തീരെ ഇഷ്ടം അല്ലാത്ത കാര്യം ആണ്…..

 

 

ഞാൻ ഉടനെ ആ വിരലിൽ അങ്ങ് പിടിച്ചു…. നല്ല ശക്തി ആയി തന്നെ…. അവൾക്ക് വേദനിക്കുന്നുണ്ട്…. അതാണല്ലോ വേണ്ടത്😡

 

 

” എടി കൈയിൽ നിന്ന് വിട്…. ആ വേദനിക്കുന്നു…. ” – ആമി

 

 

” മോളെ…. ആമി…. എന്റെ നേരെ വിരൽ ചൂണ്ടുന്നത് എനിക് തീരെ ഇഷ്ടമല്ല…. പ്രത്യേകിച്ച് ഭീഷണി…. അപ്പോ പൊന്നുമോൾ ഇനി എനിക് നേരെ വിരൽ ചൂണ്ടുമൊ…. ” – ശ്രീ

 

 

” ആ ഇല്ല വിടു… ഡീ വേദനിക്കുന്നു…. ” – ആമി

 

 

” പിന്നെ….  ഇൗ എടി പോടി എന്നൊക്കെ വിളിക്കാൻ എന്നെ നിന്റെ മടിയിൽ ഇരുത്തി അല്ലല്ലോ പേര് ഇട്ടത്…. നീ എന്നേലും ഇളയത് ആണ്… ഒന്നെങ്കിൽ നിനക്ക് എന്നെ പേര് വിളിക്കാം…. അല്ലെങ്കിൽ ചേച്ചി എന്നോ ഏട്ടത്തി എന്നോ വിളിക്കാം… അതാണല്ലോ എന്റെ ദേവേട്ടൻ വിളിക്കാൻ പറഞ്ഞത്…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ സൂര്യയ്ക്ക് നേരെ കണ്ണുകൾ ഇറുക്കി കാണിച്ചു….

 

സൂര്യ കിടന്നു ചിരിക്കുക ആണ്….

 

 

എന്നും പറഞ്ഞു ഞാൻ വിരലിൽ നിന്ന് വിട്ടു…. ചെറുതായി ചുവന്നിട്ട്‌ ഉണ്ട്… അത് അങ്ങനെ ആവുമല്ലോ…. എന്താ കാരണം എന്ന് അറിയാം കേട്ടോ😜

 

 

” ശ്രീ നീ ഇത് കുറിച്ച് വെച്ചോ…. ഇൗ ഒരു ഒറ്റ കാരണം മതി…. നിന്നെ കുറിച്ച് മുന്നേ തലോടിയ മാലു അമ്മ തന്നെ നിന്നെ അടിച്ച് പുറത്താകും….. നോക്കി ഇരുന്നോ…. ” – ആമി

 

 

എന്നും പറഞ്ഞു അവള് പോകാൻ പോയി…. വീണ്ടും ഭീഷണി…. അതും എനിക് നേരെ…. എനിക് ഇഷ്ടമല്ല അത്😡

 

 

” ആമി മോളെ…. ഉറപ്പാണോ നീ അമ്മയോട് പറഞ്ഞു കൊടുക്കുമോ…. ” – ശ്രീ

 

 

എന്നും ചോദിച്ച് ഞാൻ മുഖത്ത് കുറച്ച് സങ്കടം ഒക്കെ വരുത്തി….. അല്ല പിന്നെ….

 

 

ഉടനെ വീണ്ടും അവള് എനിക് നേരെ വന്നു….

 

 

” അതേ ഞാൻ പറയും… ഇന്നത്തോടെ നിന്റെ ഇവിടുത്തെ പൊറുതിയും തീരും…. ” – ആമി

 

 

” അയ്യോ അങ്ങനെ പറയല്ലേ മോളെ…. എനിച്ച് പേടി ആകുന്നു…. ഇൗ ഒരു കാരണം മതിയാകുമോ എന്നെ ഇവിടുന്നു പുറത്ത് ആകാൻ…. അയ്യോ മോളെ…. സൂര്യ നീ ഒന്നു പറ …. അവളോട് പറയല്ലേ എന്ന് 😭   പുറത്ത് ആകും എന്ന്…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി….

 

 

” അപ്പോ ഇൗ ഒരു കാരണം കൊണ്ട് ഇന്ന് എന്റെ ഇവിടുത്തെ പൊറുതി തീരും…. എങ്കിൽ പിന്നെ ഒന്നാകണ്ട ഇത് കൂടി ഇരുന്നോട്ടെ…. ” – ശ്രീ

 

എന്നും പറഞ്ഞു കവിളത്ത് ഒന്നു കൂടി കൊടുത്ത്…. അപ്രതീക്ഷിതമായ അടി ആയത് കൊണ്ട് പെണ്ണ് ആകെ ഞെട്ടി ഇരിക്കാണ്….

 

 

” അപ്പോ മോളെ…. പറയുമ്പോൾ ഇത് കൂടി ചേർത്ത് പറഞ്ഞെക്ക്‌ കേട്ടോ…. അങ്ങനെ ഒരു കാര്യം പറഞ്ഞു കൊണ്ട് എന്നെ ഇവിടുന്നു പുറത്ത് ആകാൻ ആവില്ല… കാരണം നിന്നെ പോലെ വലിഞ്ഞു കേറി വന്നത് അല്ല ഞാൻ…. മാന്യമായി നാലാൾക്ക്‌ മുന്നിൽ വെച്ച് താലി കെട്ടി ദേവെട്ടന്റെ ഭാര്യ ആയി വന്നതാണ് ഞാൻ…. അപ്പോ പൊന്നു മോൾ ചെല്ല്‌ കേട്ടോ….നല്ല ക്ഷീണം ഉണ്ടാവും…. ” – ശ്രീ

 

 

അവള് കയറി പോയതും പെട്ടെന്ന് ആരിൽ നിന്നോ കെട്ടിപ്പിടിക്കൽ അറ്റാക്ക് ഉണ്ടായി നോക്കിയപ്പോൾ അച്ചായൻ ആണ്….

 

 

എന്റെ നടു ഒടിഞ്ഞില്ല ഭാഗ്യം🙄

 

 

 

_____________________

 

 

 

( ദേവൻ )

 

 

 

ആർകിട്ട്‌ ആണ് അടി കൊണ്ടത് എന്നൊക്കെ നിങ്ങള് കണ്ടല്ലോ അല്ലേ😁 അത് കണ്ടതും അച്ചായൻ എന്നെ വലിച്ച് മതിലിന്റെ അവിടേക്ക് മാറി നിന്നു…..

 

 

 

” എന്താടാ…. ” – ദേവൻ

 

 

” ഇപ്പോ അവർ നമ്മളെ കാണണ്ട…. ഷോ തീർന്നു പോവും…. ഫുൾ കഴിയട്ടെ…. ” – അച്ചായൻ

 

എന്നും പറഞ്ഞു ഒരു ഇളിയും…. അത് ശെരി ആണ്… ഇപ്പോ ഞാൻ അങ്ങോട്ട് ചെന്നാൽ ആ ആമി വെറുതെ എന്റെ മേലേക്ക് കയറും….

 

 

 

ബാലയുടെ ഓരോ ഡയലോഗ് കേൾക്കുമ്പോഴും ഇവിടെ ഒരുത്തൻ ഭയങ്കര എക്സ്പ്രഷൻ ആണ്….

 

ഇടക്ക് എന്റെ കൈയിൽ ഒന്നു പിച്ചി…ചെക്കൻ സ്വപ്നം ആണോ എന്ന് നോക്കിയത് ആണ്…. ഞാൻ അവനെ ദഹിപ്പിച്ചു ഒന്ന് നോക്കിയതും നിറുത്തി….. പിന്നെ രോമം പൊങ്ങുന്നു എന്നൊക്കെ പറഞ്ഞു…. എന്റെ പൊന്നോ….🙄

 

അവിടുത്തെ പരിപാടി കഴിഞ്ഞു ആമി മുകളിലേക്ക് കയറിയതും അച്ചായൻ അവളുടെ മേലേക് ചാടി…. പാവം അവള് പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു….

 

എന്റെ ദേവിയെ എല്ലാ ആങ്ങളമാരും കൂടി എന്റെ പെണ്ണിന്റെ നടു ഒടിക്കുവോ….🙄

 

 

” മോളെ ശ്രീക്കുട്ടി…. നീ എന്റെ പെങ്ങൾ ആണെന്ന് പറയുന്നതിൽ ഇൗ അച്ചായൻ അഭിമാനിക്കുന്നു മോളെ…. ആ പിശാശിന് ഞാൻ പണ്ടെ ഓങ്ങി വെച്ചത് ആണ്…. ” – സാം

 

 

” അച്ചായാ ഇങ്ങനെ അഭിമാനിച്ചാൽ നാളെ എന്നെ തെക്കോട്ട് എടുക്കേണ്ടി വരും…. എന്റെ മേലെന്ന് മാറു 🙄🙄 ” – ശ്രീ

 

 

അവളുടെ ഡയലോഗ് കേട്ട് അച്ചായൻ പ്ലിംഗ് ആയി😂😂😂 ഞാനും സൂര്യയും പൂര ചിരി ആയിരുന്നു😂😂😂😂

 

 

” തൃപ്തി ആയോ ചേട്ടാ…. ” – സൂര്യ

 

 

” അയ്യാട അങ്ങനെ ആങ്ങളയും പെങ്ങളും കൂടി എന്റെ ചേട്ടനെ ഇട്ട് വാരണ്ട…. ” – ശ്രീ

 

 

” കണ്ട ഇതാണ് എന്റെ പെങ്ങൾ…. ” – സാം

 

 

” ആയിക്കോട്ടെ ആങ്ങളെ പെങ്ങളെ നിങ്ങള് ചെല്ലു ” – സൂര്യ

 

 

” നിനക്ക്  ഒന്നും അസൂയ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല… അവള് എന്റെ പെങ്ങൾ ആണ്….. ” – സാം

 

 

എന്നും പറഞ്ഞു അവളെയും കൊണ്ട് അവൻ പോയി…..

 

 

” എന്ത് സ്നേഹമാണ് ദേവേട്ടാ അവർ തമ്മിൽ….. ” – സൂര്യ

 

 

” പറഞ്ഞത് ശെരി ആണ് മോളെ…. ഞാൻ സഹിതം എല്ലാവരും അവളെ വെറുത്തപ്പോഴും അവൻ അന്നും അവളുടെ കൂടെ നിന്നു….. സഹോദരങ്ങൾ ഇല്ലാത്ത അവന് അവള് ഒരു കുഞ്ഞു അനിയത്തിയും അവൾക്ക് അവൻ ഒരു ഏട്ടനും ആയി…. ” – ദേവൻ

 

 

എന്നും പറഞ്ഞു ഞാൻ അവർ പോയ വഴിയെ നോക്കി ചിരിച്ചു….

 

 

_________________

 

 

( ശ്രീ )

 

 

 

” എന്താണ് അച്ചായ ആഗമന ഉദ്ദേശം…. ” – ശ്രീ

 

 

” എന്തേ എനിക് എന്റെ പെങ്ങളെ ദർശിക്കാൻ ഇങ്ങോട്ട് ആഗമനം ചെയ്തുടെ….. ” – സാം

 

” അയ്യോ ആഗമിച്ചോളു  ആഗമിച്ചോളു…. ” – ശ്രീ

 

 

” അല്ല മോളെ…. നീ എന്തിനാ അവൾക്കിട്ട്‌ കൊടുത്തത്…. ” – സാം

 

 

” അത് അവള് വെറുതെ മെക്കിട്ട് കേറാൻ വന്നു… അപ്പോ ഒന്നു കൊടുത്തു…. ” – ശ്രീ

 

 

” വളരെ നല്ല കുട്ടി…. പക്ഷേ മോളെ അവളെ സൂക്ഷിക്കണം…. വിഷ പാമ്പാണ് അവള്…… ആ വീട്ടിൽ ആഗേ കുറച്ച് മനസാക്ഷി ഉള്ളത് ആ അമ്മക്ക് ആണ്…. ബാകി എല്ലാവരും കണക്കാണ് …  ” – സാം

 

 

” എനിക് അറിയാം അച്ചായ…. പക്ഷേ അവള് വിഷപാമ്പ് ആണെങ്കിൽ…. ഞാൻ അതിലും വെട്ടുന്നത് ആണ്…. ” – ശ്രീ

 

എന്നും പറഞ്ഞു ഞാൻ അച്ചായന് നേരെ കണ്ണ് ഇറുക്കി…..

 

 

” ശ്രീ മോളെ….. താഴേയ്ക്ക് വന്നെ…. മോളെ ശ്രീ…. ” – അമ്മ

 

പെട്ടെന്ന് ആണ് താഴെ നിന്ന് അമ്മയുടെ ഒച്ച കേട്ടത്….

 

 

” മോളെ ശ്രീ… ആമിയെ ദേവന്റെ അമ്മക്ക് ഭയങ്കര ഇഷ്ടമാണ്…. അവള് വേണ്ടാത്തത് ഒക്കെ പറഞ്ഞു കൊടുത്താൽ…. ” – സാം

 

 

” അച്ചായാ അച്ചായൻ എന്റെ കൂടെ ഇങ്ങ് വാ…. ഞാൻ കാണിച്ച് തരാം ഇനി കളി എന്താണ് എന്ന്…..😏 ” – ശ്രീ

 

 

എന്നും പറഞ്ഞു ഞങ്ങൾ താഴേയ്ക്ക് ചെന്നു….

 

 

താഴെ ചെന്നപ്പോൾ അമ്മയും കൂടെ ദേവേട്ടനും സൂര്യയും ആമിയും ഉണ്ട്…..

 

 

” എന്താണ് അമ്മേ വിളിച്ചത്….. ” – ശ്രീ

 

 

 

__________________________

 

 

 

( ദേവൻ )

 

 

ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ അവളും സാമും ഇറങ്ങി വരുന്നു….

 

 

ആമി അമ്മയോട് ഭയങ്കര സ്നേഹത്തിൽ ആണ്…. അവള് എന്താണ് പറഞ്ഞു കൊടുത്തത് എന്ന് അറിയില്ല…. അമ്മ അവളെ വിളിക്കുന്നത് കേട്ടപ്പോൾ ആണ് ഞാനും സൂര്യയും വന്നത്….

 

 

അവള് ഇറങ്ങി വന്നു…. ആമിയെ അടിച്ച് എന്ന് പറഞ്ഞാല് അമ്മ അവളെ വഴക്ക് പറയുമോ🙄 വരുന്നിടത്ത് വെച്ച് കാണാം

 

 

” ആ മോൾ വന്നോ…. ” – അമ്മ

 

 

” എന്താ അമ്മേ… പറ…. ” – ശ്രീ

 

 

” അത് മോളെ…. നീ ഇവളെ അടിച്ചോ…. ” – അമ്മ

 

 

” ആ അടിച്ച് അമ്മേ…. ” – ശ്രീ

 

 

” എന്തിനാ മോളേ…. അവള് ഒരു പാവം കുട്ടി അല്ലേ… നമ്മുടെ അതിഥി…. ” – അമ്മ

 

 

” അമ്മേ… എന്താ ഇങ്ങനെ ചോദിക്കുന്നത്…. ” – ശ്രീ

 

 

അവളുടെ ചോദ്യം കേട്ടപ്പോൾ… ഇവൾ എന്താ ഇങ്ങനെ എന്ന രീതിയിൽ ആയിരുന്നു ഞങ്ങൾ നോക്കിയത്….

 

 

” എന്താ ഡീ അമ്മക്ക് നിന്നെ ചോദ്യം ചെയ്യാൻ പാടില്ലേ….. ” – ആമി

 

 

 

” അമ്മേ ഇത് കണ്ടോ… ഇവൾ അമ്മയുടെ ആരാണ് മകൾ അല്ലേ… അപ്പോ വീടിലെ വിരുന്ന് കാരി ആണോ…. പിന്നെ അമ്മയുടെ മകന്റെ ഭാര്യ അല്ലേ ഞാൻ… അപ്പോ എന്റെ അനിയത്തിയെ പോലെ അല്ലേ അവള്…. എന്നിട്ട് എന്നെ ഡീ എന്നൊക്കെ വിളിക്കുമ്പോൾ ഒരു ചേച്ചി ആയ എനിക് സങ്കടം ആവില്ലേ…. ” – ശ്രീ

 

എന്നൊക്കെ പറഞ്ഞു മുഖത്ത് വല്ലാത്ത നിഷ്കൂ ഭാവം ഇട്ട് അവള് പറയുന്നത് കേട്ടപ്പോൾ ഞാൻ അടക്കം എല്ലാവരും വായും പൊളിച്ച് നിന്നു 😳

 

 

” മോളെ പക്ഷേ അവളോട് പറഞ്ഞു മനസിലാക്കി കൂടെ…. ” – അമ്മ

 

 

” അമ്മേ ഒന്നു രണ്ടു വട്ടം പറഞ്ഞത് ആണ്…. ദെ ദേവേട്ടനോട് ചോദിച്ച് നോക്ക്…. അല്ലേ ദേവേട്ടാ…. ” – ശ്രീ

 

ഞാൻ യാന്ത്രികമായി തലയാട്ടി….

 

അമ്മ അവളുടെ പക്ഷം ചേർന്ന മട്ട്‌ ഉണ്ട്….

 

 

” ആമി മോളെ നീ എന്താ അവള് പറഞ്ഞത് കേൾക്കാതെ ഇരുന്നത്… സാരമില്ല ചേച്ചിയുടെ കൈയിൽ നിന്ന് ഒരു അടി കൊണ്ടത് കൊണ്ട് ഒരു കുഴപ്പവും ഇല്ല…. ” – അമ്മ

 

 

എന്നും പറഞ്ഞു അമ്മ പോയി….

 

 

അവള് ആ ആമി ചാടി തുള്ളി പോവാൻ പോയി….

 

 

” മോളെ ആമി…. ചേച്ചിയുടെ അനിയത്തി കുട്ടി…..ഇങ്ങ് വന്നേ…. ” – ശ്രീ

 

 

” എന്താ…. ” – ആമി

 

 

” അമ്മ പറഞ്ഞത് കേട്ടല്ലോ…. ഇനിയും പൊന്നുമോൾ അനുസരണ കേട് കാണിച്ചാൽ ഇൗ ചേച്ചിയുടെ കൈയിലെ ചൂട് അറിയും…. ” – ശ്രീ

 

 

അവള് ഞാൻ വിചാരിച്ചത് പോലെ അല്ല…. കളിച്ചാൽ വിവരം അറിയും😂

 

പാവം ആമി 😂😂😂

 

 

_____________

 

 

 

( ശ്രീ )

 

 

അവളോട് സംസാരിച്ച് മുകളിലേക്ക് കയറിയപ്പോൾ ആണ് ഗായത്രിയുടെ മുറിയിൽ നിന്ന് ഒരു സംസാരം കേട്ടത്……

 

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

4.5/5 - (2 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!