Skip to content

💙 ഇന്ദ്രബാല 💙 35

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

( ശ്രീ )

 

 

രാവിലെ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു…. അങ്ങോട്ട് ചെന്നപ്പോൾ എനിക് ഇന്നലെ കണ്ടത് ആണ് ഓർമ വന്നത്…. ഞാൻ വ്യക്തമായി കണ്ടതാണ് ആ നിഴൽ…. പക്ഷേ പിന്നെ…. പിന്നെ അത് എവിടെ പോയി…. ദേവേട്ടൻ നോക്കിയിട്ട് ആരുമില്ല എന്നാണ് പറഞ്ഞത്…. എന്റെ തോന്നൽ ആയിരുന്നോ…

 

 

” എന്താ മോളെ ആലോചിച്ച് നിൽക്കുന്നത്….. ” – അമ്മ

 

 

” ഒന്നുമില്ല അമ്മേ…. അവർ എപ്പോഴാ പോകുന്നത്…. ” – ശ്രീ

 

 

” ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് പോകുമായിരിക്കും…. നിങ്ങൾക്ക് പോകായിരുന്നില്ലെ….. ” – അമ്മ

 

 

” അപ്പോ എന്റെ അമ്മകുട്ടി ഒറ്റക്ക് ആയി പോവുല്ലെ….. അവർ വന്നിട്ട് പതിയെ പോകാമല്ലോ ” – ശ്രീ

 

 

” അയ്യടി സോപ്പ് ഇടണ്ട….. ” – അമ്മ

 

 

” ഓ നമ്മൾ ഒന്നും പറയുന്നില്ലേ…. ഞാൻ ചായ ഉണ്ടാകട്ടെ…. ” – ശ്രീ

 

 

ഞാൻ വേഗം ചായയും ഇട്ട് അമ്മക്ക് ഉള്ളത് കൊടുത്ത് ബാക്കിയുള്ളവരുടെ അവരവർക്ക് കൊണ്ടുപോയി കൊടുത്തു….

 

 

രാവിലത്തെ ഭക്ഷണം കഴിഞ്ഞപ്പോൾ ഏട്ടനും ചേച്ചിയും ഇറങ്ങി…. ഇന്ന് മുതൽ അവരുടെ ഹണി മൂൺ ആണല്ലോ….

 

 

” അച്ഛാ ഞങ്ങൾ ഒന്നു ശ്രീയുടെ വീട്ടിൽ പോയിട്ട് വരാം….. അവളുടെ ബുക്സ് ഒക്കെ എടുക്കണം ” – ദേവൻ

 

 

” ആ നിങ്ങള് പോയി വാ…. ” – അച്ഛൻ

 

 

അങ്ങനെ ഏട്ടനും ചേച്ചിക്കും പുറകെ ഞങ്ങളും എന്റെ വീട്ടിലേക്ക് പോയി…..

 

 

അവിടെ ചെന്നപ്പോൾ ശരത്ത് എഴുന്നെറ്റിട്ട്‌ കൂടി ഇല്ല…. ഞാൻ അവന്റെ അടുത്ത് പോയി അവനെ തട്ടിയും കുലുക്കിയും ഒക്കെ വിളിച്ചു….

 

 

” ശരത്ത് എഴുന്നേൽക്കു…. മതി ഉറങ്ങിയത്…. ശരത്ത്… എടാ…. എഴുന്നേൽക്കാൻ…. ” – ശ്രീ

 

 

കൊറേ തട്ടിയപ്പോൾ ചെക്കൻ ഒന്നു ഞരങ്ങി…..

 

 

” എടാ എഴുന്നേൽക്കു… എടാ…. ” – ശ്രീ

 

 

” എന്താ അമ്മൂട്ടി ഇത്…. എന്തിനാ ഇങ്ങനെ വിളിക്കുന്നത്… വന്നെ നമുക്ക് ഉറങ്ങാം… വാ ” – ശരത്ത്

 

 

എന്നും പറഞ്ഞു ചെക്കൻ എന്നെ വലിക്കുക ആണ്…. എന്റെ ദേവിയെ ഇൗ ചെക്കനെ ഞാൻ…. അവൻ എന്നെ തെറ്റിദ്ധരിച്ചത് ആണ് അമ്മു ആയി…. ഉറക്കപിച്ച് ആവും… ശേരിയാക്കി കൊടുക്കാം…..

 

 

ഞാൻ പതിയെ മേശയിൽ ഇരുന്നിരുന്ന ജഗ്ഗ്‌ എടുത്ത് അവന്റെ തലവഴി കമത്തി…..

 

 

” അയ്യോ മഴ…. വെള്ളപൊക്കം…. എന്റെ വീട്ടിൽ വെള്ളം കേറിയെ ” – ശരത്ത്

 

 

അവന്റെ നിലവിളി കേട്ടിട്ട് ചിരിച്ച് ഒരു വകയായി…..

 

 

 

 

__________________

 

 

 

( ശരത്ത് )

 

 

 

രാവിലെ തന്നെ മഴ പെയ്തോ…. മഴ പെയ്തതും വീട്ടിൽ വെള്ളം കേറിയോ…. ഇതാണല്ലോ ഇപ്പോ പതിവ്… എന്നാലും എന്റെ മുറിയിൽ എങ്ങനെ ആണ് വെള്ളം വന്നത്…. ഞാൻ മുകളിൽ അല്ലേ കിടക്കുന്നത് എന്നൊക്കെ ആലോചിച്ച് പതിയെ കണ്ണുകൾ തിരുമിയപ്പോൾ ആണ് മുന്നിൽ കൊടുവാളെന്തി നിൽക്കുന്ന ദേവിയെ കണ്ടത്…..

 

 

” അയ്യോ….. ” – ശരത്ത്

 

 

പെട്ടെന്ന് ദേവി അവിടെ നിന്നും ബാത്റൂമിലേക് പോയി…. എന്നിട്ട് തിരിച്ച് വന്ന് ആ കൊടുവാൾ എനിക് നേരെ വീശി….

 

 

 

” അയ്യോ അമ്മേ രക്ഷിക്കണേ….. അയ്യോ ചോര…. ” – ശരത്ത്

 

 

പെട്ടെന്ന് കണ്ണ് തിരുമി നോക്കിയപ്പോൾ ആണ് മേലേ ഉള്ളത് വെള്ളം ആണെന്ന് മനസിലായത്….  ഇനി എന്റെ ശരീരത്തിൽ ചോര ഇല്ലെ…. വെള്ളം ആണോ ഉള്ളത്….

 

 

” എടാ നീ എന്താ ഇൗ പിച്ചും പേയും പറയുന്നത്…. ”

 

 

അയ്യോ ഇൗ ശബ്ദം എനിക് നല്ല കേട്ട് കേൾവി ഉണ്ട്…. ഇനി ദേവിയുടെ ശബ്ദം ആയിരിക്കുമോ…. പക്ഷേ അതിന് ദേവി എന്നോട് ഇത് വരെ സംസാരിച്ചിട്ടില്ല അല്ലോ… പിന്നെ ഇത് എങ്ങനെ…..

 

 

” എടാ പുല്ലേ നീ ഇത് എന്ത് ആലോചിക്കുക ആണ്… എഴുന്നേറ്റ് വാടാ പന്നി…. ”

 

 

അയ്യോ എന്റെ ദേവിയെ… ദേവി ഇങ്ങനെ ഒക്കെ പറയുമോ…. ഞാൻ ഇത്ര നേരം ആയിട്ടും തിരിഞ്ഞു ദേവിയെ നോക്കിയിട്ട് ഇല്ല…..

 

 

” എന്റെ പൊന്നോ ഇൗ ചെക്കനെ ഞാൻ….. ”

 

 

അയ്യോ ഇത് ശ്രീയുടെ ശബ്ദം അല്ലേ…. ദേവിക്ക് അവളുടെ ശബ്ദം ആണോ….

 

 

” എടാ ഇത് ഞാൻ ആണ് ശ്രീ… നിനക്ക് എന്താ പറ്റിയത്…. അമ്മൂ എങ്ങാനും തലക്ക് അടിച്ച…  ” – ശ്രീ

 

 

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അതാ മുറ്റത്ത് ഒരു മൈന… ചെ മുറ്റത്ത് അല്ലല്ലോ…ബെഡ്റൂമിൽ ഒരു മൈന… അല്ല ശ്രീ…. കൈയിൽ കൊടുവാൾ ഏന്തി അല്ല ജഗ്ഗ്‌ ഏന്തി നില്കുന്നു …

 

 

” ഇതാരാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ….. ” – ശരത്ത്

 

 

” രാവിലെ എന്റെ വായിൽ നിന്ന് പച്ച തെറി കേൾക്കണ്ട എന്ന് ഉണ്ടെങ്കിൽ എഴുന്നേറ്റ് പോടാ…. അവൻ രാവിലെ തന്നെ സിനിമാ ഡയലോഗ് ആയി വന്നിരികുക ആണ്…. ” – ശ്രീ

 

 

 

” ശെരി ശ്രീക്കുട്ടി…. അല്ല ഞാൻ ഇന്നലെ ദേവന്റെ വീട്ടിൽ ആണോ കിടന്നത്…. നിന്നെ അതിരാവിലെ  കണ്ട കൊണ്ട് ചോദിച്ചത് ആണ്… ” – ശരത്ത്

 

 

” എന്തുവാ… അതിരാവിലെയൊ…. ” – ശ്രീ

 

 

” അതേ സൂര്യൻ ഉദിച്ച് വരുന്നത് അല്ലേ ഉള്ളൂ….. ” – ശരത്ത്

 

 

” എടാ…. എടാ….  ”  എന്നും പറഞ്ഞു അവള് തലക്കിട്ട്‌ ഒക്കെ അടികുന്നുണ്ട്….

 

 

” എന്താ ഡീ കണ്ടില്ലേ എന്ത് ഇരുട്ട് ആണ്…. ” – ശരത്ത്

 

 

” എടാ അത് മഴാക്കാർ ആണ്…. നേരം 12 ആവാൻ പോകുന്നു…. നട്ടുച്ച ആയി…. ” – ശ്രീ

 

 

” 12 ആയുള്ളൂ…. അപ്പോ എനിക് രാവിലെ ആവുന്നത് ഉള്ളൂ…. മൈ ലൈഫ് മൈ റൂൾസ്….. ” – ശരത്ത്

 

 

” നീയായി പോകുന്നോ അതോ ഞാൻ ബാത്ത്റൂം ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യണോ…. ” – ശ്രീ

 

 

കുട്ടി പറഞ്ഞതിലെന്തോ ഒരു ധ്വനി ഇല്ലെ…. എന്റെ പെങ്ങൾ ആയോണ്ട് പറയുക അല്ല… മഹാ പാര ആണ്….

 

 

” ഞാനായി പോക്കൊളാം…. ” – ശരത്ത്

 

 

എന്നും പറഞ്ഞു ഞാൻ ടോയ്‌ലറ്റിൽ കേറാൻ പോയതും വാതിൽക്കൽ അതാ ഒരു അളിയൻ…..

 

 

ഉടനെ ഞാൻ അവന്റെ അടുത്തേയ്ക്ക് പോയി….

 

 

” അളിയാ…….  ” – ശരത്ത്

 

 

( വിളി അളിയാ എന്ന് ആണെങ്കിലും ശരത്തിന്റെ മുഖത്ത് വിരിഞ്ഞിരികുന്ന ഭാവം എന്ന് പറയുന്നത് നമ്മുടെ പറക്കും തളികയിൽ വീരപ്പൻ കുറിപ്പ് അച്ഛന്റെ ഫോട്ടോയെ നോക്കി വിളിക്കുന്നത് പോലെ ആണ്…… ഫീൽ the bgm )

 

 

 

” പോയി പല്ല്‌ തേക് ഡാ… എന്ത് നാറ്റം ആണ്…. ” – ദേവൻ

 

 

 

” എന്ത് നാറ്റമൊ എന്നെയോ… ” – ശരത്ത്

 

 

” അതേ നാറീട്ട് വയ്യ പോയി കുളിക്ക്‌ ഡാ…. ” – ദേവൻ

 

 

” പിന്നെ ഞാൻ പല്ല് തേക്കണമോ എന്ന് ആലോചിക്കുക ആണ്…. എനിക് വിശക്കുന്നു ഡാ… കഴിച്ചിട്ട് തേക്കാം…. ”  – ശരത്ത്

 

 

അവർ 2 പേരും എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്നു….. എന്താ പറയേണ്ടത്…. ഇൗ നട്ട്‌സ് പോയ അണ്ണാനെ പോലെ… ധതാണ്…

 

 

ഉടനെ ഞാൻ അവരെ രണ്ടുപേരെയും നോക്കി അസ്സലായി ഒന്നു ചിരിച്ച് കൊടുത്ത്…..

 

 

( ഇൗ ചിരിയെ കുറിച്ച് പറയുക ആണെങ്കിൽ സുഹൃത്തുകളെ…… നമ്മുടെ പറക്കും തളികയിലെ തന്നെ ബാസന്തി…. ദാ ഗർഭ കഴിച്ചിട്ട് ഉള്ള ചിരി ഇല്ലെ…. അത് ബാസന്തി അല്ലേ…. ഇത് ഒരു പുല്ലിംഗം ആയത് കൊണ്ട് തന്നെ നമുക്ക് ബാസന്തൻ എന്നാകാം…. അപ്പോ പറഞ്ഞത് എന്താണെന്ന് നമ്മുടെ ബാസന്തൻ നിന്ന് ചിരിക്കുക ആണ് സുഹൃത്തുകളെ….. )

 

 

” പോയി കുളിച്ചിട്ട് വാടാ…. ഞങ്ങൾ താഴെ ഉണ്ടാവും…. ” – ദേവൻ

 

 

എന്നും പറഞ്ഞു എന്റെ അളിയനും പെങ്ങളും കൂടി താഴേയ്ക്ക് പോയി… ഞാൻ തറവാട്ടിലേക്കും…

 

 

തറവാട് എവിടെ ആണെന്ന് ചോദിക്കരുത്…. ബുദ്ധിയുള്ള കുട്ടികൾക്ക് മനസ്സിലാവും……

 

 

 

___________________

 

 

 

( ശ്രീ )

 

 

എന്റെ പൊന്നോ ഇൗ സാധനത്തിനു പ്രാന്ത് ആണ്….. പന്നി എന്ത് വായ്നാറ്റം ആയിരുന്നു…. അയ്യോ ഓർക്കാൻ കൂടി വയ്യ….

 

 

ഞങ്ങൾ നേരെ താഴേയ്ക്ക് ചെന്നു….. അമ്മ പിടിപ്പതു പണിയിൽ ആണ്…. മരുമകനേ സൽകരികുക എന്നതാണ് ഉദ്ദേശം…

 

 

ഞാൻ അമ്മയുടെ അടുത്തേക്കും ദേവേട്ടൻ അച്ഛന്റെ അടുത്തെകും പോയി….

 

 

അമ്മയിയച്ഛനും മരുമകനും ചേരും എന്ത് കത്തി ആണ് 2 ഉം കൂടി….

 

 

അമ്മയോട് സംസാരിച്ച് ഇരുന്നപ്പോൾ ആണ് മുത്തശ്ശി എഴുന്നേറ്റെന്ന് മനസിലായത്…..

 

 

” ഞാൻ ദേവുവിനെ കണ്ടിട്ട് വരാം കേട്ടോ…. ” – ശ്രീ

 

 

” മോൾ വരണ്ട…. ഇനി ഉള്ളത് ഞാൻ ചെയ്തോളാം…. ” – അമ്മ

 

 

” ശെരി അമ്മകുട്ടി…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ നേരെ മുത്തശ്ശിയുടെ അടുത്തേയ്ക്ക് ചെന്നു….

 

 

” ദേവൂട്ടി…… ” – ശ്രീ

 

 

” ആഹാ മുത്തശ്ശിയുടെ കാന്താരി വന്നോ…. ” – മുത്തശ്ശി

 

 

” വന്നല്ലോ…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ മുത്തശ്ശിയുടെ അടുത്തേയ്ക്ക് ചെന്നു…. എന്നിട്ട് മുത്തശ്ശിയുടെ മടിയിൽ കിടന്നു….

 

 

മുത്തശ്ശി എന്റെ തലയിൽ തടവി കൊണ്ടിരുന്നു…. എന്റെ ഏതൊരു സങ്കടവും ഞാൻ കരഞ്ഞു തീർക്കുന്നത് ഇൗ മടിത്തട്ടിൽ ആണ്…. വല്ലാത്ത ഒരു അനുഭൂതി ആണ് അത്….

 

 

” മോളെ മോൾക്ക് അവിടെ സുഖമല്ലേ…. ” – മുത്തശ്ശി

 

 

” അതേ സുഖം സുന്ദരം…. ” – ശ്രീ

 

 

” പോടി കുറുംബി…. ” – മുത്തശ്ശി

 

 

 

ഞഞഞ… ഞാൻ മുത്തശ്ശിയെ നോക്കി കോക്രി കാട്ടി….

 

 

ഞാൻ കൊറേ നേരം മുത്തശിയോട് സംസാരിച്ച് കിടന്നു…. അല്ലെങ്കിലും ശരത്ത് കഴിഞ്ഞാൽ മുത്തശ്ശി ആണ് എന്റെ ക്രൈം പാർട്ണർ…. ഞങ്ങൾ പണ്ട് ഒപ്പിച്ച കുസൃതി ഒക്കെ പറഞ്ഞു അങ്ങനെ കിടന്നു….

 

 

 

 

അപ്പോഴാണ് അമ്മ എന്നെ വിളിച്ചത്….

 

 

” ദെ അമ്മകുട്ടി വിളിക്കുന്നു… ഞാൻ ഒന്നു നോക്കട്ടെ കേട്ടാ…. ദേവു ഉറങ്ങല്ലെ…. ” – ശ്രീ

 

 

” നീ പോടി കാന്താരി…. ” – മുത്തശ്ശി

 

 

ഞാൻ വേഗം അമ്മയുടെ അടുത്ത് ചെന്ന് സംസാരിച്ച്  എന്നിട്ട് തിരിച്ച് മുത്തശ്ശിയുടെ മുറിയിലേക്ക് വന്നപ്പോൾ ആണ് ആ കാഴ്ച കണ്ടത്…..

 

 

 

_______________

 

 

 

( ദേവൻ )

 

 

 

അച്ഛനോട് സംസാരിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് അച്ഛന് ഒരു ഫോൺ വന്നത്…. ഞാൻ വേഗം മുത്തശ്ശിയുടെ അടുത്തേയ്ക്ക് ചെന്നു….

 

 

” ആ ഇതാരാ ദേവൻ മോനോ….. വാ മോനെ ” – മുത്തശ്ശി

 

എനിക് മുത്തശ്ശിയെ കാണുമ്പോൾ എന്തോ വല്ലാത്ത ഒരു ആത്മബന്ധം തോന്നും…. ശെരിക്കും എന്റെ പാറൂട്ടിയെ പോലെ തന്നെയാണ്….

 

 

ഞാൻ ഉടനെ മുത്തശ്ശിയുടെ മടിയിൽ കിടന്നു…. മുത്തശ്ശി എന്റെ തലയിലും തടവി…. മുത്തശ്ശിക്ക് പറയാൻ ഉണ്ടായിരുന്നത് മുഴുവൻ ശ്രീക്കുട്ടിയെ കുറിച്ച് ആയിരുന്നു….

 

 

പെട്ടെന്ന് ആണ് മുത്തശ്ശി എന്നെ തോണ്ടി ഒരിടത്തേക്ക് ചൂണ്ടിയത്… നോക്കിയപ്പോൾ മുഖം വീർപ്പിച്ച് നിൽക്കുന്ന ശ്രീ…. ഇപ്പോ അവളുടെ മുഖം കാണണം ചുവന്നു ഇരിപ്പുണ്ട് ഒരു സൂചി വെച്ച് കുത്തിയാൽ ഇപ്പോ പൊട്ടും…..

 

 

” മോനെ അത് കണ്ട ഇപ്പോ വരും ആ കുശുംബി പാറു…. ” – മുത്തശ്ശി

 

 

അവള് വേഗം ഞങ്ങളുടെ അടുത്തേക്ക് വന്നു….

 

 

” ഇവിടെ ഞാൻ കിടന്നത് അല്ലേ…. എനിക് കിടക്കണം…. ” – ശ്രീ

 

 

” ഇപ്പോ ഞാൻ കിടന്നു പോയില്ലേ…. ഇപ്പോ നീ അവിടെ എവിടെയെങ്കിലും ഇരിക്ക്…. ” – ദേവൻ

 

 

” ദേവേട്ടാ കളിക്കല്ലെ… എനിക് ദേഷ്യം വരുന്നുണ്ട്…. മാറിക്കോ…. മുത്തശ്ശിയുടെ മടിയിൽ ആരും കിടക്കുന്നത് എനിക് ഇഷ്ടമല്ല…. ” – ശ്രീ

 

 

” എടി മോളേ അവൻ കിടന്നോട്ടെ…. ” – മുത്തശ്ശി

 

 

” വേണ്ട… എനിക് ഇഷ്ടമല്ല അത്…. എനിക് കിടക്കണം…. ” – ശ്രീ

 

എന്നും പറഞ്ഞു അവള് എന്നെ തള്ളാൻ തുടങ്ങി….

 

 

 

_________________

 

 

 

( ശ്രീ )

 

 

ഞാൻ വന്നപ്പോഴേക്കും ദേവേട്ടൻ കിടക്കുന്നു… എനിക് ഇഷ്ടമല്ല അത്…. മുത്തശ്ശിയുടെ മടിയിൽ മറ്റാരും കിടക്കാൻ ഞാൻ സമ്മതിക്കില്ല…. ഞാനും ശരത്തും എപ്പോഴും ഇതിന് വേണ്ടി തല്ലാണ്….

 

 

ഞാൻ മര്യാധിക്ക്‌ മാറി കിടക്കാൻ പറഞ്ഞു എനിക് നന്നായി ദേഷ്യം വന്നു…. എവിടെ കേൾക്കുന്നില്ല…. അത് കൊണ്ട് ഞാൻ തള്ളി…. എവിടെ പാറകെട്ട് പോലെ ഉണ്ട്…. നീങ്ങുന്നില്ല…. ഞാൻ ആഞ്ഞു തള്ളി…. പെട്ടെന്ന് കൈ തെന്നി ഞാൻ നേരെ ദേവേട്ടന്റെ മേലേക്ക് വീണു…. ഇപ്പോ ഞാൻ ദേവേട്ടന്റെ മേൽ ആണ് കിടക്കുന്നത്…. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു…. ആ കണ്ണുകളിൽ ഞാൻ അലിഞ്ഞു തീരുന്നത് പോലെ….

 

 

” ഞാൻ ഒന്നും കണ്ടില്ലേ….. എന്റെ രാമനാരായണ….” നോക്കിയപ്പോൾ മുത്തശ്ശി ആണ്…. ശെ… നാണം കെട്ടു…

 

ഞാൻ ഉടനെ ദേവേട്ടനേ കൈ കൊണ്ട് തള്ളി നീകി മുത്തശ്ശിയുടെ മടിയിൽ കിടന്നു…. ഇപ്പോ ഞാനും ദേവേട്ടനും മുത്തശ്ശിയുടെ മടിയിൽ ആണ്…. എന്നിട്ട് അവിടെ കിടന്നു ഞങ്ങൾ ഒരുപാട് കഥകൾ പറഞ്ഞു…. മുത്തശ്ശിയും അതൊക്കെ കേട്ട് കൊണ്ടിരുന്നു…..

 

 

_______________

 

 

( ദേവകിയമ്മ )

 

 

2 ഉം കൂടി ഉള്ള സ്നേഹവും കുറുമ്പും ഒക്കെ കണ്ടിട്ട്  എനിക് വല്ലാത്ത സന്തോഷം തോന്നുകയാണ്….. എന്റെ കുട്ടി അവന്റെ കൂടി ഭയങ്കര സന്തോഷത്തിൽ ആണ്…. അത് അവളുടെ ചിരിയിൽ നിന്ന് അറിയാം….

 

 

ശ്രീയോട് പോലെ തന്നെ വല്ലാത്ത ഒരു ആത്മബന്ധം തോന്നുകയാണ് ദേവനോട് ശെരിക്കും എനിക് വളരെ വേണ്ടപ്പെട്ട ഒരാളെ പോലെ….. 2 ഉം കൂടി മടിയിൽ കിടന്നു കുറച്ച് കഴിഞ്ഞപ്പോൾ 2 പേരും ഉറങ്ങി…. ഞാൻ വേഗം അവരെ ബെഡിൽ കിടത്തി താഴേയ്ക്ക് ചെന്നു…..

 

 

 

” അവർ എവിടെ അമ്മേ…. ” – മാധവൻ

 

 

” 2 ഉം എന്റെ മടിയിൽ കിടന്നു ഉറങ്ങി… ഇപ്പോ ബെഡിൽ കിടപ്പുണ്ട്…. ” – മുത്തശ്ശി

 

 

” എന്തൊരു സ്നേഹം ആണല്ലേ ദേവൻ മോനൂ നമ്മളോട് ഒക്കെ…  ” – ശ്രീദേവി

 

 

” അതേ…. ശ്രീക്കുട്ടി ഭാഗ്യവതി ആണ്… എന്ത് കൊണ്ടും….. ” – മുത്തശ്ശി

 

 

പെട്ടെന്ന് ശരത്ത് ഇറങ്ങി വന്നു….

 

 

” ആഹാ മോന്റെ പള്ളി ഉറക്കം കഴിഞ്ഞോ…. ” – മാധവൻ

 

 

” എല്ലാ ചെറിയച എന്റെ പെങ്ങളും അളിയനും കൂടി എഴുന്നേൽപ്പിച്ച്…. അല്ല എന്നിട് അവർ എന്തേ…. ” – ശരത്ത്

 

 

” അവർ എന്റെ മുറിയിൽ കിടന്നു ഉറങ്ങുന്നു…. ” – മുത്തശ്ശി

 

 

” എന്നെ എഴുന്നേൽപ്പിച്ചിട്ട്‌….. അവർ കിടന്നു ഉറങ്ങുന്നുവോ…. ഞാൻ ഇപ്പോ വരാം…. ” – ശരത്ത്

 

 

 

_______________

 

 

 

( ശരത്ത് )

 

 

ഞാൻ ചെന്നു നോക്കിയപ്പോൾ 2 ഉം കൂടി കിടന്നു ഉറങ്ങുന്നു…. വിടമ്മാട്ടെ….

 

 

ഞാൻ പോയി 2നെയും വിളിച്ച് എഴുന്നേൽപ്പിച്ച്…. ഉറക്കം കളഞ്ഞ ദേഷ്യത്തിൽ 2 ഉം കൂടി എന്നെ ബെഡിലിട്ട്‌ പീഡിപ്പിച്ചു…. അടിച്ച്… പിച്ചി… ഇടിച്ച്… തൊഴിച്ച്…. പണ്ട് ഒരെണ്ണതിന്റെ ഇടി കൊണ്ടാൽ മതിയായിരുന്നു….

 

കെട്ടിച്ച് വിട്ടപ്പോൾ ആശ്വസിച്ചു ഇനി ഇടി കൊള്ളണ്ട എന്ന്…. പക്ഷേ ഇപ്പോ കെട്ടിയോന്റെയും കെട്ടിയോളിടെയും ഇടി ഒന്നിച്ച് കൊള്ളണം…. സഭാഷ്‌…..

 

 

അവർ വേഗം ഭക്ഷണം ഒക്കെ കഴിച്ച് ഇറങ്ങി….

 

 

 

_______________________

 

 

 

( ശ്രീ )

 

 

ഞങ്ങൾ ഉച്ചക്കത്തേ ഭക്ഷണത്തിന് ശേഷം അവിടുന്ന് ഇറങ്ങി….. നേരെ ആനന്ദ് ഏട്ടന്റെ അടുത്തേയ്ക്ക് പോയി…. ഇന്നാണ് വരാൻ പറഞ്ഞിരുന്നത്….

 

 

ഞങ്ങൾ വേഗം ഏട്ടന്റെ മുറിയിലേക്ക് ചെന്നു….

 

 

” ആ നിങ്ങള് വന്നോ…. ” – ആനന്ദ്

 

 

” ആ വന്നു…. എന്തായി…. കാര്യങ്ങള്…. ” – ദേവൻ

 

 

” ശ്രീ നീ ആ നഴ്സിന്റെ കൂടെ ചെല്ല്‌…. ” – ആനന്ദ്

 

 

 

” ശെരി ആനന്ദ് ഏട്ടാ…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി….

 

 

 

 

______________

 

 

 

( ദേവൻ )

 

 

അവൻ അവളെ പറഞ്ഞു വിട്ടു… എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ….

 

 

” എന്താടാ…. ” – ദേവൻ

 

 

” നമ്മൾ കരുതിയത് തന്നെ ആണ് ദേവാ….. അവൾക്ക് Acute myeloid  leukemia (AML)  ആണ്…. അതിന്റെ സെക്കൻഡ് സ്റ്റേജ്….. ” – ആനന്ദ്

 

 

” രക്ഷപ്പെടില്ലെ ഡാ എന്റെ ബാല…. ” – ദേവൻ

 

 

” രക്ഷപെടും പക്ഷേ…. റിസ്ക് ഉണ്ട്…. stem cell transplantation ആണ് ഇതിനുള്ള മൈൻ ട്രീറ്റ്മെന്റ്…. അപ്പോ അവൾക്ക് പറ്റുന്ന സ്റ്റെം സെൽ കണ്ടെത്തണം…. അതാണ് റിസ്ക്…. സാരമില്ല നമുക്ക് കണ്ടെത്താം…. ” – ആനന്ദ്

 

 

” എനിക് വേണം ഡാ എന്റെ ബാലയെ….. ” – ദേവൻ

 

 

” നമുക്ക് കിട്ടും ദേവാ നീ ടെൻഷൻ ആവേണ്ട….. പിന്നെ അവൾക്ക് നല്ല ക്ഷീണം ഉണ്ടാവും…  ഇടക്ക് ശ്വാസം കിട്ടില്ല അങ്ങനെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടാവും നല്ല കെയർ വേണം…. എന്ന നമുക്ക് അവളെ വിളിക്കാം ” – ആനന്ദ്

 

 

 

_________________

 

 

 

( ശ്രീ )

 

ആനന്ദ് ഏട്ടൻ പറഞ്ഞത് കേട്ട് പുറത്തേക് സിസ്റ്റ്ററും ആയി പുറത്തേക് ചെന്നപ്പോൾ ആണ് അയാളെ ഞാൻ കണ്ടത്……

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

2/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!