✍️💞… Ettante kanthaari…💞 ( Avaniya )
ഞാൻ വേഗം വീട്ടിലേക്ക് പോയി….. ശ്രീയെ അവിടെയെങ്ങും കണ്ടില്ല…. ഇൗ പെണ്ണ് ഇത് എവിടെ പോയി ആവോ….
മുറിയിലേക്ക് ചെന്ന ഞാൻ കണ്ടത്…. കിടക്കുന്ന അവളെയാണ്….
ഇൗ പെണ്ണ് എന്താ ഇൗ നേരം കിടക്കുന്നത്…. എന്തോ കെട്ടിപിടിച്ചിട്ട് ഉണ്ട്…..
ഞാൻ ഡ്രസ്സ് മാറി കുളിക്കാൻ കേറാൻ പോയപ്പോൾ ആണ് അത് കണ്ടത്….😳
അവള് എന്താണ് കെട്ടിപിടിച്ച് കിടക്കുന്നത് എന്ന്….. അതേ എന്റെ ഡയറി….. ഇത് ഇവളുടെ കൈയിൽ എങ്ങനെ….. ഇനി ഇവൾ എല്ലാം അറിഞ്ഞോ….. അറിയാൻ എന്താ മാർഗം….. ആ അത് തന്നെ…. ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു…..
” ബാലേ…… ” – ദേവൻ
വിളി കേട്ടതും അവള് ഞെട്ടി എഴന്നേറ്റു….. ആ അപ്പോ അവള് അറിഞ്ഞു…..
” എന്താ ദേവേട്ടാ…. ” – ശ്രീ
” നീയെന്താ ശ്രീ കിടക്കുന്നത്…. ” – ദേവൻ
” ശ്രീയെന്നോ…” – ശ്രീ
” പിന്നെ നിന്റെ പേര് അതല്ലേ…” – ദേവൻ
” അതല്ല ദേവേട്ടൻ ആദ്യം എന്നെ എന്താണ് വിളിച്ചത്…..” – ശ്രീ
” ശ്രീ എന്ന്…. ” – ദേവൻ
” മ്മ് ” – ശ്രീ
എന്നും പറഞ്ഞു ഞാൻ ഉള്ളിൽ ഒരു ചിരിയും ചിരിച്ച് കുളിക്കാൻ കയറി…..
___________
( ശ്രീ )
ഓ അപ്പോ എന്നെ ആകിയത് ആണല്ലേ…. ശെരി കാണിച്ച് തരാം…. ഇൗ ശ്രീബാല ആരാണെന്ന്….😏😏😏
ദേവെട്ടൻ തിരിച്ച് ഇറങ്ങിയപ്പോൾ ഞാൻ മുറി ഒതുകുന്ന പോലെ കാണിച്ചു….
” നീ എന്ത് ചെയ്യുകയാണ് ശ്രീ…. ” – ദേവൻ
” അത് ഇൗ മുറിയിൽ എന്തോരം സാധനങ്ങൾ ആണ്…. കൊറെയും വേണ്ടാത്തത് ആണ് അതൊക്കെ അങ്ങ് കളയാൻ…. ” – ശ്രീ
എന്നും പറഞ്ഞു ഞാൻ ആ ഡയറിയും 2 3 പേപ്പറും എടുത്തു….
” ഇത് എന്ത് ചെയ്യാൻ പോണ്…. ” – ദേവൻ
” കൊണ്ടുപോയി കളയാൻ…. ” – ശ്രീ
” അതൊക്കെ അവിടെ വെച്ചേ ശ്രീ…. ” – ദേവൻ
” അതിനു ഇതൊക്കെ എന്താ…. മുഴുവൻ പൊടിയാണ്…. ” – ശ്രീ
” ശ്രീ അതവിടെ വെക്ക് ” – ദേവൻ
” ഇത് എന്താ…. ” – ശ്രീ
ഒന്നും മിണ്ടുന്നില്ല….. ഞാൻ വേഗം അതെടുത്ത് നടക്കാൻ പോയതും ദേവേട്ടൻ എന്നെ പൂണ്ടടക്കം കെട്ടിപിടിച്ചതും ഒന്നിച്ച് ആയിരുന്നു……
” ബാലേ അത് എന്റെ ജീവൻ ആണ് അതവിടെ വെക്ക്…. ” – ദേവൻ
യാന്ത്രകമായി അത് ഞാൻ ടേബിളിൽ വെച്ചു….. എന്നിൽ നിന്ന് അടർന്നു മാറാൻ പോയ ദേവെട്ടനേ ഞാൻ കൂടുതൽ മുറുക്കി എന്നോട് ചേർത്ത് നിറുത്തി…..
” എന്തിനാണ് എല്ലാം എന്നിൽ നിന്നും മറച്ചത്….. പറയായിരുന്നില്ലെ എല്ലാം…. ” – ശ്രീ
” പറയാൻ ആഗ്രഹിച്ചിരുന്നു….. നിന്നെ നേടാൻ ആഗ്രഹിച്ചിരുന്നു….. പക്ഷേ…. സമയം എനിക്കായി കാത്ത് നിന്നില്ല…. അതിനു മുന്നേ നീ എന്റെ കൂട്ടുകാരന്റെ ആയി മാറിയിരുന്നു….. ” – ദേവൻ
” ആദി പറഞ്ഞോ അങ്ങനെ…. ” – ശ്രീ
” അതേ നീ അവനോട് ഒകെ പറഞ്ഞതിന് ശേഷം അവൻ ആദ്യമായി അത് എന്നോട് ആയിരുന്നു പറഞ്ഞത്….. ” – ദേവൻ
” ഞാൻ ആരോടും ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ഇല്ല ദേവേട്ടാ…. ദേവനെയോ ആധിയെയോ അല്ല….. ബാലയുടെ സ്വന്തം 💙 ആയിരുന്നു അയാളെ യാണ് ഞാൻ പ്രണയിച്ചത്….. ആ കത്തിൻ ഉടമയെ….. ” – ശ്രീ
” പിന്നെന്തിനാ നീ ആധിയെ സ്നേഹിച്ചത്….. ” – ദേവൻ
” കാരണം അവൻ പറഞ്ഞത് അവന്റെ കത്തുകൾ ആണത് എന്നായിരുന്നു….. ” – ശ്രീ
” ഒരാള് വന്നു നിനക്ക് കത്തെഴുതിയത് ഞാൻ ആണെന്ന് പറഞാൽ നീ വിശ്വസിക്കുമോ…” – ദേവൻ
” ഒരിക്കലുമില്ല…. പക്ഷേ അവൻ പറഞ്ഞിരുന്ന സമയത്ത്…. പറഞ്ഞ പ്രകാരം എത്തിയപ്പോൾ…. കത്തുകളെ കുറിച്ച് അവൻ എല്ലാം അറിയാം എന്ന് മനസ്സിലായപ്പോൾ എന്ത് കൊണ്ടോ അവൻ അല്ല എന്ന് തോന്നിയില്ല…. ” – ശ്രീ
” പക്ഷേ അവന് കത്തുകളുടെ കാര്യം എങ്ങനെ….. ” – ദേവൻ
” എനിക്കറിയില്ല ദേവേട്ടാ…. പക്ഷേ അവന് എല്ലാം അറിയാമായിരുന്നു…. ഒന്നു ഒഴിച്ച് ബാല എന്ന പേര് ഒഴിച്ച്…. ” – ശ്രീ
” അവന്മാരോഡ് ഒരിക്കൽ പോലും നിന്നെ കുറിച്ചോ കത്തുകളുടെ കാര്യമോ പറഞ്ഞിട്ട് ഇല്ല…. പിന്നെ…. ” – ദേവൻ
” വരാമെന്ന് പറഞ്ഞ അന്ന് നിങ്ങള് എന്താ വരാതെ ഇരുന്നത്….. ” – ശ്രീ
” അത് ശ്രീ ഞാൻ നിന്നെ കാണാൻ വരാൻ ഇറങ്ങിയത് ആണ്…. പക്ഷേ അപ്പോഴാണ്…. അച്ഛന് ഒരു ആക്സിഡന്റ്….. എനിക് ഒരു വിധത്തിലും അറിയിക്കാനും പറ്റിയില്ല….. ” – ദേവൻ
” പക്ഷേ ഞാൻ അത് അറിഞ്ഞില്ല…. ഏട്ടന് പകരം അവിടെ ആദി എത്തിയിരുന്നു…. ” – ശ്രീ
” ആരോ ഇടയിൽ കളിക്കുന്നുണ്ട്….. ” – ദേവൻ
” സംശയം എന്താ….. അവൻ തന്നെ ആദി….. ” – ശ്രീ
” ബാലേ…… ദേഷ്യം ഉണ്ടോ…. എന്നോട്….. ” – ദേവൻ
” ഞാൻ പ്രണയിച്ചിട്ട് ഉള്ളൂ….. പക്ഷേ എല്ലാവരുടെയും മുന്നിൽ എന്നെ ഒരു തെറ്റുകാരി ആകിയപ്പോൾ വെറുക്കാൻ പോയി… പക്ഷേ അവിടെയും കഴിഞ്ഞില്ല….. ” – ശ്രീ
” ബാലേ…. സോ….. ” – ദേവൻ
പറഞ്ഞു തീരുന്നതിനു മുൻപേ ഞാൻ ദേവെട്ടന്റെ വാ മൂടി…..
” ദേവേട്ടാ…. വേണ്ട….. എന്തിനായിരുന്നു എന്നിൽ നിന്ന് ഇത് മറച്ചത്…. കല്യാണം കഴിഞ്ഞപ്പോൾ എങ്കിലും പറയാമായിരുന്നു…. ” – ശ്രീ
” ഇല്ല മോളെ…. ഞാൻ അതിനു യോഗ്യ അല്ല….. നിന്നെ പ്രണയിച്ചിരുന്നു എന്ന് പറയാൻ ഒരു അവകാശവും ഇല്ല…. കാരണം അത്രമാത്രം നിന്നെ ഞാൻ വേദനിപ്പിച്ചിരുന്നു….. ആ എനിക് പ്രണയം എന്ന വാക്ക് പറയുവാൻ ഉള്ള അർഹത പോലുമില്ല….. ” – ദേവൻ
പറഞ്ഞു തീരുമ്പോൾ ഏട്ടന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. അത് കണ്ടിട്ട് എന്തോ എന്റെ കണ്ണുകളും നിറഞ്ഞു…..
” ഇനി ഇൗ കണ്ണുകൾ നിറയരുത്…. അതിനു ഞാൻ അനുവദിക്കില്ല… നീ എന്റെ പെണ്ണാണ്… എന്റെ മാത്രം ബാല…. ഇൗ ഇന്ദ്രന്റെ ബാല💙 ” – ദേവൻ
പറഞ്ഞു തീർന്നതും ഞാൻ ഏട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു….. ഏട്ടൻ എന്റെ തലയിൽ തടവി കൊണ്ടിരുന്നു…..
_______________
( ദേവൻ )
അവളെ എന്റെ നെഞ്ചോട് ചേർത്തപ്പോൾ വല്ലാത്ത ഒരു അനുബൂതി ആയിരുന്നു…. എന്റെ ബാല എല്ലാം തിരിച്ചറിഞ്ഞു….. ഇപ്പൊൾ അവൾക്ക് ഉള്ളത് സ്നേഹം മാത്രമാണ്….. അവളുടെ ഇന്ദ്രനോട് ഉള്ള സ്നേഹം…. 💙💙💙
ഞാൻ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു…..
അവള് ഉടനെ എന്റെ കാലിൽ ഉയർന്നു പൊങ്ങി എന്റെ നെറ്റിയിൽ ഉമ്മ വെച്ചു….
ഇന്ദ്രനെ പൂർണൻ ആകുന്ന ബാലയുടെ അധരങ്ങൾ അവനിൽ പതിഞ്ഞു….. ഒരു നനുത്ത സ്നേഹ ചുംബനം…..
അവള് പതിയെ ഊർന്നു താഴേയ്ക്ക് ഇറങ്ങി അപ്പോഴേക്കും ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടകിയിരുന്നു….
അവളുടെ കണ്ണുകളിൽ നാണം ആയിരുന്നു…. അതിനു ഒരു വല്ലാത്ത ഭംഗി ആയിരുന്നു…. ഞാൻ ഉടനെ കുനിഞ്ഞു അവളുടെ കണ്ണുകളിൽ ചുംബിച്ചു…..
അപ്പോഴാണ് എന്റെ നോട്ടം അവളുടെ ചുവന്ന അധരങ്ങളിൽ ചെന്ന് പതിച്ചത്…. അവിടേക്ക് എന്റെ ചുണ്ടുകൾ ചേർക്കാൻ പോയതും അവള് എന്നെ തള്ളി ബെഡിലേക് ഇട്ട് ഓടി….
” ഡീ നിന്നെ എന്റെ കൈയിൽ കിട്ടും നോക്കിക്കോ….. ” – ദേവൻ
” ഞഞാഞ്ഞ. ” അവള് ഉടനെ എന്നെ നോക്കി കൊഞ്ഞനം കാണിച്ച് ഓടി….
അത് കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. ആശ്വാസത്തിന്റെ പുഞ്ചിരി…..
_________________
( ശ്രീ )
പുറത്തേക്ക് ഇറങ്ങിയപ്പോൾ എന്തോ ഇത് വരെ ഇല്ലാത്ത ഒരു നാണം….
പക്ഷേ സൂര്യ കണ്ടാൽ വിവരം അറിയും…. പിന്നെ ചോദ്യം ആവും പറച്ചിൽ ആവും കളിയാക്കൽ ആവും…..
അത് കൊണ്ട് ഞാൻ മുഖത്ത് പതിവ് നിസംഗത ഭാവം വെച്ചു…. താഴേയ്ക്ക് ചെന്ന് അമ്മയെ സഹായിച്ച് നിന്ന്….. പിന്നെ ഞാൻ മുകളിലേക്ക് പോയതെ ഇല്ല…. ചുമ്മാ ഞാൻ ആയിട്ട് എന്തിനാ പുലിമടയിലേക് അറിഞ്ഞു കൊണ്ട് പോകുന്നത്…..
ചുമ്മാ ഒരു ഭയം…..
രാത്രി ഭക്ഷണ സമയത്തും ഞാൻ ഏട്ടനെ നോക്കാനേ പോയില്ല…. ഏട്ടന്റെ നോട്ടം എന്നിൽ പാറി വീഴുന്നത് ഞാൻ അറിഞ്ഞു….. പക്ഷേ ഞാൻ ആ ഭാഗത്തേയ്ക്ക് നോക്കിയില്ല ….
____________
( ദേവൻ )
അവള് കൊറേ നേരമായി ഒളിച്ചും പാത്തും കളിക്കുന്നുണ്ട്….. ആ എവിടെ വരെ പോകുമെന്ന് നോക്കാം…..
രാത്രി അവള് മുറിയിലേക്ക് വരുന്നു എന്ന് കണ്ടതും ഞാൻ വാതിലിന്റെ പുറകിൽ നിന്നു…. അവള് കള്ളിയെ പോലെ പതിയെ വാതിൽ തുറന്നു…..
മ്മ്മ്മ്മ്മ് ശെരിയാക്കി കൊടുക്കാം….
________________
( ശ്രീ )
ദേവേട്ടനേ ഫേസ് ചെയ്യാൻ ഒരു മടി…. അത് കൊണ്ടാണ് വൈകി മുറിയിലേക്ക് ചെന്നത്….. പതിയെ വാതിൽ തുറന്നു നോക്കിയപ്പോൾ ദേവെട്ടനേ അവിടെങ്ങും കാണുന്നില്ല…. ചിലപ്പോ ബാത്ത്റൂമിൽ ആവും…. ഇത് തന്നെ അവസരം…. വേഗം ബെഡിൽ കയറി കിടക്കാം ഉറങ്ങിയത് ആണെന്ന് കരുതും…..
ഞാൻ അധികം ഉച്ച ഉണ്ടാകാതെ പതിയെ അകത്തേക്ക് കയറി വാതിൽ അടച്ചപ്പോൾ ആണ് സൈഡിൽ നിൽക്കുന്ന ആ രൂപത്തെ ഞാൻ കണ്ടത്…..
സഭാഷ് എന്റെ എല്ലും തോലും ബാകി ഉണ്ടായിരുന്നാൽ മതി……
” ദേവെട്ടൻ എപ്പോ വന്നു…. ” – ശ്രീ
” വളരെ നേരത്തെ വന്നു….. ” – ദേവൻ
” എന്നിട്ട് ഞാൻ നോക്കിയപ്പോൾ കണ്ടില്ല….. ” – ശ്രീ
” കണ്ടാൽ ഇപ്പോ ഇത്പോലെ എന്റെ മുന്നിൽ നിൽകിലാല്ലോ….. ” – ദേവൻ
” മനസിലായി അല്ലേ….. ” – ശ്രീ
എന്നും പറഞ്ഞു ഒരു വളിച്ച ചിരി പാസ്സാക്കി…..
എന്നിട്ട് തിരിഞ്ഞു നടന്നു ഭാഗ്യം രക്ഷപ്പെട്ടു….. ഊലാലാ…. ഊലാലാ….ഊലാലാ…. എന്നും പറഞ്ഞു ഡാൻസ് കളിച്ചൊണ്ട് നടന്നതും 2 കൈകൾ എന്നെ ചുറ്റിവരിഞ്ഞു…..
___________________
( ദേവൻ )
പെണ്ണ് എന്റെ അടുത്ത് വന്നപ്പോഴേക്കും നിന്ന് വിറകുന്നുണ്ട്…. ഞാൻ അവളെ പുറകിൽ നിന്ന് കെട്ടിപിടിച്ച് എന്നിട്ട് അവളുടെ കഴുത്തിൽ തല വെച്ചു….. അവിടെ പതിയെ ഊതി…. അവള് പുളയുന്നുണ്ട്…..
” ഏട്ടാ…. വേണ്ട….. ” – ശ്രീ
അവളുടെ മുടി വകഞ്ഞു മാറ്റി അവിടെ ചുണ്ടുകൾ ചേർത്തു…..
_______________
” ആമി മോളെ നീ വിഷമിക്കണ്ട…. ആ ശ്രീയെ ഒതുക്കാൻ ഉള്ളവൾ ഉടനെ ഇങ്ങ് എത്തും…. ” – ആദി
” ആരാ ഏട്ടാ അത്…… ” – ആമി
” നിതിക രാജ്🔥 ”
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission