Skip to content

💙 ഇന്ദ്രബാല 💙 39

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

( ശ്രീ )

 

ഞങ്ങൾ 3 പേരും കൂടി പോയി അച്ചായന് ഗിഫ്റ്റ് വാങ്ങി…. ഒരു ഷർട്ട് ആണ് വാങ്ങിയത്…. ലൈറ്റ് ആഷ് നിറം ആയിരുന്നു അത്…. നല്ല ഭംഗി ഉണ്ടായിരുന്നു…. ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായി…. ഞാനും അച്ചായന് ഉള്ള ഗിഫ്റ്റ് വാങ്ങി ഒരു വാച്ച് ആണ് വാങ്ങിയത്… പുതിയ ഷർട്ടിന് മാച്ച് ആയ ഒരു  ബ്ലാക്ക് ആൻഡ് വൈറ്റ് കോംബിനേഷൻ ഉള്ള വാച്ച് ആണ് വാങ്ങിയത്…..

 

വാങ്ങാൻ ഉള്ളത് ഒക്കെ വാങ്ങി ഞങ്ങൾ വേഗം കോളേജിലേക്ക് തിരിച്ച് ചെന്നു…. അവിടെ ദേവെട്ടനും അച്ചായനും ഒക്കെ കാത്ത് നിൽപുണ്ടായിരുന്ന്…..  ദേവെട്ടൻറെ മുഖത്ത് എന്തോ ഗൗരവം ഉണ്ടായിരുന്നു…. എന്താണോ എന്തോ…. ശ്രദ്ധിച്ചപ്പോൾ ദേവേട്ടന്റെ മാത്രം അല്ല അച്ചായന്റെയും അതുലിന്റെയും മുഖത്ത് അത് പോലെ തന്നെയുണ്ട്…. എന്തുപറ്റി ആവോ….

 

 

ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി…. പോകുന്ന വഴിക്കും മൗനം ആയിരുന്നു…. നാളെ ലച്ചുവേച്ചിയും ജിത്തു ഏട്ടനും വരും…. വീട്ടിൽ എത്തിയതും ഞാൻ മുത്തശ്ശിയുടെ അടുത്തേയ്ക്ക് ചെന്നു… കൊറേ നേരം മുത്തശിയായി സംസാരിച്ചു…. അമ്മയോടും സൂര്യയോടും ഒക്കെ കൊറേ നേരം കത്തി വെച്ച് ഇരുന്നു…..

 

 

ഗായത്രി അപ്പോഴും എന്നോട് ദേഷ്യം തന്നെയാണ്…. ഇത് മാറ്റണം മാറ്റിയെ പറ്റൂ…. പക്ഷേ എങ്ങനെ…. സൂര്യയോട് ചോദിച്ച് നോക്കാം…. അവൾക്ക് ചെറുപ്പം മുതൽ അറിയാവുന്നത് ആണല്ലോ…..

 

 

” സൂര്യ…. ” – ശ്രീ

 

 

” എന്താ ഏട്ടത്തി…. ” – സൂര്യ

 

 

” ശെരിക്കും നമ്മുടെ ഗായത്രി എന്താ ഇങ്ങനെ…. ” – ശ്രീ

 

ഒന്നും അറിയാത്തത് പോലെ ആണ് ഞാൻ അവളോട് സംസാരിച്ചത്… അതാ നല്ലത് എന്ന് തോന്നി….

 

 

” ഏട്ടത്തി അവള് ഇങ്ങനെ അല്ലായിരുന്നു…. എന്റെ ഗായു പാവം ആയിരുന്നു…. കുറച്ച് ആയുള്ളൂ അവള് ഇങ്ങനെ….. ” – സൂര്യ

 

 

” നിനക്ക് അറിയോ അതിന്റെ കാരണം എന്താണെന്ന്….” – ശ്രീ

 

 

” അത് ഏട്ടത്തി എനിക് അറിയില്ല….. ഏട്ടത്തിക്ക്‌ അറിയോ അവളാണ് ഏട്ടത്തിയെ കുറിച്ച് എന്നോട് ആദ്യമേ പറഞ്ഞത്….. അന്ന് ലചൂ ഏട്ടത്തിയെ പെണ്ണ് കണ്ട് വന്നതിനു ശേഷം അവൾക്ക് പറയാൻ ഉണ്ടായിരുന്നത് ഏട്ടത്തിയെ കുറിച്ച് ആയിരുന്നു….. ” – സൂര്യ

 

 

” പിന്നെ ഇപ്പോ എന്ത് ഉണ്ടായി…. ” – ശ്രീ

 

 

” അവള് പല പ്രാവശ്യം പറഞ്ഞിട്ട് ഉണ്ട് ദേവെട്ടനോട് അവൾക്ക് ശ്രീയേച്ചിയെ ഏട്ടത്തി ആയി വേണം എന്ന്…. ദേവെട്ടന്റെ വായിൽ നിന്ന് കൊറേ ചീത്തയും കേട്ടിട്ടുണ്ട്…. ” – സൂര്യ

 

 

” അപ്പോ അവൾക് എന്നെ ഇഷ്ടമാണ് എന്തോ തെറ്റിദ്ധാരണ ആണ് അല്ലേ…. ” – ശ്രീ

 

 

” അതേ ഏട്ടത്തി…. അതാണ്…. അത് നമുക്ക് മാറ്റണം…. എന്നാലേ എനിക് സമാധാനം കിട്ടു…. ” – സൂര്യ

 

 

” നമുക്ക് നോക്കാം എന്റെ സൂര്യ കുട്ടിയെ…. ഞാൻ ഒരു വഴി കണ്ടിട്ട് ഉണ്ട്…. ” – ശ്രീ

 

 

” എന്തായാലും ഞാൻ ഉണ്ടാവും ഏട്ടത്തി…. ഉടനെ തന്നെ വേണം…. ” – സൂര്യ

 

 

” ഞാൻ നിന്നോട് മറ്റൊരു കാര്യം ചോദിക്കട്ടെ… ഇൗ ആദിയും ആമിയും എങ്ങനെയാ….. ” – ശ്രീ

 

 

” അത് ഏട്ടത്തി…. എനിക് ഇഷ്ടമല്ല അവരെ…. അവരുടെ അമ്മ ഒരു പാവം ആണ്… പക്ഷേ ആ 2 മക്കളും പ്രശ്നം ആയാണ് എനിക് തോന്നിയത്…. പക്ഷേ ഇവിടെ മിക്യവർക്കും അവരെ ഭയങ്കര ഇഷ്ടം ആണ്…. അമ്മക്കും ദേവേട്ടനും ഒക്കെ അവരെ ഭയങ്കര ഇഷ്ടമാണ്…. പക്ഷേ ഇപ്പോഴാണ് ഗായത്രി അവരുമായി ഇത്രയും അറ്റാച്ച്ഡ് ആവുന്നത്…. ” – സൂര്യ

 

 

” മ്മ്…. ” – ശ്രീ

 

 

” എന്താ ഏട്ടത്തി ഇങ്ങനെ ഒക്കെ ചോദിക്കാൻ….  ” – സൂര്യ

 

 

” സൂര്യ…. എനിക് തോന്നുന്നത് ഗായത്രിക്ക്‌ ആധിയേ ഇഷ്ടമാണെന്ന് ആണ്…അതാവും എന്നോട് ഉള്ള ദേഷ്യവും ” – ശ്രീ

 

” എനിക് മനസിലായില്ല…. ” – സൂര്യ

 

 

” പറയാം…. വാ…. നമുക്ക് ഗായത്രിയുടെ മുറിയിലേക്ക് പോകാം…. ” – ശ്രീ

 

 

 

____________________

 

 

 

( ദേവൻ )

 

 

വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ അവള് മുത്തശ്ശിയുടെ മുറിയിലേക്ക് പോയി…. ഞാൻ മുറിയിലേക്കും…. ഫ്രഷ് ആയി വന്നപ്പോഴും മനസ്സ് മുഴുവൻ ആരാവും അവളെ അപായപെടുത്താൻ നോക്കുന്നത് എന്നായിരുന്നു…. വണ്ടിയുടെ നമ്പർ ഫേക്ക് ആയത് കൊണ്ട് ആ വഴിയും അന്വേഷിക്കാൻ പറ്റില്ല…. പിന്നെ എന്ത് ചെയ്യും…. ഒരു പിടിയും ഇല്ല….

 

 

ഞാൻ കട്ടിലിൽ ചാരി ചുമ്മാ കണ്ണടച്ച് ഇരുന്നു…. എന്തോ വല്ലാത്ത ഒരു പേടി ഉണ്ട് മനസ്സിൽ…. അപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്…. അന്ന് രാത്രി ഉണ്ടായ സംഭവം…. അവള് അന്ന് ഒരാളെ കണ്ടെന്ന് പറഞ്ഞിരുന്നു അന്ന് രാത്രി…. പക്ഷേ ഞാൻ ചെന്നപ്പോൾ ആരും ഉണ്ടായിരുന്നില്ല…. ഇനി അവള് പറഞ്ഞ പോലെ ആരെങ്കിലും ഉണ്ടായിരുന്നിരിക്കുമോ….

 

 

വീടിനു ചുറ്റും ക്യാമറ ഫിറ്റ് ചെയ്തിട്ട് ഉണ്ട് .. അത് ഇൗ വീട്ടിൽ ഉള്ളവർക്ക് അല്ലാതെ മറ്റാർക്കും അറിയില്ല…. പുറത്ത് നിന്ന് വരുന്ന ഒരാൾക്ക് അത് കാണാനും ആവില്ല…. അതേ അതിൽ നോക്കാം ആരാണെന്ന്….

 

 

ഞാൻ വേഗം ക്യാമറ ഫൂട്ടേജ് നോക്കാൻ പോയി…. അന്നത്തെ ഫൂട്ടേജ് എടുത്ത് നോക്കിയപ്പോൾ അതിൽ കൃത്യമായി ഒരു മുഖം തെളിഞ്ഞു…. അപ്പോ അന്നതെത്ത് അവളുടെ തോന്നൽ അല്ല…. ശെരിക്കും ഉണ്ടായിരുന്നു ഇവൻ…. ഇവൻ ആരാണെന്ന് കണ്ടെത്തിയാൽ അറിയാം എല്ലാം… കണ്ടിട്ട് ഇവൻ ഒരു വാടക കൊലയാളി യേ പോലുണ്ട്…. ഋതിക് ഏട്ടന് ഹെല്പ് ചെയ്യാൻ ആവും…..

 

 

 

ഞാൻ വേഗം ഫൂട്ടേജും കൊണ്ട് ഏട്ടന്റെ അങ്ങോട്ട് ചെന്നു….

 

” എന്താണ് ദേവാ… എന്താണ് പ്രശ്നം…. ” – ഋതിക്

 

“അത് ഏട്ടാ… ഇന്ന് ശ്രീയെ ഒരു കാർ ഇടിക്കാൻ പോയി… അതിന്റെ നമ്പർ ആണ് ഞാൻ അയച്ച് തന്നത്…. അത് ഫേക്ക് ആണ്…. കുറച്ച് ദിവസം മുമ്പ് വീട്ടിൽ അവള് ഒരാളെ കണ്ടിരുന്നു എന്നൊക്കെ പറഞ്ഞിരുന്നു…. ഫൂട്ടേജ് നോക്കിയപ്പോൾ അയാളുടെ മുഖം കിട്ടി…. ” – ദേവൻ

 

 

” എന്നിട്ട് എവിടെ…. ” – ഋതിക്

 

 

” ധാ…. ഇവനാണ്…. ” – ദേവൻ

 

 

” റോബിൻ…. ” – ഋതിക്

 

 

” അതാരാ.. ” – ദേവൻ

 

 

” ഇവൻ ഒരു ഗുണ്ട ആണ്…. പണത്തിനു വേണ്ടി എന്ത് ചെറ്റത്തരം വേണമെങ്കിലും ചെയ്യുന്നവൻ…. ഇവനെ ഒക്കെ ഉൾപ്പെടുത്തണം എങ്കിൽ ഉറപ്പാണ്… എതിരാളി നല്ല വലിയ പുള്ളിയാണ്…. സൂക്ഷിക്കണം…. ” – ഋതിക്

 

 

” ഇവൻ ഇപ്പോ എവിടെ ഉണ്ടാവും ഏട്ടാ…. ” – ദേവൻ

 

 

” ഇവൻ ആ കോളനിയിൽ കാണും…. നമുക്ക് പൊക്കാം…. ഫോർസ് വേണോ…. ” – ഋതിക്

 

 

” വേണ്ട ഏട്ടാ…. പോലീസിനെ ഉൾപ്പെടുത്തേണ്ട…. നമുക്ക് നോക്കാം… എന്റെ കൂടെ നിൽകാമോ…. ” – ദേവൻ

 

 

” അതിനെന്താ…. നീ എന്റെ അതുലിനെ പോലെ അല്ലേ…. ” – ഋതിക്

 

 

” എന്ന അവനെയും വിളിച്ചോ ഏട്ടാ… ” – ദേവൻ

 

 

” ദെ വരുന്നു…. ഒന്നു റെഡി ആവട്ടെ ” – ഋതിക്

 

 

ഞാൻ വേഗം സാമിനെയും വിളിച്ചു….

 

 

” എന്താ ദേവാ…. ” – സാം

 

 

” നീ പുറത്ത് നിന്നോ… ഞാനിപ്പോ വരാം… ” – ദേവൻ

 

 

എന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞത് കൊണ്ടാവാം…. അവൻ ഒകെ പറഞ്ഞു കട്ട് ചെയ്തു….

 

 

ഞങ്ങൾ വേഗം ഇറങ്ങി അച്ചായനെയും കൂട്ടി ആ കോളനിയിലേക്ക് വിട്ടു….

അത് അത്രക്ക് നല്ല സ്ഥലം അല്ല… സൂക്ഷിക്കണം എന്ന്  ഋതിക് ഏട്ടൻ പറഞ്ഞിരുന്നു….

 

ഞങ്ങൾ വിവരം കിട്ടിയത് അനുസരിച്ച് അവന്റെ വീടിന്റെ അങ്ങോട്ട് ചെന്നു…. വീട് എന്നൊന്നും പറയാൻ പറ്റില്ല…. ഒരു കൊള്ളസങ്കേധം പോലെ….

 

 

ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ അവനെ കൂടാതെ ഒരാള് കൂടി ഉണ്ടായിരുന്നു….

 

 

ഞങ്ങൾ 4 പേര് ഉണ്ടായിരുന്നത് കൊണ്ട് അവരെ വേഗം വരുതിയിൽ ആകാൻ സാധിച്ചു….

 

 

അവനെ കെട്ടിയിട്ടു….

 

 

” നിങ്ങള് ഒക്കെ ആരാ…. എന്തിനാ എന്നെ അടിച്ചത്…. ” – റോബിൻ

 

 

ഞാൻ അവന് ഉടനെ ആ വീഡിയോ കാണിച്ച് കൊടുത്തു അവൻ ചെറുതായി ഒന്ന് പരുങ്ങി….

 

 

” അപ്പോ ഇനി ഞാൻ കൂടുതൽ ഒന്നും പറയണ്ടല്ലോ…. ഇത് നീ അല്ല എന്നൊന്നും പറയണ്ട…. മുഖം വളരെ വ്യക്തം ആണ്…. ” – ദേവൻ

 

 

” അത് ഞാൻ തന്നെയാണ് ” – റോബിൻ

 

 

” ആ എന്ന ബാകി പോരട്ടെ…. ആർക്ക് വേണ്ടി എന്തിന് വേണ്ടി….. നീ അവിടെ വന്നു…. എത്ര കിട്ടി…. ” – ദേവൻ

 

 

അവൻ ഒന്നും മിണ്ടിയില്ല…..

 

 

” പറയട പന്നി….. ” – സാം

 

എന്നും പറഞ്ഞു അവൻ കൈ പൊക്കിയതും…..

 

 

” എന്നെ ഇനി അടിക്കല്ലെ…. ഞാൻ പറയാം… എല്ലാം…. ” – റോബിൻ

 

 

” എന്ന പറ…. ” – അതുൽ

 

 

” ഒരു ദിവസം എന്നെ ഒരാള് വന്നു കണ്ടിരുന്നു…. അയാള് എനിക് ഒരുപാട് പണം ഓഫർ ചെയ്തു…. അതിനു പകരമായി അയാള് എന്നോട് ഒന്നു ആവശ്യപെട്ടു…. ” – റോബിൻ

 

 

” എന്ത്… ” – ഋതിക്

 

 

” ഒരു പെൺകുട്ടിയെ കൊല്ലണം…. ” – റോബിൻ

 

 

” ആരെ…. ” – അതുൽ

 

 

” ശ്രീബാല…. ഇതാണ് ഫോട്ടോ…. ” – റോബിൻ

 

 

എന്നും പറഞ്ഞു അവൻ പോക്കറ്റിൽ നിന്ന് ഒരു ഫോട്ടോ എടുത്തു….

 

” എടാ ഇത് നമ്മുടെ ശ്രീക്കുട്ടി ആണ്…. ” – സാം

 

 

അത് എനിക് അറിയാമായിരുന്നത് കൊണ്ട് ഞാൻ. വലുതായി ഞെട്ടി ഒന്നുമില്ല….

 

 

” ആരാണ് നിനക്ക് ഇൗ കൊട്ടേഷൻ തന്നത്…. ” – ഋതിക്

 

 

” അത്…. ” – റോബിൻ

 

 

” നീ പറയുന്നുണ്ടോ…. ” – ഋതിക്

 

 

” കൃഷ്ണ മേനോൻ…. ” – റോബിൻ

 

 

ആ പേര് കേട്ട് ചെറുതായി ഞാൻ ഒന്നു ഭയന്നു….

 

 

” ഏത് കൃഷ്ണ മേനോൻ…. ” – ദേവൻ

 

 

” ചിറ്റെടത്‌ കൃഷ്ണ മേനോൻ…. ” – റോബിൻ

 

 

” നിനക്ക് അറിയോ ദേവാ അയാളെ…. ” – സാം

 

 

” അറിയാം…. ” – ദേവൻ

 

 

” ആരാണ്…. ” – സാം

 

 

” ബാലയുടെ വലിയച്ചൻ… ശരത്തിന്റെ അച്ഛൻ….. ”

 

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

3/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!