Skip to content

💙 ഇന്ദ്രബാല 💙 40

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

” ആരാണ് നിനക്ക് ഇൗ കൊട്ടേഷൻ തന്നത്…. ” – ഋതിക്

 

” അത്…. ” – റോബിൻ

 

” നീ പറയുന്നുണ്ടോ…. ” – ഋതിക്

 

” കൃഷ്ണ മേനോൻ…. ” – റോബിൻ

 

 

ആ പേര് കേട്ട് ചെറുതായി ഞാൻ ഒന്നു ഭയന്നു….

 

 

” ഏത് കൃഷ്ണ മേനോൻ…. ” – ദേവൻ

 

 

” ചിറ്റെടത്‌ കൃഷ്ണ മേനോൻ…. ” – റോബിൻ

 

 

” നിനക്ക് അറിയോ ദേവാ അയാളെ…. ” – സാം

 

 

” അറിയാം…. ” – ദേവൻ

 

 

” ആരാണ്…. ” – സാം

 

 

” ബാലയുടെ വലിയച്ചൻ… ശരത്തിന്റെ അച്ഛൻ….. ” – ദേവൻ

 

 

” വാട്ട്…. ” – സാം

 

 

” യെസ്…. ശരത്തിന്റെ അച്ഛൻ ആണത്…. ” – ദേവൻ

 

 

” പക്ഷേ അയാള് എന്തിനാണ് ശ്രീയെ…. ” – സാം

 

 

” അതാണ് നമ്മൾ കണ്ടത്തേണ്ടത്…. ” – ദേവൻ

 

 

” അതിനു നമുക്ക് ഇവനെ തന്നെ ഉപയോഗിക്കാം ദേവാ…. ” – ഋതിക്

 

 

” അതെങ്ങനെ…. ” – അതുൽ

 

 

” വാ വഴിയുണ്ട്…. ” – ഋതിക്

 

 

ഞങ്ങൾ വേഗം അവന്റെ അടുത്തേയ്ക്ക് ചെന്നു…..

 

 

” റോബിൻ… ” – ഋതിക്

 

 

അവൻ അവശതയോടെ വിളി കേട്ടു…..

 

 

” നിന്റെ സർ എന്തിനാണ് ഇൗ കുട്ടിയെ കൊല്ലാൻ പറഞ്ഞത്… ” – ഋതിക്

 

 

” പറയട…. ” – സാം

 

 

” എനിക് അറിയില്ല സർ…. കൂടുതൽ ഒന്നും ചോദിക്കേണ്ട എന്നാണ് പറഞ്ഞത്…. പകരം ഒരുപാട് പൈസ ഓഫർ ചെയ്തു…. ” – റോബിൻ

 

 

” അപ്പോ റോബിനെ…. മോൻ ഞങ്ങൾക്ക് കുറച്ച് സഹായം ചെയ്യേണ്ടി വരും…. ” – ഋതിക്

 

 

” എന്താ സർ…. ” – റോബിൻ

 

 

” നിന്റെ സാറിന്റെ കൂടെ നിന്ന് പ്ലാൻ ഒക്കെ നീ ഞങ്ങളെ അറിയിക്കണം….. ഒരു ചാരനെ പോലെ…. എന്തൊക്കെ എവിടെയൊക്കെ അവൾക്കായി പ്ലാൻ ചെയ്യുന്നു എന്ന് ഞങ്ങളെ അറിയിക്കണം…. ” – ഋതിക്

 

 

” സർ പക്ഷേ അത്…. ” – റോബിൻ

 

 

” വെറുതെ വേണ്ട… നിന്റെ സർ ഓഫർ ചെയ്തതിന്റെ ഇരട്ടി പണം പ്രതിഫലം ആയി കിട്ടും…. ” – ദേവൻ

 

 

” ഒകെ സർ…. ഞാൻ ചെയ്യാം…. ” – റോബിൻ

 

 

” ഇന്നത്തെ പോലെ എന്തെങ്കിലും ആക്സിഡന്റ് പ്ലാൻ ഒക്കെ ഉണ്ടെങ്കിൽ നീ അറിയിക്കണം…. ആക്സിഡന്റ് മാത്രം അല്ല… എന്തായാലും…. ” – സാം

 

 

” ഒകെ സർ…. ഞാൻ പറയാം….  എന്നെ വെറുതെ വിടണം” – റോബിൻ

 

 

” ഇവിടുന്നു പോയെന്ന് കരുതി നിന്നെ വെറുതെ വിട്ടു എന്ന് കരുതണ്ട….. എന്നും ഞങ്ങളുടെ കണ്ണ് നിന്റെ പുറകെ ഉണ്ടാവും….. ” – ഋതിക്

 

 

” ഇപ്പോ നീ പോയിക്കൊ…. എന്നും പറഞ്ഞു അതിബുദ്ധി കാണിക്കാൻ നിൽക്കേണ്ട….. ” – സാം

 

 

എന്നും പറഞ്ഞു അവനെ പറഞ്ഞു അയച്ചു….

 

 

” അവനെ വിശ്വസിക്കാമോ…. ” – അതുൽ

 

 

” പണത്തിനു വേണ്ടി അവൻ എന്ത് തെണ്ടിത്തരം വേണമെങ്കിലും ചെയും…. അപ്പോ അവനെ വിശ്വസിക്കാം…. ” – ഋതിക്

 

 

” എന്ന വാ നമുക്ക് പോവാം…. ഇൗ സ്ഥലം അത്ര സേഫ് അല്ല…. ” – അതുൽ

 

 

” നീ അവന് നിന്റെ നമ്പർ ആണോ ദേവാ കൊടുത്തത്…. ” – ഋതിക്

 

 

” അല്ല ഏട്ടാ… അത് അങ്ങനെ ഉള്ള ഒരു നമ്പർ അല്ല… അത് പ്രശ്നം ഒന്നുമില്ല…. ” – ദേവൻ

 

 

ഞങ്ങൾ വേഗം അവിടുന്ന് ഇറങ്ങി….നേരെ വീട്ടിലേക്ക് പോയി….

 

മനസ്സ് അസ്വസ്ഥമായിരുന്നു…. അവളുടെ വലിയച്ഛൻ എന്തിനാവും ഇങ്ങനെ…. ശരണിനെ കുറിച്ചൊന്നും അയാള് പറഞ്ഞില്ല…. അപ്പോ ഇനി ആനന്ദ് പറഞ്ഞ പോലെ ശരൺ നല്ലവൻ ആണോ……

 

 

 

_____________________

 

 

 

( ശ്രീ )

 

 

 

ഗായത്രിയുടെ പിണക്കം മാറ്റിയേ പറ്റൂ…. അത് എന്നോട് കാണിക്കുന്നത് കൊണ്ട് മാത്രമല്ല…. ആധിയോട്‌ ആണ് അവളുടെ കൂട്ട്… അത് അവളെ നശിപ്പിക്കാൻ ആണ്…. അവൻ ചതിക്കും…. അത് അവൾക്ക് താങ്ങാൻ ആവില്ല…. അതിനു മുന്നേ അവള് അറിയണം എല്ലാം…..

 

 

ഞാനും സൂര്യയും കൂടി ഗായത്രിയുടെ മുറിയിലേക്ക് പോയി…..

 

അവള് കിടക്കുക ആയിരുന്നു……

 

” ഗായത്രി….. ” – ശ്രീ

 

ഞാനും സൂര്യയും കൂടി അവളെ ഉറക്കത്തിൽ നിന്നും വിളിച്ചു….. എന്നെ കണ്ടതും അവളുടെ മുഖം കറുത്തു….

 

 

” സൂര്യ നീ എന്തിനാ ഇവളെയും വിളിച്ച് എന്റെ റൂമിലേക്ക് വന്നത്….. ” – ഗായത്രി

 

 

” ഇവളോ…. ഗായു ഇത് നമ്മുടെ ഏട്ടത്തി ആണ്…. ” – സൂര്യ

 

 

” ഞാനോ എന്റെ എട്ടനോ ഇവളെ അംഗീകരിച്ചിടടില്ല….. പിന്നെ എങ്ങനെയാണ് ഇവൾ എന്റെ ഏട്ടത്തി ആവുന്നത് ” – ഗായത്രി

 

 

എന്നും പറഞ്ഞു അവള് എനിക് നേരെ പുച്ഛിച്ചു…. അവള് പറഞ്ഞത് അന്നത്തെ ദേവേട്ടന്റെ സംസാരം കാരണമാണ് എന്ന് മനസ്സിലായി…. അവൾക്ക് അറിയില്ലല്ലോ എന്റെ ദേവേട്ടൻ എന്നെ മനസ്സിലാക്കിയത്……

 

 

” ഗായത്രി നിന്റെ മേൽ ഏട്ടത്തിയുടെ അധികാരം കാണിക്കാൻ അല്ല ഞാൻ വന്നത്…. നീ എന്നെ അംഗീകരിക്കാതെ അങ്ങനെ ഒരു ബഹുമാനവും എനിക് വേണ്ട…. എനിക് പറയാൻ ഉള്ളത് മറ്റൊരു കാര്യം ആണ്…. ഒരു പെണ്ണ് എന്ന രീതിയിൽ മറ്റൊരു പെണ്ണ് അപകടത്തിലേക്ക് പോകുന്നത് കാണാൻ വയ്യ അത്ര മാത്രം….. ” – ശ്രീ

 

 

” ഇത്രേം വളച്ച് കെട്ടണ്ട….. കാര്യം പറ….. ” – ഗായത്രി

 

 

” ആദി…. അവനാണ് കാര്യം…. ” – ശ്രീ

 

 

” എനിക് അറിയാമായിരുന്നു…. നീ വരുമെന്ന് എന്റെ ആദിയെട്ടനെ കുറ്റം പറഞ്ഞു….. എന്താണാവോ നിനക്ക് പറയാൻ ഉള്ളത്….” – ഗായത്രി

 

 

അവളുടെ ആ പറച്ചിലിൽ എന്തോ ഒരു ധ്വനി ഉള്ളത് പോലെ….

 

 

” എടാ ഗായത്രി ഞാൻ പറയുന്നത് ഒന്നു കേൾക്കൂ….. അവൻ നല്ല ഫ്രോഡ് ആണ്…. ” – ശ്രീ

 

 

” നിന്റെ സ്വഭാവ certificate കിട്ടിയിട്ട് വേണ്ട അവൻ നല്ലതാണെന്ന് തെളിയുവാൻ….. ” – ഗായത്രി

 

 

” അതല്ലെങ്കിലും അവന്റെ സ്വഭാവ certificate തരാൻ അല്ല ഞാൻ ഇവിടെ വന്നത്…. ” – ശ്രീ

 

 

” പിന്നെന്താണ് ആവോ ആഗമന ഉദ്ദേശം…. ” – ഗായത്രി

 

 

” നിന്നെ പ്രണയികുന്നതിന് മുമ്പ്…. ചുരുക്കി പറഞ്ഞ ഒരു 4 മാസത്തിനു മുമ്പ് അവന്റെ പ്രണയം ഇൗ ഞാൻ ആയിരുന്നു… പ്രണയം എന്ന് പറയാൻ ആവില്ല അതിനെ ” – ശ്രീ

 

 

എന്നും പറഞ്ഞു എന്റെ ഫോണിൽ ഉള്ള ഫോട്ടോ അവൾക്ക് കാണിച്ച് കൊടുത്തു…..

 

 

” ഇത്രേം ഉള്ളോ പറയാൻ…. എങ്കിൽ നിങ്ങൾക്ക് പോവാം…. ” – ഗായത്രി

 

 

” മോളെ… അവൻ ഒരു fraud ആണ് ഇനിയെങ്കിലും മനസിലാകൂ…. ” – ശ്രീ

 

 

” മതി നിറുത്തു…. നിനക്ക് എങ്ങനെ ധൈര്യം വന്നു എന്റെ ആദി ഏട്ടനെ fraud എന്ന് പറയാൻ…. ” – ഗായത്രി

 

 

അവള് പൊട്ടിത്തെറിക്കുകയായിരുന്നു….. സൂര്യ പേടിച്ച പോലെ നില്പുണ്ട്…..

 

 

” എന്റെ പാവം ആദി ഏട്ടനെ പ്രണയിച്ച് വഞ്ചിച്ചതും പോര എന്നിട്ട്….. മാസങ്ങൾ കഴിയും മുന്നേ എന്റെ ഏട്ടനെ വളച്ച് കൈപ്പിടിയിൽ ആകി….. എന്നിട്ട് അവള് സംസാരിക്കാൻ വന്നിരിക്കുന്നു … fraud ആണ് പോലും…. നീയാണ് ഫ്രോഡ്…. ഒരു വേശിയുടെ അത്രപോലും അന്തസ്സ് ഇല്ലത്തവൾ….. ” – ഗായത്രി

 

 

പറഞ്ഞു തീർന്നതും അവളുടെ കരണം പൊകഞ്ഞിരുന്നു….. നോക്കുമ്പോൾ സൂര്യയാണ്…..

 

 

” ഡീ നീ എന്താ ഡീ ഏട്ടത്തിയെ കുറിച്ച് പറഞ്ഞത്….. ഇത് ഏട്ടൻ കേട്ടാൽ നിന്റെ വായിലെ പല്ല് ഒന്നും ഉണ്ടാവില്ല….. വെല്ലവന്റെയും വാകും കേട്ട് എന്റെ ഏട്ടത്തിയെ എന്തെങ്കിലും പറഞ്ഞാല് ഇൗ സൂര്യയുടെ മറ്റൊരു മുഖം കാണും…. ” – സൂര്യ

 

 

” സൂര്യ മതി…. അവളെ ഒന്നും പറയണ്ട….. ” – ശ്രീ

 

 

” നീ അധികം നല്ല പിള്ള ചമയണ്ട….. എനിക് അറിയാം നീ ഇവളെയും എന്റെ ഏട്ടനെയും വീട്ടുകാരെയും ഒക്കെ പറഞ്ഞു മയക്കി നിർത്തിയിരിക്കുകയാണ് എന്ന്….. ഒരിക്കൽ നിന്റെ ഇൗ പൊയ്മുഖം അഴിഞ്ഞു വീഴും….. അന്ന് ദെ ഇവൾ സഹിധം എല്ലാവരും നിന്നെ തള്ളി പറയും…. ” – ഗായത്രി

 

 

” ഗായത്രി താഴ്ന്നു തന്നുവെന്ന് കരുതി തലയിൽ കയറാൻ നോക്കേണ്ട…. പിന്നെ ഇതൊക്കെ നിന്റെ തെറ്റിദ്ധാരണ ആണ്…. അതൊക്കെ മാറ്റാൻ എനിക് അറിയാം….. ” – ശ്രീ

 

 

” തെറ്റിദ്ധാരണ എന്റേത് അല്ല നീ ഇവരുടെ മേൽ ഉണ്ടാക്കിയത് ആണ്…. എല്ലാ കള്ളത്തരങ്ങളും ഒരിക്കൽ പുറത്ത് വരും…. ” – ഗായത്രി

 

 

” ഒരിക്കൽ ആകേണ്ട…. ഇന്ന് തന്നെ നിന്റെ സംശയങ്ങൾ ഒക്കെ മാറ്റി തരാം…. ” – ശ്രീ

 

 

” നിനക്ക് ഒന്നും ചെയ്യാനാവില്ല…. കാരണം തെറ്റുകളുടെ മേൽ ഉള്ള ഒരു സഞ്ചാരം ആണ് നിന്റെത്….. സത്യത്തിന് മേൽ ഒരു കള്ളത്തിനും നിലനിൽക്കാൻ ആവില്ല…. ” – ഗായത്രി

 

 

 

” ഡയലോഗ് കസർത്ത് കലക്കി….. നിനക്ക് തെളിവ് തന്നാൽ വിശ്വസിക്കുമോ….. ” – ശ്രീ

 

 

” കെട്ടിച്ചമച്ച തെളിവുകൾ ഞാൻ വിശ്വസിക്കില്ല…. ” – ഗായത്രി

 

 

” കെട്ടിച്ചമച്ച തെളിവുകൾ അല്ല…. ഇപ്പോ നിനക്ക് മുന്നിൽ ഉണ്ടാകുന്ന തെളിവുകൾ…. നിന്റെ ആദി ഏട്ടന്റെ വായിൽ നിന്ന് തന്നെ കേൾക്കാം…. ” – ശ്രീ

 

 

” എനിക് എന്റെ ആദി ഏട്ടനെ വിശ്വാസം ആണ്…. ” – ഗായത്രി

 

 

” നീ വിശ്വസിച്ചോ….. പക്ഷേ ഞാൻ പറയുന്നത് പോലെ ഒന്നു ചെയ്തുടെ…. ഇതിന് എന്തെങ്കിലും പ്രശ്നം വരുക ആണെങ്കിൽ നീ പറയുന്ന പോലെ പിന്നെ ഞാൻ ഇൗ വീട്ടിൽ ഉണ്ടാവില്ല…. ” – ശ്രീ

 

 

അപ്പോ അവളുടെ മുഖത്തെ സന്തോഷം കാണണം…. ഞാൻ ഇൗ വീട്ടിൽ നിന്ന് പോകുമല്ലോ എന്ന സന്തോഷം ആണ്….

 

 

” ശെരി ഞാൻ എന്താണ് ചെയ്യേണ്ടത്….. ” – ഗായത്രി

 

 

” ആദിയേ വിളിക്ക്…. എന്നിട്ട് ഞാൻ നിന്നോട് വന്നു അവനെ കുറ്റം പറഞ്ഞു…. ഫോട്ടോ കാണിച്ചു…. സത്യം തെളിയിക്കും എന്നൊക്കെ പറഞ്ഞു എന്ന് പറ…. ” – ശ്രീ

 

 

” ശെരി ” എന്നും പറഞ്ഞു അവള് ആദിയെ വിളിച്ചു….

 

 

വിളിച്ചതും അവൻ ഫോൺ എടുത്തു…. കൂടെ കൊറേ പഞ്ചാരയും😏

 

 

അവൻ ഫോൺ വെച്ചതും എന്റെ ഫോണിലേക്ക് കോൾ വന്നു…..

ഞാൻ അത് വേഗം സ്പീക്കർ മോടിൽ ഇട്ടു

 

 

” ഹലോ മൈ എക്സ്….. സുഖമല്ലേ നിനക്ക്….. ” – ആദി

 

 

” നീ എന്തിനാ എന്നെ വിളിച്ചത്….. ” – ശ്രീ

 

 

” അയ്യോ…. പണ്ട് ഒരുപാട് വിളിച്ചത് അല്ലേ… പിന്നെ ഇപ്പോ എന്താ ഒരു ദേഷ്യം…. ” – ആദി

 

 

” എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞിട്ട് വെച്ചിട്ട് പോ…. ” – ശ്രീ

 

 

 

” സിംപിൾ ആയിട്ട് പറയാം…. എനിക് നിന്നെ ഒന്നു കാണണം ” – ആദി

 

 

” എനിക് വരാൻ ആവില്ല…. ” – ശ്രീ

 

 

” വരണം വന്നെ പറ്റൂ….  അല്ലെങ്കിൽ ഞാൻ വരുത്തിക്കും….. ” – ആദി

 

 

 

” എന്താ വേണ്ടത് നിനക്ക്…. ” – ശ്രീ

 

 

” നീ ഞാൻ പറയുന്ന ഇടത്ത് വരണം അത്ര മാത്രം…. ” – ആദി

 

 

” എവിടെ…. ” – ശ്രീ

 

 

” പാർക്കിൽ വന്നാൽ മതി…. ഇപ്പൊൾ തന്നെ…. ” – ആദി

 

 

സമയം നോക്കിയപ്പോൾ 5 മണി ആകാൻ പോകുന്നത് ഉള്ളൂ….

 

 

” ആ ഞാൻ വരാം….” – ശ്രീ

 

 

എന്നിട്ട് ഗായാത്രിക്ക്‌ നേരെ തിരിഞ്ഞ്…

 

 

” വാ നമുക്ക് ഒന്നിച്ച് പോവാം…. നിങ്ങള് മറഞ്ഞു നിൽക്കണം…. ഞങ്ങൾ പറയുന്നത് കേൾക്കുന്ന രീതിയിൽ…. ” – ശ്രീ

 

 

ഞങ്ങൾ വേഗം പാർക്കിലേക്ക് പോയി…. എന്നിട്ട് അവരെ പറ്റുന്ന ഒരു സ്ഥലത്ത് നിറുത്തി…. ഗായത്രിയുടെ മുഖം ഒക്കെ ഇപ്പോഴേ വാടിയിട്ട്‌ ഉണ്ട്…. അവള് അവനെ അന്ധമായി വിശ്വസിച്ചു പോയി…..

 

ഞങ്ങൾ ചെന്ന് മിനിട്ടുകൾക്ക് ഉള്ളിൽ അവനും വന്നു….. വന്നപ്പോൾ മുതൽ ഒരു വഷളൻ ചിരി ഉണ്ട്….

 

 

” എന്താ കാണണം എന്ന് പറഞ്ഞത് ” – ശ്രീ

 

 

” അത് മോളെ നീ ഗായത്രിയോട് എന്തൊക്കെയോ പറഞ്ഞു എന്ന് കേട്ടു…. ” – ആദി

 

 

” ആ പറഞ്ഞു…. നിന്റെ കൊള്ളരുതായിമ ഒക്കെ അവളെ അറിയിക്കും എന്ന്…. ” – ശ്രീ

 

 

” അപ്പോ മോൾ 2 ഉം കല്പിച്ച് ആണല്ലേ….. അവളെ സംരക്ഷിക്കാൻ അവള് നിന്റെ ആരാടി…. ” – ആദി

 

 

” എന്റെ ദേവെട്ടന്റെ  അനിയത്തി…. അതായത് എന്റെ അനിയത്തി തന്നെ ആണ് ” – ശ്രീ

 

 

” അല്ലാതെ മറ്റു ബന്ധങ്ങൾ ഒന്നും ഇല്ലല്ലോ…. “- ആദി

 

 

ഞാൻ മിണ്ടാതെ നിന്നു….

 

 

” നീ വിചാരിച്ചത് ശെരി ആണ്….അവള് നിന്റെ പോൽ എനിക് ഉള്ള ഒരു income മാത്രം ആണ് … മടുകുമ്പോൾ അങ്ങോട്ട് വലിച്ച് എറിയാൻ ഉള്ളത്…. പക്ഷേ അവള് നിന്നെ പോലെ അല്ല കേട്ടോ…. നിന്റെ ഇത്രയും ധൈര്യം ഒന്നുമില്ല…. ഞാൻ അങ്ങോട്ട് ഉപേക്ഷിച്ചാൽ അതോടെ അവള് തീരും … നിന്റെ പോലെ ഇത്ര ധൈര്യത്തോടെ റികവർ ആവില്ല… ആ കാര്യത്തിൽ നീ ഇപ്പോഴും ഇപ്പോഴും എനിക് അൽഭുതം ആണ്….. ” – ആദി

 

 

” ആദി നീ എന്തിനാ അവളോട് ഇങ്ങനെ ഒക്കെ ചെയ്യുന്നത്…. അവള് ഒരു പാവം അല്ലേ…. ” – ശ്രീ

 

 

” ഞാൻ നിന്നോട് പറയാൻ വന്നത് ഇതൊന്നുമല്ല…. ഇനി അവളോട് എന്നെ കുറിച്ച് ഒന്നും പറയരുത്…. പറഞാൽ നിന്നെ ആ വീട്ടിൽ നിന്ന് അവളെ കൊണ്ട് തന്നെ പുറത്താക്കിക്കും….. അപ്പോ മോൾ അധികം സ്നേഹം ഒന്നും കാണിക്കാൻ പോകണ്ട….. അപ്പോ ഞാൻ പോകട്ടെ മോളെ എക്സ് ” – ആദി

 

 

എന്നും പറഞ്ഞു അവന്റെ വഷളൻ ചിരിയും ചിരിച്ച് പോകാൻ പോയി…..

 

 

” ആദി ഏട്ടൻ ഒന്നു അവിടെ നിന്നെ….. ” – ഗായത്രി

 

 

നോക്കിയപ്പോൾ ഗായത്രി ആണ് അവളുടെ മുഖം കണ്ടാൽ അറിയാം നന്നായി ദേഷ്യം കയറിയിട്ട് ഉണ്ട്….. അവള് സത്യങ്ങൾ ഒക്കെ മനസ്സിലാക്കി…..

 

 

 

തിരിഞ്ഞു നോക്കിയ ആദി ഗായത്രിയെ കണ്ട് ഒന്നു പരുങ്ങി…..

 

 

” മോൾ എന്താ ഇവിടെ….. ” – ആദി

 

 

” അതവിടെ നിൽക്കട്ടെ….. ആധിയേട്ടൻ എന്താ ഇവിടെ….. അതും ഇവളുടെ കൂടെ…. ” – ഗായത്രി

 

 

” അത് മോളെ ഇവൾ എന്നെ വീണ്ടും ഭീഷണിപ്പെടുത്തി വിളിച്ചത് ആണ്….നിന്നോട് എന്തൊക്കെയോ തെളിവ് കൊടുക്കും എന്നൊക്കെ പറഞ്ഞു….. ഇവൾ ഒരിക്കലും നന്നാവില്ല….. ” – ആദി

 

 

പറഞ്ഞ് തീർന്നതും ഗായത്രിയുടെ കൈകൾ ആധിയുടെ മുഖത്ത് പതിഞ്ഞിരുന്നു …..

 

 

” എന്റെ ഏട്ടത്തിയെ കുറിച്ച് ഇനി മോശമായി ഒരു വാക് പോലും പറയരുത്….. പറഞാൽ ഇങ്ങനെ ആവില്ല ഇൗ ഗായത്രിയുടെ പ്രതികരണം….. ഏടത്തി എത്രയൊക്കെ പറഞ്ഞിട്ടും ഞാൻ അവിശ്വസിച്ചില്ല….. പക്ഷേ നിന്റെ വായിൽ നിന്ന് വന്ന ഓരോ വാക്കും…. ഇപ്പോഴും ഉണ്ട് മനസ്സിൽ…. അത്കൊണ്ട് ഇനി ഓരോന്നും പറഞ്ഞു വരരുത് എന്റെ മുമ്പിൽ….. ” – ഗായത്രി

 

 

എന്നിട്ട് അവള് എനിക് നേരെ വന്നു എന്നെ കെട്ടിപിടിച്ചു…..

 

 

 

” ഏടത്തി ക്ഷമിക്കൂ…. ഞാൻ അറിഞ്ഞില്ല…. ഞാൻ ഒരുപാട് വേദനിപ്പിച്ചു…. സോറി ഏടത്തി…… ” – ഗായത്രി

 

 

എന്നും പറഞ്ഞു അവള് കരയുന്നുണ്ടായിരുന്നു…..

 

” അയ്യേ ഗായത്രികുട്ടി കരയുക ആണോ…. എനിക് ദേഷ്യം ഒന്നുമില്ല…. പ്രായത്തിന്റെ പക്വത കുറവാണ്…. പോട്ടെ….. ” – ശ്രീ

 

 

അപ്പോഴേക്കും അവൻ പോയിരുന്നു….. ഉടനെ സൂര്യ ഞങ്ങളെ വന്നു കെട്ടിപിടിച്ച്….

 

 

 

” കൊള്ളാം അവളെ കിട്ടിയപ്പോൾ എന്നെ വേണ്ട അല്ലേ….. ” – സൂര്യ

 

 

എന്നും പറഞ്ഞു അവള് ചിണുങ്ങി……

 

 

” നിങ്ങള് 2 പേരും എന്റെ അനിയത്തി അല്ലേ….. ” – ശ്രീ

 

 

ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി….. ഗായത്രി എന്നോട് ഒരുപാട് സംസാരിച്ചു….. സൂര്യ പറഞ്ഞത് ശെരി ആണ്….. അവള് ഒരു പാവം ആണ്……

 

 

 

വീട്ടിൽ കയറി ചെന്നപ്പോഴാണ് അവിടെ ഒരു കാർ കിടപ്പുണ്ട്….

 

 

” ഇതാരുടെ കാർ ആണ് ഗായൂ….. ” – ശ്രീ

 

 

” ഏടത്തി ഇത് അമ്മാവന്റെ കാർ ആണെന്ന് തോന്നുന്നു…… ” – ഗായത്രി

 

 

” അമ്മാവനോ….. ” – ശ്രീ

 

 

” ആ ഏടത്തി മാലു അമ്മായിയുടെ അനിയൻ…. ” – സൂര്യ

 

 

” ഇങ്ങനെ ഒരാളെ കുറിച്ച് കേട്ടിട്ട് ഇല്ലാലോ….. ” – ശ്രീ

 

 

” നിങ്ങളുടെ കല്യാണത്തിന് അമ്മാവൻ ലണ്ടനിൽ ആയിരുന്നു…. അമ്മാവന് ഒരു മകൾ ആണ് ഉള്ളത് ഭാര്യ മരിച്ചു പോയതാണ്….. ” – ഗായത്രി

 

 

” ഓ അങ്ങനെ ആണല്ലേ….. മകൾ ആളു എങ്ങനെയാ…. ” – ശ്രീ

 

 

” ഒന്നു ഉള്ളെങ്കിൽ എന്താ 100 എണ്ണത്തിന് തുല്യം…. ഒരു അഹങ്കാരി…… നിതിക … അതാണ് പേര്…..” – സൂര്യ

 

 

” ആ വാ നമുക്ക് നോക്കാം….. ” – ശ്രീ

 

 

അകത്ത് കയറി അമ്മാവനെ നോക്കി ചിരിച്ച് തിരിഞ്ഞപ്പോൾ ആണ് ഞാൻ അവളെ കണ്ടത്….. എന്റെ കോളേജിലെ കൂട്ടുകാരി….നീതു

 

 

” മോളെ നീതു നീ എന്താ ഇവിടെ….. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ അവളെ പോയി കെട്ടിപ്പിടിച്ചു……

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!