Skip to content

💙 ഇന്ദ്രബാല 💙 41

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

അകത്ത് കയറി അമ്മാവനെ നോക്കി ചിരിച്ച് തിരിഞ്ഞപ്പോൾ ആണ് ഞാൻ അവളെ കണ്ടത്….. എന്റെ കോളേജിലെ കൂട്ടുകാരി….നീതു

 

 

” മോളെ നീതു നീ എന്താ ഇവിടെ….. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ അവളെ പോയി കെട്ടിപ്പിടിച്ചു……

 

 

ബാക്കിയുള്ളവർ എല്ലാവരും ഇത് എന്താണെന്ന് നോക്കുന്നുണ്ട്…..

 

 

” എടി മോളേ ശ്രീ നീ എന്താ ഇവിടെ….  ” – നീതു

 

 

” അത് കൊള്ളാമല്ലോ…. എന്റെ കെട്ടിയോന്റെ വീടാണ് ഇത്…. അല്ല നീ എന്താ ഇവിടെ ” – ശ്രീ

 

 

” എന്റെ അച്ഛൻ പെങ്ങളുടെ വീടാണ് ഇത്…. അതായത് മാലൂ അപ്പചിയുടെ വീട്…. ” – നീതു

 

 

” എന്നാല് ആ മാലൂ അപ്പച്ചിയുടെ മരുമകൾ ആണ് ഞാൻ…. ” – ശ്രീ

 

 

” ജിതുവെട്ടന്റെ ഭാര്യ നീയാണോ…. ” – നീതു

 

 

” അല്ലഡി…. അത് എന്റെ ചേച്ചി ആണ്…  ഞാൻ ദേവെട്ടന്റെ ഭാര്യ ആണ്….. ” – ശ്രീ

 

പറഞ്ഞതും അവളുടെ മുഖം ഒന്നു മാറി… ശെരിക്കും മാറിയത് ആണോ അതോ എന്റെ തോന്നലോ….

 

 

” എന്ത് ദേവന്റെ കല്യാണം കഴിഞ്ഞോ മാലതി … ” – അമ്മാവൻ

 

നോക്കിയപ്പോൾ മാലുവമ്മയോട് ചോദിക്കുക ആണ്….

 

” അത് ഏട്ടാ…. പെട്ടെന്ന് ആയിരുന്നു…. നിങ്ങളെ കുറച്ച് ദിവസങ്ങൾ ആയി വിളിച്ചിട്ട് കിട്ടുന്നില്ലയിരുന്ന്…. ” – മാലതി

 

 

” ഏടത്തി നമുക്ക് അകത്തേക്ക് പോകാം…. ” – ഗായത്രി

 

 

” നീയും വാ നീതു…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞങ്ങൾ എല്ലാവരും അകത്തേക്ക് പോയി…..

 

 

_________________

 

 

 

( മാലതി )

 

 

” എന്താ മാലതി നിനക്ക് മറുപടി ഒന്നും തരാൻ ഇല്ലെ…. ” – അമ്മവാൻ

 

 

” അത് ഏട്ടാ…. ഞാൻ പറഞ്ഞല്ലോ…. ” – മാലതി

 

 

” ജിത്തുവിന്റെ കല്യാണത്തിന്റെ തലേ ദിവസം വരെ വിളിച്ചത് അല്ലേ… അന്ന് കൂടി ഒന്നും പറഞ്ഞില്ലല്ലോ…. ” – അമ്മാവൻ

 

 

” അത് അന്ന് ഇൗ കുട്ടിയുടെ കൂടി വിവാഹം ഉണ്ടായിരുന്നു….  പക്ഷേ പെട്ടെന്ന് മുടങ്ങി പോയി…. അപ്പോ ദേവന് അവളെ വിവാഹം ചെയ്യണം എന്ന് പറഞ്ഞു…. അവന്റെ ജീവിതം അല്ലേ…. ” – മാലതി

 

 

” അപ്പോ എനിക് തന്ന വാക്കോ…. അതിനു വില ഒന്നുമില്ലേ…. ” – അമ്മാവൻ

 

 

” അളിയാ…. പണ്ട് എങ്ങോ എന്റെ അച്ഛൻ വാക് പറഞ്ഞു എന്ന് കരുതി… എന്റെ മോന്റെ ഇഷ്ടങ്ങൾ കണ്ടില്ല എന്ന് നടിക്കാൻ ആവോ…. ” – ശ്രീധരൻ ( ദേവന്റെ അച്ഛൻ )

 

 

 

” അപ്പോ എല്ലാം കരുതി കൂട്ടി ആണല്ലേ…. 2 പേരും കൂടി…. ” – അമ്മാവൻ

 

 

” ഏട്ടാ…. അങ്ങനെ ഒന്നുമല്ല…. പക്ഷേ അവന്റെ ഇഷ്ടങ്ങൾ അല്ലേ ഞങ്ങൾക്ക് നോക്കാൻ ആവൂ….. ” – മാലതി

 

 

” അപ്പോ ഞാൻ എന്റെ മകളെ എന്ത് ചെയ്യണം…. അവളെ ഞാൻ കൊല്ലണോ…. ” – അമ്മാവൻ

 

 

അയാള് നന്നായി ദേഷ്യപ്പെട്ടു…..

 

 

” അളിയൻ വെറുതെ എഴുതാ പുറം വായികല്ലേ….. ” – ശ്രീധരൻ

 

 

” എഴുതാപുറം ഒന്നുമല്ല…. ദേവനെ മനസ്സിൽ കൊണ്ട് നടക്കുന്ന എന്റെ മകളെ ഞാൻ എന്ത് ചെയ്യണം…. ” – അമ്മാവൻ

 

 

” ഏട്ടാ…. അവർ തമ്മിൽ അങ്ങനെ ഒന്നും ഇല്ലല്ലോ…. ” – മാലതി

 

 

” അളിയൻ എന്ത് പറഞ്ഞാലും എനിക് എന്റെ മകന്റെ ഇഷ്ടങ്ങൾ ആണ് വലുത്….. ” – ശ്രീധരൻ

 

 

” നിന്റെ മകനോ…. അതെങ്ങനെ ആണ് ശ്രീധര….. എന്റെ അനിയത്തിക്ക് അങ്ങനെ ഒരു മകൻ ഇല്ല…. അവൾക്ക് ഒരു മകൻ ഉള്ളൂ അത് ജിത്തു ആണ്…. ഞാൻ കൂടുതൽ ആയി പറഞ്ഞു തരണോ…. ” – അമ്മാവൻ

 

 

” ഏട്ടാ വെറുതെ ആവശ്യം ഇല്ലാത്ത കാര്യങ്ങള് പറയരുത്…. അവൻ ഞങ്ങളുടെ മകൻ ആണ്…. ” – മാലതി

 

 

” പഴങ്കഥ എന്നെ കൊണ്ട് പറയിപ്പികരുത് എന്റെ അനിയത്തിയും അളിയനും കൂടി….  ” – അമ്മാവൻ

 

എന്നും പറഞ്ഞു ഞങ്ങൾക്ക് നേരെ പുച്ഛിച്ച് ഏട്ടൻ പോയി….

 

 

” ശ്രീയേട്ട….. എനിക് പേടി ആവുന്നു…. ദേവനെ നമുക്ക്….. ” – മാലതി

 

 

” ദേവൻ നമ്മുടെ മാത്രം മകൻ ആണ്…. അതിനു ഇനി ഒരു മാറ്റവും ഇല്ല…. ” – ശ്രീധരൻ

 

 

” ആരാ അച്ഛാ വന്നിരിക്കുന്നത്…. ” – ദേവൻ

 

 

 

__________________

 

 

 

( ദേവൻ )

 

 

 

അവിടുത്തെ പണി ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് വന്നപ്പോൾ അകത്ത് ഒരു വണ്ടി കിടപ്പുണ്ട്… ആരാണാവോ വന്നിരിക്കുന്നത്….

 

 

അകത്തേക്ക് കയറിയപ്പോൾ അച്ഛനും അമ്മയും നിന്ന് സംസാരിക്കുന്നുണ്ട്….. ആരാണെന്ന് ചോദിച്ചതും അവർ ഞെട്ടി…. എന്താണ് ആവോ….

 

 

” നീ എന്താ മോനെ ഇപ്പോ…. ” – മാലതി

 

 

“എന്തുപറ്റി അമ്മേ…. ആരാ വന്നത്…. ” – ദേവൻ

 

 

” അത് അമ്മാവനും മോളും…. ” – ശ്രീധരൻ

 

 

” ഓ നിതിക വന്നിട്ട് ഉണ്ടോ…. അല്ല എന്നിട് ശ്രീ കണ്ടോ…. ” – ദേവൻ

 

 

” ആ കണ്ടൂ… അവളെയും വിളിച്ച് അകത്തേക്ക് പോയി….. ” – മാലതി

 

 

” അല്ല ശ്രീക്ക് എങ്ങനെ അറിയാം നിതികയെ…. ” – ശ്രീധരൻ

 

 

” അത് അച്ഛാ അവർ ഒന്നിച്ച് അല്ലേ ഡിഗ്രിക്ക് പഠിച്ചത്…. അന്നേരം അവർ ഭയങ്കര കൂട്ട് ആയിരുന്നു…. ” – ദേവൻ

 

 

ഞാൻ വേഗം അകത്തേക്ക് ചെന്നു…. ശ്രീക്ക് നന്നായി അറിയില്ല നിതികയെ… സൂക്ഷിക്കേണ്ട മുതലാണ്….

 

ചെന്നപ്പോൾ 2 പേരും ഭയങ്കര സംസാരം ആയിരുന്നു…. ഗായുവും സൂര്യയും കിളി പോയി ഇരിപ്പുണ്ട്….

 

 

_____________

 

 

( ശ്രീ )

 

 

നീതുവിനെ കണ്ടിട്ട് ഒരുപാട് ആയി…. അവള് ദേവെട്ടന്റെ അമ്മാവന്റെ മകൾ ആണോ… എന്നിട്ട് കോളേജിൽ പഠിക്കുമ്പോൾ ഇന്ന് വരെ പറഞ്ഞിട്ടില്ല…… ഞങ്ങൾ ഒരുപാട് സംസാരിച്ചു…. പക്ഷേ ഗായത്രിയും സൂര്യയും ഒരു അക്ഷരം പോലും അവളോട് മിണ്ടുന്നില്ല…..

 

 

ഇതെന്താ ഇങ്ങനെ…..

 

 

അപ്പോഴാണ് ദേവേട്ടൻ കേറി വന്നത്…..

 

 

അപ്പോള് നിത്തികയുടെ കണ്ണുകൾ വിടർന്നു…. ഇനി എന്റെ തോന്നൽ ആണോ ഇതെല്ലാം…. എന്തോ…. അങ്ങനെ ഒക്കെ തോന്നുന്നു….

 

 

” ദേവേട്ടൻ എവിടെ പോയിരുന്നു…. ” – ശ്രീ

 

 

” അത് അച്ചായന്റെ കൂടെ പോയതാണ്…. ” – ദേവൻ

 

 

” ദേവേട്ടാ…. ഇത് ആരാണെന്ന് നോക്കിക്കേ…. നിതിക…. ” – ശ്രീ

 

 

” മം….. ” – ദേവൻ

 

 

ഉടൻ ദേവേട്ടൻ മുറിയിലേക്ക് പോയതും നീതു ദേവെട്ടന്റെ അടുത്തേയ്ക്ക് ചെന്നു…..

 

 

” ദേവേട്ടാ…. എന്നെ കണ്ടില്ല…. അതോ മറന്നോ…. ” – നീതു

 

എന്നും പറഞ്ഞു അവള് ദേവെട്ടന്റെ അടുത്തേയ്ക്ക് പോയതും ഗായത്രി ഇടയിൽ കയറി….

 

 

” ഏട്ടാ ഏട്ടൻ പോയി കുളിച്ചിട്ട് വാ….. ” – ഗായത്രി

 

 

” ശ്രീ എന്റെ കൂടെ വന്നെ….. ” – ദേവൻ

 

എന്നും പറഞ്ഞു ദേവേട്ടൻ മുറിയിലേക്ക് പോയി…. ഞാൻ ദേവെട്ടനൂ പുറകെയും…..

 

 

മുറിയിൽ ചെന്നതും ദേവേട്ടൻ എന്നെ കെട്ടിപിടിച്ചു…..

 

 

” എന്താ ദേവേട്ടാ എന്തുപറ്റി….. ” – ശ്രീ

 

 

” എന്റെ ഭാര്യയെ കെട്ടിപ്പിടിക്കാൻ എന്തെങ്കിലും കാരണം വേണോ…. ” – ദേവൻ

 

 

” അയ്യോ വേണ്ടായെ…. ചുമ്മാ ചോദിച്ചത് ആണ്…. ഞാൻ പോയി ചായ എടുക്കട്ടെ…. പോയി കുളിച്ചിട്ട് വാ…. ” – ശ്രീ

 

 

” ശെരി ആയികോട്ടെ…. ” – ദേവൻ

 

അന്നത്തെ ദിനം അങ്ങനെ കഴിഞ്ഞ് പോയി……വരും ദിനങ്ങളിൽ സംഭവിക്കുന്നത് അറിയാതെ…..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!