Skip to content

💙 ഇന്ദ്രബാല 💙 42

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

( ദേവൻ )

 

രാവിലെ മുഖത്തേയ്ക്ക് വെള്ള തുള്ളികൾ പതിച്ചപ്പോൾ ആണ് ഞാൻ എഴുന്നേറ്റത്….  നോക്കിയപ്പോൾ കുളിച്ച് ഈറനോടെ നിൽക്കുന്ന ബാല…. വെറുതെ പെണ്ണ് രാവിലെ മനുഷ്യന്റെ കൺട്രോൾ കളയാൻ വന്നു നിൽക്കുക ആണ്….

 

അവള് തിരിഞ്ഞു നോക്കിയതും ഞാൻ വേഗം കണ്ണുകൾ അടച്ചു…..

 

” കള്ള ഉറക്കം മതി…. ഞാൻ കണ്ടൂ കണ്ണടക്കുന്നത്‌….. ” – ശ്രീ

 

എന്നും പറഞ്ഞു അവള് എന്റെ അടുത്തേയ്ക്ക് വന്നു…..

 

” കണ്ടല്ലെ…. ” – ദേവൻ

 

” നന്നായി തന്നെ കണ്ടൂ….. ” – ശ്രീ

 

എന്നും പറഞ്ഞു അവള് ചിരിച്ചതും ഞാൻ അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു…. പെണ്ണ് കണ്ണ് ഇറുക്കി പൂട്ടിയിട്ട് ഉണ്ട്….ഞാൻ അവളുമായി ഒന്നു മറിഞ്ഞ്…. ഇപ്പോ പെണ്ണ് എന്റെ താഴെ ആണ്….

 

ഞാൻ പതിയെ അവളുടെ മുഖത്തേക്ക് ഊതി….

 

എന്നിട്ട് എന്റെ ചുണ്ടുകൾ അവളുടെ മുഖത്തേക്ക് കൊണ്ടുപോയതും പെണ്ണ് കിടന്നു അലറാൻ തുടങ്ങി…..

 

” പോയി പല്ല് തേക്ക് മനുഷ്യ കിടക്കപായയിൽ നിന്ന് റൊമാൻസ് കളിക്കാൻ വന്നിരിക്കുന്നു….. വായ്നാറ്റം കൊണ്ട് നാറിയിട്ട്‌ വയ്യ ” – ശ്രീ

 

___________

 

 

( ശ്രീ )

 

 

അങ്ങനെ പറഞ്ഞതും ഏട്ടൻ എന്റെ മേലെ നിന്ന് എഴുന്നേറ്റ് പോയി…. മുഖം വീർപ്പിചിട്ട്‌ ഉണ്ട്…. എനിക് അത് കണ്ടപ്പോൾ ചിരി വന്നു…. ഞാൻ വേഗം എഴുന്നേറ്റ് താഴേയ്ക്ക് പോയി…. അമ്മയെ ചെന്ന് സഹായിച്ചു….

 

” അമ്മേ ഇന്നല്ലെ ജിത്തു ഏട്ടനും ലച്ചുവേച്ചിയും വരുന്നത്…. ” – ശ്രീ

 

” അതേ… അവർ ഉച്ച ഒക്കെ ആകുമ്പോൾ എത്തും….. ” – മാലതി

 

” അപ്പോ ഞാൻ ഇന്ന് കോളജിൽ പോണോ…. ” – ശ്രീ

 

എന്ന് ഞാൻ കുഞ്ഞു കുട്ടികൾ പറയുന്നത് പോലെ പറഞ്ഞു….

 

” എടി മടിച്ചി അങ്ങോട്ട് പോവാൻ തുടങ്ങിയിട്ട് കുറച്ചായി ഉള്ളൂ…. അപ്പോഴാ അവളുടെ മടി…. പോയി ഡ്രസ്സ് മാറു…. കോളജിൽ പോടി… ” – മാലതി

 

” മാലുവമ്മേ….. ” – ശ്രീ

 

 

” ഒരു അമ്മയും ഇല്ല….. ” – മാലതി

 

എന്നും പറഞ്ഞു മാലുവമ്മ ചട്ടുകം എടുത്തു….

 

ഞാൻ വേഗം മുറിയിലേക്ക് പോയി….

 

 

മുറിയിൽ ചെന്നപ്പോൾ ഏട്ടൻ കണ്ണാടിയുടെ മുന്നിൽ നിൽക്കുക ആണ് ഇപ്പോഴും മുഖം വീർപിച്ചിട്ട്‌ ഉണ്ട്…. ഷർട്ട് ഒക്കെ inside ചെയ്ത് ഇത്രേം ഒരുങ്ങി ഇൗ ഏട്ടൻ ആരെ കാണിക്കാൻ പോവ….. വെറുതെ ബാകിയുള്ളവന്റെ മനസമാധാനം കളയാൻ….

 

ഞാൻ വേഗം പോയി ഏട്ടനെ തള്ളി മാറ്റി… എന്നിട്ട് കണ്ണാടിയുടെ മുന്നിൽ നിന്നു…..

 

 

” മതി ഒരുങ്ങിയത്…. ആരെ കാണിക്കാൻ ആണ്…. ” – ശ്രീ

 

” ഇവിടെ ഓരോരുത്തർക്ക് എന്നെ നാറുന്നു ഒക്കെ ഉണ്ടാവും അങ്ങനെ ഇല്ലത്തവർ ഉണ്ട് അവരുടെ അടുത്തേയ്ക്ക്….. ” – ദേവൻ

 

എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ പോയതും ഞാൻ ദേവെട്ടനേ വലിച്ച് ആ കഴുത്തിൽ ചുണ്ടുകൾ ചേർത്തു…. എനിക് അവിടെ വരെ എത്തു…. എന്നിട്ട് അവിടെ പതിയെ കടിച്ചു….

 

” നാറിയാലും ചീഞ്ഞാലും ഇത് എന്റെയാണ്‌ എന്റെ മാത്രം…. ഞാൻ അല്ലാതെ വേറേ ആരെങ്കിലും നിങ്ങളെ നോക്കിയാൽ അവളുടെ കണ്ണ് കുത്തി പൊട്ടിക്കും…… നിങ്ങളുടെ മുഖത്ത് ഞാൻ ആസിഡ് ഒഴിക്കും അപ്പോ ആരും നോക്കില്ലല്ലോ…. ” – ശ്രീ

 

” കുശുമ്പ് തീരെ ഇല്ലല്ലെ….. ” – ദേവൻ

 

അന്നേരം ദേവെട്ടന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു….  ഒരു കള്ളച്ചിരി….

 

” അതേ കുശുമ്പ് തന്നെയാണ്…. എന്റെ മാത്രം ആയതിനോട് ഉള്ള കുശുമ്പ്…. ” – ശ്രീ

 

എന്നും പറഞ്ഞു ഞാൻ ഡ്രസ്സ് മാറാൻ പോയതും ദേവേട്ടൻ വലിച്ച് എന്നെ നെഞ്ചിലേക്ക് ഇട്ടു എന്റെ ചുണ്ടുകളിലേക് ചുണ്ടുകൾ ചേർത്തു…..

 

” അത് എനിക് ഇഷ്ട…. ആ കുശുമ്പ് എനിക് വേണ്ടി ഉള്ള കുശുമ്പ് ” – ദേവൻ

 

എന്നും പറഞ്ഞു ഒന്നു കണ്ണുകൾ ഇറുക്കി ദേവേട്ടൻ പുറത്തേക് പോയി……

 

 

_______________

 

 

( ദേവൻ )

 

ഞാൻ പുറത്തേക് ഇറങ്ങിയപ്പോൾ കാണുന്നത് നിതികയേ ആണ്…. അത് കണ്ടപ്പോഴേ എനിക് ദേഷ്യം വന്നു….

 

” ദേവേട്ടാ…. ” – നിതിക

 

” മം പറ…. ” – ദേവൻ

 

” എന്നോട് ഒന്നു മിണ്ടികൂടെ…. ” – നിതിക

 

” പറഞ്ഞോളൂ ” – ദേവൻ

 

” ദേവേട്ടന്‌ അവളെ ഇഷ്ടമാണോ…. ” – നിതിക

 

” ആരെ ” – ദേവൻ

 

” ശ്രീയെ…. ” – നിതിക

 

ഞാൻ അവളെ കനപ്പിച്ച് ഒന്നു നോക്കി…. അതിൽ ഉണ്ടായിരുന്നു അതിനുള്ള ഉത്തരം

 

” ശ്രീക്ക് ആദിയെ ഇഷ്ടം ആയിരുന്നില്ലേ…. എന്നിട്ട് അവനെ തേചോ…. അത് കഴിഞ്ഞല്ലെ ഏട്ടനെ കെട്ടിയത്….. ഇത് പോലെ ഒരു പെണ്ണിനെ… ” – നിതിക

 

 

അവളുടെ സംസാരം കഴിയുന്നതിന് മുമ്പേ ഞാൻ തടഞ്ഞു….

 

” ഇപ്പോ പറഞ്ഞത് പറഞ്ഞു…. ഇനി മേലാൽ എന്റെ പെണ്ണിനെ കുറിച്ച് മോശമായി ഒരു വാക് കൂടി വീഴരുത്…. വീണാൽ ഇങ്ങനെ ആവില്ല ഇൗ  ദേവന്റെ  പ്രതികരണം…. ” – ദേവൻ

 

എന്റെ പെണ്ണ് എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകി…..

 

അത് കണ്ടപ്പോൾ മനസ്സിന് ഒരു ആശ്വാസം…..

 

 

___________________

 

 

( നിതിക )

 

 

ശ്രീ… ശ്രീ…. ശ്രീ….. നിന്റെ മരണം അത് എന്റെ കൈ കൊണ്ടാണ് ശ്രീ … ദേവന്റെ താലി നിന്റെ കഴുത്തിൽ കയറിയത് മരണകയർ ആയാണ്….

 

ഞാൻ ഉടനെ ആദിയെ  വിളിച്ചു…..

 

” ഹലോ…  എനിക് ഉടനെ കാണണം സമയവും സ്ഥലവും മെസ്സേജ് അയക്കാം…. ” – നിതിക

 

” മോളെ നീതു…. ” – അമ്മാവൻ

 

” ആ വരുന്നു അച്ഛാ….  എന്താ അച്ഛാ വിളിച്ചത്….. ” – നീതു

 

 

” മോൾ പറഞ്ഞ കാര്യം റെഡി ആയിട്ട് ഉണ്ട്…. ഇന്ന് തന്നെ പോകാം…. ” – അമ്മാവൻ

 

” ശെരി അച്ഛാ… ഞാൻ ഇപ്പോ റെഡി ആവാം…. ” – നീതു

 

 

_________________

 

 

( ശ്രീ )

 

 

കോളജിൽ പതിവ് പോലെ രാവിലത്തെ ഹവർ ഒക്കെ കഴിഞ്ഞു ഉച്ചക്ക് ക്യാന്റീനിലേക് ചെന്നു…. അവിടെ ഏട്ടനും അച്ചായനും ഒക്കെ ഉണ്ട്…. ഞങ്ങൾ പതിയെ ഭക്ഷണം ഒക്കെ കഴിച്ച് തിരിച്ച് ക്ലാസ്സിലേക്ക് പോകും വഴിയാണ് പ്രിൻസിപ്പലിന്റെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി വരുന്ന ആളെ കണ്ടത്…..

 

 

” എടി അത് നമ്മുടെ നീതു അല്ലേ അവള് എന്താ ഇവിടെ….. ” – അമ്മു

 

 

” അത് ശേരിയാ അവള് എന്താ ഇവിടെ രാവിലെ കണ്ടപ്പോൾ കൂടി പറഞ്ഞില്ലല്ലോ….. ” – ശ്രീ

 

 

” നീ എപ്പോ കണ്ടൂ…. ” – അമ്മു

 

 

” അയ്യോ എടി ഞാൻ ഒരു കാര്യം പറയാൻ മറന്നു….. അവള് ദേവെട്ടന്റെ അമ്മാവന്റെ മകൾ ആണ്…. ഇപ്പോ വീട്ടിൽ ഉണ്ട്…. ” – ശ്രീ

 

” എന്നിട്ട് അവള് നമ്മളോട് ഒപ്പം 3 കൊല്ലം പഠിച്ചിട്ടും പറഞ്ഞില്ലല്ലോ…. ” – അമ്മു

 

 

” അത് എനിക് അറിയില്ല ” – ശ്രീ

 

ഞങ്ങൾ വേഗം അവളുടെ അടുത്തേക്ക് പോയി….

 

” നീയെന്താ നീതു ഇവിടെ…. ” – ശ്രീ

 

” അത് ഇനിമുതൽ ഞാനും ഇവിടെ ഉണ്ട്….. നിങ്ങളുടെ കൂടെ…. അഡ്മിഷൻ എടുക്കാൻ വന്നതാ…. ” – നീതു

 

” ആഹാ അപോ നമുക്ക് പൊളിക്കാം…. ” – അമ്മു

 

 

” അതേ നല്ല സന്തോഷമുള്ള വാർത്ത ആണ്….അപ്പോ നാളെ മുതൽ നമ്മൾ 4 പേരാണ്….. ” – ശ്രീ

 

____________

 

 

( നീതു )

 

 

എന്റെ ചുണ്ടിൽ ഒരു പുച്ഛം നിറഞ്ഞു…. അവർ കാണാതെ….. 4 പേരല്ല…. ഒരാള് ഞാൻ ഇരാൽ മാത്രം….. സന്തോഷത്തിന്റെ നാളുകൾ അതും എനിക് മാത്രം…. നിനക്കൊക്കെ ദുരിതത്തിന്റെ നാളുകൾ…..

 

 

ഞാൻ വേഗം ആദിയെ കാണാൻ പറഞ്ഞിടതേക് ചെന്നു…… അവിടെ എന്നെ കാത്ത് അവൻ ഇരുന്നിരുന്നു….

 

 

” വരണം… വരണം…. നിതിക രാജ്…..” – ആദി

 

” ഹൈ ആദി ” – നീതു

 

” സർപ്രൈസ് കിട്ടിയില്ലേ…. ” – ആദി

 

” ഞാൻ സർപ്രൈസ് എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല…… എന്റെ ഇത്രയും നാളത്തെ പരിശ്രമം ആണ് ഒരു നിമിഷം കൊണ്ട് അവള് ഇല്ലാതെ ആകിയത്‌….. ” – നീതു

 

 

” ദേവന്റെ മനസ്സിൽ ആവോളം വിഷം ഞാൻ കുത്തി നിറച്ചത് ആണ്…. അതും വെച്ച് എങ്ങനെ അവളെ അവൻ സ്വീകരിച്ചു…. ഇനി അവളോട് പ്രതികാരം ആവോ….  ” – ആദി

 

അന്നേരം എന്റെ കൺമുന്നിൽ വന്നത് രാവിലെ കണ്ട കാഴ്ച ആണ്…. ദേവെട്ടനേ കാണാൻ ആണ് ഞാൻ മുറിയുടെ അങ്ങോട്ട് ചെന്നത്…. അപ്പോഴാണ് അവരുടെ കിസ്സ് കണ്ടത്…..

 

” അല്ല അവർ സ്നേഹത്തിൽ തന്നെയാണ്….. ” – നീതു

 

” എന്താ അടുത്ത പ്ലാൻ…. ” – ആദി

 

 

” കൊല്ലണം അവളെ….. ” – നീതു

 

” ദേവൻ കൂടെ ഉള്ളപ്പോൾ അത് നടക്കുന്ന കാര്യം അല്ല…. ” – ആദി

 

 

” അവരെ പിരിക്കണം…. എന്നിട്ട് അവളെ തട്ടണം….. ” – നീതു

 

” കളികൾ സൂക്ഷിച്ച് ആയിരിക്കണം…. അവൻ ദേവൻ മാത്രം അല്ല…. അസുരൻ കൂടിയാണ്…. ചതി ആണെന്ന് അറിഞ്ഞാൽ ചിലപ്പോ നമ്മുടെ കഥ ഒക്കെ അതോടെ അവസാനിക്കും…. ” – ആദി

 

അവന്റെ കണ്ണുകളിൽ ഒരു ഭയം കാണാം…..

 

” എന്തായാലും…. അവളെ കൊല്ലും ഞാൻ….. ” – നീതു

 

” മം… പക്ഷേ എങ്ങനെ…. ” – ആദി

 

” അവളെ ദേവേട്ടൻ എപ്പോ മോഹിച്ചോ അപ്പോഴേ അവളുടെ അന്ത്യം കുറിക്കപെട്ടത് ആണ്….. പക്ഷേ….. പതിയെ പതിയെ ഇല്ലാതെ ആകാം എന്നാണ് കരുതിയത്….. അതാണ് അവളിൽ ഞാനായി ഉണ്ടാക്കിയ അർബുദം എന്ന രോഗം…. ” – നീതു

 

ഞാൻ ഒന്നു പുച്ഛിച്ച് ചിരിച്ചു……

 

” പക്ഷേ അവളുടെ കഴുത്തിൽ ആ താലി വീണ നിമിഷം അവളുടെ അന്ത്യം നടന്നു എന്ന് തന്നെ കൂട്ടിക്കോ…. കൊല്ലും ഞാൻ അവളെ ഇനി ഒരു നിമിഷം പോലും പാഴാക്കി കളയാൻ ഇല്ല…. ” – നീതു

 

ഞാൻ പറഞ്ഞത് ഒക്കെ ഒരു ഞെട്ടലോടെ ആദി കേട്ടു…..

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!