Skip to content

💙 ഇന്ദ്രബാല 💙 43

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

( ശ്രീ)

 

വൈകിട്ട് വീട്ടിലേക്ക് വരുന്ന വഴി ഏട്ടൻ ഒരു കടയുടെ മുന്നിൽ നിറുത്തി….

 

” എന്താ ഏട്ടാ ഇവിടെ…. ” – ശ്രീ

 

” അത് നാളെ അച്ചായന്റെ birthday അല്ലേ… നമുക്കും ഗിഫ്റ്റ് വാങ്ങണ്ടെ…. ” – ദേവൻ

 

അങ്ങനെ ഞങ്ങൾ 2 പേരും കൂടി ഗിഫ്റ്റ് ഒക്കെ വാങ്ങി…. ഞാൻ ഒരു സ്പെഷ്യൽ ഗിഫ്റ്റ് കൂടി വാങ്ങിയിരുന്നു….. അതെന്താണെന്ന് അറിയാം കേട്ടോ…..

 

അങ്ങനെ ഗിഫ്റ്റ് ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി….. ചെന്നപ്പോൾ ചേച്ചിയും ജിത്തു ഏട്ടനും വന്നിട്ട് ഉണ്ട്….

 

ഞാൻ ചെന്നതും ചേച്ചി എന്നെ കെട്ടിപിടിച്ച്…. ഞങ്ങൾ അങ്ങനെ പിരിഞ്ഞു നിന്നിട്ട് ഇല്ല…. കെട്ടിച്ച് വിട്ടപ്പോൾ പോലും പിരിയേണ്ടി വന്നിട്ട് ഇല്ല….

 

എന്നിട്ട് കൊറേ നേരം എന്നെ പിടിച്ച് ഇരുത്തി വിശേഷം പറഞ്ഞു…. ചേച്ചിയുടെ മുഖം നന്നായി ചുവന്നിരുന്നു…. അത് കണ്ടപ്പോൾ ജിത്തു ഏട്ടൻ പണി പറ്റിച്ചെന്ന് മനസിലായി….. എനിക് ചിരി വന്നു….

 

 

” എന്താ ശ്രീക്കുട്ടി ചിരിക്കുന്നത്…. ” – ലച്ചു

 

” അയ്യോ…. ഒന്നുമില്ലേ….. ” – ശ്രീ

 

” മോളെ അവള് ഫ്രഷ് ആയി വരട്ടെ…  എന്നിട്ട് ബാകി കഥ പറയാം…. ” – മാലതി

 

” മാലുവമ്മെ…. നന്ദി….. ” – ശ്രീ

 

എന്നും പറഞ്ഞു ഒന്നു കണ്ണിറുക്കി  കാണിച്ചു ഞാൻ മുകളിലേക്ക് പോയി….

 

മുകളിൽ ചെന്നപ്പോൾ ഏട്ടൻ കുളിച്ച് ഇറങ്ങി വന്നു….

 

” കഴിഞ്ഞ ചേച്ചിയുടെ കഥ പറയൽ…. ” – ദേവൻ

 

” അയ്യോ അത് ഇനി ഒരു ആഴ്ച മുഴുവൻ അതാവും….. ഇൗ പ്രാവശ്യം മാലുവമ്മ രക്ഷിച്ചു…. ” – ശ്രീ

 

” എന്ന മോൾ പോയി കുളിച്ച് വായോ….. ” – ദേവൻ

 

” ശെരി ചെക്കാ… ” – ദേവൻ

 

അപ്പോഴാണ് ഞാൻ നീതു വിനെയും അമ്മാവനെയും കണ്ടത് ഓർത്തത്….

 

” ആ ദേവേട്ടാ… കോളജിൽ ഇന്ന് അമ്മാവനും നീതുവും വന്നിരുന്നു…. ” – ശ്രീ

 

എന്നിട്ട് നടന്നത് ഒക്കെ പറഞ്ഞു….

 

” എന്ന ഞാൻ പോയി കുളിച്ചിട്ട് വരാട്ടോ….. ” – ശ്രീ

 

 

_______________

 

 

( ദേവൻ )

 

 

അവള് പറഞ്ഞത് കേട്ടു നെഞ്ചില് കൊള്ളിയാൻ മിഞ്ഞിയത് എന്‍റെയാണു…..

 

അവള് എന്തിനാണ് ഇപ്പോ കോളജിൽ വരുന്നത്….. ശ്രീ സത്യം എല്ലാം അറിയണം….. അതല്ലെങ്കിൽ അവൾക്ക് ദോഷം ആണ്….

 

എന്റെ മനസ്സിലേക്ക് നീതു എന്നോട് പറഞ്ഞത് ഒക്കെ ഓർമ വന്നു….

 

( ദേവന്റെ പഴയ ഓർമകൾ ആണ് )

 

 

എനിക് എന്റെ ബാലയോട് ഉള്ള പ്രണയം ആദ്യം അറിഞ്ഞത് ഇവൾ ആണ്…. നീതു… അമ്മാവന്റെ മകൾ ആണെങ്കിലും അവളെ ഞാൻ എന്റെ സ്വന്തം അനിയത്തിയെ പോലെയാണ് കണ്ടത്….. നീതു എങ്ങനെ അറിഞ്ഞു എന്ന് മാത്രം എനിക് ഇപ്പോഴും അറിയില്ല….

 

അവള് ഒരു ദിവസം എന്നോട് വന്നു ഇതിനെ കുറിച്ച് ചോദിച്ചു…. ആദ്യം ഒന്നു പതറി ഇല്ല എന്ന് പറഞ്ഞെങ്കിലും അവളുടെ ദൃഢമായ ചോദ്യങ്ങൾക്ക് മുന്നിൽ ഞാൻ എല്ലാം സമ്മതിച്ചു….

 

പിന്നീട് ബാലയുടെ എല്ലാ കാര്യങ്ങളും ഞാൻ അറിഞ്ഞത് ഇവളിലൂടെ ആണ്….. അതോടെ ഇവളെ ഞാൻ വിശ്വസിച്ചു…. പക്ഷേ അന്ന് ആദി എന്നോട് ബാലയുമായി ഉള്ള കാര്യം പറഞ്ഞപ്പോൾ ഞാൻ ആദ്യം ചോദിച്ചത് ഇവളോട് ആയിരുന്നു…..

 

അന്നത്തെ ഇവളുടെ മറുപടിയാണ് എന്നെ ഏറ്റം തളർത്തിയത്…..

 

ബാലക്ക് ആദി മാത്രം അല്ല അങ്ങനെ പലരും ഉണ്ടത്രേ….. ആദി ആണ് ഇപ്പോഴത്തെ എന്നൊക്കെ ആയിരുന്നു…. അന്ന് തളർന്നു പോയെങ്കിലും പിന്നെ ആലോചിച്ചപ്പോൾ ഇവൾ കള്ളം പറഞ്ഞത് ആയിരിക്കും എന്ന് തോന്നി…. അങ്ങനെ ഞാൻ വെയ്റ്റ് ചെയ്തു….

 

അത് കഴിഞ്ഞ് ഇവൾ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്നു നല്ലൊരു സുഹൃത്ത് ആയി….. പക്ഷേ അതിന് അവസാനം ഇവൾ എന്നെ പ്രോപോസ്‌ ചെയ്തു…. അതോടെ കൃത്യമായി മനസിലായി….. അത് ഇവളുടെ പ്ലാൻ ആയിരുന്നു എന്നും…. അതിന്റെ ഉദ്ദേശം ഞാൻ മാത്രം ആണെന്നും….

 

 

അപ്പോഴും ആധിയുടെ കാര്യം സത്യം ആണെന്ന് വിശ്വസിച്ചത് കൊണ്ടാണ് എന്റെ ബാലയെ ഞാൻ വെറുത്തത്‌ അകറ്റി നിർത്തിയത്…..

 

 

അതൊക്കെ ആലോചിച്ചപ്പോൾ എന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി ഉണ്ടായി…..

 

 

” എന്താണ് കെട്ടിയോനേ…. ഒറ്റക്ക് ചിരിക്കുന്നത് ” – ശ്രീ

 

നോക്കിയപ്പോൾ അവള് ഫ്രഷ് ആയി വന്നു….

 

” ബാലേ…. ” – ദേവൻ

 

” എന്താ ദേവേട്ടാ….. ” – ശ്രീ

 

” അത് ആരെയും കണ്ണടച്ച് വിശ്വസിക്കരുത്…. ” – ദേവൻ

 

” എന്താ ദേവേട്ടാ…. എന്തോ ഉണ്ടല്ലോ മനസ്സിൽ…. ” – ശ്രീ

 

” അത്…. നീതു…. ” – ദേവൻ

 

” എനിക് തോന്നി…. ഞാൻ വെയ്റ്റ് ചെയുക ആയിരുന്നു…. അവള് വന്നപ്പോൾ തന്നെ എനിക് മനസിലായി…. ദേവേട്ടന്റെ നീരസം… പക്ഷേ അത് ദേവേട്ടന്റെ വായിൽ നിന്ന് തന്നെ കേൾക്കാൻ ആണ് ഞാൻ ഒന്നും ചോദിക്കാതെ ഇരുന്നത്….. ” – ശ്രീ

 

 

ഞാൻ അവളോട് എല്ലാം പറഞ്ഞു…..

 

” അപ്പോ അവള് ആണല്ലേ ഇതിന് ഇടയിൽ കളിച്ചത്….. ” – ശ്രീ

 

” ആയിരിക്കണം….. പക്ഷേ…. ” – ദേവൻ

 

” പക്ഷേ എന്താ…. ” – ശ്രീ

 

” അവള് എങ്ങനെ അറിഞ്ഞു…. അതിൽ എന്തോ ഒരു…. ” – ദേവൻ

 

” എനിക് മനസ്സിലാകുന്നുണ്ട് ദേവേട്ടാ….. ” – ശ്രീ

 

” പേടിയുണ്ട്…. അവളുടെ ഇൗ തിരിച്ച് വരവിന് പിന്നിലും നമ്മളെ പിരികുക എന്നതാവും ഉദ്ദേശം….. ” – ദേവൻ

 

” ദേവേട്ടാ….. ” – ശ്രീ

 

” എന്താ ബാലെ….. ” – ദേവൻ

 

ഇങ്ങോട്ട് നോക്ക്… എന്നും പറഞ്ഞു അവള് എന്റെ മുഖം അവൾക്ക് നേരെ പിടിച്ചു….

 

” ദേവേട്ടാ….. ” – ശ്രീ

 

” എന്താന്നേ….. ” – ദേവൻ

 

” ദേവേട്ടന്‌ എന്നെ വിശ്വാസം ആണോ…. ” – ശ്രീ

 

” എന്നെക്കാൾ ഏറെ….. ” – ദേവൻ

 

” എനിക്കും എന്റെ ഏട്ടനെ എന്നെക്കാൾ വിശ്വാസം ആണ്…. ” – ശ്രീ

 

” അപ്പോ ” – ദേവൻ

 

” അപ്പോ ഇനി ഇൗ ലോകം മുഴുവൻ നമുക്ക് എതിരെ നിന്നാലും നമ്മൾ ഒന്നിച്ച് നേരിടും….. അതിനു ഒരു നീതുവോ…. ആദിയോ വിചാരിച്ചാൽ ഒരു ചുക്കും നടക്കില്ല…. കേട്ടോ ഡാ ദേവേട്ടാ…. ” – ശ്രീ

 

എന്നും പറഞ്ഞു അവള് കണ്ണുകൾ ഇറുക്കി….

 

” എടി…. എന്നെ എടാ എന്ന് വിളിച്ചോ…. ” – ദേവൻ

 

അവള് ഓടാൻ പോയതും ഞാൻ വലിച്ച് എന്റെ നെഞ്ചിലേക്ക് ഇട്ടു…..

 

” എന്താ വിളിച്ചത്….. ഇനി വിളിക്കോ അങ്ങനെ ” – ദേവൻ

 

” ഇല്ല ” – ശ്രീ

 

എന്ന് അവള് കൊഞ്ചികൊണ്ട് പറഞ്ഞു…. എനിക് എന്തോ വല്ലാത്ത വാത്സല്യം തോന്നി….. ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു……

 

 

” അയ്യട…. റോമാൻസിക്കാൻ വരല്ലേ…. ” – ശ്രീ

 

 

” പോടി ദുഷ്‌ടെ…. രാവിലെയും ഇങ്ങനെ തന്നെ പറഞ്ഞു…. ” – ദേവൻ

 

എന്നും പറഞ്ഞു ഞാൻ മുഖം കോട്ടി…..

 

” മുഖം വീർപ്പിചാൽ ഞാൻ വീഴും എന്ന് കരുതണ്ട…. വാ താഴെ പോവാം…. ” – ശ്രീ

 

എന്നും പറഞ്ഞു അവള് താഴേയ്ക്ക് പോയി…. കൂടെ ഞാനും…..

 

 

_______________

 

( ശ്രീ )

 

താഴേയ്ക്ക് ചെന്നപ്പോൾ അമ്മാവനും നീതുവും വന്നിട്ട് ഉണ്ട്…. കണ്ടപ്പോ കലി കേറി എങ്കിലും ഞാൻ ചിരിച്ച് നിന്ന്…. അവൾക്കിട്ട്‌ നല്ല ഒരു പണി കൊടുക്കാൻ…..

 

” മാലതി…. നീതു മോളെ ദേവന്റെ ഒക്കെ കോളജിൽ ചേർത്തിടടുണ്ട്….. ” – അമ്മാവൻ

 

” അതെന്താ അവള് പിജി പുറത്താണ് ചെയ്യുന്നത് എന്ന് പറഞ്ഞിട്ട്…. ” – ദേവൻ

 

” ഇവിടെ മതിയെന്ന് തോന്നി…. ഞാൻ ഇന്ന് തിരിച്ച് പോവും…. ” – അമ്മാവൻ

 

” അപ്പോ നീതു…. ” – ദേവൻ

 

” അവള് ഇവിടെ നിങ്ങളുടെ കൂടെ ഉണ്ടാവും…. എന്തായാലും നിങ്ങള് 2 പേരും പോക്കുന്നുണ്ടല്ലോ…. അപ്പോ അവൾക്കും ഒന്നിച്ച് വരാം….. ” – അമ്മാവൻ

 

” അത് എങ്ങനെ ശേരിയാവും അമ്മാവാ…. അവളെ ഒരു ഹോസ്റ്റലിൽ…. ” – ദേവൻ

 

” എന്തിനാ ദേവേട്ടാ…. നമ്മൾ പോകുക അല്ലേ…. അപ്പോ അവളും ഇവിടെ നിൽക്കട്ടെ….. ” – ശ്രീ

 

അത് കേട്ടതും നീതുവിന്റെ ചുണ്ടിൽ ഒരു വിജയ ചിരി വിരിഞ്ഞു….

 

ദേവെട്ടന്റെ മുഖം ഒന്നു കാണണം…. നല്ല ദേഷ്യം ആയിട്ടുണ്ട്….

 

വേഗം മുകളിലേക്ക് പോയി….

 

” നീ എന്തിനാ ശ്രീ അങ്ങനെ പറഞ്ഞത്…. ” – ദേവൻ

 

” എന്റെ ദേവേട്ടാ… അവളെ നമുക്ക് വേണം…. ഇവിടെ നമ്മുടെ കൺമുന്നിൽ….. ” – ശ്രീ

 

” എന്തിനാ…. ” – ദേവൻ

 

” അവളെ നന്നായി ഒരു മര്യാദ പഠിപ്പിക്കാൻ…. പിന്നെ എന്റെ കെട്ടിയോനെ നോക്കിയവൾ അല്ലേ…. ഞാൻ ശേരിയാക്കാം…. അവളുടെ എല്ലാ സുക്കേടും….. ” – ശ്രീ

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

4.3/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!