Skip to content

💙 ഇന്ദ്രബാല 💙 45

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

( ദേവൻ )

 

എന്റെ പെണ്ണുമായി ചേർന്ന് ബുള്ളറ്റല്‌ ഒരു യാത്ര….. എന്തോ വല്ലാത്ത ഒരു ഫീൽ…. ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു യാത്ര….. ഞാൻ ആഗ്രഹിക്കുന്നത് ഒക്കെ വൈകി ആണെങ്കിലും ദേവി എന്നിലേക്ക് എത്തിക്കുന്നതിൽ നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ അച്ചായന്റെ വീട്ടിലേക്ക് പുറപ്പെട്ടു…..

 

വേഗം അച്ചായന്റെ വീട്ടിലേക്ക് ചെന്നു…. അവന്റെ വീടിന്റെ പുറത്ത് അതുൽ നിൽപ്പുണ്ടായിരുന്നു…..

 

” നീ എന്താ ഇത്രേം വൈകിയത്… ” – അതുൽ

 

” അത് ഇവളെ യും കുത്തി പൊക്കണ്ടെ….. അതാ വൈകിയത്…. ” – ദേവൻ

 

” ആ വേഗം വാ… 5 മിനിറ്റ് കൂടി ഉള്ളൂ…. ” – അതുൽ

 

അമ്മച്ചിയോട് നേരത്തെ വിളിച്ച് പറഞ്ഞിരുന്നത് കൊണ്ട് ഏകദേശം അവിടം ഒക്കെ സെറ്റ് ചെയ്തിരുന്നു…..

 

അവന് അമ്മ മാത്രേ ഉള്ളൂ…. അത് കൊണ്ട് തന്നെ ഞങ്ങളോട് ഒക്കെ ഭയങ്കര കൂട്ടാണ്….

 

” അമ്മച്ചി സെറ്റ് അല്ലേ…. നമുക്ക് അവനെ പൊക്കാലോ…. ” – ദേവൻ

 

” ആ മോനെ…. അവൻ നല്ല ഉറക്കം ആണ്… ചെന്നോ…. ” – അമ്മച്ചി

 

” എന്ന എന്റെ ബാല കുട്ടി ഇവിടെ അമ്മച്ചിയുടെ കൂടെ നിൽക്കു…. അവന്റെ കോലം പറയാൻ പറ്റില്ല…. ” – ദേവൻ

 

ഉടനെ അതുൽ ഒന്നു അമർത്തി മൂളി…. അത് എനികിട്ട്‌ താങ്ങിയത് ആണ്….. ഞാൻ അവനെ നോക്കി കണ്ണുരുട്ടി…. പിന്നെ ഇപ്പോഴത്തെ ടാർഗറ്റ് അച്ചായൻ ആയത് കൊണ്ട് അവന്റെ മുറിയിലേക്കു പോയി…

അമ്മച്ചി പറഞ്ഞ പോലെ നല്ല ഉറക്കം ആണ്….

 

” അതുലേ…. നീ ടോയ്‌ലറ്റിൽ നിന്ന് ഒരു കപ്പ് വെള്ളം ഇങ്ങ് എടുത്തേ… ചേട്ടനെ ഒന്നു കുളിപ്പികട്ടെ…. എന്നിട്ട് കുളിച്ച് കഴിയുമ്പോൾ എന്ത് വേണമെന്ന് അറിയാമല്ലോ….. ” – ദേവൻ

 

” നന്നായി അറിയാം…. ” – അതുൽ

 

 

അവൻ വെള്ളം കൊണ്ടുവന്നു…. അവനും സെറ്റ് ആയി….

 

” റെഡി 1 2 3 പറയുമ്പോൾ എല്ലാം ഒകെ ആവണം…. ” – ദേവൻ

 

” ആഹഡാ.. വാ…. ” – അതുൽ

 

 

” റെഡി 1 2 3…. ” – ദേവൻ

 

എന്നും പറഞ്ഞു ഞാൻ കൈയിൽ ഇരുന്ന വെള്ളം അച്ചായന്റെ മേലെ കമത്തി……

 

” അയ്യോ…… ” – സാം

 

എന്നും പറഞ്ഞു അവൻ എഴുന്നേറ്റതും അവന്റെ മുന്നിലേക്ക് ഡ്രാക്കുളയുടെ മുഖമൂടി ധരിച്ച് അതുൽ ചെന്നു…. സംഭവം എത്ര ധൈര്യം ആണെന്ന് പറഞ്ഞാലും ഇങ്ങനെ ഒക്കെ കണ്ടാൽ സാധാരണ മനുഷ്യർ പേടിക്കുമല്ലോ….

 

 

” അയ്യോ രക്ഷിക്കണേ….. ” – സാം

 

 

എന്നും പറഞ്ഞു ചെക്കൻ ഒരു അലർച്ച ആയിരുന്നു…. ഞങ്ങൾ അതൊക്കെ വീഡിയോയിൽ പകർത്തി…. ഭാവിയിൽ ഉപകാരപ്പെടും……

 

” അയ്യോ എന്നെ ചെകുത്താൻ പിടിച്ചേ….. ” – സാം

 

 

അവൻ നല്ല അലറൽ ആണ്…. ചിരിച്ച് ചിരിച്ച് ഞങ്ങൾ ഒരു വക ആയി….

 

അവൻ എഴുന്നേറ്റതും താഴെ ഒരു സോപ്പ് പീസ് ഇട്ടിരുന്നു…. അതിൽ നേരെ അങ്ങ് തീട്ടി….. പക്ഷേ മതിലിൽ ഇടിക്കാൻ പോവുന്നതിനു മുമ്പേ ചെക്കൻ ബാലൻസ് ചെയ്തു….. ആ നേരം ഞങ്ങൾ 2 പേരും കൂടി അവനെ കളർ പൊടിയിൽ കുളിപ്പിച്ച്….. എന്നിട്ടാണ് ലൈറ്റ് ഇട്ടത്….

 

ലൈറ്റ് ഇട്ടപ്പോൾ ചെക്കൻ മജന്തയും മഞ്ഞയും പച്ചയും ചുവപ്പും ചേർന്ന നിറത്തിൽ നില്കുന്നു…..

 

 

ഇൗ മറ്റെ കളർ കോഴി കുഞ്ഞുങ്ങൾ ഉണ്ടാവില്ലേ അത് പോലെ ഇരിപ്പുണ്ട്…. ഞങ്ങളെ കണ്ടതും അവന് കാര്യം മനസ്സിലായി….

 

” എടാ തെണ്ടികളെ… രാത്രി ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിചിട്ട്‌ വേണമായിരുന്നോ…. നിന്റെ ഒക്കെ സർപ്രൈസ് …. ” – സാം

 

 

” ഇതൊക്കെ ഒരു രസല്ലെ…. ” – അതുൽ

 

” എന്റെ മാതാവേ ഇനി എത്ര പ്രാവശ്യം കുളിച്ചാൽ ആണ് ഇൗ പണ്ടാരം ഒക്കെ മേലേന്നു പോവുക…. ” – സാം

 

” അങ്ങനെയെങ്കിലും ഒന്നു കുളിക്ക്…. നാളെ ഒരു നല്ല ദിനം ആയിട്ട് എങ്കിലും നിന്നെ ആൾകാർ നല്ല കോലത്തിൽ കണ്ടോട്ടെ….. ” – ദേവൻ

 

” പോടാ തെണ്ടി…. നിന്നോട് ഒക്കെ കർത്താവ് ചോദിക്കും….. ” – സാം

 

” ഇപ്പോ മോൻ പോയി ഒരു സാദാ കുളി കുളിച്ചിട്ട് വാ…. എന്നിട്ട് ഞങ്ങൾ പോയി കഴിയുമ്പോൾ മോൻ വിശാലമായി കുളിച്ചോ….. ” – ദേവൻ

 

 

” അതേ അതേ വേഗം വാ…. ” – അതുൽ

 

ഞങ്ങൾ വേഗം താഴേയ്ക്ക് ചെന്നു…. അപ്പോ ബാലയും അമ്മച്ചിയും കൂടി എല്ലാം സെറ്റ് ചെയ്തിട്ട് ഉണ്ട്…. കൂടാതെ അമ്മച്ചിയും ആയി നല്ല കത്തി അടി ആണ്….  അവൾക്ക് നന്നായി ബോധിച്ച മട്ടുണ്ട്….

 

” എന്തായി അമ്മച്ചി അവള് ചെവി തിന്ന…. ” – ദേവൻ

 

 

” പോടാ എന്റെ മോൾ പാവം ആണ്…. നിന്നെക്കാൾ ബേദം ആണ്….. ” – അമ്മച്ചി

 

 

” ആഹാ നിങ്ങള് ഒന്നായോ…. ” – ദേവൻ

 

 

” അത് പിന്നെ അവള് എന്റെ പെങ്ങൾ അല്ലേ…. എന്റെ അമ്മച്ചിയുടെ മകൾ…. അപ്പോ നീ ആണ് പുറത്ത് നിന്ന് വന്നത്…. ” – സാം

 

നോക്കിയപ്പോൾ അച്ചായൻ ഇറങ്ങി വരുന്നുണ്ട്….

 

 

_______________

 

 

( ശ്രീ )

 

അമ്മച്ചി നല്ല കൂട്ടാണ്…. എനിക് ഒരുപാട് ഇഷ്ടപ്പെട്ടു…. അച്ചായന്റെ അതേ സ്വഭാവം…. അമ്മചിയോട് കത്തി വെച്ച് കൊണ്ടിരുന്നപ്പോൾ ആണ് അവരൊക്കെ മുകളിൽ നിന്ന് ഇറങ്ങി വന്നത്…. എല്ലാവരുടെയും പുറകെ ഇറങ്ങി വരുന്ന അച്ചായനെ കണ്ടപ്പോൾ ഞങ്ങളൊക്കെ പൂര ചിരി ആയിരുന്നു….

 

കുളിച്ചിട്ട് ഉണ്ടെങ്കിലും മുഖത്ത് അങ്ങിങ്ങായി മുഴുവൻ പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങൾ….

 

” ഇതെന്താ മോനെ നീ കളറിൽ കുളിചോ…. ” – അമ്മച്ചി

 

” ഇല്ല അമ്മച്ചി ഞങ്ങൾ കുളിപ്പിച്ചു…. ” – ദേവൻ

 

” നന്നായി മോനെ…. അങ്ങനെ എങ്കിലും എന്റെ മകൻ കുളിച്ച് കാണാൻ ഉള്ള ഒരു ഭാഗ്യം ഇൗ അമ്മച്ചിക്ക് ഉണ്ടായി…. ” – അമ്മച്ചി

 

” അമ്മച്ചി….. ” – സാം

 

അച്ചായന്റെ ദയനീയ വിളി കേട്ടിട്ട് ഞങൾ ഒരു കൂട്ട ചിരി ആയിരുന്നു….

 

 

” പോടാ… എല്ലാം കണക്കാണ്…. ” – സാം

 

 

” എന്നാ എന്റെ കൊച്ച് വന്നു ഇതങ് മുറിച്ചെ…. ഒന്നുമില്ലെങ്കിൽ നിനക്ക് ഇന്ന് 24 വയസ്സ് തികയുന്ന അല്ലേ…. ” – അമ്മച്ചി

 

 

” അതേ അമ്മച്ചി കെട്ടുപ്രായം ആയി…. ” – ശ്രീ

 

” എന്ന നമുക്ക് അപ്പുറത്തെ മറിയാമ്മയുടെ മകളെ കൊണ്ട് കെട്ടിക്കാം…. ” – അമ്മച്ചി

 

അമ്മച്ചി അപ്പോ തന്നെ അച്ചായന് ഉള്ള ആലോചന തുടങ്ങി…. പാവം ചെക്കൻ എന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നോക്കുക ആണ്….

 

” മതി മതി വാ കേക് മുറിക്കാം…. ” – ദേവൻ

 

അങ്ങനെ ഞങ്ങൾ പാട്ടും പാടി അച്ചായൻ കേക്ക് മുറിച്ചു… എന്നിട്ട് ആദ്യം അമ്മച്ചിയുടെ വായിൽ വെച്ച് കൊടുത്തു…..

 

” ഇനി അടുത്തത് എന്റെ ശ്രീ കൊച്ചിന്…. ” – സാം

 

” എടാ ദുഷ്ട… എനിക് ഇല്ലെ…. ” – ദേവൻ

 

 

” അവള് കഴിഞ്ഞിട്ട് ഉള്ളൂ നിനക്ക്…. പെങ്ങൾ കഴിഞ്ഞിട്ട് ഉള്ളൂ അളിയന്…. ” – സാം

 

” കൊള്ളാം ഡാ…. അപ്പോ ഞാൻ പുറത്തായി…. ” – ദേവൻ

 

” നീ എന്റെ അളിയൻ അല്ലേ ഡാ…. ” – സാം

 

അത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി…. കാരണം… അച്ചായന് ഞാൻ സ്വന്തം തന്നെയാണ്…. അത് അമ്മച്ചി പറഞ്ഞതിൽ നിന്നും മനസിലായി…. കാരണം അമ്മാചിയോട് സംസാരിച്ചപ്പോൾ അമ്മച്ചി സ്വന്തം മകളോട് എന്ന പോലെ ആയിരുന്നു എന്നോട്….

 

അങ്ങനെ അച്ചായൻ അവർക്കൊക്കെ കേക്ക് കൊടുത്തു….

 

അത് കഴിഞ്ഞ് ഗിഫ്റ്റ് കൊടുക്കൽ ആയിരുന്നു….

 

ആദ്യം അമ്മച്ചി കൊടുത്തു…. ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ….

 

അതിനേക്കാളും വലിയ ഒരു സമ്മാനം ഒരു അമ്മയുടെ കൈയിൽ നിന്ന് ഒരു മകന് ലഭിക്കാൻ ഇല്ല…

 

അതിനു ശേഷം എന്റെ വക ആയിരുന്നു…. ഞാനും ഒരുപാട് ആഗ്രഹിച്ച് തന്നെ ആണ് അത് കൊടുത്തത്….

 

” കൈ നീട്ടു അച്ചായ…. ” – ശ്രീ

 

” എന്തിന്…. ” – സാം

 

” തല്ലി ഒടിക്കാൻ…. കൈ നീട്ടു…. ” – ശ്രീ

 

ഉടനെ അച്ചായൻ കൈ നീട്ടി…. ഞാൻ കണ്ണുകൾ അടക്കാൻ പറഞ്ഞു…. കണ്ണടച്ച് കൈ നീട്ടി നിൽക്കുക ആണ്….

 

ഞാൻ ഉടനെ ആ കൈകളിലേക്ക് രാഖി കെട്ടി കൊടുത്തു…..

 

” വെറും വാക്കുകൾ കൊണ്ടല്ല…. പ്രവർത്തി കൊണ്ട് ഇനിമുതൽ ഞാൻ ഇൗ അമ്മച്ചിയുടെ മകളും ഇൗ അച്ചായന്റെ അനിയത്തിയും ആണ്…. “. – ശ്രീ

 

 

അച്ചായന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു….

 

” കുഞ്ഞിലെ മുതൽ ഞാൻ ആഗ്രഹിച്ച ഒന്നാണ് ഒരു അനിയത്തികുട്ടി…. ഇപ്പോ ഞാൻ ഒരുപാട് ഹാപ്പി ആണ്…. നിന്നെ പോലെ ഒരു അനിയത്തിയെ കിട്ടിയതിൽ…. ” – സാം

 

” നിന്റെ അനിയത്തി മാത്രം അല്ല അവള് എന്റെ മോൾ കൂടി ആണ്…. ” – അമ്മച്ചി

 

 

” അതേ എല്ലാവരും ഒന്നു ശ്രദ്ധിക്കൂ…. എന്റെ ഭാര്യ ആണിത് … അത് ആരും മറക്കണ്ട കേട്ടോ…. മകൾ ആണെന്നും പറഞ്ഞു ഇവിടെ പിടിച്ച് നിറുത്താൻ നോക്കണ്ട കേട്ട ആരും…. ” – ദേവൻ

 

 

” ദെ ചെക്കന് കുശുമ്പ് കേറി…. ” – അതുൽ

 

” പോടാ പോടാ…. ” – ദേവൻ

 

പിന്നെ എല്ലാവരും അവരവരുടെ ഗിഫ്റ്റ് ഒക്കെ കൊടുത്തു…..

 

” എന്ന ശെരി ഡാ ഞങ്ങൾ ഇറങ്ങട്ടെ…. ” – അതുൽ

 

” നാളെ പോവാം മോനെ…. ” – അമ്മച്ചി

 

 

” ഇല്ല അമ്മച്ചി…. ഞങ്ങൾ ഇറങ്ങട്ടെ….. വീട്ടിൽ ഇന്ന് തന്നെ വരാം എന്ന് പറഞ്ഞു പോയി അമ്മച്ചി….. ” – ദേവൻ

 

 

” അപ്പോ ഞങ്ങൾ ഇറങ്ങട്ടെ…. ” – ശ്രീ

 

ഞങ്ങൾ വേഗം ഇറങ്ങി…. പോകുന്ന വഴി വീട്ടിലേക്ക് അല്ല എന്ന് എനിക് മനസിലായി…

 

” എങ്ങോട്ടാണ് ഇൗ പോവുന്നത്…. ” – ശ്രീ

 

 

” അതറിഞ്ഞാൽ മാത്രേ കൂടെ വരാൻ പറ്റൂ…. എന്ന കേട്ടോ…. കൊല്ലാൻ കൊണ്ടുപോവുക ആണ്…  ” – ദേവൻ

 

 

” ഓ… ” – ശ്രീ

 

” എന്താ ഡീ ഒരു ഒാ…. ” – ദേവൻ

 

” ഒന്നുമില്ല ” – ശ്രീ

 

എന്നും പറഞ്ഞു ഞാൻ മുഖം കോട്ടി….

 

 

_______________

 

 

 

( ദേവൻ )

 

 

കണ്ണാടിയിലൂടെ നോക്കിയപ്പോൾ അവള് മുഖം വീർപ്പിച്ച് ഇരിക്കുക ആണ്…. കണ്ടപ്പോൾ ചിരി വന്നു….

 

 

” എന്താ ഡീ മുഖം വീർപ്പിച്ച് ഇരിക്കുന്നത്…. ” – ദേവൻ

 

” കുന്തം…. എനിക് ചാകാൻ തിടുക്കം ആയി…. ” – ശ്രീ

 

ഞാൻ ഉടനെ വണ്ടി നിറുത്തി….

 

” എന്താ ഡീ പറഞ്ഞത്…. ” – ദേവൻ

 

” എന്ത്…. ” – ശ്രീ

 

” നീ ചാവണം എങ്കിലും ജീവിക്കണം എങ്കിലും ഇൗ ദേവൻ തീരുമാനിക്കണം…. ഇനി അങ്ങനെ എന്തെങ്കിലും പറഞ്ഞാല്…. ” – ദേവൻ

 

എനിക് നന്നായി ദേഷ്യം വന്നു….

 

പെട്ടെന്നാണ് അപ്രത്യക്ഷമായി അവള് എന്റെ കവിളിൽ ഉമ്മ വെച്ചത്…..

 

 

എന്റെ കിളി ഒക്കെ ചെറുതായി പറന്നു പോയി…

 

“ഇൗ കവിളുകൾ ഇൗ ദേഷ്യം കൊണ്ട് ചുമകുമ്പോൾ ഉമ്മ വെക്കാൻ നല്ല രസാ…. ” – ശ്രീ

 

” എന്ന ഞാൻ എത്ര വേണമെങ്കിലും ചുമപ്പിക്കാം…. ” – ദേവൻ

 

” പോ ദേവേട്ടാ…. ” – ശ്രീ

 

ഉടനെ അവളുടെ മുഖം നാണത്താൽ ചുവന്നു….

 

 

” പക്ഷേ എനിക് ഇഷ്ടം ഇൗ ചുവപ്പ് ആണ്…. നാണത്താൽ വിരിയുന്ന ചുവപ്പ്….. ” – ദേവൻ

 

 

__________________

 

 

 

( ശ്രീ )

 

 

വണ്ടി നേരെ ചെന്ന് നിന്നത് കടൽ തീരത്ത് ആയിരുന്നു…..

 

” വാ ഇറങ്ങു….. ” – ദേവൻ

 

 

ഞങ്ങൾ ആ മണൽപരപ്പിൽ ഇരുന്നു….  ഞാൻ ഏട്ടന്റെ കൈകളിൽ ചുറ്റിപ്പിടിച്ച് ആ തോളിൽ തലവെച്ചു ….

 

 

” ഇന്ദ്രേട്ട ” – ശ്രീ

 

” എന്താ ബാലെ….. ” – ദേവൻ

 

” ഒന്നുമില്ല ചുമ്മാ…. ഒരു സുഖം…. ” – ശ്രീ

 

ഉടനെ ഏട്ടൻ ഒന്നു ചിരിച്ചു…..

 

” ബാലേ…. ” – ദേവൻ

 

” മ്മ് എന്താ…. ” – ശ്രീ

 

” എന്നോട് കുറച്ച് കൂടി ചേർന്ന് ഇരിക്കാമോ….. ” – ദേവൻ

 

 

ഉടനെ ഞാൻ ദേവേട്ടന്റെ നെഞ്ചോട് ചേർന്ന് ആ കണ്ണുകളിലേക്ക് നോക്കിയിരുന്നു…..

 

 

നിലാവിന് നീലിമ പുതച്ച കടലമ്മ യുടെ മടിത്തട്ടിൽ തന്റെ ഇന്ദ്രനെ മനസ്സിൽ ആവാഹിച്ച് അവള് ഇരുന്നു….. അതേ സമയം തൻ ഇന്ദ്രനീലിമയിൽ മുഴുകി ഇരിക്കുന്ന ബാലയുടെ നിഷ്കളങ്കത ആസ്വദിച്ച് അവനും ഇരുന്നു…..

ബാലയുടെ മാത്രം ഇന്ദ്രൻ💙

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!