Skip to content

💙 ഇന്ദ്രബാല 💙 46

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

( ശ്രീ )

 

ഇന്ന് മുതൽ സ്റ്റാർട്ട് ചെയ്യുകയാണ് മിഷൻ നിതിക….. കൂടെ നിന്ന് ചതിച്ച അവളെ അതേ നാണയത്തിൽ തിരിച്ച് അടിക്കാൻ പോവുക ആണ്…..

 

ഇന്ന് മുതൽ അവളും വരും കോളേജിലേക്ക്…. ഞങ്ങൾക്ക് ഇടയിൽ വിടവ് ഉണ്ടാകുക എന്നത് ആവും അവളുടെ ഉദ്ദേശം….  അതിനു എന്തായാലും ഞാൻ സമ്മതിക്കില്ല…. ഇനിയും എന്റെ ദേവനെ  അകറ്റാൻ ഞാൻ അനുവദിക്കില്ല….

 

 

രാവിലെ തന്നെ എല്ലാവരും ഉടുത്ത് ഭക്ഷണം കഴിക്കാൻ വന്നിരുന്നു….

 

ഞങ്ങൾ എല്ലാവരും തന്നെ ഇപ്പോ പുറത്തേക് പോകും…. ഇനി വീട്ടിൽ അമ്മയും മുത്തശ്ശിയും അപ്പചിയും ജാനീ ചേച്ചിയും മാത്രേ കാണൂ….

 

” നീതു മോൾ എങ്ങനെ ആണ് പോകുന്നത്…. ” – മാലുവമ്മ

 

 

” അത് എന്ത് ചോദ്യം ആണ് മാലൂ അപ്പചി… ദേവേട്ടനും ശ്രീയും അങ്ങോട്ട് അല്ലേ… അപ്പോ അവരുടെ കൂടെ…. ” – നീതു

 

ഉടനെ തന്നെ സൂര്യയും ഗായത്രിയും എന്നെ നോക്കി…. അപ്പോ ഞാൻ ഉദ്ദേശിച്ചത് തന്നെയാണ് അവരും മനസ്സിൽ കണ്ടത്….

 

അവള് അവളുടെ കളികൾ തുടങ്ങുക ആണ്…. അപ്പോ ഞങ്ങളും തുടങ്ങുന്നു…..

 

കഴിച്ച് കഴിഞ്ഞതും ഞങ്ങൾ ഇറങ്ങി….

 

” ശ്രീ… കാറിന്റെ ചാവി ഇങ്ങ് എടുത്തേക്…. ” – ദേവൻ

 

” നിങ്ങള് എങ്ങനെയാ മക്കളെ പോവുന്നത്…. ” – മാലതി

 

സൂര്യയോഡും ഗായത്രിയോടും  ആണ് ചോദ്യം

 

 

” ഇതാ ഏട്ടാ ചാവി… ” – ശ്രീ

 

അമ്മയോട് എന്ത് ഉത്തരം പറയും

 

എന്നറിയാതെ അവർ കുഴയുന്നുണ്ട്….

 

” അതെന്ത് ചോദിക്കാൻ ആണ് അമ്മേ…. അവർ ഞങ്ങൾക്ക് ഒപ്പം വരും…. എന്താ ദേവേട്ടാ എന്തെങ്കിലും കുഴപ്പം ഉണ്ടോ…. ” – ശ്രീ

 

 

” എന്ത് കുഴപ്പം അവരെ ഞങ്ങൾ ആകാം…. കണ്ണിൽ കണ്ടവരെ ആകാം എങ്കിൽ എന്റെ പെങ്ങന്മാരെ ആകിക്കൂടെ…. ” – ദേവൻ

 

ദേവേട്ടൻ നീതുവിന്റെ മുഖത്ത് നോക്കിയാണ് അത് പറഞ്ഞത്… കേട്ടപ്പോൾ എനിക്ക് ചിരി വന്നു… ഞാൻ മാത്രം അല്ല എല്ലാവരും തന്നെ നല്ല ചിരിയിൽ ആണ്….

 

 

ഉടനെ അവള് ചവിട്ടി തുള്ളി കൊണ്ട് പുറത്തേക് പോയി…. ഞങ്ങൾ ഒക്കെ ഇറങ്ങി….

 

 

ദേവേട്ടൻ ഡ്രൈവർ സീറ്റിൽ കയറാൻ പോയതും അവള് ചാടി കേറി കോ ഡ്രൈവർ സീറ്റിൽ ഇരുന്നു…..

 

 

_________________

 

 

( ദേവൻ

 

 

അപ്പോ ഇത് തന്നെ ആയിരുന്നു മോളുടെ ഉദ്ദേശം അല്ലേ…. ചേട്ടൻ ഇത് നേരത്തെ മാനത്ത് കണ്ടൂ…. അപ്പോ ഇനി ബാകി ചേട്ടൻ കാണിച്ച് തരാവെ….

 

” ദേവേട്ടൻ എന്ത് നോക്കി  കൊണ്ട് നിൽക്കുക ആണ്…. കയറൂ… ശ്രീ വേഗം പുറകിൽ കയറൂ…. ഇപ്പോഴേ വൈകി…. ” – നീതു

 

പറയുമ്പോൾ അവളിൽ ഒരു പുച്ചചിരി ഉണ്ടായിരുന്നു….

 

എന്റെ കൂടെ ഇരുന്നിട്ട് എന്റെ പെണ്ണിനെ പുറകെ ഇരുത്താൻ ഉള്ള പുറപ്പാട് ആണ് അവൾക്ക്…

 

 

” മോളെ ഗായത്രി… ” – ദേവൻ

 

 

” എന്തോ ഏട്ടാ…. ” – ഗായത്രി

 

 

” എന്റെ കൊച്ച് എല്ലാ ദിവസവും കാർ എടുക്കണം എന്ന് എന്നോട് പറയാറില്ലേ…. അപ്പോ മോൾ ഇന്ന് കാർ എടുത്തോ…. ക്യാച്ച്…. ” – ദേവൻ

 

എന്നും പറഞ്ഞു ഞാൻ അവൾക്ക് കീ എറിഞ്ഞു കൊടുത്തു…

 

എന്നിട്ട് ഞാൻ പുറകിലെ ഡോർ തുറന്നു….

 

 

” എന്റെ പൊന്നു ഫാര്യേ അങ്ങോട്ട് നീങ്ങി ഇരിക്കു… ഇൗ ഏട്ടന് ഇരിക്കാൻ ഇച്ചിരി സ്ഥലം തന്നേ…. ” – ദേവൻ

 

നോക്കിയപ്പോൾ സൂര്യയും ഗായൂവും ചിരിയിൽ ആണ്….

 

” ഏട്ടാ ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ട് കേട്ടോ… മറക്കല്ലേ…. ” – സൂര്യ

 

 

” എന്ന ചെയാൻ ആണ്…. ഇവളെ കാണുമ്പോൾ എന്റെ മുഴുവൻ കണ്ട്രോളും അങ്ങോട്ട് പോകും…. എന്നാലും ഞാൻ ശ്രമിക്കാം…. ” – ദേവൻ

 

എന്നും ഞാൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു….

 

 

” അയ്യേ വഷളൻ…. പിള്ളേരെ ഇരിക്കുന്നു ഏട്ടാ…. ” – ശ്രീ

 

” ഞങ്ങൾ കണ്ണ് പൊത്തി ഇരുന്നോളാം ഏട്ടത്തി…. Continue…. ” – സൂര്യ

 

 

ഉടനെ അവള് എന്നെ കൂർപ്പിച്ച് നോക്കുന്നുണ്ട്…. ഞാൻ അവളെ നോക്കി കണ്ണ് ഇറുക്കി ചുണ്ട് കൊണ്ട് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു…..

 

 

അതൊക്കെ കണ്ടിട്ട് മുന്നിൽ ഇരികുന്നവൾ ഞെരി പിരി കൊള്ളുന്നുണ്ട്…. അത് കാണുമ്പോൾ ഒരു മനസമാധാനം…..

 

ഗായത്രി വണ്ടി എടുത്ത്…. ആദ്യം സൂര്യയുടെ കോളേജ് ആണ്…. അവളെ ഇറക്കി….

 

അപ്പോ ഞാൻ ശ്രീയുമായി ഇച്ചിരി നീങ്ങി ഇരുന്നു…. ഇപ്പോ നീതുവിന് മിററിലൂടെ ഞങ്ങളെ കാണാം…

 

അവള് ഞങ്ങളെ നോക്കുന്നുമുണ്ട്…. അത് തന്നെയാണ് ഞങ്ങൾക്കും വേണ്ടത്….

 

ഞാൻ വേഗം തന്നെ ശ്രീയോട് നന്നായി ചേർന്ന് ഇരുന്നു അവളുടെ ഇടുപ്പിലൂടെ കൈയിട്ട് പിടിച്ചു….

 

” എന്താ ദേവേട്ടാ ഇൗ കാണിക്കുന്നത്…. ” – ശ്രീ

 

 

” അടങ്ങി ഇരിക്ക് ഡീ…. ” – ദേവൻ

 

ഇതൊക്കെ കണ്ട് നീതു മോൾ ഇരുന്നു കലി തുള്ളുക ആണ്….. ഇനി എന്തൊക്കെ തുള്ളൽ കാണാൻ ഇരിക്കുന്നു…..

 

 

ഗായത്രിയുടെ കോളേജ് എത്തിയതും അവള് ഇറങ്ങി….

 

 

 

” നീതു നിനക്ക് വണ്ടി ഓടിക്കാൻ അറിയോ…. ” – ദേവൻ

 

” എനിക് അറിയില്ല ദേവെട്ടൻ വന്നു ഓടിക്ക്‌…. ” – നീതു

 

 

അപ്പോഴും എന്റെ അടുത്ത് ഇരിക്കാൻ ഉള്ള സൈക്കോളജികൽ മൂവ് ആണല്ലേ…. കാണിച്ച് തരാം….

 

 

” ശ്രീ നീ വണ്ടി ഓടിച്ചെ…. ” – ദേവൻ

 

” ഞാനോ… ” – ശ്രീ

 

” അതേ നീ തന്നെ….. ” – ദേവൻ

 

നീതു കൊച്ച് വീണ്ടും പ്ലിംഗി…..

 

 

__________________

 

 

 

( ശ്രീ )

 

 

വണ്ടി നേരെ കോളേജിലേക്ക് വിട്ടു….. വണ്ടി നിറുത്തിയതും നീതു ചാടി കൊണ്ട് വാതിൽ വലിച്ച് അടച്ച് താഴേയ്ക്ക് പോയി…..

 

ഞാൻ ഏട്ടനെ നോക്കിയപ്പോൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു കണ്ണുകൾ ചിമ്മി കാണിച്ചു….

 

ഞാൻ വേഗം ക്ലാസ്സിലേക്ക് ചെന്നു അപോ നീതു അമ്മുവിന്റെ അടുത്ത് ഇരിപ്പുണ്ട്…. ഞാനും അവരുടെ അടുത്തേയ്ക്ക് ഇരുന്നു….

 

” എടി അന്നമ്മെ സംഭവം ഒക്കെ സെറ്റ് അല്ലേ… ഗിഫ്റ്റ് എടുക്കാൻ ഒന്നും മറന്നു പോയില്ലാലോ….. ” – ശ്രീ

 

” ഒന്നു പോടി… എന്റെ ഇച്ചായാന്റെ കാര്യം ഞാൻ മറക്കുമോ…. ” – അന്ന

 

” മം  മം  കേട്ടോടി അമ്മു മോളെ…. ഇച്ചായൻ….. ” – ശ്രീ

 

” പോടി കളിയാക്കല്ലെ…. ” – അന്ന

 

അപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്…… അമ്മുവിനെ എല്ലാം അറിയിക്കണം….. അവള് അറിഞ്ഞേ പറ്റൂ….

പറഞ്ഞത് ദൈവം കേട്ടത് പോലെ അവള് പോയി….

 

” ശ്രീക്കുട്ടി നിനക്ക് ഞങ്ങളോട് എന്തെങ്കിലും പറയാൻ ഉണ്ടോ…. ” – അമ്മു

 

” ഞാൻ നിങ്ങളോട് 2 പേരോടും ഒരു കാര്യം പറയാം…. നീതുവിനെ വിശ്വസിക്കരുത്….. അവൾക്ക് ദേവേട്ടനെ ഇഷ്ടമാണ് അതിനു വേണ്ടി കൂടെ നിന്ന് ചതിക്കാൻ ആണ് അവള് നമുക്ക് ഒപ്പം നില്കുന്നത്…. ” – ശ്രീ

 

” എടി ഭീഗരി….. ” – അന്ന

 

 

” അപ്പോ അവളോട് ചോദിക്കണ്ടെ….. ” – അമ്മു

 

 

” വേണ്ട അമ്മു…. നമ്മളോട് അവള് കാണിച്ച അതേ നാണയത്തിൽ തിരിച്ച് അടിക്കണം…. അവളുടെ അത്രയും തറ ആവാൻ നമുക്ക് ആവില്ല പക്ഷേ എന്നാലും…. ” – ശ്രീ

 

 

”  മം  മനസിലായി ഡാ…. ഞങ്ങൾ എന്ത് ചെയ്യണം…. ” – അന്ന

 

 

” അവള് അറിയരുത്… നമ്മൾ പഴയ പോലെ നല്ല കൂട്ടുകാരായി അഭിനയിക്കണം…. മനസിലായോ…. ” – ശ്രീ

 

 

” ശോ ആ പിശാശിന്റെ മുഖത്ത് നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നുന്നുണ്ട്….. അപ്പോ അവളെ കൂട്ടുകാരി ആയി കണ്ട് സംസാരിക്കണം എന്നോ…. ” – അന്ന

 

 

” നമ്മൾ ഇപ്പോ ക്ഷമിക്കണം അന്നാമ്മോ…. അവൾക് നാലു പൊട്ടിക്കുമ്പോൾ നിനക്കും തരാം ഒകെ ….. ” – ശ്രീ

 

” മതി ശ്രീ കൊച്ചെ…. ” – അന്ന

 

 

” എന്ന വാ നമുക്ക് നിന്റെ ഇച്ചായനെ കാണാൻ പോവാം…. ” – ശ്രീ

 

ഉടനെ അവളുടെ മുഖത്ത് നാണം വിരിഞ്ഞു….

 

 

” എന്റെ ദേവി ഇൗ വെട്ടുപോത്തിന്റെ മുഖത്ത് നാണമൊ…. ” – അമ്മു

 

” പോ പന്നി…. ” – അന്ന

 

 

ഞങ്ങള് വേഗം അച്ചായന്റെ അടുത്തേയ്ക്ക് ചെന്നു…..

 

എന്നിട്ട് അച്ചായനെയും അന്നമ്മയെയും ഒറ്റക്ക് വിട്ടു…..

 

 

” അല്ല ശ്രീയെ…. എല്ലാവരും സെറ്റ് ആയി…. നമ്മുടെ അതുൽ ഏട്ടന് കൂടി ഒരാള് വേണ്ടെ…. ” – അമ്മു

 

 

” പിന്നെ ഇൗ കോഴിക്ക് ഒക്കെ ആരു പെണ്ണ് കൊടുക്കാൻ…. ” – ദേവൻ

 

” പോടാ പട്ടി….. ” – അതുൽ

 

” എന്നാലും അത് ശെരി അല്ല…. പാവം അതുൽ ഏട്ടൻ…. ” – അമ്മു

 

 

” എടി പെങ്ങളെ…. അവന്റെ കാര്യം സെറ്റ് ആകി നീ… എന്നെ കൂടി ഒന്ന് പരിഗണിക്കു….. ” –  അതുൽ

 

” പെങ്ങളുടെ ഉത്തരവാദിത്തം അത് ഞാൻ ചെയ്തിരിക്കും ഏട്ടാ…. ” – ശ്രീ

 

” എന്ന വേഗം ചെയു…. സുഷ്‌കാന്തി കാണിക്കൂ…. ” – അതുൽ

 

 

” എന്റെ ദേവിയെ കോഴിക്കൂട് ഒന്നും കാണുന്നില്ലല്ലോ…. ” – ദേവൻ

 

” പെങ്ങൾ എന്ന രീതിയിൽ ഞാൻ  ചെയ്യാം…. പക്ഷേ ഒരു ആങ്ങള ആയി ദേവേട്ടൻ പ്രവർത്തിക്കേണ്ടി വരും ” – ശ്രീ

 

 

” എനിക് മനസിലായില്ല….. ” – ദേവൻ

 

 

അതുൽ ഏട്ടന്റെ മുഖം മാറിയിട്ട് ഉണ്ട്….. അപ്പോ ഞാൻ വിചാരിച്ചത് ശെരിയാണ്….

 

 

” മനസിലാവില്ല ഏട്ടാ കാരണം ഏട്ടൻ കുഞ്ഞു കുട്ടി ആണ്…. കണ്ണടച്ച് പാൽ കുടിച്ചാൽ ഏട്ടൻ ശ്രദ്ധിക്കുക ഇല്ലല്ലോ…. അല്ലേ അതുൽ ഏട്ടാ…. ” – ശ്രീ

 

” ദേവാ എനിക് ഒന്നു മിസ്സിനെ കാണണം… ഞാൻ വരാം കേട്ടോ …. ” – അതുൽ

 

 

തടി തപ്പിയത് ആണല്ലേ…. മനസിലായി മോനെ അതുൽ ഏട്ടാ…..

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!