Skip to content

💙 ഇന്ദ്രബാല 💙 48

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

( ദേവൻ )

 

രാത്രി മുറിയിൽ വന്നപ്പോൾ പെണ്ണ് ഭയങ്കര ആലോചനയിൽ ആയിരുന്നു….. ഇവൾക്ക് എന്താ ഇത്ര ഓർക്കാൻ…. ഇനി നിതികയെ തട്ടാൻ വെല്ലതും ആണോ…. പറയാൻ പറ്റില്ല…. ഇവൾ അതും ചെയും…… ഇവളെ പേടിച്ച് ആമി പിന്നെ ഇവിടെ കാൽ കുത്തിയിട്ടില്ല….

 

” എന്താണ് ഭവതി ഒരു ആലോചന…. ” – ദേവൻ

 

” ആ ദേവേട്ടൻ വന്നോ…. എനിക് ഒരു കാര്യം പറയാൻ ഉണ്ട്…. ” – ശ്രീ

 

” എന്താണ് പെണ്ണെ…. ” – ദേവൻ

 

എന്നും പറഞ്ഞു ഞാൻ അവളെ പുറകിലൂടെ വാരി പുണർന്നു….

 

” ദേവേട്ടാ…. വേണ്ടാട്ടോ…. ” – ശ്രീ

 

” എടി ദുഷ്ടെ… നീ എന്തൊരു അൺറൊമാന്റിക് മൂരാച്ചി ആണ് ഡീ….. ഞാൻ ഇങ്ങനെ മുരടിച്ച് പോവെ ഉള്ളൂ… ” – ദേവൻ

 

എന്നും പറഞ്ഞു ഞാൻ മുഖം കോട്ടി….

 

 

” ഇത് കണ്ടോണ്ട് ഞാൻ വിശാല മനസ്കയായി കേറി ഉമ്മ തരും എന്ന പ്രതീക്ഷ ഒന്നും വേണ്ട കേട്ട…. ഇൗ കള്ള പിണകത്തിൽ ഒന്നും ഞാൻ വീഴില്ല…. ” – ശ്രീ

 

 

” പോടി… എനിക് അറിയാം അത്…. നിന്റെ ഹൃദയത്തിന്റെ അവിടെ അമ്മികല്ല് ആണ് ഇരിക്കുന്നത് എന്ന്…. ” – ദേവൻ

 

 

” അച്ചോട…. അതാവും എന്റെ ഹൃദയത്തിന്റെ ഭാരം വളരെ കൂടുതൽ ആണ്…. ” – ശ്രീ

 

 

” പോടി നീ നോക്കിക്കോ…. നീ ഒരിക്കൽ ഇതിന് അനുഭവിക്കും…. അന്ന് നീ എന്റെ പുറകെ വരും ദേവേട്ടാ ദേവേട്ടാ വിളിച്ച് കൊണ്ട്…. ” – ദേവൻ

 

 

” എന്തിന് കെട്ടിപ്പിടിക്കാൻ ആണോ…. ” – ശ്രീ

 

 

” അധികം കളിയാകണ്ട….. ” – ദേവൻ

 

 

” ഞാൻ പറയാൻ വന്ന കാര്യം പറഞ്ഞില്ല…. ” – ശ്രീ

 

 

” എന്താണ്…. ” – ദേവൻ

 

 

ഞാൻ സ്വരം ഇച്ചിരി കനപ്പിച്ച്‌ ചോദിച്ചു…..

 

 

” അത് രാവിലെ ഞാൻ ഒരു കാര്യം പറഞ്ഞില്ലേ….. അതുൽ ഏട്ടന്റെ…. ” – ശ്രീ

 

 

” മ്മ് അതിനു….. ” – ദേവൻ

 

 

 

” സൂര്യയ്ക്ക് അതുൽ ഏട്ടനെ ഇഷ്ടം ആണ്…. ഏട്ടന് തിരിച്ചും…. അതൊരു നല്ല ബന്ധം അല്ലേ… നമുക്ക് ഒന്ന് നോക്കിയാലോ….. ” – ശ്രീ

 

 

” മ്മ് ആലോചിക്കാം…. ” – ദേവൻ

 

 

 

___________________

 

 

 

( ശ്രീ )

 

 

എന്റെ ദേവിയെ ചെക്കൻ കലിപ്പ് മൂഡ് ഓൺ ആണെന്ന് തോന്നുന്നു….. എന്റെ കൃഷ്ണ ഞാൻ ചുമ്മാ ഒന്ന് കളിപ്പിച്ചത് ആണ്…. ആ നോക്കട്ടെ എവിടെ വരെ പോകുമെന്ന്…. ഞാൻ വേഗം തന്നെ ടോയ്‌ലറ്റിൽ കയറി…. കുളിച്ച് ഇറങ്ങി വന്നപ്പോൾ ഏട്ടനെ അവിടെങ്ങും കാണാൻ ഇല്ല… നോക്കിയപ്പോൾ ബാൽക്കണിയിൽ നിൽപ്പുണ്ട്…..

 

 

ഞാൻ വേഗം അങ്ങോട്ട് ചെന്നു….. എന്നിട്ട് ദേവെട്ടന്റെ അടുത്ത് നിന്നു…. എവിടെ എന്നെ ഒന്ന് നോക്കുന്നത് പോലുമില്ല…. നിലാവും നോക്കി നിൽക്കുക ആണ്…. ഇങ്ങേരുടെ ഒരേയൊരു പ്രേമം ഞാൻ തന്നെ അല്ലേ എന്റെ ദൈവമേ…. അതോ ഇങ്ങേർക്ക്‌ മറ്റ് വെല്ലവരും ഉണ്ടായിരുന്നോ ഇങ്ങനെ നിലാവും നോക്കി നിൽക്കാൻ…..

 

 

 

ഞാൻ വേഗം ദേവേട്ടന്റെ അടുത്തേയ്ക്ക് ചേർന്ന് നിന്ന്…. എവിടെ നീങ്ങി നിൽക്കുക ആണ്….. ഇത് മുട്ടൻ സീരിയസ് ആണ്…. ഒരു നടക്ക് പോവില്ല….. ഞാൻ കുറച്ച് കൂടി നീങ്ങി നിന്നതും അകത്തേക്ക് കയറി പോയി….

 

 

അകത്തേക്ക് ചെന്നു നോക്കിയപ്പോൾ ബെഡിൽ ഇരിക്കുക ആണ്…. ഞാൻ വേഗം മടിയിൽ കയറി ഇരുന്നു…..

 

 

” എന്താണ്…. ” – ദേവൻ

 

 

” ഒന്നുമില്ല ചുമ്മാ….. ” – ശ്രീ

 

 

എന്നിട്ട് ഞാൻ കെട്ടിപിടിച്ച് ദേവെട്ടന്റെ നെഞ്ചില് എന്റെ തല വെച്ച് ഇരുന്നു…. എവിടെ എന്നെ ഒന്ന് കെട്ടിപ്പിടിക്കൂന്നത്‌ പോലും ഇല്ല…..

 

 

” ഇന്ദ്രെട്ടാ……. ” – ശ്രീ

 

 

” എന്താ പറ…. ” – ദേവൻ

 

 

” ഇന്ദ്രെട്ടാ…. ” – ശ്രീ

 

 

” എന്താ ബാലേ….. ” – ദേവൻ

 

 

” സോറി….. ” – ശ്രീ

 

 

” എന്തിന്…. ” – ദേവൻ

 

 

” അതൊന്നും ഇല്ല…. ഇന്ദ്രെട്ടാ…. Can you hug me tight….. ” – ശ്രീ

 

 

ഉടനെ ദേവേട്ടൻ എന്റെ മുഖത്തേക്ക് നോക്കി….

 

 

” പ്ലീസ്…. സോറി…. ” – ശ്രീ

 

എന്നും പറഞ്ഞു ഞാൻ നല്ല ടൈറ്റ് ആയി പിടിച്ചു…..

 

 

” ഞാൻ ചുമ്മാ കളിപ്പിക്കാൻ വേണ്ടി പറഞ്ഞത് ആണ്…. പിണങ്ങല്ലെ…. പ്ലീസ്…. ” – ശ്രീ

 

 

ഉടനെ ദേവെട്ടനും എന്നെ മുറുക്കി പിടിച്ചു…..

 

 

എന്നിട്ട് മൂക്കുകൾ തമ്മിൽ ഉരസി…..

 

 

” എനിക് എന്റെ കൊച്ചിനോട് പിണക്കം ഒന്നും ഇല്ല കേട്ടോ…. ” – ദേവൻ

 

 

ഞാൻ ഉടനെ ദേവെട്ടന്റെ 2 കണ്ണുകളിലും പതിയെ ചുംബിച്ചു…. ചുണ്ടിലും ഒരു ചെറിയ ഉമ്മ വെച്ചു…..

 

 

” Can I kiss you…. ” – ദേവൻ

 

 

അപ്പോ ദേവെട്ടന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത് പ്രണയം ആയിരുന്നു…. അത് കണ്ടതും എന്റെ കണ്ണുകൾ നാണത്താൽ കൂമ്പി അടഞ്ഞു….

 

 

___________________

 

 

 

( ദേവൻ )

 

 

നാണത്തോടെ അടഞ്ഞ അവളുടെ കണ്ണുകൾ എനിക്കുള്ള സമ്മതം ആയിരുന്നു….. ഞാൻ ഉടനെ അവളുടെ ചുരിദാർ ടോപ്പ് ഷൗൾഡറിൽ നിന്നും മാറ്റി….. അവള് എന്നെ ഒന്ന് നോക്കി…. ഞാൻ കണ്ണുകൾ ചിമ്മി അടച്ചു….. അവിടെ ഒരു കറുത്ത മറുക് ഉണ്ടായിരുന്നു….. അവിടെ ഞാൻ ചുണ്ടുകൾ ചേർത്തു…. പതിയെ ചുംബിച്ചു എന്നിട്ട് അവിടെ ഒരു കുഞ്ഞു കടി കൊടുത്തു…. അവള് എന്റെ കാലിൽ ഇരുന്നു ഒന്നു ഉയർന്നു പൊങ്ങി…..

 

 

എന്നിട്ട് അവള് എന്റെ താടിയിൽ പിടിച്ച് വലിച്ചു…..

 

” ഒൗ എനിക് വേദനിച്ചു….. ” – ദേവൻ

 

 

” വേദനികണമല്ലോ….. ” – ശ്രീ

 

 

” പോടി…. ” – ദേവൻ

 

 

ഉടനെ അവള് എന്റെ കവിളിൽ ചുംബിച്ചു…..

 

 

” ഇപ്പോ വേദന മാറിയോ…. ” – ശ്രീ

 

 

” ഇല്ല ഇപ്പുറത്ത് കൂടി തരണം എന്നാലേ മാറു…. ” – ദേവൻ

 

 

” അയ്യട…… ” – ശ്രീ

 

 

എന്നും പറഞ്ഞു പതിയെ ഞങ്ങൾ ഉറങ്ങി….

 

 

 

__________________

 

 

 

 

( ശ്രീ )

 

 

 

ഞങ്ങൾ രാവിലെ എല്ലാവരും കൂടി കോളേജിലേക്ക് പോയി…. തലേ ദിവസത്തെ അനുഭവം കൊണ്ട് ആയിരിക്കണം നീതു ഒറ്റക്ക് പോയികോളും എന്ന് പറഞ്ഞു……

 

 

ഞങ്ങൾ വേഗം കോളേജിലേക്ക് പോയി…. ചെന്നപ്പോൾ തന്നെ ദേവെട്ടൻ അതുൽ ഏട്ടനെ നന്നായി പെരുമാറി…..

 

 

” ദേവേട്ടാ…. മതി നിറുത്തു അല്ലെങ്കിൽ സൂര്യ വിധവ ആവും…. ” – ശ്രീ

 

 

” ഇൗ പന്നിയെ ഞാൻ തല്ലി കൊല്ലണ്ടെ…. എന്റെ പെങ്ങളെ പ്രേമിച്ച് എന്നിട്ട് എന്നോട് ഒരു വാക് എങ്കിലും പറഞ്ഞോ….. ” – ദേവൻ

 

 

” എടാ ദേവാ…. സോറി ഡാ…. പറയണം എന്ന് കരുതിയത് ആണ്…. സോറി…. ” – അതുൽ

 

 

” ദേവാ മതി… അവൻ ചത്ത് പോവും…. ” – സാം

 

 

” എടാ പ്ലീസ് ശെരിക്കും ഇഷ്ടം ആണ് ഡാ… പൊന്നു പോലെ നോക്കിക്കോളാം…. തല്ലല്ലെ….. ” – അതുൽ

 

 

അപ്പോ ദേവേട്ടൻ അടി നിറുത്തി എന്നിട്ട് അതുൽ ഏട്ടനെ കെട്ടിപിടിച്ച്…..

 

 

” എടാ തെണ്ടി നിനക്ക് എന്റെ സൂര്യയെ തരുന്നതിൽ എനിക് സന്തോഷം മാത്രേ ഉള്ളൂ…. നമുക്ക് ശെരി ആകാം…. കേട്ടോ ഡാ അളിയാ….. ” – ദേവൻ

 

 

അവർ തമ്മിൽ സംസാരിച്ച് കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ ആണ് ഒരു പെൺകുട്ടിയും കൂട്ടുകാരും കൂടി അവരുടെ നേരെ വന്നത്…. അതാരാ എന്ന് എനിക് മനസിലായില്ല….. പക്ഷേ അതിന് പുറകെ കോളജിലെ മിക്യവരും അവിടെ ചുറ്റും കൂടി…..

 

 

 

 

________________________

 

 

 

( ദേവൻ )

 

 

അവനുമായി സംസാരിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് ശാരികയും കൂട്ടുകാരും ഞങ്ങളുടെ അടുത്തേയ്ക്ക് വന്നത്…..

 

വന്നപ്പോൾ തന്നെ എന്തോ പ്രശ്നം ഉണ്ടാകാൻ ആണെന്ന് തോന്നി…. ഇവൾ എന്റെ പുറകെ നടന്നിരുന്നു…. പക്ഷേ ഞാൻ പറഞ്ഞു മനസ്സിലാക്കിയത് ആണ്…. ഇതിപ്പോൾ വീണ്ടും…..

 

 

അപ്പോ തന്നെ എനിക് എന്തോ പ്രശ്നം മണുത്ത്……

 

 

” ദേവാ…. ” – ശാരിക

 

 

” എന്താ ശാരിക പറഞ്ഞോളൂ….. ” – ദേവൻ

 

 

ഉടനെ അവള് എനിക് നേരെ ചുവന്ന ഇതളോട് കൂടിയ റോസാപൂവ് നീട്ടി…

 

 

” ദേവാ….. I love you…. ഇനിയുള്ള ജീവിതം മുഴുവൻ നിന്റെ പാതിയാകാൻ ഞാൻ ആഗ്രഹിക്കുന്നു….. ഇൗ ജന്മം മാത്രമല്ല വരും ജന്മങ്ങളിലും എനിക് നീ തന്നെ എന്റെ പാതിയായി വേണം….. Will you be mine…. Forever mine….. ” – ശാരിക

 

 

ഇത് കണ്ട് ചുറ്റും കൂടി നിന്നവർ ഒക്കെ കയ്യടികുന്നുണ്ട്….. അവള് ആണെങ്കിൽ എനിക് മുമ്പിൽ മുട്ടിന്മേൽ നിൽക്കുക ആണ്…. ഞാൻ എന്ത് പറഞ്ഞാലും പ്രശ്നം ആവും…. കൂടാതെ ബാലയും ഉണ്ട് കൂടെ…..

 

 

ഞാൻ എന്ത് ചെയും എന്നറിയാതെ നിൽകുമ്പോൾ ആണ് ആരോ അവളിൽ നിന്നും ആ പൂവ് വാങ്ങിയത്…. വാങ്ങിയ ആളെ കണ്ട് ഞാൻ ചെറുതായി ഒന്ന് ഞെട്ടി…..

 

 

ബാല……

 

 

എന്റെ ദേവിയെ എന്താണാവോ ഇവളുടെ ഉദ്ദേശം……

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “💙 ഇന്ദ്രബാല 💙 48”

  1. Hi avaniya… Story superb!!! Eagerly waiting for next part. But each part seems to be of having less content. Just my thought. Keep writing 👍👍👍

Leave a Reply

Don`t copy text!