Skip to content

💙 ഇന്ദ്രബാല 💙 49

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

ഞാൻ എന്ത് ചെയും എന്നറിയാതെ നിൽകുമ്പോൾ ആണ് ആരോ അവളിൽ നിന്നും ആ പൂവ് വാങ്ങിയത്…. വാങ്ങിയ ആളെ കണ്ട് ഞാൻ ചെറുതായി ഒന്ന് ഞെട്ടി…..

 

 

ബാല……

 

 

എന്റെ ദേവിയെ എന്താണാവോ ഇവളുടെ ഉദ്ദേശം……

 

 

 

__________________

 

 

 

( ശ്രീ )

 

 

അവൾക്ക് എന്റെ ദേവെട്ടനേ വേണം പോലും പറഞ്ഞത് കേട്ടില്ലേ….. അവളുടെ ഓരോ വാക്ക് കേൾക്കും തോറും എനിക് ദേഷ്യം ഇരച്ച് കയറി….. പക്ഷേ ഇപ്പോ സംയമനം പാലിച്ചെ പറ്റൂ…..

 

 

അത് കൊണ്ട് എല്ലാം പറഞ്ഞു കഴിഞ്ഞു നീട്ടിയ പൂവ് ഞാൻ ഇങ്ങ് വാങ്ങി….. അല്ല പിന്നെ….. എന്റെ ശേരിക്കുമുള്ള സ്വഭാവം വെച്ച് അവളെ കാലേ വാരി നിലത്ത് അടികേണ്ടത് ആണ്….. പക്ഷേ അവൾക്ക് ഒന്നും അറിയാത്തത് കൊണ്ട് മാത്രം ഞാൻ ഒന്നും ചെയ്തില്ല…..

 

 

ഞാൻ പൂവ് വാങ്ങിയതും ദേവേട്ടൻ കണ്ണും തള്ളി നിൽപ്പുണ്ട്…. ദേവേട്ടൻ മാത്രമല്ല മറ്റ് പലരും…..

 

ഉടനെ ആ പെൺകുട്ടി എന്നെ ദഹിപ്പിച്ചു നോക്കുന്നുണ്ട്….. ഞാൻ അത് പുച്ഛിച്ച് തള്ളി….

 

 

” ഡീ what the hell are you doing…. ” – ശാരിക

 

 

” ചെയ്തില്ലല്ലോ…. ചെയ്യാൻ പോകുന്നത് അല്ലേ ഉള്ളൂ…. ഒന്നു ക്ഷമിക്കൂ സഹോ….. ” – ശ്രീ

 

 

” ആ പൂവ് ഇങ്ങ് തരൂ….. ” – ശാരിക

 

 

” ഒരു മിനിറ്റ് ഒരു ചെറിയ ആവശ്യം ഉണ്ട്…. അത് കഴിഞ്ഞ് അങ്ങ് തന്നേക്കാം….. ” – ശ്രീ

 

 

ഞാൻ ഉടനെ ദേവെട്ടന്‌ നേരെ തിരിഞ്ഞു….. എന്നിട്ട് ദേവേട്ടന്റെ മുന്നിൽ മുട്ടിന്മേൽ നിന്നു…..

 

 

 

*

ഇന്ദ്രേട്ട……..💙

 

 

എന്റെ പ്രണയം അത് നിന്റെ ആത്മാവിനോട് ആണ്….. ഇന്നോ ഇന്നലെയോ അല്ല യുഗാന്തരങ്ങൾ ആയി എന്റേത് മാത്രമായ പ്രണയം💙 നീ എൻ ജീവിതത്തിൽ വന്നതിനു ശേഷം ഞാൻ അറിഞ്ഞു വേനലിന് ചൂടും വസന്തത്തിൻ അഴകും ശിശിരത്തിൻ തണുപ്പും….. അത് നീ എൻ കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ്….  നിന്നിൽ മാത്രേ എന്നിലെ ഏതൊരു കാലവും പൂവണിയുക ഉള്ളൂ….. ഇൗ ലോകത്തെ നേടാൻ എൻ കൈകളാൽ കഴിയുമായിരിക്കും പക്ഷേ നിന്നെ നേടാൻ എന്റെ മനസ്സിനെ ആവൂ….. നീയെൻ കൂടെ ഉണ്ടെങ്കിൽ ഇൗ ലോകമേ എൻ കൈ പിടിയിൽ ഒതുങ്ങും…. കാരണം എന്റെ ലോകം നിന്നിൽ ചുരുങ്ങി പോവുന്നു…. ഇൗ ഒരു ജന്മം മാത്രമല്ല വരും 7 ജന്മങ്ങളിലും എന്റെ മാത്രം ആയിരിക്കണം….. എന്റെ മാത്രം ഹൃദയത്തിൻ പാതി….. You are mine only mine…… Be with me always…… Will you💙 *

 

 

 

ചോദിച്ച് കഴിഞ്ഞ് ദേവേട്ടന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ കിളി പോയപോലെ നിൽപ്പുണ്ട്…. എന്റെ ദേവിയെ ഇൗ ചെക്കൻ ഇപ്പോ തലകറങ്ങി വീഴോ…. ഒന്നു വാങ്ങു ചെക്കാ….. എന്നൊക്കെ ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു….. എവിടെ…. ദേവേട്ടൻ പോയ കിളികളെ ഒക്കെ തിരിച്ച് വിളിക്കുക ആണ്…..

 

 

 

________________

 

 

 

( ദേവൻ )

 

 

എന്റെ ദേവിയെ ഇൗ പെണ്ണ് ഇത് എന്താ ചെയ്യുന്നത്….. ഞാൻ നോക്കിയപ്പോൾ എന്റെ മാത്രമല്ല എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാ…. ഇനി ഞാൻ സ്വപ്നം കാണുക ആണോ…. ഞാൻ പതിയെ അച്ചായനോട് പറഞ്ഞു….

 

 

” അച്ചായ സ്വപ്നം ആണോ എന്നെ ഒന്ന് പിച്ചിക്കെ….. ” – ദേവൻ

 

പറയേണ്ട താമസം തെണ്ടി എന്നെ നന്നായി നുള്ളി…. നുള്ളലിന്റെ ശക്തിയിൽ ഞാൻ അലറി….

 

 

” എന്തിനാ ഇങ്ങനെ കാറുന്നത്….. ” – സാം

 

 

” പട്ടി എന്റെ തൊലി നീ എടുത്തോ ഡാ…. ” – ദേവൻ

 

 

” ഞാൻ തൊലിയെ എടുത്തോളൂ…. മുന്നോട്ട് നോക്ക് അല്ലെങ്കിൽ എന്റെ പെങ്ങൾ നിന്റെ ജീവൻ എടുക്കും….. ” – സാം

 

 

നോക്കിയപ്പോൾ ശ്രീ എന്നെ നോക്കി ദഹിപികുക ആണ്…..

 

 

” ഒന്നു വാങ്ങ്‌ മനുഷ്യ മനുഷ്യന്റെ മുട്ട് ഒടിഞ്ഞു…. ” – ശ്രീ

 

 

അവളുടെ വർത്തമാനം കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു….

 

 

” വെറുതെ നിന്ന് മുട്ട് കഴിക്കണ്ട….. മോൾ എഴുന്നേറ്റ് പൊയിക്കോ….. ” – ശാരിക

 

 

അവളുടെ കമന്റ് കേട്ടതും എന്റെ പെട്ടികുള്ള അവസാന ആണി അടിക്കപെട്ട്‌ എന്ന് എനിക് മനസിലായി…. എന്നെ നോക്കി കണ്ണ് ഉരുട്ടുന്നുണ്ട്…..

 

 

ഞാൻ ഉടനെ കുഞ്ഞിഞ്ഞ് അവളുടെ കൈയിൽ നിന്നും റോസ് വാങ്ങി…. എന്നിട്ട് അവളെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ച്……

 

 

” അങ്ങനെ വെറുതെ നിന്ന് മുട്ട് കഴകേണ്ട കാര്യം എനിക് ഇല്ല…. പിന്നെ എന്തെങ്കിലും തീരുമാനിച്ചിടടുണ്ട് എങ്കിൽ അത് നടപ്പാക്കാനും എനിക് അറിയാം….. കേട്ടോ മോളെ…..  Ur good name please… ” – ശ്രീ

 

 

” ശാരിക…. ” – ശാരിക

 

 

” ഒകെ സീ മിസ് ശാരിക….. വെറുതെ ഞങ്ങളുടെ ഇടക്ക് കേറി അലമ്പ് ആകണ്ട…. ചേച്ചി ചെല്ല്….. ” – ശ്രീ

 

 

” ഡീ…. ” – ശാരിക

 

 

” എനിക് നല്ലൊരു പേര് ഉണ്ട്….  ഡീ എന്ന് വിളിച്ച് ബുദ്ധിമുട്ടണം എന്ന് ഇല്ല….. ” – ശ്രീ

 

 

” എന്റെ ദേവെട്ടനേ എന്നിൽ നിന്ന് അകറ്റാൻ നിന്നെ പോലെ ഒരുത്തി ഇടക്ക് കേറിയത് കൊണ്ട് ഒന്നും ആവില്ല…. നിനക്ക് ഇൗ റോസപൂവ് നശിപ്പിക്കുന്ന ഒരു പുഴുവിന്റെ സ്ഥാനം ഉള്ളൂ….. ” – ശാരിക

 

 

__________________

 

 

 

( ശ്രീ )

 

 

പറഞ്ഞു തീർന്നതും പടക്കം പൊട്ടുന്ന ഒരു ശബ്ദം കേട്ടു….. നോക്കിയപ്പോൾ കത്തുന്ന കണ്ണുകളോടെ ശാരികകിട്ട്‌ പൊട്ടിക്കുന്ന ദേവേട്ടൻ…..

 

 

 

” ഇനി എന്റെ പെണ്ണിനെ കുറിച്ച് മോശമായി ഒരു വാക് നിന്റെ വായിൽ നിന്ന് വന്നാൽ…. ആ പിഴച്ച നാവ് ഞാൻ എടുത്ത് പുറത്തേക് ഇടും….. ഇവൾ എന്റെ പെണ്ണാണ്….. എന്റെ മാത്രം….. ” – ദേവൻ

 

 

പെട്ടെന്നാണ് ഒരു കയ്യടി കേട്ടത്….. നോക്കിയപ്പോൾ സിദ്ധാർഥ് ആണ്….

 

 

” നന്നായിട്ടുണ്ട് ദേവേന്ദ്രൻ….. ഒരു 4 മാസങ്ങൾക്ക് മുമ്പ് പിഴച്ചവൾ എന്ന് വിളിച്ച നാവ് കൊണ്ട് തന്നെ എന്റെ പെണ്ണ് എന്ന്….. അവളെ കുറിച്ച് അനാവശ്യം പറയരുത് എന്ന്…..  ദേവൻ മൂക്കും കുത്തി വീണിരിക്കുന്നു….. അതിനും മാത്രം ഇവൾക്ക് എന്താണാവോ ഉള്ളത്….. ” – സിദ്ധാർഥ്

 

 

എന്നും പറഞ്ഞു അവൻ എന്നെ ഉഴിഞ്ഞു നോക്കി….

 

 

ഞാൻ അറപ്പോടെ മുഖം മാറ്റി…..

 

 

” സിദ്ധാർത്ഥ്….. സൂക്ഷിച്ച് സംസാരിക്കുക….. ഇവൾ എന്റെ പെണ്ണാണ് അവളെ കുറിച്ച് ഞാൻ എന്തും പറയും…. എന്ന് കരുതി നിന്നെ പോലെ ഒരുത്തൻ അവളെ കുറിച്ച് പറയുന്നത് കേട്ടാൽ നോക്കിക്കൊണ്ട് നിൽക്കില്ല….. അത് നിനക്ക് അറിയുകയും ചെയ്യാമല്ലോ….. ” – ദേവൻ

 

 

 

” അവനോട് ഒന്നും പറയണ്ട…. പക്ഷേ എന്നോട് പറയാമല്ലോ….. നിങ്ങളെ മാത്രം മനസ്സിൽ ഇട്ട് കൊണ്ട് നടന്നവൾ അല്ലേ ഞാൻ…. ” – ശാരിക

 

 

 

” നിന്നോട് ഞാൻ പറഞ്ഞോ…. എന്റെ മനസ്സിൽ ഇട്ട് നടക്കാൻ….. നിന്നോട് ഞാൻ മര്യാദ ഉള്ള ഭാഷയിൽ പറഞ്ഞത് അല്ലേ എന്റെ പുറകെ നടകേണ്ടത് ഇല്ല എന്ന്….. ” – ദേവൻ

 

 

” ശെരി പക്ഷേ ഒന്നു പറയാമോ…. എന്നിൽ നിന്നും എന്താണ് ഇവൾക്ക് അധികമായി തോന്നിയത്….. എന്നെ സ്നേഹിക്കാത്ത ദേവേട്ടൻ എന്ത് കൊണ്ടാണ് ഇവളെ സ്നേഹിച്ചത്….. ” – ശാരിക

 

 

” അത് എന്താണ് അറിയാൻ ഉള്ളത് ശാരികെ…. നീ കൊടുക്കാത്ത എന്തെങ്കിലും അവള് കൊടുത്തിട്ട് ഉണ്ടാവും…. അതിൽ മയങ്ങിയത് ആവും….. ” – സിദ്ധാർഥ്

 

 

___________________

 

 

 

( ദേവൻ )

 

 

 

അവനെ അടിക്കാൻ കയ്യോങ്ങിയതിന് മുന്നേ അവനെ ആരൊക്കെയോ ചവിട്ടി വീഴ്തിയിരുന്ന്…..

 

 

” പെങ്ങളെ കുറിച്ച് അനാവശ്യം പറയുന്നോ ഡാ നായെ…… ” – അതുൽ

 

 

” നിന്നോട് ഞാൻ അന്നേ പറഞ്ഞത് ആണ് വെറുതെ ഞങ്ങളുടെ പെങ്ങളെ അനാവശ്യം പറയരുത് എന്നു…. ” – സാം

 

 

” അച്ചായ ഡാ വിട്ടേക്ക്….. അതുലേ വേണ്ട….. അവനുള്ള മറുപടി ഞാൻ കൊടുതോളാം ” – ദേവൻ

എന്നിട്ട് ഞാൻ അവന് നേരെ തിരിഞ്ഞ്

 

” നിനക്ക് എന്താ അറിയേണ്ടത്….. ഇവൾ എനിക് അധികമായി എന്താ തന്നത് എന്നല്ലേ…..  ” – ദേവൻ

 

 

” അത് അറിയേണ്ടത് അവന് അല്ല എനികാണ്….. ” – ശാരിക

 

 

ഉടനെ ഞാൻ അവളെ എനിക് അരികിലേക്ക് ചേർത്ത് നിറുത്തി….

 

 

” ഇത് എന്റെ പെണ്ണാണ്…. ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്….. ദേവിയെ സാക്ഷി നിറുത്തി….. ബന്ധുമിത്രാത്തികളെയും  കുടുംബക്കാരെയും സാക്ഷി നിറുത്തി….. എന്റെ കൈയാൽ താലി കെട്ടി സ്വന്തമാക്കിയ എന്റെ പെണ്ണ്….. ഞാനാൽ സിന്ദൂര രേഖ ചുവക്കപെട്ട എന്റെ പെണ്ണ്….. ” – ദേവൻ

 

 

പറഞ്ഞത് ഒക്കെ കേട്ട് എല്ലാവരും തറഞ്ഞു നിൽപ്പുണ്ട്….. ശാരിക തല കറങ്ങി വീഴുമോ എന്ന് സംശയം ഉണ്ട്….. എനിക് ചിരി വന്നു……

 

 

” അപ്പോ സീൻ ഒക്കെ കഴിഞ്ഞല്ലോ എല്ലാവരും ക്ലാസ്സിൽ പൊയിക്കെ…..” – സാം

 

 

” നിങ്ങളും പൊക്കോ ബാലെ….. ഉച്ചക്ക് ഇരിക്കണ്ട…. നമുക്ക് ഒരിടം വരെ പോകണം…. ആനന്ദ് കാണണം എന്ന് പറഞ്ഞിട്ട് ഉണ്ട്… ” – ദേവൻ

 

 

അവള് വേഗം ക്ലാസ്സിലേക്ക് പോയി…..

 

 

 

____________________

 

 

 

( ശ്രീ )

 

 

ക്ലാസ്സിൽ ചെറിയ മുറുമുറുപ്പ് ഉണ്ടായി എങ്കിലും ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല…..

 

 

ഉച്ചക്ക് ഞാനും ദേവെട്ടനും കൂടി ഹോസ്പിറ്റലിലേക്ക് പോയി…..

 

 

ആനന്ദ് ഏട്ടൻ ഞങ്ങളെ കാത്ത് ഇരിപ്പുണ്ടായിരുന്നു …..

 

 

” എന്താടാ കാണണം എന്ന് പറഞ്ഞത്…. ” – ദേവൻ

 

 

” ശ്രീ…. നീ എന്തിനാ benzene ഉപയോഗിക്കുന്നത്….. ” – ആനന്ദ്

 

 

” അതെന്ത് സാധനം ആണ്…. ” – ശ്രീ

 

 

” Benzene a poisonous chemical which can cause cancer in humans…. ” – ആനന്ദ്

 

 

ഏട്ടൻ പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ ഞങ്ങൾ 2 പേരും നിന്നു……

 

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

4.5/5 - (2 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!