Skip to content

💙 ഇന്ദ്രബാല 💙 50

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

 

” ശ്രീ…. നീ എന്തിനാ benzene ഉപയോഗിക്കുന്നത്….. ” – ആനന്ദ്

 

” അതെന്ത് സാധനം ആണ്…. ” – ശ്രീ

 

” Benzene a poisonous chemical which can cause cancer in humans…. ” – ആനന്ദ്

 

ഏട്ടൻ പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ ഞങ്ങൾ 2 പേരും നിന്നു……

 

 

 

” ഏട്ടൻ എന്തൊക്കെയാ ഇൗ പറയുന്നത്…. ഞാൻ എന്തിനാ അത് ഉപയോഗിക്കുന്നത്….. അതും ഒരു കെമിക്കൽ…. ” – ശ്രീ

 

 

” ഇതിനോട് ഉള്ള over exposure തന്നെ ക്യാൻസർ പോലുള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും…. ഇത് മറ്റെ പെയിന്റ്‌ അത്പോലെ ഉള്ള സാധനങ്ങളിൽ ഉണ്ടാവും… അതിനു നിറം ഒന്നുമില്ല പക്ഷേ ഒരു നല്ല സ്മെൽ ഉണ്ടാവും….. പക്ഷേ നിന്റെ രക്തത്തിൽ അതിന്റെ അംശം ഉണ്ട്…. ” – ആനന്ദ്

 

 

” പക്ഷേ ഞാൻ അതൊന്നും….. ” – ശ്രീ

 

” അറിയാം ശ്രീ….. പക്ഷേ അതാണ് കാരണം…. ആരോ വേണം എന്ന് വെച്ച് തന്നത് ആണെന്ന് തോന്നുന്നു ” – ആനന്ദ്

 

 

” പക്ഷേ ആര്…. ” – ദേവൻ

 

 

” അങ്ങനെ ചോദിച്ചാൽ…. വളരെ ബുദ്ധിപൂർവം ആരോ ചെയ്തിരിക്കുന്നത് ആണ്…. കാരണം ഇതിന്റെ അത്രേം diluted ഫോം മാത്രമേ consume ചെയ്യാൻ ആവൂ….. ” – ആനന്ദ്

 

 

” എടാ ഇതിന് പരിഹാരം….. ” – ദേവൻ

 

 

” പരിഹാരം ഉണ്ട്…. നീ ടെൻഷൻ ആവണ്ട…. സ്റ്റെം സെൽ transplantation നടത്തിയാൽ മതി… എത്രയും വേഗം ചെയുന്നോ അത്രയും നല്ലത്…. ” – ആനന്ദ്

 

 

” പക്ഷേ ഇപ്പോ അതിന്റെ അസ്വസ്ഥതകൾ ഒന്നുമില്ല….” – ശ്രീ

 

 

” അത് ഇപ്പോ സേഫ് സ്റ്റേജ് ആണ്…. പക്ഷേ ഇത് പോലെ എല്ലാ നാളും നിൽകില്ലല്ലോ….. അത്കൊണ്ട് എത്രയും വേഗം ചെയ്യണം….. ഞാൻ ഇന്ന് തന്നെ സ്റ്റെം സെൽ ആവശ്യം ഉണ്ടെന്ന് പറഞ്ഞു ഇടാം…. കൂടാതെ നിന്റെ ഒരു സാമ്പിൾ വേണം…. നിനക്ക് ചേരുമോ എന്ന് അറിയണം….. ” – ആനന്ദ്

 

 

” നീ വേണ്ട കാര്യങ്ങള് എത്രയും വേഗം ചെയ്തോളൂ….. പറയുന്ന സമയം തന്നെ ചെയ്യാം എല്ലാം…. ” – ദേവൻ

 

 

” നിങ്ങളോട് പറയാൻ ഒരു കാര്യം ഉള്ളൂ….  നന്നായി ശ്രദ്ധിക്കണം….. ” – ആനന്ദ്

 

 

” എന്ന ഞങ്ങൾ ഇറങ്ങട്ടെ….. നീ വിവരങ്ങൾ അറിയിച്ചാൽ മതി….. ” – ദേവൻ

 

 

_________________

 

 

 

( ദേവൻ )

 

 

അവിടുന്ന് ഇറങ്ങുമ്പോൾ മനസ്സാകെ കലുഷിതം ആയിരുന്നു…. എങ്ങനെ ആണ് അവളിൽ…. അതിനുള്ള ഉത്തരം മാത്രം ഞങ്ങൾക്ക് കിട്ടിയില്ല…. ഞങ്ങൾ വേഗം ഇറങ്ങി….. പക്ഷേ എനിക് എന്തോ അവളോട് ഒന്നും മിണ്ടാൻ തോന്നുന്നില്ല…. മനസ്സ് മുഴുവൻ മറ്റ് പല ചിന്തകളും ആയിരുന്നു…..

 

 

” ദേവേട്ടാ….. ” – ശ്രീ

 

 

” പറ….. ” – ദേവൻ

 

 

” നമുക്ക് എന്റെ വീട്ടിൽ ഒന്നു പോവാം…. കൊറേ ആയി അങ്ങോട്ട് പോയിട്ട്…. ” – ശ്രീ

 

 

” മം പോവാം…. ” – ദേവൻ

 

 

ഞാൻ വേഗം വണ്ടി ചിറ്റെടത്തേക് വിട്ടു…. വീട്ടിലേക്ക് ചെന്നപ്പോൾ മുത്തശ്ശി ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു…..

 

ശരത്ത് മുത്തശ്ശിയുടെ അടുത്ത് ഉണ്ട്…..

 

ഞങ്ങളെ കണ്ടതും ശരത്ത് ഓടി വന്നു…..

 

” എടി നീ ഇൗ വഴി ഒക്കെ മറന്നോ….. എത്ര നാളായി കണ്ടിട്ട്…. കെട്ടിയോനേ കിട്ടിയപ്പോൾ ഞങ്ങളെ വേണ്ടാതെ ആയി അല്ലേ…. ” – ശരത്ത്

 

 

” എടാ ശരത്തെ…. അവർ ഒന്നു അകത്തേക്ക് കയറട്ടെ….. ” – മുത്തശ്ശി

 

” അതേ ഞങ്ങൾ ഒന്നു അകത്തേക്ക് കയറട്ടെ…. എന്നിട്ട് കഥ പറയാം…. കോളജിൽ നിന്ന് വരുവ നല്ല ക്ഷീണം….. ” – ശ്രീ

 

 

________________

 

 

( ശ്രീ )

 

 

ഇപ്പോഴും ദേവേട്ടൻ ഒന്നും മിണ്ടുന്നില്ല….. എന്താണ് ഇങ്ങനെ മൗനം ആവാൻ കാരണം….. ആനന്ദ് ഏട്ടൻ പറഞ്ഞത് കേട്ടിട്ട് ആണോ…. അതാവാം കാരണം….

 

 

വീട്ടിലേക്ക് ചെന്നു അമ്മയെയും മുത്തശ്ശിയെയും  മുഖം കാണിച്ച് മുറിയിലേക്ക് പോയി …. ഫ്രഷ് ആവാൻ…..

 

 

മുറിയിൽ എത്തിയതും ഏട്ടൻ വേഗം ബാൽക്കണിയിലേക്ക് പോയി…. ഞാൻ വേഗം ഏട്ടന് പുറകെ ചെന്നു….. ബാൽക്കണിയിലേ കൈവരിയിൽ പിടിച്ച് നിൽക്കുന്ന ദേവേട്ടന്റെ അടുത്തേയ്ക്ക് ചേർന്നു നിന്നു….

 

 

” ദേവേട്ടാ…. ” – ശ്രീ

 

 

” മം….. ” – ദേവൻ

 

 

” എന്തിനാണ് ഇൗ മൗനം….. ദേവേട്ടാ ഇതൊക്കെ നമ്മൾ നേരത്തെ പ്രതീക്ഷിച്ചത് അല്ലേ…. അസുഖത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നത് അല്ലേ….. ” – ശ്രീ

 

 

” ബാലേ….. പേടിയാകുന്നു….. നിന്നെ എന്നിൽ നിന്ന് നഷ്ടപ്പെടുമോ എന്ന്….. ” – ദേവൻ

 

 

” എന്തൊക്കെയാണ് ഇൗ പറയുന്നത്…… മരണത്തിനു മാത്രമേ എന്നെ …. ” – ശ്രീ

 

പറഞ്ഞു തീരുന്നതിനു മുമ്പേ ദേവേട്ടൻ എന്റെ വാ മൂടിയിരുന്നു…..

 

” വേണ്ട ബാലെ…. അത് പറയരുത്…. മരണത്തിനു പോലും നമ്മളെ വേർപെടുത്താൻ ആവരുത്…… ബാല ഇല്ലാതെ ഇന്ദ്രൻ പൂർണൻ ആവില്ല….. അത് കൊണ്ട് ബാല ഇല്ലെങ്കിൽ അന്ന് ഇന്ദ്രനും തീരും…. ” – ദേവൻ

 

 

” എന്തിനാ ഇപ്പോ ഇതൊക്കെ…. ഞാൻ ഇപ്പോ ഒന്നും പോവില്ല…. അങ്ങനെ എന്നിൽ നിന്ന് രക്ഷപെട്ട് നിങ്ങള് സമാധാനം ആയി ജീവികില്ല കേട്ട…. ” – ശ്രീ

 

 

” പോടി അവിടുന്ന്….. ” – ദേവൻ

 

 

” ഇപ്പോ പോകാനോ….. കൊള്ളാലോ….. ” – ശ്രീ

 

 

” എടാ തമാശ പറയല്ലേ…. നിനക്ക് ആരോ മനഃപൂർവം അത് തന്നു എന്നല്ലേ പറയുന്നത്….. അപ്പോ എന്നിൽ നിന്ന് നിന്നെ അകറ്റാൻ….. ” – ദേവൻ

 

 

” എന്റെ ദേവേട്ടാ….. അന്ന് നമ്മൾ 2 ആയിരുന്നു അതിനാൽ അകറ്റാൻ ആകുമായിരുന്നു….. പക്ഷേ…. ഇപ്പോ നമ്മൾ ഒന്നാണ്…. ഇൗ ഇന്ദ്രൻ എന്റെ കൂടെ ഉള്ളപ്പോൾ ഒരുത്തനും എന്നെ ഒന്നും ചെയ്യാൻ ആവില്ല….  ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ ദേവേട്ടനേ കെട്ടിപിടിച്ചു….. ദേവേട്ടൻ എന്റെ തലയിൽ തടവി….

 

 

” അതേ ഇനി മുഖം വീർപ്പിച്ച് നിന്നാൽ ഞാൻ ഒരു കുത്ത് വെച്ച് തരും…. താഴേയ്ക്ക് പോകാം….. അവരൊക്കെ നോക്കി ഇരിപ്പുണ്ടാവും….. ” – ശ്രീ

 

 

ഞങ്ങൾ വേഗം താഴേയ്ക്ക് ചെന്നു…… അപ്പോഴേക്കും അമ്മ ഭക്ഷണം ഒക്കെ നിരത്തിയിരുന്നു…..

 

 

” ആഹാ ഇത്ര വേഗം അമ്മ ഇതൊക്കെ ഉണ്ടാകിയോ….. ” – ദേവൻ

 

 

” മക്കൾ ഒരുപാട് ആയില്ലേ ഇങ്ങോട്ട് വന്നിട്ട്….. അപ്പോ അതാ ഇതൊക്കെ ഉണ്ടാക്കിയത്….. ” – അമ്മ

 

 

” അമ്മേ ഞങ്ങൾ ഉച്ചക്ക് കഴിച്ചത് ആണ്….  ” – ശ്രീ

 

 

” അതൊന്നും സാരമില്ല ശ്രീക്കുട്ടി നീ ഒന്നു തുടങ്ങി തന്നാൽ മതി ബാകി ഞാൻ നോക്കിക്കോളാം….. ” – ശരത്ത്

 

 

നോക്കിയപ്പോൾ ചിരിച്ച് കൊണ്ട് നിൽക്കുന്ന ശരത്ത്…..

 

 

” നിനക്ക് തീറ്റ മാത്രേ ഉള്ളു അല്ലെ അളിയാ….. നന്നായി തടിച്ചിട്ട്‌ ഉണ്ട്….. ” – ദേവൻ

 

 

” അതേ മോനെ ഓഫീസിൽ പോലും പോകുന്നില്ല….. ഇവിടെ ഇരുന്നു തീറ്റ ആണ്….. ” – മുത്തശ്ശി

 

 

” അതിനു എനിക് ഓഫീസ് ഒന്നുമില്ല….. ഞാൻ അയാളുമായി ഉള്ള ബന്ധം എല്ലാം ഉപേക്ഷിച്ചത് ആണ്…. ഞാൻ ചിറ്റെടത് തറവാട്ടിലെ ദേവകി അമ്മയുടെ കൊച്ചുമകൻ ആണ്…. അത്രേം ഉള്ളൂ…. അത്രയും മതി….. ” – ശരത്ത്

 

എന്നും പറഞ്ഞു അവൻ ദേഷ്യത്തിൽ കയറി പോയി…..

 

 

” ഇതാണ് മോനേ ഇപ്പോഴത്തെ അവസ്ഥ…. അവൻ മുഴുവൻ നേരവും ആ മുറിയിൽ തന്നെ ഒക്കെ ആണ്…… ആരെങ്കിലും അവന്റെ അച്ഛനെ കുറിച്ച് പറഞ്ഞാല് തന്നെ ഇൗ വീട് കീഴ്‌മേൽ മറിച്ച് വെക്കും….. ” – മുത്തശ്ശി

 

 

മുത്തശ്ശി അതും പറഞ്ഞു കൊണ്ട് കണ്ണീർ വാർത്തു……

 

 

” ഇപ്പോ നിങ്ങള് വന്നപ്പോൾ ആണ് അവനെ ഒന്ന് ചിരിച്ച് കണ്ടത്….. ഞങ്ങൾക്ക്‌ അവൻ ഞങ്ങളുടെ മകൻ തന്നെയാണ്….. അത് കൊണ്ട് അവന്റെ ഇൗ ഒഴിഞ്ഞു മാറ്റം…. ഞങ്ങൾക്ക് താങ്ങാൻ ആവുന്നില്ല….. ” – അമ്മ

 

 

” അമ്മേ വിഷമിക്കണ്ട…. എല്ലാം ശെരി ആകാം…. ഞാൻ ഒന്നു അവനോട് സംസാരിക്കാം….. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാനും ദേവേട്ടനും കൂടി അവന്റെ അടുത്തേയ്ക്ക് ചെന്നു…..

 

 

” ഡാ…. ” – ശ്രീ

 

 

” ശ്രീക്കുട്ടി നീ കൂടി ദയവു ചെയ്ത് എന്നെ ഉപദേശികരുത്….. പ്ലീസ്…… ” – ശരത്ത്

 

 

” പിന്നെ ഉപദേശിക്കാൻ ഞാൻ നിന്റെ അമ്മായി ഒന്നുമല്ല…. കേട്ടോ ഡാ…. ” – ശ്രീ

 

 

” പിന്നെന്താ ഭവതിയുടെ ആഗമന ഉദ്ദേശം….. ” – ശരത്ത്

 

 

” വളരെ സിമ്പിൾ ആയി ഞാൻ ഒരു കാര്യം പറയാം…. അത് അങ്ങോട്ട് അനുസരിച്ചാൽ മതി….. കേട്ടല്ലോ….. ” – ശ്രീ

 

 

” എടി ബാലെ…. നീ എന്തൊക്കെയാണ് പറയുന്നത്…. ” – ദേവൻ

 

 

” മിണ്ടാതെ ഇരിക്ക് ദേവേട്ടാ….. നീ പറ…. ഞാൻ പറഞ്ഞാല് നീ കേൾക്കില്ലെ….. ” – ശ്രീ

 

 

” നിനക്ക് അറിയാമല്ലോ…. നീ എന്ത് പറഞ്ഞാലും ഞാൻ കേൾക്കും….. നീ കാര്യം പറ…. ” – ശരത്ത്

 

 

” നാളെ തന്നെ അച്ഛനും ആയി കോളജിൽ വന്നു അഡ്മിഷൻ എടുക്കുക…. വളരെ അടുത്ത ദിവസം മുതൽ നീ കോളജിൽ വരുന്നു തുടർന്ന് പഠിക്കുന്നു….. ” – ശ്രീ

 

 

” അയ്യോ…. പഠിക്കാനോ…. ” – ശരത്ത്

 

 

” അയ്യോ പഠിക്കാൻ അല്ല… നീ പഠിക്കുന്നു….. അതും ഞങ്ങളുടെ കൂടെ…. ഞങ്ങളുടെ കോളജിൽ…. ” – ശ്രീ

 

 

” അതൊന്നും ശെരി ആവില്ല…. ” – ശരത്ത്

 

 

” ശെരി ആവും ഞാൻ പറയും നീ അനുസരിക്കും….. അങ്ങനെ ആയിരുന്നല്ലോ നമ്മൾ പണ്ട് മുതൽ….. ” – ശ്രീ

 

 

” പക്ഷേ ബാലെ ക്ലാസ്സ് ഒക്കെ തുടങ്ങി ഒരുപാട് ആയില്ലേ…. അപ്പോ അഡ്മിഷൻ ഒക്കെ….. ” – ദേവൻ

 

 

” അതൊക്കെ കിട്ടും അളിയാ…. അവിടെ ഞങ്ങൾക്ക് share ഉണ്ട്….. അത് കൊണ്ട് recommendation ചെയ്താൽ കിട്ടും…. ” – ശരത്ത്

 

 

” ആഹാ അപ്പോ എല്ലാം മുൻകൂട്ടി കണ്ടിട്ട് ആണല്ലേ….. എന്ന അങ്ങനെ ആവട്ടെ ….. ” – ദേവൻ

 

 

” എടി അത് വേണോ….. ” – ശരത്ത്

 

 

” വേണം….. എനിക് അറിയാം നിനക്ക് ഇനി ഒരിക്കലും അവരെ ആരെയും അംഗീകരിക്കാൻ ആവില്ല എന്ന് പക്ഷേ….. ” – ശ്രീ

 

 

” മതി…..അവരൊന്നും എന്റെ ആരുമല്ല…. ” – ശരത്ത്

 

 

” അവരെ നീ വെറുതത് അത് നിന്നോട് എല്ലാം മറച്ച് വെച്ചത് കൊണ്ടാണോ…. അല്ലല്ലോ…. അത് എന്നോട് അങ്ങനെ ചെയ്തത് കൊണ്ട് അല്ലേ….. ” – ശ്രീ

 

 

” ശ്രീക്കുട്ടി…. നിനക്ക് ഇപ്പോ എന്താ വേണ്ടത്…. ഞാൻ കോളജിൽ വരണം അത്രല്ലെ ഉള്ളൂ….. അടുത്ത തിങ്കളാഴ്ച മുതൽ ഞാൻ ഉണ്ടാവും നിന്റെ കൂടെ നിന്റെ ക്ലാസ്സിൽ….. ” – ശരത്ത്

 

 

” എന്നാലേ വാ ഞാൻ തുടങ്ങി തരാം….. ബാകി നീ ഏറ്റു പിടിച്ച് കൊള്ളണം….. ” – ശ്രീ

 

 

” എന്ത്….. ” – ദേവൻ

 

 

” അതേ അമ്മേ കൊറേ ഉണ്ടാകി വെച്ചിട്ട് ഇല്ലെ…. അത് ഫിനിഷ് ചെയ്യണ്ടേ…… ” – ശ്രീ

 

 

” അതിനു ഇടയിൽ വിഷയവും മാറിയോ…. ” – ദേവൻ

 

 

” അതൊക്കെ എപ്പോഴേ മാറി….. ” – ശരത്ത്

 

 

എന്നും പറഞ്ഞു അവൻ താഴേയ്ക്ക് പോയി…..

 

 

” ദേവേട്ടാ….. അവൻ ഇങ്ങനെ നടക്കുന്നത് കാണാൻ എനിക്ക് കഴിയില്ല….. അതാ ഞാൻ ” – ശ്രീ

 

 

” എനിക് അറിയാം…. നിങ്ങള് തമ്മില് ഉള്ള സ്നേഹം ഞാൻ കണ്ട് അറിഞ്ഞത് ആണ്….. ” – ദേവൻ

 

 

” ഇന്ന് ഇൗ ശ്രീബാല ജീവനോടെ ഉണ്ടെങ്കിൽ അതിന് കാരണം അവനാണ് അവൻ മാത്രം….. നമ്മുടെ ഇൗ ബന്ധം പോലും അവനാണ് കാരണം….. അവൻ വാശി പിടിച്ചത് കൊണ്ടാണ് ഞാൻ ദേവേട്ടന്റെ ജീവിതത്തിലേക്ക് വന്നത്….. ” – ശ്രീ

 

 

” അപ്പോ അതിനിടയിൽ ഇതൊക്കെ ഉണ്ട് അല്ലേ….. ” – ദേവൻ

 

 

” ഒരുപാട് ഉണ്ട്… ഇപ്പോ നമുക്ക് താഴെ പോവാം…. അല്ലെങ്കിൽ അവൻ എല്ലാം തീർക്കും….. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞങ്ങൾ താഴേയ്ക്ക് ചെന്നു……

 

 

 

____________________

 

 

 

( ദേവൻ )

 

 

 

ഭക്ഷണം ഒക്കെ കഴിഞ്ഞു ഞങ്ങൾ ഇറങ്ങാൻ ആയപ്പോൾ ആണ് അച്ഛൻ വന്നിട്ട് പോകാം എന്ന് പറഞ്ഞത്…..

 

 

ഞാനും അത് ശെരി വെച്ചു…. ഇവിടം വരെ വന്നിട്ട് അച്ഛനെ കാണാതെ പോകുന്നത് മോശമല്ലേ….

 

 

വന്നപ്പോൾ മുതൽ ശ്രീയും ശരത്തും കൂടെ തുടങ്ങിയത് ആണ് എന്റെ ദേവിയെ ഇവർ 2 ഉം കൂടെ  കൂടിയാൽ മൂന്നാം ലോക മഹായുദ്ധം ആണ്…..

 

 

കുറച്ച് നേരം കേട്ടിരുന്നു…. പിന്നെ ഞാൻ മുറിയിലേക്ക് പോയി….

 

 

മുറിയിൽ കയറിയപ്പോൾ മുതൽ എന്തോ നെഞ്ച് വല്ലാതെ പിടകുന്നു…. ഇനിയും അറിയാൻ എന്തൊക്കെയോ ഉള്ളത് പോലെ…..

 

എന്തായിരിക്കും വലിയചന് അവളോട് വെറുപ്പ് ഉളവാകുന്നത്… അതിന്റെ കാരണം പറഞ്ഞു തരാൻ ആർക്കാണ് ആവുന്നത്….. അത് ചിലപ്പോൾ മുത്തശ്ശിക്ക് കഴിയും….. അതേ മുത്തശ്ശിക്ക് അറിയാൻ പറ്റും….

 

 

ഞാൻ വേഗം മുത്തശ്ശിയുടെ മുറിയിലേക്ക് ചെന്നു….. അവിടെങ്ങും ആരുമില്ല……

 

 

” മുത്തശ്ശി….. ” – ദേവൻ

 

 

 

” ആ മോനെ…. ഞാൻ കുളിക്കുക ആണ്…. നീ മുറിയിൽ ഇരിക്ക്….. ഞാൻ ദെ വരുന്നു….. ” – മുത്തശ്ശി

 

 

ഞാൻ പതിയെ ആ മുറി ചുറ്റും വീക്ഷിച്ചു…… അത്യാവശ്യം വലിപ്പം ഉള്ള മുറി…. മുറിയിൽ ആകമാനം ഒരു ചന്ദനത്തിന്റെയും മുല്ലപ്പൂവിന്റെയും സമ്മിശ്ര ഗന്ധം….. ബാലക്കും ഇൗ മണമാണ്…. ഞാൻ ഓർത്തു….

 

 

മേശമേൽ വെറ്റിലയും അടക്കയും ഒക്കെ ഇരിപ്പുണ്ട്…. അപ്പോ ഇതൊക്കെ ഉണ്ട് അല്ലേ….

 

 

മുറിയിൽ ശ്രീകൃഷണെന്‍റെയും ദേവിയുടെയും ഒക്കെ ഫോട്ടോ ഇരിപ്പുണ്ട്…..

 

 

പെട്ടെന്നാണ് കട്ടിലിൻ അടിയിൽ ഒരു തകര പെട്ടി കണ്ടത്….. ഇത് എന്താണാവോ….. അതിൽ നിറയെ പൊടി ആയിരുന്നു…… തുറന്നു നോക്കിയപ്പോൾ ഒരു  ചിലങ്ക കണ്ടൂ…

 

 

അത് കണ്ടപ്പോൾ എനിക് ബാലയുടെ മുഖം ഓർമ വന്നു…. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….. പിന്നെയും അതിലേക്ക് നോക്കിയപ്പോൾ ഒരു ഭരതനാട്യ ഡ്രസ്സ് കണ്ടൂ…. ഇത് ആരുടെ ആണാവോ…..

 

 

അതൊക്കെ പുറത്തേക് വെച്ച് നോക്കിയപ്പോൾ ആണ് അതിൽ നിന്നും ഒരു ഫോട്ടോ കിട്ടിയത്……

 

 

അതിലേക്ക് നോക്കിയതും എന്റെ കണ്ണുകൾ വിടർന്നു….. ഇവർ….. ഇവരെ ഞാൻ എവിടെയോ കണ്ടിട്ട് ഉണ്ട്…. പക്ഷേ…. എവിടെ ആണ്….. മുത്തശ്ശിയുടെ ഒരു മുഖഛായ ഒക്കെ ഉണ്ട്…. ഇനി മുതശിയുടെ ആരെങ്കിലും ആവോ….. പക്ഷേ ഇങ്ങനെ ഒരാളെ ഇത് വരെ കണ്ടിട്ടില്ല…….

 

 

” എന്താ കുട്ടി അവിടെ ചെയ്യുന്നത്….. ” – മുത്തശ്ശി

 

 

പെട്ടെന്ന് എന്റെ കൈയിൽ നിന്ന് ആ ഫോട്ടോ താഴേയ്ക്ക് വീണു….

 

 

” അത് മുത്തശ്ശി ഞാൻ വെറുതെ….. ” – ദേവൻ

 

 

” ഞാൻ പുറത്തേക് വരാം…. മോൻ ഇപ്പോ പുറത്തേക് ചെല്ല്….. ” – മുത്തശി

 

എന്നും പറഞ്ഞു എന്നെ വേഗം മുറിയിൽ നിന്നും പറഞ്ഞു അയച്ചു….. പക്ഷേ മുത്തശി നന്നായി പരുങ്ങിയിരുന്ന്……

 

 

എന്നിട്ട് ഞാൻ ഇറങ്ങിയതും ആ വാതിലുകൾ അടഞ്ഞു….. മുത്തശ്ശിക്ക് ഇത് എന്ത് പറ്റി…..

 

 

 

ഇതേ സമയം നെഞ്ചില് കൈ വെച്ച് നിൽക്കുക ആയിരുന്നു ദേവകി അമ്മ….. എന്നിട്ട് കൈയിൽ ഉള്ള ഫോട്ടോയിലേക് നോക്കി…..

 

 

” മോളെ ലക്ഷ്മി…. സത്യങ്ങൾ എല്ലാവരും അറിയാൻ സമയം ആയെന്ന് തോന്നുന്നു…. അന്നേരം ഇൗ അമ്മയെ വെറുക്കുമോ ഇവരൊക്കെ….. ”

 

എന്നും പറഞ്ഞു അവർ കണ്ണീർ പൊഴിച്ചു…..

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!