✍️💞… Ettante kanthaari…💞 ( Avaniya )
( ശ്രീ )
ശരത്തും ആയി കൊറേ നേരം സംസാരിച്ചു….. അവൻ ഞങ്ങളുടെ കൂടെ കോളജിൽ ഉണ്ടാവുന്നത് ഒരു സന്തോഷം തന്നെയാണ്…. അവൻ ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇത് പോലെ ചിരിച്ച് സംസാരിക്കുന്നത് എന്നത് എനിക് ഒരു വേദന ആയിരുന്നു…. അത് കൊണ്ട് അവനെ എങ്ങനെ എങ്കിലും എന്റെ പഴയ ശരത്ത് ആകിയെ പറ്റൂ…. അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു…..
കുറച്ച് കഴിഞ്ഞപ്പോൾ അച്ഛനും വന്നു… അച്ഛന്റെ അടുത്ത് പറഞ്ഞു ഞങ്ങൾ അവിടുന്ന് ഇറങ്ങി….. ദേവേട്ടൻ എന്തൊക്കെയോ ആലോചിച്ച് ഇരിപ്പുണ്ട്…
” എന്താ ദേവേട്ടാ കാര്യമായ ആലോചന…. ” – ശ്രീ
” അത് ഒന്നുമില്ല… ബാലേ… ” – ദേവൻ
” എന്താ പറ … ” – ശ്രീ
” നിന്റെ വീട്ടിൽ നീ അല്ലാതെ മറ്റാരെങ്കിലും നൃത്തം ചെയുമോ…. ” – ദേവൻ
” എനിക് അറിയില്ല…. എന്റെ അറിവിൽ ഇല്ല…. ചേച്ചിക്ക് പണ്ടെ അതിനോട് താൽപര്യം ഒന്നും ഉണ്ടായില്ല … അച്ഛനും അമ്മക്കും ഒന്നും നൃത്തം അറിയില്ല…. എന്നോട് പലരും ഇത് ചോദിച്ചിട്ട് ഉണ്ട്…. വീട്ടിൽ ആർക്കും ഇങ്ങനെ ഒരു വാസന ഇല്ല…. പിന്നെങ്ങനെ ആണ് എനിക് എന്ന്…. ” – ശ്രീ
” ഉറപ്പാണോ…. ” – ദേവൻ
” എന്താ ദേവേട്ടാ ഇങ്ങനെ ചോദിക്കാൻ… എന്തുപറ്റി…. ” – ശ്രീ
” ഒന്നുമില്ല ഡാ… നീ നന്നായി നൃത്തം ചെയുമല്ലോ…. അപ്പോ മറ്റാരെങ്കിലും ചെയ്യുമോ എന്ന് അറിയാൻ ചോദിച്ചത് ആണ്….. “. – ദേവൻ
ഞങ്ങൾ വേഗം വീട്ടിലേക്ക് എത്തി…. വീട്ടിൽ എല്ലാവരും എത്തിയിരുന്നു….
വീട്ടിൽ ചെന്നപ്പോൾ തന്നെ സൂര്യയും ഗായത്രിയും എന്റെ അടുത്തേയ്ക്ക് വന്നു…. അവർ ലച്ചുവേച്ചിയെ കാളും കൂട്ട് എന്നോടാണ്….
” അല്ല നിങ്ങള് എന്താ ലച്ചൂ ചേച്ചിയോട് അത്ര അടുപ്പം കാണിക്കാത്തത്….. ” – ശ്രീ
” അത് ഞങ്ങൾക്ക് അത്ര അടുപ്പം വരുന്നില്ല…. ലച്ചു ഏടത്തി കുറച്ച് മിണ്ടാപൂച്ച ആണെന്ന് തോന്നുന്നു….. ” – ഗായത്രി
” അത് ശെരിയാണ് ചേച്ചി ഒരു പാവം ആണ്….. മിണ്ടാപൂച്ച ഒന്നുമല്ല കേട്ടോ…. അവള് സംസാരിച്ച് വരാൻ ഇച്ചിരി സമയം എടുക്കും എന്നെ ഉള്ളൂ….. വാ നമുക്ക് ചേച്ചിയോട് സംസാരിച്ച് കൂട്ടാവാം….. ” – ശ്രീ
” അതേ വാ….. ” – സൂര്യ
ഞങ്ങൾ വേഗം ചേച്ചിയുടെ അടുത്ത് പോയി….. കൊറേ നേരം സംസാരിച്ചു…. ചേച്ചി അവരുമായി പെട്ടെന്ന് കൂട്ടായി…. ചേച്ചിയുടെ മുഖത്ത് എന്തോ ഒരു സങ്കടം ഉണ്ട്…. എന്തോ എനിക് അങ്ങനെ തോന്നി….
സൂര്യയും ഗായത്രിയും എഴുന്നേറ്റ് പോയപ്പോൾ ഞങ്ങൾ മാത്രമായി…..
” ചേച്ചി നീ ഒകെ ആണോ…. മുഖം ഒക്കെ വല്ലാതെ ഇരിപ്പുണ്ട് അല്ലോ…. ” – ശ്രീ
” കുഴപ്പം ഒന്നും ഇല്ല ഡാ….. ഓഫീസിൽ കുറച്ച് ടെൻഷൻ ഉണ്ട്…. ഇപ്പോ അച്ഛനും ഞാനും മാത്രമല്ലേ ഉള്ളൂ….. വലിയച്ഛനെ പുറത്ത് ആകിയില്ലെ മുത്തശ്ശി അത് കൊണ്ട് ശരത്തും വരുന്നില്ല….. ” – ലച്ചു
” ആ ചേച്ചി അവൻ നാളെ മുതൽ കോളജിൽ വരും… ഞാൻ പറഞ്ഞിട്ട് ഉണ്ട്…. ” – ശ്രീ
” അത് നന്നായി…. അവൻ ആഗേ സങ്കടം ആണ്…. നമ്മളോട് കാണിക്കുന്നില്ല എന്നെ ഉള്ളൂ…. ” – ലച്ചു
” ചേച്ചി… ചെറിയച്ഛൻ വരില്ലേ പറഞ്ഞാല്….. ” – ശ്രീ
” വരുമായിരിക്കും പക്ഷേ ഇൗ ഫീൽഡ് ചെറിയച്ഛന് ഇഷ്ടമല്ല…. അതാ പ്രശ്നം…. ” – ലച്ചു
” നമുക്ക് ഒരു വഴി കണ്ടെത്താം….. ചേച്ചിപെണ്ണ് ടെൻഷൻ ആവേണ്ട കേട്ടാലോ…. ” – ശ്രീ
” ശെരി അനിയത്തി….. അല്ല മോളെ…. ഇൗ നിതിക അവള് ആളു ശെരി ആണെന്ന് എനിക് തോന്നുന്നില്ല കേട്ടോ…. നിന്റെ സുഹൃത്ത് ആണ് പക്ഷേ എനിക് എന്തോ അവളെ അങ്ങോട്ട്….. ” – ലച്ചു
” മം…. ” – ശ്രീ
” അവളുടെ നോട്ടവും ഭാവവും ഒക്കെ എന്തോ….. കൂടാതെ അവൾക്ക് ദേവനോഡ് ഒരു താൽപര്യം ഉള്ളത് പോലെ….. ” – ലച്ചു
” ചേച്ചി…. ദേവേട്ടന്റെ താലി എന്നും ഇൗ നെഞ്ചോട് ചേർന്നു ഉണ്ടാവും….. പേടിക്കണ്ട….. ” – ശ്രീ
” അത് കേട്ടാൽ മതി….. ” – ലച്ചു
” ലച്ചുവേച്ചിക്ക് എന്തെങ്കിലും വയ്യായിക ഉണ്ടോ…. മുഖം ഒക്കെ വിളറി ഇരിക്കുന്നു….. ” – ശ്രീ
” ഒന്നും ഇല്ല ഡാ….. എനിക് കുടിക്കാൻ കുറച്ച് വെള്ളം എടുത്ത് തരുവോ…. ” – ലച്ചു
ഞാൻ വേഗം വെള്ളം എടുത്ത് കൊടുത്തു….. അത് കുടിച്ചതും മുഖം പൊത്തി ചേച്ചി വാഷ്ബേസിൻ അടുത്തേയ്ക്ക് ഓടി….
” അയ്യോ അമ്മേ….. വേഗം വാ….. ” – ശ്രീ
എന്നും പറഞ്ഞു ഞാൻ ചേച്ചിയുടെ മുതുക് തടവി കൊടുത്തു…..
അപ്പോഴേക്കും അമ്മ വന്നു…..
” എന്തുപറ്റി മോളെ…. ” – മാലതി
” അറിയില്ല പെട്ടെന്ന് വെള്ളം വേണമെന്ന് പറഞ്ഞു കൊടുത്തപ്പോൾ ശർധിക്കാൻ ഓടി….. ” – ശ്രീ
” എന്തുപറ്റി മോളെ…. ” – മാലതി
ചോദിച്ചതും ചേച്ചി ഒന്നു പുഞ്ചിരിച്ചു….
” അതാണോ മോളെ….. ” – മാലതി
” മ്മ് അതേ….. ” – ലച്ചു
” എന്താ അമ്മേ…. എനിക് ഒന്നും മനസിലായില്ല….. ” – ശ്രീ
” എടി പൊട്ടി….. ജിത്തു പണി പറ്റിച്ചു….. നീ അമ്മായി ആവാൻ പോവുകയാണെന്ന്….. ” – മാലതി
” സത്യാമാണോ ചേച്ചി….. ” – ശ്രീ
” അതേടി….. ” – ലച്ചു
ഞങ്ങൾ ഉടനെ ജിത്തു ഏട്ടനെ വിളിച്ച് പറഞ്ഞു….. കാര്യം പറഞ്ഞില്ല സർപ്രൈസ് ആകി വെച്ചു…..
ജിത്തു ഏട്ടനോട് പറഞ്ഞപ്പോൾ ഏട്ടൻ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു…..
നാളെ രാവിലെ ഹോസ്പിറ്റലിൽ പോയി അത് കൺഫേം ചെയ്തിട്ട് എല്ലാവരെയും അറിയിക്കാം എന്ന് തീരുമാനിച്ചു…..
അപ്പോഴാണ് അമ്മായി എന്നെ കുത്തി സംസാരിച്ചത്…..
പക്ഷേ അതാരും മൈൻഡ് ചെയ്തില്ല…. എന്തിന് അവരുടെ മകൾ പോലും…..
________________
( ദേവൻ )
താഴത്തെ ആഘോഷങ്ങൾ ഒക്കെ കഴിഞ്ഞു എങ്കിലും എന്തോ മനസ്സ് അസ്വസ്ഥായിരുന്ന്…… എന്തോ ആ ഫോട്ടോ മനസ്സിൽ ഒരുപാട് സംഘർഷം സൃഷ്ടിക്കുന്നു…..
എനിക് അടുത്ത് ബന്ധം ഉള്ള ആരോ ആണെന്ന് മനസ്സ് പറയും പോലെ….. പക്ഷേ ആരാ അവർ ആദ്യമായി കാണുന്ന അവരോട് എന്തിനാ എനിക് ഇത്ര ബന്ധം…….
അതൊക്കെ ആലോചിച്ച് ഇരുന്നപ്പോൾ ആണ് പെട്ടെന്ന് ഫോൺ ബെൽ അടിച്ചത്…… നോക്കിയപ്പോൾ പരിചയം ഇല്ലാത്ത നമ്പർ ആണ്…..
” ഹലോ…. ” – ദേവൻ
” സർ ഞാൻ റോബിൻ ആണ്….. ” – റോബിൻ
” പറയൂ റോബിൻ എന്താ കാര്യം….. ” – ദേവൻ
” അത് സർ ഞാൻ കൃഷ്ണ മേനോൻ സാറിനെ കാണാൻ വന്നത് ആണ്…. അപ്പോഴാണ് ഇവിടെ സാറിനെ കാണാൻ ആരോ വന്നിരിക്കുന്നത് …. ” – റോബിൻ
” ആരാ ആളു അവർ എന്താ സംസാരിക്കുന്നത്…… ” – ദേവൻ
” അത് സർ ശ്രീബാല എന്നൊക്കെ പറയുന്നുണ്ടായിരുന്നു…. കൂടെ ഉള്ള ആളെ എനിക് അറിയില്ല….. ” – റോബിൻ
” അവരുടെ ഫോട്ടോ എടുത്ത് എനിക് അയച്ച് തരണം….. ഇപ്പൊൾ തന്നെ…… ” – ദേവൻ
” ഒകെ സർ…. ” – റോബിൻ
ഫോൺ കട്ടായതും എനിക് whatsapp ഇൽ ഒരു മെസ്സേജ് വന്നു…..
വലിയച്ഛന്റെ കൂടെ ഒരാള് ഇരിക്കുന്നു….. ആരാണ് അത് എന്ന് വ്യക്തം ആവുന്നില്ല….. ഞാൻ ഫോട്ടോ നന്നായി സൂം ചെയ്ത് നോക്കി…….
ആളെ കണ്ടതും എനിക് ആശ്ചര്യം ആയിരുന്നു…. ഇവർ എങ്ങനെ ഒന്നിച്ച്…….
വലിയഛനും ശേഖരൻ അമ്മാവനും ( നിതികയുടെ അച്ഛൻ ) ഇവർ തമ്മിൽ എന്താ ബന്ധം….. അവരുടെ ഇരിപ്പും സംസാരവും ഒക്കെ കണ്ടിട്ട് നല്ല സുഹൃത്തുക്കളെ പോലെ തോന്നുന്നു….. പക്ഷേ ഇന്നേവരെ ഇങ്ങനെ ഒന്നിനെക്കുറിച്ചും പറഞ്ഞു കേട്ടിട്ടില്ല….. അച്ഛനും അമ്മയും പോലും അവരെ കാണുന്നത് കല്യാണം ഉറപ്പിച്ചു നേരം ആണ്…… അപ്പോ ഇവർ തമ്മിൽ….
എന്തോ ഉണ്ട് ഇനി യും അറിയാത്തത് ആയി….. സത്യങ്ങൾ ഒക്കെ മനസിലാക്കിയാൽ മാത്രമേ എന്തിനും ഉത്തരം കണ്ടെത്താൻ ആവൂ…..
________________
🌙🌙🌙☀️☀️☀️
( ശ്രീ )
രാവിലെ മുതൽ ഞാൻ നല്ല ഉത്സാഹത്തിൽ ആയിരുന്നു…… ഇന്ന് ശരത്ത് കോളജിൽ അഡ്മിഷൻ എടുകുമല്ലോ…..
താഴേയ്ക്ക് ചെന്നപ്പോൾ ഏട്ടനും ചേച്ചിയും കൂടി ഹോസ്പിറ്റലിൽ പോവാൻ നില്പുണ്ട്….. അതിനു ശേഷം എല്ലാവരെയും അറിയിക്കാം എന്ന് തീരുമാനിച്ചു…..
ഞാനും ദേവെട്ടനും കൂടി വേഗം കോളേജിലേക്ക് പോയി….. എന്റെ ഉള്ളിൽ മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു…….
കോളജിൽ എത്തിയതും ഞാൻ ഏട്ടനെയും വലിച്ച് ഏട്ടന്റെ ക്ലാസറൂമിലേക് പോയി……
” എടി ഇത് എങ്ങോട്ട് ആണ്…. ” – ദേവൻ
” വാ ദേവേട്ടാ….. പറയാം….. ” – ശ്രീ
നേരെ ചെന്ന് നിന്നത് ക്ലാസ്സ് റൂമിന്റെ മുമ്പിൽ ആയിരുന്നു…..
” ഇത് എന്താ ഇവിടെ….. ” – ദേവൻ
” വാ ഒരു ചെറിയ പണി ഉണ്ട്…… ” – ശ്രീ
ഞങ്ങൾ നേരെ ചെന്ന് നിന്നത് ശാരികയുടെ മുന്നിലാണ്…… മുഖം ഒക്കെ കരഞ്ഞു വീർത്തിട്ട് ഉണ്ട്…..
” ശാരിക ചേച്ചി….. ” – ശ്രീ
വിളി കേട്ടതും എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി…..
ദേവേട്ടന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ കലി തുള്ളി നിൽക്കുക ആണ്……
എന്റെ ദേവിയെ എന്നെ ഇവിടെ ഇട്ട് തല്ലാതെ ഇരുന്നാൽ മതിയായിരുന്നു….. എന്തായാലും ഇന്നത്തോടെ ഇൗ പ്രശ്നം തീർക്കും എന്ന് ഞാൻ പൂർണമായും തീരുമാനിച്ചിരുന്നു…… വെറുതെ ഒരു വൈരാഗ്യം വെച്ച് പുലർത്തുന്നതിൽ ഒരു അർത്ഥവും ഇല്ല…..
” ചേച്ചി…. ” – ശ്രീ
” എന്താ പറ….. ” – ശാരിക
ഞാൻ പറഞ്ഞു തുടങ്ങുന്നതിനു മുന്നേ ഏതോ പെൺകുട്ടി ഇടയിൽ കയറി…. കണ്ടിട്ട് ശാരികയുടെ കൂട്ടുകാരി ആണെന്ന് തോന്നുന്നു…..
” എന്തിനാ ദേവാ വീണ്ടും ഇവളെ കൂട്ടി ഇങ്ങോട്ട് വന്നത്….. ശാരികയെ സങ്കടപെടുത്തുവാൻ ആണോ….. അത് കണ്ടിട്ട് ഇവൾക്ക് സന്തോഷിക്കണം ആയിരിക്കും….. മതിയായില്ലേ അവളെ ദ്രോഹിച്ചു…… ” – കൂട്ടുകാരി
” ദിയ മതി…… സമാധാനം ആയോ ബാലെ…… ” – ദേവൻ
” ചേച്ചി പ്ലീസ് ഒരു 5 മിനിറ്റ് എനിക് ഒന്നു സംസാരിക്കാൻ ഉണ്ട് …. ചേച്ചിയുടെ നല്ലതിന് വേണ്ട് തന്നെയാണ്…… ” – ശ്രീ
” നിനക്ക് മതിയായില്ലേ ശ്രീബാല ” – ദിയ
” മതി ദിയ……. നിനക്ക് എന്താ പറയാൻ ഉള്ളത്….. ” – ശാരിക
” നമുക്ക് ഒന്ന് മാറി നിന്ന് സംസാരിക്കാം….. ” – ശ്രീ
” വരൂ….. ” – ശാരിക
ഞങ്ങൾ ഒന്നു മാറി നിന്നു…..
” എന്താ നിനക്ക് പറയാൻ ഉള്ളത്…… ” – ശാരിക
” ചേച്ചിക്ക് എന്നോട് ദേഷ്യം തോന്നരുത്…… നഷ്ടപ്പെട്ടു പോയ നിധി തിരിച്ച് കിട്ടിയത് പോലെ ആണ് എനിക് ദേവേട്ടനെ കിട്ടിയത്…… ദേവേട്ടൻ ആണ് എന്റെ വരൻ എന്ന് ഞങ്ങൾ അറിയുന്നത് പോലും വിവാഹത്തിന് 15 മിനിറ്റ് മുമ്പാണ്” – ശ്രീ
” നീ എന്താ പറഞ്ഞു വരുന്നത്…… എനിക് ഒന്നും മനസിലായില്ല…… ” – ശാരിക
ഞാൻ ഉടനെ ഡിഗ്രീ കാലഗട്ടം മുതൽ ഇന്ന് വരെയുള്ള ഞങ്ങളുടെ ജീവിതം ചുരുക്കി പറഞ്ഞു കൊടുത്തു……
” ചേച്ചിക്ക് ഒരുപാട് ഇഷ്ടമാണ് ദേവേട്ടനെ എന്ന് എനിക് അറിയാം….. പക്ഷേ അതിലും ഒരുപാട് അധികം ദേവേട്ടൻ എന്നെ സ്നേഹിക്കുന്നു…… അത് കൊണ്ടാവാം ഇത്രേം അകന്നു പോയിട്ടും ഞങ്ങൾ ഒന്നായത്…… ” – ശ്രീ
പറഞ്ഞു തീരുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. കൂടെ ശാരിക ചേച്ചിയുടെയും…..
” ശ്രീബാല സോറി എടോ…… ഞാൻ അറിഞ്ഞില്ല ഇങ്ങനെ ഒരു ബന്ധം….. അത് കൊണ്ട് എന്തോ പെട്ടെന്ന് സഹിച്ചില്ല….. തന്നെ കുറിച്ച് മോശമായി പറഞ്ഞു പോയി….. ക്ഷമിക്കൂ പ്ലീസ്…… ” – ശാരിക
” സാരമില്ല ചേച്ചി…… തെറ്റ് ഞങ്ങളുടെ ഭാഗത്തും ഉണ്ട് ആരെയും ഒന്നും അറിയിച്ചില്ല…… ” – ശ്രീ
” എന്റെ കൂട്ടുകാരികൾ അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സ് കൈവിട്ട് പോയി മോളെ….. സോറി…… ” – ശാരിക
” സാരമില്ല….. ചേച്ചി അന്ന് ഒരുപാട് സങ്കടപെട്ട് എന്ന് എനിക് അറിയാം….. അത് കൊണ്ടാണ് ഇന്ന് തന്നെ വന്നു സംസാരിച്ചത്…… അപ്പോ ചേച്ചി ഇനി ദയവ് ചെയ്ത് എന്നോട് ദേഷ്യം ഒന്നും വെച്ച് പുലർത്തരുത്…… ” – ശ്രീ
” ഒന്നു പോ കൊച്ചെ….. എനിക് സങ്കടം ഒന്നുമില്ല….. എന്റെ അനിയത്തികുട്ടി വാ….. നിന്റെ കെട്ടിയോൻ അവിടെ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പുണ്ട്…..” – ശാരിക
എന്നും പറഞ്ഞു ഞങ്ങൾ ചിരിച്ച് കൊണ്ട് അങ്ങോട്ട് നടന്നു…….
____________________
( ദേവൻ )
കുറച്ച് നേരം ആയിട്ടും അവർ തിരിച്ച് വരുന്നില്ല…… എനിക് നല്ല ടെൻഷൻ ഉണ്ട്…… ഇൗ ബാലക്ക് ഇത് എന്തിന്റെ കേഡ് ആണോ എന്തോ……
അതും ആലോചിച്ച് നോക്കിയപ്പോൾ ദെ ചിരിച്ചും കളിച്ചും വരുന്നു 2 ഉം……. ഇനി എന്റെ സ്വപ്നം ആണോ…… ഞാൻ എന്റെ കൈയിൽ തന്നെ ഒന്നു നുള്ളി നോക്കി…… അതേ സത്യം ആണ്…… അവർ ഭയങ്കര ഹാപ്പി ആയാണ് തിരിച്ച് വരുന്നത്…….
ഉടനെ ശാരിക എന്റെ അടുത്തേയ്ക്ക് വന്നു…..
” ദേവാ…. സോറി എടാ….. ദേഷ്യം ഒന്നും വെക്കല്ലെ….. നിങ്ങള് ആണ് ഒന്നികേണ്ടവർ അതാണ് നടന്നത്…… എന്നോട് ക്ഷമിക്കണം…… ” – ശാരിക
” Its ok…… എല്ലാം കലങ്ങി തെളിഞ്ഞല്ലോ…… അത് മതി എനിക്” – ദേവൻ
എന്നും പറഞ്ഞു ഞാൻ ഒന്നു ചിരിച്ചു……
” മോനെ ദേവാ….. ചിലവ് ഉണ്ട് കേട്ടോ…… കല്യാണം കഴിഞ്ഞ് അല്ലോ…… എന്തായാലും നീ ലക്കി ആണ്…. ഇത്പോലെ ഒരാളെ കിട്ടിയില്ലേ…… ” – ശാരിക
കേട്ടപ്പോൾ അഭിമാനത്തോടെ എന്റെ തല ഉയർന്നു……..
” എന്നാലേ ചേച്ചികുട്ടി….. ഞാൻ പോവട്ടെ…… എന്റെ കെട്ടിയോനെ നോക്കണേ…… ” – ശ്രീ
എന്നും പറഞ്ഞു അവള് പോവാൻ പോയി…… ഞാനും അവളുടെ പുറകെ ഓടി…..
” ബാലേ…. ” – ദേവൻ
” എന്താ ദേവേട്ടാ….. ” – ശ്രീ
” ഞാൻ ഒരു കാര്യം ചോദിക്കട്ടെ……. ” – ദേവൻ
” ചോദികെന്നെ……. ” – ശ്രീ
” ശെരിക്കും നിനക്ക് ശാരികയോട് ദേഷ്യം അല്ലേ തോന്നേണ്ടത്……. ഞാൻ കരുതിയത് അവക്കിട്ട് ഒന്നു പൊട്ടിക്കും എന്നാണ്…… ” – ദേവൻ
ഉടനെ അവള് ഒന്നു ചിരിച്ചു……
” എന്റെ ദേവേട്ടാ…. എനിക്കെന്തിന് ആണ് ദേഷ്യം തോന്നുന്നത്…… അവൾക്ക് ഏട്ടനെ ഇഷ്ടം ആയിരുന്നു അത് കൊണ്ടാണ് അങ്ങനെ ഒക്കെ ഉണ്ടായത്….. പറഞ്ഞപ്പോൾ മനസിലായി ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല…… പിന്നെ ഇതിനെക്കാൾ വലിയ ഒരുകാര്യം ഉണ്ട്….. പൊട്ടികേണ്ടത് ഇവൾക്ക് അല്ല ആ നീതുവിനും ആദിക്കും ആണ്….. മാസ്റ്റർ ബ്രെയിൻ…… ” – ശ്രീ
” അത് നീ എങ്ങനെ അറിഞ്ഞു….. ” – ദേവൻ
” എന്റെ കണ്ണ് അവളുടെ പുറകെ ഉണ്ടായിരുന്നു…..ഞാൻ പ്രതീക്ഷിച്ചത് ആണ് ഇതൊക്കെ……. അങ്ങനെ അറിഞ്ഞു…… ” – ശ്രീ
” എന്നാ ശെരി….. മോൾ ക്ലാസ്സിലേക്ക് പോവു……. ” – ദേവൻ
_______________
( ശ്രീ )
ഞാൻ വേഗം ക്ലാസ്സിലേക്ക് പോയി….. കേറി ചെന്നതും കണ്ടത് എന്നെ തല്ലി കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന അമ്മുവിനെയാണ്…….
” എന്താടാ ” – ശ്രീ
ചോദിച്ചതും പുറം പൊളിച്ച് ഒരു അടി ആയിരുന്നു മറുപടി……..
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





