Skip to content

💙 ഇന്ദ്രബാല 💙 52

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

( ശ്രീ )

ഞാൻ വേഗം ക്ലാസ്സിലേക്ക് പോയി….. കേറി ചെന്നതും കണ്ടത് എന്നെ തല്ലി കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന അമ്മുവിനെയാണ്…….

 

” എന്താടാ ” – ശ്രീ

 

ചോദിച്ചതും പുറം പൊളിച്ച് ഒരു അടി ആയിരുന്നു മറുപടി……..

 

” എന്താ ഡീ എന്റെ മുതുക് തല്ലി പൊളിച്ചല്ലോ…… കാര്യം പറഞ്ഞിട്ട് തല്ല്…. ” – ശ്രീ

 

 

” കാര്യം അറിയണം അല്ലേ ഡീ നിനക്ക്….. വാ കാണിച്ച് തരാം……. ” – അമ്മു

 

 

അവളുടെ കൂടെ ചെന്നു നോക്കിയപ്പോൾ full പഞ്ചർ ആയിരിക്കുന്ന ഒരാളെ ആണ് മുഖം നല്ല പരിചയം ഉണ്ട്….. പറഞ്ഞു വരുമ്പോൾ എന്റെ ആങ്ങള ആയി വരും…… എന്നെ കണ്ടതും അവൻ എഴുന്നേറ്റ് വന്നു……

 

 

” ശ്രീക്കുട്ടി…… ഇൗ ദുഷ്ട കെട്ടുന്നതിന് മുമ്പേ എന്റെ ഭാര്യയേയും മക്കളേയും അനാഥർ ആകും…… ” – ശരത്ത്

 

 

 

” ആരാടോ മനുഷ്യ നിങ്ങളുടെ ഭാര്യ…… ഞാൻ വിധവ ആയാൽ ഞാൻ അങ്ങ് സഹിച്ചു……. ” – അമ്മു

 

 

2 ഉം കൂടി പൊരിഞ്ഞ അടി ആണ്….. ഇനിയെങ്കിലും ഇടപെട്ടില്ല എങ്കിൽ എനിക് ഒരു ആങ്ങളയും നാത്തൂനും ഇല്ലാതെ ആവും….. അത് കൊണ്ട് ഞാൻ ഇടപെട്ട് സോൾവ് ആകി….

 

 

 

” എടി സത്യം ഞങ്ങൾ ഇന്നലെ ആണ് തീരുമാനിച്ചത്….. പിണങ്ങല്ലെ ….. എന്തുവേണമെങ്കിലും വാങ്ങി തരാം……. ” – ശരത്ത്

 

 

” ഉറപ്പാണോ…… ” – അമ്മു

 

 

 

” കഴുത്ത് അറക്കരുത്….. ” – ശരത്ത്

 

 

” പോടാ….. എനിക് ഒന്നും വേണ്ട….. ” – അമ്മു

 

 

” അച്ചോടാ പിണങ്ങല്ലെ…. എന്താ വേണ്ടത് ….. ” – ശരത്ത്

 

 

” ഐസ്ക്രീം……. ” – അമ്മു

 

 

” എടി നിനക്ക് അതിൽ ആരെങ്കിലും കൈവിഷം തന്നിട്ട് ഉണ്ടോ…… ” – ശരത്ത്

 

 

” പറ്റുമെങ്കിൽ മേടിച്ച് താ…. ” – അമ്മു

 

 

” എടി പെണ്ണെ ഇങ്ങനെ തിന്നാൽ sugar വരും നിനക്ക്…… ” – ശരത്ത്

 

 

” സാരില്ല അത് ഞാൻ അങ്ങ് സഹിച്ച്……. ” – അമ്മു

 

 

” പക്ഷേ എനിക് സഹിക്കാൻ പറ്റില്ല…… ” – ശരത്ത്

 

 

റൊമാൻസ് ആണെന്ന് തോന്നുന്നു ഉദ്ദേശം അത് കൊണ്ട് ഞാൻ വേഗം മുരടനകി……

 

 

“അതേ എന്നെ പോലെ ഒരു നിഷ്‌കു പെങ്ങൾ ഇവിടെ നില്പുണ്ട്….. അതോർത്തിട്ട്‌ മക്കൾ റൊമാൻസിക്കു…….. ” – ശ്രീ

 

 

” പോടി കട്ടുറുമ്പെ…… ” – ശരത്ത്

 

 

” ആയിക്കോട്ടെ….. മക്കൾ ഇങ്ങ് വന്നെ ക്ലാസ്സ് തുടങ്ങാൻ ആയി…… അല്ല നീ എപ്പോ ലാൻഡ് ചെയ്തു…… ” – ശ്രീ

 

 

” ഇന്നലെ ചെറിയച്ചനോട് പറഞ്ഞ ഉടനെ കോളേജ് പ്രിൻസിപ്പലിനെ വിളിച്ച്….. അപ്പോ ഇന്ന് ഇങ്ങോട്ട് പോന്നോ അഡ്മിഷൻ ഒക്കെ ശെരി ആകി വെക്കാം എന്ന് പറഞ്ഞു….. ഇന്ന് വന്നപ്പോൾ ഒന്നു രണ്ടു ഇടത്ത് സൈൻ ചെയ്ത് മേടിച്ച് ക്ലാസ്സിൽ പൊക്കോളാൻ പറഞ്ഞു…… ” – ശരത്ത്

 

 

” നീ എന്നിട്ട് ആരെയൊക്കെ പരിചയപെട്ടു…… ” – ശ്രീ

 

 

” ആരെയും പരിചയപെട്ടില്ല….. വന്ന് പറയലും ഇൗ പെണ്ണ് അടി തുടങ്ങിയത് ആണ്…… നീ വന്നപ്പോ ആണ് നിറുത്തിയത്……. ” – ശരത്ത്

 

 

” ശെരിയാണ് ശ്രീ കൊച്ചെ…. പാവം നമ്മുടെ ശരത്ത്…… ” – അന്ന

 

 

” ആഹാ നീയും വന്നോ….. ” – ശ്രീ

 

 

അപ്പോഴേക്കും ആകാശ് സർ ക്ലാസ്സിൽ കയറി പിന്നെ ശരത്തിനെ എല്ലാവർക്കും പരിചയപ്പെടുത്തുക ഒക്കെ ചെയ്തു….. അങ്ങനെ ക്ലാസ്സ് ഒക്കെ കഴിഞ്ഞു…….

 

 

 

___________________

 

 

 

( നീതു )

 

 

ഒരു തഞ്ചത്തിൽ ഞാൻ അവരുടെ ഇടയിൽ നിന്നും ആദിയുടെ അടുത്തേയ്ക്ക് വന്നു…..

 

 

” അതും ഫ്ലോപ്പ് ആയി അല്ലേ…… ” – ആദി

 

 

എന്നും പറഞ്ഞു ആദിയുടെ വക ഒരു പുച്ഛം…. അത് കണ്ടപ്പോൾ എനിക് ദേഷ്യം ഇരച്ചു കയറി……. പക്ഷേ ഇവനെ കൊണ്ട് എനിക് ഇനിയും ആവശ്യങ്ങൾ ഉള്ളത് കൊണ്ട് ക്ഷമിച്ചു….

 

 

” ഒരു പ്ലാൻ ഫ്ലോപ്പ് ആയാൽ അതിനു പകരം മറ്റൊന്ന് ഉണ്ടാവും….. ” – നീതു

 

 

ഉടനെ അവിടേക്ക് ദിയ ( ശാരികയുടെ കൂട്ടുകാരി )  വന്നു…..

 

 

” എന്താണ് ദിയ സംഭവിച്ചത്…… എല്ലാം നമ്മുടെ പ്ലാൻ പോലെ അല്ലേ പോയത്…… ” – നീതു

 

 

” അതേ….. അവളെ ഞാൻ നന്നായി പിരി മൂപിച്ചത് ആണ്…… വീണ്ടും വീണ്ടും അവളിൽ വിഷം നിറച്ചത് ആണ്…… പക്ഷേ അവള് ശ്രീയുടെ വാക്കുകളിൽ വീണു…… ” – ദിയ

 

 

” ഞാൻ പറഞ്ഞത് അല്ലേ അവരുടെ ഇടയിൽ ഇൗ തെറ്റിദ്ധാരണ കൊണ്ട് ഒന്നും നടക്കില്ല എന്ന്…….. ” – ആദി

 

 

 

” ഒകെ താങ്ക്സ് ദിയ…… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയാം….. പ്രതിഫലം ബാങ്കിൽ വന്നല്ലോ…… ” – നീതു

 

 

” യെസ്…… ” – ദിയ

 

 

 

” Then you can leave…… ” – നീതു

 

 

 

” ഇനി ഇത് പോലുള്ള സിംപിൾ പ്ലാൻ കൊണ്ട് അങ്ങോട്ട് പോകേണ്ട നാറാനെ നേരം കാണൂ…… ” – ആദി

 

 

” ഒന്നു ഫ്ലോപ്പ് ആയെന്ന് കരുതി പുച്ചികല്ലെ…….. നമുക്ക് ചെയ്യാം…… ” – നീതു

 

 

 

” ആ ആയിക്കോട്ടെ….. ” – ആദി

 

 

” എന്താണ് നിനക്ക് ഇപ്പോ അവരോട് ഒരു സോഫ്റ്റ് കോർണർ….. ” – നീതു

 

 

” എനിക് ഒരു സോഫ്റ്റ് കോർണറും ഇല്ല…. നീ അടുത്ത പ്ലാൻ പറ… ” – ആദി

 

 

” അടുത്ത പ്ലാൻ എന്തായാലും ശെരി ആവണം…. അവരെ അകറ്റാൻ ആവില്ലെങ്കിൽ വേണ്ട….. അവന്റെ വീട്ടിൽ നിന്നും അവളെ അകറ്റണം….. ” – നീതു

 

 

” അതിനു ഞാനും ആമിയും ശ്രമിച്ചത് ആണ്….. ” – ആദി

 

 

” അങ്ങനെ അല്ല വെൽ പ്ലാൻഡ് ആയി അവളെ പുറത്ത്. ആകണം….. നിലവിളക്ക് കൊടുത്ത് കൈ. പിടിച്ച് കയറ്റിയ അപ്പചി തന്നെ അവളെ അവിടുന്ന് അടിച്ച് ഇറക്കണം….. ” – നീതു

 

 

” പക്ഷേ എന്താണ് അതിനു മാർഗം….. ” – ആദി

 

 

” അവളുടെ രോഗം തന്നെയാണ് അതിനുള്ള കാരണം…… ” – നീതു

 

 

” പക്ഷേ അത് ദേവന് അറിയുമായിരിക്കും…. ” – ആദി

 

 

” അവന് അറിയാം….. പക്ഷേ അപ്പചിക്കും അങ്കിളിനും ഒന്നും അറിയില്ലലോ…. അപ്പോ അവരെ അറിയിക്കണം….. ” – നീതു

 

 

” നമ്മൾ പറഞ്ഞാല് വിശ്വസിക്കുമോ….. ” – ആദി

 

 

” വിശ്വസിക്കണം… അതിനു വേണ്ട തെളിവ് നമ്മൾ കൊടുക്കണം….. ” – നീതു

 

 

” പക്ഷേ നമ്മൾക്ക് എങ്ങനെ അറിയാം എന്നവർ ചോദികില്ലെ….. അതിനെന്ത് പറയും…. ” – ആദി

 

 

” അത് ശെരിയാണ് അത് നമ്മൾ ആലോചിക്കണം….. ” – നീതു

 

 

” ഒരു വഴി ഉണ്ട്…. പക്ഷേ റിസ്ക് ആണ്…. ” – ആദി

 

 

” നീ പറ…. ” – നീതു

 

 

” അവളെ വേറേ എന്തെങ്കിലും ആവശ്യത്തിന് ഹോസ്പിറ്റലിൽ കൊണ്ടുപോവണം….. എന്നിട്ട് തഞ്ചത്തില് ആ ഡോക്ടറെ കൊണ്ട് ഒരു ബ്ലഡ് ടെസ്റ്റ് എഴുത്തിക്കണം….. അത് എടുക്കുമ്പോൾ അറിയുമല്ലോ….. ” – ആദി

 

 

” പക്ഷേ ദേവൻ ഉണ്ടെങ്കിൽ അത് നടക്കുമോ….. അവന് ആരെയും അറിയിക്കാതെ ഇരിക്കാൻ നോക്കില്ലെ….. ” – നീതു

 

 

” അവൻ ഇല്ലാത്ത ഒരു അവസരത്തിനായി നമ്മൾ കാത്തിരിക്കണം…… നമ്മൾ ഒന്നിലും ഇൻവോൾവെഡ് ആവരുത്….. ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോൾ നീ വന്ന് പെട്ടത് ആയെ തോന്നാവു…. അങ്ങനെ ചെയ്താൽ രോഗവിവരം അവർ അറിയുകയും ചെയും എന്നാല് നമ്മൾ ഇതിൽ പങ്കുകാർ ആവുകയും ഇല്ല….. ” – ആദി

 

 

” പ്ലാൻ കൊള്ളാം…. പക്ഷേ അവളെ എങ്ങനെ വയ്യാതെ ആകും….. ” – നീതു

 

 

” അത് മയങ്ങാൻ ഒരു ഗുളിക എന്തെങ്കിലും കൊടുക്കുക….. അത്രേം മതിയാവും….. ” – ആദി

 

 

” എങ്കിൽ നമ്മൾക്ക് അങ്ങനെ ഒരു ദിനത്തിനായി കാത്തിരിക്കാം….. ” – നീതു

 

 

” അതേ കാത്തിരിക്കാം വലിയ ഒരു തിരിച്ചടിക്ക് ആയി….. ” – ആദി

 

 

അതും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു…..

 

 

 

__________________

 

 

 

( ദേവൻ )

 

 

 

 

ഇന്റർവെൽ സമയത്ത് അവന്മാരായി നിൽകുമ്പോൾ ആണ് ശ്രീകൃഷ്ണനെ പോലെ എന്റെ അളിയൻ നടന്നു വരുന്നത് കണ്ടത്…..

 

 

ശരത്തും ചുറ്റും 4 പെൺപിള്ളേരും…. കൊള്ളാം ശ്രീകൃഷ്ണൻ ലൈറ്റ് വേർഷൻ…..

 

 

 

നീതുവും ഉണ്ടായിരുന്നു കൂടെ….. മനസ്സിൽ കരടും ആയി ചിരിച്ച് വരുന്ന അവളെ കണ്ടപ്പോൾ നന്നായി ദേഷ്യം വന്നു….. പക്ഷേ ചിരിച്ച് നിന്നെ പറ്റൂ…..

 

 

അവള് വന്നു ഞങ്ങളോട് ഒക്കെ വളരെ നന്നായി ആണ് സംസാരിക്കുന്നത്…..

അപ്പോഴാണ് ശരത്ത് അവന്റെ ചിലവ് ആണ് പുറത്ത് പോയി ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞത്…. എല്ലാവരും സമ്മതിച്ചു നീതു കൂടെ ഉണ്ടായിരുന്നത് എല്ലാവർക്കും ദേഷ്യം ആയി എങ്കിലും ഒഴിവാകാൻ പറ്റാത്തത് കൊണ്ട് കൂടെ കൊണ്ടുപോയി……

 

 

ചെന്ന് ഇരുന്നപ്പോൾ നീതു എന്റെ അടുത്ത് ഇരിക്കാൻ ശ്രമിച്ചു എങ്കിലും എന്റെ അളിയൻ അത് നല്ല വിദഗ്ധമായി പൊളിച്ച് അടുക്കി….. എനിക് നന്നായി ചിരി വന്നു…..

 

 

 

എല്ലാവർക്കും ഉള്ളത് ഒക്കെ Oder ചെയ്തു…. നോക്കിയപ്പോൾ അമ്മുവും ശരത്തും അച്ചായനും അന്നമ്മയും നല്ല കത്തി അടി ആണ്….

 

 

അതുൽ ആർക്കോ ഫോൺ ചെയ്യുന്നുണ്ട്…. നീതു നല്ല കട്ട പോസ്റ്റ് ആവുന്നുണ്ട്….. അവൾക്ക് അത് വേണം…..

 

 

 

ഭക്ഷണം വന്നു കഴിച്ച് കൊണ്ടിരുന്നപ്പോൾ ആണ് ശ്രീയുടെ നെറുകയിൽ കയറിയത്….. ഞാൻ ഉടനെ വെള്ളം കൊടുത്ത് തലയിൽ തട്ടി കൊടുത്തു….. എന്നിട്ട് തലയിൽ തലോടി….. ബാക്കിയുള്ളവർ അവരവരുടെ ലോകത്ത് ആയത് കൊണ്ട് ഞങ്ങളെ ശ്രദ്ധിച്ചില്ല…. പക്ഷേ ഞങ്ങളെ മാത്രം ശ്രദ്ധിച്ച് കൊണ്ടിരിക്കുന്ന നീതുവിനെ കണ്ട് എനിക് ചിരി വന്നു…..

 

 

ഞാൻ അവളെ കെയർ ചെയ്യുന്നത് കണ്ട് ഇവിടെ ഒരാൾക്ക് ദേഷ്യം കയറുന്നുണ്ട്….. അത് കാണണം എനിക്…..

 

 

” എനിക് മതി ദേവേട്ടാ…. എന്തോ പോലെ….. ” – ശ്രീ

 

 

” പറ്റില്ല കഴിച്ചെ പറ്റൂ….. ” – ദേവൻ

 

 

” വേണ്ട ദേവേട്ടാ…. ” – ശ്രീ

 

 

പറഞ്ഞു തീർന്നതും ഞാൻ എന്റെ കൈ കൊണ്ട് അവൾക്ക് വാരി കൊടുത്തു….. ആദ്യം ഒരു എതിർപ്പ് കാണിച്ചു എങ്കിലും പിന്നെ അവള് മുഴുവൻ കഴിച്ചു…..

 

 

ഞാൻ വാരി കൊടുത്തതും നീതു പ്ലേറ്റും തട്ടി തെറിപ്പിച്ച് പോയി….. ആ ശബ്ദം കേട്ട് ബിസി ആയിരുന്നു എന്റെ ആങ്ങളമാർ ഉണർന്നു…..

 

 

” എന്താടാ ശബ്ദം കേട്ടത്…. ” – സാം

 

 

“ഒന്നുമില്ലേ എന്റെ ആളിയന്മാർ continue ചെയ്യു….. ഒരു പട്ടി ഇടയിൽ കൂടി പോയതാ….. ” – ദേവൻ

 

 

എന്നും പറഞ്ഞു ഞാൻ ചിരിച്ചു…. പറഞ്ഞു മനസിലായത് പോലെ അവരും…..

 

 

 

( ശ്രീ )

 

 

 

കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് ചെന്നപ്പോൾ ആണ് മുഖം വീർപ്പിച്ച് ഇരിക്കുന്ന 2 പേരെ കണ്ടത്…..

 

 

” എന്തുപറ്റി ഗായൂ…. എന്താണ് സൂര്യ…. എന്താണ് 2ന്റെയും മുഖം ഇങ്ങനെ ഇരിക്കുന്നത്….. ” – ശ്രീ

 

 

” ഒന്നുമില്ല…. ” – ഗായത്രി

 

 

” അങ്ങനെ അല്ലല്ലോ പറ പിള്ളേരെ…. ” – ശ്രീ

 

 

 

” ഏടത്തിയോട് ഞങ്ങൾ പിണക്കം ആണ്….. ആ നിതികക്ക്‌ പണി കൊടുക്കാം എന്ന് പറയുന്നത് അല്ലാതെ ഒന്നും നടക്കുന്നില്ല…. ഞങ്ങൾക്ക് ആണെങ്കിൽ അവളുടെ ഇൗ നെളിഞ്ഞുള്ള നടപ്പ് കാണുമ്പോൾ തന്നെ പൊളിഞ്ഞു വരുന്നുണ്ട്…. ” – സൂര്യ

 

 

” അതാണോ കാര്യം…. സമയം ഉണ്ടല്ലോ….. ” – ശ്രീ

 

 

” ഏടത്തി സമയം ഉണ്ട് എന്നും പറഞ്ഞു നിന്നോ….. അവസാനം അവള് നമുക്ക് നല്ല പണി തരും…. ” – ഗായത്രി

 

 

” ഇപ്പോ ഞാൻ എന്താ ചെയ്യേണ്ടത് അത് പറ മക്കളെ….. ” – ശ്രീ

 

 

” അവൾക്ക് നല്ല എട്ടിന്റെ പണി കൊടുക്കണം….. പിന്നെ അവള് ഇവിടെ നിൽക്കരുത്….. ” – സൂര്യ

 

 

” അതേ അവളെ ഇവിടുന്നു പുകച്ച് പുറത്ത് ചാടിക്കണം….. ” – ഗായത്രി

 

 

” ആയിക്കോട്ടെ…. നിങ്ങള് പറയുന്നത് പോലെ…. പക്ഷേ അതിന് നമ്മൾ എന്താണ് ചെയ്യേണ്ടത്…. അത് കൂടി പറ….. ” – ശ്രീ

 

 

 

” ഏടത്തി നമുക്ക് അവളെ സ്റ്റെപ്പിൽ നിന്നും തള്ളി ഇട്ടാലോ….. ഇൗ സീരിയലിൽ ഒക്കെ കണ്ടിട്ട് ഇല്ലെ എണ്ണ ഒഴിച്ച് വീഴ്ത്തുന്നത്…. ” – സൂര്യ

 

 

 

” സീരിയൽ ഒന്നും വിടാതെ കാണുമല്ലോ….. ഊ….. മോശം മോശം….. ” – ശ്രീ

 

 

” ഏടത്തി സീരിയലിനേ കുറ്റം പറയരുത്….. എന്തോരം കുരുട്ട്‌ ബുദ്ധി ആണെന്ന് അറിയുമോ അത് നമുക്ക് തരുന്നത്….. ” – സൂര്യ

 

 

” അപ്പോ അതാണ് ഇൗ തല നിറയെ അല്ലേ…… ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാനും ഗായത്രിയും കൂടി ചിരിച്ചു…..

 

 

” പുച്ചികല്ലെ പുചികല്ലേ…… അത് ചീറ്റി പോയെങ്കിൽ മറ്റൊരു ഐഡിയ തരാം….. ” – സൂര്യ

 

 

 

” എന്താണാവോ…… ” – ശ്രീ

 

 

 

” നാളെ ശനിയാഴ്ച അല്ലേ…… അപ്പോ അവളെ ഇവിടെ കിട്ടുമല്ലോ…. അവൾക്ക് നല്ല രുചികരമായ ഭക്ഷണം ഉണ്ടാകി കൊടുക്കാം….. ” – സൂര്യ

 

 

” നീ എന്താ അവളെ ഊട്ടി ഉറക്കാൻ പോവുക ആണോ….. ” – ഗായത്രി

 

 

” അതേ അല്ലോ….. അവളെ ഊട്ടാൻ പോവുക ആണ്…. അത് കഴിഞ്ഞ് അവള് ഉണർന്നാൽ ഭാഗ്യം….. ” – സൂര്യ

 

 

 

” കുട്ടി എന്താ ഉദ്ദേശിക്കുന്നത്…… ” – ശ്രീ

 

 

 

” ചേച്ചിക്ക് അവൾക്ക് നല്ല രുചികരമായ ഭക്ഷണം കൊടുക്കാം….. നല്ല രുചിയും…. നല്ല എരിവും…. നല്ല ഉപ്പും…. നല്ല മധുരവും ഒക്കെ ഉള്ള കറികൾ……. ” – സൂര്യ

 

 

 

” മ്മ് എനിക് മനസിലായി….. ” – ശ്രീ

 

 

” എനിക് മനസിലായില്ല….. ” – ഗായത്രി

 

 

 

” നിനക്ക് മനസിലാവില്ല…. കാരണം നീ കുട്ടിയാണ്….. നാളെ കാണിച്ച് തരാം….. ” – സൂര്യ

 

 

” ഏടത്തി….. ” എന്നും പറഞ്ഞു ഗായത്രി ചിണുങ്ങി…..

 

 

 

” ഗായു… നമ്മക്ക് നാളെ അറിയാം…. ” – ശ്രീ

 

 

” ഏടത്തി….. നമുക്ക് എല്ലാം കൂടുതൽ വേണം…. അപ്പോ എല്ലാം ഓരോ പാക്കറ്റ് വെച്ച് വാങ്ങിക്കോ….. ” – സൂര്യ

 

 

” ആയിക്കോട്ടെ….. പിന്നെ ഇൗ തല അധികം പുകകണ്ട കേട്ട….. കരിയും…. ” – ശ്രീ

 

 

” പോ ഏട്ടത്തി കളിയാക്കാതെ….. ” – സൂര്യ

 

 

ഞാൻ വേഗം ദേവെട്ടനേ വിളിച്ച് എല്ലാം ഓരോ പാക്കറ്റ് കൊണ്ടുവരാൻ പറഞ്ഞു…..

 

 

കുറച്ച് കഴിഞ്ഞപ്പോൾ ദേവേട്ടൻ വന്നു…..

 

 

” ഇതെന്തിന ഇതൊക്കെ….. എല്ലാം തീർന്നോ ഇവിടെ….. ” – ദേവൻ

 

 

 

” ഇല്ല ദേവേട്ടാ…. നാളെ ഇത് കൊണ്ട് ഒരു ആവശ്യം ഉണ്ട്….. ” – ശ്രീ

 

 

” എന്ത് ആവശ്യം….. ” – ദേവൻ

 

 

 

” നാളെ ഇവിടെ ഒരു സുദ്ധീകലശം നടക്കാൻ പോവുക ആണ്….. പിന്നെ കാണാൻ പോകുന്ന പൂരം പറഞ്ഞു അറിയിക്കേണ്ടത് ഇല്ലല്ലോ….. ” – ശ്രീ

 

 

 

” മ്മ് കൊല്ലരുത് കേട്ട….. ” – ദേവൻ

 

 

” നോക്കട്ടെ….. ” – ശ്രീ

 

 

 

എന്നും പറഞ്ഞു ഞങ്ങൾ എല്ലാവരും നാളത്തെ ദിനം ഓർത്ത് നിദ്രയെ പുൽകി……

 

 

 

_______________________

 

 

 

( ദേവൻ )

 

 

 

രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ അവളെ കാണാൻ ഇല്ല….. ഇന്ന് ക്ലാസ്സ് ഇല്ലല്ലോ….. പിന്നെ ഇവൾ ഇത്ര രാവിലെ എങ്ങോട്ട് പോയി…..

 

 

 

ഞാൻ പതിയെ കുളിച്ച് താഴേയ്ക്ക് ഇറങ്ങി……

 

 

നോക്കിയപ്പോൾ നീതു എന്നെ നോക്കുന്നു….. എന്റെ ദേവിയെ ഇൗ നശൂലത്തെ ഇവിടുന്നു ഓടിക്കാൻ വഴി ഒന്നും ഇല്ലെ…..

 

 

” ദേവേട്ടാ….. ” – നീതു

 

 

” എനിക് സംസാരിക്കാൻ താൽപര്യം ഇല്ല…. ജസ്റ്റ് ലീവ്…. ” – ദേവൻ

 

 

താഴേയ്ക്ക് ചെന്നപ്പോൾ എല്ലാവരും ഭക്ഷണത്തിന് ആയി ഇരുന്നു….. എല്ലാവരും ഇരുന്നപ്പോൾ ശ്രീക്ക് സ്ഥലം ഉണ്ടായിരുന്നില്ല….. നീതു നെളിഞ്ഞു ഇരിക്കുന്ന കണ്ടപ്പോൾ എനിക് ദേഷ്യം കയറി…. പിന്നെ അവള് കണ്ണടച്ച് കാണിച്ചത് കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല……

 

 

ശ്രീ ഇരികുന്നില്ല എന്ന് കണ്ടതും ഗായത്രിയും സൂര്യയും എഴുന്നേറ്റ്…..

 

 

” ഞങ്ങളും ഏട്ടത്തിയുടെ കൂടെ കഴിക്കാം….. ” – സൂര്യ

 

 

” നീ എന്തിനാ കണ്ണിൽ കണ്ടവൾമാർക്ക് വേണ്ടി ഭക്ഷണം പിന്നീട് ആകുന്നത്….. ” – അപ്പചി

 

 

” അമ്മേ…. മതി…. അമ്മ കഴിച്ചിട്ട് എഴുന്നേറ്റ് പോ…. ” – സൂര്യ

 

 

കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു….. അപ്പോഴാണ് നീതു അടുക്കളയിലേക്ക് നീട്ടി വിളിച്ചു….

 

 

 

” ജാനകി….” – നീതു

 

 

അത് കേട്ടപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും ദേഷ്യം വന്നു…..

 

 

” എന്താ മാഡം…. ” – ജാനകി

 

 

 

” എന്റെ കറി എന്തേ…. ” – നീതു

 

 

” ദെ ഇപ്പോ കൊണ്ടുവരാം മാഡം….. ” – ജാനകി

 

 

ഉടനെ ജാനിയമ്മ അവൾക്ക് ഉള്ളത് കൊണ്ടുവന്നു…..

 

 

 

 

____________________

 

 

 

 

( ശ്രീ )

 

 

 

ഞങ്ങളുടെ പ്ലാൻ കുറച്ച് കൂടി എളുപ്പം ആവാൻ വിധം നീതു വേറേ ഫുഡ് ആണ് കഴിച്ചത്…..

 

 

സൂര്യയും ഗായത്രിയും നോക്കിയപ്പോൾ എല്ലാം റെഡി ആണെന്ന് പറഞ്ഞു തംബ്‌സ്‌ അപ്പ്‌ കാണിച്ചു…..

 

 

അവരുടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു….

 

 

അവള് ഭക്ഷണം ഇറക്കിയതും ഒരു ജാർ വെള്ളം അപ്പാടെ കമത്തി…..എങ്ങനെ കമത്താതെ ഇരിക്കും ഒരു കിലോ ഉപ്പും ഒരു കിലോ മുളകും അല്ലേ അകത്തേക്ക് പോയത്….. ഞങ്ങൾ 3 പേരും പൊട്ടിച്ചിരിച്ചു…..

 

 

പക്ഷേ അവള് കാണാതെ ഇരിക്കാൻ ശ്രമിച്ചു…..

 

 

ഉടനെ അവളുടെ മുഖം ദ്ദേഷ്യത്താൽ ചുമന്നു….. അടുക്കളയിൽ നിന്നും ജാനി അമ്മയെ വിളിച്ചു….. ആ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു….

 

 

ഉടനെ അമ്മ ഓടി വന്നു…..

 

 

” എന്താ കുഞ്ഞേ…. ” – ജാനകി

 

 

അവള് ഭക്ഷണം കഴിച്ച കൈ കൊണ്ട് തന്നെ അവരെ തല്ലി….. അത് കണ്ടപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും ദേഷ്യം വന്നു…..

 

 

 

____________________

 

 

 

 

( ദേവൻ )

 

 

 

അവള് ആരാ ജാനി അമ്മയെ അടിക്കാൻ…. എനിക് ദേഷ്യം വന്നു…..

 

 

” ഇത് എന്താ ഉണ്ടാകി വെച്ചിരിക്കുന്നത്….. ” – നീതു

 

 

” എന്താ കുഞ്ഞേ…. കുഞ്ഞു പറഞ്ഞത് തന്നെയാണ് ” – ജാനകി

 

 

” ഞാൻ പറഞ്ഞത് ഇതാണോ…. ” – നീതു

 

 

എന്നും ചോദിച്ച് അവള് വീണ്ടും അവരെ അടിക്കാൻ പോയതും നീതുവിന്റെ കൈ പിടിച്ച് അവളുടെ കരണം നോക്കി ശ്രീ ഒന്നു പൊട്ടിച്ചതും ഒന്നിച്ച് ആയിരുന്നു…..

 

 

” ശ്രീ….. നീ എന്താണ് ഇൗ കാണിക്കുന്നത്….. ” – അമ്മ

 

 

 

” അമ്മ മിണ്ടരുത്…. നിങ്ങള് ഒക്കെ ഇത് കണ്ടിട്ടും നോക്കി നിൽകുന്നോ…. അവളുടെ അമ്മയുടെ പ്രായം ഉള്ള ഒരാളെ അടിക്കുന്ന കണ്ടില്ലേ…. എന്നിട്ടും മിണ്ടാതെ ഇരിക്കുക ആണോ….. ” – ശ്രീ

 

 

” ദേവാ…. നിന്റെ ഭാര്യ ആരാ എന്റെ മകളെ അടിക്കാൻ….. ” – അമ്മാവൻ

 

 

” തിരുത്താൻ നിങ്ങള് ഇല്ലാതിരുന്നത് കൊണ്ടാണ് അവള് ഇന്ന് ഇങ്ങനെ ഒന്നു ചെയ്തത്….. ഇന്ന് കിട്ടിയത് നന്നായി…. അല്ലെങ്കിൽ നാളെ അവള് നിങ്ങളെ തന്നെ തല്ലുമായിരുന്ന്….. ” – ദേവൻ

 

 

 

” ദേവാ…. ” – അമ്മ

 

 

” അമ്മേ അവള് പറഞ്ഞതിൽ എന്താ തെറ്റ്…. ഇന്നുവരെ എല്ലാവർക്കും ഭക്ഷണം ഉണ്ടാകി തന്നിട്ട് ഉള്ള…. ജാനി അമ്മ ഇവിടുത്തെ ഒരു അംഗം പോലെ തന്നെയാണ്…. അതും അവളുടെ അമ്മയുടെ പ്രായം ഇല്ലെ…. ആ അവരെ അവൾക്ക് തല്ലാൻ എന്ത് അവകാശം ഉണ്ട്…. അത് കൊണ്ട് ശ്രീ ചെയ്തത് ശെരിയാണ്….. അത് ഇനി എന്തായാലും….. ” – ദേവൻ

 

 

 

” ദേവാ… ഒരു മിനിറ്റ്…. നിതിക മോൾ എന്തിനാ അവരെ തല്ലിയത്…. ” – അച്ഛൻ

 

 

” അത് കറിക്ക്‌ ഒക്കെ ഭയങ്കര ഉപ്പ് എരിവ് ഒക്കെ…. ” – നീതു

 

 

” അതിനു പ്രായത്തിനു മൂത്ത ഒരാളെ അടിക്കണോ….. ” – അച്ഛൻ

 

 

 

” ആദ്യം അവള് പറഞ്ഞതിൽ എന്തെങ്കിലും ശെരി ഉണ്ടോ എന്ന് നോക്കട്ടെ….. ” – അമ്മാവൻ

 

 

” ജാനി അത് ഇങ്ങ് തരു…. ” – അച്ഛൻ

 

 

ഉടനെ അച്ഛൻ അത് രുചിച്ച് നോക്കി….

 

 

 

” ഇതിന് ഒരു കുഴപ്പവും ഇല്ലല്ലോ…. ” – അച്ഛൻ

 

 

” എവിടെ നോക്കട്ടെ…. ” എന്നും പറഞ്ഞു അതിനു പുറകെ അമ്മയും അമ്മാവനും അത് രുചിച്ച് നോക്കി…..

 

 

” ഇതിൽ ഒന്നും കൂടുതൽ ഇല്ലല്ലോ…. ” – അമ്മ

 

 

” അത് അമ്മായി….. ” – നീതു

 

 

” കണ്ടില്ലേ ഒരു കാര്യവും ഇല്ലാതെ ആണ് ആ സാധു സ്ത്രീയെ ഇവൾ തല്ലിയത്….. ” – ദേവൻ

 

 

ഉടനെ അമ്മാവൻ നിതികക്ക് നേരെ ചെന്നു…. എന്നിട്ട് അവളുടെ കരണത്ത് ഒന്നു കൂടി കൊടുത്ത്…….

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!