Skip to content

💙 ഇന്ദ്രബാല 💙 53

indrabaala novel aksharathalukal

✍️💞… Ettante kanthari…💞 (Avaniya)

ഉടനെ അമ്മാവൻ നിതികക്ക് നേരെ ചെന്നു…. എന്നിട്ട് അവളുടെ കരണത്ത് ഒന്നു കൂടി കൊടുത്ത്…….

 

 

” പപ്പാ….. ” – നീതു

 

 

” മിണ്ടരുത് നീ…. വെറുതെ ഇത്രയും പേരുടെ മുന്നിൽ എന്നെ നാണം കെടുത്തി….. അതും ഇന്നലെ കേറി വന്നവരുടെ മുന്നിൽ കൂടി…. ” – അമ്മാവൻ

 

 

” പപ്പാ അതിൽ….. ” – നീതു

 

 

” ഞങ്ങൾക്ക് ഒന്നും തോന്നാത്തത് നിനക്ക് മാത്രം തോന്നി അല്ലേ….. ” – അമ്മ

 

 

” അപ്പചി…. ” – നീതു

 

 

എന്നും പറഞ്ഞു അവള് കേറി പോവാൻ പോയി…..

 

 

” ഒന്നവിടെ നിന്നെ….. ” – ദേവൻ

 

 

” എന്താ ദേവേട്ടാ…. ” – നീതു

 

 

” ചെയ്ത തെറ്റിന് ക്ഷമ പറഞ്ഞിട്ട് പോയാൽ മതി….. ജാനി അമ്മയോട്…. ” – ദേവൻ

 

 

” ദേവാ ജാനി ഇവിടുത്തെ വെറുമൊരു ജോലിക്കാരി ആണ്…. നിതിക ഇവിടുത്തെ കുട്ടിയും അപോ ഒന്നു കൊടുത്ത് എന്ന് കരുതി ഒന്നും ഇല്ല….. ” – അപ്പചി

 

 

” നീ മിണ്ടാതെ ഇരിക്ക് അവൻ പറഞ്ഞതാണ് ശെരി…. പോയി മാപ്പ് പറ…. ” – അച്ഛൻ

 

 

ഉടനെ അവള് പല്ല് കടിച്ച് കൊണ്ട് ജാനിഅമ്മയുടെ അടുത്തേക്ക് ചെന്നു….

 

 

” സോറി…. ” – നീതു

 

 

” അത് സാരമില്ല കുഞ്ഞേ…. മാഡം പറഞ്ഞത് പോലെ ഞാൻ ഇവിടുത്തെ വെറുമൊരു ജോലിക്കാരി ആണ്…. ” – ജാനി

 

 

” ജാനി നീ അകത്തേക്ക് പോ….. ” – അമ്മ

 

 

ഉടനെ നീതു ചവിട്ടി തുള്ളി മുകളിലേക്ക് പോയി…..

 

 

 

________________

 

 

 

( നീതു )

 

 

ആലോചിക്കും തോറും എന്റെ മനസ്സിലേക്ക് താഴെ നടന്ന കാര്യമാണ് വന്നത്….. ഇതുവരെ ഒരാളും നുള്ളി പോലും നോവികാത്ത എന്നെ അവള് ആ ശ്രീ തല്ലി…. കൂടെ അച്ഛനും…..

 

 

ആ ദേഷ്യത്തിൽ അവള് കൈയിൽ കിട്ടിയത് ഒക്കെ എറിഞ്ഞു ഉടച്ചു…..

 

വെറും വെറുമൊരു ജോലിക്കാരിയുടെ മുന്നിൽ എന്നെ അവരെല്ലാം നാണം കെടുത്തി…… പൊറുക്കില്ല…… തീർക്കും ഞാൻ അവളെ….. ഇഞ്ചിഞ്ചായി കൊല്ലണം എനിക്……

 

 

അതും പറഞ്ഞു അവള് ഫ്ലവർ വാസ് കണ്ണാടിയിലേക് എറിഞ്ഞു….

 

 

പെട്ടെന്നാണ് വാതിലിൽ മുട്ട് കേട്ടത്…..

 

 

” മോളെ വാതിൽ തുറക്കൂ അച്ഛനാണ്….. ” – അമ്മാവൻ

 

 

ഉടനെ അവള് വാതിൽ തുറന്നു….. അവളുടെ കോലം കണ്ട് ആ പിതൃമനസ്സ്‌ തേങ്ങി…..

 

 

മുറിയിലേ അവസ്ഥ അതിനേക്കാൾ ഭയാനകം ആയിരുന്നു…..

 

 

” അച്ഛാ….. എനിക് കൊല്ലണം അവളെ….. എന്നിട്ട് എന്റെ ദേവെട്ടനേ എനിക് സ്വന്തമാക്കണം ” – നീതു

 

 

” നിനക്ക് ഇപ്പോഴും അവനെ ഇഷ്ടം ആണോ….. അവനെ…. ” – അമ്മാവൻ

 

 

” ഇഷ്ടമായിരുന്നു അച്ഛാ…. പക്ഷേ ഇപ്പോ വെറുപ്പ് ആണ്… അവനെ എനിക് നേടണം എന്നിട്ട് അവനിലൂടെ ഇവിടുത്തെ സ്വത്ത് കൈകൽ ആകണം….. എന്നിട്ട് അവനെ അങ്ങ് തീർക്കണം….. ” – നീതു

 

 

എന്നും പറഞ്ഞു അവളുടെ ചുണ്ടിൽ വന്യമായ ഒരു ചിരി വിരിഞ്ഞു…..

 

 

” മോളെ നീ സൂക്ഷിക്കണം…. ആ ശ്രീ അവള് വിചാരിച്ച അത്ര നിസ്സാരകാരി അല്ല….. ലക്ഷ്മി ഒരു പാവം ആണ്…. പക്ഷേ ശ്രീബാല…. അവളുടെ ഉള്ളിൽ ആ ചിറ്റെടത്തെ വിഷവും ഉണ്ട്….. അവള്  വിചാരിച്ചാൽ നമ്മളെ ഒക്കെ ഒറ്റ അടിക്ക്‌ നിസാരമാക്കൻ പറ്റും…. കാരണം അവളാണ് ചിറ്റെടതെ ഭൂരിഭാഗം സ്വത്തുകളുടെയും അവകാശി….. ലക്ഷ്മിക്ക് സ്വന്തം ചിലത് മാത്രമേ ഉള്ളൂ….. ” – അമ്മാവൻ

 

 

” അതെന്താ അച്ഛാ അങ്ങനെ….. ” – നീതു

 

 

” ദേവകി അമ്മ ഇഷ്ടദാനം ചെയ്തിരിക്കുക ആണ്…. അവളുടെ മുന്നിൽ നമ്മുടെയും ഇവിടെ ഉള്ളവരുടെയും മുഴുവൻ സ്വത്ത് ചേർത്താലും 10 ഇല്‍‌ ഒരു അംശം മാത്രേ ആവുക ഉള്ളൂ….. ” – അമ്മാവൻ

 

 

 

” അച്ഛൻ ഇതൊക്കെ എങ്ങനെ….. ” – നീതു

 

 

” കൂടുതൽ ചോദ്യോത്തരങ്ങൾ വേണ്ട….. ഞാൻ ഇവിടുന്നു ഇറങ്ങുക ആണ്…. നീ സൂക്ഷിക്കണം…. ഇവിടെ ഒരുപാട് നിന്നാൽ ശെരി ആവില്ല…. പലതും ചെയ്ത് തീർക്കാൻ ഉണ്ട്…. ” – അമ്മാവൻ

 

 

” ശെരി അച്ഛാ…. ” – നീതു

 

 

 

_____________________

 

 

 

( ശ്രീ )

 

 

ഞാൻ മുറിയിലേക്ക് പോകാൻ പോയതും സൂര്യയും ഗായത്രിയും കൂടി എന്നെ വന്നു കെട്ടിപ്പിടിച്ചു….

 

 

” ഏടത്തി അവൾക്ക് കൊടുത്ത അടി അത് കലക്കി….. അവളുടെ പല്ല് അടർന്നിട്ട്‌ ഉണ്ടാവും….. ” –  സൂര്യ

 

 

” ശെരിയാണ്….. അവൾക്ക് കൊടുത്ത കറി ഏറ്റില്ല എങ്കിലും അവൾക്ക് കൊണ്ട അടി…… അത് ഓർക്കുമ്പോൾ തന്നെ കുളിര് കോരുക ആണ്…. ” – ഗായത്രി

 

 

” അവള് ഇനി അറിയാൻ കിടക്കുന്നത് ഉള്ളൂ…. നമ്മളുടെ ശക്തി…. അവൾക്ക് മാത്രമല്ല കുരുട്ട് ബുദ്ധി ഉള്ളതെന്ന്….. ” – സൂര്യ

 

 

ഞാൻ അതൊക്കെ കേട്ട് ചിരിച്ചു…..

 

 

” അല്ല മക്കളെ…. അവള് കഴിച്ചത് ആ സ്പെഷ്യൽ കറി അല്ലേ…. പിന്നെങ്ങനെ ആണ് അത് മാറിയത്…. ” – ശ്രീ

 

 

 

” അത് ഏടത്തി…. അവൾക്ക് വേണ്ടി കലക്കിയപ്പോൾ ഞാൻ കുറച്ച് കറി മാറ്റി വെച്ചു…. ഏടത്തി അവൾക്ക് ഒന്നു കൊടുത്തപ്പോൾ തന്നെ എനിക് അപകടം മണത്തു….. ” – സൂര്യ

 

 

” ബാകി ഞാൻ പറയാം…. ഞാനും ഇവളും കൂടി നല്ല കറി മേശയിൽ വെച്ചു എന്നിട്ട് മറ്റേത് മേശയുടെ അടിയിൽ വെച്ചു….. ” – ഗായത്രി

 

 

” അപ്പോ അങ്ങനെ ആണ് ആ കറി മാറിയത് അല്ലേ….. അല്ല എന്നിട്ട് നിങ്ങള് അത് അവിടുന്ന് മാറ്റിയോ….. ” – ശ്രീ

 

 

” അയ്യോ ഏട്ടത്തി അത് മറന്നു പോയി….. ” – ഗായത്രി

 

 

” വേഗം വാ മറ്റാരെങ്കിലും കാണുന്നതിന് മുൻപ് അത് മാറ്റാം….. ” – ശ്രീ

 

 

ഞങ്ങൾ വേഗം താഴേയ്ക്ക് ചെന്നു….

 

 

അവിടെ ഒക്കെ നോക്കിയെങ്കിലും അത് കണ്ടില്ല…..

 

 

 

” അയ്യോ ഏടത്തി അത് ഇവിടെ കാണുന്നില്ലല്ലോ….. ” – ഗായത്രി

 

 

” ഏടത്തി അത് ആരുടെ എങ്കിലും കൈയിൽ കിട്ടിയാൽ പ്രശ്നം ആണ്….. ” – സൂര്യ

 

 

” അല്ല മക്കളെ നിങ്ങള് ഇതാണോ അന്വേഷിക്കുന്നത്….. ”

 

നോക്കിയപ്പോൾ അച്ഛൻ കൈയിൽ ആണെങ്കിൽ  ഞങ്ങളുടെ സ്പെഷ്യൽ കറിയും…..

 

 

 

” അത് അച്ഛാ….. ” – ശ്രീ

 

 

” നിങ്ങള് വിചാരിച്ചത് പോലെ അല്ലാലോ പാവം ആണെന്ന് കരുതി നിന്നപ്പോൾ തലയിൽ കയറുന്നുവോ….. ” – അച്ഛൻ

 

 

ഇച്ചിരി ഗൗരവത്തിൽ ആണ് അത് പറഞ്ഞത്…..

 

 

” ഏടത്തി പണി പാളിയോ….. ഇവിടെ പ്രശ്നം ആവും….. ” – സൂര്യ

 

 

” എന്റെ പൊന്നു പിള്ളേരെ ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ഒരു വാക് എന്നോട് എങ്കിലും പറയണം…. പാവം ഞാൻ ഇത് എടുത്ത് കഴിച്ചിരുന്നു എങ്കിലും എന്റെ കുടൽ കരിഞ്ഞു പോവുല്ലെ….. ” – അച്ഛൻ

 

 

എന്നും പറഞ്ഞു അച്ഛൻ ചിരിക്കുന്നു….

 

 

” ഏടത്തി അച്ഛന്റെ കിളി പോയ….. ” – ഗായത്രി

 

 

” ഡീ ഡീ” എന്നും പറഞ്ഞു അച്ഛൻ ഗായുവിന്റെ ചെവിക്ക് പിടിച്ചു……

 

 

 

” അവളോട് ഒന്നു എതിർത്ത് സംസാരിക്കാൻ പോലും പേടി ഉണ്ടായിരുന്ന പിള്ളേർ ആണ്…. നീ ആണല്ലേ ഇവരുടെ ആശാത്തി….. ” – അച്ഛൻ

 

 

എന്നും പറഞ്ഞു അച്ഛൻ എന്റെ ചെവിക്കും പിടിച്ചു….

 

 

” ഊ അച്ഛാ…. വിട് വേദനിക്കുന്നു…… ” – ശ്രീ

 

 

” അമ്മാവാ അവള് വെറുതെ ഞങ്ങളെ ചൊറിയാൻ വന്നു…. അതാ ഞങ്ങൾ അവളെ ശേരിക്ക് മാന്തിയത്….. ” – സൂര്യ

 

 

” അത് ശെരിയാണ്…. അവൾക്ക് അത് ആവശ്യം ആയിരുന്നു…. ” – അച്ഛൻ

 

 

” അത് കൊണ്ടാണ് അച്ഛാ….. ഞങ്ങൾ അവൾക്ക് നന്നായി ഒന്നു കൊടുത്തത്…. പിന്നെ അച്ഛൻ ആയി ഇത് ആരോടും പറയരുത്…… ” – ഗായത്രി

 

 

” പറയാതെ ഇരിക്കാം….. പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്….. ” – അച്ഛൻ

 

 

” എന്താ അച്ഛാ…. ” – ശ്രീ

 

 

 

” നിങ്ങളുടെ ഇൗ കൂട്ടത്തിൽ എന്നെയും കൂട്ടണം….. നമുക്ക് ഒന്നിച്ച് പണിയാം…. അവളെ ഇവിടുന്നു ഇറക്കണം…. പിന്നെ ഇതൊന്നും അമ്മ അറിയരുത്….. അമ്മക്ക് അവളോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട്….. ” – അച്ഛൻ

 

 

” അത് ശെരി അച്ഛാ…. ” – ശ്രീ

 

 

” എങ്കിൽ ഇനി നമ്മൾ 3 അല്ല നാല് ആണ്….. ” – അച്ഛൻ

 

 

” അച്ഛന് തെറ്റി 4 അല്ല നമ്മൾ 5 ആണ്….. ”

 

ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ ദേവെട്ടൻ ആണ്…..

 

 

” ആഹാ നീയും ഉണ്ടോ ഇവരുടെ കൂടെ….. ” – അച്ഛൻ

 

 

” പിന്നെ ഇല്ലാതെ….. ” – ദേവൻ

 

 

 

________________________

 

 

 

( നീതു )

 

 

ശ്രീ അവളുടെ കൂടെ ഇൗ വീട്ടിലെ പലരും ഉണ്ട്…. അത് എനിക് അറിയാം…. പക്ഷേ എനിക്കും കൂടെ നിൽക്കുന്ന ഒരാളെ …..  അവളുടെ മനസ്സിലൂടെ പലരും കടന്നു പോയി…. ഒരു മുഖം മാത്രം തങ്ങി നിന്ന്…..

 

 

 

അവർ തന്നെ ദേവെട്ടന്റെ അപ്പച്ചി….. അവർക്ക് ശ്രീയോട് എന്തോ ഒരു ദേഷ്യം ഉണ്ട്…. അത് തന്നെ ആയുധം ആകണം…. അവരെ എന്റെ വശത്ത് ആകണം…. അതൊക്കെ ആലോചിച്ച് ഇരുന്നപ്പോൾ ആണ് മുറിയിലേക്ക് അവർ കടന്നു വന്നത്…..

 

 

ആഹാ തേടിയ വള്ളി കാലിൽ ചുറ്റി…… അവളിൽ ക്രൂരത നിറഞ്ഞു…..

 

 

 

” മോളെ നിതിക….. ” – അപ്പചി

 

 

” എന്താ ആന്റി….. ” – നീതു

 

 

” മോളെ അവർ ചെയ്തത് തീരെ ശെരി ആയില്ല…. മോളെ കൊണ്ട് ഒരു ജോലികരിയോട് മാപ്പ് പറയിച്ചു…. ” – അപ്പചി

 

 

” മ്മ്….. ” – നീതു

 

 

” മോളുടെ കൂടെ എല്ലാ സഹായത്തിനും ഇനി ഞാൻ ഉണ്ടാവും….. പകരം എനിക് വേണ്ടത് അവനെ ആണ് ദേവനെ….. എന്റെ സൂര്യയുടെ കഴുത്തിൽ അവൻ താലി കെട്ടണം….. ” – അപ്പചി

 

 

” സമ്മതം ” – നീതു

 

 

എന്നും പറഞ്ഞു അവർ 2 പേരും കൈ കൊടുത്തു……..

 

 

( ശ്രീ )

 

 

 

” ഏടത്തി ഇതൊക്കെ ആയിട്ടും അവൾക്ക് ഒരു മാറ്റവും ഇല്ല…. അവൾക്ക് ഇതൊന്നും പോരാ നല്ല അസ്സൽ പണി കൊടുക്കണം…. ” – സൂര്യ

 

 

” അതേ ഏടത്തി അവളെ പുകച്ച് പുറത്ത് ചാടിക്കണം….. ” – ഗായത്രി

 

 

” എന്താ ചെയ്യേണ്ടത് നിങ്ങള് പറഞ്ഞാല് മതി….. ” – ശ്രീ

 

 

 

” ഏടത്തി അവൾക്ക് വല്ലാത്ത അലർജി ഉള്ളതാണ്…. അപ്പോ അവളെ നന്നായി നമുക്ക് ഒന്ന് പുകക്കാം…. ” – സൂര്യ

 

 

” മനസിലായില്ല….. ” – ശ്രീ

 

 

” ശ്രീ ഏട്ടത്തി നാളെ എല്ലാവരും അമ്പലത്തിൽ പോവും…. ഞാനും സൂര്യയും പോകുന്നില്ല…. അടുത്ത ആഴ്‍ച്ച എക്സാം ആണ്….. ഏടത്തിയും എങ്ങനെ എങ്കിലും ഇവിടെ നിൽക്കണം…. അവള് പോവില്ല അത് ഉറപ്പാണ്…. ചിലപ്പോൾ ഏട്ടനും നിൽകും…. അച്ഛനും അമ്മയും ഒക്കെ പോവും…. അല്ല നമ്മൾ വിടും…. ” – ഗായത്രി

 

 

” എടി ഭയങ്കരികളെ….. ” – ശ്രീ

 

 

 

ഉടനെ ഞങ്ങൾ എല്ലാവരും കൂടി ചിരിച്ചു…..

 

 

” അല്ല എന്ത് ചെയ്യാൻ ആണ് ഉദ്ദേശം …. ” – ശ്രീ

 

 

” ഭയങ്കര സിംപിൾ ആണ്…. നമുക്ക് ഉണക്ക മുളക് അടുപ്പിൽ ഇട്ട് അങ്ങോട്ട് പുകക്കാം…. നമുക്ക് ഒക്കെ ഒരു മാസ്ക് വെക്കാം….. ” – സൂര്യ

 

 

” ഇവൾ ഒരു സീരിയൽ അഡിക്ട് തന്നെ….. ” – ശ്രീ

 

 

” കളിയാക്കണ്ട അത് കൊണ്ടാണ് ഇങ്ങനത്തെ ഐഡിയ ഒക്കെ വരുന്നത്….. ” – സൂര്യ

 

 

” വാട്ട് ആൻ ഐഡിയ സർജി….. ” – ശ്രീ

 

 

” ഒരു കാര്യം ചോദിക്കട്ടെ…. ” –  ഗായത്രി

 

 

” ആഹ് നീ ചോദിക്ക്…. ” – ശ്രീ

 

 

” അവളും ആ നേരം മാസ്ക് വെച്ചാലോ…. അപ്പോ എന്ത് ചെയ്യും…. ” – ഗായത്രി

 

 

” നമ്മക്ക് ഇത് ട്രൈ ചെയ്യാം വിജയിച്ചില്ല എങ്കിൽ അറ്റ കൈ പ്രയോഗം നടത്താം…. ” – സൂര്യ

 

 

” എന്താണ്…. ” – ശ്രീ

 

 

” നമ്മൾക്ക് അവളെ നന്നായി ഒന്നു പേടിപ്പിക്കാം….. ” – സൂര്യ

 

 

” എങ്ങനെ…. ” – ഗായത്രി

 

 

” പ്രേതം….. ” – സൂര്യ

 

 

” പിന്നെ എന്റെ പൊന്നു സൂര്യ എല്ലാ പ്രേതങ്ങളും അവളെ പേടിച്ച് ഓടും…. അത് പോലത്തെ മുതൽ. ആണ് അത്….. ” – ശ്രീ

 

 

” ഒരു പണി ഉണ്ട്… പക്ഷേ ഇച്ചിരി കടന്ന കൈ ആണ്…. ഒന്നും വിജയിച്ചില്ല എങ്കിൽ നമുക്ക് അത് പരീക്ഷിക്കാം…… ” – ഗായത്രി

 

 

” എന്താണ്….. ” – സൂര്യ

 

 

 

” നമുക്ക് കുറച്ച് മുളക് പൊടി കുരുമുളക് പൊടി ഒക്കെ കൊടുക്കാം അവൾക്ക്….. കറിയിൽ അല്ല കേട്ട…. നേരിട്ട്….. പെപ്പർ സ്പ്രേ….. ” – ഗായത്രി

 

 

 

” അത് വേണോ….. ” – ശ്രീ

 

 

” അവളെ പോലെ ഒരു ഒട്ടുപശയെ ഓടിക്കാൻ അതേ ഉള്ളൂ മാർഗം…. ” – ഗായത്രി

 

 

” എന്നാല് നമുക്ക് നോക്കാം…. ആദ്യം ഇന്നത്തെ പ്ലാൻ നടപ്പാക്കാം…. ” – ശ്രീ

 

 

” ഒരു കാര്യം…. എന്ത് ചെയ്തിട്ട് ആണെങ്കിലും വേണ്ടില്ല…. ഇന്നത്തോടെ അവളുടെ കാര്യം തീരുമാനം ആവണം…. അവള് ഇന്ന് ഇറങ്ങണം….. ” – സൂര്യ

 

 

 

” ശെരി…. ” – ശ്രീ

 

 

” ദേവെട്ടനോടും പറഞ്ഞെക്ക്….. ” – സൂര്യ

 

 

 

” ഞാനൊരു ഗ്രൂപ്പ് ഉണ്ടാകാം…. നേരിട്ട് സംസാരിക്കുന്നതിനേക്കാൾ നല്ലത് അതാണ്…..” – ഗായത്രി

 

 

” ഒകെ…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു നാളത്തെ ദിവസം എല്ലാം ശേരിയാവണം എന്ന പ്രാർഥനയോടെ….

 

 

 

_____________________

 

 

 

( ദേവൻ )

 

 

ബാൽക്കണിയിൽ നിൽകുമ്പോൾ ആണ് ഫോണിൽ എന്തോ മെസ്സേജ് വന്നത്…. നോക്കിയപ്പോൾ ഏതോ പുതിയ ഗ്രൂപ്പ് ആണ്…. ഇതാരാണ് ആവോ…..

 

 

ഗ്രൂപ്പിന്റെ പേര് “മിഷൻ ഒട്ടുപശ”

 

അഡ്മിൻ ആരാണെന്ന് നോക്കിയപ്പോൾ ഗായത്രി ആണ്….. അംഗങ്ങളെ നോക്കിയപ്പോൾ ഗ്രൂപ്പിന്റെ ആവശ്യം മനസിലായി….. ഒട്ടുപശ അവൾക്ക് ചേർന്ന പേര്…. അപ്പോ തന്നെ അതിൽ മെസ്സേജ് വരാൻ തുടങ്ങി….

 

 

*ഹൈ മക്കളെ…. ( അച്ഛൻ )

 

* ഹൈ അച്ഛാ…. ( ഗായത്രി )

 

* പുതിയ ഒരു കാര്യം പ്ലാൻ ചെയ്തിട്ടുണ്ട്… ( സൂര്യ )

 

*എന്താണ്… ( ദേവൻ )

 

 

മെസ്സേജ് തുടർന്ന് കൊണ്ടിരുന്നു…. അവരുടെ പ്ലാൻ എല്ലാവരും അംഗീകരിച്ചു…. മറ്റാർക്കും ഒരു കുഴപ്പവും ഉണ്ടാവാൻ പാടില്ല എന്ന് നിർബന്ധം പറഞ്ഞു….. എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെ ആവരുത് അല്ലോ…..

 

 

____________________

 

 

 

🌙🌙🌙☀️☀️☀️

 

 

( ശ്രീ )

 

 

രാവിലെ തന്നെ അച്ഛനും അമ്മയും അപ്പച്ചിയും കൂടി അമ്പലത്തിൽ പോയി…. ജിത്തു ഏട്ടനും ലചു ചേച്ചിയും കൂടി വീട്ടിൽ പോയി…. അല്ല ഞങ്ങൾ പറഞ്ഞു വിട്ടു…. അവർ ഇവിടെ ഉണ്ടായാൽ ശെരി ആവില്ല… ചേച്ചി ഗർഭിണി അല്ലേ…. ഒരു ഉച്ച ആയപ്പോൾ അവരും ഇറങ്ങി…..

 

 

” അല്ല മക്കളെ ഇപ്പോ തന്നെ ചെയ്യാൻ പോവുക ആണോ…. ” – ശ്രീ

 

 

” ഇല്ല ഏട്ടത്തി രാത്രി മതി…. ഇപ്പോ ചെയ്താൽ അവള് വേഗം ഓടി പോവും…. ” – സൂര്യ

 

 

” ഏടത്തി താഴേയ്ക്ക് വരണ്ട….. ഞങ്ങൾ 2 പേരും കൂടി ചെയ്ത് കൊള്ളാം….. ” – ഗായത്രി

 

 

” എന്ന ശെരി…. സൂക്ഷിക്കണം കേട്ടോ മക്കളെ….. ” – ശ്രീ

 

 

” ഏടത്തി ഞങ്ങൾ സൂക്ഷിച്ച് കൊള്ളാം…. ഏടത്തി റൂമിലെ വാതിലും ജനലും ഒക്കെ അടക്കണം കൂടാതെ ഫാൻ ഓൺ ചെയ്യരുത് കേട്ടല്ലോ…. ” – സൂര്യ

 

 

” അയ്യോ കേട്ടെ….. ” – ശ്രീ

 

 

അപ്പോഴാണ് ദേവെട്ടൻ താഴേയ്ക്ക് വന്നത്….

 

 

” എന്തായി….. ” – ദേവൻ

 

 

” എല്ലാം സെറ്റ് ആണ്…. നമ്മൾക്ക് ഒന്നു പുറത്ത് പോവണം…. കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്…. ” – സൂര്യ

 

 

” ആയിക്കോട്ടെ…… ” – ദേവൻ

 

 

അപ്പോ തന്നെ ഞങ്ങൾ 4 പേരും കൂടി പുറത്തേക് പോയി…..

 

 

 

_____________________

 

 

 

ഇതേ സമയം മറ്റൊരിടം….

 

 

” സാബു കഴിഞ്ഞ പ്രാവശ്യത്തെ പോലെ ആവരുത്….. ഇൗ വട്ടം അവളെ കൊല്ലണം….. ആ ശ്രീബാലയെ….  ”

 

 

” ശെരി സർ….. ”

 

 

” കഴിഞ്ഞ പ്രാവശ്യത്തെ അത്രയും റിസ്ക് ഇല്ല….. അവിടെ ആളുകൾ കുറച്ച് ഉള്ളൂ…. അവളുടെ റൂമിൽ കയറിയാൽ മതി…… അവിടെ അവള് ഒറ്റക്ക് ആവും….. അപ്പോ അങ്ങ് തീർത്തേക്….. ”

 

 

” ഒകെ സർ…. എല്ലാം പറഞ്ഞ പോലെ നടന്നിരിക്കും….. ”

 

 

 

” പിന്നെ അവിടെ ക്യാമറ പ്രശ്നം ഉണ്ട്…. ഞാൻ ഉടനെ തന്നെ ഒരു സൈഡിലെ ക്യാമറ ലൈൻ കട്ട് ചെയ്ത് ഇടാം…. ഓഫ് ചെയ്താൽ ആരാണെന്ന് സംശയം വരും….. ”

 

 

” ഇന്ന് രാത്രി  കേൾക്കാം…… നിങ്ങള് ആഗ്രഹിക്കുന്ന വാർത്ത…. ”

 

 

അതേ സമയം നിതികയുടെ ഫോണിലേക്ക് കോൾ വന്നു….

 

 

” എല്ലാം ഒകെ ആണ്…. പറഞ്ഞ പോലെ സാബുവിനെ ബന്ധപ്പെട്ടിട്ടുണ്ട്…. ”

 

 

” അത് മതി…. അവൻ നോക്കിക്കോളും….. ”

 

 

അതോടെ ആ കോളും കട്ട് ആയി……

 

 

___________________

 

 

 

( ദേവൻ )

 

 

അവർക്ക് ആവശ്യം ഉള്ള എന്തൊക്കെയോ വാങ്ങി….. എന്നിട്ട് ഞങ്ങൾ ചെറിയ ഷോപ്പിംഗ് ഉം ചെറിയൊരു ചുറ്റലും ഒക്കെ കഴിഞ്ഞു ഒരു 7, 7.30 മണി ആയപ്പോൾ  വീട്ടിലെത്തി….

 

 

അപ്പോഴാണ് ഫോണിൽ കൊറേ മിസ്സ് കാൾ കിടക്കുന്നത് കണ്ടത്….. എടുത്ത് നോക്കിയപ്പോൾ കമ്പനിയിൽ നിന്ന് manager ആണ്….. ഞാനും അച്ഛനും കൂടിയാണ് company നോക്കുന്നത്…. എന്റെ പഠിപ്പ് കഴിഞ്ഞാൽ അത് ഞാൻ നോക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്…..

 

തിരിച്ച് വിളിച്ചപ്പോൾ എന്തോ അത്യാവശ്യം ഉണ്ട് വേഗം വരണം എന്നൊക്കെ പറഞ്ഞു…. എന്തോ ടാക്സ് സംബന്ധമായ rade എന്തോ ഉണ്ടെന്ന് ആണ് പറഞ്ഞത്….

 

” ശ്രീ എനിക് ഉടനെ ഒന്നു പുറത്ത് പോവണം…. ഞാൻ വേഗം വരാം….. ” – ദേവൻ

 

 

” എങ്ങോട്ടാ ദേവേട്ടാ ഇൗ രാത്രി….. ” – ശ്രീ

 

 

” അത്യാവശ്യം ആണ്…. ഞാൻ വേഗം വരാം…. കമ്പനിയിൽ നിന്നും വിളിച്ച് അതാ…. ” – ദേവൻ

 

 

” ശെരി ദേവേട്ടാ…. പോയി വാ….. ” – ശ്രീ

 

 

” ബാലേ സൂക്ഷിക്കണം….. രാത്രി ആയി…. നിങ്ങള് മാത്രേ ഉള്ള് കേട്ട….. ഞാൻ പോയതിനു ശേഷം നീ അമ്മയുടെയോ ഗായത്രിയുടെയോ റൂമിൽ ഇരുന്നാൽ മതി….. ” – ദേവൻ

 

 

” അതെന്താ ദേവേട്ടാ…. ” – ശ്രീ

 

 

” ഇൗ റൂം ബാൽക്കണി ഉള്ളത് കൊണ്ട് ഇച്ചിരി റിസ്കി ആണ്…. മറ്റ് അവിടെ ഒന്നും ഇങ്ങനെ ഇല്ല….. പിന്നെ ഇവിടെ ശബ്ദം ഉണ്ടാക്കിയാൽ പുറത്തേക് കേൾക്കില്ല…. അതാ ” – ദേവൻ

 

 

” ശെരി ദേവേട്ടാ…. അവളെ പുകച്ചതിന് ശേഷം…. ഞാൻ അങ്ങോട്ട് പൊക്കോളാം….. ” – ശ്രീ

 

 

” വീണ്ടും പറയുവാ സൂക്ഷിക്കണം…. എനിക്കെന്തോ ഒരു പേടി പോലെ….. ” – ദേവൻ

 

 

” ഒന്നു പോയി വാ ദേവേട്ടാ….. ” – ശ്രീ

 

 

മനസ്സിന് എന്തോ ഒരു ആശ്വാസം ഇല്ല…. എങ്കിലും അത്യാവശ്യം ആണെന്ന് തോന്നിയത് കൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി ….

 

 

 

__________________________

 

 

 

( ശ്രീ )

 

 

ദേവേട്ടൻ ഇറങ്ങിയത്തിന് പിന്നാലെ ഞാൻ അവരോട് ചെന്ന് വേഗം ചെയ്തോളാൻ പറഞ്ഞു…. ഏട്ടൻ കൂടി ഇല്ലാത്തത് ആണ് അത് കൊണ്ട് എനിക് എന്തോ ഒരു സമാധാനം ഉണ്ടായില്ല…..

 

 

ഞാൻ പറഞ്ഞതിന് അനുസരിച്ച് അവർ വേഗം  പണി തുടങ്ങി…..

 

ഞാൻ വേഗം മുറിയിൽ കയറി വാതിൽ അടച്ചു……

 

 

________________

 

 

ഇനി കുറച്ച് നേരം കഥ പറയുന്നത് സാക്ഷാൽ ഞാൻ ആണ്…. ആരാണെന്ന് അല്ലേ…. എന്നെ മറക്കരുതായിരുന്ന് കേട്ടോ…. നിങ്ങളുടെ കാന്താരി…. ബെഷമം ഉണ്ട് മക്കളെ…..

 

 

അപ്പോ കുത്തിലേക് വരൂ….. നിങ്ങൾക്ക് മനസിലായോ…..  അതൊന്നു ഇംഗ്ലീഷിൽ പറഞ്ഞു നോക്ക്…. ഇപ്പോ കത്തിയ…. ഇനിയും കത്തിയില്ലെങ്കിൽ കമന്റ് ബോക്സിൽ പറ ഞാൻ തന്നെ പറഞ്ഞു തരാം അല്ല പിന്നെ……

 

 

അപ്പോ നമുക്ക് കഥയിലേക്ക് പോകാം വരൂ കൂട്ടുകാരെ ഒന്നിച്ച് നമുക്ക് പോവാം…. ബാകി ഓർമ ഇല്ല…. നിങ്ങള് പാടിക്കോ…..

 

 

 

അപ്പോ നമ്മുടെ ഗായത്രിയും സൂര്യയും കൂടി അടുക്കളയിലേക്ക് പോയി….. നീതുവിന്റെ മുറിയിൽ എസി ഓൺ ആയിരുന്നു…. അത് അവരുടെ കർമം സുഖമാകി…..

 

 

അടുപ്പത്ത് കല്ലുപ്പും ഉണക്ക മുളക് ഉം കൂടി അങ്ങ് പൊട്ടിച്ചു….. ശ്രീ മുറിയിൽ അടച്ച് ഇരിക്കുക ആയിരുന്നു…. അവർ മുഖത്ത് ഒക്കെ മാസ്ക് വെച്ചാണ് ചെയ്യുന്നത്…. നിമിഷങ്ങൾക്ക് ഉള്ളിൽ അതിന്റെ ഗന്ധം അവിടമാകെ പരന്നു….. എസി ഓൺ ആയതിനാൽ അത് നീതുവിന്റെ മുറിയിൽ വേഗം വ്യാപിച്ചു…..

 

 

അവൾക്ക് അലർജി ഉണ്ടായിരുന്നത് കൊണ്ടാവാം അവള് ചുമക്കാൻ തുടങ്ങി….. ചുമ എന്നൊക്കെ പറഞ്ഞാല് തൊണ്ട പൊട്ടുന്ന പോലത്തെ ചുമ……

 

അത് കേട്ടപ്പോൾ അവർക്ക് മിക്യവർക്കും ഒരു സങ്കടം തോന്നി എങ്കിലും അവളുടെ സ്വഭാവം ഓർത്തപ്പോൾ ഇതൊന്നും ഒന്നുമല്ല എന്ന് തോന്നി…..

 

 

ഒരുപാട് നേരം ചുമച്ച് കഴിഞ്ഞപ്പോൾ അവളുടെ മുഖം ഒക്കെ ചുവന്നു വന്നു…. കണ്ണുകൾ ചുവന്നു മിഴിഞ്ഞു….. ചെറുതായി ശ്വാസം കിട്ടാത്തത് പോലെ തോന്നി….. ഉടനെ അവള് എങ്ങനെ ഒക്കെയോ എസി ഓഫ് ചെയ്തു….

 

 

അതിനു മുൻപേ തന്നെ താഴെ ഉളളവർ അത് കെടുത്തിയിരുന്ന്…. ഇവൾക്ക് ഇൗ മനുഷ്യപറ്റ്‌ എന്നത് തീരെ ഇല്ലെങ്കിലും നമ്മുടെ കുട്ടികൾക്ക് അത് ഉണ്ടല്ലോ…..

 

 

 

അവർ നിർത്തിയതും ചുമയുടെ ശബ്ദം പതിയെ കുറഞ്ഞു….

 

 

ഇതേ സമയം മതിലിനു അപ്പുറം സാബു ( ആരാണെന്ന് മറന്നിലല്ലോ )  നിന്നിരുന്നു…..

 

 

” സർ ഞാൻ മതിലിന്റെ പുറത്ത് ഉണ്ട്….  അകത്തേക്ക് കയറാൻ പോവുക ആണ്…. ”

 

 

” ഒകെ സാബു…. നിന്റെ മുഖം കൈ കാലുകൾ ഒക്കെ മറച്ചിട്ട്‌ ഉണ്ടാവണം…. കാമറ ഓഫ് ആണെങ്കിലും ചിലപ്പോൾ മറ്റേതെങ്കിലും ക്യാമറയിൽ പതിയാം….. ”

 

 

” ഒകെ സർ….. ”

 

 

സാബു അയാള് പറഞ്ഞത് പോലെ അനുസരിച്ച് മതിൽ ചാടി….. അവിടെയുള്ള മരത്തിൽ കയറി… ബാൽക്കണി യിലേക് കയറി…..

 

 

അവിടെയുള്ള മുറിയിലേക്ക് കയറി…. അതൊക്കെ തുറന്നു ഇട്ടിരുന്നു…..

 

 

______________________

 

 

ഇനി സാബു പറയട്ടെ…. എനിക് പേടിയാണ് ഇൗ അടി ഇടി ഒക്കെ…..

 

 

( സാബു )

 

 

 

അപ്പോഴാണ് മുറിയിൽ നിൽക്കുന്ന പെണ്ണിനെ കണ്ടത്…. അവളുടെ മുഖത്തേക്ക് ഞാൻ കറുത്ത തുണി ഇട്ടു….. ഉടനെ അവള് കുതറി….. ഞാൻ പിടിച്ച് നിറുത്തി കത്തി എടുത്ത് കുത്താൻ പോയതും അവള് കൈ കൊണ്ട് തടഞ്ഞു…. കത്തി അവളുടെ കൈയിൽ കൊണ്ട് ചോര വന്നു….

 

 

അവള് ഒച്ച ഉണ്ടാകി…. പക്ഷേ വാതിലുകൾ അടഞ്ഞിരുന്നത് കൊണ്ട് ആരും കേട്ടില്ല….. ഞാൻ അവളുടെ അടുത്തേക്ക് കത്തി കൊണ്ടുപോയതും അവള് എന്റെ കൈയിൽ കടിച്ചു…. ഒപ്പം എന്റെ കൈയിൽ നിന്ന് കത്തി താഴെ പോയി…..

 

 

ഇൗ പെണ്ണിന് കരാട്ട ഒകെ അറിയുമോ…. അവള് എന്നെ കാൽ കുറുകെ വെച്ച് നിലത്ത് ഇട്ടു…. എന്നിട്ട് അവളുടെ മുഖത്തെ തുണി മാറ്റാൻ പോയതും ഞാൻ വേഗം കൈയിൽ കരുതിയിരുന്ന പെപ്പർ സ്പ്രേ കൊണ്ട് അവളുടെ കണ്ണുകളിലേക്ക് അടിച്ചു……

 

 

 

അവള് വേദന കൊണ്ട് അലറി….. അത് കേട്ട് ആരെങ്കിലും വരുമോ എന്ന പേടി കൊണ്ട് ഞാൻ വേഗം ബാൽക്കണി വഴി ഓടി……

 

 

 

___________

 

 

 

( സൂര്യ )

 

 

ഞാനും ഗായത്രിയും അടുക്കളയിലെ അടുപ്പ് ഒക്കെ നേരെ ആകുന്ന സമയം ആണ് മുകളിൽ നിന്നൊരു അലർച്ച കേട്ടത്…. അതും ഏട്ടന്റെ മുറിയിൽ നിന്ന്….. ഞങ്ങൾ പേടിച്ച് അങ്ങോട്ട് ഓടി….. നോക്കുമ്പോൾ മുറിയിൽ അവിടെ ഇവിടെ ആയൊക്കെ ചോര….. ഞങ്ങൾ ശെരിക്കും പേടിച്ചു…..

 

 

” ഏട്ടത്തി….. ” – സൂര്യ

 

എന്നും വിളിച്ച് അകത്തേക്ക് കയറി നോക്കിയപ്പോൾ കണ്ണുകൾ തിരുമ്മി കരഞ്ഞു കൊണ്ടിരിക്കുന്ന നീതു…….

 

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!