Skip to content

💙 ഇന്ദ്രബാല 💙 54

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

( സൂര്യ )

ഞാനും ഗായത്രിയും അടുക്കളയിലെ അടുപ്പ് ഒക്കെ നേരെ ആകുന്ന സമയം ആണ് മുകളിൽ നിന്നൊരു അലർച്ച കേട്ടത്…. അതും ഏട്ടന്റെ മുറിയിൽ നിന്ന്….. ഞങ്ങൾ പേടിച്ച് അങ്ങോട്ട് ഓടി….. നോക്കുമ്പോൾ മുറിയിൽ അവിടെ ഇവിടെ ആയൊക്കെ ചോര….. ഞങ്ങൾ ശെരിക്കും പേടിച്ചു…..

 

” ഏട്ടത്തി….. ” – സൂര്യ

 

എന്നും വിളിച്ച് അകത്തേക്ക് കയറി നോക്കിയപ്പോൾ കണ്ണുകൾ തിരുമ്മി കരഞ്ഞു കൊണ്ടിരിക്കുന്ന നീതു…….

 

 

” അയ്യോ സൂര്യ ഇത് എന്ത് പറ്റി ” – ഗായത്രി

 

 

” എനിക് അറിയില്ല ഡാ…. അവള് കണ്ണ് തുറക്കുന്നില്ല…. വാ നോക്കാം…. ” – സൂര്യ

 

 

ഞങ്ങൾ ചെന്ന് അവളെ തട്ടി വിളിച്ചിട്ട് ഒന്നും അവള് കണ്ണ് തുറക്കുന്നില്ല…. ഇപ്പോഴും കണ്ണ് തിരുമ്മി കൊണ്ട് അലറുക ആണ്…..

 

 

 

അപ്പോഴാണ് താഴെ ആരോ കാളിംഗ് ബെൽ അടിച്ചത്…..

 

 

” ഞാൻ ഇവളെ നോക്കട്ടെ…. ഗായു ചെന്ന് ആരാ വന്നത് എന്ന് നോക്ക്…. ” – സൂര്യ

 

 

__________________

 

 

 

( ഗായത്രി )

 

 

ഇൗ പെണ്ണിന് ഇത് എന്താ പറ്റിയത്…. ഞാൻ വേഗം താഴെ  ചെന്ന് നോക്കിയപ്പോൾ ദേവേട്ടൻ ആണ്….

 

 

” ദേവേട്ടാ ഒന്നു വേഗം വാ അവിടെ ….. ” – ഗായത്രി

 

 

പറഞ്ഞു തീരുന്നതിനു മുമ്പേ ദേവെട്ടൻ മുകളിലേക്ക് ഓടി…..

 

 

”  ബാലേ….. ” – ദേവൻ

 

എന്നും പറഞ്ഞു ദേവെട്ടൻ മുകളിലേക്ക് ഓടി…..

 

 

” ബാല ബാലക്ക്‌ എന്ത് പറ്റി…. ” – ദേവൻ

 

ഇതൊക്കെ കണ്ട് കിളി പോയി ഇരിക്കുക ആണ് സൂര്യ…..

 

 

” എന്താ ദേവേട്ടാ….  ഏട്ടത്തിക്ക്‌ എന്ത് പറ്റി….. ” – സൂര്യ

 

 

” പിന്നെന്താ….. നീ പറഞ്ഞത് ഗായത്രി…. ” – ദേവൻ

 

 

” അത് ഏട്ടത്തിക്ക്‌ അല്ല…. നീതു…. ” – സൂര്യ

 

 

നോക്കിയപ്പോൾ നീതുവിന്റെ ബോധം പോയി കിടപ്പുണ്ട്….

 

 

” ഇവൾക്ക് എന്ത് പറ്റി…. ” – ദേവൻ

 

 

” അറിയില്ല അലർച്ച കേട്ട് വന്നതാണ് ഞങ്ങൾ….. ” – സൂര്യ

 

 

 

____________________

 

 

 

( ദേവൻ )

 

 

ഞാൻ നീതുവിനെ നോക്കിയപ്പോൾ കണ്ണ് ഇറുക്കി പൂട്ടിയിരിക്കുക ആണ്….

 

ഇവളുടെ കണ്ണിൽ എന്തോ അടിച്ചിട്ട് ഉണ്ട്….

 

 

” നിങ്ങള് എന്താ ഇവളെ ചെയ്തത്…. ” ദേവൻ

 

 

” ഞങ്ങൾ ഒന്നും ചെയ്തില്ല ഏട്ടാ സത്യം…. ” – ഗായത്രി

 

 

അവളുടെ ബോധം പോയിരുന്നു….

 

 

” ഇവളെ വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോവണം…. ” – ദേവൻ

 

 

” ദേവേട്ടാ ഞാൻ കൂടി വരാം …..” – ഗായത്രി

 

 

” ശെരി മോൾ വാ…. സൂര്യ നീ ബാലയുടെ കൂടെ വേഗം വാം.. അല്ല ബാല എവിടെ…. ” – ദേവൻ

 

 

” നിങ്ങള് പൊക്കോ…. ഞാൻ ഏട്ടത്തിയെ കൂട്ടി വരാം…. ” – സൂര്യ

 

 

ഞാൻ ഗായത്രിയും ആയി വേഗം ഹോസ്പിറ്റലിലേക്ക് പോയി….. നീതുവിന്റെ മുഖത്തേയ്ക്ക് വെള്ളം തളിച്ചിട്ടും ബോധം തെളിഞ്ഞില്ല…. അത് കൊണ്ട് വേഗം ഹോസ്പിറ്റലിലേക്ക് പോയി…..

 

 

അവളെ അവിടെ അഡ്മിറ്റ് ആകി കഴിഞ്ഞപ്പോൾ ആണ് സൂര്യയും ബാലയും വന്നില്ലല്ലോ എന്ന് ഓർത്തത്…..

 

 

മനസ്സിന് എന്തോ വല്ലാത്ത ഒരു സങ്കടം എന്തോ ആപത്ത് വരാൻ പോവുന്നത് പോലെ….

 

 

അപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്തത്….

 

 

നോക്കിയപ്പോൾ റോബിൻ ആണ്…. ഇവൻ എന്താ ഇൗ നേരം…..

 

 

ഫോൺ എടുത്തതും കട്ട് ആയി…. തിരിച്ച് വിളിച്ചിട്ട് സ്വിച്ച് ഓഫ് എന്ന പറയുന്നത്…..

 

 

എന്റെ മനസ്സിലെ ഭയം കൂടി വന്നു…. അപ്പോഴാണ് എന്റെ ഫോണിലേക്ക് സൂര്യയുടെ കോൾ വന്നത്…..

 

 

” ഹലോ എന്താ മോളെ നിങ്ങള് വരാത്തത്…. ” – ദേവൻ

 

 

എന്നാല് അവള് അവിടുന്ന് പറയുന്നത് കേട്ടിട്ട് കൈകാലുകൾ മുഴുവൻ തളരുന്നത് പോലെ…..

 

 

” മോളെ ഗായത്രി ഞാൻ ഒന്നു വീട്ടിലേക്ക് പോവട്ടെ….. ഇപ്പോ അച്ചായൻ വരും…. ” – ദേവൻ

 

 

” എന്തുപറ്റി ദേവേട്ട ഒരു സങ്കടം പോലെ…. ” – ഗായത്രി

 

 

” ഒന്നുമില്ല….. ” – ദേവൻ

 

പറയുമ്പോൾ എന്റെ ശബ്ദം ഇടറി…..

 

 

ഞാൻ വേഗം വീട്ടിലേക്ക് ബൈക് സ്പീഡിൽ വിട്ടു…..

 

 

അവിടെ ചെന്നപ്പോൾ സൂര്യ പേടിച്ച് നിൽക്കുക ആണ്….

 

” ഏട്ടാ…. ” – സൂര്യ

 

 

” മോളെ നീ ശേരിക്കു നോക്കിയോ….. ” – ദേവൻ

 

 

” നോക്കി ദേവേട്ടാ…. ഇവിടെ എങ്ങും ഏട്ടത്തിയെ കാണുന്നില്ല…… ഒരു മുറിയിലും ഇല്ല…. എനിക് പേടി ആവുന്നു ദേവേട്ടാ…… ” – സൂര്യ

 

 

” പേടിക്കണ്ട…. മോൾ ഹോസ്പിറ്റലിലേക്ക് ചെല്ല്…. ഞാൻ ബാലയെയും കൊണ്ടേ വരൂ….. ” – ദേവൻ

 

 

അവിടുന്ന് നേരെ ഞാൻ പോയത് അതുലിന്റെ വീട്ടിലേക്ക് ആണ്….

 

 

രാത്രി ആയത് കൊണ്ടാവും എന്നെ കണ്ടപ്പോൾ അവനും പരിഭ്രമിച്ചു…..

 

 

” എന്താടാ…. ” – അതുൽ

 

 

” ഋതിക് ഏട്ടൻ എന്തേ….. ” – ദേവൻ

 

 

” എന്താ ദേവാ…. ” – ഋതിക്

 

 

” ഏട്ടാ ബാലയെ കാണാൻ ഇല്ല…. എനിക് ഓഫീസിൽ നിന്ന് ഒരു കോൾ വന്ന് പോയതാണ് ഞാൻ… അവിടെ ചെന്നപ്പോൾ ആവശ്യം ഇല്ല എന്ന് പറഞ്ഞു തിരിച്ച് പോരേണ്ടി വന്നു…. വീട്ടിൽ വന്നപ്പോൾ നീതുവിനു…. ” എന്നും പറഞ്ഞു ഞാൻ നടന്നത് ഒക്കെ പറഞ്ഞു….

 

 

 

” നീ ടെൻഷൻ അടിക്കേണ്ട ദേവാ…. നമുക്ക് അന്വേഷിക്കാം….  ആരാ അവളുടെ വലിയച്ചൻ തന്നെയാണോ ആളു…. ” – ഋതിക്

 

 

 

” ആയിരിക്കും കാരണം എനിക് കുറച്ച് നേരത്തെ റോബിന്റെ കോൾ വന്നിരുന്നു…. പക്ഷേ തിരിച്ച് വിളിച്ചിട്ട് സ്വിച്ച് ഓഫ്…. ” – ദേവൻ

 

 

” സൈബർ സെല്ലിൽ ഒന്നു ബന്ധപ്പെടാം…. റോബിന്റെ ഫോണിന്റെ ലാസ്റ്റ് ലോക്കേഷൻ നോക്കാം…. അവിടെ ഉണ്ടാവാൻ ആണ് സാധ്യത….. ” – ഋതിക്

 

 

 

ഋതിക് ഏട്ടൻ വേഗം തന്നെ ആരെയൊക്കെയോ വിളിച്ചു….. എന്നിട്ട് ഞങ്ങൾക്ക് നേരെ തിരിഞ്ഞു….

 

 

 

” ദേവാ ആ ഫോൺ ഓഫ് ആകുന്നതിന് മുമ്പുള്ള ലോക്കേഷൻ ആ ക്രിസ്ത്യൻ പള്ളിയുടെ പുറകിൽ ആണ് അവിടെ ഒരു പഴയ കെട്ടിടം ഉണ്ടല്ലോ…. അവിടെ ഉണ്ടാകാൻ സാധ്യത ഉണ്ട് .. നീ വാ …. ” – ഋതിക്

 

 

 

ഞങ്ങൾ വേഗം അങ്ങോട്ടേക്ക് പുറപ്പെട്ടു….. അവിടെ എത്താറായപ്പോൾ ആണ് വണ്ടിയുടെ മുന്നിലേക്ക് ആരോ ചാടിയത്….. ഉടനെ ബ്രേക്ക് ചവിട്ടിയത് കൊണ്ട് രക്ഷപെട്ടു….. റോഡിലേക്ക് ഇറങ്ങിയ നോക്കിയ ഞങ്ങൾ കണ്ടത് ബോധം മറഞ്ഞു കിടക്കുന്ന ബാലയെ ആണ്….

 

 

” ബാലേ മോളെ…. എന്ത് പറ്റി….. ” – ദേവൻ

 

 

 

അവള് കണ്ണുകൾ തുറന്നു എങ്കിലും ഒന്നു പറയാൻ ആവാതെ ശ്വാസം കിട്ടാതെ പിടയുക ആണ്…. കൂടാതെ മൂകിൽ നിന്ന് ചോരയും വരുന്നുണ്ട്….

 

 

” അതുൽ നീ വണ്ടി എടുക്കു…. വേഗം ഹോസ്പിറ്റലിലേക്ക് പോവാം….. ” – ഋതിക്

 

 

 

അവളെ കൈകളിൽ കോരി എടുത്ത് നെഞ്ചോട് ചേർക്കുമ്പോൾ എന്തോ ഹൃദയം വല്ലാതെ മിടികുക ആയിരുന്നു….. പ്രാണൻ പറഞ്ഞു പോകുന്ന വേദന…..

 

 

കൈകൾ വിറകുന്നു….. അവളുടെ മൂക്കിൽ നിന്ന് ഒഴുകുന്ന ചോര കണ്ടപ്പോൾ എന്തോ ആനന്ദിന്റെ വാക്കുകൾ ആണ് മനസ്സിലേക്ക് വന്നത്…. എങ്ങനെ ഒക്കെയോ ഹോസ്പിറ്റലിൽ എത്തി….. അവളെ casuality യിലേക്ക് കയറ്റി….. എന്തോ മനസ്സിൽ അവളെ അന്ന് വണ്ടി ഇടിച്ചത് ഒക്കെ ഓർമ വന്നു…..

 

 

 

ഞാൻ അവിടെയുള്ള കസേരയിൽ ഇരുന്നു…. ഹൃദയം നിശ്ചലം ആയത് പോലെ…. അല്ലെങ്കിലും എന്റെ പ്രാണൻ ഇല്ലാതെ എന്റെ ഹൃദയം എങ്ങനെ മിടിക്കും….. എന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിടർന്നു…….

 

 

 

പെട്ടെന്നാണ് അവൾക്ക് അങ്ങനെ ഉണ്ടാവാൻ കാരണക്കാരൻ ആയവരെ കുറിച്ച് ഓർത്തത്….. അത് ആലോചിച്ചതും എന്റെ ഉള്ളിൽ പക എരിഞ്ഞു…..

 

 

അവള് കണ്ണുകൾ തുറക്കുന്നതിന് മുമ്പ് ഇതിനുള്ള മറുപടി കൊടുക്കണം എനിക്…… എന്റെ പെണ്ണിനെ തൊടാൻ ഇനി ധൈര്യം ഉണ്ടാവരുത് ഒന്നിനും….

 

 

ഞാൻ വേഗം ശരത്തിനെ വിളിച്ച് വരാൻ പറഞ്ഞു….. അച്ഛനെയും അമ്മയെയും ഒക്കെ വിവരം അറിയിച്ചു…..

 

 

” നീ ഒന്നു വേഗം സിറ്റി ഹോസ്പിറ്റലിൽ വാ…. ” – ദേവൻ

 

 

” എന്താ ദേവാ എന്തുപറ്റി….. ” – ശരത്ത്

 

 

” ബാലക്കു ചെറിയ ഒരു ആക്സിഡന്റ്…. അതാണ്…. ” –  ദേവൻ

 

 

” ഞാൻ ദെ വരുന്നു…. ” – ശരത്ത്.

 

 

മിനിട്ടുകൾക്ക് ഉള്ളിൽ അവൻ വന്നു….. അപ്പോഴും ബാലക്ക്‌ ബോധം തെളിഞ്ഞിട്ടില്ല…..

 

 

” ശരത്തേ നീ ഇവിടെ നിൽക്കണം…. എനിക് ഒരു ആവശ്യം ഉണ്ട്… അവള് ഉണരുന്നതിന് മുമ്പ് അത് എനിക് തീർക്കണം…. ” – ദേവൻ

 

 

അവന് തിരിച്ച് ചോദിക്കാൻ സമയം കൊടുക്കാതെ ഞാൻ നേരെ ഡോക്ടറുടെ മുറിയിലേക്ക് പോയി….

 

 

” സർ എന്റെ ബാലക്ക്‌….. ” – ദേവൻ

 

 

” കുഴപ്പം ഒന്നുമില്ല…. മനസ്സിൽ വല്ലാത്ത പേടി വന്നിട്ട് ഉണ്ട്…. അതാണ് ഉണരാതത്….. ഉടനെ ഉണരും…. ” – ഡോക്ടർ

 

 

” താങ്ക്സ് ഡോക്ടർ…” – ദേവൻ

 

 

ഞാൻ വേഗം ഋതിക് ഏട്ടനെ കൂട്ടി മണിമാളിക പോലത്തെ ഒരു വാടക വീട്ടിലേക്ക് പോയി….. ചിറ്റെടത്തേ കൃഷ്ണ മേനോന്റെ വീട്ടിലേക്ക്…..

 

 

പലതും മനസ്സിൽ തീരുമാനിച്ച് കൊണ്ട് തന്നെ…..

 

 

കോളിംഗ് ബെൽ അടിച്ചതും ശ്രീയുടെ വലിയമ്മ വന്നു വാതിൽ തുറന്നു…..

 

 

” ആരാ ദേവി അവിടെ…. ” – വലിയച്ഛൻ

 

 

എന്നും പറഞ്ഞു അയാള് പുറത്തേക് വന്നു…..

 

 

എന്നെ കണ്ടതും അയാള് ഒന്നു പരിഭ്രമിച്ചു…. മുഖം വിളറി……

 

 

 

” നീ…. നീയെന്താ ഇവിടെ….. ” – വലിയച്ഛൻ

 

 

 

” അതെന്താ വലിയച്ഛ അങ്ങനെ ചോദിച്ചത്…. ഞാൻ നിങ്ങളെ കാണാൻ അല്ലേ വരേണ്ടത്…. ” – ദേവൻ

 

 

” അകത്തേക്ക് കയറി വരു….. ” – വലിയച്ഛൻ

 

 

” വേണ്ട ഇവിടെ നിന്നാൽ മതി….. ” – ദേവൻ

 

 

” എന്താ കാണാൻ…. എന്തെങ്കിലും ആവശ്യം ഉണ്ടോ ” – വലിയച്ഛൻ

 

 

 

” ഒരു ചെറിയ ഉപകാരം ചെയ്യണം….. ” – ദേവൻ

 

 

” എന്താ…. ” – വലിയച്ഛൻ

 

 

” ഇനി എന്റെ ബാലയുടെ പുറകെ വെറുതെ ഗുണ്ടകളെ ഒന്നും വിട്ട് ബുദ്ധിമുട്ടണം എന്ന് ഇല്ല….. അതിനായി ഇനി നോക്കുകയും വേണ്ട…..  അതല്ല ഇനിയും അതാണ് ഉദ്ദേശം എങ്കിൽ സ്ഥാനം ഞാൻ അങ്ങോട്ട് മറക്കും കൊല്ലും ഞാൻ നിങ്ങളെ….. ” – ദേവൻ

 

 

അവന്റെ മുഖത്തെ രൗദ്ര ഭാവം കണ്ട് അയാളുടെ മനസ്സിൽ ജീവന് വേണ്ടി കെഞ്ചിയ സ്വന്തം പെങ്ങളെയും അവളുടെ കാമുകനെയും ഓർമ വന്നു… അപ്പോ അയാള് കണ്ണുകൾ മുറുകെ അടച്ചു…..

 

 

 

” വെറുതെ അനാവശ്യം പറയരുത്…. “. – വലിയച്ഛൻ

 

 

അയാളുടെ വാക്കുകളിൽ ഭയം നിഴലിച്ചിരുന്നു…..

 

 

” നിങ്ങളുടെ നെറ്റിയിലൂടെ പൊടിയുന്ന ഇൗ വിയർപ്പ് കണങ്ങൾ വിളിച്ച് പറയുന്നുണ്ട് സത്യം…. അത് കൊണ്ട് ഇനി എന്റെ ബാലക് എന്തെങ്കിലും പറ്റിയാൽ നിങ്ങളുടെ അന്ത്യം ആവും….. ദേവേന്ദ്രൻ ആണ് പറയുന്നത്…..  ” – ദേവൻ

 

 

 

അത്രയും പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങി എന്റെ ബാലയുടെ അടുത്തേയ്ക്ക്…..

 

 

 

____________________

 

 

 

അവൻ പോയതും അയാള് അകത്തേക്ക് പോയി വെള്ളം കുടിച്ചു….. കിടക്കാൻ ആയി കണ്ണുകൾ അടച്ചപ്പൊഴും അയാളുടെ മനസ്സിലേക്ക് വന്നത് തന്റെ മുന്നിൽ ജീവന് വേണ്ട് കേഴുന്ന കൂടപിറപ്പിനെ ആണ്…. തന്റെ കൈകളാൽ കൊല്ലാൻ തീരുമാനിച്ച ചോര കുഞ്ഞിനെ ആണ്….  അയാളുടെ ചെവികളിൽ ചെണ്ടയുടെ ശബ്ദം നിറഞ്ഞു…. അയാൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി……

 

 

അയാളുടെ മനസ്സിൽ പണ്ട് കേട്ട ശാപ വാക്കുകൾ പ്രതിധ്വനിച്ചു……

 

 

* എന്റെ ലക്ഷ്മിയെ എന്നിൽ നിന്ന് അകറ്റിയ നിന്റെ മരണം അത് ഞങ്ങളിലൂടെ പിറകുന്നവൻ പൂർത്തീകരിക്കും *

 

 

( ദേവൻ )

 

 

അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങി നേരെ പോയത് ഹോസ്പിറ്റലിലേക്ക് ആണ്…. അപ്പോഴേക്കും സൂര്യയുടെ കോൾ വന്നിരുന്നു….

 

 

” ഏട്ടാ ഏട്ടത്തിയെ കുറിച്ച് എന്തെങ്കിലും വിവരം…. ” – സൂര്യ

 

 

” ആ മോളെ…. ബാല സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്…. നിങ്ങള് ടെൻഷൻ അടിക്കേണ്ട….. നീതുവിന്‌  ” – ദേവൻ

 

 

 

 

” അയ്യോ ഏട്ടത്തിക്ക്‌ എന്തുപറ്റി…. ” – സൂര്യ

 

 

” ഒന്നുമില്ല മക്കളെ…. നിങ്ങള് ടെൻഷൻ ആവണ്ട…. ഏട്ടത്തിക്ക്‌ കുഴപ്പം ഒന്നുമില്ല…. നീതുവിന്‌ എങ്ങനെ ഉണ്ട്…. ” – ദേവൻ

 

 

” ബോധം തെളിഞ്ഞു….. ഡോക്ടർ പറഞ്ഞത് കണ്ണിൽ ആരോ പെപ്പർ സ്പ്രേ അടിച്ച് എന്നാണ്….. കുറച്ച് നാളത്തേക്ക് കണ്ണിനു ചെറിയ ഒരു മങ്ങൽ ഉണ്ടാവും….. പിന്നെ ആൾ പേടിച്ച് പോയി എന്നൊക്കെ പറയുന്നു…. അവർ പോലീസിൽ ഇൻഫോം ചെയ്യണോ എന്ന് ചോദിക്കുന്നുണ്ട്….. ” – സൂര്യ

 

 

” അച്ചായൻ എന്തേ…. ” – ദേവൻ

 

 

” ഞാൻ ഇവിടെ ഉണ്ട് ദേവാ….. ” – സാം

 

 

” എടാ പോലീസ് ഇപ്പോ അവിടെ വരും…… ഋതിക് ഏട്ടൻ വരും….. അവിടെ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്…. നീതു എങ്ങനെ ആണ് ഞങ്ങളുടെ മുറിയിൽ എത്തിയത് എന്ന് അറിയില്ല…. ഞാനും ഉണ്ട് കൂടെ…. ” – ദേവൻ

 

 

” എങ്കിൽ ശെരി വെച്ചോ…. ” – അച്ചായൻ

 

 

അപ്പോഴേക്കും ഞങ്ങൾ സിറ്റി ഹോസ്പിറ്റലിൽ എത്തിയിരുന്നു….

 

 

” ശരത്തെ…. അവൾക്ക് എങ്ങനെ ഉണ്ട്…. ” – ദേവൻ

 

 

” കുഴപ്പം ഒന്നുമില്ല ബോധം തെളിഞ്ഞിട്ടുണ്ട് പക്ഷേ…… ” – ശരത്ത്

 

 

അവന്റെ മുഖത്ത് വിഷാദം നിറഞ്ഞിരുന്നു…..

 

” എന്താടാ എന്തുപറ്റി എന്റെ ബാലക്ക്‌….. ” – ദേവൻ

 

 

” ശ്രീക്കുട്ടിക്ക്‌ കുഴപ്പം ഒന്നുമില്ല….. മറ്റുള്ളവർ അറിയരുത് എന്ന് നമ്മൾ ആഗ്രഹിച്ചത് അത് എല്ലാവരും അറിഞ്ഞു ദേവാ…. ” – ശരത്ത്

 

 

” പറയാൻ ഉള്ളത് തെളിച്ച് പറ ശരത്ത്….. ” – ദേവൻ

 

 

” എടാ അവളുടെ രോഗ വിവരം എല്ലാവരും അറിഞ്ഞു…. അത് അറിഞ്ഞപ്പോൾ മുതൽ മാലതി ആന്റി ഒന്നും മിണ്ടിയിട്ടില്ല…. എനിക് എന്തോ പേടി പോലെ….. ” – ശരത്ത്

 

 

” അത് എങ്ങനെ അറിഞ്ഞു….. ” – ദേവൻ

 

 

” എടാ അത് ഞാനും അങ്കിൾ ഉം ആന്റിയും ഉണ്ടായിരുന്നു ഇവിടെ… അപ്പോഴാണ് അങ്കിളിനു ചെറിയ ഒരു തലകറക്കം പോലെ…..  അങ്കിൾ പറഞ്ഞു ശുഗർ  പ്രശ്നം ആവും എന്ന്   അപ്പോ ഞാൻ അങ്കിലുമായി ക്യാന്റീൻ വരെ പോയി….. ആ നേരം ഡോക്ടർ വന്നു എന്ന് തോന്നുന്നു…. ” – ശരത്ത്

 

 

” അതെന്താ അങ്ങനെ പറഞ്ഞത്….. ” – ദേവൻ

 

 

” ഞാൻ വന്നതും ആന്റി എന്നോട് അവളുടെ രോഗം അറിയുമോ എന്നൊക്കെ ചോദിച്ചു….. അറിയാമെന്ന് പറഞ്ഞപ്പോൾ മുതൽ ആന്റി ആ ഇരിപ്പ് ഇരിക്കുക ആണ്…. എനിക് എന്തോ പേടി പോലെ….. ” – ശരത്ത്

 

 

” നീ ടെൻഷൻ ആവേണ്ട ഞാൻ നോക്കട്ടെ …. ” – ദേവൻ

 

 

അവനോട് അങ്ങനെ പറഞ്ഞു എങ്കിലും എന്റെ മനസ്സിലും എന്തോ ഭയം ഉണ്ടായിരുന്നു……

 

 

അമ്മ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ ആവില്ല…. അച്ഛൻ ആയിരുന്നു എങ്കിലും പിന്നെയും ഒരു സമാധാനം ഉണ്ടായിരുന്നു…. അച്ഛൻ ഒന്നും മിണ്ടാതെ അമ്മയുടെ അടുത്ത് ഇരിപ്പുണ്ട്….

 

 

 

” ഞാൻ ഒന്നു ഡോക്ടറെ കണ്ടിട്ട് വരാം…. ” – ദേവൻ

 

 

ഞാനും ശരത്തും കൂടെ ഡോക്ടറുടെ മുറിയിലേക്ക് ചെന്നു…..

 

 

” ഡോക്ടർ… ബാലക്ക്‌…. ” – ദേവൻ

 

 

” ആൾക്ക് കുഴപ്പം ഒന്നുമില്ല…. അയാളുടെ അസുഖ കാര്യം അറിയാമല്ലോ അതിന്റെയാണ് എത്രയും പെട്ടെന്ന് ചികിത്സ നടക്കട്ടെ കേട്ടോ…. ” – ഡോക്ടർ

 

 

” അയാളെ റൂമിലേക്ക് മാറ്റാൻ ആവോ…. ” – ദേവൻ

 

 

” ആ ഇപ്പോ തന്നെ മാറ്റാം… വേണമെങ്കിൽ ഡിസ്‌റ്റർച്ച് തരാം…. കുഴപ്പം ഒന്നുമില്ല…. ” – ഡോക്ടർ

 

 

” താങ്ക്സ് ഡോക്ടർ…. എങ്കിൽ ഞങ്ങൾ അതിനുള്ള കാര്യം നോക്കട്ടെ….. ” – ദേവൻ

 

 

ഞാൻ വേഗം ബാലയുടെ അടുത്തേയ്ക്ക് ചെന്നു….

 

 

” അച്ഛാ ഉടനെ ഡിസ്‌റ്റർച്ച് കിട്ടും കുഴപ്പം ഒന്നുമില്ല…. നമുക്ക് വേഗം വീട്ടിൽ പോവാം…. നീതുവിനും കുഴപ്പം ഒന്നുമില്ല….. ” – ദേവൻ

 

 

അച്ഛന്റെയും അമ്മയുടെയും മൗനം എന്നെ ഒരുപാട് വേദനിപ്പിച്ചു…. അപ്പോ ബാല ഇത് അറിഞ്ഞാൽ ഉള്ള അവസ്ഥ…. അല്ലെങ്കിലും എല്ലാം എല്ലാവരും അറിഞ്ഞല്ലെ പറ്റൂ…. അത് ഇച്ചിരി നേരത്തെ ആയെന്ന് കരുതാം….

 

 

 

ഞാൻ വേഗം ബാലയെ കാണാൻ കയറി….

 

 

” ബാലേ…. ” – ദേവൻ

 

 

” ദേവേട്ടാ….. എന്നെ ആരോ…. ” – ബാല

 

 

” ഇപ്പോ അതൊന്നും ഓർക്കണ്ട….. വേഗം ഡിസ്റർച്ച് ചെയ്യാം വേഗം വീട്ടിൽ പോവാം കേട്ടോ….. ” – ദേവൻ

 

 

ഉടനെ അവള് ഒരു കുഞ്ഞു കുട്ടിയെ പോലെ തലയാട്ടി…..

 

 

” ബാലേ…. ” – ദേവൻ

 

 

” എന്താ ദേവേട്ടാ….. ” – ബാല

 

 

” അത്… ബാലേ എന്ത് ഉണ്ടായാലും ഞാൻ ഉണ്ടാവും നിന്റെ കൂടെ….. പ്രതിസന്ധികളെ നമുക്ക് ഒന്നിച്ച് നേരിടാം കേട്ടോ…. ” – ദേവൻ

 

 

” എന്തുപറ്റി ദേവേട്ടാ…. ” – ബാല

 

 

” ഒന്നുമില്ല ചുമ്മാ….. ” – ദേവൻ

 

 

 

____________________

 

 

 

 

( ശ്രീ )

 

 

 

ദേവേട്ടൻ എന്തൊക്കെയാണ് പറഞ്ഞിട്ട് പോയത്…. ഒന്നും മനസിലായില്ലല്ലോ മഹാദേവ…..

 

 

എങ്ങനെ ഒക്കെയോ ആണ് അവിടുന്ന് രക്ഷപെട്ടത്….. ഒരു വണ്ടിയുടെ മുന്നിൽ പെട്ടത് മാത്രേ ഓർമ ഉള്ളൂ…. പിന്നെ എന്താവും സംഭവിച്ചത്….  ഞാൻ എങ്ങനെയാണ് ഇവിടെ എത്തിയത്…… ഒരു എത്തും പിടിയും കിട്ടുന്നില്ല…..

 

 

ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് എന്ന് അവള് ഓർത്തു…..

 

 

 

പിന്നീട് എല്ലാം എടി പിടി എന്ന് നടന്നു…. ഡിസ്റ്റർച്ചും വീട്ടിലേക്ക് ഉള്ള യാത്രയും എല്ലാം…..

 

 

വീട്ടിൽ എത്തിയിട്ടും അച്ഛനും അമ്മയും ഒന്നും സംസാരിക്കുന്നില്ല….. ഇവർക്ക് ഒക്കെ ഇത് എന്ത് പറ്റി…..

 

 

വീട്ടിൽ ചെന്നപ്പോൾ ഞാൻ അമ്മയോട് സംസാരിക്കാൻ ശ്രമിച്ചു എങ്കിലും ഒന്നും മിണ്ടുന്നില്ല…..

 

 

അവസാനം അച്ഛൻ എന്നോട് മുകളിലേക്ക് പോകാൻ പറഞ്ഞു…..

 

 

________________

 

 

 

( ദേവൻ )

 

 

 

ഞാൻ വേഗം അച്ചായനെ വിളിച്ചു ഇവിടുത്തെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു…. നീതുവിനെ വേഗം വീട്ടിലേക്ക് കൊണ്ടുവരാം എന്ന് പറഞ്ഞു…..

 

 

അത് കൊണ്ട് ഞാൻ വേഗം റിതിക് എട്ടനോട് വീട്ടിലേക്ക് വരാൻ പറഞ്ഞു….

 

 

 

എന്നിട്ട് ഞാൻ നേരെ അമ്മയുടെ അടുത്തേക്ക് ചെന്നു….

 

 

” അമ്മേ….. ” – ദേവൻ

 

 

” എന്താ ദേവാ…. ” – അമ്മ

 

 

” അമ്മ എന്തിനാ അവളോട് മിണ്ടാതെ ഇരിക്കുന്നത്….. ” – ദേവൻ

 

 

അതിനു അമ്മ മറുപടി ഒന്നും തന്നില്ല……

 

 

” അമ്മേ…. എന്താണ് അമ്മേ…. ” – ദേവൻ

 

 

” അവള് ചതികുക ആയിരുന്നു….. അവള് അല്ല അവർ ചിറ്റെടത്‌കാർ…… ” – അമ്മ

 

 

” അമ്മേ…… ” – ബാല

 

 

നോക്കിയപ്പോൾ ബാല ആണ്…. ഇവൾ എപ്പോ മുകളിൽ നിന്ന് വന്നു…..

 

 

എന്റെ ദേവിയെ…. പ്രശ്നം വഷളാകും…..

 

 

 

” അമ്മ എന്താണ് പറഞ്ഞത്…. ഞങ്ങൾ എന്ത് ചതി ചെയ്തു എന്നാണ്…. ” – ബാല

 

 

 

” അത് ഇനിയും ഞാൻ പറയണോ….. എന്താണ് ചതി എന്ന്….. ” – അമ്മ

 

 

” അതേ പറയണം….. ” – ബാല

 

 

 

” ഒരു മകളെ കെട്ടി എന്നും പറഞ്ഞു…. ഒരു മാറാരോഗിയെ എന്റെ മകന്റെ തലയിൽ കെട്ടിവച്ചു….. ” – അമ്മ

 

 

 

” മാലതി….. ” നോക്കിയപ്പോൾ ദേഷ്യം കൊണ്ട് വിറകുന്ന അച്ഛനാണ്…..

 

 

” ശ്രീയെട്ട…. ഇവൾ ഇവൾ നമ്മളെ ഒക്കെ ചതിച്ചു…. നിന്നെ പോലെ ഒരു രോഗിയെ എന്റെ മകന് വേണ്ട….. ” – മാലതി

 

 

 

അച്ഛന്റെ അടി ആയിരുന്നു അതിനു മറുപടി…..

 

 

 

” അവളോ അവളുടെ വീട്ടുകാരോ ആരെയും ചതിച്ചിട്ട്‌ ഇല്ല….. ” – അച്ഛൻ

 

 

” എന്താണ് ശ്രിയെട്ട പറഞ്ഞത്….. ” – മാലതി

 

 

” അതേ അറിയാമായിരുന്നു….. എനിക് അറിയാമായിരുന്നു….. ചതിക്കപെട്ടു എന്ന് പറയുന്ന നിന്റെ മകന് അത് അറിയാമായിരുന്നു…. അത്കൊണ്ട് നീ നിറുത്തു… ” – അച്ഛൻ

 

 

 

അമ്മ ദേഷ്യം കൊണ്ട് വിറച്ചു….. അമ്മയെ ആദ്യമായാണ് ഇങ്ങനെ കാണുന്നത്….. എല്ലാം കൈവിട്ട് പോവുക ആണോ….

 

 

” എന്താ മോനെ ഞാൻ പറഞ്ഞത് ശെരി അല്ലേ….. നിനക്ക് അറിയാമായിരുന്നു അല്ലേ….. ” – അച്ഛൻ

 

 

” അതേ അച്ഛാ….. എനിക് ഒരുപാട് നാളായി അറിയാം…. ” – ദേവൻ

 

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!