Skip to content

💙 ഇന്ദ്രബാല 💙 55

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

അമ്മ എന്താണ് പറഞ്ഞത്…. ഞങ്ങൾ എന്ത് ചതി ചെയ്തു എന്നാണ്…. ” – ബാല

 

” അത് ഇനിയും ഞാൻ പറയണോ….. എന്താണ് ചതി എന്ന്….. ” – അമ്മ

 

” അതേ പറയണം….. ” – ബാല

 

” ഒരു മകളെ കെട്ടി എന്നും പറഞ്ഞു…. ഒരു മാറാരോഗിയെ എന്റെ മകന്റെ തലയിൽ കെട്ടിവച്ചു….. ” – അമ്മ

 

” മാലതി….. ” നോക്കിയപ്പോൾ ദേഷ്യം കൊണ്ട് വിറകുന്ന അച്ഛനാണ്…..

 

 

” ശ്രീയെട്ട…. ഇവൾ ഇവൾ നമ്മളെ ഒക്കെ ചതിച്ചു…. നിന്നെ പോലെ ഒരു രോഗിയെ എന്റെ മകന് വേണ്ട….. ” – മാലതി

 

 

 

അച്ഛന്റെ അടി ആയിരുന്നു അതിനു മറുപടി…..

 

 

 

” അവളോ അവളുടെ വീട്ടുകാരോ ആരെയും ചതിച്ചിട്ട്‌ ഇല്ല….. ” – അച്ഛൻ

 

 

” എന്താണ് ശ്രിയെട്ട പറഞ്ഞത്….. ” – മാലതി

 

 

” അതേ അറിയാമായിരുന്നു….. എനിക് അറിയാമായിരുന്നു….. ചതിക്കപെട്ടു എന്ന് പറയുന്ന നിന്റെ മകന് അത് അറിയാമായിരുന്നു…. അത്കൊണ്ട് നീ നിറുത്തു… ” – അച്ഛൻ

 

 

 

അമ്മ ദേഷ്യം കൊണ്ട് വിറച്ചു….. അമ്മയെ ആദ്യമായാണ് ഇങ്ങനെ കാണുന്നത്….. എല്ലാം കൈവിട്ട് പോവുക ആണോ….

 

 

” എന്താ മോനെ ഞാൻ പറഞ്ഞത് ശെരി അല്ലേ….. നിനക്ക് അറിയാമായിരുന്നു അല്ലേ….. ” – അച്ഛൻ

 

 

” അതേ അച്ഛാ….. എനിക് ഒരുപാട് നാളായി അറിയാം…. ” – ദേവൻ

 

 

 

” അപ്പോ നീ എന്റെ മോനെ കണ്ണും കൈയും കാണിച്ച് വശത്ത് ആകിയത് ആണല്ലേ….. ” – മാലതി

 

 

” അമ്മേ…. ” – ദേവൻ

 

 

” കണ്ട എന്റെ മോനെ കൂടി അവള് എന്നിൽ നിന്നും അകറ്റി….. ” – മാലതി

 

 

“മാലതി ഇത്രയും തരം താഴ്ന്നു സംസാരിക്കല്ലെ….. ” – അച്ഛൻ

 

 

” ഞാൻ തരം താഴ്ന്നവൾ തന്നെയാണ്…. എന്റെ മകന്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥ ആണ്….. ” – മാലതി

 

 

” അമ്മേ അമ്മ കരുതുന്നത് പോലെ ഒന്നുമല്ല കാര്യങ്ങള്….. ഞാൻ എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാ അവളെ വിവാഹം കഴിച്ചത്…. ആരും എന്നെ ചതിച്ചിട്ട് ഇല്ല….. ” – ദേവൻ

 

 

” അപ്പോ നിനക്ക് എന്താ ഇവളോട്…… സഹതാപം ആണോ….. പിന്നെ നീ തന്നെയാണോ അച്ഛനോടും പറഞ്ഞത്….. നിങ്ങൾക്കും സഹതാപ മനസ്സ് കുറച്ച് കൂടുതൽ ആണല്ലോ…..  ” – അമ്മ

 

 

” ഞാൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല…. അമ്മ വെറുതെ എഴുതാപുറം വായിക്കേണ്ട….. പറഞ്ഞപോലെ ആരാ അച്ഛനോട് പറഞ്ഞത്…… ” – ദേവൻ

 

 

” ഞാനാണ്….. ” പുറത്ത് നിന്ന് കേട്ട ശബ്ദത്തിന് ഉറവിടം ആരാണെന്ന് നോക്കിയപ്പോൾ സാക്ഷാൽ ചിറ്റെടത്‌ മാധവ മേനോൻ….. ബാലയുടെ അച്ഛൻ…..

 

 

അച്ഛന് ഇത് എങ്ങനെ അറിയാം….. എനിക്കും ശരത്തിനും മാത്രമല്ലേ ഇതൊക്കെ അറിയൂ…..

 

 

 

_______________

 

 

 

( ശ്രീ )

 

 

അമ്മയുടെ വാക്കുകൾ ഒക്കെ എന്റെ ചങ്കിൽ തറകുന്ന പോലെയാണ് തോന്നിയത്…… മനസ്സിൽ പോലും ഞാൻ ഇങ്ങനെ ഒന്നും ചിന്തിച്ചിട്ട് ഇല്ല…..

 

 

അത് കൊണ്ടാവാം ഒരു വാക് പോലും തിരിച്ച് പറയാൻ ആകുന്നില്ല…. കൈ കാലുകൾ തളരുന്ന പോലെ…..

 

 

അവിടെ പറയുന്നത് ഒന്നും തന്നെ എന്റെ ചെവിയിൽ കേൾക്കുന്നില്ല….. അമ്മയുടെ വാക്കുകൾ മാത്രമേ അവിടെ മുഴങ്ങി കേൾക്കുന്നു ഉള്ളൂ….. മാറാരോഗി…. അത് മാത്രമേ കേൾക്കുന്നു ഉള്ളൂ…..

 

 

 

പെട്ടെന്നാണ് പുറത്ത് ഒരു പരിചിത ശബ്ദം കേട്ടത്…. അച്ഛയുടെ ശബ്ദം…. അച്ഛയെ കണ്ടതും പിന്നെ എനിക് പിടിച്ച് നിൽക്കാൻ ആയില്ല…. ഞാൻ ഉടനെ അച്ഛനെ വട്ടം ചുറ്റി പിടിച്ച് നെഞ്ചില് തല വെച്ച് കരയാൻ തുടങ്ങി….. അച്ഛാ എന്റെ തലയിൽ തടവി കൊണ്ടിരുന്നു……

 

 

” അഛേ…. ” – ശ്രീ

 

 

” പോട്ടെട…. കുഴപ്പം ഒന്നുമില്ല…. മോൾ കരയല്ലേ….. കരഞ്ഞു അസുഖം കൂട്ടല്ലെ….. അച്ഛ വന്നല്ലോ….. ” – ശ്രീയുടെ അച്ഛൻ

 

 

” അച്ചേ നമുക്ക് പോവാം…. എനിക് ഇവിടെ നിൽക്കണ്ട…. വാ അച്ചെ പോവാം….. വാ….. ” – ശ്രീ

 

 

” ആ പോവാം ഒരു മിനിറ്റ്…. അതിനു മുമ്പ് അച്ഛ അവരോട് ഒന്നു ചോദിക്കട്ടെ….. മോൾ അമ്മയുടെ അടുത്ത് നിൽക്‌….. ” – ശ്രീയുടെ അച്ഛൻ

 

 

ഉടനെ അച്ഛൻ എന്നെ അമ്മയുടെ കൂടെ നിറുത്തി എന്നിട്ട് ശ്രീയച്ചന്റെ അടുത്തേയ്ക്ക് ചെന്നു……

 

 

_________________

 

 

( ദേവൻ )

 

 

അവളുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല….. പാവം അവള് ശെരിക്കും സങ്കടപെട്ടിട്ട്‌ ഉണ്ട്…. ശ്രീയുടെ അച്ഛൻ ഞങ്ങൾക്ക് നേരെ വന്നു……

 

” എന്റെ മകൾക്ക് അസുഖം ഉണ്ടെന്ന് നിങ്ങളെയും ദെ ഇൗ നിൽക്കുന്ന നിങ്ങളുടെ മകനോടും ഞാൻ പറഞ്ഞതാണ്….. അത് ഇങ്ങനെ ഒരു സാഹചര്യം അവൾക്ക് ഉണ്ടാവാതെ ഇരിക്കാൻ വേണ്ടി തന്നെയാണ് അത് നേരത്തെ പറഞ്ഞത്….. പക്ഷേ എന്നിട്ടും ഇന്ന് എന്റെ മകൾ അവിടെ നിന്ന് കരയുന്നുണ്ട് എങ്കിൽ….. ഞാൻ എന്താ നിങ്ങളോട് പറയേണ്ടത്…… ഞാൻ എന്താ ചെയ്യേണ്ടത്…. ” – മാധവൻ

 

 

” മാധവേട്ട….. അങ്ങനെ ഒന്നുമല്ല….. അത് അവള് പെട്ടെന്ന് അറിഞ്ഞപ്പോൾ….. ” – ശ്രീധരൻ

 

 

” നിങ്ങളോട് ഞാൻ പറഞ്ഞത് അല്ലേ ശ്രീധര….. വീട്ടുകാരുമായി ആലോചിച്ച് മാത്രം ഒരു തീരുമാനം പറഞാൽ മതി എന്ന്….. എന്നിട്ടും ഇന്ന് എന്റെ മകൾ ഇത് പോലെ ഒരു അപമാനം നേരിടേണ്ടി വന്നതിൽ ഞാൻ എന്താ പറയേണ്ടത്….. ” – മാധവൻ

 

 

” ശ്രീയുടെ അച്ഛാ….. അങ്ങനെ ഒന്നുമല്ല….. അമ്മ എന്തോ പറഞ്ഞത് ആണ്….. എന്റെ ശ്രീ എന്നെ ചതിച്ചിട്ട്‌ ഒന്നുമില്ല….. അതൊക്കെ അമ്മയുടെ തോന്നൽ മാത്രമാണ്….. ” – ദേവൻ

 

 

” ദേവാ….. അവളെ കൈ പിടിച്ച് ഏൽപ്പിച്ചപ്പോൾ ഞാൻ ഒന്നേ പറഞ്ഞുള്ളു അവളുടെ കണ്ണ് നിറക്കല്ലെ എന്ന്…… ആ മകളുടെ ആ അവസ്ഥ കണ്ടില്ലേ…… ” – മാധവൻ

 

 

എന്നിട്ട് ശ്രീയുടെ അച്ഛൻ അമ്മയുടെ നേരെ തിരിഞ്ഞു…..

 

 

” മാലതി…. നിങ്ങള് കരുതുന്ന പോലെ ഒരു രോഗിയെ ഞങ്ങൾ ആരുടെയും തലയിൽ കെട്ടി വെച്ചിട്ട് ഇല്ല….. ദേവൻ ആണ് ഇങ്ങോട്ട് താൽപര്യം പ്രകടിപ്പിച്ചത്….. അതും എല്ലാം അറിഞ്ഞ് കൊണ്ട് തന്നെ….. ഞാനായി തന്നെ ശ്രീധരനെ എല്ലാം ധരിപ്പിക്കുകയും ചെയ്തു…… ഇതല്ലാതെ എന്താണ് ഞങ്ങൾ ചെയ്യേണ്ടത്….. എനിക്കും ശരതിനും അല്ലാതെ ഞങ്ങളുടെ വീട്ടിൽ കൂടി ഇതാർക്കും അറിയില്ല….. അവളുടെ അമ്മയും മുത്തശ്ശിയും പോലും ഞാൻ ഇന്ന് പറഞ്ഞപ്പോൾ ആണ് അറിയുന്നത്…… ” – മാധവൻ

 

 

ശ്രീയെ നോക്കിയപ്പോൾ അമ്മയെ കെട്ടിപിടിച്ച് കുഞ്ഞു കുട്ടികളെ പോലെ കരയുക ആണ്….. അത് കണ്ടപ്പോൾ എന്റെ ഉള്ളിൽ ഒരുപാട് വാത്സല്യം തോന്നി…..

 

 

ഇത്രയും പറഞ്ഞു അച്ഛൻ ശ്രീയുടെ അടുത്തേയ്ക്ക് ചെന്നു….. എന്നിട്ട് അവളുടെ തലയിൽ തടവി കൊണ്ടിരുന്നു…..

 

 

” അച്ചേട മോൾ കരയാണ്ടാട്ടോ….. മോളുടെ കൂടെ അച്ഛ ഉണ്ടല്ലോ….. കരയാണ്ട കേട്ടോ….. ” – മാധവൻ

 

 

അവള് അതൊക്കെ കേട്ട് കുഞ്ഞു കുട്ടികളെ പോലെ തലയാട്ടി…..

 

എന്നിട്ട് മാധവ അച്ഛന്റെ നെഞ്ചോട് ചേർന്ന് നിന്ന്….. അത് കണ്ടപ്പോൾ എനിക് അവളെ എന്റെ നെഞ്ചോട് ചേർക്കാൻ തോന്നി……

 

 

” നിങ്ങള് വന്ന കാലിൽ നിൽക്കാതെ ഇരിക്കു മാധവേട്ട….. ” – ശ്രീധരൻ

 

 

ശ്രീയുടെ അച്ഛൻ ഇരിക്കാൻ പോയതും ശ്രീ തടഞ്ഞു…..

 

 

” വേണ്ട ആചേ….. നമുക്ക് പോവാം ഇവിടെ നിൽക്കണ്ട അച്ഛാ…. വാ പോവാം….. ” – ശ്രീ

 

 

അവള് അങ്ങനെ തന്നെ പറഞ്ഞു കൊണ്ടിരുന്നു……..

 

 

” ശ്രീയുടെ അച്ഛാ…. അവള് ആ ഷോക്കിൽ പറയുന്നത് ആണ്…. അവളെ കൊണ്ടുപോവല്ലെ….. ” – ദേവൻ

 

 

 

” മോനെ അവള് ഇപ്പോ ഭയങ്കര സങ്കടത്തിൽ ആണ്…. ഇപ്പോ ഞാൻ കൊണ്ട് പോകട്ടെ….. ” – മാധവൻ

 

 

 

അവർ ഇറങ്ങാൻ പോയപ്പോൾ ആണ് ഋതിക് ഏട്ടനും 2 പോലീസുകാരും കൂടി വന്നത്….

 

 

 

” ദേവാ…. ഇവർ ഒക്കെ ഇത് എവിടെ പോകുന്നു…. ആരോടും പോകല്ലേ എന്ന് പറ…. കുറച്ച് enquiries ഉണ്ട് …. ” – ഋതിക്

 

 

 

” ഒകെ കയറി വാ ഋതിക് ഏട്ടാ….. ഞാൻ പറയാം അവരോട്….. ” – ദേവൻ

 

 

എന്നിട്ട് ഞാൻ ശ്രീയുടെ അച്ഛന് നേരെ തിരിഞ്ഞു…..

 

 

 

” അച്ഛാ….. ഇന്നലെ ഇവൾക്ക് നേരെ നടന്നത് ഒരു തട്ടിക്കൊണ്ടുപോകൽ ആണ്….. അത് അന്വേഷിക്കാൻ ആണ് ഇവർ വന്നിരിക്കുന്നത്….. ദയവായി ഇപ്പോ പോവല്ലേ….. ” – ദേവൻ

 

 

” മം ഒകെ അത് നടക്കട്ടെ…… മോളെ…. ശ്രീക്കുട്ടി നമുക്ക് ഇപ്പോ പോവാം കേട്ടോ….. എന്റെ കുട്ടി കുറച്ച് നേരം കൂടി നിൽകട്ടോ….. ” – മാധവൻ

 

 

 

” മ്മ് ” – ശ്രീ

 

 

 

” ദേവാ….. വേഗം പോയി മറ്റവളെ കൂടി വിളിച്ചിട്ട് വാ…. ഇത് 2 ഉം തമ്മിൽ എന്തൊക്കെയോ connections ഉണ്ട്…. ” – ഋതിക്

 

 

ഞാൻ വേഗം മുകളിൽ പോയി നീതുവിനെയും ഗായുവിനെയും സൂര്യയെയും താഴേയ്ക്ക് വിളിച്ച് കൊണ്ട് വന്നു…..

 

 

എന്റെ മഹാദേവ….. എന്റെ ബാല എന്നെ വിട്ട് പോവോ…. അവളുടെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല….. അമ്മക്ക് ഇത് എന്താ പറ്റിയത്….. അമ്മ ഇങ്ങനെ ഒന്നും അല്ല ശെരിക്കും…. പിന്നെ ഇതെന്താ ഇങ്ങനെ…..

 

 

 

ഉടനെ തന്നെ അവർ 3 പേരും താഴേയ്ക്ക് വന്നു…. ശ്രീയെ കണ്ടതും അവർ 2 പേരും അവളെ പൊതിഞ്ഞു…..

 

 

” ഏട്ടത്തി എന്ത് പറ്റി….. ഏട്ടത്തി എന്താ ഇങ്ങനെ നിൽക്കുന്നത്…… ” – സൂര്യ

 

 

” ഞാൻ ഇവിടെ വന്നത് ഇന്നലത്തെ കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ ആണ്…. ആ നേരം ഇവിടെ നിങ്ങള് 4 പേരും മാത്രേ ഉണ്ടായോളു….. ശെരിക്കും എന്താ സംഭവിച്ചത്…… ” – ഋതിക്

 

 

 

” അത് സർ ഞാനും ഗായത്രിയും അടുക്കളയിൽ ആയിരുന്നു…. ഏട്ടത്തി റൂമിൽ ആയിരുന്നു….. കുറച്ച് നേരം കഴിഞ്ഞപ്പോൾ ആണ് ഏട്ടന്റെ റൂമിൽ നിന്ന് എന്തോ അലർച്ച കേട്ടത്….ചെന്ന് നോക്കിയപ്പോൾ നീതു ആയിരുന്നു…. അതും ഏട്ടന്റെ റൂമിൽ….. അവള് എങ്ങനെ അവിടെ എത്തി എന്ന് ഞങ്ങൾക്ക് അറിയില്ല….. ” – സൂര്യ

 

 

 

” ഇനി നീതു പറ നീ എങ്ങനെ ആണ് അവരുടെ റൂമിൽ എത്തിയത്….. ” – ഋതിക്

 

 

” അത് സർ…. ഞാൻ… ഞാൻ ചുമ്മാ അങ്ങോട്ട് ചെന്നത് ആണ്….. ” – നീതു

 

 

അവളുടെ വാക്കുകൾ ഇടറിയിരുന്നു….. അവള് എന്തോ ഞങ്ങളിൽ നിന്ന് മറച്ച് പിടിക്കുന്നു ….

 

 

 

” ഇൗ പറഞ്ഞത് മാറ്റി പറയേണ്ടി വരരുത്…… ” – ഋതിക്

 

 

അവള് ഒന്നും മിണ്ടിയില്ല…..

 

 

” ശ്രീ…. എന്താ സംഭവിച്ചത് പറ….. ” – ഋതിക്

 

 

അവള് എന്തോ ഒന്നും മിണ്ടിയില്ല……

 

 

 

” ബാലേ…. പറ മോളെ……. ” – ദേവൻ

 

 

എന്നും പറഞ്ഞു ഞാൻ അവളുടെ കൈയിൽ പിടിച്ച് അവൾക്ക് ധൈര്യം നൽകി…

 

 

” അത് അന്ന് ദേവെട്ടൻ പോയതിനു ശേഷം ഞാൻ ഇവരുടെ അടുത്തേയ്ക്ക് ചെന്ന്….. ഇവർ എന്നോട് മുറിയിലേക്ക് പൊക്കൊളാൻ പറഞ്ഞു…. ഞാൻ തിരിച്ച് മുറിയിലേക്ക് വന്നു ഒന്ന് കുളിക്കാൻ കയറി….. കുളിച്ച് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഇവൾ ഉണ്ടായിരുന്നു എന്റെ റൂമിൽ…… ഞാൻ ഇവളുടെ അടുത്ത് ചെന്ന് എന്തിനാ വന്നത് എന്ന് ചോദിച്ചപ്പോൾ ഇവൾ ഒന്നും മിണ്ടിയില്ല….. പെട്ടെന്നാണ് എന്റെ മുഖത്തേക്ക് ആരോ എന്തോ കൊണ്ടുവന്നു….. അത് അടുത്തേയ്ക്ക് വന്നതും എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ…. പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ ഞാൻ എവിടെയോ ആയിരുന്നു….. കൊറേ ഗുണ്ടകളും ഒക്കെ ഉണ്ടായിരുന്നു…. അവിടുന്ന് എങ്ങനെ ഒക്കെയോ ഞാൻ രക്ഷപെട്ടു…. ഓടി ചെന്ന് പെട്ടത് ഏതോ വണ്ടിയുടെ മുന്നിൽ അയിരുന്നു…… അത്രേ എനിക് ഓർമ ഉള്ളൂ….. ” – ശ്രീ

 

 

 

” അപ്പോ നീതു ഉണ്ടായിരുന്നു മുറിയിൽ എന്നത് ഉറപ്പലെ….. ” – ഋതിക്

 

 

 

” അതേ ഉറപ്പാണ്…… ” – ശ്രീ

 

 

 

” അല്ല ശ്രീ നിനക്ക് അതിൽ ആരെയെങ്കിലും അറിയുമായിരുന്നോ….. ” – ഋതിക്

 

 

” അറിയാം സർ…… ” – ശ്രീ

 

 

” ആരാ….. ” – ഋതിക്

 

 

” വലിയഅച്ഛനും അമ്മാവനും….. ” – ശ്രീ

 

 

 

” അമ്മാവൻ ആരാണ്….. ” – ഋതിക്

 

 

 

” മാലതി അമ്മയുടെ ആങ്ങള….. നീതുവിന്റെ അച്ഛൻ….. ” – ശ്രീ

 

 

 

” അപ്പോ അങ്ങനെ ഒന്നു ഉണ്ട് അല്ലേ….. ” – ഋതിക്

 

 

നോക്കിയപ്പോൾ നീതു ആരെയോ ഫോൺ ചെയ്യാൻ പോകുന്നത് കണ്ടൂ…..ഉടനെ തന്നെ ഞങ്ങൾ ഫോൺ പിടിച്ച് വാങ്ങി….. നോക്കിയപ്പോൾ അമ്മാവനെ ആണ് വിളിക്കുന്നത്……

 

 

” ഈസി ആയി രക്ഷപെടാൻ നോക്കുക ആണോ മോളെ…… അപ്പോ കാര്യങ്ങള് ഒക്കെ മനസിലായ സ്ഥിതിക്ക് നടന്നത് കൃത്യമായി പറ…… ” – ഋതിക്

 

 

 

” ഞാൻ പറഞ്ഞത് സത്യമാണ് സർ….. ഇവൾ എന്നെയും എന്റെ അച്ഛനെയും കുടുക്കാൻ നോക്കുക ആണ്….. ” – നീതു

 

 

” എനിക് ഇവളെ ചോദ്യം ചെയ്യാം…. പക്ഷേ ഞങ്ങളുടെ കൂടെ ഒരു സ്ത്രീ ഇല്ല…. അത് കൊണ്ട് ദേവാ now it’s your turn….. ഒന്നു പറയിപ്പിക്ക്….. ” – ഋതിക്

 

 

” പറയടി പന്ന മോളെ….. എന്താ ഡീ അവിടെ നടന്നത്…..  ” – ദേവൻ

 

 

അവള് വേഗം അമ്മയുടെ അടുത്തേക്ക് ചെന്നു…..

 

 

 

” അപ്പചി ഇത് കണ്ട വെറുതെ എന്റെ മേൽ കയറുന്നത്….. ഒന്നു പറ അപ്പചി ഞാൻ ഒന്നും ചെയ്തില്ല എന്ന്…… ” – നീതു

 

 

 

” സർ എന്റെ ആങ്ങള ഇപ്പോ എവിടെ ഉണ്ട്….. ” – അമ്മ

 

 

” അയാള് അകത്ത് ആവും ഇന്ന് തന്നെ…. ഇനി പേടിക്കണ്ട….. ” – ഋതിക്

 

 

ഉടനെ നീതുവിന്റെ കരണം വീണ്ടും ഒന്നു കൂടി പുകഞ്ഞു…..

 

അടിച്ച ആളെ ഞങൾ എല്ലാവരും ഞെട്ടി……

 

 

 

അമ്മ🔥

 

എന്നിട്ട് അമ്മ നേരെ ശ്രീയുടെ അടുത്തേയ്ക്ക് പോയി…… എന്നിട്ട് ശ്രീയുടെ കൈകൾ കൂട്ടി പിടിച്ചു….

 

 

” ശ്രീക്കുട്ടി…. ഇൗ അമ്മയോട് ക്ഷമിക്കണം…. അമ്മയുടെ വാക്കുകൾ മോളെ ഒരുപാട് സങ്കടപെടുതി എന്ന് എനിക് അറിയാം….. ഇൗ അമ്മയോട് ക്ഷമിക്കൂ മോളെ…. എന്റെ അവസ്ഥ അതായി പോയി….. മോൾ…. മോൾ പോവരുത്….. ” – അമ്മ

 

 

എന്നും പറഞ്ഞു ശ്രീയുടെ കൈകളിൽ പിടിച്ച് അമ്മ കരഞ്ഞു…..

 

 

” അമ്മ കരയണ്ട….. അമ്മ പറഞ്ഞത് ഒക്കെ ശെരിയാണ്….. ഞാൻ ദേവെട്ടന്റെ ജീവിതത്തിൽ വരേണ്ടവൾ അല്ല…… ” – ശ്രീ

 

 

 

” മോളെ അങ്ങനെ ഒന്നുമില്ല….. നിനക്ക് രോഗം ഉണ്ട് ശെരിയാണ്….. പക്ഷേ നിന്നെ പോലെ ഒരു മരുമകളെ കിട്ടാൻ…. എന്റെ മകന് നിന്നെപ്പോലെ ഒരു ഭാര്യയെ കിട്ടാൻ ഞങ്ങൾ പുണ്യം ചെയ്യണം മോളെ….. ഒരു രോഗമെന്ന് പറഞ്ഞു മരുമകളെ തള്ളി പറയാൻ മാത്രം അത്രക്ക് ദുഷ്ട അല്ല ഞാൻ…. മോൾ പോവരുത്….. ഞാൻ നോക്കും എന്റെ മോളെ….. എന്തായാലും….. ” – മാലതി

 

 

അത് കേട്ടതും ബാല അമ്മയെ ചുറ്റിപ്പിടിച്ച് കരഞ്ഞു…..

 

 

” ഞാൻ തകർന്നു പോയി അമ്മാ പെട്ടെന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ….. അമ്മ എന്നെ അവിശ്വസിച്ചു എന്ന് തോന്നിയപ്പോൾ….. ” – ശ്രീ

 

 

” അമ്മക്ക് അറിയാം മോളെ….. മോളെ ഇന്ന് വേദനിപ്പിച്ചതിന് ഏത് പുണ്യ നദിയിൽ കുളിച്ചാലും അതിന്റെ പാപം മാറില്ല എന്ന് അറിയാം….. പക്ഷേ ക്ഷമിക്കൂ മോളെ….. ” – അമ്മ

 

 

 

” Excuse me…. നിങ്ങളുടെ വീട്ടുകാരുടെ ചർച്ച പിന്നീട് ആവാം….. ഞാൻ ഒരു കേസിന്റെ ഭാഗമായി വന്നതാണ്….. ദേവൻ please make it fast…. ” – ഋതിക്

 

 

” ഒകെ സോറി സർ…. ” – ദേവൻ

 

 

എന്നിട്ട് ഞാൻ നീതുവിന്‌ നേരെ തിരിഞ്ഞ്…..

 

 

” അപ്പോ മോളെ സത്യം സത്യമായി പറ….. എന്താണ് അന്ന് രാത്രി സംഭവിച്ചത്…… ” – ദേവൻ

 

 

” ഞാൻ പറഞ്ഞല്ലോ എനിക് ഒന്നും അറിയില്ല….. ആരും എന്റെ തലയിൽ കുറ്റം ചുമത്താൻ ശ്രമിക്കണ്ട….. ” – നീതു

 

 

എന്നും പറഞ്ഞു ഒരു പുച്ചിക്കൽ അത് കണ്ടതും ഞങ്ങൾക്ക് പൊളിഞ്ഞു കയറി…..

 

 

 

____________________

 

 

 

( ശ്രീ )

 

 

ദേവേട്ടന്റെ ദേഷ്യം കണ്ട് ഞങ്ങൾക്ക് എല്ലാവർക്കും പേടി തോന്നി…..ശെരിക്കും ദേവൻ അസുരൻ ആയത് പോലെ….

 

 

അവളുടെ ആ പുച്ചികലിന് ദേവെട്ടന്റെ ആദ്യ പ്രതികരണം നല്ലൊരു അടി ആയിരുന്നു…..

 

 

അടിയുടെ ശക്തിയിൽ അവള് അവിടെയുള്ള സോഫയിൽ ചെന്ന് വീണു….. അവിടെ നിന്ന് അവളെ വലിച്ച് എഴുന്നേൽപ്പിച്ച്……

 

 

” പറയടി….. എന്താ ഡീ നിനക്ക് ഇതിൽ റോൾ…… ” – ദേവൻ

 

 

” എനിക് ഇതിൽ ഒരു പങ്കും ഇല്ല….. ഞാൻ പറഞ്ഞല്ലോ….. ” – നീതു

 

 

അവള് പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ച് കൊണ്ടിരുന്നു…..

 

 

” എന്റെ പൊന്നു അളിയാ…. അവളോട് ചോദിക്കേണ്ടത് പോലെ ചോദിക്ക്…. നിനക്ക് അറിയില്ല എങ്കിൽ ഞാൻ ചോദിക്കാം അവളോട്….. ” – ശരത്ത്

 

 

” വേണ്ട അളിയാ…. ഞാൻ നോക്കാം….. ഇവൾ പറയുമോ എന്ന് എനിക് അറിയണമല്ലോ…. ” – ദേവൻ

 

 

എന്നും പറഞ്ഞു അവൾക്കിട്ട്‌ ഒന്നു കൂടി പൊട്ടിച്ചു…… എന്നിട്ട് അവളുടെ കഴുത്തിൽ കൈ വെച്ച് അവളെ ശ്വാസം മുട്ടിച്ചു…..

 

 

” പറയടി….. അല്ലെങ്കിൽ ഇന്ന് നിന്റെ അന്ത്യം ആണ്….. പറയാൻ….. ” – ദേവൻ

 

 

ഞങ്ങൾക്ക് ഒക്കെ പേടി തോന്നി…. ശെരിക്കും അവളെ കൊല്ലുമെന്ന് തോന്നി പോയി……

 

 

ഞാൻ ഉടനെ ചെന്ന് ഏട്ടനെ പിടിച്ച് മാറ്റാൻ നോക്കി….

 

 

” ഏട്ടാ വിട് അവള് ചത്ത് പോവും….. ” – ശ്രീ

 

 

” ചാകട്ടെ…. എന്നാലും സത്യം പറയാതെ ഇവളെ ഞാൻ വിടില്ല….. ” – ദേവൻ

 

 

ശ്വാസം മുട്ടി അവളുടെ കണ്ണുകളിൽ നിന്നൊക്കെ വെള്ളം വരാൻ തുടങ്ങി…..

 

 

” പറയാം എന്നെ കൊല്ലല്ലേ…. പറയാം ഞാൻ….. ” – നീതു

 

ഉടനെ ദേവെട്ടൻ അവളെ വിട്ടു….. അവള് ചുമച്ച് ചുമച്ച് ഒരു വഴി ആയി…..

 

 

” പറയടി….. ” – ശരത്ത്

 

 

” ഇവളെ കൊല്ലാൻ ആയിരുന്നു എന്റെ തീരുമാനം….. അത് ഞാൻ അച്ഛനോട് പറഞ്ഞു….  അപ്പോ അച്ഛനാണ് അയാളെ ഏർപ്പാട് ആകിയത്….. അയാള് വരാൻ നേരം ആയപ്പോൾ ഞാൻ ഇവളുടെ റൂമിലേക്ക് പോയി…. റൂമിൽ ഇവൾ ഉണ്ടായില്ല ഞാൻ വേഗം ബാൽക്കണിയുടെ വാതിൽ തുറന്നു ഇട്ട്…. അപ്പോഴാണ് ഇവൾ ടോയ്‌ലറ്റിൽ നിന്ന് ഇറങ്ങിയത്…. ഇവൾ എനിക് നേരെ വന്നപ്പോൾ അവൻ ഇവളുടെ പുറകെ ഉണ്ടായിരുന്നു…. ഇവളെ ക്ലോറോഫോം മണപ്പിച്ചു…. മുഖത്ത് കറുത്ത തുണി കൊണ്ട് മറച്ചു…. എന്നിട്ട് ഇവളുമായി പുറത്തേക് പോയി…. ഇതാണ് സംഭവിച്ചത്…… ” – നീതു

 

 

” ആഹാ വാട്ട് എ ഫണ്ണി തിങ്….. മോളെ നീതു കള്ളം പറയുമ്പോൾ എല്ലാം ഉൾപെടുത്തി എങ്കിലും പറയാൻ ശ്രമിക്കൂ…..  ” – ഋതിക്

 

 

 

” ഞാൻ പറഞ്ഞത് സത്യമാണ് സർ…. ” – നീതു

 

 

” ആ ഒകെ…. വിശ്വസിച്ചു….. പക്ഷേ അപ്പോഴും ഒരു ചോദ്യം ബാകി…..നിന്റെ കണ്ണിൽ ആരാണ് ഇൗ പെപ്പർ സ്പ്രേ ചെയ്തത്….. നീ പറഞ്ഞ ആൾ വരുമ്പോൾ അതിന്റെ ആവശ്യം ഇല്ലല്ലോ….. ” – ഋതിക്

 

 

 

” അത്… അത് സർ… ഞാൻ റൂമിൽ ഇവർ പോകുന്നത് നോക്കി നിൽക്കുമ്പോൾ ആണ് മറ്റൊരാൾ കയറി വന്നത്…. എന്നിട്ട് എന്നെ കത്തി കൊണ്ട് കുത്താൻ പോയി…. പക്ഷേ ഞാൻ എതിർത്ത് നിന്നു….. അപ്പോഴാണ് അയാള് എന്റെ കണ്ണിൽ സ്പ്രേ ചെയ്തത്…… ” – നീതു

 

 

” അപ്പോ അയാള് നിന്നെ കൊല്ലാൻ വന്നതാണോ…… ” – ഋതിക്

 

 

 

” ആയിരിക്കാം സർ…. എന്നോട് ദേഷ്യം ഉളളവർ ഉണ്ടല്ലോ ഇവിടെ…… ” – നീതു

 

 

 

” അപ്പോഴും അവനു എങ്ങനെ നീ അവിടെ ഉണ്ടെന്ന് അറിയാം….. വീണ്ടും നിങ്ങള് കള്ളം പറയുന്നു…… ” – ഋതിക്

 

 

 

” സർ ചിലപ്പോൾ അതൊരു മോഷണ ശ്രമം ആവാം…. ” – നീതു

 

 

” ഒകെ ഫൈൻ….. പിന്നെ നിതിക…. ഇപ്പോ പറഞ്ഞത് ഒക്കെ മാറ്റി പറയേണ്ടി വരരുത് കേട്ടല്ലോ….. ” – ഋതിക്

 

 

” ഒകെ സർ….. ഇനി എനിക് പോവാമല്ലോ….. ” – നീതു

 

 

” How can that be possible…. ഒരു മർഡർ അറ്റെമ്പട്ടിന് ചുക്കാൻ പിടിച്ചിട്ട് വെറുതെ അങ്ങ് പോവാൻ പറ്റുമോ…. You are under arrest…. ” – ഋതിക്

 

 

ഉടനെ അവള് മാലതി അമ്മയുടെ അടുത്തേക്ക് ചെന്നു…….

 

 

” മാലു അപ്പചി….. ഒന്നു പറ അപ്പചി…. എന്നെ കൊണ്ടു പോവല്ലേ എന്ന് പറ അപ്പചി… ഞാൻ…. ഇനി ഒന്നും ചെയ്യില്ല അപ്പചി ഞാൻ ഇനി ആരെയും ദ്രോഹിക്കില്ല….. പ്ലീസ് അപ്പചി ഒന്നു പറ….. ” – നീതു

 

 

” നീ ഇരകേണ്ടത് എന്നോട് അല്ല ദെ ആ നിൽക്കുന്ന അവളോട് ആണ് ശ്രീക്കുട്ടിയോട്….. അവള് ക്ഷമിച്ചാൽ ഞങ്ങൾ ക്ഷമിക്കാം….. ” – മാലതി

 

 

അവള് ഉടനെ മടിച്ച് മടിച്ച് എന്റെ അടുത്തേയ്ക്ക് വന്നു……

 

 

” ശ്രീ പ്ലീസ് ഞാൻ നിന്റെ ഫ്രണ്ട് ആയിരുന്നില്ലേ….. പ്ലീസ് എന്നോട് ക്ഷമിച്ചെന്ന് ഒന്നു പറ…… ഞാൻ ഇനി ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല….. പ്ലീസ് ശ്രീ….. ” – നീതു

 

 

” സർ എനിക് പരാതി ഒന്നുമില്ല…. നിങ്ങൾക്ക് പോവാം…… ” – ശ്രീ

 

 

” എന്നാല് ഞങ്ങൾ പോകുന്നു….. ” – ഋതിക്

 

 

” സർ ഒരു മിനിറ്റ്….. ” – ശ്രീ

 

 

” എന്താ ശ്രീബാല…. ” – ഋതിക്

 

 

” സർ അത് നിതികയുടേ കാര്യത്തിൽ മാത്രമേ പരാതി ഇല്ലാതെ ഉള്ളൂ…. പക്ഷേ ബാകി 2 പേരും അകത്ത് ആവണം ആയെ പറ്റൂ….. പ്ലീസ് സർ it’s my request…. ” – ശ്രീ

 

 

” ഒകെ ശ്രീബാല അങ്ങനെ ആവട്ടെ…. ഒരു പെണ്ണ് ആയത് കൊണ്ട് ഇവൾക്ക് ഒരു കൺസെഷൻ കൊടുക്കാം…. ” – ഋതിക്

 

 

” ഒകെ താങ്ക്സ് സർ….. ” – ശ്രീ

 

 

” It’s fine ശ്രീബാല…. ” – ഋതിക്

 

 

 

എന്നും പറഞ്ഞു അവർ പോയി……

 

 

 

__________________

 

 

 

( ദേവൻ )

 

 

ഇവൾ എന്തിനാണ് ഇൗ പൂതനയോട് ക്ഷമിച്ചത്….. എനിക് ദേഷ്യം വരുന്നുണ്ട്….. ഋതിക് ഏട്ടൻ പോയതും ഒരു അടിയുടെ ശബ്ദം കൂടി കേട്ടു….

 

 

നോക്കിയപ്പോൾ നിതികയുടെ കരണത്ത് ആണ്….

 

 

” ഇത്രയെങ്കിലും നിന്നോട് ഞാൻ ചെയ്തില്ല എങ്കിൽ ഞാൻ ചിറ്റെടത്തെ പെൺകുട്ടി ആണെന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല….. ” – ശ്രീ

 

എന്നിട്ട് അവള് തുടർന്നു…..

 

 

” നീ എന്താ കരുതിയത് നിന്റെ വാക്കുകളിൽ ഞാൻ വീണു പോയത് ആണെന്നോ….. ഒരിക്കലും അല്ല നിതിക….. പിന്നെ നീയെന്താ പറഞ്ഞത് ഫ്രണ്ട് എന്നോ….. ആരാടി നിന്റെ ഫ്രണ്ട്….. കൂടെ നിന്ന് ചതികുന്ന നിന്നെ ഫ്രണ്ട് എന്ന് വിളിച്ച ഇനിയും കൊള്ളും നിനക്കിട്ട്‌….. പിന്നെ ഇപ്പോ നിന്നെ രക്ഷിച്ചതിൽ എനിക് 2 ഉദ്ദേശം ഉണ്ട്…. ഒന്നു എന്റെ മാലതി അമ്മ മനസ്സ് കൊണ്ട് എങ്കിലും അതിനു ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക് അറിയാം…. പിന്നെ രണ്ടാമത്തെ കാര്യം നിന്റെ തെറ്റുകൾക്ക് നീ ജയിലിൽ പോയി തിന്നു കൊഴുകുക അല്ല വേണ്ടത്….. കൂടാതെ നീ ഉടനെ ഇറങ്ങും അതും എനിക് അറിയാം….. അതോണ്ട് അത് വേണ്ട….. നിന്നെ ഇവിടുന്നു പുറത്ത് ആകണം എന്നായിരുന്നു ഞങ്ങൾ കരുതിയത്….. പക്ഷേ പ്ലാൻ ഞങ്ങൾ ചെറുതായി ഒന്ന് മാറ്റി….. ഇനി നീ ഇവിടെ വേണം….. നിന്നെ അനുസരണ എന്താണെന്നും മര്യാദ എന്താണെന്നും ഞാൻ പഠിപ്പിച്ച് തരാം….. നീ അനുഭവിക്കും ഇവിടെ ഓരോ പ്രവർത്തിക്കും…..” – ശ്രീ

 

 

എന്നിട്ട് അവള് അമ്മക്ക് നേരെ തിരിഞ്ഞു…..

 

 

” അമ്മേ ക്ഷമിക്കണം….. എന്നോട് ഇവൾ ചെയ്തതിനു ഇത്ര എങ്കിലും തിരിച്ച് ചെയ്യണ്ടേ….. പിന്നെ ഇവളെ നമ്മക്ക് നന്നാകണ്ടെ…. അതിനു ഇത് വേണം അമ്മേ….. ” – ശ്രീ

 

 

 

” എല്ലാം മോളുടെ ഇഷ്ടം…. ഇനി ഇവളുടെ കാര്യത്തിൽ ഞങ്ങൾ ആരും ഇടപെടില്ല…… ” – അമ്മ

 

 

 

” താങ്ക്സ് അമ്മേ…. അപ്പോ ഇനി ഇവൾക്ക് ഉള്ള ശിക്ഷ….. ആദ്യത്തെ ശിക്ഷ ഇതാണ്…. ഇനി മുതൽ ഇൗ വീട് മുഴുവൻ അടിച്ച് തുടകേണ്ടത് നിന്റെ മാത്രം ഉത്തരവാദിത്തം ആണ്….. ” – ശ്രീ

 

 

 

” ഞാനോ…. എനിക് അറിയില്ല….. അതൊന്നും ചെയ്യാൻ….. ” – നീതു

 

 

” അയ്യോ അതിനെന്താ ഞങ്ങൾ ചെയിപ്പിച്ചോളാം ഏട്ടത്തി….. അതിനല്ലേ ഞങ്ങൾ ഇവിടെ ഉള്ളത്….. അല്ലേ ഗായു ” – സൂര്യ

 

 

 

” അതേ അതേ….. ” – ഗായത്രി

 

 

 

അങ്ങനെ നീതുവിനുള്ള പണിയുടെ തുടക്കം കുറിച്ച് കൊണ്ട് ഞങ്ങൾ പിരിഞ്ഞു……

 

 

 

____________________

 

 

 

( നീതു )

 

 

 

ഞാൻ മുറിയിലേക്ക് പോയി…. അവള് ആരാണ്….. അവളെ ഒരിക്കലും ഞാൻ വെറുതെ വിടില്ല….. അവളുടെ മനസ്സിൽ ഇന്ന് കൊണ്ട അടികൾ ഒക്കെ വന്നു….. അവളുടെ ഉള്ളിൽ ശ്രീയോട് ഉള്ള പക ആളി കത്തി….. അപ്പോഴാണ് അപ്പചി മുറിയിലേക്ക് വന്നത്…..

 

 

” മോളെ എനിക് ഒന്നും ചെയ്യാൻ സാധിച്ചില്ല….. മാലതി ഏട്ടത്തി കൂടി നിന്റെ എതിർ ആയപ്പോൾ ഞാൻ നിസ്സഹായ ആയിരുന്നു….. ” – അപ്പചി

 

 

” സാരമില്ല അപ്പചി എനിക് അറിയാം….” – നീതു

 

 

” മോളെ മോളുടെ ഇൗ അവസ്ഥയ്ക്ക് കാരണം ആയ അവളെ നമുക്ക് ഇവിടുന്നു തുരത്തണം….. ” – അപ്പചി

 

 

” വേണം അപ്പചി പക്ഷേ ഇപ്പോ അല്ല….. ഇപ്പോ എന്തെങ്കിലും ചെയ്താൽ എനിക് നേരെ സംശയം വരും…. അത് പാടില്ല….. കാത്തിരിക്കാം നമുക്ക് കുറച്ച് നാൾ….. അവളുടെ നാശത്തിന് ആയി….. ” – നീതു

 

 

 

___________________

 

 

 

( ശ്രീ )

 

 

” ബാലേ അവളെ ഇവിടെ നിറുത്തണം ആയിരുന്നോ…. അവള് നന്നാവില്ല ബാലേ….. ” – ദേവൻ

 

 

” എനിക് അറിയാം ദേവേട്ടാ….. പക്ഷേ അവള് പുറത്ത് പോയാൽ കൂടുതൽ അപകടകാരി ആവും…. ഇവിടെ ആകുമ്പോൾ നമ്മുടെ മുന്നിൽ ഉണ്ടല്ലോ….. നമുക്ക് ശ്രദ്ധിക്കാം അവളെ….. ” – ശ്രീ

 

 

 

” നിന്റെ ഇഷ്ടം പോലെ…. പക്ഷേ സൂക്ഷിക്കണം നീ മുമ്പത്തേക്കാൾ കൂടുതൽ….. അവള് വിഷപാമ്പ് ആണ്…. കുറച്ച് നാൾ ചീറ്റിയില്ല എങ്കിലും ഒരിക്കൽ ചീറ്റും ഉറപ്പാണ്…… ” – ദേവൻ

 

 

” എന്റെ ഇന്ദ്രൻ💙 എന്റെ കൂടെ ഉണ്ടാവുമ്പോൾ ഒരു വിഷപ്പാമ്പും ഇൗ ബാലക്ക്‌ നേരെ വരില്ല….. കാരണം 💙 ഇന്ദ്രബാല💙 ഒന്നിച്ച് ഉള്ളിടത്തോളം ഒരാൾക്കും ഒന്നും ചെയ്യാൻ ആവില്ല…. ” – ശ്രീ

 

 

 

ദേവേട്ടൻ ഉടനെ എന്നെ ചേർത്ത് പിടിച്ചു….. ഞാൻ ആ നെഞ്ചോട് ചേർന്ന് നിന്ന്….. ഒരിക്കലും പിരിയാൻ ആഗ്രഹിക്കാത്തവരെ പോലെ……

 

 

 

” ബാലേ….. ഇനിയും വൈകികൂട….. എല്ലാം എല്ലാവർക്കും അറിയാം…. നമുക്ക് ട്രീറ്റ്മെന്റ് തുടങ്ങണം….. പറ്റുമെങ്കിൽ നാളെ തന്നെ….. ” – ദേവൻ

 

 

” ആനന്ദ് ഏട്ടനെ വിളിച്ച് ചോദിക്കൂ…. എനിക്കും എത്രയും പെട്ടെന്ന് സുഖം ആവണം….. എന്നിട്ട് എന്റെ ഇന്ദ്രനില് 💙 അലിഞ്ഞു ചേരണം 💙ഇന്ദ്രബാല 💙 എന്ന പൂർണതയിൽ എത്താൻ….. ” – ശ്രീ

 

 

ദേവെട്ടൻ വേഗം ആനന്ദ് ഏട്ടനെ വിളിച്ചു….. നാളെ തന്നെ ചെക്ക് ചെയ്യാം…. നാളെ മുതൽ ട്രീറ്റ്മെന്റ് തുടങ്ങാം എന്ന് തീരുമാനിച്ചു…..

 

 

 

 

________________________

 

 

 

 

3 മാസങ്ങൾക്ക് ശേഷം……..

 

 

 

3 മാസങ്ങൾ വളരെ വേഗത്തിൽ കടന്നു പോയി…..  ഇതിനിടയിൽ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി….. ട്രീറ്റ്മെന്റ് ഒക്കെ അതിന്റേതായ രീതിയിൽ കടന്നു പോയി….. ഇനി ഉള്ള ദിവസങ്ങൾ വളരെ പ്രധാനപെട്ടതാണ്….. ക്യാൻസർ എന്ന വ്യാതിയെ എന്നിൽ നിന്നും അകറ്റാൻ ഉള്ള ദിനങ്ങൾ

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

4.3/5 - (3 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!