Skip to content

💙 ഇന്ദ്രബാല 💙 56

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

3 മാസങ്ങൾക്ക് ശേഷം……..

 

3 മാസങ്ങൾ വളരെ വേഗത്തിൽ കടന്നു പോയി…..  ഇതിനിടയിൽ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി….. ട്രീറ്റ്മെന്റ് ഒക്കെ അതിന്റേതായ രീതിയിൽ കടന്നു പോയി….. ഇനി ഉള്ള ദിവസങ്ങൾ വളരെ പ്രധാനപെട്ടതാണ്….. ക്യാൻസർ എന്ന വ്യാതിയെ എന്നിൽ നിന്നും അകറ്റാൻ ഉള്ള ദിനങ്ങൾ

 

ഇൗ മൂന്ന് മാസങ്ങൾ എന്നെ ഒരു കൊച്ചു കുഞ്ഞിനെ പോലെ ആണ് മാലൂ അമ്മയും ശ്രീയച്ചനും ദേവെട്ടനും ഒക്കെ …..

 

അമ്മ എന്നോട് പറഞ്ഞ ഓരോ വാകുകൾക്കും പ്രായിശ്ചിത്തം പോലെ ആയിരുന്നു ഓരോ പ്രവർത്തികളും അതിൽ നിന്നും മനസ്സിലാക്കാം അമ്മ അന്ന് എത്രത്തോളം സങ്കടപെട്ടു എന്ന്….. അമ്മാവൻ അമ്മയെ ഭീഷണിപ്പെടുത്തിയത് ആണെന്ന് മനസിലായി….. പക്ഷേ എന്തിന് വേണ്ടി….. എന്തെന്നാണ് ഒരു പിടിയും ഇല്ല…. അമ്മയോട് ചോദിച്ചപ്പോൾ അമ്മ ഒഴിഞ്ഞു മാറുന്നു…..

 

 

പിന്നെ അമ്മയോട് ചോദിച്ച് ബുദ്ധിമുട്ടിക്കാൻ ഞങ്ങൾ നിന്നില്ല…… പറയാൻ താൽപര്യം ഉള്ളപ്പോൾ പറയട്ടെ എന്ന് കരുതി……

 

 

 

പലപ്രാവശ്യം എന്റെ അച്ഛനും അമ്മയും എന്നോട് വീട്ടിൽ വന്നു നിൽകാൻ പറഞ്ഞു എങ്കിലും മാലു അമ്മ എങ്ങോട്ടും വിടില്ല എന്ന് വാശി പിടിച്ചു……

 

 

ശെരിക്കും ഒരുപാട് ഭാഗ്യവതി ആയി തോന്നിയ സമയം ആയിരുന്നു അതെല്ലാം…… ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം അവളെ ജീവൻ ആയി കാണുന്ന ഭർത്താവ് മാത്രമല്ല സ്വന്തം മകളായി കാണുന്ന അച്ഛനും അമ്മയും കൂടിയാണ്…… ആ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാനാണെന്ന് തോന്നി…..

 

 

അച്ഛനും അമ്മയും ഗായുവും സൂര്യയും ഒക്കെ സ്വന്തം ആയി  തന്നെയാണ് എന്നെ നോക്കുന്നത്….. ദേവെട്ടന്‌ എന്നെ നോക്കാൻ ഉള്ള സമയം കിട്ടുന്നില്ല എന്നതാണ് സത്യം….. അത് ദേവെട്ടന്‌ സമയം ഇല്ലാതെ ഇരുന്നിട്ട് അല്ല മറിച്ച് ബാകി ഉള്ളവരുടെ നോട്ടം കഴിയുമ്പോൾ സമയം ഇല്ല എന്നതാണ്…..

 

 

പാവം ദേവെട്ടൻ ഇടക്ക് വസന്ത വന്ന കോഴിയെ പോലെ തേര പാര നടക്കുന്നത് കാണാം….. അത് കാണുമ്പോൾ ചിരി വരും….

 

 

 

അമ്മാവനും വലിയച്ചനും ഇപ്പോഴും ജയിലിൽ ആണ്….. അവരുടെ പിടിപാട് കൊണ്ട് വേഗം ഇറങ്ങാൻ സാധ്യത ഉണ്ട് എന്നൊക്കെ അഭ്യൂഹങ്ങൾ ഒക്കെ കേൾക്കുന്നുണ്ട്…..

 

 

നീതു ഇൗ മൂന്നു മാസക്കാലം വീട്ടിൽ തന്നെ ഉണ്ടായിരുന്നു….. അവളുടെ കാര്യത്തിൽ ആരും ഇടപെടാൻ വന്നില്ല….. എന്നോട് ചെയ്യ്ത തെറ്റിന് എന്ത് ശിക്ഷ ഞാൻ നൽകിയാലും അനുഭവിക്കണം എന്നായിരുന്നു ഇവിടെ ഉള്ള എല്ലാവരുടേയും നിലപാട്….. ചേച്ചിക്ക് ഇത് നാലാം മാസം ആണ്…..

 

 

ചേച്ചി ചിറ്റെടത് ആണ്….. ആദ്യ പേരക്കുട്ടി ആയത് കൊണ്ട് എല്ലാവരും കൂടി താഴ്ത്തും തലയിലും വെക്കാതെ ആണ് ചേച്ചിയെ നോക്കുന്നത്….. എനിക് എന്റെ ചേച്ചിയെ നോക്കണം എന്ന് ഉണ്ടായിരുന്നു….. പക്ഷേ അപ്പോ ഞാൻ കിടപ്പായി …

 

 

ഇതൊക്കെ ആലോചിച്ച് കിടക്കുമ്പോൾ ആണ് റൂമിലേക്ക് ആനന്ദ് ഏട്ടൻ കയറി വന്നത്…..

 

 

” എന്താണ് ശ്രീക്കുട്ടി ഇപ്പോ എങ്ങനെ ഉണ്ട്….. ” – ആനന്ദ്

 

 

ആനന്ദ് ഏട്ടൻ എന്നെ ശരത്ത് വിളിക്കുന്നത് പോലെ തന്നെയാണ് വിളിക്കുന്നത്……

 

 

” കുഴപ്പം ഒന്നുമില്ല ഏട്ടാ…. Chemotherapy യുടെ ചെറിയൊരു ക്ഷീണം ഉണ്ട്….. പിന്നെ മുടി ഒക്കെ പോകുന്നുണ്ട്….. ” – ശ്രീ

 

 

” അതൊക്കെ വന്നോളും മോളെ…. ട്രീറ്റ്മെന്റ് കാരണമാണ്…. പോസിറ്റീവ് എനർജി ആയി ഇരിക്ക് കേട്ടോ….. ” – ആനന്ദ്

 

 

” ശേരിയേട്ട….. ” – ശ്രീ

 

 

ദേവെട്ടന്റെ മുഖത്ത് എന്തോ സങ്കടം കാണുന്നുണ്ട്…. എന്താണോ എന്തോ……

 

 

 

__________________

 

 

 

 

( ദേവൻ )

 

 

ആനന്ദ് ഇറങ്ങിയതും ഞാൻ അവളെ അമ്മയുടെ അടുത്ത് ഏൽപിച്ചിട്ട്‌ അവന്റെ പുറകെ പോയി……

 

 

 

” ആനന്ദ്….. എടാ എന്തായി….. ” – ദേവൻ

 

 

” അവസ്ഥ പഴയത് തന്നെയാണ്….. ആളെ കിട്ടിയിട്ട് ഇല്ല….. ” – ആനന്ദ്

 

 

 

” എന്താടാ എന്റെ ബാലയുടെ അവസ്ഥ ഇങ്ങനെ….. ഞങ്ങൾ എല്ലാവരുടെയും നോക്കിയില്ലേ….. ആരുടെയും മാച്ച് ആയില്ല…. ” – ദേവൻ

 

 

 

” നിങ്ങളുടെ മാത്രം അല്ല ഡാ….. ഒരുപാട് പേരുടെ ടെസ്റ്റ് ചെയ്തു…. പക്ഷേ ആരുടെയും സ്റ്റെം സെൽ മാച്ച് ആകുന്നില്ല….. ” – ആനന്ദ്

 

 

 

” എല്ലാം ശെരി ആകുമായിരിക്കും അല്ലേ ഡാ….. ” – ദേവൻ

 

 

 

” ആകും ഡാ….. എല്ലാം ശെരി ആവും….. ഇന്ന് ഒരാള് കൂടി ടെസ്റ്റ് ചെയ്യുന്നുണ്ട്….. കൂടാതെ മിനിഞ്ഞാന്ന് ചെയ്ത ആളുടെ മാച്ച് ആയതാണ്….. പക്ഷേ….. ” – ആനന്ദ്

 

 

” അയാളും കൈ ഒഴിഞ്ഞു അല്ലേ…… ” – ദേവൻ

 

 

 

” അതേ…. ഇതിപ്പോൾ നാലാമത്തെ ആൾ ആണ് മാച്ച് ആയിട്ട് പിന്മാറുന്നത്…..  ” – ആനന്ദ്

 

 

 

” ആരോ പിന്നിൽ കളികുന്ന പോലെ….. പക്ഷേ എന്റെ ശ്രീയുടെ ജീവിതം വെച്ചാണ് അവർ കളിക്കുന്നത്….. ക്ഷമികില്ല ദേവൻ….. ” – ദേവൻ

 

 

” നീ ടെൻഷൻ ആകേണ്ട….. എല്ലാം ശെരി ആവും….. ” – ആനന്ദ്

 

 

 

ഇത്രയൊക്കെ പറഞ്ഞു അവൻ എന്നെ ആശ്വസിപ്പിക്കാൻ നോക്കുമ്പോഴും അവന്റെ ഉള്ളിൽ ഭയം നിറയുന്നത് കാണാമായിരുന്നു…..

 

 

 

_____________________

 

 

 

 

( നീതു )

 

 

 

കഴിഞ്ഞ മൂന്നു മാസങ്ങളുടെ ഓർമകൾ അവളുടെ ഉള്ളിൽ ശ്രീയോട് ഉള്ള പക കൂട്ടി…..

 

 

കൊല്ലും ഞാൻ അവളെ….. കഴിഞ്ഞ മൂന്നു മാസങ്ങൾ അവള് എന്നെ ഇവിടെ ഒരു പട്ടിയെ പോലെ കഷ്ടപെടുത്തി…..

 

 

 

അവള് ചാകണം അത് തന്നെയാണ് എനിക് വേണ്ടത്…… അതിനു വേണ്ടിയാണ് അവളുടെ കൂടെ മാച്ച് ആവുന്ന ആളുകളെ ഒക്കെ പൈസ കൊടുത്ത് ഒതുക്കിയത്…..

 

 

 

കൊറേ ക്യാഷ് ചിലവായി പക്ഷേ അവള് ചാകണം…… അത് തന്നെയാണ് എന്റെ ആവശ്യം….. അതിനു വേണ്ടി പൈസയുടെ കണക്ക് നോക്കില്ല നിതിക…….

 

 

 

കഴിഞ്ഞ മൂന്നു മാസങ്ങൾ അവളുടെ കണ്ണിലൂടെ കടന്നു പോയി……

 

 

 

അവള് എന്നെ അടിച്ച അടികൾക്ക്‌ കണക്ക് ഇല്ല…… എന്നെ തല്ലിയ അവളെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ആണ് എനിക് തോന്നിയത്….. പക്ഷേ അതോടെ ദേവേട്ടൻ എന്നിൽ അകന്നു പോവും….. അത് പാടില്ല……

 

 

 

ആ വീട്ടുജോലിക്കാരിയുടെ മുന്നിൽ വരെ എന്നെ തരം താഴ്ത്തി……

 

 

എന്നെ കൊണ്ട് ഭക്ഷണം ഉണ്ടാകി അവരെല്ലാം കഴിച്ചു….. അതിനു ഉപ്പ് കൂടിയെന്നും പറഞ്ഞു എന്നെ 1 നേരം പട്ടിണിക്കിട്ട്…… ഇൗ വീട് മുഴുവൻ ദിനവും അടിച്ച് തുടപ്പിച്ചു…….

 

 

 

അപ്പചി പോലും എന്റെ കൂടെ നിന്നില്ല…… ഇൗ വീട്ടിലെ ജോലിക്കാർക്ക് പോലും എന്നെക്കാൾ സ്വാതന്ത്ര്യം നൽകി…… ഇതൊന്നും ക്ഷമിക്കാൻ ആവില്ല എനിക്….. ഒരിക്കലും……

 

 

 

 

ഇൗ വീട്ടിൽ ദേവെട്ടന്റെ അപ്പചി അല്ലാതെ മാറ്റാരും എന്റെ കൂടെ നിന്നില്ല….. എന്റെ മുന്നിൽ വെച്ച് അവളെ അവരെല്ലാം രാജ്ഞിയെ പോലെ നോക്കി……

 

 

എല്ലാം കൂടി അവളുടെ മനസ്സിൽ പകയുടെ കനൽ ആളി കത്തി……

 

 

 

ചാകും നീ…… രക്ഷപെടാൻ ഉള്ള എല്ലാ പഴുതും അടക്കും ഇൗ നിതിക……

 

 

 

 

( ദേവൻ )

 

 

രാവിലെ ഫോൺ ബെൽ കേട്ടാണ് ഉണർന്നത്….. നോക്കിയപ്പോൾ ആനന്ദ് ആണ്…. അത് കണ്ടതും നെഞ്ചില് ഒരു കൊള്ളിയാൻ മിന്നി….

 

 

” എന്താടാ…. ” – ദേവൻ

 

 

” എടാ ഒരു ഗുഡ് ന്യൂസ് ഉണ്ട്… കഴിഞ്ഞ ദിവസം ചെക്ക് ചെയ്ത ആളുടെ മാച്ച് ആവുന്നുണ്ട്‌…… ” – ആനന്ദ്

 

 

” ആണോ ഞാൻ ദെ വരുന്നു….. ” – ദേവൻ

 

 

” നീ ഓടി പിടഞ്ഞു വരണ്ട…. ഇപ്പോ അങ്ങോട്ട് പോയത് അല്ലേ ഉള്ളൂ….. കുറച്ച് നേരം റെസ്റ്റ് എടുക്കു…. അല്ലെങ്കിൽ പെങ്ങൾ എഴുന്നേകുമ്പോൾ അളിയൻ കിടപ്പാവും…… ” – ആനന്ദ്

 

 

” പോടാ….. ” – ദേവൻ

 

 

അവൻ കട്ട് ചെയ്തതും ഞാൻ ഫോൺ ഓഫ് ചെയ്ത് വെച്ചിട്ട് വെറുതെ ഒന്ന് കൂടി ബെഡിൽ കിടന്നു…….

 

 

ഇതെങ്കിലും ശെരി  ആയാൽ മതിയായിരുന്നു…. അവളുടെ ഗ്രൂപ്പ് റയർ ആണ് എന്ന് അറിഞ്ഞപ്പോൾ മുതൽ ഉള്ള ടെൻഷൻ ആണ്….. ഞങ്ങളുടെ ആരുടെയും അവൾക്ക് മാച്ച് ആകുന്നില്ല….. എന്തിനേറെ പറയുന്നു അവളുടെ അച്ഛന്റെയും അമ്മയുടെയും പോലും….. ചേച്ചി ഗർഭിണി ആയത് കൊണ്ട് റിസ്ക് എടുകണ്ട പറഞ്ഞു…..

 

 

പിന്നെ മുത്തശ്ശിയുടെ മാച്ച് ആണ് പക്ഷേ പ്രായം അത്രേം ഉള്ളത് കൊണ്ട് ആ പ്രതീക്ഷയും അടഞ്ഞു…..

 

 

കഴിഞ്ഞ 3 4 മാസങ്ങൾ ആയി ഞങ്ങളിൽ പലരും ഒരു ഡോണറിനെ നോക്കി നടക്കുന്നു…… പക്ഷേ ആരെയും കിട്ടിയില്ല….. കിട്ടിയവർ ഒക്കെ ആദ്യം സമ്മതിക്കും പിന്നെ സമ്മതം അല്ല എന്ന് പറയും…. ഒരു അവസാന പ്രതീക്ഷയാണ് ഇയാൾ….. ഇനിയും നടന്നില്ല എങ്കിൽ കൂടുതൽ complications ഉണ്ടാവും എന്നാണ് ആനന്ദ് പറഞ്ഞത്….. ബാകി എല്ലാ കാര്യങ്ങളും റെഡി ആണ് ഒരു ഡോണറേ കിട്ടണം….. അത്രേ വേണ്ടിയിരുന്നു…..

 

 

 

കിടന്നിട്ട് ഉറക്കം വരുന്നില്ല…… കുറച്ച് നാളുകൾ ആയി ഇത് തന്നെയാണ് അവസ്ഥ…… എല്ലാവരുടെയും മുന്നിൽ ധൈര്യവധി ആയി ബാല നിൽക്കുമ്പോഴും അവിടെയും അവള് നീറുന്നത് ഞാൻ കണ്ടിട്ട് ഉണ്ട്….. ഒരിക്കൽ എന്നോട് പറയുകയും ചെയ്തു…… അവൾക്ക് നല്ല പേടി ഉണ്ട്…..

 

 

അല്ലെങ്കിലും രംഗബോധം ഇല്ലാതെ അവതരികുന്ന മരണം എന്ന കോമാളിക്ക്‌ മനുഷ്യനിൽ പേടി എന്ന വികാരം നിറക്കാൻ അല്ലേ ആവൂ…..

 

 

ഒരിക്കൽ ഞാനും ബാലയും മാത്രം ഉണ്ടായിരുന്നപ്പോൾ അവള് അത് എന്നോട് ചോദിക്കുകയും ചെയ്തു…… അവള് മരണം അടഞ്ഞാൽ ഞാൻ എന്ത് ചെയ്യുമെന്ന്……

 

 

പക്ഷേ അവൾക്ക് അറിയില്ല അവളുടെ മരണത്തിൽ അവളെക്കാൾ മുമ്പ് ഞാൻ അവളെ വരവേൽക്കാൻ അവിടെ ഉണ്ടാകുമെന്ന്….. എന്റെ പ്രാണനെ മാത്രമായി എനിക് പറഞ്ഞു അയക്കാൻ ആകുമോ….. അല്ല പ്രാണൻ പോയാൽ പിന്നെ ഇവിടെ കേവലം ശരീരം മാത്രമല്ലെ ഉണ്ടാവൂ……

 

 

പ്രാണൻ ഇല്ലാതെ ഒരു ശരീരം മാത്രം എനിക് എന്തിന്…….

 

 

കൂടുതൽ ചിന്തിക്കാൻ മുതിരാതെ ഞാൻ വേഗം റെഡി ആയി…. താഴേയ്ക്ക് ചെന്നപ്പോൾ ജാനി അമ്മ കൊറേ നിർബന്ധിച്ച് ഭക്ഷണം കഴിക്കാൻ…… അങ്ങനെ ഞാൻ ഇരുന്നു….. പക്ഷേ തൊണ്ടയിൽ നിന്ന്യൊന്നും ഇറങ്ങുന്നില്ല….

 

 

അന്നേരം മുകളിൽ നിന്ന് ഇറങ്ങി വന്ന നീതു വിനേ കണ്ടപ്പോൾ ദേഷ്യം ആണ് വന്നത്….. ഇപ്പോ ഭയങ്കര പാവത്തിനെ പോലെ ഒക്കെ ആണ് പെരുമാറുന്നത്….. പക്ഷേ എനിക് അവളെ വിശ്വാസം ഇല്ല….. ഒരിക്കലും വിശ്വസിക്കുകയും ഇല്ല…… കാരണം എത്രയൊക്കെ ആയാലും അവള് എന്റെ ബാലയെ കൊല്ലാൻ നോക്കിയത് ആണ്……

 

 

 

ഞാൻ വേഗം ഹോസ്പിറ്റലിലേക്ക് പോയി…..

ബാലയെ കാണുന്നതിന് മുൻപേ ഞാൻ ആനന്ദിന്റെ റൂമിലേക്ക് പോയി……

 

 

 

” ആ നീ വന്നോ….. ” – ആനന്ദ്

 

 

” ഡാ ഇപ്പോ വന്നവൻ നമ്മളെ പറ്റിക്കോ…… ” – ദേവൻ

 

 

” കണ്ടിട്ട് തോന്നുന്നില്ല ഡാ…. നല്ലവൻ ആണെന്നാണ് തോന്നുന്നത്….. എന്തായാലും നമുക്ക് ഇവനെ വിശ്വസിച്ചേ പറ്റൂ…. കാരണം വൈകുന്ന ഓരോ നിമിഷവും നമുക്ക് അവനെ നഷ്ടപ്പെടുവാൻ ഉള്ള സാധ്യത കൂടുന്നു….. ” – ആനന്ദ്

 

 

 

” എന്റെ ബാലയെ എനിക് നഷ്ടപ്പെടുമോ ഡാ…. ” – ദേവൻ

 

 

” ദെ നീ വെറുതെ ഓരോന്ന് പറയല്ലേ…. നീയാണ് അവൾക്ക് ദൈര്യം കൊടുക്കേണ്ടത് ആ നീ തളർന്ന് പോയല്ലോ….. ” – ആനന്ദ്

 

 

” ഇല്ല ഡാ ഞാൻ ഉണ്ടാവും അവളുടെ കൂടെ …. ” – ദേവൻ

 

 

 

” അതേ അവളുടെ ദേവൻ അവളുടെ കൂടെ ഉണ്ടാകുമ്പോൾ ഒരു അസുരനും അവളെ നശിപ്പിക്കാൻ ആവില്ല….. ” – ആനന്ദ്

 

 

” എന്ന ഞാൻ റൂമിലേക്ക് പോകട്ടെ അവളെ ഒന്ന് കാണട്ടെ…. ” – ദേവൻ

 

 

 

” ആ പിന്നെ വേറെ ഒരു കാര്യം പറയട്ടെ…. എത്രയും വേഗം സർജറി നടത്തണം അടുത്ത് തന്നെ…. നാളെ തന്നെ അതിനുള്ള കാര്യങ്ങള് ഞാൻ ചെയ്ത് തുടങ്ങാം…. ” – ആനന്ദ്

 

 

” ഒകെ ഡാ….. ” – ദേവൻ

 

 

 

” പിന്നെ ദേവാ…. പാതി മുകളിൽ ഇരികുന്നവന്റെ കൈയിൽ ആണ്…. പ്രാർത്ഥന അത് കൈ വിടരുത്….. നല്ല പ്രാർത്ഥന ആവശ്യം ആണ്….. ” – ആനന്ദ്

 

 

 

” മ്മ്…. ” – ദേവൻ

 

 

ഞാൻ വേഗം റൂമിലേക്ക് ചെന്നു…. ബാല കിടക്കുക ആണ്….

 

 

” ദേവാ നീ വന്നോ…. മോൾ ഉറങ്ങുക ആണ് …. ഞാൻ വീട്ടിൽ പോയിട്ട് വരാം…. ” – മാലതി

 

 

 

” ആ അമ്മേ പിന്നെ വേറൊരു കാര്യം കൂടി…. നാളെ മുതൽ സർജറിക്ക് ഉള്ള കാര്യങ്ങള് ആരംഭിക്കും…. ആനന്ദ് പറഞ്ഞു…. ” – ദേവൻ

 

 

 

” ഇൗ പ്രാവശ്യം എങ്കിലും എല്ലാം ശേരിയായാൽ മതിയായിരുന്നു….. ” – മാലതി

 

 

 

” ശേരിയാവും ആന്റി….. ” – ശരത്ത്

 

 

 

ബാലയെ ഇവിടെ അഡ്മിറ്റ് ആകിയപ്പോൾ മുതൽ അവൻ ഇവിടെ ഉണ്ട്…. വീട്ടിൽ പോവാൻ പറയുമ്പോൾ അവൻ പോകും പോകുന്നത്തിനെക്കൾ വേഗത്തിൽ തിരിച്ച് വരും…..

 

 

 

അവൻ അവൾക്ക് കൊടുക്കുന്ന ആ ധൈര്യം അത് മറ്റൊരാൾക്കും കൊടുക്കാൻ ആകുന്നില്ല…. പലപ്പോഴും അച്ചായനും അമ്മുവും അന്നമ്മയും അതുലും ഒക്കെ വന്നു പോയിരുന്നു…..

 

 

പിന്നെ അച്ചായന്റെയും അന്നമ്മയുടെയും മിന്നുകെട്ട് തീരുമാനിച്ചു….. അന്നക്ക്‌ ഒരു കല്യാണാലോചന ചെക്കൻ അമ്മച്ചിയുമായി കേറി ചെന്ന് പെണ്ണ് ചോദിച്ചു….. അങ്ങനെ അത് സെറ്റ് ആയി….. 2 പേരുടെയും പഠിപ്പ് കഴിഞ്ഞ് നടത്താം എന്ന് തീരുമാനിച്ചു…..

 

 

 

റൂമിൽ ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് ശരണും ഒരു സിസ്റ്ററും കൂടി കയറി വന്നു…. അത് കണ്ടതും ശരത്ത് മുഖം തിരിച്ചു….

 

 

അവൻ ഇവിടുത്തെ cardiac specialist ആണ്…. സർജറി ആയി ബന്ധപ്പെട്ട് എന്തൊക്കെയോ ടെസ്റ്റ് ചെയ്യാൻ ഉണ്ടെന്ന്….

 

 

 

അവനെ കണ്ടതും ശരത്ത് കലി കയറി റൂമിൽ നിന്ന് പോയി…. ബാലയും അവന്റെ മുഖത്തേയ്ക്ക് കൂടി നോക്കില്ല…. എനിക്കും വെറുപ്പാണ് ഇവനെ…. പിന്നെ അവസ്ഥ അതായി പോയി…..

 

 

 

🌙🌙🌙☀️☀️☀️

 

 

 

സർജറിക്ക് കുഴപ്പം ഒന്നുമില്ല എന്ന് എല്ലാ ഡോക്ഡർമാരും പറഞ്ഞതിനാൽ എത്രയും വേഗം സർജറി നടത്താം എന്ന് തീരുമാനിച്ചു…. നാളെ കഴിഞ്ഞു വരുന്ന ദിവസം അതിനായി തീരുമാനിച്ചു….

 

 

 

_______________________

 

 

 

 

( ശ്രീ )

 

 

 

അത് കഴിഞ്ഞുള്ള ദിനങ്ങളിൽ എല്ലാവരും കൂടി എന്നെ നന്നായി പരിചരിച്ചു…. എല്ലാവരുടെയും മുഖത്ത് പരിഭ്രമം ഉണ്ടെങ്കിലും എന്നെ കാണിക്കാതെ അവർ അതൊക്കെ മറച്ച് പിടിക്കുന്നു…. എല്ലാവരും എനിക് ധൈര്യം പകരാൻ കൂടെ തന്നെ ഉണ്ട്…..

 

 

 

🌙🌙🌙☀️☀️☀️

 

 

അങ്ങനെ ഇന്നാണ് ആ ദിനം…. എന്റെ സർജറി യുടെ ദിവസം….

 

 

രാവിലെ തന്നെ ആനന്ദ് ഏട്ടനും മറ്റ് ഡോക്ടർ മാരും നഴ്സും ഒക്കെ വന്നു എന്നെ ഒരു പച്ച നിറമുള്ള വസ്ത്രം ധരിപ്പിച്ചു ഒരിടത്തേക്ക് കൊണ്ടുപോയി…..

 

 

 

അവിടം കണ്ട് പേടി ആയി എങ്കിലും എന്റെ മനസ്സിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു…… എനിക് തിരിച്ച് വന്നെ പറ്റൂ…. എന്റെ ഇന്ദ്രെട്ടന് വേണ്ടി…. തിരിച്ച് വരും ഇൗ ബാല…. ഒരു ആയുസ്സ് മുഴുവൻ ജീവിക്കണം എനിക് എന്റെ ഏട്ടന്റെ മാത്രമായി……

 

 

 

” ശ്രീക്കുട്ടി…. ഇത് എന്റെ സീനിയർ ഡോക്ടർ mr Hameed…. ഇദ്ദേഹം ആവും നിന്റെ സർജറി ചെയ്യുന്നത്…. മോൾ പേടിക്കണ്ട കേട്ടോ….. ” – ആനന്ദ്

 

 

 

” ആനന്ദ് ഏട്ടാ…. ദേവേട്ടൻ….. ” – ശ്രീ

 

 

 

” ഞാൻ ഉണ്ടാവും അവന്റെ കൂടെ…. നീ ധൈര്യം കൈവെടിയരുത്…. തിരിച്ച് വരണം 💙 ഇന്ദ്രബാല 💙 യുടെ പൂർത്തീകരണത്തിന് ആയി….. ” – ആനന്ദ്

 

 

 

” വരും ദേവേട്ടാ…. ഇൗ ശ്രീബാല തിരിച്ച് വരും….. ” – ശ്രീ

 

 

 

” That’s my girl… ” – ആനന്ദ്

 

 

 

 

_________________________

 

 

 

 

 

ആ റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ  ആനന്ദിന്റെ ഫോൺ ശബ്ദിച്ചു അപ്പുറത്ത് നിന്ന് പറയുന്നത് കേട്ടിട്ട് അവന്റെ മുഖത്ത് പക ഉണ്ടായി…. കൂടെ നിസ്സഹായതയും…. എന്ത് ചെയ്യുമെന്ന് അറിയാത്ത നിസ്സഹായത…..

 

 

 

 

________________________

 

 

 

 

( ദേവൻ )

 

 

 

ഒരു നീല താഴ്‌വരയിൽ ഞാൻ ഒറ്റക്ക് നടക്കുന്നു…. ചുറ്റും നിശ്ശബ്ദത മാത്രം…. ആകാശം ശൂന്യം ആയിരുന്നു…. ഇന്ദ്രനീല നിറത്തിൽ അവിടമാകെ സ്വർഗം പോലെ തോന്നി…..

 

 

താൻ ഒറ്റക്ക് ആയിരുന്നു….. എന്റെ ബാല…. അവള് എന്റെ കൂടെ ഇല്ല…. ബാലേ… ബാലേ എന്ന് ഞാൻ ഉറക്കെ വിളിച്ചു പക്ഷേ തിരിച്ച് മറുപടി ഒന്നും ലഭിച്ചില്ല….

 

 

 

ഞാൻ കുറച്ച് മുമ്പോട്ട് നടന്നപ്പോൾ എവിടുന്നോ ഒരു അലർച്ച കേട്ടു…. അലർച്ച കേട്ട ഭാഗത്തേയ്ക്ക് ഓടി ഞാൻ…. അവിടെ കണ്ട കാഴ്ച എന്റെ മനസ്സും ശരീരവും ഒരു പോലെ തളർന്നു….. ഒരു വലിയ ഗർധം അതിൽ നിന്നുമാണ് അലർച്ച…. അതിലേക്ക് നോക്കിയപ്പോൾ എന്റെ ബാല ഒരു മരകമ്പിൽ പിടിച്ച് കൈ കാൽ ഇട്ട് അടികുന്നു….. മരത്തിന്റെ കമ്പ് ഇപ്പോ ഒടിയും എന്ന അവസ്ഥയിൽ…..

 

 

ഞാൻ അങ്ങോട്ട് ഓടി എത്തിയപ്പോഴേക്കും അവള് താഴേയ്ക്ക് വീണിരുന്നു….. പക്ഷേ അതിനിടയിൽ ഒരു കൈ അവളെ……

 

 

 

 

ബാലേ……… എന്നും പറഞ്ഞു ഒരു അലർച്ചയോടെ അവൻ സ്വപ്നത്തില് നിന്നും ഞെട്ടി ഉണർന്നു…..

 

 

” എന്താ അളിയാ എന്ത് പറ്റി….. ” – ശരത്

 

 

 

” ബാല എന്റെ ബാല അവള്….. ” – ദേവൻ

 

 

 

” അവള് തീയേറ്ററിൽ ഉണ്ട്…. നിനക്ക് എന്ത് പറ്റി….. ” – ശരത്ത്

 

 

 

” ഞാൻ എന്തോ സ്വപ്നം കണ്ടു….. ” – ദേവൻ

 

 

 

” വേണ്ടാത്ത ഓരോന്ന് ഓർത്ത് ഇരുന്നിട്ട് ആണ്….. നീ ഇൗ വെള്ളം കുടിക്കൂ….. ” – ശരത്ത്

 

 

അപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്തത്…. ആനന്ദ് ആണ്

 

 

” എന്താടാ ” – ദേവൻ

 

 

” Come to my cabin ” – ആനന്ദ്

 

 

ഞാൻ വേഗം ചെന്നു…. വാതിൽ തുറന്നു അകത്ത് കയറിയ ഞാൻ അവിടുത്തെ അവസ്ഥ കണ്ട് തരിച്ച് നിന്നു…..

 

 

റൂം കീഴ്മേൽ മറിച്ച പോലെ…. ടേബിളിൽ ഉള്ള വസ്തുകൾ എല്ലാം അവിടെ അങ്ങ് ഇങ്ങ് ആയി കിടക്കുന്നു…..  പേപ്പറുകൾ എല്ലാം വലിച്ച് വാരി ഇട്ടിരിക്കുന്നു…..

 

 

 

” ഡാ… ആനന്ദ് എന്ത് പറ്റി…. ” – ദേവൻ

 

 

അവനെ കണ്ട് ഞാൻ ഒന്നു അമ്പരന്നു…. കണ്ണുകൾ ഒക്കെ ചുവന്നിരുന്നു….

 

 

 

” ഞാൻ തോറ്റ് പോയി ഡാ…. ഞാൻ തോറ്റ് പോയി….. ” – ആനന്ദ്

 

 

” എന്താടാ…. ” – ദേവൻ

 

 

” അവൻ…. അവൻ നമ്മളെ ചതിച്ചു….. ” – ആനന്ദ്

 

 

” നീ എന്തൊക്കെ ആണ് ഇൗ പറയുന്നത്…. ” – ദേവൻ

 

 

” സ്റ്റെം സെൽ കൊടുക്കാം എന്ന് പറഞ്ഞ അവനെ കാണുന്നില്ല…. അവിടെ ഒക്കെ നോക്കി…. പക്ഷേ…. ” – ആനന്ദ്

 

 

എന്നും പറഞ്ഞു അവൻ പൊട്ടി പൊട്ടി കരഞ്ഞു…..

 

 

 

ഒന്നു കരയാൻ പോലും ആവാതെ ദേവൻ അവിടെയുള്ള കസേരയിൽ തരിച്ച്‌ ഇരുന്നു….. ഒരു തരം നിർവികാരത മാത്രമാണ് അവനിൽ നിറഞ്ഞത്…..

 

 

 

അവൻ ആ കസേരയിൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു…..

 

 

 

 

സമയം കടന്നു പോയി….. അവർ 2 പേരും തോറ്റ് പോയവരെ പോലെ ആ ക്യാബിനിൽ ഇരുന്നു…. അവർ അവരുടെ ചുറ്റും നടക്കുന്ന ഒന്നും അറിഞ്ഞില്ല…..

 

 

തന്റെ ജീവന്റെ പാതി തന്നിലേക്ക് തിരിച്ച് വരുന്നത് പോലും അറിയാതെ അവൻ ഇരുന്നു ബാലയുടെ ഇന്ദ്രൻ💙

 

 

അന്നേരം ആണ് ആനന്ദിന്റെ ഫോൺ വീണ്ടും ശബ്ദിച്ചത്…. എന്നാല് ദേവൻ ഇതൊന്നും അറിഞ്ഞില്ല…. അവൻ ബാലയുടെ ലോകത്ത് ആയിരുന്നു…. അവളുടെ കളിച്ചിരികൾ ഒക്കെ അവനിൽ നിറഞ്ഞു…..

 

 

 

” What സത്യമാണോ….. ആ ഞാൻ ദെ വരാം….. യെസ് husband എന്റെ കൂടെ ഉണ്ട്…. ” – ആനന്ദ്

 

 

അവൻ വളരെ ആവേശത്തോടെ ദേവനെ വിളിച്ച് ഉണർത്തി….

 

 

” ദേവാ…. സർജറി കഴിഞ്ഞ്…. സക്സസ് ആണ്…. ” – ആനന്ദ്

 

 

 

” What…. പക്ഷേ സ്റ്റെം സെൽ…. ” – ദേവൻ

 

 

 

” എനിക് അറിയില്ല നീ വാ….. ” – ആനന്ദ്

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!