Skip to content

💙 ഇന്ദ്രബാല 💙 57

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

അന്നേരം ആണ് ആനന്ദിന്റെ ഫോൺ വീണ്ടും ശബ്ദിച്ചത്…. എന്നാല് ദേവൻ ഇതൊന്നും അറിഞ്ഞില്ല…. അവൻ ബാലയുടെ ലോകത്ത് ആയിരുന്നു…. അവളുടെ കളിച്ചിരികൾ ഒക്കെ അവനിൽ നിറഞ്ഞു…..

 

” What സത്യമാണോ….. ആ ഞാൻ ദെ വരാം….. യെസ് husband എന്റെ കൂടെ ഉണ്ട്…. ” – ആനന്ദ്

 

അവൻ വളരെ ആവേശത്തോടെ ദേവനെ വിളിച്ച് ഉണർത്തി….

 

” ദേവാ…. സർജറി കഴിഞ്ഞ്…. സക്സസ് ആണ്…. ” – ആനന്ദ്

 

 

 

” What…. പക്ഷേ സ്റ്റെം സെൽ…. ” – ദേവൻ

 

 

 

” എനിക് അറിയില്ല നീ വാ….. ” – ആനന്ദ്

 

 

ഞങ്ങൾ വേഗം തീയേറ്റർ അങ്ങോട്ട് ചെന്നു…

 

ആനന്ദ് വേഗം അകത്തേക്ക് കയറി എന്നോട് പുറത്ത് വെയ്റ്റ് ചെയാൻ പറഞ്ഞു…. കുറച്ച് കഴിഞ്ഞപ്പോ അവൻ തിരിച്ച് ഇറങ്ങി….

 

 

” എടാ കേട്ടത് സത്യം ആണ് അവളുടെ സർജറി കഴിഞ്ഞു…. അവള് ഒകെ ആണ്…. ബോധം തെളിയാൻ കുറച്ച് സമയം എടുക്കും…. പിന്നെ കുറച്ച് ദിവസം സ്പെഷ്യൽ കെയർ  കൊടുക്കണം അല്ലെങ്കിൽ ഇൻഫെക്ഷൻ ഉണ്ടാവാൻ സാധ്യത ഉണ്ട്…. ” – ആനന്ദ്

 

 

” മ്മ് കഴിഞ്ഞല്ലോ അത് മതി….. എടാ പക്ഷേ ആരാണ് അത്…. ” – ദേവൻ

 

 

” എനിക് അറിയാം നിന്റെ ചോദ്യം എന്താണെന്ന്…. പക്ഷേ എനിക് അറിയില്ല ഡാ…. ഇൗ അവസാന നിമിഷം ആരാ ഒരു രക്ഷകൻ ആയി വന്നത് എന്ന്…. ഞാൻ ഒന്നു അന്വേഷിക്കട്ടെ…. ” – ആനന്ദ്

 

 

” ഒകെ ഞാൻ ഇത് വേഗം ചെന്നു ശരത്തിനോട് പറയട്ടെ…. ” – ദേവൻ

 

 

ഞാൻ വേഗം റൂമിലേക്ക് പോയി…..

 

 

 

_________

 

 

 

( ശരത്ത് )

 

 

ശ്രീയെ കൊണ്ടുപോയതിന് ശേഷം പിന്നെ വിവരം ഒന്നുമില്ല…. എനിക് ആണെങ്കിൽ നല്ല ടെൻഷൻ ഉണ്ട്…. ഇപ്പോ സമയം ഒരുപാട് ആയി…. അപ്പോഴാണ് ദേവൻ മുറിയിലേക്ക് വന്നത്…..

 

 

” ഡാ… ശ്രീയിക്ക്‌ എന്തായി….. ” – ശരത്ത്

 

 

” അളിയാ സർജറി സക്സസ്….. നമ്മുടെ ബാലക്ക്‌ കുറച്ച് കഴിഞ്ഞാൽ ബോധം തെളിയും…. ” – ദേവൻ

 

 

അവൻ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ  ആണ് തോന്നിയത്….. സന്തോഷം കൂടിയപ്പോൾ ഞാൻ ദേവനെ എടുത്ത് പൊക്കി…..

 

 

” എടാ താഴെ നിറുത്തു ഹോസ്പിറ്റലിൽ ആണ് ….. ” – ദേവൻ

 

 

ഞാൻ അവനെ ഉടനെ താഴെ നിറുത്തി…. അറിഞ്ഞ വിവരം 2 വീട്ടുകാരെയും അറിയിച്ചു….. എല്ലാവരും സന്തോഷം…. അത് കൂടാതെ അമ്മുവിനെയും വിളിച്ച് പറഞ്ഞു…. അവളോട് ബാക്കിയുള്ള കൂട്ടുകാരെ അറിയിക്കാൻ പറഞ്ഞു….. അവള് കുറച്ച് നാൾ ലീവ് ആയിരുന്നത് കൊണ്ട് ഒട്ടുമിക്യവരും അറിഞ്ഞിരുന്നു…..

 

 

അങ്ങനെ എല്ലാവർക്കും സന്തോഷം…. ശ്രീ conscious ആവാൻ ചുരുങ്ങിയത് 12 മണിക്കൂർ എങ്കിലും എടുക്കും എന്ന് പറഞ്ഞത് കൊണ്ട് വീട്ടുകാരോട് ഒന്നും ഇപ്പോ വരണ്ട എന്ന് പറഞ്ഞു….

 

 

 

എന്തായാലും ഒന്നു രണ്ടു ദിവസം അവള് ഒബ്സർവേഷനിൽ ആയിരിക്കും…..

 

 

അങ്ങനെ മണിക്കൂറുകൾ കടന്നു പോയി…. ഇൗ നേരം കൊണ്ട് ഞാനും ദേവനും മാറി മാറി വീട്ടിൽ പോയി വന്നു…..

 

 

 

___________

 

 

 

( ദേവൻ )

 

 

ശരതിനോട് പറഞ്ഞു ഞാൻ നേരെ പോയത് അടുത്തുള്ള ശിവപാർവതി ക്ഷേത്രത്തിലേക്ക് ആണ്…. പറഞ്ഞിരുന്ന വഴിപാടുകൾ മുഴുവൻ ചെയ്യാം എന്ന് ഉറപ്പ് നൽകി….

 

 

വീട്ടിൽ ചെന്ന് ഒന്നു ഫ്രഷ് ആയി തിരിച്ച് ചെന്നിട്ട് ശരത്തിനെ പറഞ്ഞു വിട്ടു….

 

 

കുറെ മണിക്കൂറുകൾക്ക് ശേഷം ഒരു നേഴ്സ് വന്നു ബാലക്ക്‌ ബോധം തെളിഞ്ഞു എന്ന് പറഞ്ഞു…. ഒരാൾക്ക് കയറി കാണാം എന്ന് പറഞ്ഞു…. ഞാൻ മാത്രമല്ലെ ഉണ്ടായിരുന്നു ഉള്ളൂ…. അത് കൊണ്ട് ഞാൻ തന്നെ കയറി…..

 

 

 

ഒരുപാട് സജ്ജിഗരണങ്ങൾക്ക്‌ നടുവിൽ ഒരു വാടിയ താമര ഇതൾ പോലെ അവള് കിടക്കുന്നു…. നല്ല ക്ഷീണം ഉണ്ട് അവൾക്ക്…. പതിയെ കണ്ണുകൾ തുറന്നു നോക്കി…. ആ കണ്ണുകളിലെ തിളക്കവും വികാരവും വാക്കുകൾക്ക് അധീനം ആയിരുന്നു…..

 

 

 

പക്ഷേ അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അത് മതിയായിരുന്നു ഏതൊരു സങ്കടവും കാറ്റിൽ പറത്താൻ…..

 

 

ഞാൻ സത്യത്തിൽ ഒരുപാട് സന്തോഷവാനായാണ് അവിടുന്ന് ഇറങ്ങിയത്….. നേരെ ആനന്ദിന്റെ മുറിയിലേക്ക് പോയി….. അവനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല….അവനോട് മാത്രമല്ല… സെൽ കൊടുത്ത ആ വ്യക്തി…. അയാൾക്ക് ഞങ്ങളുടെ ജീവിതത്തിൽ ഒരു ദേവന്റെ സ്ഥാനം ആണ്….. എങ്ങനെയെങ്കിലും അയാളെ കണ്ടെത്തണം….  ആനന്ദിന് അറിയാം എന്ന് പറഞ്ഞു…. പക്ഷേ അയാൾക്ക് പേര് വെളിപ്പെടുത്താൻ താൽപര്യം ഇല്ലാത്രെ….

 

 

 

അവനെ കൊണ്ട് എങ്ങനെ എങ്കിലും പറയിപ്പിക്കണം….. അതൊക്കെ മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചാണ് അങ്ങോട്ട് പോയത്….

 

 

 

അവിടേക്ക് എത്തിയപ്പോൾ ആണ് അകത്ത് ആരൊക്കെയോ ഇരുന്നു സംസാരിക്കുന്നത് കണ്ടത്…. അത് കൊണ്ട് ഞാൻ അകത്തേക്ക് കയറാതെ പുറത്ത് തന്നെ നിന്നു…. അപ്പോഴാണ് അകത്ത് പറയുന്നത് അവിചാരിതമായി കേട്ടത്….

 

 

ശ്രീ ദേവൻ എന്നൊക്കെ കേട്ട്…. ഇത് ഞങ്ങളെ കുറിച്ച് ആണല്ലോ പറയുന്നത്…. അപ്പോ ഞങ്ങൾക്ക് അറിയാവുന്ന ആരെങ്കിലും ആണോ ഇത്….. ഞാൻ പതിയെ വാതിൽ തുറന്നു നോക്കി…. 2 പേരും എന്നെ കണ്ടിട്ടില്ല…..

 

 

അയാള് ആനന്ദിന് മുന്നിൽ ആണ് ഇരിക്കുന്നത്… എനിക് എതിർവശം ആയി അതിനാൽ മുഖം കാണുന്നില്ല…..

 

 

 

( ദേവന് മാത്രം കണ്ടാൽ പോരല്ലോ…. വാ നമുക്കും ഒളിഞ്ഞു നോക്കാം🙈 )

 

 

 

” എടോ ഇത് അവരിൽ നിന്നും മറച്ച് വെക്കുന്നത് എന്തിനാ…. നിങ്ങളാണ് ഇത് ചെയ്തത് എന്ന് പറഞ്ഞുകൂഡേ….. ” – ആനന്ദ്

 

 

” വേണ്ട…. അവർക്ക് എന്നോട് വെറുപ്പ് ആണ് ആ വെറുപ്പ് അങ്ങനെ തന്നെ നിൽക്കട്ടെ…. അതാണ് നല്ലത്….. ”

 

 

 

” പക്ഷേ എന്തിന് വേണ്ടി ആണ്…. നിങ്ങളെ പോലൊരു നല്ല മനുഷ്യൻ അവരുടെ ഇൗ അവഗണന സഹിക്കുന്നത്….. ” – ആനന്ദ്

 

 

 

” ഞാൻ അവരോട് കാണിച്ച ചതിക്ക്‌ ഇത്രയെങ്കിലും പരിഹാരം ചെയ്യണം…. ”

 

 

 

” സ്വന്തം ജീവൻ പകുത്ത് നൽകാൻ മാത്രം ഇത്ര വലിയ എന്ത് തെറ്റാണ് നിങ്ങള് അവരോട് ചെയ്തത്…… ” – ആനന്ദ്

 

 

” അറിഞ്ഞ് കൊണ്ട് അല്ലെങ്കിൽ പോലും ഞാൻ തെറ്റ്‌കാരൻ ആണ് ഡോ വലിയ തെറ്റ്കാരൻ…. ”

 

 

” എന്നാല് ശെരി ഞാൻ പറയുന്നില്ല….. ” – ആനന്ദ്

 

 

 

” ഒകെ താങ്ക്സ് ”

 

 

എന്നും പറഞ്ഞു അയാള് തിരിഞ്ഞു അയാളെ കണ്ട് എന്റെ ചുണ്ടുകൾ അയാളുടെ പേര് മന്തിച്ചു….

 

 

*🔥 ശരൺ 🔥 *

 

 

ഇവനാണോ എന്റെ ബാലക്ക്‌ സെൽ കൊടുത്തത്…. ഇവനെ ആണോ ഞാൻ തപ്പി നടന്നത്…. അപ്പോ ഇവൻ ആനന്ദ് പറഞ്ഞത് പോലെ നല്ലവൻ ആണോ…. അങ്ങനെ എങ്കിൽ ഇവൻ എന്തിനാ അന്ന്…….

 

 

” ദേവാ….. ” – ആനന്ദ്

 

 

ആനന്ദിന്റെ ശബ്ദം ആണ് എന്റെ ആലോചനയിൽ നിന്ന് ഉണർത്തിയത്…..

 

 

ഞാൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു….. ശരൺ കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ ഇരിപ്പുണ്ട്…..

 

 

 

___________________

 

 

 

( ആനന്ദ് )

 

 

 

പെട്ടെന്ന് ദേവനെ കണ്ടപ്പോൾ ഞങ്ങൾ 2 പേരും പേടിച്ച് പോയി….. ശരൺ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവന് നല്ല ദേഷ്യം ഉണ്ടാവും….

 

 

പക്ഷേ ഞങ്ങളുടെ പ്രതീക്ഷയെ തെറ്റിച്ച് അവൻ ശരണിന് മുന്നിൽ വന്നു കൈ കൂപ്പി…..

 

 

” നന്ദിയുണ്ട് ഒരുപാട്…… എന്റെ പ്രാണനെ തിരിച്ച് തന്നതിന്….. ” – ദേവൻ

 

 

” ഏയ് ദേവാ….  ഞാൻ എന്റെ കടമയാണ് ചെയ്തത്….. എന്റെ തെറ്റുകൾക്ക് ഉള്ള പരിഹാരം ….. ” – ശരൺ

 

 

 

” ഇല്ല ശരൺ…. നിങ്ങള് അഭിനയിക്കുന്നു….. പറ…. എന്തിന് വേണ്ടിയാണ് ഇങ്ങനെയൊക്കെ…… ഇൗ ആനന്ദിന്റെ വായിൽ നിന്ന് ഞാൻ കേട്ടത് ആണ് നിന്നെ കുറിച്ച് പറയൂ ശരൺ എന്തിനാണ് ഡോ…. ” – ദേവൻ

 

 

” ദേവാ എനിക് ഒന്നും പറയാൻ ഇല്ല…. പിന്നെ ഇത് ആരും അറിയണ്ട…. ശ്രീക്കുട്ടി പോലും….. ” – ശരൺ

 

 

” ശരൺ നീ പറഞ്ഞെ പറ്റൂ…. പറ… ” – ദേവൻ

 

 

” എനിക് ഒന്നും പറയാൻ ഇല്ല…. ” – ശരൺ

 

 

 

എന്നും പറഞ്ഞു ശരൺ ചൂടായി….

 

 

 

” എന്നോടും ഒന്നും പറയാൻ ഇല്ലെ ഏട്ടന്…. ” – ശരത്ത്

 

 

 

അത് ആരാണ് എന്ന് നോക്കിയ ഞങ്ങൾ കണ്ടത് ശരത്തിനെ ആണ്…. ആഹാ എല്ലാം തീരുമാനം ആയി…. ശുഭം സുന്ദരം…..

 

 

 

” മോനെ ശരത്തെ….. ” – ശരൺ

 

 

” പറ ഏട്ടാ എനിക് അറിയണം… എന്റെ ഏട്ടൻ അത്ര ക്രൂരൻ ആയത് എന്തിന് വേണ്ടിയാണ് ആർക്ക് വേണ്ടിയാണ്….. ” – ശരത്ത്

 

 

” ചിറ്റെടത് കൃഷ്ണ മേനോൻ എന്ന എന്റെ വളർത്ത് അച്ഛന് വേണ്ടി….. അയാൾക്ക് വേണ്ടിയാണ് ഞാൻ….. ” – ശരൺ

 

 

 

” ഏട്ടൻ എന്തൊക്കെയാണ് ഇൗ പറയുന്നത്….. തെളിച്ച് പറയൂ…. ” – ശരത്ത്

 

 

 

” അത്…. ആ വീട്ടിൽ നിനക്ക് മാത്രമേ ഞാൻ സ്വന്തം ആയിരുന്നു ഉള്ളൂ…. ബാകി എല്ലാവർക്കും ഞാൻ ധത്തുപുത്രൻ ആയിരുന്നു…. ” – ശരൺ

 

 

” എനിക് അറിയാം…. ചെറിയചൻ പറഞ്ഞിട്ട് ഉണ്ട്…. ” – ശരത്ത്

 

 

” എന്നെ വളർത്തി പഠിപ്പിച്ചതിന് നിന്റെ അച്ഛൻ ചോദിച്ച പാരിതോഷികം അതാണ് ശ്രീബാലയുടെ ജീവൻ…. ” – ശരൺ

 

 

 

” ഏട്ടാ കള്ളം പറയരുത്….. ” – ശരത്ത്

 

 

 

 

” ഞാൻ എന്തിനാ കള്ളം പറയുന്നത്….. സത്യമാണ്…. അയാളാണ്…. അയാളുടെ ഉള്ളിൽ ഉള്ളത് ഒരു മൃഗം ആണ്…. മറ്റുള്ളവരുടെ മുന്നിൽ അയാള് നല്ലയാൾ ചമയും…. ” – ശരൺ

 

 

കേട്ടത് ഒന്നും വിശ്വസിക്കാൻ ശരത്തിന് ആവുന്നില്ല….. പാവം എന്തൊക്കെ ആയാലും സ്വന്തം അച്ഛൻ അല്ലേ….

 

 

 

” എനിക് ശ്രീക്കുട്ടി എന്റെ സ്വന്തം അനിയത്തി ആണ്…. ഒരുപാട് ഇഷ്ടമാണ് എനിക് അവളെ പക്ഷേ എനിക് പ്രകടിപ്പിക്കാൻ പേടി ആയിരുന്നു…. അങ്ങനെയാണ് അന്ന് ജ്യോത്സന്റെ പ്രശ്നം വെപ്പ് കേട്ട് ശ്രീയെ എനിക് വേണ്ടി ആലോചിച്ചത്….. അന്ന് തന്നെ അച്ഛനെ പറഞ്ഞു മനസിലാക്കണം എന്ന് ഞാൻ തീരുമാനിച്ചു… അതിനായി രാത്രി തന്നെ ഞാൻ ചെന്നു…. ” – ശരൺ

 

( അവിടെ എന്താ നടക്കുന്നത് എന്ന് നമുക്ക് നേരിട്ട് കാണാം )

 

 

 

തിരുമേനി വന്നു വിവാഹം വാക്കാൽ ഉറപ്പിച്ചതിന് ശേഷം ശരൺ കൃഷ്ണ മേനോന്റെ മുറിയിലേക്ക് പോയി…. അവിടേക്ക് ചെന്നപ്പോൾ കൃഷ്ണമേനോനും അയാളുടെ ഭാര്യയും മുറിയിൽ ഉണ്ടായിരുന്നു…..

 

 

” എന്തിനാ കൃഷ്ണെട്ട…. എന്നോട് ഇങ്ങനെ ഒരു ബന്ധത്തിന് വേണ്ടി സംസാരിക്കാൻ പറഞ്ഞത്…. ” – വലിയമ്മ

 

 

” ആവശ്യം ഉണ്ട്… നിനക്ക് അറിയാമല്ലോ…. നമ്മുടെ ഇത്രയും നാളത്തെ തകർച്ചയുടെ കാരണം അവളാണ് ലക്ഷ്മി…. അവളെ നശിപ്പിക്കാൻ ഇതേ ഉള്ളൂ മാർഗം….. ” – മാധവൻ

 

 

” പക്ഷേ ഏട്ടാ ശരൺ സമ്മതിക്കുമോ….. ” – വലിയമ്മ

 

 

” അവൻ സമ്മതിക്കണം….. അല്ലെങ്കിൽ സമ്മതിപിക്കണം….. ” – കൃഷ്ണൻ

 

 

” എനിക് പറ്റില്ല അച്ഛാ…. ” – ശരൺ

 

 

ഉടനെ ശരൺ അവരുടെ ഇടയിലേക്ക് വന്നു പറഞ്ഞു….

 

 

” ശരൺ…. നീ ആരോട് ആണ് എതിർത്ത് സംസാരിക്കുന്നത്…. ” – വലിയമ്മ

 

 

” ഞാൻ ആരോടും എതിർത്ത് സംസാരിച്ചത് അല്ല…. പക്ഷേ എനിക് ഇൗ വിവാഹത്തിന് സമ്മതം അല്ല…. എനിക് ശ്രീക്കുട്ടി എന്റെ അനിയത്തിയെ പോലെ ആണ്… അവളെ ഭാര്യ ആയി കാണാനോ…. ” – ശരൺ

 

 

” അതിനു നിന്നോട് അവളെ ഭാര്യ ആയി കാണാൻ ആരെങ്കിലും പറഞ്ഞോ… വിവാഹം ചെയ്യണം എന്നെ പറഞ്ഞുള്ളു….. ” – കൃഷ്ണൻ

 

 

” അച്ഛൻ എന്തൊക്കെ ആണ് ഇൗ പറയുന്നത്….. ” – ശരൺ

 

 

” അച്ഛനോ….. ആരുടെ അച്ഛൻ….. ” – കൃഷ്ണൻ

 

 

” അത് അച്ഛാ….. ” – ശരൺ

 

 

” നീ ഇൗ വിളിക്കുന്ന അച്ഛാ എന്ന വിളി അത് എന്റെ വെറും ഔദ്ധാര്യം മാത്രം…. ഞാൻ പ്രത്യേകിച്ച് ഒന്നും പറയണ്ടല്ലോ….. ” – കൃഷ്ണൻ

 

 

” അച്ഛാ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്….. ” – ശരൺ

 

 

” വെറുമൊരു അനാഥൻ ആയ നിനക്ക് അച്ചനെന്നും അമ്മയെന്നും വിളിക്കാൻ ഞങ്ങളെ 2 പേരെയും കിട്ടിയത് നിന്റെ ഭാഗ്യം…. അത് കൊണ്ട് ഇന്ന് നീ പേര് കേട്ട കാർഡിയോളജിവിഭാഗം ഡോക്ടർ ആയത്…. വെല്ല കുപ്പ തൊട്ടിയിലും ജീവിക്കേണ്ട നീ ഇങ്ങനെ ആയത് കുറച്ച് മുമ്പേ ഞാൻ പറഞ്ഞ ഔദ്ദാര്യം….. അത് കൊണ്ട് ഞാൻ പറയുന്നത് നീ അനുസരിച്ചേ പറ്റൂ…. ” കൃഷ്ണൻ

 

 

 

” എന്താണ് ഞാൻ അനുസരികേണ്ടത്‌….. ” – ശരൺ

 

 

” അപ്പോ നിനക്ക് പറഞ്ഞാല് മനസ്സിലാവും…. നന്നായി…. ” – കൃഷ്ണൻ

 

 

” ഞാൻ എന്താ ചെയ്യേണ്ടത്….. ” – ശരൺ

 

 

” എളുപ്പം ആണ്…. ഞാൻ പറഞ്ഞ ഇൗ വിവാഹത്തിന് സമ്മതിക്കുക…. ഇൗ ബന്ധം നടക്കണം…. അതിനു ശേഷം…. അവളെ കൊല്ലണം….. ” – കൃഷ്ണൻ

 

 

” വാട്ട്…. ” – ശരൺ

 

 

” എന്താ മനസ്സിലായില്ലേ….. അവളെ കൊല്ലണം…. നീ ഒരു ഡോക്ടർ ആയത് കൊണ്ട് നിനക്ക് അത് കുറച്ച് കൂടി എളുപ്പം ആവും…. വെൽ പ്ലാൻഡ് ആയിരിക്കണം…. ഒരു തെളിവ് പോലും ഉണ്ടായിക്കൂടാ…..” – കൃഷ്ണൻ

 

 

” എനിക് പറ്റില്ല….. ” – ശരൺ

 

 

” എന്ത് കൊണ്ട്….. ” – കൃഷ്ണൻ

 

 

 

” ഞാൻ എത്തിക്സ് ഉള്ള ഒരു ഡോക്ടർ ആണ്…. അത് എനിക് പറ്റില്ല….. ” – ശരൺ

 

 

 

അതിനു അയാള് ഒരു ചിരി ചിരിച്ചു…. ശെരിക്കും ഒരു കൊല ചിരി….

 

 

 

” പറ്റിയാലും പറ്റിയില്ലെങ്കിലും ഇത് നടന്നു ഇരിക്കണം…. അല്ലെങ്കിൽ ചിറ്റെടം എന്ന പൊന്നു മോന്റെ ലേബൽ അതോടെ മറന്നിരിക്കണം….. ” – കൃഷ്ണൻ

 

 

 

” എനിക് ഒരാളെ കൊല്ലാൻ ഒന്നും പറ്റില്ല അച്ഛാ…. അതും ഒരു ഡോക്ടർ ആയ എനിക്….. ” – ശരൺ

 

 

” ഒരു ഡോക്ടർ ആയ നിനക്കെ ഇത് ചെയ്യാൻ പറ്റൂ…. ഇത് ചെയ്തില്ല എങ്കിൽ പിന്നെ നിനക്ക് ഇൗ വീട്ടിൽ ഒരു സ്ഥാനവും ഇല്ല…. ” – കൃഷ്ണൻ

 

 

” അത് അല്ലെങ്കിലും ഉണ്ടായിരുന്നു ഇല്ലല്ലോ…… ” – ശരൺ

 

 

” Well said….. ” – കൃഷ്ണൻ

 

 

” അതേ എനിക് ഇത് ഒരു താമസ സ്ഥലം മാത്രം ആയിരുന്നു…. പേരിനുള്ള അച്ഛനും അമ്മയും…. പക്ഷേ നന്ദിയുണ്ട് മറ്റുള്ളവർക്ക് മുന്നിൽ എങ്കിലും അങ്ങനെ ഒരു സ്ഥാനം അലങ്കരിച്ചതിന്….. ” – ശരൺ

 

 

” എനിക് വേണ്ടത് നന്ദി അല്ല…. നിന്നെ ഞാൻ വളർത്തിയതിന് ഒരു ആവശ്യം ഉണ്ടായോളു…. അതാണ് പറഞ്ഞത്…. അത് നടന്നിരിക്കണം…. അല്ലെങ്കിൽ…. ” – കൃഷ്ണൻ

 

 

” അല്ലെങ്കിൽ നിങ്ങള് ഇവിടുന്നു എന്നെ ഇറക്കി വിടുമായിരിക്കും അല്ലേ…. ” – ശരൺ

 

 

 

” ഇറക്കി വിടുമോ…. അതല്ല പക്ഷേ നിന്നെ സ്വന്തം ചേട്ടനായി കാണുന്ന ഒരാള് ഉണ്ട് ഇവിടെ… നിന്റെ ജീവൻ ആയ ശരത്ത്…. അവനെയും കൂടെ മറന്നോളണം….  ” – കൃഷ്ണൻ

 

 

” അച്ഛാ….. ശരത്ത് അവൻ ഞാൻ വളർത്തിയത് ആണ്…. ” – ശരൺ

 

 

” ആരാണ് വളർത്തിയത് എങ്കിലും അവൻ എന്‍റെ മകനാണ്…. രക്ത ബന്ധത്തോളും വരില്ലല്ലോ ഒന്നും….. അപ്പോ ആലോചിക്കൂ അനിയൻ വേണോ അതോ ശ്രീബാല വേണോ എന്ന്…. ” – കൃഷ്ണൻ

 

 

അതും പറഞ്ഞു അയാള് മുറിയിൽ നിന്ന് ഇറങ്ങി പോയി…..

 

 

” ശരൺ….. നിന്നെ ഇത്രയും നാളും വളർത്തിയത് ഞങ്ങൾ ആണ്…. അത് കൊണ്ട് ഞങ്ങൾക്ക് വേണ്ടി നീ ഇത് ചെയ്യണം ചെയ്തേ പറ്റൂ…. ” – വലിയമ്മ

 

 

 

അമ്മ കൂടി അങ്ങനെ പറഞ്ഞതോടെ എന്ത് ചെയ്യണം എന്ന് അറിയാതെ ശരൺ അവന്റെ മുറിയിലേക്ക് പോയി…..

 

 

_______________________

 

 

 

 

( ഇനി ശരൺ പറയട്ടെ….. )

 

 

 

അച്ഛന്റെയും അമ്മയുടെയും വാക്കുകൾ എന്നെ നന്നായി തന്നെ  തളർത്തി…..

 

 

ശരത്ത് എനിക് എന്റെ ജീവൻ ആയിരുന്നു….. അത് കൊണ്ട് അവനെ നഷ്ടപ്പെടുന്നത് എനിക് ചിന്തിക്കാൻ പോലും ആവില്ലായിരുന്നു…. കൊറേ ആലോചിച്ച് ഞാൻ ഒരു തീരുമാനം എടുത്തു…. എന്തായാലും ശരത്തിനെയും ശ്രിയെയും തൂകുമ്പോൾ തട്ട്‌ ശരത്തിനെ താഴു…..

 

 

അത് കൊണ്ട് തന്നെ ഞാൻ ആ വിവാഹത്തിന് സമ്മതിച്ചു….. കല്യാണം കഴിഞ്ഞുള്ള കാര്യം അല്ലേ ബാകി…. അത് അപ്പോ തീരുമാനിക്കാം എന്ന് വിചാരിച്ചു….

 

 

ഇത്രയൊക്കെ ഓർത്ത് നിൽകുമ്പോൾ ആണ് ശരത്ത് എന്നെ കാണാൻ വന്നത്…. അവളുടെ അസുഖത്തെ കുറിച്ച് പറഞ്ഞത്…. ആദ്യം അത് അറിഞ്ഞപ്പോൾ ഞാനും സ്വാർഥൻ ആയി…. എന്റെ ജീവിതത്തിന് വേണ്ടി… അത് കൊണ്ട് ഞാൻ അന്ന് സന്തോഷിച്ചു…… എന്റെ കൈ കൊണ്ട് മരണം നടകേണ്ടല്ലോ എന്ന സന്തോഷം…..

 

 

 

അത് കൊണ്ട് തന്നെ കണ്ണും പൂട്ടി ഞാൻ സമ്മതം അറിയിച്ചു…. പക്ഷേ അതിലൂടെ എനിക് എന്റെ അനിയനെ തന്നെ നഷ്ടപ്പെടുക ആണ് എന്ന് മനസ്സിലാക്കിയ നിമിഷം അവളെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ഞാൻ തീരുമാനിച്ചു….

 

 

 

ആദ്യം ഞാൻ കരുതിയത് അവളെ എല്ലാം അറിയിക്കാം എന്നാണ്…. പക്ഷേ എന്റെ പുറകെ തന്നെ ഉണ്ടായിരുന്നു കൃഷ്ണ മേനോന്റെ ആളുകൾ…. അത് കൊണ്ട് എനിക് അതിനു പറ്റിയില്ല…. അത് കൊണ്ട് വിവാഹ ശേഷം അവളുടെ  ചികിത്സ നടത്താം എന്ന് ഞാൻ തീരുമാനിച്ചു….

 

 

അങ്ങനെയാണ് ഒരു ദിവസം അച്ഛന്റെയും അമ്മയുടെയും സംസാരം ഞാൻ കേട്ടു…. അതിൽ നിന്നും എനിക് മനസിലായി ഞാൻ ആ കാര്യം നിർവഹിചില്ല എന്നാണെങ്കിൽ അയാള് കൊല്ലുമായിരുന്നു എന്റെ ശ്രീകുട്ടിയെ…. അത് മനസ്സിലാക്കിയ നിമിഷം അവളെ പിന്തിരിപ്പിചാലെ ശേരിയാകു എന്ന് മനസ്സിലായി…. അതിനു വേണ്ടി അവള് വരുന്ന നോക്കി അവളുടെ മുന്നിൽ ഞാൻ അഭിനയിച്ചു…..

 

 

 

ഇല്ലാത്ത കാമുകിയെ വിളിച്ച് തകർത്ത് അഭിനയിച്ചു….. അതിൽ അവള് വീണു എന്ന് എനിക് മനസിലായി….. അവളിൽ എന്നോട് ഉള്ള പക ഉണ്ടാകുക അത്ര മാത്രം ആയിരുന്നു എന്റെ ചിന്ത…..

 

 

 

പക്ഷേ അവിടെയും അവള് എന്നെ തോൽപ്പിച്ചു…. സ്നേഹിക്കുന്നവർക്ക് വേണ്ടി സ്വന്തം ജീവിതം അവള് നൽകി……

 

 

 

അതോടെ പുതിയ പ്ലാൻ ഉണ്ടാക്കി….. ഇവിടുത്തെ എസിപി എന്റെ കൂട്ടുകാരൻ ആണ്…..

 

 

” ആര് ഋതിക് ഏട്ടനോ……. ” – ആനന്ദ്

 

 

 

” അതേ അവൻ എന്റെ കൂടെ പഠിച്ചത് ആണ്…. അവൻ ആണ് ഒരു പെൺകുട്ടി ആയി വന്നുള്ള പ്ലാൻ പറഞ്ഞത്…. ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി അവനും എന്റെ കൂടെ നിന്നു…. ഇന്ന് വരെ അവൻ നിങ്ങളുടെ കൂടെ നിന്നതും ഞാൻ പറഞ്ഞിട്ട് ആണ്….. ” – ശരൺ

 

 

” അപ്പോ ഋതിക് ഏട്ടൻ അല്ലാല്ലെ….. അതുലിന്റെ ചേട്ടൻ ആയത് കൊണ്ടാണ് ഞാൻ ഏട്ടൻ എന്ന് വിളിച്ചത്….. ” – ദേവൻ

 

 

പെട്ടെന്നാണ് ശരത്ത് ശരണിന്റെ അടുത്തേയ്ക്ക് ഓടി ചെന്ന് അവനെ പൂണ്ടടക്കം കെട്ടി പിടിച്ചത്……

 

 

 

” ഏട്ടാ ഞാൻ അറിഞ്ഞില്ല എന്റെ ഏട്ടന്റെ മനസ്സ്…. എന്നോട് ക്ഷമിക്കൂ ഏട്ടാ….. ” – ശരത്ത്

 

 

 

” ഏയ്….. മോനെ സാരില്ല….. എനിക് അറിയാം മോനെ നിന്റെ മനസ്സ്….. ” – ശരൺ

 

 

 

” ഞാൻ തകർന്നു പോയത് അച്ഛന്റെയും അമ്മയുടെയും പ്രവർത്തിയെകാളും എന്റെ ഏട്ടൻ ഒരു ദുഷ്ടൻ ആണെന്ന് മറ്റുള്ളവർ പറഞ്ഞത് കേട്ടാണ്…. ” – ശരത്ത്

 

 

 

” എനിക് അറിയാം…. അത് കൊണ്ടാണ് പിന്നീട് ഒരിക്കൽ പോലും നിന്റെ മുന്നിൽ വരാതെ ഇരുന്നത്….. കാരണം…. മറ്റാരോടു കള്ളം പറഞ്ഞാലും നിന്നോട് എനിക് അതിനു പറ്റില്ല മോനെ….. ” – ശരൺ

 

 

 

” ഏട്ടാ ക്ഷമിക്കൂ ഏട്ടാ….. എനിക് പേടി ആവുന്നു ഏട്ടാ….. അച്ഛൻ എന്തിനാ ഇങ്ങനെ ഒക്കെ…. ” – ശരത്ത്

 

 

 

” സ്വന്തം കാര്യം മാത്രം നോക്കുന്ന പണത്തിനു വേണ്ടി സ്വന്തം മക്കളെ പോലും കരുവാകുന്ന മൃഗം ആണ് അയാള്….. ശ്രീയുടെ കൂടെ നിങ്ങള് ഉണ്ടാവണം….. നീയും ദേവനും അവൾക്ക് ഒപ്പം ഉള്ളപ്പോൾ അവള് എന്നും സന്തോഷവാനായിരിക്കും….. ” – ശരൺ

 

 

 

” ഏട്ടാ…. ഏട്ടൻ ഇനി ഒറ്റക്ക് താമസിക്കേണ്ട…. വാ നമുക്ക് വീട്ടിൽ പോവാം….. ” – ശരത്

 

 

 

” ഞാൻ എങ്ങോട്ടും ഇല്ല…. ” – ശരൺ

 

 

 

” പറ്റില്ല ഏട്ടൻ എന്റെ കൂടെ വരണം…. ഞാൻ പറയാം മുതശിയോടും ചെറിയച്ചനോടും….. ” – ശരത്ത്

 

 

” വേണ്ട മോനെ… ഇപ്പോ ആരും ഒന്നും അറിയണ്ട….. ” – ശരൺ

 

 

” അങ്ങനെ അല്ല ശരൺ ഇനിയും ചെയ്യാത്ത തെറ്റിന് വേണ്ടി നീ ശിക്ഷിക്കപ്പെഡരുത്…… ” – ദേവൻ

 

 

അതിനു അവൻ ഒന്നു ചിരിച്ചു….

 

 

 

” എല്ലാം നഷ്ടമായവൻ ആണ് ഞാൻ….. ആ എനിക് ഇനിയും എന്താണ് ശിക്ഷ….. ” – ശരൺ

 

 

” ഞാൻ ഉണ്ടാവും എന്റെ ഏട്ടന്…. ഏട്ടൻ വന്നില്ല എങ്കിൽ ഞാനും പോവില്ല ഇനി ചിറ്റെടത്തെക്…. ” – ശരത്

 

” വാശി കാണിക്കല്ലെ മോനെ…. ” – ശരൺ

” വാശി ആണ്….. വരണം വന്നെ പറ്റൂ….. ” – ശരത്ത്

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!