Skip to content

💙 ഇന്ദ്രബാല 💙 58

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

10 ദിവസങ്ങൾക്ക് ശേഷം……

 

( ദേവൻ )

 

ഇന്ന് ശ്രീയുടെ ഡിസ്‌റ്റർച്ച് ആണ്…. സർജറി കഴിഞ്ഞ് 10 ദിവസത്തെ ഹോസ്പിറ്റലിൽ വാസത്തിനു ശേഷം ഇന്ന് വീട്ടിലേക്ക് പോവുകയാണ്….

 

അവൾക്ക് ഇപ്പൊൾ കുഴപ്പം ഒന്നുമില്ല…. റെസ്റ്റ് വേണം…. പക്ഷേ ആൾ ഒകെ ആണ്….  എന്നാലും അവളെ അനങ്ങാൻ കൂടി ആരും സമ്മതിക്കുന്നില്ല…. എന്നതാണ് സത്യം….

 

 

പാവം അവൾക്ക് ആണെങ്കിൽ ഇങ്ങനെ അടങ്ങി ഇരുന്നിട്ട് പ്രാന്ത് പിടിക്കുന്നുണ്ട്…… നല്ല ക്ഷീണം ഉണ്ട്…. പെണ്ണിന്റെ മുടി ഒക്കെ പോയിട്ടുണ്ട്….. അവൾക്ക് ചെറിയ സങ്കടം ഉണ്ടതിൽ….

 

 

പക്ഷേ chemotherapy ചെയ്യുമ്പോൾ ഇതൊക്കെ സാധാരണം ആണ്….. അത് കൊണ്ട് അവളെ തിരിച്ച് വരും എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു….

 

 

ശരൺ ആദ്യം ഒകെ എതിർത്ത് എങ്കിലും ശരത്തിന്റെ പിടിവാശിയിൽ ബാലയേയും മറ്റുള്ളവരെയും ഒക്കെ എല്ലാം അറിയിച്ചു…. ഇപ്പൊൾ ശരൺ ചിറ്റെടത് ആണ് താമസം എല്ലാം അറിഞ്ഞതോടെ മുത്തശ്ശി തന്നെയാണ് അവനോട് അവിടെ നിൽകാൻ പറഞ്ഞത്…..

 

 

അതോടെ വലിയചനെ പടി അടച്ച് പിണ്ഡം വെച്ചത് പോലെ ആയി….. ഇപ്പോ എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആണ്….

 

 

ശ്രീയുടെ ജീവൻ തിരിച്ച് കിട്ടിയതിനു ഒപ്പം പുതിയ ഒരു ജീവനായുള്ള കാത്തിരിപ്പിന് ആണല്ലോ ഏട്ടത്തി….. ശരത്തിനെ പോലെ തന്നെ ശരൺ ഏട്ടനും ശ്രീയും ആയി നല്ല കൂട്ടാണ് അവള് നല്ല ഹാപ്പിയും ആണ്…..

 

 

അങ്ങനെ ഡിസ്‌റ്റർച് ചെയ്ത് അവളെ വീട്ടിലേക്ക് കൊണ്ടുവന്നു…..

 

 

 

______________________

 

 

 

 

( ശ്രീ )

 

 

 

വീട്ടിലേക്ക് ചെന്നപ്പോൾ എല്ലാവരും തന്നെ ഉമ്മറത്ത് ഉണ്ടായിരുന്നു….

 

 

മാലതി അമ്മ നിലവിളക്കും ആയി നിൽപ്പുണ്ടായിരുന്നു…..

 

 

” ഇതെന്താ അമ്മേ നിലവിളക്ക് ഒക്കെ….. ” – ശ്രീ

 

 

 

” എന്റെ മോളുടെ രണ്ടാം ജന്മം ആണ് ഇത്…. ഇൗ ജീവിതത്തിൽ എന്റെ മോൾ പഴയത് ഒക്കെ മറന്നു പുതിയ ഒരു നല്ല ജീവിതം തുടങ്ങണം….. അതിനു ഉള്ള ചുവടു വെപ്പ് ആണ് ഇൗ നിലവിളക്ക്….. “. – മാലതി

 

 

 

ആദ്യമേ ഗായത്രി വന്നു എനിക് നേരെ ആരതി ഉഴിഞ്ഞു….. എന്നിട്ട് മാലതി അമ്മയുടെ കൈയിൽ നിന്ന് നിലവിളക്ക് വാങ്ങി വലത് കാൽ വെച്ച് ഒരിക്കൽ കൂടി ഞാൻ ആ വീടിന്റെ പടി കയറി…..

 

 

 

 

കഴിഞ്ഞ പ്രാവശ്യം കയറിയപ്പോൾ നിസ്സഹായത ആയിരുന്നു എങ്കിൽ…. ദേവെട്ടനോട് ഉള്ള ദേഷ്യം ആയിരുന്നു…. എന്നാല് ഇന്ന് മനസ്സാലെ…. ദേവെട്ടനേ എന്റെ പ്രാണൻ ആയി കണ്ട് കൊണ്ട് വീണ്ടും ഒരിക്കൽ കൂടി നിലവിളക്ക് കൃഷ്ണ വിഗ്രഹത്തിന് മുമ്പിൽ വെച്ചു…..

 

 

 

ചുറ്റും കൂടി നിന്നവരിൽ ഒന്നു രണ്ടു പേരിൽ ഒഴികെ ബാകി എല്ലാവരിലും സന്തോഷം കണ്ടതും എന്റെ മനസ്സ് നിറഞ്ഞു……

 

 

 

2 മുത്തശ്ശിമാരും എന്നെയും ദേവെട്ടനെയും തലയിൽ തൊട്ട് അനുഗ്രഹിച്ചു…..

 

 

” ദേവാ…. മോളെ മുറിയിലേക്ക് കൊണ്ടുപോയിക്കോ…. പിന്നെ മോളെ എന്തെങ്കിലും ആവശ്യത്തിന് മാത്രം താഴേയ്ക്ക് ഇറങ്ങിയാൽ മതി….. നല്ല റെസ്റ്റ് വേണം എന്നല്ലേ പറഞ്ഞിരിക്കുന്നത്….. ഒരാഴ്ച കൂടി കഴിഞ്ഞിട്ട് നമുക്ക് ഓടി ചാടി നടക്കാം കേട്ടോ…. “. – മാലതി

 

 

എന്നും പറഞ്ഞു മാലതി അമ്മ എന്റെ തലയിൽ തലോടി…..

 

 

ഞാനും ദേവെട്ടനും കൂടി മുറിയിലേക്ക് പോയി…..

 

 

” ദേവേട്ടാ….. ” – ശ്രീ

 

 

” എന്താ ബാലേ….. ” – ദേവൻ

 

 

” എന്നെ എന്തിനാ ഇത്രേം സ്നേഹിക്കുന്നത്….. ” – ശ്രീ

 

 

 

” എന്താ എന്റെ ബാല കുട്ടി ഇങ്ങനെ ഒരു ചോദ്യം….. ” – ദേവൻ

 

 

 

” ദേവേട്ടാ….. ഏട്ടൻ ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ….. ” – ശ്രീ

 

 

ബാകി പറയുന്നതിന് മുൻപേ എന്റെ വായ പൊത്തിയിരുന്നു…..

 

 

” എന്നും ഞാൻ നിന്റെ കൂടെ ഉണ്ടാവും…. ഞാൻ ഉള്ളിടത്തോളം നീ എന്നും എന്റെ കൂടെയും ഉണ്ടാവും….. ഇനി കൂടുതൽ ഒന്നും പറയണ്ട….. ഓർക്കണ്ട….. ” – ദേവൻ

 

 

എന്നും പറഞ്ഞു ദേവേട്ടൻ എന്റെ നെറുകയിൽ മുത്തി….

 

 

 

” അതേ ദേവേട്ടാ…… ” – ശ്രീ

 

 

” എന്തോ….. ” – ദേവൻ

 

 

” എനിച്ച് ഇത് പോര….. ” – ശ്രീ

 

 

” എന്ത് പോരാന്നു…… ” – ദേവൻ

 

 

ഞാൻ നെറ്റിയിൽ തൊട്ട് കാണിച്ചു…..

 

 

” എനിക് ഇത് ഒന്നു പോര…. ഇനിയും വേണം…. ” – ശ്രീ

 

 

എന്ന് ഞാൻ കുഞ്ഞു കുട്ടികളെ പോലെ പറഞ്ഞു…..

 

 

 

ഒന്നു ചിരിച്ച് കൊണ്ട് ദേവേട്ടൻ എന്റെ നെറ്റിയിലും കവിളുകളിലും കണ്ണുകളിലും ചെവിയിലും ഒക്കെ ഉമ്മ വെച്ചു……..

 

 

എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി….. ദേവെട്ടന്റെ ഹൃദയമിടപ്പ് കൂടുന്നതും ഞാൻ അറിഞ്ഞു…..

 

 

 

ഞങ്ങളുടെ 2 പേരുടെയും ഹൃദയസ്പന്ദനം ഒരേ പോലെ ആകുന്നത് ഞങ്ങൾ അറിഞ്ഞു…..

 

 

ശരീരം ചൂട് പിടിക്കുന്നത് ഞങ്ങൾ അറിഞ്ഞു…..

 

 

 

” ബാലേ…… മതി…. അല്ലെങ്കിൽ കൈ വിട്ട് പോവും…. ഇപ്പോ ശേരിയാവില്ല….. ഇതിനൊക്കെ ചേർത്ത് മോളെ ഞാൻ പിന്നെ കണ്ടോളാം….. ” – ദേവൻ

 

 

എന്നും പറഞ്ഞു ദേവെട്ടൻ മീശ പിരിച്ച് കൊണ്ട് പോയി….. ഞാൻ നാണം കൊണ്ട് പൂത്തുലഞ്ഞു പോയി…..

 

 

” മോൾ അധികം നാണികല്ലെ….. സർജറി കഴിഞ്ഞ കാര്യം ഞാൻ അങ്ങോട്ട് മറന്നു പോകും….. ” – ദേവൻ

 

 

 

” ഒന്നു പോ ദേവേട്ടാ…. ” – ശ്രീ

 

 

 

ദേവേട്ടൻ വേഗം പുറത്തേക് പോയി…. ദേവേട്ടൻ പോയതും സൂര്യയും ഗായത്രിയും മുറിയിലേക്ക് വന്നു…..

 

” എന്തായി ഏട്ടത്തി….. മുഖത്ത് ഭയങ്കര നാണം ഒക്കെ ഉണ്ടല്ലോ….. “. – സൂര്യ

 

 

 

” പോടി….. ” – ശ്രീ

 

 

 

” എന്റെ ഏട്ടത്തിയെ അധികം കളിയാക്കണ്ട കേട്ടോ….. ” – ഗായത്രി

 

 

” ആഹാ നിങ്ങള് 2 ഉം ഒറ്റ സൈഡ് ആയോ… ഞാൻ ഒറ്റക്ക്….. ” – സൂര്യ

 

 

” നമ്മൾ 3 ഒന്നാണ് എപ്പോഴും…. എന്നാലേ എല്ലാ ജന്തുകളെയും ഇവിടുന്നു ഓടിക്കാൻ ആവു….. ” – ഗായത്രി

 

 

അപ്പോഴാണ് വാതിലിന്റെ അവിടെ നിൽക്കുന്ന നീതുവിനെ കണ്ടത്….. അപ്പോ അതാണ്….

 

 

 

” ശ്രീ….. ” – നീതു

 

 

” എന്താ അകത്തേക്ക് വന്നോ…. ” – ശ്രീ

 

 

” ഞങ്ങൾ പോണ് ഏട്ടത്തി…. ” – സൂര്യ

 

 

” അവിടെ ഇരിക്ക് മക്കളെ…. അവള് പറയാൻ ഉള്ളത് പറഞ്ഞിട്ട് പോകട്ടെ…… ” – ശ്രീ

 

 

” ശ്രീ എന്റെ തെറ്റ് ഞാൻ മനസ്സിലാക്കുന്നു….. എന്നോട് ക്ഷമിക്കണം…… എല്ലാത്തിനും….. ” – നീതു

 

 

” എന്തിനോക്കെ ആണ് ക്ഷമ നൽകേണ്ടത്….. ” – ശ്രീ

 

 

 

” അത് എന്റെ തെറ്റുകൾക്ക്…. ” – നീതു

 

 

 

” ആഹാ…. അങ്ങനെ ആണോ…. അഭിനയം അസ്സൽ ആയി…. ” – ശ്രീ

 

 

 

” നീ പതിയെ വിശ്വസിച്ചാൽ മതി…. എനിക് അറിയാം  നിനക്ക് എന്നെ പെട്ടെന്ന് വിശ്വസിക്കാൻ ആവില്ല എന്നു…. ” – നീതു

 

 

എന്നും പറഞ്ഞു അവള് പോയി….

 

 

” ഏട്ടത്തി അവളെ വിശ്വസിക്കുക ആണോ…. ” – സൂര്യ

 

 

” മോളെ അവളുടെ മാറ്റം സത്യം ആണെന്ന് തോന്നുന്നു…. മനം മാറ്റം ആർക്കും ഉണ്ടാവമല്ലോ….. ” – ശ്രീ

 

 

 

” മ്മ്….. ” – ഗായത്രി

 

 

 

” മക്കളെ അവള് പോയോ….. ” –  ശ്രീ

 

 

 

” മ്മ് പോയി ഏട്ടത്തി…. ” – സൂര്യ

 

 

” മക്കളെ അവളെ വിശ്വസിക്കരുത്…. അവള് നല്ല വിഷം ആണ്…. ഇൗ കാണിച്ചതും അവളുടെ അഭിനയം മാത്രം ആണ്…. ” – ശ്രീ

 

 

 

” ശെരി ഏട്ടത്തി….. ” – സൂര്യ

 

 

 

____________________

 

 

 

( നീതു )

 

 

ഞാൻ വേഗം മുറിയിലേക്ക് ചെന്നു…. ആമിയും ( ആധിയുടെ പെങ്ങൾ )  വന്നിട്ട് ഉണ്ട് എനിക് കൂട്ടായി…. അവൾക്കും ബാലയോഡ് നല്ല പക ഉണ്ടല്ലോ….

 

 

“നീതു ചേച്ചി…. അവള് വിശ്വസിച്ചോ….. ” – ആമി

 

 

” പിന്നെ വിശ്വസിക്കാതെ…. അവള് സ്നേഹിച്ചാൽ അങ്ങനെ ആണ്…. എന്നെ വിശ്വസിച്ചു….. സൂര്യയോഡ് പറയുന്നത് ഞാൻ കേട്ടത് ആണ് ” – നീതു

 

 

” അപ്പോ നമ്മുടെ പ്ലാൻ നടത്താം അല്ലേ…. ” – ആമി

 

 

 

” അതേ പ്ലാൻ കുറച്ച് പഴയത് ആണ്…. പക്ഷേ അത് മതി…. ഇൗ അവസ്ഥയിൽ അത് തന്നെ ധാരാളം….. ” – നീതു

 

 

” മ്മ്…. ” – ആമി

 

 

” നീ വാ…. ഞാൻ ആ സ്റ്റെപ്പിൽ എണ്ണ ഒഴിക്കാം…. നീ   അവിടെ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്ക്….. ” – നീതു

 

 

” ശെരി ചേച്ചി…. ” – ആമി

 

 

 

അങ്ങനെ ആരും കാണാതെ ഞങ്ങൾ അത് ചെയ്തു…..

 

 

ബാലയെ താഴെ വരുത്തിക്കാൻ ആയി ഉള്ള കാര്യവും ചെയ്തു വെച്ച് ഞങ്ങൾ അവിടെയുള്ള സോഫയിൽ ഇരുന്നു…. അവളുടെ വീഴ്ച കാണാൻ ആയി…..

 

 

 

കുറച്ച് കഴിഞ്ഞപ്പോൾ ആണ് മുകളിൽ നിന്നും ആരോ വരുന്നത് കണ്ടത് ഞങ്ങൾ വേഗം അവിടുന്ന് മാറി…. സംശയം ഉണ്ടാവാതെ ഇരിക്കാൻ….

 

 

പെട്ടെന്നാണ് ഒരു അലർച്ച കേട്ടത്…. ശ്രീയുടെ പതനം…… അത് ഇവിടുന്നു തുടങ്ങുക ആണ്…..

 

 

പക്ഷേ ശ്രീയെ പ്രതീക്ഷിച്ച് അവിടെ എത്തിയ ഞങ്ങൾ കണ്ടത് മൂക്കും കുത്തി വീണു കിടക്കുന്ന ദേവേട്ടന്റെ അപ്പചിയെ ആണ്….. അപ്പോഴാണ് അപ്പുറത്ത് നിന്ന് മാലതി അപ്പചിയും ശ്രീധരൻ അങ്കിളും കൂടി വന്നത്…..

 

 

” അയ്യോ ഇത് എന്ത് പറ്റി….. ” – ശ്രീധരൻ

 

 

വീണ വീഴ്ചയിൽ ദേവേട്ടന്റെ അപ്പചിയുടെ ബോധം പോയിട്ട് ഉണ്ട്…. എങ്ങനെ പോവാതെ ഇരിക്കും അത് പോലത്തെ വീഴ്ച ആണ് വീണത്…..

 

 

 

അപ്പോഴാണ് ആമി എന്റെ അടുത്തേയ്ക്ക് വന്നത്….

 

 

” നീതു ചേച്ചി…. വേഗം ചെന്ന് അവരെ നോക്ക്…. എല്ലാവരിലും ചേച്ചിയോട് ഒരു മനസ്സലിവ് ഒക്കെ തോന്നും…. പിന്നെ ചേച്ചി മാറിയെന്നും വിശ്വസിക്കും….. ” – ആമി

 

 

” എടി അത് ഇപ്പോ പോയാൽ….. ” – നീതു

 

 

” ചെല്ല് ചേച്ചി…. ” – ആമി

 

എന്നും പറഞ്ഞു ഒറ്റ തള്ളൽ ആയിരുന്നു…. ഞാൻ ആണെങ്കിൽ ഒരു റിയാലിറ്റി തോന്നാൻ വേണ്ടി താഴെയും ഒഴിച്ചിട്ട്‌ ഉണ്ടായിരുന്നു….. ഇവൾ തള്ളിയതും ഞാൻ അതിൽ തീട്ടി നേരെ ചെന്ന് സ്‌റ്റെപ്പിൽ തല ഇടിച്ചു…..

 

 

 

__________________

 

 

 

( ദേവൻ )

 

 

 

ഞാൻ വന്നു നോക്കിയപ്പോൾ അപ്പചി തലയടിച്ച് വീണു കിടപ്പുണ്ട്…. നിലത്ത് ചോരയും ഉണ്ട്….. നീതുവിന്റെ തല സ്റ്റെപ്പിൽ ഇടിച്ചിട്ട് ഉണ്ട്…. അവളുടെ മുറിവ് അത്ര പ്രശ്നം ഒന്നുമില്ല…..

 

 

ഞാൻ വേഗം അപ്പച്ചിയെ വണ്ടിയിൽ കേറ്റി…. നീതുവിനോടും കയറാൻ പറഞ്ഞു…. സൂര്യയെയും കൂട്ടി വേഗം ഹോസ്പിറ്റലിലേക്ക് പോയി….

 

 

പാവം സൂര്യ കരയുന്നുണ്ട്…..

 

 

” ദേവേട്ടാ…. വേഗം പോ ചോര വരുന്നു…. ” – സൂര്യ

 

 

” ദെ പോകുവാ മോളെ…. ഒന്നും പറ്റില്ല നീ കരയല്ലേ….. ” – ദേവൻ

 

 

 

ഞാൻ വണ്ടി സ്പീഡിൽ ഓടിച്ചു…… നേരെ casuality യിലേക്ക് 2 പേരെയും കേറ്റി….. നിതികക്ക് വലിയ മുറിവ് ഒന്നുമില്ല…. അവള് വേഗം ഡ്രസ്സ് ചെയ്ത് വന്നു…. പക്ഷേ അപ്പചിക്ക്‌ ഇപ്പോഴും ബോധം തെളിഞ്ഞിട്ടില്ല…..

 

 

 

സമയം കടന്നു പോയി…. നിതികയും വീട്ടിൽ പോവാതെ ഞങ്ങൾക്ക് ഒപ്പം ഇരുന്നു…. സൂര്യ ആണെങ്കിൽ കരച്ചിൽ നിർത്തിയിട്ട് ഇല്ല…..

 

 

 

” മോളെ ഇങ്ങനെ കരയല്ലേ….. അസുഖം വരും…. അപ്പചി ഇപ്പോ വരും…. കരയല്ലേ മോളെ…. ” – ദേവൻ

 

 

അപ്പോഴാണ് ഡോക്ടർ പുറത്തേക് വന്നത്…..

 

 

” ഡോക്ടർ…. എന്റെ അമ്മക്ക്….. ” – സൂര്യ

 

 

 

” കുഴപ്പം ഒന്നുമില്ല…. അവർ ഒകെ ആണ്…. ബോധം തെളിഞ്ഞിട്ടുണ്ട്…. ഉടനെ മുറിയിലേക്ക് മാറ്റാം….. “. – ഡോക്ടർ

 

 

” ഡോക്ടർ അപ്പച്ചിക് എന്താ പറ്റിയത്….. ” – ദേവൻ

 

 

 

” അത് തലയടിച്ച് വീണതിന്റെ ഷോക്കിൽ ബോധം പോയത് ആണ്…. ഇപ്പോ കുഴപ്പം ഒന്നുമില്ല…. റൂമിലേക്ക് മാറ്റാം…. അതിന്റെ അകത്ത് കയറേണ്ട…. പിന്നെ വേണമെങ്കിൽ നമുക്ക് നാളെ തന്നെ ഡിസ്റ്റർച്ച്‌ ചെയ്യാം….. ” – ഡോക്ടർ

 

 

” ഒകെ താങ്ക്സ് ഡോക്ടർ….” – ദേവൻ

 

 

” സൂര്യ മോളെ…. നാളെ തന്നെ പോവാം കേട്ടോ… ഇപ്പോ മുറിയിലേക്ക് പോവാൻ….. ” – ദേവൻ

 

 

” ശെരി ദേവേട്ടാ…. ” – സൂര്യ

 

 

ഞങ്ങൾ വേഗം മുറിയിലേക്ക് പോയി…. കുറച്ച് കഴിഞ്ഞപ്പോൾ അപ്പചിയെ റൂമിലേക്ക് കൊണ്ടുവന്നു…..

 

 

” എങ്ങനെ ഉണ്ട് അപ്പചി…. ” – ദേവൻ

 

 

” കുഴപ്പം ഒന്നുമില്ല ദേവാ…. ” – അപ്പചി

 

 

” പേടിപ്പിച്ച് കളഞ്ഞു അമ്മ…. ” – സൂര്യ

 

 

 

” പോട്ടെ മോളെ…. ” – അപ്പചി

 

 

അപ്പോഴാണ് അകത്തേക്ക് നീതു വന്നത്…..

 

 

അവർ 2 പേരും കണ്ണുകൾ കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട്…..

 

 

” സൂര്യ മോളെ… മോൾ ദേവനും ആയി ഒന്നു പുറത്ത് പോയിട്ട് വാ…. മോളുടെ മുഖത്ത് ഒക്കെ ഭയങ്കര ക്ഷീണം….. ” – അപ്പചി

 

 

” ശെരിയാണ് അപ്പചി…. അവൾക്ക് നല്ല ക്ഷീണം ഉണ്ട്…. ഞങ്ങൾക്ക് പുറത്ത് പോയിട്ട് വരാം…. “. – ദേവൻ

 

 

” അപ്പോ അമ്മയുടെ അടുത്തോ…. ” – സൂര്യ

 

 

” ഞാൻ ഉണ്ടല്ലോ നീ പോയി വാ…. ” – നീതു

 

ഞങൾ വേഗം പുറത്തേക് പോയി….. എന്തോ ഒന്ന് ഉണ്ട്… അവർക്ക് ഇടയിൽ….

 

 

 

 

_________________

 

 

 

 

( സൂര്യ )

 

 

നീതു അമ്മയുടെ കൂടെ നിൽക്കാം എന്ന് പറഞ്ഞത് എനിക് അത്ര അങ്ങോട്ട് ദഹിച്ചില്ല എങ്കിലും ദേവേട്ടൻ പറഞ്ഞപ്പോൾ ഞാൻ കൂടെ പോയി….

 

 

കുറച്ച് പോയി കഴിഞ്ഞപ്പോൾ ആണ് ഫോൺ റൂമിൽ വെച്ച് മറന്നു പോയി എന്ന് ഓർത്തത്….

 

 

” ദേവേട്ടാ…. ഞാൻ പോയി എന്റെ ഫോൺ എടുത്തിട്ട് വരാം…. റൂമിൽ ആയി പോയി…. ” – സൂര്യ

 

 

” ശെരി ചെല്ല്…. ” – ദേവൻ

 

 

ഞാൻ വേഗം റൂമിലേക്ക് തിരിച്ച് പോയി…. അകത്തേക്ക് കയാറാൻ പോയപ്പോൾ ആണ് അകത്ത് നിന്നുമുള്ള സംസാരം കേട്ടത്….

 

 

” ആന്റി നിങ്ങള് എന്തിനാ ആ സ്റ്റെപ്പിന്റെ അവിടെ വന്നത്….. അത് ശ്രീക്ക് ഉള്ളത് ആയിരുന്നു…. ” – നീതു

 

 

” നിങ്ങൾക്ക് എന്നോട് ഒരു വാക്ക് പറയായിരുന്നില്ലെ….. ” – അപ്പചി

 

 

” ഞാൻ കരുതിയോ അവിടെ വരുമെന്ന്…. എല്ലാം പെട്ടെന്ന് തീരുമാനിച്ചത് ആണ്…. ” – നീതു

 

 

” ചെ…. ഞാൻ വന്നില്ലായിരുന്നുവെങ്കിൽ…. ശ്രീയുടെ അടിയന്തിരം നമുക്ക് നടത്താമായിരുന്ന്….. ” – അപ്പചി

 

 

” അതേ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു…. അല്ലെങ്കിലും അവൾക്ക് ഭയങ്കര ഭാഗ്യം ആണ്….. ” – നീതു

 

 

” ശെരിയാണ്…. അല്ലെങ്കിൽ…. ” – അപ്പചി

 

 

 

” അതേ അല്ലെങ്കിൽ ഇന്ന് അവള് ജീവനോട് കൂടി ഉണ്ടാവില്ലായിരുന്ന്…. ” – നീതു

 

 

” നമ്മൾ എന്തൊക്കെ പ്ലാൻ ചെയ്തത് ആണ് അല്ലേ…. ” – അപ്പചി

 

 

” അതേ അവളുടെ ഭാഗ്യം….. എത്രപേരെ നമ്മൾ ഒഴിവാക്കി വിട്ടത് ആണ്…. പക്ഷേ എന്നിട്ടും അവസാനം ശരൺ അവളെ രക്ഷിച്ചു….. “. – നീതു

 

 

” അതേ അവൻ ഏത് നേരത്ത് ആണോ അങ്ങനെ ചെയാൻ തോന്നിയത്…. ” – അപ്പചി

 

 

 

” ആരൊക്കെ രക്ഷിക്കാൻ വന്നാലും കൊല്ലും ഞാൻ അവളെ….. ശ്രീയെ….. ” – നീതു

 

 

 

പറഞ്ഞു തീർന്നതും അവളുടെ കരണത്ത് എന്റെ കൈ വീണിരുന്നു…..

 

 

 

” സൂര്യ….. ” – അപ്പചി

 

 

അമ്മ നല്ല ദേഷ്യത്തിൽ ആണ് വിളിച്ചത്….

 

 

” മിണ്ടരുത് നിങ്ങള്…. ” – സൂര്യ

 

 

 

അപ്പോഴാണ് ദേവെട്ടൻ അകത്തേക്ക് വന്നത്….

 

 

” എന്താ മോളെ….. എന്തുപറ്റി സൂര്യ…. ” – ദേവൻ

 

 

 

” ചതികുക ആയിരുന്നു ദേവേട്ടാ…. ദെ ഇവളും എന്റെ അമ്മയും ചേർന്ന്…. ” – സൂര്യ

 

 

എന്നും പറഞ്ഞു ഞാൻ കേട്ടത് ഒക്കെ പറഞ്ഞു….

 

 

 

ദേവേട്ടൻ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു….

 

 

എന്നിട്ട് നിതികയുടെ കരണത്ത് ഒന്നു കൂടി കൊടുത്ത്….

 

 

” ഇത് നീ ചോദിച്ച് വാങ്ങിയത് ആണ്…. നിന്നോട് എന്ത് ദ്രോഹം ആണ് ഡീ എന്റെ ബാല നിന്നോട് ചെയ്തത്…. ഇറങ്ങികോളണം ഇന്ന് തന്നെ എങ്ങോട്ട് ആണെന്ന് വെച്ചാൽ….. ” – ദേവൻ

 

 

” ദേവേട്ടാ…. ” – നീതു

 

 

” ദേവേട്ടാ…. ഇനി ഇവിടെ നിൽക്കണ്ട…. നമുക്ക് പോവാം…. വെറുത്ത് പോയി…. പോവാം ദേവേട്ടാ…. പ്ലീസ്…. ” – സൂര്യ

 

 

എനിക് കരച്ചിൽ അടക്കാൻ ആകുന്നില്ലയിരുന്ന്…..

 

 

” ഇവിടുത്തെ കാര്യങ്ങള് ഒക്കെ ഞാൻ സെറ്റ് ചെയ്ത് ഇട്ടേക്കാം….. ഗൂഢാലോചന കഴിയുമ്പോൾ പതിയെ വന്നാൽ മതി…. ബാകി വീട്ടിൽ ചെന്നിട്ട് തരാം 2 പേർക്കും….. ” – ദേവൻ

 

 

ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി……

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!