✍️💞… Ettante kanthaari…💞 ( Avaniya )
( ദേവൻ )
ഫോൺ കേട്ട് ചെറുതായി ഒന്ന് ടെൻഷൻ ആയി…. പിന്നെ അവള് ചെയ്തത് ഒക്കെ ഓർത്തപ്പോൾ ചിലപ്പോൾ ശ്രീ വിളിക്കുന്ന മഹാദേവൻ കൊടുത്ത ശിക്ഷ ആവും….
അത്രമേൽ എന്റെ ബാലയെ അവള് ധ്രോഹിച്ചിട്ട് ഉണ്ട്….. അവളുടെ നന്മ അല്ലാതെ മറ്റൊന്നും എന്റെ ബാല ആഗ്രഹിച്ചിട്ടില്ല…. എന്തായാലും വീട്ടിൽ അച്ഛനോടും അമ്മയോടും പറഞ്ഞു….. അപ്പോ ബാല അതൊന്നും അറിയേണ്ട എന്നും അവർ കാണാൻ വരുന്നില്ല എന്നുമാണ് തിരിച്ച് മറുപടി കിട്ടിയത്……
അത് കൊണ്ട് ഞാൻ വേഗം ഹോസ്പിറ്റലിൽ പോയി… സ്നേഹം എന്നത് കൊണ്ടല്ല…. വെറും മനുഷ്യത്വം അത് കൊണ്ട് മാത്രം…..
ചെന്നപ്പോൾ അവളെ റൂമിലേക്ക് മാറ്റിയിരുന്നു…. അവിടെ അമ്മാവനും ഉണ്ടായിരുന്നു…. അയാള് ജയിലിൽ നിന്ന് ഇറങ്ങി….. കൊറേ ക്യാഷ് അതിനായി പൊടിച്ചു എന്നാണ് കേട്ടത്….. കൃഷ്ണ മേനോൻ 2 ദിവസം കഴിഞ്ഞാൽ ഇറങ്ങും എന്നാണ് അറിഞ്ഞത്……
അത് അവളോട് പറഞ്ഞിട്ട് ഇല്ല…. വെറുതെ എന്തിനാ അവളെ ടെൻഷൻ ആകുന്നത്….. ഉടനെ പറയണം…. കരുതി ഇരിക്കണം അവള്…..
” എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നത്…. ചത്തോ എന്ന് അറിയാൻ ആണോ…. ” – അമ്മാവൻ
” ഇവൾക്ക് ആക്സിഡന്റ് ആയെന്ന് എനിക് ഒരു കോൾ വന്നു…. അത് കൊണ്ട് വന്നതാണ്…. പിന്നെ ജീവൻ എടുക്കുക എന്നത് ഞങ്ങളുടെ അല്ല നിങ്ങളുടെയും നിങ്ങളുടെ മകളുടെയും പണിയാണ്…. ” – ദേവൻ
” ഞാൻ സമ്മതിക്കില്ല എന്റെ മകളെ കാണാൻ….. ” – അമ്മാവൻ
” അല്ലെങ്കിലും അത് പോലെ ഒരുത്തിയെ കാണേണ്ട ആവശ്യം എനിക് ഇല്ല….. ഞാൻ പോവുക ആണ്…. ” – ദേവൻ
അവളെ ഒന്ന് കാണുക കൂടി ചെയ്യാതെ ഞാൻ അവിടുന്ന് ഇറങ്ങി…..
നേരെ വീട്ടിലേക്ക് പോയി…..
പിന്നെ അന്നത്തെ ദിനം പുറത്തേക് ഇറങ്ങിയില്ല…..
ശ്രീ പറഞ്ഞ പോലെ ശെരിക്കും അപ്പചി നന്നായോ…. അല്ലെങ്കിൽ എന്തിനാ അവർ നീതു വിളിച്ചത് എന്നെ കേൾപിച്ചത്….. എന്തോ മാറ്റം ഉള്ളതായി തോന്നുന്നു…..
ഞാൻ വേഗം അപ്പചിയുടെ മുറിയിലേക്ക് ചെന്നു….
” എന്താ ദേവാ….. ” – അപ്പചി
” നിങ്ങളുടെ അഭിനയം ആണോ ഇതൊക്കെ….. എന്താ നിങ്ങളുടെ ഉദ്ദേശം….. ” – ദേവൻ
” മോനെ ദേവാ….. എനിക് അറിയാം നിനക്ക് എന്നെ വിശ്വസിക്കാൻ പറ്റില്ല എന്ന്…. അത് നിന്റെ കുറ്റം അല്ല…. ഞാൻ അത്രക്ക് പാപി ആയിരുന്നു….. പക്ഷേ എന്റെ മകളുടെ വാക്കുകൾ അത് എന്നെ മാറ്റി ചിന്തിപ്പിച്ചു ദേവാ….. ” – അപ്പചി
” ഇത് ഞാൻ എങ്ങനെ വിശ്വസിക്കും….. ” – ദേവൻ
” കാലം തെളിയിക്കും മാറ്റങ്ങൾ…… ” – അപ്പചി
” മ്മ് ശെരി….. നിങ്ങളെ ഞാൻ വിശ്വസിച്ച് എന്ന് കരുതണ്ട….. ഇപ്പോ ഞാൻ പോണ്….. പിന്നെ ഇനിയും എന്റെ ബാലയുടെ നേർക്ക് എന്തെങ്കിലും ചെയ്താൽ കൊല്ലും ഞാൻ….. അപ്പചി ആണെന്ന് ഞാൻ അങ്ങോട്ട് മറക്കും….. ” – ദേവൻ
അത്രയും പറഞ്ഞു ഞാൻ മുറിവിട്ട് ഇറങ്ങി….. പുറത്ത് എത്തിയപ്പോൾ ബാല നിൽപ്പുണ്ട്….. എന്നെ കൂർപ്പിച്ച് നോക്കുന്നുണ്ട്….. ഞാൻ പറഞ്ഞത് ഒക്കെ അവള് കേട്ടിട്ടുണ്ട് എന്ന് തീർച്ചയാണ്…..
” എന്താ ഡീ ഉണ്ടകണ്ണി നോക്കി പേടിപ്പിക്കുന്നത്….. ” – ദേവൻ
അവള് ഒന്നും മിണ്ടാതെ മുഖം കോട്ടി….. ആഹാ അത്രക്ക് ആയോ….. അവള് മുഖം തിരിച്ച് മുറിയിലേക്ക് പോയി….. പിണക്കത്തിൽ ആണല്ലേ….. ഇപ്പോ മാറ്റി തരാം….. സ്റ്റെപ്പിൻെറ അവിടെ എത്തിയതും ഞാൻ അവളെ അങ്ങ് പൊക്കി എടുത്തു…..
അവള് ആണെങ്കിൽ കൈയും കാലും ഇട്ട് അടികുന്നുണ്ട്…..
” ദേവേട്ടാ…. കളിക്കല്ലെ…. പിള്ളേർ ഉള്ളതാണ് അകത്ത്….. വെറുതെ നാണക്കേട് ഉണ്ടാകല്ലെ….. ” – ശ്രീ
” പിന്നെ എന്റെ ഭാര്യയെ ഒന്നു എടുത്ത് എന്ന് എനിക് കരുതി അത്ര നാണക്കേട് ഒന്നുമില്ല….. ” – ദേവൻ
” ഊ ഇൗ ചെക്കൻ എന്നെ നാണം കെടുത്തും….. ” – ശ്രീ
” നാണം കുറച്ച് കൂടുതൽ കൂട്ടി വെച്ചോ…. ഇനി കൊറേ ആവശ്യം വരും….. ” – ദേവൻ
അവള് ഉടനെ എന്റെ മീശയിൽ പിടിച്ച് വലിച്ചു…..
” എടി ദുഷ്ടെ…. വേദനിച്ചു….. ” – ദേവൻ
ഉടനെ അവള് എന്നെ നോക്കി ഗോഷ്ഠി കാണിച്ചു…….
” മുറിയിൽ എത്തട്ടെ ഇതിനുള്ള മറുപടി ഞാൻ തരാം കേട്ടോ….. ” – ദേവൻ
” വേണ്ട ദേവേട്ടാ ഞാൻ പാവം അല്ലേ….. ” – ശ്രീ
എന്നും പറഞ്ഞു അവള് എന്റെ നെഞ്ചില് മുഖം ഒളിപ്പിച്ചു…..
_____________________
( നീതു )
വളരെ പതുകെ ആണ് വണ്ടി ഓടിച്ചത്…. പക്ഷേ ആരോ മനഃപൂർവം ഇടിച്ചത് പോലെയാണ് തോന്നിയത്….. എന്നെ ഫോക്കസ് ചെയ്ത് വന്ന വണ്ടി ആയിരുന്നു അത്…. ഞാൻ വെട്ടിച്ച് മാറ്റിയിട്ടും എന്റെ വണ്ടിയിൽ വന്നു ഇടികുക ആയിരുന്നു…..
ബോധം വന്നപ്പോൾ അച്ഛൻ വന്നു…. അച്ഛൻ ഇന്നലെ ആണ് ജയിലിൽ നിന്ന് ഇറങ്ങിയത്…. അച്ഛനെ പിക് ചെയാൻ പോയപ്പോൾ ആണ് വണ്ടി ഇടിച്ചത്…..
കുറച്ച് കഴിഞ്ഞപ്പോൾ ആണ് മുറിയിലേക്ക് അയാള് വന്നത്…..
അന്നേരം അച്ഛൻ ഡോക്ടറെ കാണാൻ പോയിരുന്നു…..
” എന്താണ് മോളെ നിതിക…. സുഖം ആണോ….. ”
” നിങ്ങള് എന്തിനാ ഇവിടെ വന്നത്…. ” – നീതു
” ഒരു കാര്യം പറയാൻ വന്നതാണ്….. വളരെ സീരിയസ് ആയൊരു കാര്യം…. ”
” എന്താ…. ” – നീതു
ചോദിക്കുമ്പോൾ അവളുടെ തൊണ്ട ഇടറി….
” ചതിക്കാൻ ആണ് ഉദ്ദേശം എങ്കിൽ….. ഇപ്പോ ജീവൻ എങ്കിലും തിരിച്ച് കിട്ടി….. ഇനി ഇൗ ഇളവ് കിട്ടി എന്ന് വരില്ല….. ”
എന്ന് ആയാൾ അവൾക്ക് നേരെ പുച്ഛിച്ചു…..
” നിങ്ങളാണോ….. ” – നീതു
” അതേ ഡീ….. നീ എന്താ കരുതിയത്…. നിന്റെ ഭീഷണിയിൽ ഞാൻ അങ്ങ് പേടിച്ച് ഓടും എന്നോ…..പറയുന്ന കേട്ടാൽ നിനക്ക് കൊള്ളാം….. അല്ലെങ്കിൽ…… ”
അവളുടെ മുഖത്ത് ഭയം നിഴലിച്ചു…..
അതും പറഞ്ഞു അയാള് പുറത്തേക് പോയി……
____________________
🌙🌙🌙☀️☀️☀️
( ശ്രീ )
രാവിലെ അലാറം കേട്ടാണ് എഴുന്നേറ്റത്…… കുളിച്ച് പൂജാ മുറിയിലും കേറി… അമ്മയുടെ അടുത്തേക്ക് ചെന്നു….. അടുത്ത തിങ്കളാഴ്ച മുതൽ കോളജിൽ പോയിക്കോ എന്ന് പറഞ്ഞു…..
രാവിലെ ഭക്ഷണം ഒക്കെ കഴിഞ്ഞപ്പോൾ ആണ് ദേവേട്ടൻ എന്റെ അടുത്തേയ്ക്ക് ഓടി വന്നത്…..
” ബാലേ വേഗം റെഡി ആവൂ….. നിന്റെ വീട്ടിൽ പോണം….. ” – ദേവൻ
” എന്താ ദേവേട്ടാ….. ” – ശ്രീ
” ഒരു ആവശ്യം ഉണ്ട്…. വേഗം വാ…. ” – ദേവൻ
” ദേവേട്ടാ ടെൻഷൻ ആകല്ലെ….. കാര്യം പറ….. ” – ശ്രീ
” അത് മുത്തശ്ശിക്ക്….. ” – ദേവൻ
” അയ്യോ…. മുത്തശ്ശിക്ക് എന്താ….. ” – ശ്രീ
” നീ റെഡി ആവൂ….. ” – ദേവൻ
എന്നും പറഞ്ഞു ദേവേട്ടൻ പുറത്തേക് പോയി…..
ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി….
ദേവേട്ടൻ ഒന്നും മിണ്ടുന്നില്ല….. എനിക് നല്ല ടെൻഷൻ ആവാൻ തുടങ്ങി…. മുത്തശ്ശിക്ക് എന്താ….. എന്തിനാ ഇങ്ങനെ പറയാതെ ഇരിക്കുന്നത്……
വീട്ടിൽ ചെന്നിട്ടും ഒന്നും മിണ്ടുന്നില്ല…..
” ബാലേ നീ അകത്തേക്ക് കയറിക്കോ… ഞാൻ വണ്ടി പാർക്ക് ചെയ്തിട്ട് വരാം….. നീ ചെല്ല്….. ” – ദേവൻ
” ദേവേട്ടാ എന്താ….. ” – ശ്രീ
” അകത്തേക്ക് ചെല്ല് ബാലേ…… ” – ദേവൻ
ഞാൻ വേഗം അകത്തേക്ക് കയറി….. വാതിൽ തുറന്നതും എന്തോ ദേഹത്തേക്ക് വീണതും ഒന്നിച്ച് ആയിരുന്നു….. കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഞാൻ ചെവി പൊത്തി….. കണ്ണ് തുറന്നതും മുന്നിൽ കണ്ട കാഴ്ചയില് എന്റെ കണ്ണുകൾ മിഴിഞു……
❤️…..Happy Birthday Sreekutti…..❤️
ചിരിച്ച് കൊണ്ട് നിൽക്കുന്ന ദേവെട്ടനേ കണ്ടപ്പോൾ ആണ് എല്ലാം പ്ലാൻ ആയിരുന്നു എന്ന് മനസ്സിലായത്…..
ദേവേട്ടന്റെ വീട്ടുകാരും എന്റെ വീട്ടുകാരും എല്ലാവരും ഉണ്ടായിരുന്നു…… അപ്പോ എല്ലാവരും അറിഞ്ഞു കൊണ്ടുള്ള കളി ആണ്…..
ദേവേട്ടൻ എന്നെ നോക്കി ചെവിയിൽ പിടിച്ചു കാണിച്ചു….. ഞാൻ ചുണ്ട് കൂർപ്പിച്ച് നോക്കി…
” നീ അളിയനെ നോക്കി പേടിപ്പികണ്ട…… എല്ലാം ഞങ്ങളുടെ പ്ലാൻ ആണ്…. അവനെ നോക്കി കൊല്ലണ്ട….. ” – ശരത്ത്
” നീ പോയി ഡ്രസ്സ് മാറ്റ്…. റൂമിൽ വെച്ചിട്ടുണ്ട്….. ” – മാധവൻ
” ശെരി അഛെ….. ” – ശ്രീ
അപ്പോഴാണ് ശരത്തിന്റെ ഫോൺ ശബ്ദിച്ചു…..
അവന്റെ മുഖം വലിഞ്ഞു മുറുകി….
” എന്താ അളിയാ….. ” – ദേവൻ
” അച്ഛൻ ജയിലിൽ നിന്ന് ഇറങ്ങി….. ” – ശരത്ത്
അത് കേട്ടതും ദേവേട്ടന്റെയും ശരത്തിന്റെയും ഒക്കെ മുഖത്ത് ദേഷ്യം കണ്ടപ്പോൾ ഒരാളുടെ മുഖത്ത് ഞാൻ കണ്ടത് ഭയം ആണ്…..
മുത്തശ്ശിയുടെ മുഖത്ത് മാത്രം…..
അത് കണ്ടെങ്കിലും ഒന്നും മിണ്ടാതെ ഞാൻ മുകളിലേക്ക് പോയി….. മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഉടൽ എടുത്തിരുന്നു…..
മുകളിൽ ചെന്നപ്പോൾ എന്റെ ബെഡിൽ ഒരു കവർ ഇരിപ്പുണ്ട്…. തുറന്നു നോക്കിയപ്പോൾ ഒരു ഗൗൺ ആണ്….. കുറച്ച് ഡാർക് കളർ….
മുകളിൽ മാത്രം കുറച്ച് വർക് ഉണ്ട്…. താഴെ ലയർ ആയി കിടക്കുന്നു….. സിമ്പിൾ ആണ്…. പക്ഷേ കുറച്ച് ഹെവിയും ആണ് എനിക് അത് ഒരുപാട് ഇഷ്ടപ്പെട്ടു…..
കൂടാതെ അതിനൊപ്പം മാച്ചിങ് ആയുള്ള ഓർണമെന്റ്സും ഉണ്ടായിരുന്നു….. ഞാൻ വേഗം കുളിച്ച് വേഷം മാറി താഴേയ്ക്ക് ചെന്നു….
___________________
( ദേവൻ )
കുറച്ച് നേരം ആയി അവളെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്….. എന്റെ ദേവിയെ വെറുതെ അല്ല പണ്ടുള്ളവർ പറയുന്നത് പെണ്ണിന് ഒരുങ്ങാൻ എത്ര നേരം കിട്ടിയാലും മതിയാവില്ല എന്ന്…. അവളെ നോക്കി നിൽക്കുമ്പോൾ ആണ് ലചൂ ഏട്ടത്തിയും ഏട്ടനും വന്നത്…. അവർ ചെക്ക് ആപ്നു പോയിരുന്നു…..
അവർ വന്നു കഴിഞ്ഞു കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ബാല ഇറങ്ങി വന്നു….. ഒരു സിംപിൾ ഡ്രസ്സ് ആണ്…. യാതൊരു വിധ ചമയങ്ങളും ഇല്ല…. നെറ്റിയിൽ ഒരു പൊട്ട് മാത്രം….. പക്ഷേ അവള് സുന്ദരി ആയിരുന്നു….. ഒരുപാട്…… അവളിൽ നിന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് തലകിട്ട് ഒരു കൊട്ട് കിട്ടിയത്…. നോക്കിയപ്പോൾ അളിയൻ തെണ്ടി ആണ്……
” അളിയാ ഒരു മയത്തിൽ ഒക്കെ നോക്ക്….. അല്ലെങ്കിൽ എന്റെ പെങ്ങൾ ദഹിച്ച് പോവും….. എന്റെ പൊന്നോ ഇത്രേം പേര് ഉള്ളപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ ഒറ്റ കിട്ടുമ്പോൾ എന്റെ പെങ്ങളുടെ പല്ലും നഖവും എങ്കിലും ബാകി വെച്ചേക്കണെ….. ” – ശരത്ത്
ഉടനെ ഞാൻ അവന്റെ കാലിൽ ആഞ്ഞു ചവിട്ടി…..
” അയ്യോ അമ്മേ…. ” – ശരത്
എന്നും പറഞ്ഞു അവൻ ഉയർന്നു നിലവിളിച്ചു…..
” എന്താ മോനെ എന്ത് പറ്റി….. ” – മുത്തശ്ശി
” ഒന്നുമില്ല ദേവൂട്ടി….. ഒരു പട്ടി കടിച്ചത് ആണ്….. ” – ശരത്ത്
” അതിനു ഇവിടെ എവിടെയാ പട്ടി….. ” – മുത്തശ്ശി
” അയ്യോ മുത്തശ്ശി ശരത്തിന് ഇൗ ഇടക്ക് ആയി കുറച്ച് കോമഡി കൂടുന്നുണ്ട്….. ” – ദേവൻ
” ആ മക്കളെ വാ കേക്ക് മുറിക്കാം….. ” – മുത്തശ്ശി
ഉടനെ ഞാൻ ശരത്തിന്റെ ചെവിക്ക് അരികിലേക്ക് ചേർന്ന് നിന്ന് ഒരു കാര്യം പറഞ്ഞു….
” ആ വരുന്നത് എന്റെ പ്രൈവറ്റ് പ്രോപ്പർട്ടി ആണ്….. ഞാൻ നോക്കും കെട്ടോട അളിയാ……….. ” – ദേവൻ
(അതിന്റെ ബാകി ഭാഗം സെൻസർ ചെയ്തതായി അറിയിക്കുന്നു…. കുഞ്ഞു പിള്ളേർ ഒക്കെ വായികുന്നത് ആണ്…. ഞാൻ വഴിതെറ്റാൻ സമ്മതിക്കുക ഇല്ല…..🙈🙈🙈 എന്ന് ദേവൻ പറയാൻ പറഞ്ഞു….. )
സെറ്റ് ചെയ്തിരുന്ന കേകിന്റെ അടുത്ത് അവള് നിന്ന്….. അടുത്തായി ഞാനും ബാകി ഉള്ളവരും നിന്നു…..
ശരത്ത് ആണ് കാലരാഗം തുടങ്ങിയത്……
* Happy Birthday to you
Happy Birthday to you
Happy Birthday dear ശ്രീക്കുട്ടി
Happy Birthday to you….. *
ബാകി ശരൺ തുടങ്ങാൻ പോയതും ശരത്ത് ഇടയിൽ കയറി…..
” ഒന്നു നിറുത്തു ഏട്ടാ… ബാക്കിയുള്ളവന് കേക്ക് കണ്ടിട്ട് നോക്കി നിൽക്കാൻ പറ്റുന്നില്ല….. അപ്പോഴാ ഏട്ടന്റെ ബാകി പാട്ട്…. നീ മുറിക്ക് ശ്രീക്കുട്ടി….. ” – ശരത്ത്
” കേക്ക് കൊതിയൻ…. ഇവൻ പണ്ടും ഇങ്ങനെ തന്നെയാണ്…. അവന്റെ പിറന്നാളിന് പാട്ട് മുഴുവൻ ആകാൻ സമ്മതിക്കില്ല…. അതിനു മുന്നേ അവൻ കേക്ക് തോണ്ടി തിന്നാൻ തുടങ്ങും….. ” മുത്തശ്ശി
” ശ്രീക്കുട്ടി അവർ അങ്ങനെ പലതും പറയും നിനക്ക് കേക്ക് മുറിക്കണം എന്നുണ്ടെങ്കിൽ മുറിക്ക്… അല്ലെങ്കിൽ ഇപ്പോ ഞാൻ തിന്നും…. ” – ശരത്ത്
ഉടനെ ബാല പേടിച്ച് മുറിച്ചു…. അളിയൻ ആയത് കൊണ്ട് പറയുക അല്ല ഭക്ഷണത്തിന്റെ കാര്യത്തിൽ പുള്ളി നോ compromise…..
കേക്ക് മുറിച്ച് ആദ്യത്തെ പീസ് എന്റെ വായിൽ വെച്ച് തന്നു…. അതിൽ നിന്ന് ഞാൻ അവൾക്കും കൊടുത്തു…..
അച്ഛനും അമ്മയ്ക്കും ചുറ്റും ഉണ്ടായിരുന്ന എല്ലാവർക്കും അവള് കേക്ക് കൊടുത്തു…. കൊടുത്തു തിരിഞ്ഞതും അവളുടെ മുഖത്ത് ശരത്ത് കേക്ക് തേച്ചു….
പിന്നെ അവിടെ അരങ്ങേറിയത് ഫേഷ്യൽ competition ആണ്…..
അത് കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും നന്നായി വെളുത്തു….. അല്ല കേക്ക് കൊണ്ട് വെളുപ്പിച്ചു….. ഏറ്റവും കൂടുതൽ വെളുത്തത് ശരത്ത് ആയിരുന്നു….. ശെരിക്കും മറ്റെ ഫ്രണ്ട്സ് സിനിമയിലെ ജനാർദ്ദനൻ പിള്ള ഇല്ലെ മറ്റെ അരിപൊടിയിൽ മുങ്ങിയത്…. ദാ ദത് പോലെ ഉണ്ട്.. നമ്മുടെ ശരത്ത് മോൻ😂😂😂😂
എല്ലാവരുടെയും വസ്ത്രത്തിൽ ഒക്കെ കേക്ക് ആയി…. അത് കൊണ്ട് മുത്തശ്ശി എല്ലാവരോടും ഡ്രസ്സ് മാറി വരാൻ പറഞ്ഞു…..
അതിനു മുമ്പേ അവൾക്കുള്ള ഗിഫ്റ്റ് മാധവഛനും ശ്രീയമ്മയും കൊടുത്തിരുന്നു….. ഒരു diamond necklace ആയിരുന്നു…..
അതിനു ശേഷം അവൾക്ക് ഉള്ള ഗിഫ്റ്റ് എല്ലാവരും കൊടുത്തു…. എന്റെ അച്ഛനും അമ്മയും ശരത്തും ശരണും ഏട്ടനും ഏട്ടത്തിയും അച്ചുവും അമ്മുവും അതുലും അച്ചായനും ഒക്കെ അവൾക്കുള്ള ഗിഫ്റ്റ് കൊടുത്തു….
അവളുടെ നോട്ടം ഇടക്ക് ഇടക്ക് എന്റെ മേൽ പാറി വീണുകൊണ്ടിരുന്നു….. പക്ഷേ മനഃപൂർവം ഞാൻ മൈൻഡ് ചെയ്തില്ല….. മുഖം വീർപ്പിച്ച് പിടിച്ചിട്ട് ഉണ്ട്….. കണ്ടിട്ട് ചിരി വന്നു…..
അപ്പോഴാണ് മുത്തശ്ശി സംസാരിച്ചത്…..
” ശ്രീക്കുട്ടി….. മോൾക്ക് ഇൗ മുത്തശ്ശിയുടെ ഗിഫ്റ്റ് വേണ്ടെ….. ” – മുത്തശ്ശി
” എന്റെ ദേവൂട്ടി അല്ലേ എന്റെ ഏറ്റവും വലിയ ഗിഫ്റ്റ്….. ” – ശ്രീ
” അയ്യടി എനിക് അങ്ങ് സുഖിച്ചു….. ” – മുത്തശ്ശി
” എന്റെ ദേവു ഗിഫ്റ്റ് എന്താണെന്ന് പറ….. ” – ശരത്
ഉടനെ മുത്തശ്ശി ഒരു മുദ്രപത്രം ബാലയുടെ നേർക്ക് നീട്ടി…..
അത് നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ആശ്ചര്യം കോൺ വിടർന്നു….. അവള് അച്ഛനെയും അമ്മയെയും ഏട്ടത്തിയെയും ഒക്കെ നോക്കി…..
ഉടനെ ഏട്ടത്തിയും ശരത്തും ഒക്കെ അവളുടെ അടുത്തേയ്ക്ക് ചെന്നു…..
” മോളുടെ കണ്ണ് തള്ളണ്ട…. ഞങ്ങൾ ഒക്കെ അറിഞ്ഞിട്ട് തന്നെയാണ് ഇത്….. ” – ലച്ചു
” എന്താ ബാലേ എന്താ സംഭവം….. ” – ദേവൻ
” നിങ്ങൾക്ക് അറിയാമല്ലോ…. ചിറ്റെടത് സ്വത്തിന്റെ അവകാശികൾ പെൺകുട്ടികൾ ആണ്…. അപ്പോ മുത്തശ്ശിയുടെ പേരിൽ ഉള്ള സ്വത്ത് ലച്ചുവിന്റെയും ശ്രീയുടെയും പേരിൽ രജിസ്റ്റർ ചെയ്തത് ആണ്….. ഇഷ്ടദാനം കൊടുക്കാം മുത്തശ്ശിക്ക്…. അപ്പോള് ലച്ചു ഇപ്പോ നോക്കി നടക്കുന്ന കമ്പനി അവൾക്ക് കൊടുത്തു…. അവൾക്ക് അത് മാത്രം മതി എന്ന് പറഞ്ഞു….. ബാകി ചിറ്റെടത്തിന്റെ മുഴുവൻ സ്വത്തുകളുടെയും ഒരേയൊരു അവകാശി ശ്രീബാല എന്ന ശ്രീക്കുട്ടി ആണ്…..ഏകദേശം 500 കോടി രൂപയുടെ സ്വത്ത്….. ” – മാധവൻ
” എനിക് വേണ്ട മുത്തശ്ശി ഇതൊക്കെ….. ” – ശ്രീ
” ഇത് മുത്തശ്ശിയുടെ സന്തോഷത്തിന് ആണ്…. വേണ്ട എന്ന് പറഞ്ഞു മുത്തശ്ശിയെ വേദനിപ്പിക്കരുത്….. പിന്നെ ഇപ്പോ മോളെ ഹെല്പ് ചെയാൻ അച്ഛൻ ഉണ്ടാവും….. പഠിപ്പ് കഴിഞ്ഞ് മോൾ ഏറ്റെടുക്കണം എല്ലാം….. ” – മുത്തശ്ശി
” മ്മ് ” – ശ്രീ
” എങ്കിൽ പോയി വേഷം മാറു….. ” – മുത്തശ്ശി
____________________
( ശ്രീ )
ദേവേട്ടൻ മാത്രം എനിക് ഗിഫ്റ്റ് ഒന്നും തന്നില്ല…. ഞാൻ നോക്കിയപ്പോഴും മുഖം തിരിച്ചു….. അത് കൊണ്ട് മുറിയിൽ പോയിട്ട് ഞാൻ ഒന്നും മിണ്ടിയില്ല…… പറയുന്നതിന് ഒന്നും മറുപടിയും കൊടുത്തില്ല…… ഞാൻ വേഗം ഡ്രസ്സ് മാറി വന്നു….. ഒരു ചുരിദാർ എടുത്ത് ഇട്ടു
ഉടനെ ദേവേട്ടൻ എന്റെ പുറകിലൂടെ കെട്ടിപിടിച്ചു….. ഏട്ടന്റെ ശ്വാസം എന്റെ കഴുത്തിൽ ഒക്കെ പതിഞ്ഞു കൊണ്ടിരുന്നു….. എന്തോ വല്ലാത്ത ഒരു…….
” എന്താണ് കെട്ടിയോളെ പിണക്കം ആണോ…… ” – ദേവൻ
” ഞാൻ മിണ്ടില്ല….. ” – ശ്രീ
” എന്താണ് ആവോ മിണ്ടാത്തത്….. ” – ദേവൻ
” മിണ്ടില്ല അത്രേം ഉള്ളൂ….. ” – ശ്രീ
________________
( ദേവൻ )
പെണ്ണ് കലിപ്പിച്ച് നോക്കുന്നുണ്ട്….
” ഗിഫ്റ്റ് കിട്ടാത്തതിന്റെ ആവും അല്ലേ…… ” – ദേവൻ
ഉടനെ അവള് എന്നെ ചുണ്ട് കൂർപ്പിച്ച് കണ്ണുരുട്ടി നോക്കി…..
” ഇങ്ങനെ നോക്കല്ലെ പെണ്ണെ ഞാൻ കടിക്കും….. ” – ദേവൻ
” പോടാ….. ” – ശ്രീ
” ഡീ….. ” – ദേവൻ
ഉടനെ അവള് എന്നെ നോക്കി ഇളിച്ച് കാണിച്ചു 😁😁😁
ഉടനെ അവള് ഓടി….. ഞാൻ അവളെ ഞാൻ കൈകളിൽ എടുത്തു…..
” വിട് ദേവേട്ടാ….. ” – ശ്രീ
” ഗിഫ്റ്റ് വേണ്ടെ…. ” – ദേവൻ
എന്ന് അവളുടെ കാതോരം ചെന്ന് ചോദിച്ചപ്പോൾ അവള് ഒന്നു പുളഞ്ഞു…..
അവളെ ഞാൻ ബെഡ്ഡിലേക് ഇട്ടു…..
” ദേവേട്ടാ….. വേണ്ട കേട്ടോ….. ” – ശ്രീ
ഉടനെ ഞാൻ അവളുടെ ചുരിദാർ ടോപ്പ് വയറിന്റെ അവിടുന്ന് മാറ്റി…..
” ദേവേട്ടാ….. ” – ശ്രീ
അവളുടെ ശബ്ദം നേർത്ത് വന്നു……
_________________
( ശ്രീ )
വയറിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നി….. കൂടാതെ അവിടം ഒരു തണുപ്പും അനുഭവപ്പെട്ടു…..
നോക്കിയപ്പോൾ അരഞ്ഞാണം ആണ്….. അതിന്റെ കൊളുത്ത് മുറുക്കാൻ വേണ്ടി ദേവേട്ടൻ തന്റെ മുഖം അങ്ങോട്ട് കൊണ്ടുവന്നു…. ദേവേട്ടന്റെ മീശയും താടിയും നിശ്വാസവും ഒക്കെ അവിടെ തട്ടിയപ്പോൾ എനിക് ഇക്കിളി ആയി…. ഞാൻ കിടന്നു പുളഞ്ഞു……
” ഇത് ഞാൻ മാത്രം കാണാൻ ഉള്ള സമ്മാനം…… ഇത് എനിക് മാത്രം….” എന്നും പറഞ്ഞു അവിടെ ഉമ്മ വെച്ചതും ഞാൻ ഉയർന്നു പൊങ്ങി……
കണ്ണുകൾ അടച്ച് കിടന്നു ഞാൻ…..
അത് കഴിഞ്ഞപ്പോൾ കാലുകളിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു…..
നോക്കിയപ്പോൾ ഇന്ദ്രനീല കല്ലിന്റെ പാധസ്വരം….. അത് കണ്ടപ്പോൾ എന്റെ കണ്ണിൽ അൽഭുതം വിരിഞ്ഞു…..
” ഇത്…. ” – ശ്രീ
” നീ അന്ന് നോക്കിയപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു…. അന്ന് തന്നെ വാങ്ങി…. ” – ദേവൻ
എന്നും പറഞ്ഞു അവിടെയും മുത്തി…..
” ഇത് മറ്റുള്ളവർക്ക് മുന്നിൽ ഉള്ള എന്റെ സമ്മാനം….. ” – ദേവൻ
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Ettante kanthaari യുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Indrabaala written by Ettante kanthaari
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission