💙 ഇന്ദ്രബാല 💙 61

10849 Views

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

അത് കഴിഞ്ഞപ്പോൾ കാലുകളിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു…..

 

നോക്കിയപ്പോൾ ഇന്ദ്രനീല കല്ലിന്റെ പാധസ്വരം….. അത് കണ്ടപ്പോൾ എന്റെ കണ്ണിൽ അൽഭുതം വിരിഞ്ഞു…..

 

” ഇത്…. ” – ശ്രീ

 

 

 

” നീ അന്ന് നോക്കിയപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു…. അന്ന് തന്നെ വാങ്ങി…. ” – ദേവൻ

 

 

എന്നും പറഞ്ഞു അവിടെയും മുത്തി…..

 

 

 

” ഇത് മറ്റുള്ളവർക്ക് മുന്നിൽ ഉള്ള എന്റെ സമ്മാനം….. ” – ദേവൻ

 

 

ഞാൻ വേഗം കാലുകൾ മുകളിലേക്ക് വലിച്ചു….

 

 

” ബാലേ….. ഒരു കാര്യം ചോദിക്കട്ടെ….. ” – ദേവൻ

 

 

” ചോദിക്ക് ദേവേട്ടാ….. ” – ശ്രീ

 

 

” വലിയച്ഛൻ ജയിലിൽ നിന്ന് ഇറങ്ങിയില്ലെ….. പേടി ഉണ്ടോ….. ” – ദേവൻ

 

 

 

” എന്തിന്….. എന്റെ ദേവൻ കൂടെ ഉള്ളപ്പോൾ ഒരു അസുരനും എന്നെ ഒന്നും ചെയ്യില്ല….. പേടിയില്ല ദേവേട്ടാ പക്ഷേ എന്തൊക്കെയോ സംശയങ്ങൾ ഉണ്ട്…. ” – ശ്രീ

 

 

” എന്ത് സംശയങ്ങൾ…… ” – ദേവൻ

 

 

 

” അത് ദേവേട്ടാ….. എന്തിനാവും വലിയച്ഛൻ എന്നെ കൊല്ലാൻ നോക്കുന്നത്….. ” – ശ്രീ

 

 

” അത് എന്താ സംശയം സ്വത്തിന് വേണ്ടി….. ” – ദേവൻ

 

 

” അങ്ങനെ ആണെങ്കിൽ എന്ത് കൊണ്ടാണ് ലച്ചു ചേച്ചിയോട് അങ്ങനെ ചെയ്യാത്തത്….. ” – ശ്രീ

 

 

” അത് സ്വത്ത് കൂടുതൽ നിന്റെ പേരിൽ ആയത് കൊണ്ടാവാം….. ” – ദേവൻ

 

 

” അത് ഇന്ന് അല്ലേ അങ്ങനെ ആയത്….. അത്രയും നാളും 2 പേർക്കും തുല്യ സ്വത്ത് എന്നാണ് പറഞ്ഞിരുന്നത്….. പിന്നെയും എന്തിന് വേണ്ടി…… ” – ശ്രീ

 

 

” ശ്രീ നീ എന്താണ് പറഞ്ഞു വരുന്നത്….. ” – ദേവൻ

 

 

” ദേവേട്ടാ…. എനിക് എന്തിനാ ഇത്രയും സ്വത്ത്. എനിക് ഇതിന്റെ ആവശ്യം ഇല്ല….. എന്നിട്ടും എന്റെ മേൽ ഇത് കെട്ടിവച്ചു….. ഇൗ സ്വത്ത് എന്റെ ജീവന് പോലും ഭീഷണി അല്ലേ….. ഇത്രയൊക്കെ അറിഞ്ഞിട്ടും എന്തിന് വേണ്ടി….. പിന്നെ സ്വത്തിന് വേണ്ടി ആണെങ്കിൽ ഇത്രയും നാളും എന്നെ കൊല്ലാൻ നോക്കേണ്ട കാര്യം ഇല്ലാലോ…. ഇപ്പോ നോക്കിയാൽ പോരേ….സ്വത്ത് അല്ല ദേവേട്ടാ….. അതിനും അപ്പുറം മറ്റെന്തോ ഒരു കാര്യം ഉണ്ട്….. ” – ശ്രീ

 

 

 

” എന്ത് കാര്യം ” – ദേവൻ

 

 

 

” അത് എനിക് അറിയില്ല….. എനിക് എന്നല്ല പലർക്കും അറിയില്ല….. പക്ഷേ അറിയുന്ന ഒരാള് ഇവിടെ ഉണ്ട്…. ഇൗ വീട്ടിൽ…. മുത്തശ്ശി….. മുത്തശ്ശിക്ക് അറിയാം എല്ലാം….. ” – ശ്രീ

 

 

 

” അത് നിനക്ക് എങ്ങനെ അറിയാം…. മുത്തശ്ശിക്ക് അറിയാമെന്ന്….. ” – ദേവൻ

 

 

 

” വലിയച്ഛൻ പുറത്ത് ഇറങ്ങി എന്ന് പറഞ്ഞപ്പോൾ മുത്തശ്ശിയുടെ കണ്ണിൽ കണ്ട ഒരു തരം ഭയം….. എന്തോ ഒളികുന്ന പോലെ ഒരു തോന്നൽ….. ” – ശ്രീ

 

 

 

” ചിലപ്പോൾ ഇതൊക്കെ നിന്റെ തോന്നൽ ആയിരുന്നു കൂടെ….. ” – ദേവൻ

 

 

 

” ആയിരിക്കാം….. പക്ഷേ എന്തോ എല്ലാം കൂട്ടി വായിക്കുമ്പോൾ ആ സംശയങ്ങളിൽ എന്തൊക്കെയോ സത്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട്…… ” – ശ്രീ

 

 

 

” നീ ഇപ്പോ എന്ത് ചെയ്യാൻ പോകുന്നു…… ” – ദേവൻ

 

 

 

” മുത്തശ്ശിയുടെ അടുത്ത് ചോദിക്കണം…… അത് തന്നെ….. ” – ശ്രീ

 

 

 

” ഇപ്പോ ചോദിക്കണമോ…… ” – ദേവൻ

 

 

” വേണം….. ഇന്ന് തന്നെ ചോദിക്കണം….. അല്ലെങ്കിൽ എനിക് സമാധാനം കിട്ടില്ല….. ” – ശ്രീ

 

 

 

” ശെരി എന്ന വാ….. ” – ദേവൻ

 

 

 

ഞങ്ങൾ വേഗം താഴേയ്ക്ക് ചെന്നു….

 

 

 

 

_____________________

 

 

 

( ദേവൻ )

 

 

 

താഴേയ്ക്ക് ചെന്നപ്പോൾ എല്ലാ ഇണകുരുവികളും ഓരോ ഇടത്ത് ഇരുന്നു കുറുകുന്നു….. നോക്കിയപ്പോൾ അളിയൻ ഷുഗർ ഫാക്ടറി നടത്തുക ആണ്….

 

 

വിടമാട്ടെ…… ലൈസൻസ് കിട്ടിയിട്ട് പോലും എന്റെ സ്വന്തം കെട്ടിയോലെ മാര്യാധിക്ക് ഒന്നു സ്നേഹിക്കാൻ സമ്മതിക്കാത്ത ദുഷ്ടൻ ആണ് എന്റെ അളിയൻ……

 

 

” ബാലേ വന്നെ ചെറിയ ഒരു പണി ഉണ്ട്….. ” – ദേവൻ

 

 

” എന്താ ദേവേട്ടാ….. ” – ശ്രീ

 

 

” വാ നമുക്ക് അളിയനിട്ട്‌ ഒരു പണി കൊടുക്കാം…. ” -. ദേവൻ

 

 

” അവസാനം പണി വാങ്ങരുത്….. ” – ശ്രീ

 

 

” പോടി നീ വാ….. ” – ദേവൻ

 

 

 

ഞങ്ങൾ വേഗം അളിയന്റെ അടുത്തേയ്ക്ക് ചെന്നു….

 

 

” മോളെ അമ്മുവേ….. നീ നാളെ പോയി ഒന്നു ഷുഗർ ചെക്ക് ചെയ്യണേ….. പഞ്ചസാര പാനിയാണ്….. ” – ദേവൻ

 

 

” എന്തിനാ അളിയാ ഇങ്ങോട്ട് കെട്ടിഎടുത്തത്…… ” – ശരത്ത്

 

 

ഉടനെ ഞാൻ അവന്റെ ചെവിയിൽ സംസാരിച്ചു…..

 

 

” അളിയോ….. കെട്ട് കഴിഞ്ഞ എന്നെ മര്യാദ്ധിക്ക്‌ ഒന്നു റോമൻസിക്കൻ സമ്മതിച്ചിട്ടില്ല നീ….. അപ്പോഴാ അവന്റെ വക ഞാൻ സമ്മതിക്കില്ല ഡാ….. പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്…… ” – ദേവൻ

 

 

 

ഉടനെ അവൻ പല്ല് കടിച്ചു….

 

 

” കാണിച്ച് തരാട പുല്ലേ….. ” – ശരത്ത്

 

 

 

” ബാലേ ഞങ്ങൾക്ക് അളിയന്മാർക്ക്‌ കുറച്ച് സംസാരിക്കാൻ ഉണ്ട്…. നീ അവളുമായി പോക്കോ….. ” – ദേവൻ

 

 

” ശെരി ദേവേട്ടാ….. ” – ശ്രീ

 

 

” ശ്രീക്കുട്ടി….. ” – ശരത്

 

 

” എന്താ ശരത്തെ…… ” – ശ്രീ

 

 

” അത് കെട്ടിയോന്റെ ഗിഫ്റ്റ് എന്തായിരുന്നു….. ” – ശരത്ത്

 

 

ഉടനെ അവള് ഒന്നു പരുങ്ങി……

 

 

ശരത് എന്നെ നോക്കി ഒന്നു ഇളിച്ച്…… ആ ഇളി കണ്ടപ്പോ എനിക് ഓർമ വന്നത് മറ്റെ ഡയലോഗ് ആണ്….. കാണിച്ച് തരാമെട പുല്ലേ……

 

 

ബാലയുടെ മുഖത്ത് നോക്കിയപ്പോൾ ഇതിനേലും വലിയ expression ആണ്….. ഇതിന്റെ ഒക്കെ വല്ല ആവശ്യം ഉണ്ടായിരുന്നോ…. എന്ന് അവള് നോട്ടത്തിലൂടെ പറഞ്ഞു…..

 

 

 

” എന്താ ബാലേ ആരും കാണാൻ പാടില്ലാത്ത എന്തെങ്കിലും ആണോ തന്നത്…… ” – ശരത്ത്

 

 

എന്ന് അവൻ ഒരുമാതിരി ചാന്ത് പൊട്ട്‌ പോലെ ചോദിച്ചു……

 

 

ഇത് എന്ത് ജീവി ആണാവോ…… എന്തായാലും മനുഷ്യൻ അല്ല….

 

 

” അത്…. ശരത്തെ….. ” – ശ്രീ

 

 

” പാദസ്വരം കാണിച്ച് കൊടുക്ക് ബാലേ…..  ” – ദേവൻ

 

 

” ആ ധാ…… ഇതാണ്…. ” – ശ്രീ

 

 

 

” മ്മ് ഇത് മാത്രേ ഉള്ളോ….. ഒരു ചുറ്റികളി പോലെ….. ” – ശരത്ത്

 

 

” എടാ കൊപ്പേ അത് എന്റെ ഭാര്യ ആണ്….. അല്ലാതെ കാമുകി അല്ല ചുട്ടികളി കാണിക്കാൻ…… ” – ദേവൻ

 

 

” മ്മ് മ്മ്‌ ” – ശരത്ത്

 

 

 

” ശ്രീ…. നിനക്ക് മുത്തശ്ശിയെ കാണണ്ടേ….. വാ നമുക്ക് പോവാം….. ” – ദേവൻ

 

 

” എന്ന അങ്ങനെ ആവട്ടെ ദേവാ…… വേഗം ചെല്ല്….. നീ വാ അമ്മു….. ” – ശരത്ത്

 

 

 

എന്നിട്ട് അവൻ എന്റെ അടുത്തേയ്ക്ക് വന്നു…..

 

 

” അളിയാ…. മുട്ടാൻ ഇച്ചിരി കൂടി പഠിച്ചിട്ട് വാ….. എന്നിട്ട് നോക്കാം കേട്ടോ….. അപ്പോ അളിയൻ ചെല്ല്…… മുത്തശ്ശിയെ നോക്ക്….. ” – ശരത്ത്

 

 

” പോടാ പട്ടി…… ” – ദേവൻ

 

 

അവൻ ഞങ്ങളെ നോക്കി ആകി ചിരിച്ചിട്ട് പോയി……

 

 

 

 

ഞാൻ വേഗം ശ്രിയുമായി മുത്തശ്ശിയുടെ മുറിയിലേക്ക് ചെന്നു…….

 

 

 

പുറത്ത് എത്തിയപ്പോൾ അകത്ത് ആരുടേയോ സംസാരം കേൾക്കാം…….

 

 

 

” അമ്മേ….. ഏട്ടൻ ഇറങ്ങിയിരിക്കുന്നത് ഇനിയും എന്റെ മകളുടെ നാശത്തിന് ആണോ….. ” – മാധവൻ

 

 

 

” സംശയം ഉണ്ടോ മാധവാ….. സ്വത്ത് കൂടി പോയെന്ന് അറിയുമ്പോൾ അവന്റെ ദേഷ്യം വർദ്ധിക്കും…… ” – മുത്തശ്ശി

 

 

 

” എന്നിട്ട് എന്തിനാ അമ്മേ…. അങ്ങനെ ചെയ്തത്…… എന്റെ മോളുടെ ജീവൻ… ” – മാധവൻ

 

 

” നിനക്കും എല്ലാം അറിയാവുന്നത് അല്ലേ മാധവാ….. എന്റെ ലക്ഷ്മിക്ക് മാത്രേ അതിനൊക്കെ അവകാശം ഉള്ളൂ…… അവൾക്ക് വേണ്ടി ആണ്….. ” – മുത്തശ്ശി

 

 

 

” അത് ശരണിന്‌ അല്ലേ….. ” – മാധവൻ

 

 

” അല്ല….. പിന്നെ നിന്റെ മകളുടെ ജീവനിൽ നിനക് പേടി വേണ്ട….. കാരണം….. അവളുടെ ജന്മ ഉദ്ദേശം തന്നെ അവന്റെ……. ” – മുത്തശ്ശി

 

 

ബാകി പറഞ്ഞു തീരുന്നതിനു മുൻപേ അവർ ഞങ്ങളെ കണ്ടൂ……

 

 

പതർച്ചയെ പുറത്ത് കാണിക്കാതെ മുത്തശ്ശി ഞങ്ങളോട് സംസാരിച്ചു……

 

 

 

” നിങ്ങ… നിങ്ങളെന്താ ഇവിടെ…… ” – മുത്തശ്ശി

 

 

അപ്പോഴാണ് മാധവനചൻ ഞങ്ങളെ കണ്ടത്……

 

 

ശ്രീയെ നോക്കിയപ്പോൾ അവളുടെ മുഖത്ത് എന്തോ ഒരു തരം വികാരം….. അവള് ഉടനെ റൂമിന്റെ അകത്തേക്ക് കയറി…….

 

 

 

” മുത്തശ്ശി…… ” – ശ്രീ

 

 

അവളുടെ വാക്കുകൾ ഇടറിയിരുന്നു……

 

 

 

” എന്താ മോളെ….. ” – മുത്തശ്ശി

 

 

 

” ആരാ…. ലക്ഷ്മി….. ” – ശ്രീ

 

 

” ഏത് ലക്ഷ്മി….. ” – മുത്തശ്ശി

 

 

” ഇപ്പോ നിങ്ങള് പറഞ്ഞ ലക്ഷ്മി ഞങ്ങൾ കേട്ടു എല്ലാം…… ” – ശ്രീ

 

 

 

” നിങ്ങൾക്ക് തോന്നിയത് ആവും….. ” – മുത്തശ്ശി

 

 

 

” ഇനിയും ആരോടാണ് മുത്തശ്ശി ഇൗ കള്ളങ്ങൾ പറയുന്നത്….. എനിക് അറിയണം….. എന്തിനാണ് എന്റെ അച്ഛന്റെ ചേട്ടൻ തന്നെ എന്നെ കൊല്ലാൻ നോക്കുന്നത് എന്ന്….. ” – ശ്രീ

 

 

” മോളെ അത്….. ” – മുത്തശ്ശി

 

 

 

” പറ മുത്തശ്ശി….. അതറിഞ്ഞാൽ ചിലപ്പോൾ ഞങ്ങൾക്കും എന്തെങ്കിലും ചെയ്യാൻ ആവും….. ” – ദേവൻ

 

 

” പറ മുത്തശ്ശി എന്തിന് വേണ്ടിയാണ് എന്നെ കൊല്ലാൻ നോക്കുന്നത്….. ഇൗ സ്വത്തിന് വേണ്ടി ആണെങ്കിൽ കൊടുക്കാം എന്ന് പറ….. പറ മുത്തശ്ശി…… ” – ശ്രീ

 

 

എന്നും പറഞ്ഞു ശ്രീ അവരെ പിടിച്ച് കുലുക്കികൊണ്ട് ഇരുന്നു……

 

 

” കാരണം നീ അവന്റെ മരണത്തിന് ആയി ജനിച്ചത് കൊണ്ട്…… ” – മുത്തശ്ശി

 

 

 

” എന്തൊക്കെയാ മുത്തശ്ശി ഇൗ പറയുന്നത്…… ” – ശ്രീ

 

 

 

” അതേ മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ സ്വന്തം അമ്മാവനായ കാലനേമി എന്ന അസുരന്റെ അംശത്തിൽ ജനിച്ച കംസന്റെ വധത്തിനു വേണ്ടി ഉത്ഭവിച്ചത് പോലെ നീയും കൃഷ്ണമേനോൻ എന്ന നിന്റെ വലിയചന്റെ നാശത്തിന് ആയി പിറന്നവൾ ആണ്…… അധർമതിന് മേൽ ആധിപത്യം സ്ഥാപിക്കാൻ…… “. – മുത്തശ്ശി

 

” എന്തൊക്കെയാ മുത്തശ്ശി ഇൗ പറയുന്നത്… ഞങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല…..  ” – ദേവൻ

 

 

” ഭൂമിയിൽ അസുരന്മാരെ കൊണ്ട് പൊറുതി മുട്ടിയ കാലത്ത് ഏറ്റവും വലിയ അസുരൻ ആയിരുന്നു കംസൻ. കംസനെ വധിക്കാൻ വേണ്ടി ദേവന്മാർ പരമാത്മാവിന്റെ അടുക്കൽ പറഞ്ഞു….. അതിനായി മഹാവിഷ്ണു ശ്രീകൃഷ്ണൻ എന്ന രൂപത്തിൽ അവതരിച്ചു….. അതിനായി കംസന്റെ സഹോദരിയായി ദേവികിയുടെ എട്ടാമത്തെ പുത്രനായി ജനിച്ചു. എന്നിട്ട് സ്വന്തം അമ്മാവനായ കംസനെ വധിക്കും….. അതാണ് ശ്രീകൃഷ്ണന്റെ കഥ….. ”  – മുത്തശ്ശി

 

 

 

” ഇതും ഞാനുമായി എന്താ മുത്തശ്ശി ബന്ധം….. ഞാൻ എന്തിനാ….. ” – ശ്രീ

 

 

 

“എന്റെ ലക്ഷ്മിക്ക് വേണ്ടി…… ” – മുത്തശ്ശി

 

 

 

” അതിനു ആരാ ലക്ഷ്മി…. ഞാനും അവരുമായി എന്താ ബന്ധം….. ” – ശ്രീ

 

 

 

” പറയാം…. പക്ഷേ അതിന് മുമ്പ് നീ അറിയണം ആരാ ലക്ഷ്മി എന്ന്…… ഇൗ വീടിന്റെ ഐശ്വര്യലക്ഷ്മിയെ……… ” – മുത്തശ്ശി

 

 

 

( പാസ്റ്റ് ആണ്….. ഇൗ പറയുന്നതിൽ അബദ്ധങ്ങൾ ക്ഷമിക്കുക…… )

 

 

 

ചിറ്റെടത് തറവാട്ടിലെ പാരമ്പര്യം അനുസരിച്ച് തറവാട് വക സ്വത്തുകളുടെ അവകാശികൾ പെൺകുട്ടികൾ ആണ്…… പെൺകുട്ടികൾ ഇല്ലെങ്കിൽ തറവാട്ടിലെ മൂത്ത മരുമകൾക്ക് ആണ് അതിനു അവകാശം….. നിന്റെ മുത്തശ്ശൻ ഒറ്റ മകൻ ആയിരുന്നു….. അതിനാൽ സ്വത്തുകൾ ഒക്കെ എന്റെ പേരിൽ ആയി…….

 

 

ഞങ്ങൾക്ക് ആദ്യത്തെ 3 മക്കൾ ജനിച്ചത് ആൺകുട്ടികൾ ആയിരുന്നു….. മൂത്തവൻ കൃഷ്ണമേനോൻ രണ്ടാമത്തെ മകൻ മാധവമേനോൻ മൂന്നാമത്തെ മകൻ രാമമേനോൻ… സന്തോഷ കുടുംബം ആണെങ്കിലും ഒരു മകൾ ഇല്ല എന്നത് ഞങ്ങൾക്ക് സങ്കടം ആയിരുന്നു……

 

 

ആ നേരം ഞാൻ വീണ്ടും ഗർഭിണി ആയി…… ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം പോലെ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു……. ഐശ്വര്യലക്ഷ്മി മേനോൻ എന്ന ഞങ്ങളുടെ ലച്ചുട്ടി……

 

 

താഴെയും തലയിലും വെക്കാൻ സമ്മതിക്കാതെ ആണ് അച്ഛനും അങ്ങളമാരും കൂടി അവളെ വളർത്തിയത്….

 

 

പേര് പോലെ തന്നെ വീടിന്റെ ഐശ്വര്യം ആയിരുന്നു അവള്….. അവള് ജനിച്ചതോടെ ഞങ്ങളുടെ ബിസിനസ് മറ്റും വളർന്നു വീട് സ്വർഗതുല്യം ആയി…..

 

 

 

ലക്ഷ്മി പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ കുടുംബത്തിന് മേൽ ആദ്യത്തെ കരിനിഴൽ വീഴുന്നത്…. മക്കളുടെ അച്ഛന്റെ മരണം….

 

 

അതോടെ ഞാൻ വല്ലാതെ തളർന്നു പോയി….. ഞാൻ മാത്രമല്ല ലക്ഷ്മിയും…. വീട്ടിലെ കുറുമ്പിയും വായാടിയും ആയിരുന്ന ലക്ഷ്മി പിന്നീട് ഒരുപാട് മൗനം ആയിരുന്നു…… ആരോടും അധികം മിണ്ടാതെ ഒരു മുറിയിൽ ഒതുങ്ങി കൂടി എന്റെ മകൾ….. അത് ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചു……

 

 

 

അച്ഛന്റെ മരണത്തിന് ശേഷം കൃഷ്ണനും മാധവനും കൂടി ബിസിനസ് ഏറ്റ് എടുത്തു…. ആ സമയങ്ങളിൽ കൃഷ്ണന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ പ്രകടമായി….

 

 

ആദ്യമൊക്കെ കാര്യം ആകിയില്ല എങ്കിലും പിന്നീട് അത് എല്ലാവരെയും ഒരുപാട് വേദനിപ്പിച്ചു….. അവൻ കുടുംബനാഥൻ ആയതോടെ കുടുംബത്തിന്റെ സമാധാനം മുഴുവൻ പോയി….. പിന്നീട് എന്റെ മകൾ ഒന്നു ചിരിച്ച് കൂടി കണ്ടിട്ടില്ല……

 

 

എല്ലാവരും അവന്റെ തീരുമാനത്തെ അനുസരിച്ച് ജീവിച്ചു…… അല്ല അവൻ അനുസരിപ്പിച്ചു…….

 

 

അതിനു ശേഷം ഒരു ഒന്നൊന്നര വർഷം കഴിഞ്ഞപ്പോൾ ആണ് ഏതോ ഒരു പെണ്ണിനെ വിളിച്ച് വീട്ടിലേക്ക് വന്നത്…… ആരാണോ എന്താണോ എന്ന് അറിയാത്ത അവളെ ഇവിടെ നിറുത്താൻ പറ്റില്ല എന്ന് ഞാൻ കടുപ്പിച്ച് പറഞ്ഞു….. പക്ഷേ അവന്റെ ഭീഷണിക്ക് മുന്നിൽ അവർ ഇവിടെ കയറി…… അവനേലും കഷ്ടം ആയിരുന്നു കയറി വന്നവൾ….. ലത എന്നായിരുന്നു അവളുടെ പേര്….

 

 

 

ലക്ഷ്മി എല്ലാവർക്കും മുന്നിൽ മൗനം ആയിരുന്നു…… ആരോടും അവള് ഒന്നും പറഞ്ഞില്ല…… ലത ലക്ഷ്മിയെ ശെരിക്കും നോവിച്ചു…… പക്ഷേ ലച്ചുട്ടി അവളോട് പ്രതികരിച്ചില്ല…… ഞങ്ങൾക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു….. അവള് ഇവിടെ അടക്കി വാണു……

 

 

ഒരു മാറ്റം ഇല്ലാതെ ഇത് തന്നെ നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ദിവസം ലക്ഷ്മി അവൾക്ക് എതിരെ പ്രതികരിച്ചത്…… ലക്ഷ്മിയോട് തട്ടി കേറിയ അവളോട് ഇവിടുന്നു ഇറങ്ങി പോവാൻ പറഞ്ഞു അതല്ലെങ്കിൽ വെറുതെ ഞങ്ങളെ ആരെയും ഭരിക്കാൻ വരേണ്ട എന്ന്….. ഇത്രയും നാളും തന്റെ വാക് പട്ടിയെ പോലെ കേട്ട് കൊണ്ട് ഇരുന്നവൾ ഒരു ദിവസം സംസാരിച്ചപ്പോൾ ലതക്ക്‌ അവളോട് ദേഷ്യം ആയി….. അവള് കൃഷ്ണനെ പിരിമൂപ്പിച്ച് ലക്ഷ്മിക്ക് നേരെ തിരിച്ചു….. ഇതിനെപ്പറ്റി ലക്ഷ്മിയോട് സംസാരിക്കാൻ വന്ന കൃഷ്ണനെയും അവള് തന്റെ വാക്കുകൾ കൊണ്ട് വിറപ്പിച്ചു…….

 

 

 

അവിടെ ഞങ്ങൾക്ക് തിരിച്ച് കിട്ടിയത് ഞങ്ങളുടെ പഴയ ലക്ഷ്മിയെ ആണ്……തെറ്റ് കണ്ടാൽ തിരിച്ച് പ്രതികരിക്കുന്ന ഞങ്ങളുടെ ലക്ഷ്മിയെ…… അത് കൃഷ്ണനും ലതക്കും ഏറ്റ ഒരു അടി തന്നെ ആയിരുന്നു…….

 

 

പക്ഷേ അവളുടെ ഇൗ മാറ്റം അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും ഞങ്ങൾക്ക് മനസിലായില്ല…..

 

 

ഇൗ സമയം രാമൻ എംഡി ചെയ്യാൻ ലണ്ടനിൽ ആയിരുന്നു…..

 

 

മാധവൻ കൂടി ലക്ഷ്മിയോടൊപ്പം നിന്നതോടെ കൃഷ്ണന് മോശ സമയം തുടങ്ങുക ആയിരുന്നു…….

 

 

ഒരു ദിവസം കൃഷ്ണന്റെ ബഹളം കേട്ടാണ് ഞാൻ താഴേയ്ക്ക് ചെന്നത് നോക്കിയപ്പോൾ ലക്ഷ്മിയെ അടിച്ച് അവശ ആകിയിരുന്ന്…..

 

 

” എന്താ കൃഷ്ണ ഇത്…. എന്തിനാ ഇവളെ അടിച്ചത്….. “- ദേവകി

 

 

” തല്ലുക അല്ല കൊല്ലുകയാണ് വേണ്ടത് ഇൗ പുന്നാര മോളെ…… അവൾക്ക് പ്രേമം അതും ഒരു ഊരു തെണ്ടിയോട്……. ” – കൃഷ്ണൻ

 

 

” അദ്ദേഹം ഊരു തെണ്ടി അല്ല ഒരു കലാകാരൻ ആണ്….. ” – ലക്ഷ്മി

 

 

 

” കണ്ടില്ലേ അസത്തിന്റെ നാക്ക് കൊഞ്ചിച്ച് വഷളാക്കി വെച്ചിരികുക അല്ലേ…… ” – കൃഷ്ണൻ

 

 

എന്നും പറഞ്ഞു അവളെ ഒരു മുറിയിൽ പൂട്ടി ഇട്ടു…..

 

 

” ഞാൻ പറയുന്നത് വരെ അവൾക്ക് ഇവിടുന്നു പച്ച വെള്ളം കൊടുക്കരുത് ” – കൃഷ്ണൻ

 

 

അപ്പോഴാണ് അവളുടെ മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം ഞങ്ങൾ അറിഞ്ഞത്….. ഇതിനെക്കാളും ഒക്കെ ഞങ്ങളെ അൽബുധപെടുതിയത് അവളുടെ തീരുമാനം തന്നെ ആയിരുന്നു…..

 

 

 

ഇത്രയൊക്കെ ആയിട്ടും….. അവള് വല്ലാത്ത ഒരു ധൈര്യത്തോടെ അവൻ വരും എന്ന് തന്നെ വിശ്വസിച്ചു……

 

 

ഒരു മാസത്തോളം കാര്യങ്ങള് അങ്ങനെ തന്നെ പോയി…… ഞങ്ങൾ എല്ലാവരും അവൻ ചതിച്ചത് ആണെന്ന് പറഞ്ഞപ്പോഴും അവള് അവനിൽ ഉറച്ച് വിശ്വസിച്ചു……

 

 

അങ്ങനെയാണ് ഒരു ദിവസം ആ സംഭവം ഉണ്ടായത്…… ഭക്ഷണം കഴിച്ച് കൊണ്ട് ഇരിക്കുന്നതിന് ഇടയിൽ ലക്ഷ്മി ശർദിച്ചു…….

 

 

4 പെറ്റ എനിക് അത് മനസ്സിലാകാൻ അധികം സമയം വേണ്ടിയിരുന്നില്ല……

 

 

ആ സമയം ഞാനും ഒരു അമ്മ ആയി ഭർത്താവ് ഇല്ലാതെ എനിക് മകൾ പ്രസവിക്കുന്നത് കാണാൻ കഴിയാത്ത ഒരു സാധാരണ അമ്മ……

 

ഇവൻ മാധവൻ ഒരു ഏട്ടനും ആയി മാറി……

 

 

അവള് അവൻ തിരിച്ച് വരുമെന്ന് ഉറച്ച് വിശ്വസിച്ചപ്പോളും ഞങ്ങൾ ഒക്കെ അതിനെ എതിർത്തു….. അവളെ മറ്റൊരു വിവാഹത്തിന് ആയി നിർബന്ധിച്ചു……

 

 

അവള് ശക്തം ആയി എതിർത്തു….. ആ എതിർപ്പുകളെ ഒക്കെ അവഗണിച്ച് കൃഷ്ണൻ അവളുടെ വിവാഹം ഉറപ്പിച്ചു…..

 

 

ഗർഭിണി ആയിരുന്ന അവൾക്ക് നല്ലൊരു വിവാഹം ഉണ്ടാവില്ല എന്ന് ഉറപ്പ് ആയിരുന്നു അത് കൊണ്ട് കൃഷ്ണൻ ഉറപ്പിച്ച വിവാഹം മാത്രമേ ഞങ്ങൾക്ക് നിർവാഹമുണ്ടായിരുന്ന് ഉള്ളൂ…..

 

 

പക്ഷേ അതിലെ ചതി ഞങ്ങൾ ആരും അറിഞ്ഞില്ല……

 

 

ലതികയുടെ സഹോദരൻ ഭദ്രൻ ആയിരുന്നു കൃഷ്ണൻ തീരുമാനിച്ച ചെക്കൻ…..

 

 

ഞങ്ങളുടെ ഒക്കെ മുന്നിൽ അവൻ നല്ലവൻ ആയി അഭിനയിച്ചു……

 

 

അവള് വിവാഹത്തിന് ഒരു കാരണവശാലും സമ്മതിക്കില്ല എന്ന് വന്നപ്പോൾ ഞാൻ ആത്മഹത്യ ഭീഷണി മുഴുകി……

 

 

അതിൽ അവള് വീണു…. അധികം ആരെയും വിളിക്കാതെ ഞങ്ങൾ ആ ചടങ്ങ് നടത്തി…….

 

 

ഇറങ്ങാൻ നേരം കൂടി അവള് കരഞ്ഞില്ല…… പകരം എന്നോട് ഒരു കാര്യം പറഞ്ഞു……

 

 

” ഇന്നത്തെ ദിനം ഓർത്ത് അമ്മ ഇനിയുള്ള ജീവിതം കരയേണ്ടി വരും…… ” എന്നും പറഞ്ഞു വരണ്ടമായ ഒരു ചിരിയും സമ്മാനിച്ച് അവള് ഇൗ പടി ഇറങ്ങി……

 

 

പോയത് അവള് മാത്രം ആയിരുന്നില്ല….. ഇൗ വീടിന്റെ ഐശ്വര്യം കൂടി ആയിരുന്നു……

 

 

ഞങ്ങൾ കരുതും പോലെ അത്ര നല്ലത് ആയിരുന്നില്ല അവളുടെ ജീവിതം…… അത് അവളുടെ വാക്കുകൾ സാധൂകരിക്കുന്നത് ആയിരുന്നു……

 

 

പിന്നെ എന്റെ മകളുടെ ജീവിതത്തെ കുറിച്ച് ഓർത്ത് കരയാത്ത ഒരു ദിവസം പോലും എനിക് ഉണ്ടായിരുന്നില്ല……

 

 

കുടിയനായ ഭർത്താവ് അവളെ ദ്രോഹിച്ചു സന്തോഷം കണ്ടെത്തുന്ന അമ്മായിയമ്മ……. ഗർഭിണി ആയിരുന്ന അവളെ ഒരു പട്ടിയെ പോലെ അവിടെ ജോലി ചെയിപ്പിച്ചു…… വെറും ഒരു മാസം കൊണ്ട് തന്നെ അവള് കോലം കെട്ടു……

 

 

ഞങ്ങളുടെ രാജകുമാരി…… ഐശ്വര്യലക്ഷ്മി ആ വീടിലെ വെറുമൊരു വേലക്കാരി ആയി……

 

 

 

( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply