Skip to content

💙 ഇന്ദ്രബാല 💙 62

indrabaala novel aksharathalukal

✍️💞… Ettante kanthaari…💞 ( Avaniya )

ഞങ്ങൾ കരുതും പോലെ അത്ര നല്ലത് ആയിരുന്നില്ല അവളുടെ ജീവിതം…… അത് അവളുടെ വാക്കുകൾ സാധൂകരിക്കുന്നത് ആയിരുന്നു……

 

പിന്നെ എന്റെ മകളുടെ ജീവിതത്തെ കുറിച്ച് ഓർത്ത് കരയാത്ത ഒരു ദിവസം പോലും എനിക് ഉണ്ടായിരുന്നില്ല……

 

കുടിയനായ ഭർത്താവ് അവളെ ദ്രോഹിച്ചു സന്തോഷം കണ്ടെത്തുന്ന അമ്മായിയമ്മ……. ഗർഭിണി ആയിരുന്ന അവളെ ഒരു പട്ടിയെ പോലെ അവിടെ ജോലി ചെയിപ്പിച്ചു…… വെറും ഒരു മാസം കൊണ്ട് തന്നെ അവള് കോലം കെട്ടു……

 

ഞങ്ങളുടെ രാജകുമാരി…… ഐശ്വര്യലക്ഷ്മി ആ വീടിലെ വെറുമൊരു വേലക്കാരി ആയി……

 

 

എല്ലാം അറിഞ്ഞിട്ടും അവളുടെ വാശി തന്നെ ആയിരുന്നു അവിടെ നിൽക്കണം എന്നത് ഞങ്ങളോട് ഉള്ള വാശി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ…. ഞാൻ കാരണം ആയിരുന്നല്ലോ അവള് ഇൗ ബന്ധത്തിന് സമ്മതിച്ചത്…..

 

 

അങ്ങനെ ഒരിക്കൽ ഞങ്ങൾ അവളെ കാണാൻ ചെന്നു…. ഭാഗ്യം കൊണ്ട് എന്റെ കുഞ്ഞു രക്ഷപെട്ട ദിനം…..

 

 

അന്ന് ഞാനും മാധവനും കൂടി അവളെ കാണാൻ ഭദ്രന്റെ വീട്ടിൽ പോയി….

 

ഞങ്ങൾ വാതിൽ തുറന്നു ചെന്നപ്പോൾ മുതൽ അകത്ത് നിന്ന് എന്തൊക്കെയോ ആക്രോശങ്ങൾ കേൾക്കാം…. അത് ഒന്നും എന്റെ മകളെ ആവല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചു ഞങ്ങൾ അകത്തേക്ക് കയറി പെട്ടെന്ന് ആണ് മാധവന്റെ മേലേക്ക് എന്തോ വന്നു വീണത്…

 

 

 

നോക്കിയപ്പോൾ നെറ്റി ഒക്കെ പൊട്ടി ചോര ഒലിച്ച് ബോധം പോവും എന്ന അവസ്ഥയിൽ ആയിരുന്നു ഞങ്ങളുടെ ലക്ഷ്മി….

 

 

” മോളെ എന്ത് പറ്റി…. ” – മാധവൻ

 

 

അപ്പോഴും അവള് ഞങ്ങളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…. ഒരുപാട് വേദനകൾ കലർന്ന പുഞ്ചിരി അവളുടെ അവസ്ഥ വളരെ ഭയാനകം ആയിരുന്നു….. എല്ലും തോലും ആയി…. തോൾ എല്ല് ഒക്കെ വ്യക്തം ആയി കാണാം…. ക്ഷീണിച്ച് വയർ മാത്രം ചാടി ഇരിക്കുന്നു…..

 

 

പെട്ടെന്ന് ഭദ്രനും അവന്റെ അമ്മയും കൂടി ഇറങ്ങി വന്നു…..

 

” എന്താ ഇവൾക്ക് പറ്റിയത്…. ” – മാധവൻ

 

 

” ഇൗ ഒരുംബട്ടവൾക്ക് ഇനിയും പഴയ കാമുകനെ മറക്കാൻ ആയില്ല എന്ന്….. അവന്റെ കൊച്ചിനെയും വയറ്റിൽ ഇട്ട് എന്നെ പഠിപ്പിക്കാൻ വരുന്നു…. മര്യാദിക്ക്‌ വെച്ച് ഉണ്ടാകി തരാൻ പോലും അറിയില്ല അവൾക്ക്….. പിഴച്ചവൾ….. ” – ഭദ്രന്റെ അമ്മ

 

 

” മോളെ ലക്ഷ്മി നീ ചെന്ന് നിന്റെ ഡ്രസ്സ് ഒക്കെ എടുത്ത് വാ…. ഇനി ഇവിടെ നിൽക്കേണ്ട…. വാ നമുക്ക് വീട്ടിൽ പോവാം…. ” – മാധവൻ

 

 

ഞാൻ ഒന്നും മിണ്ടാൻ പോലും ആവാതെ നിന്ന് പോയി….

 

 

” ഞാൻ എങ്ങോട്ടാ വരേണ്ടത് മാധവേട്ട…. ഇതല്ലേ നിങ്ങള് എനിക്കായി കണ്ടെത്തിയ വീട്…. ” – ലക്ഷ്മി

 

 

ഒന്നു കരയുക കൂടി ചെയ്യാതെ ഉള്ള അവളുടെ സംസാരം ശെരിക്കും എന്റെ ഉള്ള് പൊള്ളിച്ചു…..

 

 

” ലക്ഷ്മി മോളെ വാശി പിടികരുത്…. വാ നിന്റെ കുഞ്ഞിനെ ഓർത്ത് എങ്കിലും വാ…. ഇനിയും ഇവിടെ നിന്നാൽ ഇവരൊക്കെ കൂടി നിന്നെ കൊല്ലും ” – മാധവൻ

 

 

” വേണ്ട ഏട്ടാ…. ഇതാവും എന്റെ വിധി…. ” – ലക്ഷ്മി

 

 

” മോളെ പ്ലീസ്…. നീ വാ…. വാശി മാറ്റി വെക്കു…. ” – ദേവകി

 

 

” ഞാനാണോ വാശി കാണിക്കുന്നത്….. ഞാൻ പറഞ്ഞത് അല്ലേ ഇനി എന്തിനാ…. ” – ലക്ഷ്മി

 

 

 

” മോളെ മോൾ വാ…. അമ്മ പറയുന്നത് ഒന്നു കേൾക് ദയവ് ചെയ്തു എന്റെ മോൾ എന്റെ കൂടെ വാ….. “. – ദേവകി

 

 

 

” ഇനി പറയണ്ട അമ്മേ…. ലക്ഷ്മി നിനക്ക് നിന്റെ വയറ്റിൽ ഉള്ള കുഞ്ഞിനോട് ഒരു തരിമ്പ് എങ്കിലും സ്നേഹം ഉണ്ടെങ്കിൽ നീ ഇപ്പോ ഞങ്ങളുടെ കൂടെ വരും…. ” – മാധവൻ

 

 

അത് അവളെ പിടിച്ച് ഉലച്ചതായി തോന്നി….. അവള് വേഗം അകത്തേക്ക് പോയി എന്നിട്ട് തിരിച്ച് ബാഗും ആയി വന്നു….

 

 

” നീ ഇപ്പോ ഇവിടുന്നു ഇറങ്ങിയാൽ ഇനി മേലാൽ ഇൗ പടി ചവിട്ടരുത്….. ” – ഭദ്രന്റെ അമ്മ

 

 

ഉടനെ അവള് അവർക്ക് നേരെ ഒന്നു പുച്ഛിച്ചു…..

 

 

” നിങ്ങള് ചിറ്റെടത്തെ കുറിച്ച് കേട്ടിട്ട് ഉണ്ടോ… അതിന്റെ ഒരേയൊരു അവകാശി ആണ് ഇൗ നിൽക്കുന്നവൾ…. അത് കൊണ്ട് ഇൗ കുടിലിൽ നിൽക്കേണ്ട ഗതികേട് എന്റെ പെങ്ങൾക്ക് ഇല്ല…. അല്ലെങ്കിലും ഇനി ഇവളെ ഇവിടെ നിറുത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല…. ഭദ്ര ഇനി കോടതിയിൽ വെച്ച് കാണാം…. നീ കരുതി ഇരുന്നോ…. ഇവൾ ഇവിടെ അനുഭവിച്ചതിന് ഒപ്പം ഇവൾക്കായി ഞങ്ങൾ നൽകിയ എല്ലാം നീ തിരിച്ച് തരേണ്ടി വരും…. വാ മോളെ നമുക്ക് ഇറങ്ങാം…. ” – മാധവൻ

 

 

 

 

തിരിച്ച് വീട്ടിൽ വന്നപ്പോൾ തന്നെ അവള് അവളുടെ മുറിയിൽ ഒതുങ്ങി…. ഭക്ഷണം കഴിക്കാൻ പോലും താഴേയ്ക്ക് വരില്ല….. അവിടെ എന്തെങ്കിലും എത്തിച്ച് കൊടുത്താൽ മാത്രം കഴിക്കും….. അപ്പോഴും അവള് ഉറച്ച് വിശ്വസിച്ചിരുന്നു തന്റെ കാമുകൻ തന്നെ ചതിച്ചിട്ടില്ല എന്ന്…. അവൻ തിരിച്ച് വരുമെന്ന്….

 

 

കൃഷ്ണനും ലതയും അവളെ ഒളിഞ്ഞും തെളിഞ്ഞും ഉപദ്രവിച്ചു….. പക്ഷേ ഇൗ പ്രാവശ്യം അവർക്ക് എതിരായി മാധവൻ മുന്നിട്ട് നിന്നു….

 

 

അത് അവരെ ഒരുപാട് അലട്ടി….. അങ്ങനെ മാസങ്ങൾ കടന്നു പോയി…. അവൾക്ക് മാസം 6 കഴിഞ്ഞു…. പഴയ ക്ഷീണം ഒക്കെ മാറി എങ്കിലും മൗനം അത് പഴയ പോലെ തുടർന്നു…..

 

 

ഇതിനിടയിൽ മാധവൻ ഡിവോഴ്‌സ് ഫൈൽ ചെയ്തിരുന്നു…. കൃഷ്ണൻ അതിനു എതിരെ നിന്നെങ്കിലും അവന്റെ വാക്കുകൾ ആരും കേട്ടില്ല…..

 

 

ഒരു ദിവസം മാധവൻ കയറി വന്നത് നല്ലൊരു വാർത്തയും ആയാണ്…. അവൾക്ക് കോടതി ഡിവോഴ്സ് അനുവദിച്ചു…. ഞങ്ങളുടെ ആഗ്രഹം പോലെ ഗാർഹിക പീഡനത്തിന് അവർ 2 പേരും ശിക്ഷിക്കപ്പെട്ടു…. കൂടാതെ അവൾക്ക് നഷ്ടപരിഹാരം ആയി ലക്ഷങ്ങൾ കൊടുക്കണം എന്നും വിധിച്ചു…..

 

അത് കൃഷ്ണനും മറ്റുള്ളവർക്കും കിട്ടിയ ഒരു അടി ആയിരുന്നു….

 

 

സ്വന്തം ആങ്ങളയും അമ്മയും അകത്ത് ആയത് ലതക്ക് സഹിച്ചില്ല….. മാധവൻ ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് അവൾക്ക് എതിരെ അധിക്രമങ്ങൾ ഒന്നും ഇല്ലാത്തത് എന്ന് എനിക് മനസ്സിലായിരുന്നു….

 

 

പക്ഷേ ഒരു ദിവസം അത്യാവശ്യം ആയി അവന് 2 ദിവസം വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു….

 

 

അന്ന് കൃഷ്ണനും ഇവിടെ ഉണ്ടായിരുന്നില്ല….

 

 

ലത അവളുടെ ദേഷ്യം തീർക്കാൻ ആയി ലക്ഷ്മിയുടെ അടുത്തേയ്ക്ക് ചെന്നു…. എനിക് ഒന്നും ചെയ്യാൻ പറ്റിയില്ല…. ഞാൻ അവളെ തടയാൻ ശ്രമിച്ചു എങ്കിലും ലതയെ പോലെ ഒരു ചെറുപ്പക്കാരിയുടെ കൈകരുത്തിന് മുന്നിൽ ഞാൻ നിസ്സഹായ ആയി മാറി…. എന്നെ തടഞ്ഞു അവള് ലക്ഷ്മിയുടെ മുറിയിൽ കയറി വാതിൽ അടച്ചു…..

 

 

അകത്ത് എന്താ നടക്കുന്നത് എന്നറിയാതെ എന്റെ ഉള്ള് വേദനിച്ചു അതിനാൽ ഞാൻ വേഗം തെക്കേപുറത്തെ ജനലിലൂടെ നോക്കി…..

 

 

അവള് ലത എന്റെ കുഞ്ഞിനെ അടിച്ചു…. നിസ്സഹായ ആയി നോക്കി നിൽക്കേണ്ടി വന്ന ഞാൻ എന്ന അമ്മയെ ആദ്യമായി ഞാൻ ശപിച്ചു…..

 

 

പക്ഷേ പിന്നീട് അവിടെ നടന്നത് ഒക്കെ ഞാൻ ചിന്തിച്ചതിന് അപ്പുറം ആയിരുന്നു….

 

 

” എടി പിഴച്ചവളെ നീ…. നീ എന്റെ അമ്മയെയും ഏട്ടനെയും ജയിലിൽ ആകി അല്ലേ…. നിന്നെ ഞാൻ കൊല്ലും ഡീ…. ” – ലത

 

 

എന്നും പറഞ്ഞു ലക്ഷ്മിയുടെ കഴുത്തിൽ പിടിച്ചിരിക്കുക ആണ്…. അവള് ശ്വാസത്തിന് ആയി പിടയുന്നു….. അവിടെ നിന്ന് അലമുറ ഇട്ട് കരയുവാൻ അല്ലാതെ എനിക് ഒന്നിനും കഴിഞ്ഞില്ല….

 

 

” ഏടത്തി…. ” എന്നൊക്കെ അവള് ദയനീയമായി വിളിക്കുന്നുണ്ട്… പക്ഷേ ലത വിടാൻ ഒരുക്കം അല്ലായിരുന്നു…..

 

 

” ആരെ കണ്ടിട്ട് ആണ് ഡീ നീ നെഗളികുന്നത്….. കണ്ടവന്റെ കൂടെ കിടന്നു വയറ്റിൽ ഉണ്ടാക്കിയതും പോര എന്നിട്ട് അത് ഏറ്റെടുക്കാൻ തയ്യാറായ എന്റെ ഏട്ടനെ കൂടി നീ ജയിലിൽ ആകി….. ” – ലത

 

 

” കണ്ടവൻ അല്ല എന്റെ കുഞ്ഞിന്റെ അച്ഛൻ…. നാഥൻ… അവനാണ്…. ” – ലക്ഷ്മി

 

 

സത്യത്തിൽ അപ്പോഴായിരുന്നു അവളുടെ കുഞ്ഞിന്റെ അച്ഛന്റെ പേര് പോലും ഞങ്ങൾ കേൾക്കുന്നത്… ഇന്നേവരെ ചോദിച്ചിട്ട് ഇല്ല എന്നതാണ് ശെരി….

 

 

 

” ഓ ആ ഊരു തെണ്ടിയെ കണ്ടാണോ നീ നേഗളികുന്നത്…. ” – ലത

 

 

” ഏടത്തി സൂക്ഷിച്ച് സംസാരിക്കണം…. ” – ലക്ഷ്മി

 

 

” അല്ലെങ്കിൽ നീ എന്ത് ചെയുമെടി…. അവളുടെ ഒരു നാഥൻ…. വയറ്റിൽ ഉണ്ടാകി തന്നിട്ട് അവൻ നാട് വിട്ടു…. ഏതോ എമ്പോക്കിയുടെ….. ”

 

 

പറഞ്ഞു തീരുന്നതിനു മുമ്പേ ലതയുടെ കരണം പുകഞ്ഞിരുന്നു…..

 

 

” ഡീ നീ എന്നെ ” – ലത

 

 

” ഇറങ്ങിപോ എന്റെ മുറിയിൽ നിന്ന്….. ഇറങ്ങാൻ….. ” – ലക്ഷ്മി

 

 

അതൊരു അലർച്ച ആയിരുന്നു….

 

 

ലത ഒന്നു ചെറുതായി ഞെട്ടിയിട്ട് ഉണ്ട്….

 

 

” കാണിച്ച് തരാടി നിന്നെ ഞാൻ…. കൃഷ്ണേട്ടൻ ഒന്നു വന്നോട്ടെ….. ” – ലത

 

 

എന്നും പറഞ്ഞു അവള് ദേഷ്യത്തിൽ മുറിയിൽ നിന്ന് പോയി…. അവള് വാതിൽ തുറന്നതും ഞാൻ വേഗം അകത്തേക്ക് ചെന്നു എന്റെ മോളെ പുണർന്നു…. അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി പോലും കണ്ണുനീർ വരുന്നില്ല എന്നത് എന്നെ അൽഭുധപെടുത്തി…..

 

 

 

” മോളെ ലക്ഷ്മി….. ക്ഷമിക്കൂ മോളെ ഇൗ അമ്മയോട്… അമ്മ കാരണം അല്ലേ…. ” – ദേവകി

 

 

” സാരമില്ല അമ്മേ…. എല്ലാം വിധി ആണ്…. ” – ലക്ഷ്മി

 

 

അവളുടെ വാക്കുകളിലെ ദൃഢത എന്നെ ഞെട്ടികുന്നത് ആയിരുന്നു…..

 

 

” മോളെ ഞാൻ…. ” – ദേവകി

 

 

” മതി അമ്മേ…. പഴയത് ഒക്കെ നമുക്ക് മറക്കാം…. എനിക് ജീവിക്കണം…. എന്റെ മകന് വേണ്ടി എനിക് ജീവിക്കണം….. ” – ലക്ഷ്മി

 

 

” മകൻ ആണെന് ഉറപ്പിച്ചോ…. ” – ദേവകി

 

 

” അതേ അമ്മേ എനിക് ഒരു മകനെ ആണ് വേണ്ടത്…. അല്ലെങ്കിൽ ഇനിയും എന്റെ പോലെ എന്റെ കുഞ്ഞു അനുഭവിക്കേണ്ടി വരും…. ഒരു പെണ്ണായി പിറന്നത് കൊണ്ട് മാത്രം…. ” – ലക്ഷ്മി

 

 

” മോളെ പക്ഷേ കൃഷ്ണൻ…. ” – ദേവകി

 

 

” വരട്ടെ നോക്കാം….. അമ്മ വാ എനിക് വിശക്കുന്നു ഭക്ഷണം എടുത്ത് വെക്കു….. ” – ലക്ഷ്മി

 

 

തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് വേണ്ടി അവള് ഒരു അമ്മയായി മാറിയിരുന്നു….. തന്റെ കുഞ്ഞിനെ ഏത് പ്രശ്നങ്ങളിൽ നിന്നും കാത്ത് പരിപാലിക്കുന്ന ശക്തിയായ സ്ത്രീ രൂപം…. അമ്മ 🔥

 

 

 

കൃഷ്ണൻ വന്നപ്പോഴേക്കും ലത കാര്യങ്ങള് ഒക്കെ പറഞ്ഞു… അവൻ ദേഷ്യപ്പെട്ട് ലക്ഷ്മിയെ അടിക്കാൻ ചെന്നു…. പക്ഷേ അപ്പോഴേക്കും മാധവൻ എത്തിയിരുന്നു ഏട്ടനെ അനിയൻ തടഞ്ഞു….

 

 

” ഇപ്പോ ഇറങ്ങണം ഇവിടുന്നു എല്ലാം…. എന്നെ അനുസരിക്കാൻ കഴിയാത്ത ഒരാളും ഇനി ഇവിടെ വേണ്ട…. അനിയനും അനിയത്തിയും ഇറങ്ങാം…. ഇപ്പോ… അല്ലെങ്കിൽ  ഞാൻ പറയുന്നത് കേട്ട് നിന്നോളണം…. ” – കൃഷ്ണൻ

 

ഉറച്ച വാക്കുകൾ ആയിരുന്നു അവന്റെ….

 

 

” ആരും ഇറങ്ങാൻ പോകുന്നില്ല…. ഇത് എന്റെ വീടാണ്… എന്താ ശരിയല്ലേ അമ്മേ…. ഇൗ വീടിന്റെയും സകല സ്വത്തുകളുടെ യും ഒരേയൊരു അവകാശി ഞാൻ ആണ്…. ഐശ്വര്യലക്ഷ്മി….. ആര് ഇവിടെ നിൽക്കണം ഇന്ന് ഞാൻ തീരുമാനിക്കും….. ” – ലക്ഷ്മി

 

 

 

” അതേ ഇതിന്റെ ഒക്കെ ഒരേയൊരു അവകാശി ലക്ഷ്മി ആണ്…. ” – ദേവകി

 

 

” എല്ലാവരും ഒന്നിച്ച് ആണല്ലേ എനിക് നേരെ…. ” – കൃഷ്ണൻ

 

 

” ഇറങ്ങി പോ എന്ന് ഞാൻ പറയില്ല…. പക്ഷേ ഇവിടെ പഴയ പോലെ എല്ലാവരെയും അടക്കി വാഴാം എന്ന് ഉദ്ദേശം വെച്ച് നിൽക്കണം എന്ന് ഇല്ല…. ” – ലക്ഷ്മി

 

 

” ഡീ ഡീ…. നീ ഇതിന് അനുഭവിക്കും…. നിന്റെ മറ്റവനെ അങ്ങ് പരലോകത്തേക് അയച്ചത് പോലെ നിന്നെയും അയക്കും… പെങ്ങൾ അല്ലേ എന്ന് കരുതിയപ്പോൾ…. ” – കൃഷ്ണൻ

 

 

ഞങ്ങൾകൊക്കെ അതൊരു ഷോക് ആയിരുന്നു എങ്കിലും അവളുടെ ഭാവനേധമന്യ ഉള്ള നിൽപ് ഞങ്ങളെ സംശയത്തിൽ ആഴത്തി……

 

 

” എനിക് അറിയാമായിരുന്നു…. എന്റെ നാഥൻ ജീവനോടെ ഇല്ല എന്ന്…. കാരണം ഉണ്ടായിരുന്നു എങ്കിൽ ഇൗ ലക്ഷ്മിയെ നാഥൻ കൈ വിടില്ല…. നാഥന്റെ അവസാന ഹൃദയമിടിപ്പ് പോലും അവന്റെ ലക്ഷ്മിക്ക് വേണ്ടിയാവും തുടിച്ചത്….  ഇത്രയും വീറോടെ പറഞ്ഞ സ്ഥിതിയ്ക്ക് ഇനി ഒരു നിമിഷം പോലും ഇവിടെ നിൽക്കരുത്…. വലിയെട്ടന് അച്ഛന്റെ സ്ഥാനം ആണ് നൽകിയത് അത് കൊണ്ടാണ് അക്ഷരം പ്രതി അനുസരിച്ചത്…. പക്ഷേ ഇനി ഇല്ല…. ചോദ്യങ്ങളും പറച്ചിലും ഒന്നും ഇല്ല…. ഇറങ്ങണം ഇപ്പോ…. ” – ലക്ഷ്മി

 

 

അതും പറഞ്ഞു വാതിൽ അടച്ച് അവള് അകത്തേക്ക് കയറി….

 

 

” അമ്മേ എനിക് ഇതിനെ പറ്റിയുള്ളൂ…. ഇത്രയെങ്കിലും ചെയ്തില്ല എങ്കിൽ അത് ഞാൻ എന്റെ മകനോട് ചെയ്യുന്ന തെറ്റാണ്…. ” – ലക്ഷ്മി

 

 

പിന്നീട് അവള് ജീവിച്ചത് അവളുടെ കുഞ്ഞിന് വേണ്ടി ആയിരുന്നു…. അങ്ങനെയാണ് ഒരു ദിവസം ഒന്നല്ല 2 കുഞ്ഞുങ്ങൾ ആണ് അവളുടെ വയറ്റിൽ ഉള്ളത് എന്ന് ഡോക്ടർ പറഞ്ഞു…. റിസ്ക് ഉണ്ടെന്നും പറഞ്ഞു…..

 

 

പക്ഷേ അവള് ജീവിക്കും എന്ന് തന്നെ പറഞ്ഞു…. തന്റെ മക്കളെ വളർത്തും എന്നും ഒക്കെ പറഞ്ഞു കൊണ്ടിരുന്നു….

 

 

വീട്ടിൽ നിന്ന് പുറത്ത് ആകി എങ്കിലും കൃഷ്ണനെ അവള് ഓഫീസ് കാര്യങ്ങളിൽ ഒന്നും വിലകിയില്ല….

 

 

അങ്ങനെ അവളുടെ ഡേറ്റ് അടുത്തു….. ഒരു ദിവസം പ്രസവ വേദന വന്ന അവളെ മാധവൻ ആണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്…. അപ്പോ തന്നെ ലേബർ റൂമിലും കേറി…. പ്രസവവും ഉടനെ ഉണ്ടായിരുന്നു…..

 

 

പക്ഷേ ഞങ്ങൾക്ക് ലഭിച്ചത് ഞങ്ങളുടെ ശരണിനേ മാത്രം ആയിരുന്നു…. ആദ്യ ജനിച്ച കുട്ടിയും ഞങ്ങളുടെ ലക്ഷ്മിയും മരണം അടഞ്ഞു എന്നാണ് അറിഞ്ഞത്…..

 

 

ശരണിനെ ആദ്യം ഒക്കെ വളർത്തിയത് ഞാൻ ആയിരുന്നു…. ഒരു ദിവസം കൃഷ്ണൻ ഒക്കെ ഇവിടേക്ക് വന്നു…. പഴയ പോലെ ആയിരുന്നില്ല അവരുടെ അവസ്ഥ….. അവർക്ക് മക്കൾ ഉണ്ടായിരുന്നില്ല…. ഞങ്ങൾ അവളോട് ലക്ഷ്മിയും കുട്ടിയും മരിച്ചു പോയെന്ന് പറഞ്ഞു….

 

 

ശരണിനെ കുറിച്ച് ചോദിച്ചപ്പോൾ ദത്തെടുത്ത കുട്ടി ആണെന്ന് വിശ്വസിപ്പിച്ചു….

 

 

അവനെ അവർ വളർത്താം എന്ന് തീരുമാനിച്ചു…..

 

 

അവർക്ക് അവനോട് ഭയങ്കര സ്നേഹം ആയിരുന്നു…. അത് കൊണ്ട് ഞങ്ങളും അത് ശെരി വെച്ചു…. കാരണം മാധവന്റെ വിവാഹം പോലും കഴിഞ്ഞിട്ട് ഇല്ലായിരുന്നു….

 

 

പക്ഷേ അതിന് ശേഷം ഒരുപാട് ദുർമരണങ്ങൾ നടന്നു….. ഭദ്രനെ കാണാതെ ആയി ദിവസങ്ങൾക്ക് ശേഷം പുഴയിൽ ശരീരം പൊങ്ങി…. ചീഞ്ഞ അഴിഞ്ഞ അവസ്ഥയിൽ ആയിരുന്നു….

 

അവന്റെ അമ്മ അത് കണ്ട് ചങ്ക്‌ പൊട്ടി മരിച്ചു…. രാമൻ ഇൗ നേരം ലണ്ടനിൽ ആയിരുന്നല്ലോ…. അവൻ തിരികെ വരുന്ന നേരം അവന്റെ വണ്ടി ആക്സിഡന്റ് ആയി…. ഭാഗ്യം കൊണ്ട് ജീവൻ തിരിച്ച് കിട്ടി… പക്ഷേ അവന് ആരെയും തിരിച്ച് അറിയാൻ ആവാത്ത അവസ്ഥയിൽ ആയിരുന്നു… അതിനാൽ ലക്ഷ്മി എന്നൊരു പെങ്ങളെ പോലും അവൻ ഓർത്തില്ല…..

 

 

ദുർമരണങ്ങളുടെ കാരണം അറിയാൻ മേപ്പാട് തിരുമേനിയെ വിളിച്ച് വരുത്തി….. അദ്ദേഹത്തിന്റെ വാക്കുകൾ ഞങ്ങളെ ശെരിക്കും പിടിച്ച് ഉലച്ചു….

 

 

തെറ്റ് ചെയ്യാതെ കൊല്ലപ്പെട്ട 2 ആത്മാക്കളുടെ പ്രതികാരം ആണ് അതൊക്കെ……

 

 

പരിഹാരം ആയി ഇപ്പോ തൽകാലം അവരെ അടക്കി നിർത്താം എന്ന് പറഞ്ഞു…. പക്ഷേ അവിടെ കഴിയില്ല ഒന്നും… ഇതിന് kaaranakaar ആയവരുടെ അവസാനം കണ്ടേ ആ ആത്മാക്കൾ നിർവൃതി അടയു…. അത്രയും നാൾ ഗതികിട്ടാതെ ഭൂമിയിൽ അലയും എന്നാണ് പറഞ്ഞത്…..

 

 

അതിന്റെ പരിഹാരം ചെറുത് ആയിരുന്നില്ല…. ലക്ഷ്മി വീണ്ടും പുനർജനിക്കും….. അതും ചിറ്റെടതെ കുട്ടിയായി തന്നെ….. ആ കുട്ടി ജനിക്കുമ്പോൾ മുതൽ അവരുടെ നാശവും ആരംഭിക്കും… ആ കുട്ടിയുടെ വിവാഹം ലക്ഷ്മിയുടെ മൂത്ത മകനും ആയി നടത്തണം എന്നാണ് പറഞ്ഞിരുന്നത്…. എങ്കിലേ അവർക്ക് നിത്യശാന്തി ലഭിക്കുക ഉള്ളൂ…..

 

 

 

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ നിന്റെ ജനനത്തിന്റെ അന്ന് കൃഷ്ണന്റെ വണ്ടി ആക്സിഡന്റ് ആയി…. അതിലൂടെ ഞങ്ങൾക്ക് മനസിലായി… നീയാണ് ഞങ്ങളുടെ ലക്ഷ്മി എന്ന്…. നിന്റെ നൃത്തം ചെയാൻ ഉള്ള കഴിവ് ഒക്കെ ലക്ഷ്മിയുടെത് തന്നെയായിരുന്നു…..

 

 

 

 

നിനക്ക് വയസ്സ് അറിയിച്ച സമയം തന്നെ മുഴുവൻ സ്വത്തുകളും നിന്റെ പേരിലേക്ക് മാറ്റി…. നീ മാത്രമാണ് അതിന്റെ ഏക അവകാശി…. എന്റെ ലക്ഷ്മി മാത്രം…

 

 

അത് കൊണ്ടാണ് നിന്നെ ശരണിന് വേണ്ടി ആലോചിച്ചത്…. പക്ഷേ കാര്യങ്ങള് ഞങ്ങൾ വിചാരിച്ചത് പോലെ അല്ല നടന്നത്….

 

 

 

 

ആ തിരുമേനി പറഞ്ഞത് ശരൺ അല്ല നിനക്കായി പിറന്നവൻ എന്നാണ്….. ജാതകത്തിൽ തന്നെ അത് പറഞ്ഞിരുന്നു…. പക്ഷേ അവൻ ലക്ഷ്മിയുടെ മകൻ ആയത് കൊണ്ട് തന്നെ ആണ് ഞങൾ ഇൗ വിവാഹം തന്നെ മതിയെന്ന് വാശി പിടിച്ചത്…. പക്ഷേ ദേവൻ ആയിരുന്നു അത്…. അതാണ് അവസാന നിമിഷം പോലും അവൻ കൂടെ നിന്നത്…. അവൻ തന്നെ നിന്റെ കഴുത്തിൽ താലി കെട്ടിയത്….. അത് ഉറപ്പിക്കാൻ വേണ്ടി ആണ് അന്ന് ദേവന്റെ ജാതകം വാങ്ങിയത്…. പത്തിൽ പത്ത് പൊരുത്തം ഉണ്ടായിരുന്നു….. നിന്റെ ജാതകം പോലെ തന്നെ സപ്തവിവാഹ ജാതകം ആയിരുന്നു ഇവന്റെതും…..

 

 

 

അപ്പോഴും ആ തിരുമേനി ഉറപ്പിച്ചത് ലക്ഷ്മിയുടെ മകൻ ആണ് നിനക്കുള്ള പയ്യൻ എന്ന് തന്നെയാണ്…..

 

 

” പക്ഷേ മുത്തശ്ശി ഞാൻ….. ” – ദേവൻ

 

 

” ഞങ്ങൾക്ക് അറിയില്ല മോനെ ഒന്നും….. നീ ആരാണെന്നോ എന്താണെന്നോ ഒന്നും….. പക്ഷേ ഒന്നു പറയാം നിങ്ങള് എല്ലാ അർത്ഥത്തിലും ഒന്നിച്ചാൽ മാത്രമേ ആ നീച്ചനെ നിങ്ങൾക്ക് കീഴപെടുത്താൻ ആവുക ഉള്ളൂ…. അവന്റെ മരണം അത് സുനിശ്ചിതം ആണ്…. ” – മുത്തശ്ശി

 

 

 

” മുത്തശ്ശി പക്ഷേ ഇതൊക്കെ അറിയാവുന്നത് നിങ്ങൾക്ക് അല്ലേ വലിയച്ചന് ഇത് അറിയാൻ വഴി ഇല്ലല്ലോ…. ” – ശ്രീ

 

 

” അറിയും അവൻ നിന്റെ ജനനത്തിന് ശേഷം അടിക്ക് അടിക്ക് ഉണ്ടായ തകർച്ച കാരണം ഒരു ജ്യോത്സ്യനേ കണ്ടിരുന്നു….. അപ്പോ അയാള് പറഞ്ഞു അറിയാം അവന് ഇതൊക്കെ….. നിന്റെ മരണം കൊണ്ട് മാത്രമേ അവന് ജീവിക്കാൻ ആവൂ….അതിനു വേണ്ടിയാണ് നിന്നെ കൊല്ലാൻ നോക്കുന്നത്….. പക്ഷേ നിങ്ങള് തമ്മിൽ എല്ലാ അർത്ഥത്തിലും ഒന്നിച്ചാൽ അവന് എന്നല്ല ഒരു ശക്തിക്കും നിങ്ങളെ പിരിക്കാൻ ആവില്ല…. ” – മുത്തശ്ശി

 

 

 

” മോളെ ശ്രീ ഞാൻ എന്റെ മക്കളോട് വേർതിരിവ് കാണിച്ചത് അല്ല…. ഇൗ  കാണുന്ന സ്വത്ത് മുഴുവൻ എന്റെ ലക്ഷ്മിയുടെ ആണ്…. എനിക് ഒരു തരിമ്പു പോലും വേണ്ട ഇതിൽ നിന്ന്…. ഞാൻ ഇതിന്റെ വെറുമൊരു കാവൽക്കാരൻ മാത്രമാണ്….. ” – മാധവൻ

 

 

 

” മുത്തശ്ശി പക്ഷേ ഞാൻ ലക്ഷ്മി അമ്മയുടെ മകൻ അല്ലെങ്കിലോ….. ” – ദേവൻ

 

 

 

” ജന്മം കൊണ്ട് മാത്രം അല്ലല്ലോ മക്കൾ പിറക്കുന്നത്…. കർമം കൊണ്ടും കൂടി ചിലർ മക്കൾ എന്ന പദവി അലങ്കരിക്കും…. അപ്പോ നീയും എന്റെ മകളുടെ മകൻ ആണ്…. ഞങ്ങൾക്ക് അങ്ങനെ വിശ്വസിക്കാൻ ആണ് ഇഷ്ടം…. “. – മുത്തശ്ശി

 

 

 

എന്നും പറഞ്ഞു മുത്തശ്ശി എന്റെ തലയിൽ തലോടി…..

 

 

സംസാരം തീരുന്നതിനു മുമ്പേ പെട്ടെന്ന് ശരൺ മുറിയിലേക്ക് കയറി വന്നു…..

 

 

” മുത്തശ്ശി ഞാൻ കേട്ടത് ഒക്കെ സത്യമാണോ….  ” – ശരൺ

 

 

” മോനെ അത്….. ” – മുത്തശ്ശി

 

 

” കൊന്നത് ആണല്ലേ…. അയാള് എന്റെ അമ്മയെയും അച്ഛനെയും….. എന്നെ അനാദൻ ആകിയത് അയാള് ആണല്ലേ…. കൊല്ലും ഞാൻ അയാളെ….. ” – ശരൺ

 

 

 

” മോനെ വേണ്ടാത്ത ഒന്നിനും നിൽക്കേണ്ട… അവന്റെ മരണം അത് മുമ്പേ നിശ്ചയിക്കപ്പെട്ടത് ആണ്….. “. – മുത്തശ്ശി

 

 

” ഞാൻ ഉണ്ടാവും ശ്രീക്കുട്ടി നിന്റെ കൂടെ…. എന്തിനും….. ” – ശരൺ

 

 

 

പെട്ടന്ന് ആണ് അവിടേക്ക് ശരത്ത് വന്നത്…..

 

 

” ഇതെന്താ ഇവരെല്ലാം കൂടി ഇവിടെ…. വട്ടമേശ സമ്മേളനം നടക്കുക ആണോ…. ” – ശരത്ത്

 

 

അവനെ കണ്ടതും ഞങ്ങൾ സംസാര വിഷയം മാറ്റി…..

 

 

എന്തിനാ വെറുതെ അവനെ കൂടി സ്വന്തം അച്ഛന്റെ മഹിമയെ അറിയിച്ച് കൊടുക്കുന്നത്…..

 

 

” അതേ മോനെ നമുക്ക് പുറത്ത് പോയാലോ അതിനു മുത്തശ്ശിയെ സമ്മതിപികുക ആയിരുന്നു…. ” – ശരൺ

 

 

ഭാഗ്യം അവൻ വേഗം ഒരു കള്ളം പറഞ്ഞു…. അല്ലെങ്കിൽ ഇപ്പോ എല്ലാം പൊളിഞ്ഞാനെ….

 

” മുത്തശ്ശി….. വാ മുത്തശ്ശി….. വാ നമുക്ക് ബീച്ചിൽ പോവാം….. ” – ശരത്

 

 

എന്നും പറഞ്ഞു അവൻ മുത്തശ്ശിയെ പിടിച്ച് വലിക്കാൻ തുടങ്ങി….

 

 

” എന്റെ പൊന്നു ചെക്കാ…. നിങ്ങള് ഒക്കെ പോയി വാ….. എനിക് ഒന്നും വയ്യ…. മക്കൾ ഒക്കെ കൂടി പോയി വാ…. ” – മുത്തശ്ശി

 

 

” ചെറിയച്ച വാ…. ” – ശരത്ത്

 

 

” നിങ്ങള് പിള്ളേർ പോയി വാ….. ചെല്ല്….. ” – മാധവൻ

 

 

” എന്ന നമുക്ക് പോവാം വാ….. ” – ശരൺ

 

 

” അതേ അളിയാ നിങ്ങള് ഒക്കെ ചെല്ല് ഞാൻ വരുന്നില്ല….. ” – ദേവൻ

 

 

” അതെന്താ ദേവാ…. ” – ശരൺ

 

 

” എന്തോ ഒരു സുഖം ഇല്ല ഡാ…. ” – ദേവൻ

 

 

” ദേവേട്ടൻ ഇല്ലെങ്കിൽ ഞാനും ഇല്ല….. ” – ശ്രീ

 

 

” ഓ കെട്ടിയോൻ ഇല്ലാതെ അവൾക്ക് വരാൻ പറ്റില്ല….. ” – ശരത്ത്

 

 

” ബാലേ നീ പോയി വാ…. ഞാൻ കിടക്കാൻ പോവാ…. നീ ഇവിടെ വെറുതെ ഇരിക്കേണ്ട…..  ചെല്ല് അവരുടെ കൂടെ പോയി വാ…. ” – ദേവൻ

 

 

” ദേവേട്ടാ….. ” – ശ്രീ

 

 

” പോടി പോയി ഡ്രസ്സ് മാറ്റഡി…. ” – ദേവൻ

 

 

” മ്മ്‌ ” – ശ്രീ

 

 

എന്നും പറഞ്ഞു അവള് പോയി…..

 

 

___________________

 

 

( ശ്രീ )

 

 

ഇൗ ദേവെട്ടന് ഇത് എന്തിന്റെ കേട് ആണ്…. ഞാൻ എങ്ങനെ ആണ് ദേവേട്ടൻ ഇല്ലാതെ….. എനിക് നന്നായി സങ്കടം വരാൻ തുടങ്ങി…..

 

 

” എന്താണ് ഭാര്യെ ഒരു ആലോചന….. ” – ദേവൻ

 

 

 

ഞാൻ ഒന്നും മിണ്ടിയില്ല…. ഡ്രസ്സ് എടുത്ത് മാറാൻ പോയി….

 

 

” ഐശ് പിണങ്ങല്ലെഡോ….. ” – ദേവൻ

 

 

എന്നും പറഞ്ഞു എന്റെ തോളിൽ കയ്യിട്ടു…. ഞാൻ വേഗം തട്ടി മാറ്റി….

 

 

” എന്നെ തൊടണ്ട….. ” – ശ്രീ

 

 

” എന്റെ കൊച്ച് പിണക്കം ആണോ…. ” – ദേവൻ

 

 

” അതേ പിണക്കം ആണ് മിണ്ടില്ല…. ” – ശ്രീ

 

 

” അച്ചോഡ….. ” – ദേവൻ

 

 

” പോടാ…. ” – ശ്രീ

 

 

” ഡീ ഡീ…. ” – ദേവൻ

 

 

ഞാൻ ഒന്നു പുച്ഛിച്ച് കൊണ്ട് ബാത്ത്റൂമിൽ കയറി…..

 

 

എന്റെ കൂടെ വരില്ലല്ലോ…. എന്നെ ഒറ്റക്ക് വിടില്ലെ…. ഞാൻ മിണ്ടില്ല…

 

 

ഞാൻ വേഗം ഒരുങ്ങി അവരുടെ കൂടെ പോയി… ദേവേട്ടനോട് ഒരു അക്ഷരം പോലും മിണ്ടിയില്ല…..

 

 

 

ഞങ്ങൾ വേഗം ബീച്ചിലേക്ക് പോയി…..

 

 

ഞാൻ,  ശരത്,  ശരൺ ഏട്ടൻ , അച്ചായൻ , അതുൽ ഏട്ടൻ , ആനന്ദ് ഏട്ടൻ , സൂര്യ , ഗായത്രി , അമ്മു , അന്ന , ജിത്തു ഏട്ടൻ, ലചു ചേച്ചി ഞങ്ങൾ എല്ലാവരും കൂടി 2 കാറിൽ ആയാണ് പോയത്….

 

 

ദേവേട്ടൻ ഇല്ലാത്തത് എനിക് ശെരിക്കും വല്ലാത്ത സങ്കടം ആയി തോന്നി….

 

 

എന്തോ ഒന്നിനും ഒരു ഭംഗി തോന്നിയില്ല…. എല്ലാം വെറും ഒരു കാഴ്ച അത്ര മാത്രം….

 

 

അവരെല്ലാം വെള്ളത്തിൽ കളി ആണ്…. എനിക് അതും തോന്നിയില്ല… ജിതുവേട്ടനും ചേച്ചിയും അവരുടെ ലോകത്ത് ആണ്…. അമ്മുവും സൂര്യയും അത് പോലെ തന്നെ…..

 

 

മറ്റൊരു പ്രണയ സല്ലാപം തുടങ്ങുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതെ ഇല്ല….. ആൾക്കാരെ നിങ്ങൾക്ക് മനസ്സിലായല്ലോ അല്ലെ….

 

നമ്മുടെ ഗായത്രിയും ആനന്ദ് ഏട്ടനും…. എനിക് സംശയം നേരത്തെ തുടങ്ങിയിരുന്നു….. പക്ഷേ ഇന്ന് സംശയങ്ങൾ ഒക്കെ ശെിയാവുന്നത് മനസിലായി…..

 

 

 

ഞാൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു….

 

 

” ഗായത്രി….. ” – ശ്രീ

 

 

” ആ ഏട്ടത്തി…. ” – ഗായത്രി

 

 

 

” എന്താണ് മോളെ ഒരു ഇളക്കം…. ” – ശ്രീ

 

 

” എന്ത് ഏട്ടത്തിക്ക് തോന്നിയത് ആവും…. ” – ഗായത്രി

 

 

” ആഹാ തോന്നലോ…. ” – ശ്രീ

 

 

” അതേ…. ” – ഗായത്രി

 

 

” ആനന്ദ് ഏട്ടാ….. ” – ശ്രീ

 

 

അവളുടെ മുഖം ഒന്നു വിരണ്ടു….

 

 

” എന്താ മോളെ….. ” – ആനന്ദ്

 

 

 

” എന്താ 2 ഉം കൂടി ഒരു ചുറ്റികളി….. ” – ശ്രീ

 

 

” ഇൗ ഒന്നുമില്ല മോളെ…. ” – ആനന്ദ്

 

 

 

” ദേ 2 ഉം കൂടി വേഷംകെട്ടല്ലെ….. കാര്യം പറ…. എന്താ സംഭവം…. ” – ശ്രീ

 

 

” അത് മോളെ…. എനിക് ഇഷ്ട ഇവളെ…. ഇവൾക്കും….. എന്നെ ഇഷ്ടമാണ്…. ” – ആനന്ദ്

 

 

” കണ്ണടച്ച് പാൽ കുടിക്കുക ആയിരുന്നു അല്ലേ ഡി…. നിനക്ക് എങ്ങനെ തോന്നി ഡീ….. ഞങ്ങളെ ഒക്കെ ചതിക്കാൻ…. ” – ശ്രീ

 

 

 

” ഏട്ടത്തി….. ” – ഗായത്രി

 

 

എന്നും പറഞ്ഞു അവളുടെ തൊണ്ട ഇടറി…. കണ്ണുകൾ ഒക്കെ നിറഞ്ഞ് വന്നു…..

 

 

 

” അയ്യേ ഇൗ പെണ്ണ് ഇത്രേ ഉള്ളൂ…. ദേ ഏട്ടാ ഇവളെ വിശ്വസിച്ച് നിൽക്കണ്ട കേട്ടോ……” – ശ്രീ

 

 

” എടി കുറുംബി….. ” – ആനന്ദ്

 

 

എന്നും പറഞ്ഞു ഏട്ടൻ എന്റെ ചെവിയിൽ പിടിക്കാൻ പോയി….

 

 

” ഏട്ടത്തി ഞാൻ ശെരിക്കും പേടിച്ച് പോയി കേട്ടോ…. ” – ഗായത്രി

 

 

” എന്റെ പെണ്ണെ… ആനന്ദ് ഏട്ടനെ പോലെ ഒരാളെ ആർക്കാ ഇഷ്ടപ്പെടാതെ ഇരിക്കുക…. വീട്ടിൽ എല്ലാവരും സമ്മതിക്കും…. ഞാൻ ഉണ്ടാവും എല്ലാത്തിനും കൂടി….. ” – ശ്രീ

 

 

” താങ്ക്സ് ഏട്ടത്തി…. ” – ഗായത്രി

 

 

എന്നും പറഞ്ഞു എന്നെ കെട്ടിപിടിച്ചു….

 

 

” ഇറുക്കി കൊല്ലാതെ ഡീ ദുഷ്ടെ…. നിന്റെ ഏട്ടൻ കോപിക്കും…. ” – ശ്രീ

 

 

 

” പോ ഏട്ടത്തി…. കളിയാകാതെ….. ” – ഗായത്രി

 

 

” എന്ന ശെരി…. നിങ്ങ ചെല്ല് മക്കളെ….. ഞാൻ ബ്ലാക് ആന്റ് ആവുന്നില്ലെ…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ അവിടുന്ന് മാറി നിന്നു….

 

 

കടലിലെ തിരമാല നോക്കി നിൽക്കുമ്പോൾ കല്യാണം മുതൽ ഒരു സിനിമ പോലെ എനിക് തോന്നി….. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല….. എന്റെ കഴുത്തിൽ താലി വീഴുമ്പോൾ പോലും ഞാൻ വെറുത്തത് ആണ്…. പക്ഷേ എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്…..

 

 

 

ഇന്ന് ആ മനുഷ്യൻ ഇല്ലാതെ ഒരു നിമിഷം പോലും പറ്റുന്നില്ല….. എന്റെ ജീവനും ജീവിതവും എല്ലാം അദ്ദേഹം മാത്രമാണ്…. ബാലയുടെ ഇന്ദ്രൻ മാത്രം💙

 

 

ഓരോന്നോക്കെ ആലോചിച്ചപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….

 

 

 

” എന്താ മോളെ ഒറ്റക്ക് നിന്ന് ചിരിക്കുന്നത്…. കെട്ടിയോനേ ഓർത്ത് നിൽപ് ആണോ…. ” – ശരൺ

 

 

 

” പോ ഏട്ടാ…. കളിയാകല്ലെ…… ” – ശ്രീ

 

 

 

” മിസ്സ് ചെയ്യുന്നുണ്ടോ…. അവനെ…. ” – ശരൺ

 

 

” ഒരുപാട്….. ” – ശ്രീ

 

 

 

” മോളെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…. “. – ശരൺ

 

 

” എന്താ ഏട്ടാ…. ” – ശ്രീ

 

 

 

” നിന്റെ ഒപ്പം കുറച്ച് നേരം ഇരുന്നോട്ടെ…. ” – ശരൺ

 

 

” അതിനെന്താ…. ” – ശ്രീ

 

 

” എന്റെ അമ്മ നിന്റെ പോലെ ആയിരുന്നിരിക്കും അല്ലേ ശ്രീക്കുട്ടി….. ” – ശരൺ

 

 

” മ്മ്‌ “. – ശ്രീ

 

 

” എന്തിനാണ് അല്ലേ…. അയാള് എന്നെ ഇങ്ങനെ ഒരു അനാഥൻ ആകിയത്…… ” – ശരൺ

 

 

എന്നും ചോദിച്ച് കൊറേ കരഞ്ഞു…. പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ ആണെന്ന് തോന്നുന്നു….. എന്നെ പുണർന്നു കൊണ്ട് കരഞ്ഞു…..

 

 

അടർത്തി മാറ്റാൻ തോന്നിയില്ല…. എന്റെ ഉള്ളിൽ ഉണ്ടായത് ഒരു അമ്മയുടെ വാത്സല്യവും പെങ്ങളുടെ സ്നേഹവും കരുതലും ആയിരുന്നു…..

 

 

 

അവിടുത്തെ കളി ഒക്കെ കഴിഞ്ഞു ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി….

 

 

______________________

 

 

 

( ദേവൻ )

 

 

 

അവൾക്ക് ചെറിയ ഒരു സർപ്രൈസ് കൊടുക്കാൻ ആണ് ഞാൻ പോകാതെ ഇരുന്നത്….

 

 

അവള് പോയതും ഞാൻ വേഗം പുറത്തേക് പോയി… കുറച്ച് purchase ഒക്കെ ഉണ്ടായിരുന്നു….

 

 

അവൾക്ക് മാത്രമല്ല നിങ്ങൾക്കും സർപ്രൈസ് ആണ്…. പിന്നെ അറിയാം കേട്ടോ😜

 

 

വീട്ടിൽ ചെന്നപ്പോൾ ആണ് ഫോണിൽ നോട്ടിഫിക്കേഷൻ വന്നത്…. നോക്കിയപ്പോൾ unknown നമ്പർ ആണ്… ഇതാരാണോ എന്തോ….

 

 

അത് കണ്ടതും എനിക് ദേഷ്യം ഇരച്ചു കയറി….  ശ്രീയുടെ ഫോട്ടോസ് ആണ്… കൂടെ ശരൺ…. ഇതാരോ മനഃ

പൂർവം ചെയ്യുന്നത് ആണ്… ഞങ്ങളെ പിരിക്കാൻ…. ആ നോക്കാം….

 

 

 

______________________

 

 

 

( ശ്രീ )

 

 

 

വീട്ടിൽ എത്തിയപ്പോൾ രാത്രി ആയിരുന്നു…. ഭക്ഷണം നേരത്തെ കഴിച്ചിരുന്നു….

 

 

നേരെ മുറിയിലേക്ക് കയറി…. കയറിയതും scented candles ന്റെ ഉന്മാദ സുഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി…. കൂടെ റോസാപൂവിന്റെ ഗന്ധവും…. അതൊക്കെ കണ്ട് എന്റെ കിളി പോയി….

 

( തുടരും ).

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!