Skip to content

💙 ഇന്ദ്രബാല 💙 63

indrabaala novel aksharathalukal

✍️💞… Ettante kanthari…💞 (Avaniya)

 

( ശ്രീ )

 

വീട്ടിൽ എത്തിയപ്പോൾ രാത്രി ആയിരുന്നു…. ഭക്ഷണം നേരത്തെ കഴിച്ചിരുന്നു….

നേരെ മുറിയിലേക്ക് കയറി…. കയറിയതും scented candles ന്റെ ഉന്മാദ സുഗന്ധം മൂക്കിലേക്ക് ഇരച്ചു കയറി…. കൂടെ റോസാപൂവിന്റെ ഗന്ധവും…. അതൊക്കെ കണ്ട് എന്റെ കിളി പോയി….

 

” എന്താണ് ഭാര്യെ ഇങ്ങനെ ബ്ലിംഗസ്യ അടിച്ച് നില്കുന്നത്….. പോയി കുളിച്ച് വാ പെണ്ണെ…. ” – ദേവൻ

 

 

എന്നും പറഞ്ഞു അവിടം ഒന്നു കാണുവാൻ കൂടി സമ്മതിക്കാതെ എന്നെ ഉന്തി തള്ളി ബാത്ത്റൂമിൽ കേറ്റി…. കൈയിൽ ഒരു കവറും വെച്ച് തന്നു….

 

 

ഞാൻ വേഗം കുളിച്ച് വസ്ത്രം മാറി…. സാരി ആയിരുന്നു കവറിൽ….വെള്ള നെറ്റ് സാരിയിൽ ചുവപ്പ് നിറത്തിൽ ഉള്ള വർക്….. അപ്പോഴാണ് ഞാൻ മുറി മുഴുവൻ ശ്രദ്ധിക്കുന്നത്…..

 

 

മുറിയിൽ മുഴുവൻ വെള്ള നിറത്തിൽ ഉള്ള റോസാപൂവിനാൽ അലങ്കരിച്ചിരുന്നു…… ഇടക്ക് റെഡ് റോസും…. ഒരു വല്ലാത്ത ഭംഗി ആയിരുന്നു….. ബെഡിൽ വൈറ്റ് ബെഡ് ഷീറ്റ് വിരിച്ചിരുന്നു അതിന്റെ പുറത്ത് ചുവന്ന റോസാപ്പൂ ഇതളുകൾ ഹൃദയ ആഗ്രതിയിൽ സെറ്റ് ചെയ്തിരുന്നു…..

 

 

മുറിയിൽ ആഗമാനം നിറഞ്ഞു നിന്നിരുന്നത് മെഴുകുതിരി വെളിച്ചം ആയിരുന്നു….. അതിന്റെ ഇളം മഞ്ഞ വെളിച്ചത്തിൽ അവിടെയാകെ മനോഹരം ആയിരുന്നു….

 

( റൊമാൻസ് ഇഷ്ടം അല്ലാത്തവർ ജസ്റ്റ് സ്റ്റെപ്പ് ബാക്ക് 😁😁😁 ഇനി 💙 ഇത് കാണുന്നത് വരെ അങ്ങനെ ഉളളവർ വായിക്കണം എന്ന് ഇല്ല…. )

 

അതൊക്കെ നോക്കി കണ്ടപ്പോൾ ആണ് പെട്ടെന്ന് കഴുത്തിൽ ചൂടുള്ള നിശ്വാസം തട്ടിയത്….. ഞാൻ പെട്ടെന്ന് ഒന്നു പുളഞ്ഞു പോയി….. എസിയുടെ തണുപ്പിലും ഞാൻ വിയർക്കുന്നത് പോലെ തോന്നി….

 

 

 

” ബാലേ….. “. – ദേവൻ

 

 

” മ്മ്‌ ” – ശ്രീ

 

 

” ഇഷ്ടായോ…. ” – ദേവൻ

 

 

” മ്മ്‌ ” – ശ്രീ

 

 

ഏട്ടന്റെ ശബ്ദം നേർത്തിരുന്നു…. എന്റെ ശബ്ദം പുറത്തേക് വരുന്നില്ല….

 

 

” കണ്ണടക്ക്‌….. ” – ദേവൻ

 

 

” എന്താ…. ” – ശ്രീ

 

 

” അടക്ക് പെണ്ണെ…. ” – ദേവൻ

 

 

എന്നും പറഞ്ഞു ഏട്ടൻ എന്റെ കണ്ണുകൾ മൂടി….

 

 

 

എന്നിട്ട് എന്നെ എങ്ങോട്ടോ കൊണ്ടുപോയി…. തണുത്ത കാറ്റ് വീശിയപ്പോൾ ബാൽക്കണിയിൽ ആണെന്ന് എനിക് മനസിലായി…..

 

 

എന്റെ കണ്ണിൽ നിന്ന് കൈയെടുത്ത്….. നോക്കിയപ്പോൾ കണ്ടത് പൂർണ്ണ ചന്ദ്രനെയും മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളെയും ആണ്…..

 

 

നിലാവിനാൽ കുളിച്ച ആകാശം വല്ലാത്തൊരു പോസിറ്റീവ് എനർജി എന്നിൽ നിറച്ചു….

 

 

” ബാലേ….. ” – ദേവൻ

 

 

” മ്മ്‌ എന്തോ…. ” – ശ്രീ

 

 

” നിന്നിൽ എനിക് ഏറ്റവും ഇഷ്ടം എന്താണെന്ന് അറിയോ…. ഇൗ മുല്ലപ്പൂവിന്റെ ഗന്ധം….. ” – ദേവൻ

 

 

 

_________________

 

 

 

 

( ദേവൻ )

 

 

 

ഉടനെ അവളിൽ നാണത്തോടെ ഉള്ള ഒരു പുഞ്ചിരി വിരിഞ്ഞു…..

 

 

” എന്റെ പൊന്നു പെണ്ണെ ഇങ്ങനെ നാണികല്ലേ…. ഞാൻ പിടിച്ച് കടിക്കും…. ” – ദേവൻ

 

 

” പോ ഏട്ടാ…. ” – ശ്രീ

 

 

എന്നും പറഞ്ഞു അവള് എന്റെ നെഞ്ചില് ഇടിച്ചു…..

 

 

 

ഞാൻ വേഗം മുല്ലപ്പൂ എടുത്ത് അവളുടെ മുടിയിൽ വെച്ച് കൊടുത്തു….. അവളെ പുറകിൽ നിന്ന് പുണർന്നു മുടിയിൽ മുഖം പൂഴ്ത്തി…..

 

 

 

അതിൽ നിന്നും വമികുന്ന ഗന്ധം മുല്ലപൂവും കാച്ചിയ എണ്ണയും അല്ലാതെ മറ്റെന്തോ കൂടി ഉള്ളതായി തോന്നി…..

 

 

അതെന്റെ ബാലയുടെ ഗന്ധം ആണെന്ന് മനസ്സിലാകാൻ എനിക് അധികം നേരം വേണ്ടി വന്നില്ല…..

 

 

 

” നിൻ ഗന്ധം എന്നെ ഉന്മത്തൻ ആകുന്നു ബാലേ….. ” – ദേവൻ

 

 

അവള് നാണം കാരണം എന്റെ നെഞ്ചില് മുഖം പൂഴ്ത്തി…..

 

 

” ചന്ദ്രൻ തൻ നിലാവിനാൽ അവന്റെ ലോകം മുഴുവൻ പൊതിഞ്ഞിരിക്കുന്നു….. ആ ചന്ദ്രനെ സാക്ഷി നിറുത്തി എന്റെ ലോകത്തെ ഞാൻ എന്നാൽ പൊതിഞ്ഞോട്ടെ…… സ്വന്തമാക്കിക്കോട്ടെ ഞാൻ…. എന്റേത് മാത്രം ആയി…. ” – ദേവൻ

 

 

 

അതിനു മറുപടി എന്ന വണ്ണം അവള് ഉയർന്നു എന്റെ നെറ്റിയിൽ ചുംബിച്ചു😘

 

 

അവളെ ഞാൻ എന്റെ കൈകളിൽ കോരി എടുത്തു…… ബെഡിലേക് ഇട്ടു….. അവളുടെ മുകളിൽ കയറി കിടന്നു…. അവളിലേക്ക് അമർന്നു…..

 

 

 

ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു… 😘 പതിയെ താഴേയ്ക്ക് ചലിച്ചു…. കണ്ണുകളിലും കവിളുകളിലും ഒക്കെ അവ ഒഴുകി നടന്നു….. അവസാനം അതിന്റെ ഇണയിൽ എത്തി നിന്നു…..

 

 

 

എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക് ചേർന്നു അവയെ പതിയെ നുണഞ്ഞു കൊണ്ടിരുന്നു…. ചോരയുടെ രുചി അറിഞ്ഞിട്ടും വിട്ട് മാറാതെ അവ പരസ്പരം നുണഞ്ഞു കൊണ്ടിരുന്നു….. നാവുകൾ തമ്മിൽ കഥ പറഞ്ഞു കൊണ്ടിരുന്നു…..

 

 

എന്റെ കൈകളിൽ അവളുടെ ഇടുപ്പിൽ അമർന്നു….. ശ്വാസം കിട്ടാതെ ആയപ്പോൾ അവളെ ഞാൻ വിട്ടു……

 

 

 

അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി…. അവിടുന്ന് വമിക്കുന്ന ഗന്ധം എന്നിൽ പല വികാരങ്ങളും ഉണർത്തി….. അവളിലും വികാരങ്ങളുടെ വേലിയേറ്റം നടക്കുന്നത് ഞാൻ അറിഞ്ഞു…..

 

 

പതിയെ താഴേയ്ക്ക് വന്നു…. അവളുടെ സാരിയുടെ തലപ്പ് വയറിന്റെ അവിടുന്ന് മാറ്റി….. അവളുടെ അണിവയറിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന അരഞ്ഞാണം കണ്ടപ്പോൾ എനിക്ക് ഒരു കുസൃതി തോന്നി…..

 

 

 

ഞാൻ പതിയെ അവിടെ ചുംബിച്ചു…. എന്നിട്ട് പൊക്കിൾ ചുഴിയില് കടിച്ചു…. അവള് ഒന്നു ഏങ്ങി കൊണ്ട് ഉയർന്നു പൊങ്ങി…..

 

 

അവളുടെ ശരീരം മുഴുവൻ എന്റെ ചുണ്ടുകൾ ഒപ്പി എടുത്തു…. പ്രണയത്തിന് ഒപ്പം കാമം എന്ന വികാരവും കൂടി എന്നിൽ നിറഞ്ഞു…..

 

 

അവന് തടസാമായിരുന്ന എല്ലാം അഴിഞ്ഞു വീണു….. അവളിൽ ഒരു നോവ് ഉണർത്തി കൊണ്ട് അവൻ അവളുടേത് മാത്രമായി…..

 

 

ബാല ഇന്ദ്രന്റെ മാത്രമായി…… മനസ്സ് കൊണ്ടും ശരീരം കൊണ്ടും….. അവർ ഒന്നിച്ചു💙💙💙

 

 

 

അവരുടെ പ്രണയം കണ്ട് നിലാവ് പോലും നാണത്താൽ മറഞ്ഞു നിന്നു…… ചന്ദ്രൻ കാർമേഘത്തിന് പുറകിൽ ഒളിച്ചു….. അവരുടെ പ്രണയസാക്ഷകാരതിന് സമ്മതവും സന്തോഷവും അറിയിച്ച് കൊണ്ട് മഴ ഭൂമിയെ പുൽകി…..

 

 

ലക്ഷ്മിയും നാഥനും തൻ പ്രണയം പൂർണം ആയ സന്തോഷത്തിൽ ആർത്തുലച്ച് ഭൂമിയെ പുൽകി കൊണ്ടിരുന്നു…….

 

 

💙

 

_______________________________

 

 

 

( ശ്രീ )

 

 

 

സൂര്യപ്രകാശം മുഖത്ത് തട്ടിയപ്പോൾ ആണ് കണ്ണുകൾ തുറന്നത്….. ഞാൻ ഏട്ടന്റെ നെഞ്ചില് ചേർന്ന് കിടക്കുക ആണ്…. ഞാൻ പതിയെ ഉയർന്നു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു….

 

 

എഴുന്നേറ്റ് പോകാൻ പോയതും എന്നെ കൈയിൽ പിടിച്ച് വലിച്ചു….

 

 

” കള്ള ഉറക്കം ആണല്ലേ…. ” – ശ്രീ

 

 

” എവിടെ പോകുക ആണ് ഡീ…. കുറച്ച് കഴിഞ്ഞു പോവാം…. ” – ദേവൻ

 

 

” മോൻ മാറിക്കെ…. ഞാൻ കുളിച്ച് താഴേയ്ക്ക് ചെല്ലട്ടെ….. ” – ശ്രീ

 

 

 

” എന്ന വാ നമുക്ക് ഒരുമിച്ച് കുളിക്കാം….. ” – ദേവൻ

 

 

” ദേ രാവിലെ റോമാൻസികല്ലെ…… ഞാൻ പോട്ടെ…. ഏട്ടൻ കുറച്ച് കൂടി കഴിഞ്ഞിട്ട് എഴുന്നേറ്റാൽ മതി….. ” – ശ്രീ

 

 

ഞാൻ വേഗം എഴുന്നേറ്റ് പോയി കുളിച്ചു…. വെള്ളം വീഴുമ്പോൾ പലയിടത്തും നീറുന്നു അതൊക്കെ എന്നിൽ ഒരു പുഞ്ചിരി വിരിയിച്ചു…..

 

 

 

ഞാൻ വേഗം കുളിച്ച് താഴേയ്ക്ക് ചെന്നു….. നേരെ ചെന്ന് പെട്ടെത് ശരത്തിന്റെ മുമ്പിൽ…. ഈശ്വരാ കുരിശ് ആണല്ലോ….

 

 

 

” എന്താ മോളെ ഒരു പുഞ്ചിരി….. അളിയൻ സർപ്രൈസ് വെല്ലതും ഒപ്പിച്ചോ ” – ശരത്ത്

 

 

അപ്പോഴാണ് ഞാൻ അമ്മുവിനെ കണ്ടത്…. ഇപ്പോ ശെരിയാക്കി തരാം…….

 

 

” അമ്മു…. ദേ നിന്റെ ചെക്കന് എന്തോ സംശയം….. ” – ശ്രീ

 

 

” എന്താ ശ്രീ….. ” – അമ്മു

 

 

” ദുഷ്ട പണി തന്നു അല്ലേ…. ” – ശരത്

 

 

” എന്താ ശരത്ത് ഏട്ടാ… ” – അമ്മു

 

 

 

” അല്ല മോളെ അമ്മു നിന്റെ വീട്ടിൽ കല്യാണം നോക്കുന്നു ഇല്ലെ…. വേഗം ആരെങ്കിലും നോക്കാൻ പറ…. ഇൗ കോന്തനെ നോക്കി ഇരിക്കണ്ട….. “. – ശ്രീ

 

 

ഉടനെ എടി എന്നും വിളിച്ച് എന്നെ അവൻ ഓടിച്ച് ഇട്ടു….

 

 

☀️☀️☀️☀️🌙🌙🌙🌙

 

 

 

ദിവസങ്ങൾ കടന്നു പോയി……

 

 

 

ശ്രീ കോളജിൽ പോവാൻ തുടങ്ങി…. വീണ്ടും പഴയ പോലെ അവരെല്ലാം ഒന്നിച്ച് ആയി…. ഇതിനിടയിൽ ദേവന്റെ എക്സാം അടുക്കാൻ ആയി…. അവരുടെ കോളേജ് ജീവിതം അവസാനം ആകുന്നു…..

 

 

ഇപ്പോ കുറച്ച് ദിവസങ്ങൾ ആയി അമ്മുവിനെ കോളേജിലേക്ക് കണ്ടിട്ട്…. ഫോണിലും വിളിച്ചിട്ട് കിട്ടുന്നില്ല…. ശരത് ഭയങ്കര ടെൻഷനിൽ ആണ്….

 

 

” എടാ എന്റെ അമ്മുവിന് എന്ത് പറ്റി…. എനിക് കാണണം അവളെ….. ” – ശരത്ത്

 

 

” നീ ടെൻഷൻ ആവല്ലെ….. ഞങ്ങൾ വൈകിട്ട് അവളുടെ വീട്ടിൽ പോവാം…. അല്ലേ അന്നമ്മെ….. ” – ശ്രീ

 

 

” അതേ ഡാ കാമുക…. ടെൻഷൻ ആവല്ലെ…. ” – അന്ന

 

 

ഞങ്ങൾ വൈകുന്നേരം ദേവെട്ടനോട് പറഞ്ഞു അങ്ങോട്ട് പോയി….. അവിടെ അവളുടെ അമ്മ മാത്രേ ഉണ്ടായോള്…. ഞങ്ങൾ ചെന്നിട്ട് ഒരു താൽപര്യം ഇല്ലാത്തത് പോലെ ആണ് സംസാരിച്ചത്…. കൊറേ പറഞ്ഞപ്പോൾ ആണ് അവളെ കാണാൻ സമ്മതിച്ചത്…. എന്തോ പ്രശ്നം ഉണ്ടെന്ന് ഉറപ്പായി….

 

 

മുറിയിൽ ചെന്നപ്പോൾ അവള് കിടക്കുക ആയിരുന്നു…. കണ്ണ് ഒക്കെ കുഴിഞ്ഞ് ഇരിപ്പുണ്ട്…. 2 ദിവസം കൊണ്ട് അവള് വല്ലാതെ ക്ഷീണിച്ച പോലെ…. ആളനക്കം കണ്ടതും അവള് കണ്ണു തുറന്നു…. എന്നെ കണ്ടതും അവള് എന്നെ കെട്ടിപിടിച്ച് കരഞ്ഞു….

 

 

” എന്താ അമ്മു കാര്യം പറ… എന്തുപറ്റി…. ” – ശ്രീ

 

 

അവള് കരച്ചിൽ നിർത്തുന്നില്ല…..

 

 

” അമ്മുട്ടി കരയല്ലേ കാര്യം പറ മോളെ…. ” – അന്ന

 

 

” അവർ എല്ലാം അറിഞ്ഞു ഡാ…. ” – അമ്മു

 

 

” എന്ത് ” – ശ്രീ

 

 

” ശരത്ത് ഏട്ടന്റെ കാര്യം വീട്ടിൽ അറിഞ്ഞു…. അച്ഛ എന്നെ കൊറേ തല്ലി…. ” – അമ്മു

 

 

” എന്നിട്ട്…. നമുക്ക് സംസാരിക്കാം…. നീ കരയല്ലേ…. ” – ശ്രീ

 

 

” ഇല്ല ശ്രീ…. നാളെ എന്റെ നിശ്ചയം ആണ്….. ആരാണ് ചെക്കൻ എന്ന് പോലും എനിക് അറിയില്ല…. എല്ലാം പെട്ടെന്ന് ആയിരുന്നു…. അടുത്ത ആഴ്‍ച്ച കല്യാണം ആണെന്ന്…. ” – അമ്മു

 

 

 

” എന്താടാ…. നിനക്ക് നേരത്തെ പറയാമായിരുന്നില്ലെ…. ” – ശ്രീ

 

 

” എന്റെ ഫോൺ വാങ്ങി വെച്ചു…. ” – അമ്മു

 

 

” സാരമില്ല മോളേ…. നീ കരയല്ലേ നമുക്ക് പരിഹാരം ഉണ്ടാകാം….. ” – ശ്രീ

 

 

” എന്ത് പരിഹാരം ഉണ്ടാകാൻ….. ” – അമ്മുവിന്റെ അച്ഛൻ

 

 

” അത് അങ്കിൾ…. ” – ശ്രീ

 

 

” നിങ്ങള് കാണാൻ വന്നത് ആണെങ്കിൽ വന്നു കണ്ടിട്ട് പോ…. അത്രേം ഉള്ളൂ…. വേറേ ഒന്നും ഒപ്പിക്കാൻ നിൽക്കേണ്ട…. മര്യാദക്ക് ഞാൻ അവളുടെ അമ്മയോട് പറഞ്ഞത് ആണ് വെറുതെ കോളേജിലേക്ക് ഒന്നും തുള്ളികണ്ട എന്ന്… ഇപ്പോ കണ്ടില്ലേ…. കണ്ടവന്റെ കൂടി അഴിഞ്ഞാടി നടക്കുന്നത്….. ” – അച്ഛൻ

 

 

 

” ഏട്ടാ….. ” – അമ്മുവിന്റെ അമ്മ

 

 

” ഓ ഞാൻ ഒന്നും പറയുന്നില്ല…. എന്താണെന്ന് വെച്ച ആയികോ…. ” – അച്ഛൻ

 

 

എന്നും പറഞ്ഞു അയാള് താഴേയ്ക്ക് പോയി…..

 

 

” മക്കളെ…. അയാള് എല്ലാം തീരുമാനിച്ചത് പോലെ ആണ്…. നിങ്ങൾക്ക് അറിയാമല്ലോ…. പറ്റുമെങ്കിൽ ഇവളെ ഇവിടുന്നു ഒന്നു രക്ഷിക്…. ” – അമ്മ

 

 

എന്നും പറഞ്ഞു ആ അമ്മ കണ്ണുകൾ തുടച്ചു….

 

 

നിങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല അല്ലേ…. ഞാൻ പറഞ്ഞു തരാം…. അവളുടെ സ്വന്തം അച്ഛൻ അല്ല അത്… രണ്ടാനച്ഛൻ ആണ്…. അവളുടെ അനിയത്തി അയാളുടെ മകൾ ആണ്…. അത് കൊണ്ട് ഇവലോട് ദേഷ്യം ആണ്….

 

 

ഇപ്പോ ഏകദേശം കാര്യങ്ങളുടെ കിടപ്പ് മനസ്സിലായില്ലേ….

 

 

” എടി ശരത്ത് ഏട്ടനോട് പറയണം…. എന്നെ വെറുകരുത് എന്ന്…. ഞാൻ എന്റെ സ്ഥാനം ഓർക്കാതെ ആണ് അദ്ദേഹത്തെ പ്രണയിച്ചത്…. ” – അമ്മു

 

 

എന്നും പറഞ്ഞു അവള് കരചിലോട് കരച്ചിൽ…..

 

 

” നീ കരയണ്ട….. നിന്നെ എന്റെ ആങ്ങള ശരത്ത് സ്നേഹിച്ചിരുന്ന് എങ്കിൽ…. നീ ഉണ്ടാവും ചിറ്റെടത്‌ എന്റെ നാതൂൻ ആയി…. ഇത് ഇൗ ശ്രീയുടെ ഉറപ്പ്….. ” – ശ്രീ

 

” ശ്രീ….. ” – അമ്മു

 

 

” നീ കരയണ്ട ഇത് ഇൗ ശ്രീയുടെ വാക്ക് ആണ്…. നമുക്ക് എല്ലാം ശെരി ആകാം…. നീ കരയല്ലേ….. ” – ശ്രീ

 

 

” അതേ അമ്മുകുട്ടി നീ കരയല്ലേ…. അവള് എല്ലാം ശെരി ആകും….. ” – അന്ന

 

 

” എന്ന ഞങ്ങൾ ഇറങ്ങട്ടേ….. പിന്നെ വരാം….. ” – ശ്രീ

 

 

പുറത്തേക്ക് ഇറങ്ങിയതും ഞാൻ ദേവെട്ടനേ വിളിച്ചു…. വേഗം അവിടേക്ക് ശരത്തിനെ കൂട്ടി വരാൻ പറഞ്ഞു….. പറഞ്ഞത് മനസിലായത് കൊണ്ട് അവർ വേഗം വന്നു…..

 

 

 

” എന്താടാ നിന്റെ പ്ലാൻ….. അവളെ രാത്രി അവിടുന്ന് പൊക്കാൻ ആണോ…. ” – അന്ന

 

 

” അതൊക്കെ മോശം അല്ലേ അന്നാമ്മേ…… അതൊക്കെ ആണുങ്ങൾ ചേർന്ന പരിപാടി അല്ല രാത്രി പൊക്കൽ ഒക്കെ….. ആണുങ്ങൾ ആയാൽ തന്റേടം വേണം അവൾക്ക് ഇഷ്ടം ആണെങ്കിൽ അവളെ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ അവൻ അവിടുന്ന് വിളിച്ച് ഇറക്കും….. ” – ശ്രീ

 

 

 

പറഞ്ഞു തീർന്നപ്പൊഴേക്കും ദേവേട്ടനും ശരത്തും അച്ചായനും ഒക്കെ എത്തിയിരുന്നു…..

 

 

” എന്താ ശ്രീക്കുട്ടി…. അവൾക്ക് എന്ത് പറ്റി….. ” – ശരത്ത്

 

 

” എടാ അത് അവളുടെ കല്യാണം തീരുമാനിച്ചു…. നിങ്ങളുടെ കാര്യങ്ങള് അവളുടെ വളർത്ത് അച്ഛൻ കണ്ടൂ… നാളെ അവളുടെ നിശ്ചയം ആണ്…. ” – ശ്രീ

 

 

” No…. ” – ശരത്ത്

 

 

” ഡാ ഞാൻ ചുമ്മാ പറഞ്ഞത് അല്ല…. നാളെ അവളുടെ നിശ്ചയം ആണ്…. നമുക്ക് എന്തെങ്കിലും ചെയ്യണം….. ” – ശ്രീ

 

 

” ശ്രീക്കുട്ടി….. എനിക് വേണം അവളെ….. അവള് എന്‍റെയാണ് എന്റെ മാത്രം….. അളിയാ…. എനിക് വേണം അളിയാ അവളെ….. ” – ശരത്ത്

 

 

അവന്റെ ശബ്ദം ഇടറിയിരുന്നു…..

 

 

” നീ വിഷമിക്കണ്ട….. നമുക്ക് പരിഹാരം ഉണ്ടാകാം….. ” – ദേവൻ

 

 

” എങ്ങനെ…. ” – ശ്രീ

 

 

” വാ നമുക്ക് ഇപ്പോ തന്നെ അവിടെ ചെന്ന് അവളെ ഇവന് വേണ്ടി ചോദിക്കാം…. അത് ആണല്ലോ മര്യാദ….. ” – ദേവൻ

 

 

” അത് ശെരി ആണ് ഡാ…. ” – സാം

 

 

 

” എന്ന വാ നമുക്ക് ഇപ്പോ തന്നെ ചെല്ലാം….. ” – ദേവൻ

 

 

” എടാ പക്ഷേ കാർന്നോന്മാർ ഇല്ല എന്ന് പറയില്ലെ…. ” – സാം

 

 

” എടാ ഇൗ നില്കുന്നത് ആരാണെന്ന് അറിയോ…. ചിറ്റെടത്തേ ഒരേയൊരു അവകാശി…. പിന്നെ ഇനി കർന്നോന്മാർ എന്തിനാ…. വേണമെങ്കിൽ മാധവച്ഛനെ വിളിക്കാം….. ” – ദേവൻ

 

 

” അതേ…. അതാ നല്ലത്… ഞാൻ അച്ഛനെ വിളിക്കട്ടെ….. ” – ശ്രീ

 

 

ഞാൻ വേഗം അച്ഛനെ വിളിച്ച് വരുത്തി കാര്യങ്ങള് പറഞ്ഞു…..

 

 

” മോളെ നിങ്ങള് പറയുന്നതിന് മുന്നേ എനിക് അയാളെ അറിയാം…. അയാള് ഇതിന് സമ്മതിക്കും എന്ന് തോന്നുന്നില്ല…. അത് ഇനി ഇപ്പോ നമ്മൾ സംസാരിച്ചാലും…. പിന്നെ എന്തിനാ…. ” – മാധവൻ

 

 

 

” അച്ഛ നമ്മുടെ മര്യാദക്ക് ആണ് അവിടെ ചെന്ന് ചോദിക്കണം എന്ന് പറഞ്ഞത്…. പിന്നെ അതിന്റെ ബാകി അയാള് സമ്മതിക്കുമോ ഇല്ലെയോ എന്നത് നമ്മുടെ കാര്യം അല്ല…. അവൾക്ക് സമ്മതം ആണെങ്കിൽ ഇത് നടക്കും…. ” ദേവൻ

 

 

 

” അവൾക്ക് സമ്മതം ആണെങ്കിൽ ഞാൻ ഇറക്കി കൊണ്ട് വരും…. എന്റെ പെണ്ണിനെ….. ” – ശരത്ത്

 

 

” എടാ പക്ഷേ ശരൺ…. അവനെ മറക്കരുത് നിങ്ങള്….. ” – മാധവൻ

 

 

” ഇല്ല ചെറിയഛ…. ഞാൻ ഏട്ടനെ വിളിച്ചിരുന്നു…. ഏട്ടൻ ഫുൾ സപ്പോർട്ട് ആണ്….. ഇപ്പോ അത്യാവശ്യം ആയി ഒരു സർജറി നോക്കുക ആണ്…. അതാ വരാത്തത്…. ” – ശരത്ത്

 

 

” എന്ന വാ….. ” – മാധവൻ

 

 

 

 

________________

 

 

 

( ദേവൻ )

 

 

 

ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ അച്ഛനെ കണ്ടതും അമ്മുവിന്റെ അമ്മ ഞങ്ങളെ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു…..

 

 

” എന്താ മാധവേട്ട എല്ലാവരും കൂടി…. ” – രണ്ടാനച്ഛൻ

 

 

” അത് എന്റെ ചേട്ടന്റെ മോൻ ആണ് ഇത് ശരത്…. അവന് നിങ്ങളുടെ കുട്ടിയെ ഇഷ്ടം ആണ് അമ്മുവിനെ…. പെണ്ണ് ചോദിക്കാൻ വന്നതാണ്….. ” – മാധവൻ

 

 

” അത് നടക്കില്ല….. ” – രണ്ടാനച്ഛൻ

 

 

” എന്ത് കൊണ്ട്…. ” – മാധവൻ

 

 

” ഞങ്ങൾക്ക് ഇൗ ബന്ധത്തിന് താൽപര്യം ഇല്ല…. അത്രതന്നെ…. ” – രണ്ടാനച്ഛൻ

 

 

 

” കാരണം ആണ് ഞങ്ങൾക്ക് അറിയേണ്ടത്….. ” – മാധവൻ

 

 

” ജോലിയും കൂലിയും ഇല്ലാത്ത ഇവനെ പോലെ ഒരുത്തന് അവളെ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല….. ” – രണ്ടാനച്ഛൻ

 

 

” നിങ്ങള് മറന്നു പോകുന്നോ…. ഇവൻ ഞങ്ങളുടെ കുടുംബത്തിലെ ആണ്…. അവള് ഒരു ജോലിക്കും പോയില്ല എങ്കിലും 4 തലമുറക്ക് ജീവിക്കാൻ ഉള്ളത് അവിടെ ഉണ്ട്…. ” – മാധവൻ

 

 

 

” അത് തന്നെയാ കാര്യം….. അവിടുത്തെ സ്വത്തുക്കളുടെ ഏക അവകാശി നിങ്ങളും നിങ്ങളുടെ ഇൗ മകളും ആണ്…. ബാകി അവിടെ ഉള്ള ദെ ഇവൻ ഒക്കെ വെറും അന്തേവാസികൾ…. അങ്ങനെ ഉള്ള ഒരുത്തന് ഞാൻ എന്റെ മകളെ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല…… പിന്നെ വിത്ത് ഗുണം പത്ത് ഗുണം എന്ന് ആണല്ലോ…… ഇവന്റെ അച്ഛന്റെ തെണ്ടിത്തരം ഒക്കെ ഇൗ നാട്ടിൽ ആർക്കാണ് അറിയാത്തത്….. ” – രണ്ടാനച്ഛൻ

 

 

എന്നും പറഞ്ഞു അയാള് പുച്ഛിച്ചു…..

 

 

അപ്പോഴാണ് അമ്മു താഴേയ്ക്ക് വന്നത്….. ശരത്ത് വേഗം അമ്മുവിന്റെ അടുത്തേയ്ക്ക് ചെന്നു…… അവന്റെ മുഖം കണ്ടിട്ട് ശെരിക്കും ഞങ്ങൾക്ക് ഒക്കെ സങ്കടം തോന്നി…. അയാളുടെ ചെയ്തികളുടെ മറ്റൊരു രക്തസാക്ഷി……

 

 

 

” അമൃത…. ഞാൻ നിന്നെ സ്നേഹിക്കുന്നു….. നിനക്കും എന്നെ ഇഷ്ടം ആണെന് അറിയാം…. ചിറ്റേടത്തെ സ്വത്ത് ഒന്നും എനിക്കില്ല….. ഞാനൊരു ആണാണ് പണിയെടുത്ത് നിന്നെ പോറ്റാൻ ഉള്ള കഴിവ് എനിക് ഉണ്ട്…. എന്റെ അച്ഛൻ ഒരു ദുഷ്ടൻ ആണ്…. പക്ഷേ അയാളുമായി ഒരു ബന്ധവും ഞാൻ വെച്ച് പുലർത്തുന്നില്ല….. നിനക്ക് എന്നെ വിശ്വാസം ആണെങ്കിൽ ഞാൻ കൊണ്ടുപോവും നിന്നെ…. ഒരു ഉറപ്പ് തരാം സുഖത്തിലും ദുഃഖത്തിലും ഞാൻ നിന്റെ ഒപ്പം ഉണ്ടാവും…. എന്റെ കൂടെ ഇൗ ജീവിതം നിനക്ക് സഹിക്കാൻ പറ്റുമെങ്കിൽ ഇപ്പോ എന്റെ കൂടെ ഇറങ്ങാം….. ഇൗ വീടുമായുള്ള സകല ബന്ധവും ഉപേക്ഷിച്ച്…. പോരുന്നുണ്ടോ എന്റെ കൂടെ….. ” – ശരത്ത്

 

 

 

അവന്റെ ഡയലോഗ് കേട്ട് ഞാൻ അടക്കം എല്ലാവരും വാ പൊളിച്ച് ഇരുന്നു….. എന്റെ ദേവിയെ പിള്ളേർ കളിച്ച് നടന്ന ചെക്കൻ ആണ്…. ഇവന് ഇങ്ങനെ ഒരു മാറ്റമോ…..

 

 

അച്ചായന്റെ അവസ്ഥ നോക്കിയപ്പോൾ എന്നേലും കഷ്ടം ആണ്…..

 

 

” എടാ ദേവാ എന്നെ ഒന്നു നുള്ളിക്കെ…. ഇത് നമ്മുടെ ശരത്ത് അല്ല…. നമ്മുടെ ശരത്ത് ഇങ്ങനെ അല്ല…. ” – അച്ചായൻ

 

 

” മിണ്ടാതെ നിൽക്‌ ഡാ പട്ടി….. ” – ദേവൻ

 

 

 

” അമ്മു മോളെ നീ നിന്റെ മറുപടി പറ…. ആരും നിന്നെ തടയില്ല….. ” – മാധവൻ

 

 

ഉടനെ അമ്മു അവളുടെ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി….. അവർ കണ്ണുകൾ കൊണ്ട് സമ്മതം അറിയിച്ചത് കൊണ്ട് ആവണം…. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു…..

 

 

 

” ഞാൻ വരാം….. എനിക് വിശ്വാസം ആണ്….. ” – അമ്മു

 

 

 

” എന്ന വാ….. നിന്റേതു എന്ന് നിനക്ക് ഉറപ്പ് ഉള്ളത് മാത്രം എടുക്കുക…. അയാള് വാങ്ങിയ ഒന്നും വേണ്ട…. ഒരു ഡ്രസ്സ് പോലും….. ” – ശരത്ത്

 

 

 

ഉടനെ അവള് മുകളിലേക്ക് പോയി…… താഴേയ്ക്ക് ഒരു ഫോട്ടോയും ഒരു ചെറിയ കൃഷ്ണ വിഗ്രഹവും ആയി വന്നു……

 

 

” ഇത് എന്റെ അച്ഛൻ എനിക് വാങ്ങി തന്നത് ആണ്… ഇത് എന്റെ അച്ഛന്റെ ഫോട്ടോയും….. എനിക് മറ്റൊന്നും വേണ്ട… “. – അമ്മു

 

 

” എനിക് എന്റെ പെണ്ണിൽ അഭിമാനം തോന്നുന്നു…. വാ…. ” – ശരത്

 

 

എന്നും പറഞ്ഞു അവൻ അവളുമായി അവിടെ ഉള്ള ഒരു ഫോട്ടോയുടെ മുന്നിൽ ചെന്ന് നിന്നു…..

 

 

 

” അച്ഛാ…. അച്ഛന്റെ മോളെ ഞാൻ കൊണ്ടുപോവുക ആണ്….. അനുഗ്രഹം വേണം….. ” – ശരത്ത്

 

 

എന്നും പറഞ്ഞു തിരിച്ച് വന്നു….

 

 

” കൊണ്ടുപോവുകയാണ് ഞാൻ എന്നെന്നേക്കുമായി….. ഇനിയും നിങ്ങളുടെ മുന്നിൽ ഒരു കളിപാവ ആയി ഇവളെ ഞാൻ ഇട്ട് തരില്ല….. ” – ശരത്ത്

 

 

എന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങി…..

 

 

 

” അല്ല മോനേ ശരത്തെ….. ഇവളുമായി വീട്ടിൽ പോവാൻ ആവില്ല…. ഒരു ബന്ധം ഇല്ലാതെ ഇവളെ അവിടെ നിറുത്തിയാൽ അവർ കേസ് കൊടുത്താൽ നമ്മൾ എല്ലാവരും അകത്ത് ആവും…. അത് കൊണ്ട് നാളെ തന്നെ നിന്റെ രജിസ്റ്റർ മാര്യേജ് നടത്തണം….. ” – മാധവൻ

 

 

” ഞാൻ അത് പറയാൻ വരുക ആയിരുന്നു….. ഇന്ന് അമ്മു ഞങ്ങളുടെ വീട്ടിൽ നിൽക്കട്ടെ…. നാളെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു വീട്ടിലേക്ക് പോവാം…. “. – ദേവൻ

 

 

” അച്ഛൻ അമ്മയോടും മുത്തശ്ശിയോടും പറയണം….. ” – ശ്രീ

 

 

” അല്ല നാളെ തന്നെ എങ്ങനെ നടത്തും മിനിമം ഒരു മാസം കഴിയണ്ടെ…. ” – സാം

 

 

” അത് അച്ചായ ഞാൻ ഇതൊക്കെ നേരത്തെ പ്രതീക്ഷിച്ചിരുന്നു….. കാരണം ഇവളുടെ ആ തന്തപ്പടി ഒരിക്കലും സമ്മതിക്കില്ല എന്ന് എനിക് അറിയാമായിരുന്നു….. അത് കൊണ്ട് ഞാൻ നേരത്തെ അപ്ലിക്കേഷൻ കൊടുത്തിരുന്നു….. ” – ശരത്ത്

 

 

” കൊച്ചു ഗള്ള….. ” – സാം

 

 

” എന്റെ ശരത്തെ നീ ഞെട്ടികുക ആണല്ല….. ” – ദേവൻ

 

 

” അളിയാ ഇപ്പോഴേ ഞെട്ടി തീരല്ലെ…. ഇനി എന്തൊക്കെ ഞെട്ടാൻ കിടക്കുന്നു….. അല്ലേ ശ്രീക്കുട്ടി….. ” – ശരത്ത്

 

 

” അതേ അതേ….. ശരത്ത് എന്ന സുമ്മാവെ….. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു….

 

 

നാളേക്ക് ഉള്ള ദിനത്തിനായി ഉള്ള കാത്തിരിപ്പിനു…..

 

 

 

 

____________________

 

 

 

 

( ശരത്ത് )

 

 

 

രാവിലെ എഴുന്നേറ്റപ്പോൾ എന്തോ വല്ലാത്ത ഒരു ഉന്മേഷം ആയിരുന്നു…. ഇന്ന് എന്റെ അമ്മു എന്റെ മാത്രമാകും ഓർത്തപ്പോൾ എനിക്ക് കുളിര് കോരി…

 

 

വേഗം ഉടുത്ത് രജിസ്റ്റർ ഓഫീസിലേക്ക് പോയി….

 

 

അവിടെ ചെന്നപ്പോൾ അമ്മുവും ബാകിയുള്ളവരും ഒക്കെ ഉണ്ടായിരുന്നു……

 

 

ഞങ്ങളുടെ ഊഴം വന്നപ്പോൾ കൂടി നിന്നവരെ സാക്ഷി നിറുത്തി രജിസ്ട്രാർ നീടിയതിൽ സൈൻ ചെയ്തു….. ചെറിയഛൻ എനിക് നേരെ താലി നീട്ടി…..

 

 

ഞാൻ കെട്ടിയപ്പോൾ ശ്രീ പുറകെ കൂടി മുറുക്കി കൊടുത്തു….

 

 

അവിടുന്ന് ഞങ്ങൾ നേരെ പോയത് അമ്മുവിന്റെ വീട്ടിലേക്ക് ആണ്…..

 

 

” എന്തിനാ ശ്രീ ഇങ്ങോട്ട്….. ” – ശരത്ത്

 

 

 

” ഒരു ചിന്ന ആവശ്യം….. ” – ശ്രീ

 

 

 

ഞങ്ങൾ അവിടെ ചെന്നതും അമ്മു അവളുടെ അമ്മയെ ചെന്ന് കെട്ടിപിടിച്ച് കരഞ്ഞു….

 

 

 

” അമ്മക്ക് സന്തോഷം ഉണ്ട് മോളെ…. മോൾ നല്ലൊരു നിലയിൽ എത്തിയല്ലോ…. അവരൊക്കെ നല്ലവർ ആണ്…. എന്റെ മോൾക്ക് നല്ലത് വരൂ….. ” – അമ്മുവിന്റെ അമ്മ

 

 

 

” ശരത്ത് അമ്മു… അമ്മയുടെ അനുഗ്രഹം വാങ്ങു….. ” – ശ്രീ

 

 

അവർ ഉടനെ അത് ചെയ്തു…. പുറത്ത് രണ്ടാനച്ഛൻ കലി തുള്ളി നിൽപ്പുണ്ടായിരുന്നു……

 

 

” നന്നായി വരും എന്റെ മക്കൾ….. ” – അമ്മുവിന്റെ അമ്മ

 

 

 

” അമ്മേ ഞാൻ അമ്മക്ക് തന്ന വാക്ക് പാലിച്ചു…… അവളെ അവൾക്ക് ഇഷ്ടമുള്ള ആളോട് ഒപ്പം ചേർത്ത് വെച്ചു….. ” – ശ്രീ

 

 

” മോൾക്ക് നല്ലതേ വരൂ….. ” – അമ്മുവിന്റെ അമ്മ

 

 

 

എന്നിട്ട് അവള് രണ്ടാനച്ഛന്റെ നേരെ തിരിഞ്ഞു….. ഒരു പേപ്പർ അയാൾക്ക് മുന്നിലേക്ക് നീട്ടി….

 

 

” അവൻ ചിറ്റെടത്തെ ആശ്രിതൻ അല്ല….. ചിറ്റെടത്തെ ഷോപ്പിംഗ് കോംപ്ലക്സ് അതിന്റെ ഉടമ ആണ് അവൻ….. അത് കൊണ്ട് ഇനി നിങ്ങളുടെ പുഴുത്ത നാവ് കൊണ്ട് അത് പറയരുത്….. ” – ശ്രീ

 

 

അവളുടെ ആ പ്രവർത്തി എന്റെ കണ്ണുകൾ നനയിച്ചു…..

 

( തുടരും )

ഇഷ്ടപെട്ട അഭിപ്രായങ്ങൾ അറിയിക്കുക…..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!