💙 ഇന്ദ്രബാല 💙 64

7961 Views

indrabaala novel aksharathalukal

✍️💞… Ettante kanthari…💞 (Avaniya)

 

എന്നിട്ട് അവള് രണ്ടാനച്ഛന്റെ നേരെ തിരിഞ്ഞു….. ഒരു പേപ്പർ അയാൾക്ക് മുന്നിലേക്ക് നീട്ടി….

 

” അവൻ ചിറ്റെടത്തെ ആശ്രിതൻ അല്ല….. ചിറ്റെടത്തെ ഷോപ്പിംഗ് കോംപ്ലക്സ് അതിന്റെ ഉടമ ആണ് അവൻ….. അത് കൊണ്ട് ഇനി നിങ്ങളുടെ പുഴുത്ത നാവ് കൊണ്ട് അത് പറയരുത്….. ” – ശ്രീ

 

അവളുടെ ആ പ്രവർത്തി എന്റെ കണ്ണുകൾ നനയിച്ചു…..

 

 

” ഇവരുടെ വിവാഹം ഇന്ന് രാവിലെ കഴിഞ്ഞു….. ഇനി അവർ ചിറ്റെടത്‌ താമസിക്കും….. അവരുടെ ജീവിതത്തിൽ ഇനി ഇടംകോൽ ഇടാൻ വന്നാൽ….. അറിയാലോ ചിറ്റെടത്‌കാരെ….. സ്നേഹിച്ചാൽ ജീവൻ കൊടുക്കും വെറുപ്പിച്ചാൽ ആ ജീവൻ ഇങ്ങ് എടുക്കും…. ” – ശ്രീ

 

 

എന്നും പറഞ്ഞു അയാൾക്ക് എതിരെ ഒരു താക്കീത് നൽകി…..

 

 

അവളുടെ വാക്കുകൾക്ക് മുമ്പിൽ അയാള് പതറുന്നത് കാണാമായിരുന്നു…..

 

” എനിക് അറിയാം നിങ്ങളുടെ മനസ്സിലിരിപ്പ് എന്തായിരുന്നു എന്ന്…. ഇവളുടെ കല്യാണാലോചന…. അല്ല ഇവളെ അങ്ങ് വിൽകുക അതായിരുന്നു ഉദ്ദേശം…. അതാണല്ലോ സ്ത്രീധനം ഇങ്ങോട്ട് അവർ തന്നത്…. അതും ഇവളെക്കാളും 20 വയസ്സ് മൂത്ത ഒരാളെ തന്നെ വേണമായിരുന്നു അല്ലേ…. അതും 2 കുട്ടികൾ ഉള്ള ഒരാൾ….. ” – ശ്രീ

 

 

ഇതൊക്കെ ആദ്യമായി കേട്ടത് പോലെ ആയിരുന്നു അമ്മുവിന്റെ അമ്മ പോലും നോക്കിയത്…..

 

 

” നിങ്ങളുടെ കൈകരുത് ദെ ഇവളുടെ അടുത്തോ അതല്ലെങ്കിൽ അവളുടെ അമ്മയുടെ അടുത്തോ ഇറക്കിയാൽ അഴി എണ്ണാൻ തയാറായി ഇരുന്നോളൂ….. അപ്പോ ഡാ ശരത്തെ….. നീ നിന്റെ ഡ്യൂപ്ലിക്കേറ്റ് അമ്മയിയച്ചനോട് പറഞ്ഞിട്ട് നിന്റെ പെണ്ണിനെയും വിളിച്ചിട്ട് വാ….. “. – ശ്രീ

 

 

 

ഞാൻ കൂടുതൽ ഒന്നും പറഞ്ഞില്ല….. പറയാനുള്ളത് ഒക്കെ ശ്രീ പറഞ്ഞല്ലോ…. ഞങ്ങൾ വേഗം അവിടുന്ന് ഇറങ്ങി….

 

 

പുറത്ത് ഇറങ്ങിയപ്പോൾ ഞാൻ ശ്രീയെ പിടിച്ച് നിറുത്തി…..

 

 

” എന്തിനായിരുന്നു ഇൗ സാഹസം ” – ശരത്ത്

 

 

” എന്ത് സാഹസം ” – ശ്രീ

 

 

” ഇൗ ഷോപ്പിംഗ് കോംപ്ലക്സ് ” – ശരത്ത്

 

 

” അതിൽ എന്താ സാഹസം…. നിനക്ക് അവകാശപ്പെട്ടത് ആണ് അത്…. അത്രേ ഉള്ളൂ…… നീ എന്റെ ആങ്ങള ആണ്….. അത് വാക്കുകളിൽ അല്ല അത് കൊണ്ട് ചോദ്യോത്തരങ്ങൾ വേണ്ട….. ഞാൻ എന്റെ ആങ്ങളക്ക്‌ കൊടുത്ത സമ്മാനം അത്രേ ഉള്ളൂ….. ” – ശ്രീ

 

 

 

” അതേ അളിയാ…. അധികം ചോദ്യങ്ങൾ വേണ്ട….. ” – ദേവൻ

 

 

” അല്ല അളിയാ…. സാധാരണ ആണുങ്ങൾ അല്ലേ കൊറേ ഡയലോഗ് അടികുന്നത്‌….. ഇവിടെ അളിയൻ എന്താ മിണ്ടാതെ നിന്നത്….. “. – ശരത്ത്

 

 

” പെൺകുട്ടികൾക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന ഒരു മോഡേൺ ഫാമിലി ആണ് ഞങ്ങളുടെ….. “. – ദേവൻ

 

 

” ഷമ്മി ഹീറോ ആണ് ഡാ ഹീറോ….. ” – ശരത്ത്

 

 

എന്നും പറഞ്ഞു ഞാൻ അവനെ കളിയാക്കി……

 

 

” ഡാ പുല്ലേ….. ” – ദേവൻ

 

 

എന്നും വിളിച്ച് അവൻ എന്നെ ഓടിച്ച് ഇട്ടു…..

 

 

” എടി അമ്മുവെ….. നമുക്ക് നഴ്സറി തുടങ്ങാം…. 2 പിള്ളേർ ഇപ്പോഴേ ഉണ്ടല്ലോ….. ” – ശ്രീ

 

 

” അതേ ശ്രീക്കുട്ടി…. നീ തുടങ്ങിക്കോ…. ഞാനും അളിയനും നന്നായി അങ്ങ് പരിശ്രമിക്കാം…. ഒരു 10 20 പേരെ ഞങ്ങൾ തന്നെ പ്രൊഡ്യൂസ്‌ ചെയ്തേക്കാം….. ” – ശരത്ത്

 

 

” ഡീ അമ്മു പിടിക്കടി അവനെ….. ” – ശ്രീ

 

എല്ലാം കൂടി എന്നെ ഓടിച്ച് ഇട്ടു….. എന്നെ കുനിച്ച് നിറുത്തി ഇടിച്ചു….. ബ്ലഡി തെണ്ടികൾ…..

 

 

” എടാ ദുഷ്ടകളെ….. ഞാൻ കല്യാണ ചെക്കൻ ആണ് ഡാ…… എന്നെ കൊല്ലല്ലേ….. ഞാൻ എന്റെ ആദ്യരാത്രി ആഘോഷിച്ചോട്ടെ….. ” – ശരത്ത്

 

 

” നിന്റെ ആദ്യരാത്രി ഞങ്ങൾ ശെരിയാക്കി തരാം….. ” – ദേവൻ

 

 

ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി….. അവിടെ ചെന്നപ്പോൾ വാതികേൽ തന്നെ എനിക്കുള്ള ഗിഫ്റ്റ് ഉണ്ടായിരുന്നു……

 

 

ചൂരലും ആയി മുത്തശ്ശി….. സഭാഷ്….. കെട്ടിയ പെണ്ണിന്റെ മുന്നിൽ വെച്ച് തന്നെ ഇന്ന് കിട്ടും……

 

 

 

________________

 

 

 

( ദേവൻ )

 

 

 

ചിറ്റെടത്‌ കാർ ചെന്ന് നിന്നപ്പോൾ വാതിക്കൽ തന്നെ മുത്തശ്ശിയും ശ്രിയമ്മയും നിൽപ്പുണ്ടായിരുന്നു…. മുത്തശ്ശിയുടെ കൂടെ വടിയും ഉണ്ടായിരുന്നു…..

 

 

 

ഞങ്ങൾ അടി പ്രതീക്ഷിച്ച് ആണ് ഇറങ്ങിയത്……

 

 

” അമ്മു മോളെ….. മോൾ കുറച്ച് അങ്ങോട്ട് നീങ്ങി നിൽക്ക്…. എനിക് ഇവരോട് മാത്രമായി കുറച്ച് സംസാരിക്കാൻ ഉണ്…. ” – മുത്തശ്ശി

 

 

അവള് വേഗം മാറി നിന്നു……

 

 

” മോനെ ശരത്തെ ഇങ്ങ് വന്നെ…. മുത്തശ്ശി ഒരു സൂത്രം പറയട്ടെ….. “. – മുത്തശ്ശി

 

 

” എന്താ മുത്തശ്ശി….. ” – ശരത്ത്

 

 

” നിന്റെ ഡ്രസ്സ് നല്ല രസമുണ്ട് കാണാൻ…. ” – മുത്തശ്ശി

 

 

ഉടനെ അവൻ ഞങ്ങളെ നോക്കി ഒരു വിജയ ചിരി ചിരിച്ചു….. പക്ഷേ അതൊരു പൊട്ടികരചിൽ ആവാൻ അധികം സമയം വേണ്ടി വന്നില്ല……

 

 

പെട്ടെന്ന് ആണ് പടക്കം പൊട്ടുന്ന പോലുള്ള ഒച്ച കേട്ടത്….. മുത്തശ്ശിയുടെ കൈകൾ ശരത്തിന്റെ ബാക്കിൽ ചിത്രം വരച്ച ശബ്ദം ആണ് നമ്മൾ കുറച്ച് നേരത്തെ കേട്ടത്…..

 

 

” അയ്യോ എന്റെ അമ്മച്ചി…… എന്റെ പുറം പൊളിഞ്ഞെ….. അയ്യോ….. ” – ശരത്ത്

 

 

നമ്മൾ ഇപ്പോ കേൾക്കുന്നത് ചിറ്റെടത്തെ തറവാട്ടിലെ ശരത്ത് എന്ന കൊച്ചുമകന്റെ അനന്തര സുന്ദര നിലവിളി ആണ്…..

 

 

” നീ ആരോടും പറയാതെ കെട്ടും അല്ലെട…..നിന്റെ ഏട്ടനെ കുറിച്ച് ഓർത്ത നീ…. നിന്റെ പഠിത്തം കഴിയാതെ കല്യാണം എന്നൊരു വാക് ഇവിടെ മിണ്ടരുത്…… അമ്മുവിനെ ഞാൻ ഹോസ്റ്റലിൽ നിറുത്തും….. എനിക് നിന്നെ തീരെ വിശ്വാസം ഇല്ല….. ” – മുത്തശ്ശി

 

 

” മുത്തശ്ശി ഇങ്ങനെയുള്ള കനത്ത തീരുമാനങ്ങൾ ഒന്നും എടുകല്ലെ…… ഞാൻ നല്ല കുട്ടി ആയികോളാം…… ” – ശരത്ത്

 

 

അവന്റെ പുറം മുത്തശ്ശി അടിച്ച് പൊളിച്ചു….. അവൻ ഓടാൻ നോക്കി എങ്കിലും മുത്തശ്ശി ഷർട്ടിന്റെ കോളറിൽ പിടിച്ചതിനാൽ പാവത്തിന് അതും കഴിഞ്ഞില്ല…..

 

 

 

” മോളെ ശ്രീക്കുട്ടി….. ഇവിടെ വന്നെ….. ” – മുത്തശി

 

 

” ഇല്ല ഞാൻ വരില്ല എന്നെ തല്ലാൻ അല്ലേ…… ” – ശ്രീ

 

 

” ഏയ് മുത്തശ്ശി കുട്ടിയെ തല്ലോ…. ഒരിക്കലും ഇല്ല….. ” – മുത്തശ്ശി

 

 

എന്നും പറഞ്ഞു മുത്തശ്ശി ആ വടി ദൂരേക്ക് വലിച്ചെറിഞ്ഞു……

 

 

” എന്താ മുത്തശ്ശി…… ” – ശ്രീ

 

 

” ദേവാ മോനും ഇങ്ങ് വാ…. ” – ദേവൻ

 

 

വടി കളഞ്ഞ സമാധാനത്തിൽ ഞാൻ വേഗം ചെന്നു…..

 

 

” അതേ മക്കളെ….. ” – മുത്തശ്ശി

 

 

 

എന്ന് വിളിച്ചപ്പോൾ ഞങ്ങൾ കുറച്ച് കൂടി അടുത്തേയ്ക്ക് ചെന്നു….. ഉടനെ ആണ് ചെവിക്ക് പിടി വീണത്…….

 

 

 

” ആ മുത്തശ്ശി വിട് വേദനിക്കുന്നു…… ആ…. ആ ” എന്ന് ഞങ്ങൾ ഒന്നിച്ച് നിലവിളിച്ചു……

 

 

 

” ഇവന്റെ കൂട്ടു പ്രതികൾ അല്ലേ നിങ്ങള്….. ശിക്ഷ എല്ലാവർക്കും ഉള്ളതാണ്….. ഇനി മക്കൾ ഇങ്ങനത്തെ കടും കൈ ചെയ്യുന്നതിന് മുമ്പ് ഇത് ഓർക്കുക…. ” – മുത്തശ്ശി

 

 

 

” ഇനി ചെയ്യില്ല മുത്തശ്ശി…… വിട് വേദനിക്കുന്നു….. ” – ശ്രീ

 

 

ഞങ്ങളെ ഉടനെ മുത്തശ്ശി വിട്ടു…..

 

 

” ശ്രീദേവി വിളക്ക് എടുക്കു…. ” – മുത്തശ്ശി

 

 

 

അങ്ങനെ എല്ലാവരുടെയും അനുഗ്രഹങ്ങൾ ഏറ്റു വാങ്ങി….. അമ്മു വീട്ടിലേക്ക് വലത് കാൽ വെച്ച് കയറി……

 

 

 

അവരുടെ പഠിത്തം കഴിഞ്ഞു എല്ലാവരെയും ക്ഷണിച്ച് കല്യാണം നടത്താം എന്ന് തീരുമാനം ആയി…. അത്രയും നാൾ അവള് ഹോസ്റ്റലിൽ നിന്ന് പഠിക്കട്ടെ എന്ന് പറഞ്ഞു….. അന്നമ്മയുടെ വീട് അടുത്ത് ആയത് കൊണ്ട് അവിടെ നിർത്താം എന്ന് പറഞ്ഞു…. എല്ലാവർക്കും സമ്മതവും ആയിരുന്നു……

 

 

 

അവിടുത്തെ കോലാഹലങ്ങൾ ഒക്കെ കഴിഞ്ഞിട്ട് ആണ് മുത്തശ്ശി എന്ന് റൂമിലേക്ക് വിളിച്ചത്….

 

 

” മോനെ…… ” – മുത്തശ്ശി

 

 

” എന്താ മുത്തശ്ശി കാണണം പറഞ്ഞത്…… ” – ദേവൻ

 

 

” ശരത്ത് ഇങ്ങനെ കെട്ടി….. അവനെകാളും മൂത്തത് അല്ലേ ശരൺ….. അവന്റെ വിവാഹം നടക്കണ്ടേ…. മോൻ അവന് ആരോടെങ്കിലും എന്തെങ്കിലും ഇഷ്ടം ഉണ്ടോ എന്ന് ചോദിക്കണം…… ” – മുത്തശ്ശി

 

 

 

” ശെരി മുത്തശ്ശി ഞാൻ അത്പോലെ ചെയ്യാം….. ” – ദേവൻ

 

 

മുത്തശി പറഞ്ഞപ്പോൾ ആണ് എനിക് അന്നത്തെ ഫോട്ടോസിന്റെ കാര്യങ്ങള് ഓർമ വന്നത്….. എന്നാലും അത് ആരായിരിക്കും….. 2 ദിവസം ആയി ബിസി ആയത് കൊണ്ട് അത് അങ്ങ് വിട്ട് പോയി….. എന്തായാലും ശരണിനോട് ചോദിക്കണം…..

 

 

വീട്ടിൽ ശരൺ വന്നിട്ട് ഉണ്ടായിരുന്നു….. ഞാൻ ശരണിനെയും ശരത്തിനേയും വിളിച്ച് വീടിന്റെ പുറത്തേക് പോയി…..

 

 

” എന്താ അളിയാ നമ്മൾ ഇങ്ങോട്ട് വന്നത്….. ” – ശരത്ത്

 

 

” കാര്യം ഉണ്ട്….. ” – ദേവൻ

 

 

” Anything serious….. ” – ശരൺ

 

 

” Not at all but something….. ” – ദേവൻ

 

 

” അതേ ഇൗ ഇംഗ്ലീഷ് ക്ലാസ്സ് ഒന്നു നിറുത്തോ….. എന്താ കാര്യം എന്ന് പറ….. ” – ശരത്ത്

 

 

 

” ശരൺ ഇങ്ങനെ നിൽകാൻ ആണോ ഉദ്ദേശം….. നിനക്ക് ഒരു ജീവിതം വേണ്ടെ….. ” – ദേവൻ

 

 

” ഇപ്പോ ഇങ്ങനെ ചോദിക്കാൻ കാരണം….. ” – ശരൺ

 

 

ഞാൻ ഉടനെ അവനോട് മുത്തശ്ശി പറഞ്ഞത് ഒക്കെ പറഞ്ഞു…..

 

 

” മ്മ്‌….. ” – ശരൺ

 

 

” അവരെ തെറ്റ് പറയാൻ ആവില്ല ശരൺ…. നീയും ഞാനും ഒരേ പ്രായം ആണ്…. അപ്പോ…. ” – ദേവൻ

 

 

 

” ദേവാ…. നീ ശ്രീയെ കിട്ടിയില്ലയിരുന്ന് എങ്കിൽ വിവാഹം കഴികുമായിരുന്നോ….. ” – ശരൺ

 

 

അതൊരു ചോദ്യശരം ആയിരുന്നു….

 

 

” അങ്ങനെ ചോദിച്ചാൽ ഇല്ല…… ” – ദേവൻ

 

 

” നീ എത്ര വർഷം ആയി അവളെ പ്രണയിക്കാൻ തുടങ്ങിയിട്ട്….. കൂടി പോയാൽ 4 അല്ലെങ്കിൽ 5 വർഷം….. ശെരി അല്ലേ….. ” – ശരൺ

 

 

” മ്മ്‌… ” – ദേവൻ

 

 

” എന്ന ഞാൻ ഒരുവളെ സ്നേഹിക്കുന്നു….. അവള് മാത്രേ വിവാഹം ചെയ്യൂ….. ഇന്നും ഇന്നലെയും അല്ല….. അവള് ജനിച്ച അന്ന് മുതൽ അവളെ ഞാൻ എന്റെ പെണ്ണായി മനസ്സിൽ കൊണ്ട് നടകുന്നു…… ” – ശരൺ

 

 

” ആരാണ് അവള് ഞാൻ സംസാരിക്കാം…. നമുക്ക് നടത്താം ഇൗ വിവാഹം…… ” – ദേവൻ

 

 

” പക്ഷേ അതിന് വലിയ ഒരു തടസം ഉണ്ട് ദേവാ…. അവളുടെ കല്യാണം കഴിഞ്ഞത് ആണ്….. ” – ശരൺ

 

 

 

” What…. ” – ശരത്ത്

 

 

 

” യെസ് she is married ” – ശരൺ

 

 

 

” നീ എന്തൊക്കെയാണ് ഇൗ പറയുന്നത് എന്ന് എന്തെങ്കിലും ബോധം ഉണ്ടോ ശരൺ….. ” – ദേവൻ

 

 

 

” നല്ല ബോധം ഉണ്ട് ദേവാ….. ഞാൻ എന്താ പറയുന്നത് എന്ന്…. അവളെ മാത്രേ എനിക് അങ്ങനെ കാണാൻ ആവൂ….  ” – ശരൺ

 

 

 

” ആരാണ് അത്….. ” – ശരത്ത്

 

 

 

” വേണ്ട മോനെ….. അതൊരു അടഞ്ഞ അധ്യായം ആണ്…. തുറക്കാൻ ആവില്ല….. ” – ശരൺ

 

 

” അടഞ്ഞ അധ്യായം ആണെങ്കിൽ മറന്നു കൂടെ….. ” – ദേവൻ

 

 

” ശരണിന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് അവളാണ്….. അവള് മാത്രം…. ഇനി ഇൗ കാര്യം ആരും പറയണ്ട….. ” – ശരൺ

 

 

” ഏട്ടാ പക്ഷേ….  ” – ശരത്ത്

 

 

” വേണ്ട ശരത്തെ അവനോട് ഒന്നും പറയണ്ട….. ഒരാളെ കൊണ്ട് നിർബന്ധിച്ച് ചെയികേണ്ടത് അല്ല ഇൗ കല്യാണം എന്ന് പറയുന്നത്…. നീ വാ….. “. – ദേവൻ

 

 

പെട്ടെന്നാണ് പുറകിൽ ശ്രീയുടെ ശബ്ദം കേട്ടത്….

 

 

” എന്താണ് അളിയന്മാർ എല്ലാം കൂടി ഒരു ഗൂഢാലോചന….. ” – ശ്രീ

 

 

 

” ഞങ്ങൾ ആ നഴ്‌സറിയുടെ കാര്യം തീരുമാനം ആകുക ആയിരുന്നു….. ” – ശരത്ത്

 

 

 

” പോടാ പട്ടി….. ” – ശ്രീ

 

 

 

” മതിയടി അവനോട് കൊമ്പ് കോർത്തത്…… നീ വാ….. ” – ദേവൻ

 

 

 

എന്നും പറഞ്ഞു അവളെയും വലിച്ച് ഞാൻ അകത്തേക്ക് പോയി…..

 

 

 

ഞങ്ങൾ അതിനു ശേഷം വീട്ടിലേക്ക് പോയി……

 

 

 

__________________

 

 

 

( ശ്രീ )

 

 

 

വീട്ടിൽ ചെന്നപ്പോൾ ആണ് അമ്മാവൻ വന്നിട്ടുണ്ട്….. ഇയാള് ഒരു നടക്കു പോവില്ല…..

 

 

പക്ഷേ എന്തിനാണ് ഇനിയും ഇയാളെ വീട്ടിൽ കയറ്റുന്നത് ആവോ……

 

 

” ദേവേട്ടാ അമ്മാവൻ എന്താ വീണ്ടും….. ” – ശ്രീ

 

 

” എനിക് അറിയില്ല ഡാ….. പക്ഷേ നമുക്ക് ഉള്ള പണി ആകും…. ഉറപ്പാണ്…. ” – ദേവൻ

 

 

” അത് പറയാൻ ഇല്ലല്ലോ… ഉറപ്പല്ലേ….. “.- ശ്രീ

 

 

 

” എന്ന വരു ഭാര്യെ നമുക്ക് അകത്തേക്ക് കയറാം….. ” – ദേവൻ

 

 

ഞാൻ ഒരു ചിരി ചിരിച്ചു…. ഞങ്ങൾ വേഗം അകത്തേക്ക് കയറി…..

 

 

നോക്കിയപ്പോൾ ഗായത്രിയും സൂര്യയും ഒഴികെ ബാക്കി എല്ലാവരും ഹാളിൽ ഉണ്ട്….

 

 

എന്തോ കാര്യമായ ചർച്ച ആണ്….. ഞങ്ങളെ അവരാരും കണ്ടില്ല….. എന്തോ ചെറുതായി കേൾക്കാം…. കുഞ്ഞു മാറി…. പറയല്ലേ….. എന്ത് വേണമെങ്കിലും ചെയ്യാം എന്നൊക്കെ കേൾക്കാം……

 

 

ഞങ്ങളെ കണ്ടതും അവർ സംസാരം നിറുത്തി…..

 

 

” അമ്മേ ഇയാള് എന്താ ഇവിടെ…… ഇനി ആരുടെ ജീവൻ എടുക്കാൻ ആണ്….. ” – ദേവൻ

 

 

” ദേവാ നീ മിണ്ടാതെ ഇരിക്ക്….. ഞങ്ങൾ ഒക്കെ ഉണ്ട് ഇവിടെ…… നീ അകത്ത് പോ….. ” – അച്ഛൻ

 

 

” ശ്രീ നീ വാ….. ” – ദേവൻ

 

 

ദേവെട്ടന് ദേഷ്യം വന്നു എന്നത് ഉറപ്പാണ്….. അത് ആ പിടിയുടെ മുറുക്കത്തിൽ നിന്ന് അറിയാം……

 

 

 

” ഊ….. ദെ മനുഷ്യ വിട്ടെ….. കൈ വേദനിക്കുന്നു……. ഏട്ടാ….. ” – ശ്രീ

 

 

ഉടനെ കൈ വിട്ടു….. കൈ ഒക്കെ ചുവന്നു വന്നിരുന്നു…..

 

 

 

” സോറി മോളെ….. ഞാൻ പെട്ടെന്ന് ദേഷ്യം വന്നപ്പോൾ….. ” – ദേവൻ

 

 

 

” സാരില്ല ദേവേട്ടാ….. ” – ശ്രീ

 

 

” വേദന എടുത്തോ ഡാ….. ” – ദേവൻ

 

 

” ഇല്ല നല്ല സുഖം ഉണ്ടായിരുന്നു…. അല്ല പിന്നെ ഒന്നു പൊയിക്കേ……. ” – ശ്രീ

 

 

” പോടി….. ” – ദേവൻ

 

 

” ഞാൻ പോണ്….. എന്റെ അനിയത്തിമാരെ തപ്പട്ടെ……. ” – ശ്രീ

 

 

ഞാൻ വേഗം പുറത്തേക് ചെന്നു…. നീതു ഉണ്ടായിരുന്നു വാതിലിന്റെ പുറത്ത്…..

 

 

ഓ വന്നതും ചാര പണി തുടങ്ങിയിട്ട് ഉണ്ട്….. ഇവളെ ഒക്കെ…..

 

 

” ഡീ… ” – നീതു

 

 

ഞാൻ വിളി കേട്ടില്ല…..

 

 

” നിനക്ക് എന്താടി വിളി കേൾക്കാൻ ഇത്ര വിഷമം….. ” – നീതു

 

 

” എന്താഡീ…… ” – ശ്രീ

 

 

ഒരു load പുച്ഛം ഫിറ്റ് ചെയ്ത് തിരിച്ച് ചോദിച്ചു…..

 

 

” നീ അധികം പുച്ചികല്ലെ….. നിന്റെ ഇൗ പുച്ഛം ഒക്കെ തീർത്ത് തരുന്നുണ്ട് ഞാൻ….. എണ്ണി ഇരുന്നോ ഡീ…. നിന്റെ അവസാനം കണ്ടേ ഞാൻ അടങ്ങൂ….. ” – നീതു

 

 

ഞാൻ അവളെ മുഴുവൻ ആയി നോക്കിയപ്പോൾ കൈയിൽ ഒരു ഊന്നുവടി പിടിച്ചിട്ട് ഉണ്ട്…. അവളുടെ കാൽ ഫ്രാക്ചർ ആയി… ലിഗ്മെന്റ് പൊട്ടിയിട്ട്‌ ഉണ്ട് എന്ന കേട്ടത്….. അതോണ്ട് അവൾക്ക് നടക്കാൻ ആവില്ല….. അതിന്റെ ഓപറേഷൻ ഒക്കെ ആയി ഒരുപാട് പൈസ വേണ്ടി വരും…. എന്നിട്ടാണ് അവള് എന്നോട് വെല്ലുവിളിക്കുന്നത്….

 

 

” ഞാൻ ഒരു തട്ട് തന്നാൽ നീ നിലത്തേക്ക് എത്തും….. പക്ഷേ അത് ചെയ്യാത്തത് നീ അല്ല ഞാൻ അത് കൊണ്ട് മാത്രം….. പിന്നെ ഇൗ അവസാനം…. അത് എനിക് മാത്രമല്ല നിനക്കും ഉണ്ട്….. സൂക്ഷിച്ച് ഇരിക്കു…. ” – ശ്രീ

 

 

 

” എന്താ… ഏട്ടത്തി ഇവൾ വീണ്ടും വന്നോ….. ” – സൂര്യ

 

 

” ഒന്നുമില്ല മോളെ…. ഒരു ഭീഷണി….. അത്രേയുള്ളൂ…. ” – ശ്രീ

 

 

” നിനക്ക് കിട്ടിയത് ഒന്നും മതിയായില്ലേ ഡീ….. ” – സൂര്യ

 

 

” വേണ്ട മോളെ വാ….. ” – ശ്രീ

 

 

 

” നോക്കി ഇരുന്നോ ഡീ….. നിന്റെ ദിനങ്ങൾ എണ്ണപെട്ട്‌ കഴിഞ്ഞു…… ” – നീതു

 

 

 

ഞങ്ങൾ വേഗം ഗായത്രിയുടെ മുറിയിലേക്ക് പോയി…..

 

 

______________________

 

 

 

( അച്ഛൻ )

 

 

“എടോ മാലതി…. നമ്മൾ എന്ത് ചെയ്യും ഡോ….. അവർ അച്ഛനും മകളും നമ്മളുടെ കുടുംബം തകർക്കും….. ” – അച്ഛൻ

 

 

” അതേ ശ്രിയെട്ട എനിക് പേടി ആവുന്നു….. ചേട്ടൻ നമ്മളെ മുതലെടുക്കുക ആണ്….. പറയുന്ന കേട്ടില്ലെങ്കിൽ നമ്മുടെ ദേവൻ….. ” – അമ്മ

 

 

 

” അതേ നമ്മുടെ ദേവനെ നമുക്ക് നഷ്ടമാവും….. അത് ഉറപ്പാണ്…. ” – അച്ഛൻ

 

 

” നമ്മുടെ ദേവന് നമ്മളോട് ക്ഷമിക്കാൻ ആവില്ലേ ഏട്ടാ….. അവനെ അല്ലേ ഞാൻ എന്റെ മക്കളെകാൾ സ്നേഹിച്ചത്….. അവന് ആരും ഇല്ല എന്ന് വിശ്വസിച്ച് അല്ലേ ചോര കുഞ്ഞു ആയിരുന്ന അവനെ നമ്മൾ നോക്കിയത്…… ” – അമ്മ

 

 

” എടോ പക്ഷേ അളിയൻ പറയുന്നത് അവന് അവകാശികൾ ഉണ്ടെന്ന് അല്ലേ….. ” – അച്ഛൻ

 

 

” റോഡിൽ നിന്ന് കിട്ടിയെന്നു അല്ലേ നമ്മളോട് പറഞ്ഞത്….. ” – അമ്മ

 

 

” അളിയൻ ഇത്രക്ക് ദുഷ്ടൻ ആയിരുന്നോ….. ഇതിന് വേണ്ടി നമ്മൾ നമ്മുടെ ശ്രീമോളുടെ ജീവൻ ആണ് പകരം കൊടുക്കേണ്ടി വരുന്നത്….. അവളെ കൊല്ലാൻ ആണ് അവരുടെ ഇൗ നീക്കം….. ” – അച്ഛൻ

 

 

 

” നമ്മുടെ ദേവനെ നഷ്ടപ്പെടുത്തി ശ്രീയെ നേടാൻ ആവോ…. എനിക് അറിയില്ല ഏട്ടാ പേടി ആവുക ആണ്…… ” – അമ്മ

 

 

” പേടിക്കണ്ട മാലൂ….. എല്ലാം ശെരി ആവും.. നമ്മൾ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല അതോണ്ട് നമുക്ക് ഒന്നും പറ്റില്ല….. ” – അച്ഛൻ

 

 

” മ്മ്‌ ” – അമ്മ

 

 

 

________________________

 

 

 

( നീതു )

 

 

 

” നിനക്ക് ഇൗ അവസ്ഥയിൽ നിന്ന് എന്തെങ്കിലും ചെയ്യാൻ ആവോ നിതിക….. അവള് ഒരുപാട് വളർന്നിരിക്കുന്നു….. ” – ആദി

 

 

 

” പറ്റും അതിനു ആദ്യം വേണ്ടത് അവരെ അടർത്തി മാറ്റണം…. സംശയം ഉണ്ടാക്കണം….. ” – നീതു

 

 

” അത് നമ്മളെ കൊണ്ട് പറ്റുന്ന കാര്യം അല്ല എന്ന് എത്ര തവണ മനസിലായത് ആണ്….. ” – ആദി

 

 

” പറ്റും….. അതിനു നമ്മൾ മാത്രം പറഞാൽ പോര…… ആ വീട്ടിൽ അവന് വിശ്വാസം ഉള്ള ആരെങ്കിലും പറയണം….. ” – നീതു

 

 

 

” അങ്ങനെ ആരെ വശത്താക്കാൻ ആണ്…. ” – ആദി

 

 

” അങ്ങനെ ആരെയും വശത്താക്കണ്ട…… നീ കയറണം അവളുടെ മുറിയിൽ അതും മറ്റാരുടെ എങ്കിലും മുന്നിൽ കൂടെ….. അതാകുമ്പോൾ അവർ തന്നെ ദേവനോഡ് പറയും….. അവൻ വിശ്വസിക്കും….. അവർ പിരിയും…… ” – നീതു

 

 

” ഇത് ഒക്കെ നടക്കുമോ…… ” – ആദി

 

 

 

” നടക്കും…. നീ അകത്തേക്ക് കയറുന്നത് മറ്റാരെങ്കിലും കണ്ടിരിക്കണം…. അത്ര മാത്രം….. ” – നീതു

 

 

 

ഉടനെ ആദി പോയി….. ഞാൻ വേഗം ഫോൺ എടുത്ത് അയാളെ വിളിച്ചു…..

 

 

” പ്ലാൻ പറഞ്ഞ പോലെ ചെയ്തിട്ട് ഉണ്ട്…. അവൻ നാളെ കേറും അവിടെ….. അവൾക്കും അവനും ഒരു സംശയവും ഇല്ലാതെ തന്നെ നമുക്ക് പിരിക്കാം….. ” – നീതു

 

 

ഇത് നടക്കും ശ്രീ….. നിന്റെ ഇൗ സമാധാന ജീവിതം അത് ഞാൻ തീർക്കും….. കാത്തിരുന്നോ….

 

( തുടരും ).

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

Rate this post

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply