Skip to content

💙 ഇന്ദ്രബാല 💙 65

indrabaala novel aksharathalukal

✍️💞… Ettante kanthari…💞 (Avaniya)

 

( ശ്രീ)

 

ഇപ്പോ കോളജിൽ പോകുന്നുണ്ട് എങ്കിലും ബിസിനസ് ഒക്കെ നോക്കുന്നത് ഞാനും അച്ഛനും കൂടിയാണ്…… എന്റെ പഠിപ്പ് കഴിഞ്ഞാൽ അത് മുഴുവൻ എന്റെ തലയിൽ വെച്ച് തരും എന്നാണ് അച്ഛന്റെ വാദം….. അത്ര നാൾ മാത്രം അച്ഛൻ നോക്കുക ഉള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നത്…..

 

ദേവെട്ടനും ഒപ്പം ഉണ്ടാവും എന്നൊരു ആശ്വാസത്തിൽ ആണ് ഞാൻ….

 

 

രാവിലെ തന്നെ അച്ചായൻ വിളിച്ച് ഏട്ടൻ പോയി….. എന്നോട് സൂക്ഷിക്കണം എന്നു പറഞ്ഞാണ് പോയത്…. ആ നീതു പിശാശ്‌ ഇവിടെ ഉള്ളത് ദേവെട്ടന്‌ ഒരു വിഷമം തന്നെ ആണ്….

 

 

ഞങ്ങൾ എല്ലാവരും അച്ഛനോടും അമ്മയോടും പറഞ്ഞു നോക്കി…. പക്ഷേ ഒരു തരം വാശി പോലെ ആണ് അവർ എതിർക്കുന്നത്….

 

 

അവർ എന്തിനെയോ പേടിക്കുന്നു…. ഉറപ്പാണ്….

 

 

ഞാൻ റൂമിൽ നിന്ന് ഇറങ്ങിയില്ല…. പുറത്ത് ഇറങ്ങിയാൽ ചുമ്മാ അവള് ഇങ്ങോട്ട് ചൊറിയാൻ വരും…. അത് കേൾക്കുമ്പോൾ മുഖമടച്ച് ഒന്നു കൊടുക്കാൻ തോന്നും… പക്ഷേ അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും പറ്റില്ല…. അത് കൊണ്ടാണ് അവളോട് ഞാൻ ഒന്നിനും പോവാതെ ഇരുന്നത്…..

 

 

റൂമിൽ ഇരിക്കുമ്പോൾ ആണ് ചേച്ചി വന്നത്….

 

” ആ ചേച്ചി അകത്തേക്ക് വാ…. എന്താ വേണ്ടത്…. ” – ശ്രീ

 

” മോളെ ചേച്ചിയുടെ ഹോട്ട് ബാഗ് കാണുന്നില്ല…. നിന്റെ കൈയിൽ ഉണ്ടെങ്കിൽ ഒന്നു തരുമോ… ” – ലച്ചു

 

” ഞാൻ നോക്കട്ടെ ചേച്ചി… ഉണ്ടെങ്കിൽ തരാം…. ചേച്ചി അവിടെ ഇരിക്ക്…. ” – ശ്രീ

 

ഞാൻ വേഗം അകത്തേക്ക് പോയി…. അലമാരയിൽ ഒക്കെ നോക്കിയിട്ടും കാണുന്നില്ല….. ഞാൻ വേഗം ഒരു സ്റ്റൂൾ ഇട്ട് മുകളിൽ നോക്കി…. അപ്പോ ദെ അവിടെ ഇരിക്കുന്നു….

 

ഇവിടെ ഇരിക്കുക ആയിരുന്നു അല്ലേ…. എന്നെ കൊണ്ട് കൊറേ നോക്കിച്ചു…. ഞാൻ വേഗം അതെടുത്ത് താഴേയ്ക്ക് ഇറങ്ങിയപ്പോൾ ആണ് വാതിൽ അടഞ്ഞു കുറ്റി ഇടുന്ന ശബ്ദം കേട്ടത്…. ഇതെന്താ ദേവേട്ടൻ നേരത്തെ വന്നോ…. താമസിക്കും എന്ന് പറഞ്ഞിട്ട്….

 

 

ഞാൻ മുറിയിലേക്ക് ചെന്ന് നോക്കിയപ്പോൾ ആരെയും കാണുന്നില്ല…. ഇൗ ചേച്ചി ഇത് എവിടെ പോയി…. ഇത് വേണം എന്ന് പറഞ്ഞിട്ട്…. അപ്പോഴാണ് ബാൽക്കണി വാതിൽ അടയുന്ന ശബ്ദം കേട്ടത്….

 

 

” എന്തിനാ ദേവേട്ടാ വാതിൽ ഒക്കെ അടകുന്നത്….. ” – ശ്രീ

 

എന്നും ചോദിച്ച് അങ്ങോട്ട് വന്നു നോക്കിയപ്പോൾ കണ്ടത് വാതിലിന്റെ കുറ്റി ഇടുന്ന ആധിയേ ആണ്….

 

” നീ എന്താ ഇവിടെ… വാതിൽ തുറക്ക്…. ” – ശ്രീ

 

 

എന്നും പറഞ്ഞു ഞാൻ വാതിൽ തുറക്കാൻ പോയതും എന്റെ ഷാളിൽ പിടിച്ച് വലിച്ച് ബെഡിലെക് ഇട്ടു….

 

 

” എവിടെ പോകുന്നു മോളെ…. ഞാൻ ഇവിടെ നില്കുന്നത് നീ കണ്ടില്ലേ…. ” – ആദി

 

 

” ആദി കളികല്ലേ… മാറിക്കെ….. വെറുതെ പ്രശ്നം ഉണ്ടാകരുത്…. ” – ശ്രീ

 

 

” അത് എനിക് അങ്ങോട്ട് ഇഷ്ടപ്പെട്ടു…. ആദിയെട്ടൻ മാറി ആദി ആയി…. അത് കൊള്ളാലോ…. ” – ആദി

 

 

” ആദി മുറിയിൽ നിന്ന് പോ…. വെറുതെ ഒരു സീൻ ഉണ്ടാകരുത്…. ഇവിടെ ആളുകൾ ഒക്കെ ഉള്ളതാണ്…. ” – ശ്രീ

 

 

” അത് എനിക് അറിയാമല്ലോ…. പിന്നെ നമ്മൾ 2 കൊല്ലം പ്രണയിച്ചത് അല്ലേ…. എന്നിട്ട് എനിക് ഒന്നും കിട്ടിയില്ല…. ” – ആദി

 

 

ഒരു വഷളൻ ചിരിയോടെ ഉള്ള അവന്റെ വർത്തമാനം കേട്ടപ്പോൾ എന്തോ എന്റെ ഉള്ളിൽ ഒരു ഭയം വന്നു തുടങ്ങി…പറഞ്ഞത് ശെരിയാണ് ഇവിടെ എല്ലാവരും ഉണ്ട് പക്ഷേ ഞാൻ ഒന്നു നിലവിളിച്ചാൽ പോലും ആരും കേൾക്കില്ല….. പേടിച്ചാൽ ശെരി ആവില്ല… അത് അവന് ഒരു മുതൽ കൂട്ട് ആവും…. ധൈര്യം കൈ വെടിയരുത്…

 

 

” എന്താ മോളെ ആലോചിക്കുന്നത്…. ദേവനെ കൊണ്ട് ഒന്നിനും കൊള്ളില്ല അല്ലേ…. കെട്ട് കഴിഞ്ഞ് മാസം 8 ആയി ഇപ്പോഴും നീ ശെരിക്കും ഒന്നു ഉടഞ്ഞിട്ട്‌ പോലുമില്ല….. ” – ആദി

 

 

എന്നും പറഞ്ഞു കൊണ്ടുള്ള അവന്റെ നോട്ടം കണ്ടതും എനിക് എന്നോട് തന്നെ അറപ്പ്‌ തോന്നി…. ദേഹത്ത് കൂടി പുഴുകൾ അരികുന്ന പോലെ…..

 

 

എന്നും പറഞ്ഞു അവൻ എന്നിലേക്ക് അടുത്തു വന്നു…. പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ ഞാൻ അവളെ തള്ളി…. അവൻ പുറകിലേക്ക് വേച്ച് പോയി….

 

 

പക്ഷേ തള്ളിയപ്പോൾ അവന് ദേഷ്യം വന്നു…..

 

 

” ഡീ… ” എന്നും വിളിച്ച് അവന്റെ കൈകൾ എന്റെ മുഖത്ത് പതിഞ്ഞു…. അടിയുടെ ആഘാതത്തിൽ ഞാൻ സൈഡിലേക്ക് വീണു പോയി…. കട്ടിലിന്റെ സൈഡിൽ എന്റെ ചുണ്ട് ഇടിച്ച് പൊട്ടി…. അതിൽ നിന്നും ചോര വരുവാൻ തുടങ്ങി….

 

 

” നീ സഹകരിച്ചാൽ ഞാൻ വേദനിപ്പിക്കാതെ നോക്കാം…. അതല്ലെങ്കിൽ മോൾ ഒരുപാട് വേദനിക്കും….. ” – ആദി

 

 

“ചീ മാറട….. ചത്താലും അത് നടക്കാൻ പോകുന്നില്ല….. ” – ശ്രീ

 

 

” കാണിച്ച് തരാം ഡീ…. ചാകാതെ അത് നടത്തുന്നത്…. ” – ആദി

 

 

എന്നും പറഞ്ഞു അവൻ എന്നിലേക്ക് അമരാൻ പോയതും പെട്ടെന്ന് കിട്ടിയ ഓർമയിൽ ഞാൻ അവന്റെ നെഞ്ചില് ആഞ്ഞു ചവിട്ടി…. അവൻ തറയിൽ ചെന്നു വീണു….

 

 

” ഡീ നീ എന്നെ…. ” – ആദി

 

 

അപ്പോഴാണ് അടുത്ത് ഇരിക്കുന്ന ഫ്ലവർ വേസ് എന്റെ കണ്ണിൽ പെട്ടത്…. ഞാൻ അത് വേഗം എന്റെ കൈയിൽ എടുത്തു….

 

 

” ഇനി എന്റെ അടുത്തേയ്ക്ക് വന്ന അടിച്ച് തല പൊട്ടിക്കും ഞാൻ…. പോ…. മുറിയിൽ നിന്ന് പോവാൻ…. ” – ശ്രീ

 

 

” ഡീ നിന്നെ എന്റെ കൈയിൽ കിട്ടും… ” – ആദി

 

 

അപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്….

 

 

ഞാൻ വേഗം ചെന്നു വാതിൽ തുറന്നു….. ജിത്തു ഏട്ടൻ ആയിരുന്നു….

 

 

” അകത്ത് എന്താ…. കുറച്ച് നേരം ആയല്ലോ ആദി അകത്തേക്ക് കയറിയിട്ട്‌…. ” – ജിത്തു

 

 

” അത് ഏട്ടാ അവൻ എന്നെ…. ” – ശ്രീ

 

 

ഏട്ടൻ വേഗം അകത്തേക്ക് കയറി….

 

 

” നീ എന്താ ഇവിടെ…. ” – ജിത്തു

 

 

” അത് ഏട്ടാ… ശ്രീ എന്നോട് വരാൻ പറഞ്ഞപ്പോൾ…. ആരോടും പറയരുത് ഞങ്ങൾ ഇനി ഇങ്ങനെ ഒന്നും….. ” – ആദി

 

 

അവന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് എന്റെ കൈ കാലുകൾ തളരുന്ന പോലെ തോന്നി….

 

ഏട്ടൻ വേഗം എന്റെ മുഖത്തെ ചുണ്ടിൽ ഉള്ള മുറിവിലേക് നോക്കി….

 

” ചതികുക ആയിരുന്നു അല്ലെടി നീ എന്റെ അനിയനെ…. നിനക്ക് ഇവനെ ആയിരുന്നു ഇഷ്ടമെങ്കിൽ അന്ന് അങ്ങോട്ട് കെട്ടിയാൽ പോരായിരുന്നോ…. ” – ജിത്തു

 

 

” ഏട്ടാ ഇവൻ കള്ളം പറയുകയാണ്…. ” – ശ്രീ

 

 

” ശ്രീക്കുട്ടി ഏട്ടനോട് മറച്ച് വെക്കേണ്ട… എന്തായാലും ഏട്ടൻ എല്ലാം കണ്ട് പിടിച്ചില്ലെ….” – ആദി

 

 

” ഡാ…” എന്നും വിളിച്ച് ഞാൻ അവന്റെ കോളറിൽ കയറി പിടിച്ചു…..

 

” അനാവശ്യം പറയുന്നോ…. നീ അല്ലേട എന്റെ മുറിയിലേക്ക് കയറി വന്നത്…. എന്നിട്ട് ചെറ്റത്തരം പറയുന്നോ…. ” – ശ്രീ

 

 

” എന്താ ശ്രീ ഇപ്പോ ഏട്ടൻ വന്നപ്പോൾ നീ എന്നെ തള്ളി പറയുന്നോ…. ” – ആദി

 

 

” ചെ നീ ഇങ്ങനെ ഉള്ളൊരു പെണ്ണ് ആയിരുന്നോ…. ആദി ഇപ്പോ നീ ഇവിടുന്നു പോണം…. ഇനി മേലാൽ ഇവിടെ കയറരുത്….. ” – ജിത്തു

 

 

എന്ന് ഞങ്ങൾക്ക് താക്കീത് തരുന്ന പോലെ പറഞ്ഞു മുറിയിൽ നിന്ന് ഇറങ്ങി പോയി…..

 

 

” അപ്പോ മോളെ ശ്രീക്കുട്ടി ചേട്ടൻ പോട്ടേ…. നീ എന്താ ഡീ കരുതിയത്…. ഇനി ബാകി ദെ ഇപ്പോ ഇവിടുന്നു പോയ അവൻ ചെയ്തോളും…. ദേവൻ അസുരൻ ആയാൽ എന്താ സംഭവിക്കുക എന്ന് നിനക്ക് അറിയാമല്ലോ….. നീ അനുഭവിക്കും ഡീ…. ” – ആദി

 

 

എന്നും പറഞ്ഞു അവൻ മുറിയിൽ നിന്ന് ഇറങ്ങി പോയി….

 

 

ജിത്തു ഏട്ടന്റെ വാക്കുകൾ ആണ് കാതിൽ മുഴങ്ങി കേട്ട് കൊണ്ടിരുന്നത്….

 

 

ഞാൻ താഴേയ്ക്ക് ഇരുന്നു പോയി…. കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു…..

 

 

സമയം പോയത് അറിഞ്ഞില്ല…..

 

 

 

_____________________

 

 

( ദേവൻ )

 

 

അച്ചായന്റെ കൂടെ അവന്റെ നാട്ടിൽ പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു…. തിരികെ വന്നപ്പോൾ സമയം ഒരുപാട് വൈകിയിരുന്നു…. ഇത്ര നേരം ആയിട്ടും ബാല ഒന്നു വിളിച്ചിട്ട് ഇല്ല…. വിളിച്ചിട്ട് ആണെങ്കിൽ എടുക്കുന്നില്ല….. പിന്നെ സൂര്യയെ വിളിച്ചപ്പോ ആണ് അവള് റൂമിൽ ആണെന്ന് പറഞ്ഞു…. അവർ ചെന്ന് വിളിച്ചിട്ടും വാതിൽ തുറന്നില്ല….

 

 

ഇൗ പെണ്ണിന് ഇത് എന്ത് പറ്റി ആവോ….. വീട്ടിൽ എല്ലാവരും തന്നെ ഉറങ്ങാൻ പോയിട്ട് ഉണ്ടായിരുന്നു….

 

ഞാൻ മുറിയുടെ വാതിലിൽ തട്ടിയിട്ടും തുറക്കുന്നില്ല….

 

 

” ബാലേ വാതിൽ തുറക്കൂ…. ദേവനാണ്…. തുറക്കാൻ….. ” – ദേവൻ

 

 

ഞാൻ വേഗം അതിന്റെ ഹാൻഡിലിൽ പിടിച്ച് തിരിച്ചപ്പോൾ ആണ് അത് തുറന്നു വന്നത്…..

 

 

ആഹാ ഇത് തുറന്നു ഇട്ടിരികുക ആയിരുന്നോ…. ഞാൻ വേഗം അകത്തേക്ക് കയറി…. മുറിയിൽ മുഴുവൻ ഇരുട്ട് ആയിരുന്നു….. ഇൗ പെണ്ണ് എന്താ ലൈറ്റ് പോലും ഇടാത്തത്….. ഞാൻ വേഗം ലൈറ്റ് ഓൺ ചെയ്തു അപ്പോഴാണ് കട്ടിലിനു അടുത്തുള്ള മതിലിന്റെ അവിടെ കാലുകൾക്ക് ഇടയിൽ മുഖം പൂഴ്ത്തി ഇരിക്കുന്ന അവളെ കണ്ടത്….

 

 

” ബാലേ…. എന്താ പറ്റിയത്….. ” – ദേവൻ

 

 

അവളെ കുലുക്കി വിളിച്ചപ്പോൾ ഒരു ഞെരക്കം മാത്രം പുറത്തേക് വരുന്നുള്ളൂ…..

 

” ബാലേ എഴുന്നേൽക്കു…. മോളെ കണ്ണ് തുറക്കൂ…. ” – ദേവൻ

 

 

അവള് പതിയെ മുഖം ഉയർത്തി….. അവളെ കണ്ട് എന്റെ നെഞ്ച് പിടയുന്ന പോലെ തോന്നി….. അത്രക്ക് കഷ്ടം ആയിരുന്നു….. കണ്ണ് ഒക്കെ ചുവന്നു കലങ്ങി…. കണ്ണീർ ഒഴുകിയ പാട് മുഖത്ത് വ്യക്തം ആയി കാണാമായിരുന്നു…. കൂടാതെ മുഖത്ത് കൈവിരലുകളുടെ പാട് ഉണ്ട്…. ചുണ്ട് പൊട്ടി വിങ്ങി ഇരിക്കുന്നു…..

 

” ബാലേ ഇത് എന്താ പറ്റിയത്…. ചുണ്ട് ഒക്കെ എന്താ ഇങ്ങനെ ഇരിക്കുന്നത്….. ” – ദേവൻ

 

എന്ന് ചോദിച്ച് ഞാൻ അതിൽ തൊട്ടത്തും….

 

” ആ…. ” – ശ്രീ

 

” മോളെ ഇത് എന്താ പറ്റിയത്…. പറ…. ” – ദേവൻ

 

 

” ദേവേട്ടാ….. ” എന്നും വിളിച്ച് എന്നെ കെട്ടിപിടിച്ച് കരയുക ആയിരുന്നു അവള്…..

 

 

” ബാലേ കരയല്ലേ…. മോൾ ചെന്ന് കുളിച്ചെ…. ഇത് എന്ത് കോലം ആണ്…. ചെല്ല്‌….. പറയുന്ന കേൾക്ക്…. ” – ദേവൻ

 

 

” ദേവേട്ടാ…. എന്നെ വിട്ടിട്ട് പോവല്ലേ…. ഞാൻ ഒന്നും ചെയ്തില്ല ഏട്ടാ…. അവൻ… അവനാണ്…. ” – ശ്രീ

 

 

അപ്പോ ഞാൻ പോയപ്പോൾ എന്തോ നടന്നിട്ട് ഉണ്ട്…. അതിന്റെ ആണ് ഇവൾ ഇങ്ങനെ ഇരിക്കുന്നത്…..

 

 

” ഞാൻ എന്റെ ബാലയെ വിട്ട് എവിടെ പോവാൻ ആണ്…. എനിക് വിശ്വാസം ആണ് എന്റെ പെണ്ണിനെ…. ചെല്ല് പോയി കുളിച്ചിട്ട് വാ….. ” – ദേവൻ

 

 

” എന്നെ വിട്ട് പോവല്ലേ…. എനിക് പേടിയാണ്…. ” – ശ്രീ

 

 

” മ്മ്‌ പോണില്ല ഞാൻ ഇവിടെ ഉണ്ടാവും ചെല്ല്…. ” – ദേവൻ

 

 

അവളെ എങ്ങനെ ഒക്കെയോ ഉന്തി തള്ളി ബാത്ത്റൂമിൽ കയറ്റി…..

 

 

ആരായിരിക്കും വന്നത്…. അവള് എന്തിനാ ഇങ്ങനെ പേടിക്കുന്നത്…..

 

 

അപ്പോഴാ വാതിലിൽ ആരോ മുട്ടിയത്… നോക്കിയപ്പോൾ ജിത്തു ഏട്ടൻ ആണ്….

 

 

” എന്താ ചേട്ടാ…. ” – ദേവൻ

 

 

” അത് എനിക് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു …. പേഴ്സണൽ ആണ്…. പുറത്തേക്ക് വരാമോ ” – ജിത്തു

 

 

” ഏട്ടൻ അകത്തേക്ക് വാ…. അവള് കുളിക്കുക ആണ്…. എന്താ കാര്യം…. “. – ദേവൻ

 

 

” അത് മോനെ ഞാൻ…. എനിക്…. ” – ജിത്തു

 

 

” എന്താ ഏട്ടാ തപ്പി കളിക്കുന്നത്…. കാര്യം പറ… എന്തിനാ നമ്മൾ തമ്മിൽ ഇൗ മുഖവുര…. ” – ദേവൻ

 

 

” അത് ദേവാ…. ഇന്ന് ഞാൻ ഒരു കാര്യം കണ്ടൂ…. ആദി…. ” – ജിത്തു

 

 

” ആധിയോ…. തെളിച്ച് പറ ഏട്ടാ…. ” – ദേവൻ

 

 

” നീ പോയ സമയം അവൻ ആദി ഇവിടെ വന്നിരുന്നു….. നിങ്ങളുടെ മുറിയിലേക്ക് കയറി പോകുന്നത് കണ്ടാണ് ഞാൻ നോക്കിയത്…. കുറച്ച് നേരം അകത്ത് കയറിയിട്ടും പുറത്തേക് വരുന്നിലായിരുന്നു…. നീ പറഞ്ഞു കേട്ടിട്ടുണ്ട് അവർ തമ്മിൽ പണ്ട് സ്നേഹത്തിൽ ആയിരുന്നു എന്ന്…. പക്ഷേ ഇതിപ്പോൾ…. നിന്നെ ചതികുക ആന്നെന് തോന്നുന്നു മോനെ അവള്…. അവനും അവളും തമ്മിൽ….. ” – ജിത്തു

 

 

” മതി ഏട്ടാ…. എനിക് അവളെ വിശ്വാസം ആണ്…. ഏട്ടന്റെ വെറും തെറ്റിദ്ധാരണ ആണ്…. ” – ദേവൻ

 

 

” പക്ഷേ ഞാൻ കണ്ടതാണ്…. ” – ജിത്തു

 

 

” കണ്ണ് കൊണ്ട് കണ്ടെതെല്ലാം സത്യമാവണം എന്നില്ല….. അതിനും അപ്പുറം നമ്മുടെ തുറന്നിരിക്കുന്ന കണ്ണുകളെ പോലും മായ കൊണ്ട് മൂടുന്ന ഒരുപാട് പേരുണ്ട് ഏട്ടാ….. “. – ദേവൻ

 

 

” അപ്പോ നീ പറഞ്ഞു വരുന്നത്…. ” – ജിത്തു

 

 

” പറഞ്ഞു അല്ല നാളെ നേരിട്ട് ബോധ്യപ്പെടുത്തി തരാം….. എന്നിട്ട് മാത്രം ഏട്ടൻ വിശ്വസിച്ച മതി….. ” – ദേവൻ

 

 

പെട്ടെന്നാണ് ബാത്ത്റൂം വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്….

 

 

” ഏട്ടൻ പൊക്കോ… വെറുതെ ഇനിയും അവളെ വേദനിപ്പിക്കേണ്ട….. ” – ദേവൻ

 

 

ഏട്ടൻ പോയതും അവള് ഇറങ്ങി വന്നു…. കുളിച്ചു എങ്കിലും മുഖത്തെ പാടുകൾ ഒക്കെ വ്യക്തമായി കാണാം…. പാവം….. ആദി നാളെ നിന്റെ അവസാനം ആണ്…. എന്റെ പെണ്ണിനെ ആണ് നീ വേദനിപ്പിച്ചത്…..

 

 

” ആദി വന്നിരുന്നു അല്ലേ…. ” – ദേവൻ

 

 

” മ്മ്‌ ദേവേട്ടാ ഞാൻ…. ” – ശ്രീ

 

 

” എനിക് അറിയാം എനിക് വിശ്വാസം ആണ്…. എന്റെ പെണ്ണിനെ….. അത് ഇനി ആരു പറഞ്ഞാലും എനിക് വിശ്വാസം ആണ്….. ” – ദേവൻ

 

 

എന്നും പറഞ്ഞു അവളുടെ നെറ്റിയിൽ ഞാൻ ചുണ്ടുകൾ ചേർത്തു…..

 

 

അവളെ ചുണ്ടിൽ ഉള്ള മുറിവ് കണ്ടപ്പോൾ സങ്കടം തോന്നി….

 

 

” വേദനിക്കുന്നുണ്ടോ…. ” – ദേവൻ

 

 

” മ്മ്‌…. ” – ശ്രീ

 

 

ഞാൻ വേഗം അവിടെ എന്റെ ചുണ്ടുകൾ ചേർത്തു…..

 

” ശ്…. ” – ശ്രീ

 

 

” നീ എന്തെങ്കിലും കഴിച്ചോ….. ” – ദേവൻ

 

 

” ഇല്ല ദേവേട്ടാ എനിക് വിശപ്പില്ല….. ” – ശ്രീ

 

 

” അങ്ങനെ പറഞ്ഞ പറ്റില്ല….. എന്തെങ്കിലും കഴിച്ചെ പറ്റൂ…. വാ അടുക്കളയിലേക്ക് പോകാം ” – ദേവൻ

 

 

ഞങ്ങൾ വേഗം അടുക്കളയിലേക്ക് പോയി….. ലൈറ്റ് ഒക്കെ ഇട്ടു….

 

 

” ഇവിടെ എന്താ ഉള്ളത്….. ” – ദേവൻ

 

 

” എനിക് ഒന്നും വേണ്ട ഏട്ടാ…. ” – ശ്രീ

 

 

” തൽകാലം എന്റെ വൈഫി ഇവിടെ ഇരുന്നോ…. ” – ദേവൻ

 

എന്നും പറഞ്ഞു ഞാൻ അവളെ കയറ്റി സ്ലാബിൽ ഇരുത്തി…..

 

 

” ദേവേട്ടാ…. ” – ശ്രീ

 

എന്നും വിളിച്ച് അവള് കുഞ്ഞു കുട്ടികളെ പോലെ ചിണുങ്ങി….

 

 

” ആചോട എന്താ വാവേ…. ” – ദേവൻ

 

 

” ദേവേട്ടാ കളിയക്കണ്ട കേട്ടോ…. ” – ശ്രീ

 

 

” ഞാൻ എന്ത് കളിയാക്കി എന്ന…. നീ എന്റെ വാവ അല്ലേ…. എന്റെ കുഞ്ഞുവാവ…. ” – ദേവൻ

 

 

” ദേവേട്ടാ കൊഞ്ചല്ലെ…. ” – ശ്രീ

 

 

” ഞാൻ കൊഞ്ചും…. എന്റെ പെണ്ണിനോട് അല്ലേ…. അല്ലാതെ അപ്പുറത്തെ പെണ്ണിനോട് എനിക് കൊഞ്ചാൻ പറ്റോ…. ” – ദേവൻ

 

 

” അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അടിച്ച് കൊല്ലും ഞാൻ…. എന്‍റെയാ…. എന്റെ മാത്രം….. ” – ശ്രീ

 

 

എന്നും പറഞ്ഞു അവള് എന്നെ മുറുക്കി പിടിച്ചു….

 

 

” ഊ…. ഞാൻ നിന്റെ തന്നെയാടി കുശുംബി പാറു….. ” – ദേവൻ

 

” മ്മ്‌….. ” – ശ്രീ

 

 

എന്നും പറഞ്ഞു അവള് തലയാട്ടി…..

 

 

” എന്താ കഴിക്കാൻ വേണ്ടത്…. ഞാൻ ഫ്രിഡ്ജിൽ നോക്കട്ടെ…. ” – ദേവൻ

 

 

നോക്കിയപ്പോൾ ചോറും കറികളും ഉണ്ട് ഞാൻ വേഗം അതെടുത്ത് ചൂടാക്കി എടുത്ത് അവളുടെ അടുത്തേക്ക് ചെന്നു…..

 

 

” ദാ കഴിക്ക്‌…. ” – ദേവൻ

 

” മുച്ചും ” എന്നും പറഞ്ഞു അവള് നിഷേധ അർത്ഥത്തിൽ തലയാട്ടി….

 

ഇങ്ങനെ ഒരു പെണ്ണ്…. എന്റെ ദേവിയെ….

 

എന്നും പറഞ്ഞു ഞാൻ അത് അവൾക്ക് വാരി കൊടുത്തു….

 

പക്ഷേ ചുണ്ട് പൊട്ടിയത് കൊണ്ടും അവിടെ ചെറുതായി നീര് വന്നിരുന്നത് കൊണ്ടും എരിവ് തട്ടിയപ്പോൾ അവൾക്ക് വേദനിച്ചു….

 

” ഔ….ഏട്ടാ….. വേദനിക്കുന്നു…. ” – ശ്രീ

 

അവളുടെ ചുണ്ട് കണ്ടപ്പോൾ ഞാൻ ദേഷ്യം കൊണ്ട് വിറച്ചു….

 

” ഏട്ടാ…. ” – ശ്രീ

 

” എന്താണ് എന്റെ ബാലകുട്ടി…. ” – ദേവൻ

 

” ജിത്തു ഏട്ടൻ എന്തെങ്കിലും…. ” – ശ്രീ

 

” മ്മ്‌ പറഞ്ഞു…. ” – ദേവൻ

 

” ദേവേട്ടാ ഞാൻ… അവൻ റൂമിലേക്ക്… ” – ശ്രീ

 

” മതി എനിക് അറിയാം…. എന്റെ ബാലയെ അവിശ്വസിക്കാൻ മാത്രം അത്രക്ക് ചെറ്റ അല്ല ഞാൻ…. അവന് ഞാൻ മനസ്സിലാക്കി കൊടുക്കുന്നുണ്ട് എല്ലാം…. ” – ദേവൻ

 

” പക്ഷേ ദേവേട്ടാ…. ജിത്തു ഏട്ടൻ എന്നെ സംശയിച്ചു…. ” – ശ്രീ

 

” എന്റെ ബാലയെ എനിക് അറിയാം…. പിന്നെ എന്റെ പെണ്ണ് പരിശുദ്ധ ആണെന്ന് തെളിയിക്കേണ്ടത് ഞാൻ ആണ്…. അത് ഞാൻ ചെയ്തോളാം….. അപ്പോ എന്റെ പെണ്ണ് ആ കുഞ്ഞു തല പൊകക്കണ്ട….. കേട്ടല്ലോ…. ” – ദേവൻ

 

 

ഉടനെ അവള് കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു….

 

 

” ഞാൻ ഒരുപാട് വിഷമിച്ചു ദേവേട്ടാ…. പെട്ടെന്ന് അവനെ കണ്ടപ്പോൾ എല്ലാം കഴിഞ്ഞു എന്ന് തോന്നി പോയി അവൻ എന്നെ….. ” – ശ്രീ

 

 

” മോളെ ജീവിതം ആണ് ഇതല്ല ഇതിലും അപ്പുറം സഹിക്കേണ്ടി വരാം…. അതിനെ കരഞ്ഞുകൊണ്ടല്ല ധൈര്യമായി നേരിടണം… ഏത് പ്രതിസന്ധിയിലും ഞാൻ ഉണ്ടാവും…. നിന്നോടൊപ്പം…. നിന്റെ നല്ല പാതിയായി…. ” – ദേവൻ

 

 

ഞാൻ വീണ്ടും ഫ്രിഡ്ജിൽ തപ്പി അപ്പോഴാണ് ഐസ്ക്രീം കണ്ടത്…. ഇത് ഇവൾക്ക് കഴിക്കാം അല്ലോ….

 

ഞാൻ വേഗം അതെടുത്ത് അവൾക്ക് അടുത്തേയ്ക്ക് ചെന്നു….

 

” വാ ഇപ്പോ തൽകാലം ഇത് കഴിക്ക്…. ” – ദേവൻ

 

എന്നും പറഞ്ഞു ഒരു സ്പൂൺ ഞാൻ അവൾക്ക് നേരെ നീട്ടി…..

 

 

അവള് അത് വാങ്ങി കഴിച്ചു….. ഉടനെ അവള് അത് എന്റെ കൈയിൽ നിന്ന് വാങ്ങി കുഞ്ഞു കുട്ടികളെ പോലെ കഴിച്ചു….

 

അവള് കഴിക്കുന്ന കാണാൻ തന്നെ ഒരു പ്രത്യേക രസം ആയിരുന്നു…. ഇടക്ക് അത് മൂക്കിലും കവിളിലും ചുണ്ടുകളിലും ഒക്കെ ഉണ്ട്….

 

 

” എന്താ നോക്കുന്നത്… ഇന്നാ…. കഴിച്ചോ…. ” – ശ്രീ

 

 

എന്നും പറഞ്ഞു അവള് ഒരു സ്പൂൺ എനിക് നേരെ നീട്ടി…..

 

 

_______________

 

 

 

( ശ്രീ )

 

 

ഏട്ടന് നേരെ നീട്ടിയതും എന്നെയും സ്പൂണിനെയും മാറി മാറി നോക്കി….

 

 

” എന്താ ദേവേട്ടാ…. ഇങ്ങനെ നോക്കുന്നത്…. ” – ശ്രീ

 

 

” എനിക് ഇവിടുന്നു മതി” എന്നും പറഞ്ഞു എന്റെ മുഖത്തേക്ക് കൈ ചൂണ്ടി…. അത് കേട്ടതും എന്റെ കണ്ണുകൾ എന്ത് കൊണ്ടോ നാണത്താൽ കൂമ്പിയടഞ്ഞു…..

 

 

ഉടനെ ഏട്ടൻ എന്റെ അടുത്തേയ്ക്ക് മുഖം അടുപ്പിച്ചു….

 

 

ഐസീക്രീമിന്റെ തണുപ്പിന്‌ ഇടയിൽ ചൂട് അനുഭവപ്പെട്ടപ്പോൾ ആണ് ഏട്ടന്റെ ചുണ്ടുകൾ എന്റെ മുഖത്തൂടെ ഓടി നടകുന്നത് ഞാൻ അറിഞ്ഞത്…. എന്ത് കൊണ്ടോ എന്റെ ശരീരം മുഴുവൻ ആ ചൂട് വ്യാപിക്കുന്നത് ഞാൻ അറിഞ്ഞു…. എന്നിൽ മറ്റെന്തൊക്കെയോ വികാരങ്ങൾ ഉണരുന്നതായി തോന്നി എനിക്….

 

 

പെട്ടെന്ന് മുഖത്ത് വല്ലാത്ത തണുപ്പ് അനുഭവപ്പെട്ടു….. തണുപ്പും ചൂടും ഒന്നിച്ച് എന്നിലേക്ക് വരുന്നത് പോലെ തോന്നി…..

 

 

2 പേരുടെയും രക്തം ചൂട് പിടിച്ചിരുന്നു…. ഹൃദയം വല്ലാതെ മിടിച്ചിരുന്നു…. ആ ചൂട് മുഖത്ത് നിന്ന് താഴേയ്ക്ക് വ്യാപിക്കുന്നു എന്ന് മനസിലായതും ഞാൻ ഏട്ടനെ അതിൽ നിന്നും പിന്തിരിപ്പിച്ചു….

 

 

” ഏട്ടാ…. റൂം അല്ല…. Kitchen ആണ് ആരെങ്കിലും വരും….. ” – ശ്രീ

 

 

ഉടനെ ഏട്ടൻ എന്നെ കൈകളിൽ കോരി എടുത്തു….. എന്നെ കൈകളിൽ പിടിച്ച് കൊണ്ട് തന്നെ സ്റ്റെപ്പുകൾ കയറി…. മുകളിൽ ചെന്നപ്പോൾ ഞാൻ വാതിൽ തുറന്നു….. എന്നെയും എടുത്ത് കൊണ്ട് ഏട്ടൻ അകത്തേക്ക് കയറി വാതിൽ ചവിട്ടി അടച്ചു…. നേരെ മുറിയിലെ ടോയ്‌ലറ്റിൽ കയറി….

 

 

” എന്താ ചെയാൻ പോകുന്നത്…. ” – ശ്രീ

 

 

” നീ നന്നായി വിയർക്കുന്നു…. നമ്മക്ക് വിയർകാതെ ഇരിക്കാൻ ഉള്ള വഴി നോക്കാമെന്നെ…. “. – ദേവൻ

 

 

ആ വാക്കുകളിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്നത് കുസൃതി ആയിരുന്നു…. ബാത്ത്റൂമിൽ കയറി വാതിൽ അടച്ചു എന്നെ ബാത്ത് ടബിലേക്ക് കിടത്തി….

 

 

പൈപ്പ് തുറന്നപ്പോൾ എന്റെ മേലേ കൂടി ജലകണങ്ങൾ ഒഴുകുന്നത് ഞാൻ അറിഞ്ഞു…. അതോടൊപ്പം എന്റെ മേലേക്ക് ഏട്ടൻ അമരുന്നതും ഞാൻ അറിഞ്ഞു…..

 

 

വെള്ളത്തിന്റെ തണുപ്പിനൊപ്പം ദേവെട്ടന്റെ ചൂട് കൂടി ചേർന്നപ്പോൾ വല്ലാത്ത ഒരു ഉന്മാദ അവസ്ഥയിലേക് പോകുന്നത് ഞാൻ അറിഞ്ഞു….

 

 

 

അതിനിടയിൽ എന്റെ ഉടയാടകൾ അഴിയുന്നതും ഒരു മഴ പോലെ ദേവെട്ടൻ എന്നിലേക്ക് അലിഞ്ഞു ചേരുകയും ചെയ്യുന്നത് ഞാൻ അറിഞ്ഞു….

 

 

ആ പ്രണയ മഴയിൽ ഇരുശരീരങ്ങളും ഒന്നാവുക ആയിരുന്നു…. വല്ലാത്ത ഒരു ആവേശത്തോടെ ദേവെട്ടൻ എന്നിലേക്ക് അലിഞ്ഞു ചേർന്നു കൊണ്ടിരുന്നു…..

 

 

ആ പ്രണയമഴ ഒരിക്കലും തോരാതെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയി💙💙

 

രണ്ട് പ്രണയമഴകൾ ഒന്നിച്ച് ഒരേ കുടക്കീഴിൽ പെയ്തിറങ്ങി…. നീയും ഞാനും എന്നതിൽ നിന്ന് നമ്മൾ മാത്രം എന്നതിലേക്ക്….. 💙

 

 

 

______________________

 

 

 

( ദേവൻ )

 

 

 

രാത്രിയിൽ അവള് തണുത്ത് വിറച്ച് കൊണ്ടിരിക്കുക ആണെന്ന് മനസ്സിലായപ്പോൾ ഞാൻ അവളെ മുറിയിലേക്ക് കൊണ്ടുവന്നു….

 

 

🌙🌙🌙☀️☀️☀️

 

 

ഇന്നേക്ക് ഉള്ള പ്രഭാതം അത് നിനക്കായി മാത്രം ഉള്ളതാണ് ആദി…. എന്റെ പെണ്ണിനെ വേദനിപ്പിച്ച നിന്നെ ഞാൻ വെറുതെ വിടില്ല…. പക്ഷേ അതിന് മുമ്പ് ജിത്തു ഏട്ടന്റെ മുന്നിൽ എന്റെ പെണ്ണിന്റെ പവിത്രത തെളിയിക്കണം…..

 

 

 

” ഏട്ടാ റെഡി ആയോ…. പോവാം…. ” – ദേവൻ

 

 

” ആ നമുക്ക് പോവാം…. എങ്ങോട്ട് ആണ്…. ” – ജിത്തു

 

 

” വഴിയെ കാണാം എന്നെ…. കാണാൻ പോകുന്ന പൂരം പറഞ്ഞു അറിയിക്കേണ്ടല്ലോ…. ” – ദേവൻ

 

 

ഞാൻ വണ്ടി വേഗം ആധിയുടെ വീട്ടിലേക്ക് വിട്ടു…. ചെന്ന് കയറിയതും അമ്മയോട് സുഖ വിവരങ്ങൾ ഒക്കെ അന്വേഷിച്ചു…. ആദി അവന്റെ മുറിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി…. ഏട്ടനും ആയി ഞാൻ വേഗം അവന്റെ മുറിക്ക് അകത്തേക്ക് കയറി…..

 

 

” ആദി… ” – ദേവൻ

 

 

എവിടെ അവൻ എഴുന്നേക്കുന്നില്ല…. എന്ത് ചെയ്യാൻ…. ഞാൻ വേഗം അവിടെ കണ്ട ജഗ്ഗ് എടുത്ത് വെള്ളം അവന്റെ മുഖത്തേയ്ക്ക് ഒഴിച്ചു…..

 

 

അവൻ ചാടി എഴുന്നേറ്റു…. ഞങ്ങളെ കണ്ടതും അവൻ ഞെട്ടി….

 

 

” എന്താ ദേവാ…. ” – ആദി

 

 

 

” എന്താ ആദി… എത്ര നാൾ കഴിഞ്ഞാണ് നമ്മൾ കാണുന്നത്…. എന്നിട്ട് എന്താണെന്നോ…. ” – ദേവൻ

 

 

” അത് ദേവാ ഞാൻ…. ” – ആദി

 

 

നീ ചെന്ന് ഫ്രഷ് ആയി വാ…. ചെറിയൊരു പണി ഉണ്ട്….

 

 

അവന്റെ ഉള്ളിൽ ഭയം ഉടലെടുത്തു എങ്കിലും അവൻ ഫ്രഷ് ആവാൻ പോയി…. കാരണം ദേവൻ അസുരൻ ആയാൽ എന്ത് സംഭവിക്കും എന്ന് അവന് അറിയാം….

 

 

അവൻ കുറച്ച് താമസിച്ച് ആണ് ഇറങ്ങിയത്…. അപ്പോഴും ഞങൾ മുറിയിൽ തന്നെ ഉണ്ടായിരുന്നു…. അപൊഴേക്കും ആമി ചായയും ആയി വന്നിരുന്നു….

 

 

” ആമി ചായ അവിടെ വെച്ച് താഴേയ്ക്ക് പൊയിക്കൊ…. എനിക് ഇവനോഡ് കുറച്ച് സംസാരിക്കാൻ ഉണ്ട്….. ” – ദേവൻ

 

 

അവള് വേഗം പോയി…. ഞാൻ ഉടനെ ആദിക്ക്‌ നേരെ തിരിഞ്ഞു…..

 

 

” ഇന്നലെ നീ വീട്ടിൽ വന്നിരുന്നോ ആദി…. ” – ദേവൻ

 

 

എന്റെ ഭാവബേധമന്യ ഉള്ള ചോദ്യം കാരണം ആവാം അവൻ എന്നെ അൽഭുതത്തോടെ നോക്കി….

 

 

 

” ചോദിച്ച കേട്ടില്ലേ ആദി… നീ ഇന്നലെ വന്നിരുന്നോ…. ജിത്തു ഏട്ടൻ എന്നോട് പറഞ്ഞു…. ” – ദേവൻ

 

 

” മ്മ്‌ വന്നിരുന്നു…. ” – ആദി

 

 

” എന്തിനാ വന്നത്…. ” – ദേവൻ

 

 

 

” അത് ശ്രീ പറഞ്ഞിട്ട്…. ” – ആദി

 

 

പറഞ്ഞു തീർന്നതും എന്റെ ചവിട്ട് കൊണ്ട് അവൻ പുറകിലേക്ക് വേച്ച് പോയിരുന്നു….. അവൻ മലർന്നു വീണു….

 

 

 

” ആര് പറഞ്ഞിട്ട് ആണ് നീ വന്നത്…. ” – ദേവൻ

 

 

” ശ്രീ പറഞ്ഞിട്ടാണ്….. ” – ആദി

 

 

പറഞ്ഞു തീർന്നതും അവന്റെ നെഞ്ചില് ഞാൻ ചവിട്ടി നിന്നു…. അവൻ ശ്വാസം കിട്ടാതെ പിടയുന്നുണ്ട്….. പിടയണം… എന്റെ പെണ്ണിനെ ജിത്തു സംശയിച്ചപ്പോൾ അവളും ഇത് പോലെ പിടഞ്ഞിട്ട്‌ ഉണ്ടാവില്ലേ…..

 

 

” പറയട പുല്ലേ ആരു പറഞ്ഞിട്ട് ആണ്…. ” – ദേവൻ

 

 

” അത് നിതിക…. നിതിക പറഞ്ഞിട്ട് ആണ്…. ” – ആദി

 

 

ഞാൻ അവനെ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു…..

 

 

” എന്നിട്ട് നീ എങ്ങനെ ആണ് മുറിയിൽ കയറിയത്…. ” – ദേവൻ

 

 

” അത് ഞാൻ ചെന്നപ്പോൾ വാതിൽ തുറന്നു കിടക്കുക ആയിരുന്നു…. അകത്തേക്ക് നോക്കിയപ്പോൾ അവള് ഉണ്ടായിരുന്നില്ല… ഞാൻ വേഗം അകത്തേക്ക് കയറി വാതിൽ കുറ്റി ഇട്ടു… അപ്പോഴാണ് അവള് എന്നെ കണ്ടത്…. ” – ആദി

 

 

പറഞ്ഞു തീർന്നതും അവന്റെ കൂമ്പിനിട്ട്‌ ഒന്നു കൊടുത്തിരുന്നു…. അവൻ അയ്യോ അമ്മേ എന്നൊക്കെ കരയുന്നുണ്ട്….. കരയണം…..

 

 

” എന്നിട്ട് അവളുടെ ചുണ്ട് എങ്ങനെയാണ് പൊട്ടിയത്…. ” – ദേവൻ

 

 

” അത് അവള് എന്നെ എതിർത്തപ്പോൾ ഞാൻ അവളെ അടിച്ചത് ആണ്…. അപ്പോ കട്ടിലിൽ കൊണ്ട് പൊട്ടിയത് ആണ്…. ” – ആദി

 

 

പറഞ്ഞു തീർന്നതും എന്റെ കൈകൾ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു….. അടിയുടെ ആഘാതത്തിൽ അവന്റെ മുഖം സൈഡിലെ മതിലിൽ ചെന്ന് ഇടിച്ചു…. ഞാൻ അവന്റെ മുഖം മതിലിൽ ഉരച്ചു….. എന്റെ പെണ്ണിനെ വേദനിപ്പിച്ച പോലെ അവനും വേദനിക്കണം….. അതിനേക്കാൾ ആഴത്തിൽ തന്നെ…..

 

 

 

” ദേവാ….. സോറി ദേവാ….. ” – ആദി

 

 

അവൻ അതിനു ഇടയിൽ കരഞ്ഞു പറഞ്ഞു കൊണ്ടിരുന്നു…..

 

 

ഞാൻ വേഗം ടേബിളിൽ ഇരുന്ന ചായ എടുത്തു കുടിച്ചു…. എന്നിട്ട് അവന്റെ മുഖത്തിന് അടുത്തേയ്ക്ക് എന്റെ മുഖം അടുപ്പിച്ചു….

 

 

” നീ എന്താ ഇന്നലെ ആ മുറിയിൽ കയറി ചെയ്തത്….. ” – ദേവൻ

 

 

” അത്…. ” – ആദി

 

 

” പറയട പുന്നാര മോനെ….. “. – ദേവൻ

 

 

” അത് ഞാൻ ശ്രീയെ കയറി ” പറഞ്ഞു തീരുന്നതിനു മുൻപേ അവന്റെ കൈകളിൽ ചൂട് ചായ വീണിരുന്നു…..

 

 

” അയ്യോ…. ” – ആദി

 

 

ഞാൻ വേഗം അവന്റെ കൈ പിടിച്ച് തിരിച്ചു….

 

 

” ദേവാ വിട് വേദനിക്കുന്നു….. ” – ആദി

 

 

” ഇത് പോലെ എന്റെ പെണ്ണും പറഞ്ഞില്ലേ ഡാ നിന്നോട്…. എന്നിട്ട് നീ അവളെ ഇൗ കൈ കൊണ്ടല്ലേ തൊടാൻ പോയത്….. ” – ദേവൻ

 

 

” ദേവാ സോറി ഇനി എന്റെ ഭാഗത്ത് നിന്ന് ശല്യം ഒന്നും ഉണ്ടാവില്ല…. ” – ആദി

 

 

” ഞാൻ ദേവൻ അല്ല ക്ഷമിക്കാൻ അസുരൻ ആണ്…. എന്റെ പെണ്ണിനെ തൊട്ട നിന്റെ കാലൻ…. അത് കൊണ്ട് ദയ എന്നൊന്ന് എന്നിൽ നിന്ന് പ്രതീക്ഷിക്കണ്ട…. ” – ദേവൻ

 

എന്നും പറഞ്ഞു ഞാൻ അവന്റെ കൈ പിടിച്ച് ഒടിച്ചു….

 

 

അവൻ വേദന കൊണ്ട് അലറി….

 

 

” ഇനി അവസാന ചോദ്യം…. നീ എന്തിനാ ജിത്തു ഏട്ടനോട് അങ്ങനെ ഒക്കെ പറഞ്ഞത്… എന്തിനാ അവളെ മോശകാരി ആകിയതു…. ” – ദേവൻ

 

 

” അവള് മാത്രം ഉള്ളൂ എന്ന് അറിഞ്ഞു തന്നെയാണ് ഞാൻ അവിടേക്ക് ചെന്നത്…. അതും ജിത്തു ഏട്ടൻ അവിടെ നിൽപ്പുണ്ട് എന്ന് കണ്ട് കാണിക്കാൻ വേണ്ടി തന്നെയാണ് ആ സമയം കയറിയത്…. ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ കുറച്ച് കഴിഞ്ഞപ്പോൾ ഏട്ടൻ മുറിയിൽ വന്ന് കൊട്ടി….. “. – ആദി

 

 

ഉടനെ ജിത്തു ഏട്ടൻ അവന്റെ നെഞ്ചില് ചവിട്ടിയിരുന്നു….

 

 

” നീ കാരണം ഞാൻ ആ പെണ്ണിനെ കൂടി സംശയിച്ചു….. അത്രയും നേരം വാതിൽ അടച്ചിരുന്ന അവള് നീ വന്നപ്പോൾ തുറന്നു ഇട്ടതാണ് എന്നെ ഇത്രക്ക്…. ” – ജിത്തു

 

 

” സാരമില്ല ഏട്ടാ…. ” – ദേവൻ

 

 

പിന്നെ അവിടെ നടന്നത് താണ്ഡവം ആയിരുന്നു സംഹാര താണ്ഡവം…. അതിൽ ആദി ഉരുകി ഇല്ലാതായത് പോലെ ആയിരുന്നു….

 

 

” ഇത്രയെങ്കിലും ചെയ്തില്ല എങ്കിൽ ഞാൻ എന്തിനാ ബാലയുടെ ഇന്ദ്രൻ ആണെന്ന് പറയുന്നത്…. അത് കൊണ്ടാണ്… ഇനി നിന്നോട് സംസാരിക്കാൻ ഉണ്ട്…. നമ്മുടെ കാര്യം…. “. – ദേവൻ

 

 

” എന്നെ ഇനി തല്ലല്ലേ…. ” – ആദി

 

 

 

” സ്വന്തം സഹോദരനെ പോലെ അല്ലേ ഡാ നിന്നെ ഞാൻ കണ്ടതും സ്നേഹിച്ചതും എന്നിട്ടും എന്നെ തന്നെ നീ ചതിച്ചു… ഞാൻ ജീവനായി കണ്ടവളാണ് നീ സ്നേഹിക്കുന്നത് എന്നറിഞ്ഞപ്പോൾ നെഞ്ച് പൊട്ടി പോകുന്നത് പോലെയാണ് തോന്നിയത്…. എന്നിട്ടും നിനക്ക് ഞാൻ വിട്ട് തന്നില്ലേ….. എന്റെ ജീവനെ…. അപ്പോ നീ എന്താ ചെയ്തത്… അവളെ ചതിച്ചു… എന്നിട്ട് ഒരു ദിവസം വേണ്ട എന്നും പറഞ്ഞു അവളെ ഒഴിവാക്കി…. ആ അവളെ അല്ലെടാ ഞാൻ സ്വന്തം ആകിയത്…. എന്നിട്ടും എന്തിനാ നീ അവളെയും എന്നെയും ഇങ്ങനെ വേദനിപ്പിക്കുന്നത്…. പറയട…. എന്ത് തെറ്റ് ആണ് ഡാ ഞാൻ ചെയ്തത്…. ” – ദേവൻ

 

 

അവൻ വേദന കൊണ്ടാണോ പശ്ചാത്താപം കൊണ്ടാണോ എന്നറിയില്ല കരഞ്ഞു കൊണ്ടിരുന്നു…..

 

 

” ഞങ്ങളെ ചതിച്ചത് പോട്ടെ…. സ്വന്തം പെങ്ങളെ പോലും നീ ചതിച്ചില്ലെ….. എന്നെ സഹോദരൻ ആയി കണ്ടിരുന്ന അവളുടെ മനസ്സിൽ നീ വിഷം കുത്തി നിറച്ചു…. പ്രണയം എന്ന വിഷം…. അപ്പോ നിനക്ക് അറിയാമായിരുന്നു… എനിക് അവള് ആരാണെന്ന്… ശെരി അല്ലേ…. എന്തിന് വേണ്ടി ആയിരുന്നു…. നിന്റെ അമ്മയുടെ വയറ്റിൽ തന്നെ ജനിച്ചത് അല്ലേ അവള്… എന്നിട്ടും….. ” – ദേവൻ

 

 

” ദേവാ ഞാൻ….. അത്…. ” – ആദി

 

 

” ക്ഷമ എന്നൊരു വാക് പറയാൻ കൂടി അർഹത ഇല്ല നിനക്ക്… പാപിയാണ് നീ കൊടും പാപി…. സ്വന്തം ഇഷ്ടങ്ങൾ നേടിയെടുക്കാൻ സ്വന്തം ചോരയെ പോലും ബലി കൊടുത്ത മാഹപാപി…. പൊറുക്കില്ല നേരുള്ള ഒരു ദൈവവും നീ എന്ന പാപിയോട്…. ഏത് ശുദ്ധജലത്തിൽ കഴുകിയാലും നിന്റെ പാപം തീരില്ല…. ” – ദേവൻ

 

 

” ദേവാ തെറ്റായിരുന്നു ദേവാ… സ്വന്തം ഇഷ്ടങ്ങൾ മാത്രേ നോക്കിയോളു…. അതിനു ഇടയിൽ സ്വന്തബന്ധങ്ങൾ ഒക്കെ മറന്നു…. ലക്ഷ്യം ഒന്നു മാത്രം ആയിരുന്നു… പണം…. അതിനു വേണ്ടിയാണ്…. ” – ആദി

 

 

അപ്പോഴാണ് പുറത്ത് ഒരു ഏങ്ങലടി കേട്ടത്…. നോക്കിയപ്പോൾ ആമി ആയിരുന്നു….

 

 

” ഏട്ടാ… ” – ആമി

 

 

എന്നും വിളിച്ച് അവള് എന്റെ നെഞ്ചിലേക്ക് വീണിരുന്നു…. അവളുടെ ചുടുകണ്ണീർ അവിടം വീഴുന്നത് ഞാൻ അറിഞ്ഞു…. അവിടെ എനിക് ലഭിച്ചത്… എന്റെ കുഞ്ഞു പെങ്ങളെ തന്നെ ആയിരുന്നു…. എനിക് നഷ്ടപെട്ട എന്റെ പെങ്ങളെ….

 

 

” കരയല്ലേ മോളെ…. ” – ദേവൻ

 

 

” ഏട്ടാ ക്ഷമിക്കൂ ഏട്ടാ… ഏട്ടത്തി ആയി കാണേണ്ട ശ്രീ ചേച്ചിയെ ഞാൻ ഒരുപാട് വേദനിപ്പിച്ചു…. ക്ഷമിക്കൂ ദേവേട്ടാ…. ഞാൻ ഭയങ്കര വലിയ തെറ്റാണ് ദേവേട്ടാ ചെയ്തത്…. ” – ആമി

 

 

” പോട്ടെ സാരമില്ല മോളേ… തെറ്റ് തിരിച്ച് അറിഞ്ഞല്ലോ അത് മതി…. എന്റെ മോൾ കരയണ്ട…. ബാലക്കു ക്ഷമിക്കാൻ ആവും നിന്നോട്…. അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് അതാ നിന്നെ അവള് അന്ന് വേദനിപ്പിച്ചത്…. ” – ദേവൻ

 

 

അവള് വേഗം എന്നിൽ നിന്നും അടർന്നു മാറി ആധിയുടെ അടുത്തേയ്ക്ക് ചെന്നു….

 

 

” പോയി ചത്തൂടെ നിങ്ങൾക്ക്… ഇങ്ങനെ മറ്റുള്ളവർക്ക് ഒരു ഭാരം ആവാതെ…. നാണം തോന്നുവ നിന്റെ പെങ്ങൾ ആണെന്ന് പറയാൻ “. – ആമി

 

 

എന്നും പറഞ്ഞു അവള് അവന് നേരെ ആക്രോശിച്ചു…. അവള് കരഞ്ഞു കൊണ്ടിരുന്നു…. കൂടെ അവനും… എന്ത് കൊണ്ടോ അവരുടെ 2 പേരുടെയും കണ്ണുകളിൽ പശ്ചാത്താപം കാണാൻ കഴിഞ്ഞു…..

 

 

” ദേവാ…. ” – ആദി

 

 

” പറയട…. ” – ദേവൻ

 

 

” ക്ഷമിക്കൂ ഡാ… തെറ്റായിരുന്നു…. ക്ഷമ പറഞ്ഞ തീരില്ല എന്ന് അറിയാം… എന്ത് ശിക്ഷ വേണമെങ്കിലും തന്നോ… ഞാൻ സ്വീകരിക്കാം…. ” – ആദി

 

 

പക്ഷേ അതിന് മറുപടി എന്ന വണ്ണം അവനെ ഞാൻ തിരിച്ച് പുണരുകയാണ് ചെയ്തത്….

 

( തുടരും )

_________________

കൊടുത്ത മറുപടി ഇഷ്ടമായോ എന്ന് എനിക് അറിയില്ല…. പക്ഷേ ഇതാ നല്ലത് എന്നെനിക്ക് തോന്നി…. അപ്പോ അഭിപ്രായങ്ങൾ അറിയിക്കുക….

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Ettante kanthaari യുടെ മറ്റു നോവലുകൾ

അനുരാഗ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Indrabaala written by Ettante kanthaari

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!